ആകെ ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള പാലാ മാരത്തൺ ജനുവരി 19 ഞായറാഴ്ച
ലയൺസ് ക്ലബ് ഇന്റർ നാഷണൽ 318 B-യും സെൻ്റ് തോമസ് കോളേജും എൻജിനിയേഴ്സ് ഫോറവും, ഡെക്കാത്തലോൺ കോട്ടയവും സംയുക്തമായി പാലാ മാരത്തൺ 2025 ജനുവരി 19 ഞായറാഴ്ച പാലാ സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. 21 കിലോമീറ്റർ രാവിലെ 5.00 മണിയ്ക്കും, 10 കിലോമീറ്റർ രാവിലെ 6.00 മണിയ്ക്കും, കിലോമീറ്റർ രാവിലെ 6.30 നും, ആരംഭിക്കുന്നതാണ്.
50 വയസ്സിന് മുകളിലും താഴെയുമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ക്യാഷ് പ്രൈസുകൾ നല്കുന്നതാണ്. മൊത്തം ഒരു ലക്ഷം രൂപ വരുന്ന സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. റ്റീഷർട്ട്, മെഡൽ, റ്റൈമ്ഡ് ചിപ്പ്, പ്രഭാതഭക്ഷണം ഇവയും പങ്കെടുക്കുന്നവർക്ക് നല്കുന്നതാണ്. വാം അപ്പ്, മെഡി ക്കൽ സൗകര്യങ്ങൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ജനുവരി 15 വരെയാണ് രജിസ്റ്റർ ചെയ്യുവാൻ സാധ
കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വി സെബസ്ത്യാനോസ് സഹദായുടെ ദർശന തിരുന്നാൾ 11 ന് കൊടിയേറി 20 ന് സമാപിക്കുമെന്ന് വികാരി ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര പത്രസമ്മേളനത്തിൽ അറിയിച്ചു.
സഹവികാരി ഫാ. ഐസക് പെരിങ്ങാമല, കൈക്കാരൻ ബേബി ഈരൂരിക്കൽ, പ്രസുദേന്തിമാരായ ടോജു പൂവേലിൽ,ബെന്നി നടുവിലേക്കുറ്റ്, കുര്യാച്ചൻ കിഴക്കേടത്ത്, കത്തോലിക്ക കോൺഗ്രസ് ഫൊറോന പ്രസിഡൻ്റ് ബിനു വള്ളോംപുരയിടം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ന്യൂസിലാൻ്റിലെ ആദ്യത്തെ മലയാളി പോലീസുകാരി അലീനയുടെ വിവാഹം പാലായിൽ നടന്നപ്പോൾ. വരൻ പഞ്ചാബുകാരനായ കരൻവീർ സിംഗ് സൈനി ആണ്.
32-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമത്തിന് ശോഭായാത്രയോടെ ജനു.12ന് തുടക്കമാകും. വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറിലാണ്
ഹിന്ദു സംഗമപരിപാടികൾ നടക്കുന്നത്.സ്വാമി വിവേകാനന്ദ ജയന്തി മുതൽ ആറ് ദിവസങ്ങളിൽ സത്സംഗങ്ങൾ, പ്രഭാഷണങ്ങൾ,
കുടുംബ സംഗമം എന്നിവ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ഹിന്ദു മഹാസംഗമം ഭാരവാഹികളായ ഡോ. എൻ.കെ. മഹാദേവൻ, കെ.എൻ.ആർ. നമ്പൂതിരി,
അഡ്വ.രാജേഷ് പല്ലാട്ട്,
സി.കെ.അശോകൻ, ഡോ.പി.സി. ഹരികൃഷ്ണൻ, കെ.കെ. ഗോപകുമാർ, ടി.എൻ. രാജൻ
എന്നിവർ പങ്കെടുത്തു.
പാലാ പൊൻകുന്നം റോഡിൽ കുമ്പാനിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകിട്ട് 5.30തോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. അയ്യപ്പഭക്തർ സഞ്ചരിച്ച കാറിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് കരുതുന്നു.
കഴിഞ്ഞ ദിവസം ഇവിടെ ബൈക്കപകടത്തിൽ യുവാവ് മരിച്ചിരുന്നു.
ശബരിമല തീർത്ഥാടകരുടെ കാറും മിനി ബസ്സും കൂട്ടിയിടിച്ച് ഉണ്ടായ ഈ അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു.
റിപ്പോർട്ടർ: വൈശാഖ് പാലാ, പൈക ന്യൂസ്
കിഴതടിയൂർ സെസൈറ്റിയുടെ സെക്രട്ടറിയുടെ ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റത്തിനെതിരെ സമരസമിതി
നിവേദനം നൽകാൻ എത്തിയ കിഴതടിയൂർ സർവ്വീസ് സൊസൈറ്റി നിക്ഷേപ സമരസമിതിയോട് ധാർഷ്ട്യത്തോടെ പെരുമാറി സൊസൈറ്റി സെക്രട്ടറി.
കിഴതടിയൂർ സൊസൈറ്റിയിൽ നിക്ഷേപം മടക്കിക്കിട്ടാനായി സൊസൈറ്റി പടിക്കൽ സമരസമിതിയുടെ പ്രതിഷേധം.
ഉമ തോമസ് എം എൽ എ വീഴുന്നതിൻ്റെ ദൃശ്യങ്ങൾ.
പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് പള്ളിവേട്ട മഹോത്സവും പതിനെട്ട് പടികയറി നെയ്യഭിഷേകവും 10 മുതൽ 15 തീയതി വരെ നടക്കുമെന്ന് കെ.പി അനിൽകുമാർ, കെ.പി അജേഷ് കുമാർ, പ്രശാന്ത് നന്ദകുമാർ സി.ഡി നാരായണൻ നമ്പൂതിരി, ബിനു എം സി എന്നിവർ മീഡിയാ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
കാവുംകണ്ടം പള്ളിയുടെ മധ്യസ്ഥയായ വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുനാളിന് നാളെ ജനുവരി 2 വ്യാഴാഴ്ച കൊടിയേറുമെന്ന് വികാരി ഫാ. സ്കറിയ വേകത്താനം മീഡിയാ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൈക്കാരന്മാരായ അഭിലാഷ് കോഴിക്കോട്ട്, സെനീഷ് മനപ്പുറത്ത്, യുവജന പ്രതിനിധി തോമസ് ആണ്ടുക്കുടിയിൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
2025 ജനുവരി 4 ന് പത്തുമണി മുതൽ കിഴതടിയൂർ ബാങ്കിന് മുമ്പിൽ ബാങ്ക് സംരക്ഷണ സമിതി എന്ന പേരിൽ നിക്ഷേപകർ ധർണ്ണ നടത്തുമെന്ന് റോയി വെള്ളരിങ്ങാട്ട്, ബിനു മാത്യൂസ് മാക്കിൽ, അഡ്വ ജോസ് ചന്ദ്രത്തിൽ, ജോയി കളരിയ്ക്കൽ എന്നിവർ മീഡിയ അക്കാഡമിയിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ പറഞ്ഞു.