Paika News

Paika News PAIKA NEWS is one of the emerging online news portal concentrating instant delivery of news from Kottayam district. We have a vision with social commitments.

We believe the great value on quality, truth and credibility. See less Paika is a small Village/hamlet in Lalam Taluk in Kottayam District of Kerala State, India. It comes under Meenachil Panchayath. It belongs to South Kerala Division . It is located 23 KM towards East from District head quarters Kottayam. 10 KM from Lalam. 158 KM from State capital Thiruvananthapuram

കേരള സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിൽ വൻ ക്രമക്കേട് 14.93 കോടി രൂപയാണ് ജീവനക്കാർ തട്ടിയെടുത്തത്. സംഗീത് എന്ന ക്ലർക്കിനെ ...
13/01/2026

കേരള സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിൽ വൻ ക്രമക്കേട് 14.93 കോടി രൂപയാണ് ജീവനക്കാർ തട്ടിയെടുത്തത്. സംഗീത് എന്ന ക്ലർക്കിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട് കൂടുതൽ ആളുകൾ പ്രതികളായേക്കും 2013 മുതൽ 2023 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത് എന്നറിയുന്നു

*മുൻ എംപി തോമസ് കുതിരവട്ടം അന്തരിച്ചു* ചെങ്ങന്നൂർ:  കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ എംപിയുമായ, കല്ലിശേരി പണിക്കരു...
13/01/2026

*മുൻ എംപി തോമസ് കുതിരവട്ടം അന്തരിച്ചു*

ചെങ്ങന്നൂർ: കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ എംപിയുമായ, കല്ലിശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80) അന്തരിച്ചു. സംസ്കാരം പിന്നീട്.

അവിഭക്ത കേരള കോൺഗ്രസിന്റെ വർക്കിങ് ചെയർമാൻ, ദീർഘകാലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1985-1991 കാലഘട്ടത്തിൽ രാജ്യസഭാംഗമായിരുന്നു. ബോഫോഴ്സ് ഇടപാടിനെക്കുറിച്ച് അന്വേഷിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റി അംഗമായിരുന്നു. ഇതുൾപ്പെടെ പാർലമെന്റിന്റെ വിവിധ കമ്മിറ്റികളിലും അംഗമായിരുന്നു. മലങ്കര ഓർത്തഡോക്സ് സഭമാനേജിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.

ഭാര്യ: നരിയാപുരം മാടമ്പിൽ പറമ്പിൽ ലിസി തോമസ്.
മക്കൾ: ജൂണി കുതിരവട്ടം (കേരള കോൺഗ്രസ് ഉന്നതാധികാരസമിതിയംഗം), റോണി തോമസ്, ആനി തോമസ്, ടോണി കുതിരവട്ടം (തിരുവൻവണ്ടൂർ പഞ്ചായത്തംഗം). മരുമക്കൾ: അഡ്വ.ഷീനാ ജൂണി, സഞ്ജയ് എം.കൗൾ (എംഡി ആൻഡ് സിഇഒ. ഗിഫ്റ്റ് സിറ്റി, ഗുജറാത്ത്), ജിഷ ടോണി.

13/01/2026

പൈക ന്യൂസ് എൻ്റർടൈമെൻ്റ് .സ്നേഹസ്പർശം മ്യൂസിക് ആൽബം കാണുക അഭിപ്രായം പറയുക

പാലായെ സമ്പൂർണ്ണയാചക നിരോധന മേഖലായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ കൗൺസിലർ ബിജു പുളിയ്ക്ക കണ്ടം സെക്രട്ടറിക്...
12/01/2026

പാലായെ സമ്പൂർണ്ണയാചക നിരോധന മേഖലായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ കൗൺസിലർ ബിജു പുളിയ്ക്ക കണ്ടം സെക്രട്ടറിക്ക് നൽകി. കത്തിൻ്റെ പൂർണ്ണ രൂപം ചുവടെ.......From :
ബിജു പുളിക്കകണ്ടം
നഗരസഭാ കൗൺസിലർ
പാലാ

To:
സെക്രട്ടറി
പാലാ നഗരസഭ

സൂചന -
1) അടിയന്തിരമായി പാലാ നഗരസഭയെ "യാചകമുക്ത " നഗരസഭ യാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച്.
2) അടിയന്തിരമായി പാലാ കുരിശുപള്ളി ജംഗ്ഷനിൽ ടൗൺ ഹാളിനു എതിർവശം സ്ഥല സൂചികാ ബോർഡ് സ്ഥാപിക്കുന്നതു സംബന്ധിച്ച്.
3) 20000 (ഇരുപതിനായിരം) ത്തിലധികം ജനസംഖ്യയുള്ള നഗരസഭകളിൽ, പാലിയേറ്റീവ് നഴ്സ്മാരുടെ എണ്ണം ഒന്നിലധികം നിയമിക്കണമെന്ന പുതിയ കേരള ഗവർമെൻ്റ് സർക്കുലർ സംബന്ധിച്ച്..

1 ഉത്സവ സീസൺ ആയതോടെ ഭിക്ഷാടന മാഫിയ പാലാ നഗരത്തിലും പിടി മുറുക്കിയിരിക്കുന്നതായി പാലാ ടൗണിലെ വ്യാപാരികൾ ഒന്നടങ്കവും പൊതുജനവും പരാതി ഉയർത്തിയിരിക്കുന്ന വിവരം അർഹിക്കുന്ന ഗൗരവത്തോടെ മുനിസിപ്പൽ കൗൺസിൽ പരിഗണിക്കണം.
ധാരാളം അന്യ സംസ്ഥാനക്കാർ അടക്കമുള്ള ഭിക്ഷയെടുക്കുന്നവർ കൂട്ടമായി പാലായിലേക്ക് എത്തിയിരിക്കുന്നു. ഒരു ദിവസം 15 - 20 ഭിഷക്കാരാണ് കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കയറിയിറങ്ങുന്നത്...
കസ്റ്റമേഴ്സിനെ വകവയ്ക്കാതെ ബലമായിട്ടാണ് ഇവർ ഭിക്ഷാടനം നടത്തുന്നത്. ഭിക്ഷ ലഭിക്കാതെ ഇവർ സ്ഥാപനങ്ങളിൽ നിന്ന് ഇറങ്ങി പോകുകയുമില്ലായെന്നാണ് കടയുടമകൾ പറയുന്നത്. ഇവർക്കിടയിൽ ധാരാളം മോഷ്ടാക്കളും ക്രിമിനൽ സ്വഭാവമുള്ളവരും ഉണ്ടെന്നതാണ് യാഥാർത്ഥ്യം. നഗരസഭയും , റവന്യൂ അധികാരികളും, പോലീസും ചേർന്ന് ഇക്കാര്യത്തിൽ അടിയന്തിര പരിഹാരമുണ്ടാക്കേണ്ടതുണ്ട്. സംയുക്ത യോഗം ഉടൻ വിളിച്ചു ചേർക്കണം.

2 മണ്ഡല-മകരവിളക്കു പ്രമാണിച്ച് അന്യ സംസ്ഥാന വാഹനങ്ങൾ , പ്രതേകിച്ചും മലയാള ഭാഷയറിയാത്തവർ സഞ്ചരിക്കുന്ന വലിയ ബസുകളടക്കമുള്ള നിരവധി വാഹനങ്ങൾ നഗരമധ്യത്തിലൂടെ , പ്രത്യേകിച്ചും കുരിശുപള്ളി ജംഗ്ഷനിലൂടെ കടന്നു വരുന്നു. നിർഭാഗ്യവശാൽ ഇവർക്ക് സഹായകരമാവുന്ന സൂചനാ ബോർഡുകൾ കുരിശുപള്ളിക്കവലയിൽ ഇല്ല . ഈ വിഷയം ഇക്കഴിഞ്ഞ ദിവസം ഞാൻ നേരിട്ട് ചെയർപേഴ്സൻ്റെ ഓഫീസിൽ വച്ച് സെക്രട്ടറിയോടടക്കം ധരിപ്പിച്ചിരുന്നു. എന്നാൽ അതിൻമേൽ മറുപടിയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ടി കാര്യം ഈ കുറിപ്പിലൂടെ വീണ്ടും ശ്രദ്ധയിൽ പെടുത്തേണ്ടി വരുന്നത്. ഭാഷയറിയാത്തതിനാൽ ശരിയായ വഴി ചോദിച്ചു മനസ്സിലാക്കാൻ പോലും ഇവർക്ക് കഴിയുന്നുമില്ല. ഇക്കാരണത്താൽ അനിയന്ത്രിതമായ രൂക്ഷമായ ഗതാഗതക്കുരുക്ക് നഗരത്തിൽ പതിവാകുന്നു.
മകരവിളക്ക് വരാൻ പോകുന്നതിനുമുമ്പായി ടൗൺ ഹാളിന് എതിർവശമുള്ള കൊട്ടുകാപ്പള്ളി പുരയിടത്തിൽ (ഒഴിഞ്ഞു കിടക്കുന്ന ചെറിയ ഭാഗം) റോഡിനോട് ചേർന്ന് അടിയന്തിരമായി ഒരു സൂചനാ ബോർഡ് സ്ഥാപിക്കണം. മിതമായ വലുപ്പത്തിലുള്ള ബോർഡിൽ 'തൃശ്ശൂർ' , 'തൊടുപുഴ ' എന്നെങ്കിലും രേഖപ്പെടുത്തുകയും വേണം. ഇക്കാര്യം ഉടൻ നടപ്പിലാക്കണം. ഈ ബോർഡിനു വേണ്ടി വരുന്ന ചെലവ് വഹിക്കാൻ തയ്യാറായി കുരിശുപള്ളി ജംഗ്ഷനിലെ അടക്കം ചില കടയുടമകൾ വാക്കാൽ സമ്മതമറിയിച്ചുട്ടുണ്ട്. ഇക്കാര്യം പരിഗണനയിലെടുത്ത് ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതിനാൽ കൗൺസിൽ യോഗം ഉടൻ വിളിക്കണം.

3 ഇരുപതിനായിരത്തിൽ കൂടുതൽ ജനസംഖ്യയുള്ള മുനിസിപ്പാലിറ്റികളിൽ പാലിയേറ്റീവ് നഴ്സുമാരുടെ ഒന്നിലധികമാക്കണമെന്ന കേരളാ ഗവർമെൻ്റ് സർക്കുലർ , പാലാ നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ...? നിലവിൽ എത്ര പേരാണ് പാലിയേറ്റീവ് നഴ്‌സ്മാരായ നഗരസഭയൽ ഉള്ളത്? ഇക്കാര്യവും കൗൺസിൽ യോഗം വിളിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കണം.
ടി കാര്യവുമായി ബന്ധപ്പെട്ട ഗവർമെൻ്റ് സർക്കുലർ ഇതോടൊപ്പം ചേർക്കുന്നു.

മേൽപ്പറഞ്ഞ മൂന്നു കാര്യങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് പാലാ മുനിസിൽ കൗൺസിൽ ഉടൻ വിളിച്ചു കൂട്ടാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.

ബിജു പുളിക്കകണ്ടം ,
പാലാ നഗരസഭ, കൗൺസിലർ
പാലാ , 12 - O1 - 2026 , തിങ്കൾ

Copy to ,

ചെയർപേഴ്സൺ ,
പാലാ നഗരസഭ

വൈസ് ചെയർമാൻ
പാലാ നഗരസഭ

കൗൺസിലേഴ്സ്,
പാലാ നഗരസഭ

നാടിന് ആവേശവും പുതുമയും സമ്മാനിച്ച കാർണിവൽ വെള്ളികുളത്തിന് വേറിട്ട അനുഭവമായി.വെള്ളികുളം:കാർണിവൽ ആഘോഷം വെള്ളികുളം നാടിന് ...
12/01/2026

നാടിന് ആവേശവും പുതുമയും സമ്മാനിച്ച കാർണിവൽ വെള്ളികുളത്തിന് വേറിട്ട അനുഭവമായി.
വെള്ളികുളം:കാർണിവൽ ആഘോഷം വെള്ളികുളം നാടിന് ആവേശവും പുതുമ നിറഞ്ഞ അനുഭവവുമായി മാറി.പാലാ രൂപതയിൽ ആദ്യമായിട്ടാണ് ഒരു ഇടവക കാർണിവൽ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.വെള്ളികുളത്തെ നാനാ ജാതി മതസ്ഥരെ ഒരുമിച്ചു കൂട്ടിയും വൈവിധ്യമാർന്ന സ്റ്റാളുകൾ ഒരുക്കിയുമാണ് കാർണിവൽ നടത്തപ്പെട്ടത്.ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒന്നാമത് കാർണിവൽ പുതുമ നിറഞ്ഞ പരിപാടികളും ജനപങ്കാളിത്തവും കൊണ്ട് ഏറെ ശ്രദ്ധേയമായി.വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ.സെബാസ്റ്റ്യൻ എം.എൽ.എ. കാർണിവൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.ജോമോൻ കടപ്ലാക്കൽ ആമുഖപ്രഭാഷണം നടത്തി.തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംബിക എം.എസ്. വേലംകുന്നേൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ കുട്ടപ്പൻ കാവുംപുറത്ത് ,തീക്കോയി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്വപ്ന വർഗീസ് തോട്ടത്തിൽ, തീക്കോയി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സണ്ണി കണിയാംകണ്ടത്തിൽ, ജിബിൻ ചിറ്റേത്ത് ,സോളി സണ്ണി മണ്ണാറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.സന്യാസ സമർപ്പണ ജീവിതത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന സിസ്റ്റർ ലിൻ്റാ മരിയ വട്ടയ്ക്കാട്ട് സി .എം.സി.,ഐഡിയ സ്റ്റാർ സിംഗർ താരം റോബിൻറോയി ഇരുവേലി കുന്നേൽ തുടങ്ങിയവരെ സമ്മേളനത്തിൽ ആദരിച്ചു.സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ നെടും കല്ലുങ്കൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ബൈബിൾ പകർത്തി എഴുതിയവർ,ലോഗോസ് ക്വിസ് മത്സര വിജയികൾ, മികച്ച അൾത്താര ബാലകനുള്ള അവാർഡ്, മികച്ച യുവജന പ്രവർത്തക, യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് തുടങ്ങിയവരെ സമ്മേളനത്തിൽ ആദരിച്ചുഇടവകയിലെ വിവിധ കൂട്ടായ്മ വാർഡുകളിൽ നിന്നും തയ്യാറാക്കിയ നാടൻ പലഹാരങ്ങൾ, പാനീയങ്ങൾ, ഐസ്ക്രീം, വിവിധതരം ഭക്ഷ്യവസ്തുക്കൾ കാർണിവൽ പരിപാടിക്ക് മാറ്റ് കൂട്ടി..ഇതൊടനുബന്ധിച്ച് ഭക്ഷ്യവിഭവങ്ങളുടെ വിവിധ സ്റ്റാളുകൾ, വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, ഗാനമേള, സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് തുടങ്ങിയവ നടത്തപ്പെട്ടു.ചാക്കോച്ചൻ കാലാപറമ്പിൽ, ഷാജി ചൂണ്ടിയാനിപ്പുറത്ത്, ബിജു പുന്നത്താനത്ത്,സിസ്റ്റർ ജീ സാ അടയ്ക്കപ്പാറ സി.എം.സി. ജസി ഷാജി ഇഞ്ചയിൽ, സിമി ബിപി ഇളംതുരുത്തിയിൽ, ജയ്സൺ വാഴയിൽ, ബിനോയി ഇലവുങ്കൽ, ബാബു ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി..

ജയിലുകളിലെ സുഖസൗകര്യങ്ങളും വേതന വര്‍ദ്ധനവും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.ജയിലുകളിലെ കുറ്റവാളികളുടെ തൊഴിലിന് ദിവസവേ...
12/01/2026

ജയിലുകളിലെ സുഖസൗകര്യങ്ങളും വേതന വര്‍ദ്ധനവും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

ജയിലുകളിലെ കുറ്റവാളികളുടെ തൊഴിലിന് ദിവസവേതനം പത്തിരട്ടി വര്‍ദ്ധിപ്പിച്ച് 520 രൂപയോളം ആക്കിയതും സുഖസൗകര്യങ്ങളും, കുറ്റകൃത്യങ്ങള്‍ നിസ്സാരവത്ക്കരിക്കപ്പെടുമെന്നും വര്‍ദ്ധിക്കുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള.

കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയിലില്‍ ആകുന്നവര്‍ 95 ശതമാനവും മദ്യത്തിനും മറ്റ് മാരക ലഹരികള്‍ക്കുമടിപ്പെട്ടവരാണ്. ജയിലിലെ സമൃദ്ധമായ ഭക്ഷണവും ആവശ്യക്കാര്‍ക്ക് കഞ്ചാവും, മയക്കുമരുന്നും, ഫോണും, പോലീസ് സംരക്ഷണവും, ഇറങ്ങുമ്പോള്‍ കൈനിറയെ പണവും ലഭിക്കുന്നത് കുറ്റകൃത്യങ്ങളോട് അറപ്പില്ലാതായി മാറും, നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെടും. രാഷ്ട്രീയ കുറ്റവാളികള്‍ വര്‍ദ്ധിക്കുന്നതുകൊണ്ടാവാം തെരഞ്ഞെടുപ്പിന് മുന്‍പേ സര്‍ക്കാര്‍ വേതന വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ദിവസം കണ്ണൂര്‍ ജയിലിന് മുകളില്‍ ഡ്രോണ്‍ പറന്നത് ജയിലിലേക്ക് മയക്കുമരുന്നുകള്‍ നിക്ഷേപിക്കാനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു. കോരുത്തോട് പഴനിലത്ത് വീട് ജോജി ...
12/01/2026

ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു. കോരുത്തോട് പഴനിലത്ത് വീട് ജോജി തോമസിന്റെ ഭാര്യ ജെസ്സി ജോജി (49) ആണ് മരിച്ചത്.

മുണ്ടക്കയം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പഴയ പനക്കച്ചിറ – പനക്കച്ചിറ റോഡിലായിരുന്നു അപകടം. .

ജോജി തോമസ് ഓടിച്ചിരുന്ന ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ജെസ്സി. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ബൈക്കിന് പിന്നിൽ നിന്നും ജെസ്സി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ മുണ്ടക്കയം പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു

*തെരുവുനായ് നിര്‍മ്മാര്‍ജ്ജനം* *ചെയര്‍പേഴ്‌സണ് നിവേദനം നല്കി*പാലാ: പാലായില്‍ പെരുകികൊണ്ടിരിക്കുന്ന തെരുവുനായ്ക്കളെ പരിപൂ...
12/01/2026

*തെരുവുനായ് നിര്‍മ്മാര്‍ജ്ജനം*
*ചെയര്‍പേഴ്‌സണ് നിവേദനം നല്കി*
പാലാ: പാലായില്‍ പെരുകികൊണ്ടിരിക്കുന്ന തെരുവുനായ്ക്കളെ പരിപൂര്‍ണ്ണമായി ഇല്ലാതാക്കുന്ന നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബൗബൗ സമരസമിതി കണ്‍വീനര്‍ അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയാ ബിനുവിനു നിവേദനം നല്കി. വിഷയം പഠിച്ച് എത്രയും പെട്ടെന്ന് നടപടികള്‍ ആരംഭിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പു നല്കി. മുന്‍ ഡി.സി.സി. സെക്രട്ടറി സാബു എബ്രാഹം, കൗണ്‍സിലര്‍മാരായ ബെറ്റി ഷാജു, തോമസ് പനയ്ക്കല്‍, അഡ്വ. എ.എസ്. തോമസ്, ജോയി മഠത്തില്‍, മനോജ് വള്ളിച്ചിറ, ഷെയ്ക്ക് എന്നിവര്‍ നിവേദകസംഘത്തിലുണ്ടായിരുന്നു.

പുസ്തക പ്രകാശനം നടത്തി. മേവട,  മേവട സുഭാഷ് ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ലൈബ്രറി പ്രവർത്തകനും മികച്ച ഗ്രന്ഥകാര...
12/01/2026

പുസ്തക പ്രകാശനം നടത്തി. മേവട, മേവട സുഭാഷ് ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ലൈബ്രറി പ്രവർത്തകനും മികച്ച ഗ്രന്ഥകാരനുമായ ജോസ് മംഗലശ്ശേരിയുടെ 2017ലെ പ്രഭാത് ബുക്ക്സിന്റെ മികച്ച നോവലിനുള്ള അവാർഡ് നേടിയ "കാളിപ്പന" യുടെ രണ്ടാം പതിപ്പിന്റെ പ്രകാശനം ലളിതാംബിക അന്തർജനം ട്രസ്റ്റിന്റെ പ്രസിഡന്റ് ശീ.എൻ. രാജേന്ദ്രൻ നമ്പൂതിരി ഐ.പി.എസ് നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് ആർ. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു. കെ.ജോർജ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽവൈ.പ്രസിഡന്റ് അഡ്വ: സണ്ണി ഡേവിഡ് ആദ്യ പ്രതി ഏറ്റുവാങ്ങി. പുസ്തക അവലോകനം മോൻസി ജോസ് നടത്തി. പ്രൊഫ.എ. വി.ശങ്കരനാരായണൻ, റോയി ജേക്കബ്ബ്, പി.റ്റി.തോമസ്, പുറ്റ നാനിക്കൽ, റ്റി.സി. ശ്രീകുമാർ, സാബു.വി.ഡി, കെ.കെ. അനിൽകുമാർ, എൻ.എ.എബ്രാഹം, ഡോ.അനീഷ് തോമസ്, ബിനു.വി.റ്റി, എൽ സി ബന്നി എന്നിവർ പ്രസംഗിച്ചു

കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് പ്രതിശ്രുത വരന് ദാര്യണാന്ത്യം. ഇന്ന് വിവാഹം നടക്കാനിരിക്കെ മണിക്കൂറുക...
12/01/2026

കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് പ്രതിശ്രുത വരന് ദാര്യണാന്ത്യം. ഇന്ന് വിവാഹം നടക്കാനിരിക്കെ മണിക്കൂറുകൾക്ക് മുൻപാണ് യുവാവിന്റെ മരണം

ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മ.രി.ച്ചത്. വെളുപ്പിന് ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം. കണിയാപുരം ഡിപ്പോയിൽ ചാർജ് ചെയ്ത ശേഷം വികാസ് ഭവനിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസ്സും ബൈക്കുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിൽ എത്തിയ ബൈക്ക് സ്വിഫ്റ്റ് ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കാട്ടായിക്കോണം സ്വദേശിനിയെ ഇന്ന് വിവാഹം കഴിക്കാനിരിക്കുകയായിരുന്നു രാഗേഷ്. പ്രണയ വിവാഹം ഇരു വീട്ടുകാരും അനുകൂലിക്കാത്തതിനാൽ അമ്പലത്തിൽ താലി കെട്ടി രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിരുന്നു. അതിനായി ചന്തവിളയിൽ വീടും വാടകയ്ക്ക് എടുത്തിരുന്നു.ഇന്നലെ രാത്രി ബന്ധു വീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. ഇടിയിൽ രാഗേഷിന്റെ തല പൊ.ട്ടി.ച്ചിതറിയ അവസ്ഥയിലായിരുന്നു. ബൈക്കും പൂർണ്ണമായും തകർന്നു.

കുറവിലങ്ങാട് മോനിപ്പള്ളിയിൽ കെ.എസ് ആർട്ടി സി ബസ് കാറിലാടിച്ച് മൂന്നു പേർ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം അഞ്ചുപേരായിരു...
12/01/2026

കുറവിലങ്ങാട് മോനിപ്പള്ളിയിൽ കെ.എസ് ആർട്ടി സി ബസ് കാറിലാടിച്ച് മൂന്നു പേർ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം അഞ്ചുപേരായിരുന്നു കാറിലുണ്ടോയിരുന്നത്

*കടനാട് കുട്ടവഞ്ചി ജലോത്സവം 2026, ജനുവരി 14 മുതൽ, മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും..!*കോട്ടയം ; പാലാ കടനാട് പള്ളി...
12/01/2026

*കടനാട് കുട്ടവഞ്ചി ജലോത്സവം 2026, ജനുവരി 14 മുതൽ, മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും..!*

കോട്ടയം ; പാലാ കടനാട് പള്ളിപെരുന്നാളിനോട് അനുബന്ധിച്ച് ഇത്തവണയും കുട്ടവഞ്ചി സവാരിയൊരുക്കി സംഘാടകർ.പ്രകൃതിഭംഗി കനിഞ്ഞുകിട്ടിയ കടനാട് പള്ളിക്കു അഭിമുഖമുളള ചെക്കുഡാമിൽ, വിനോദത്തിന് പുത്തൻ ആശയവുമായി കഴിഞ്ഞ വർഷം കടനാട് പഞ്ചായത്തിൻ്റെ അനുമതിയോടെ കൈതക്കൽ പൂതക്കുഴി കുടിവെള്ളപദ്ധതിയുടെയും കടനാട് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെയും നേതൃത്വത്തിൽ കടനാട് പള്ളിപെരുന്നാളിനോട് അനുബന്ധിച്ച് ജനുവരി 15 മുതൽ 20 വരെ കടനാട് ചെക്കുഡാമിൽ കുട്ടവഞ്ചി, വള്ളം സവാരി സംഘടിപ്പിച്ചിരുന്നു. ഒരു സ്ഥലത്ത് ഒരേ സമയത്ത് കുട്ടവഞ്ചിയും വള്ളസവാരിയും നടത്തുവാനുള്ള അപൂർവ അവസരമായിരുന്നു ഒരുക്കിയിരിക്കുന്നത്.ആയിരക്കണിക്ക് ജനങ്ങൾ പങ്കെടുത്ത പെരുന്നാൾ ആഘോഷവും കുട്ടവഞ്ചി സവാരിയും ഈ വർഷം പൂർവ്വാധികം ഭംഗിയോടെ മികച്ച സുരക്ഷാ സംവിധാനങ്ങളോടെ നടത്തപ്പെടുന്നതായി ഭാരവാഹികൾ അറിയിച്ചു.പെരുന്നാളിനോട് അനുബന്ധിച്ച് ഈ വർഷം ജനുവരി 14 ന് കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ പാലാ എംഎൽഎ മാണി സി കാപ്പൻ മുഖ്യ അതിഥിയായി പങ്കെടുക്കുമെന്നും സംഘാടക സമിതി പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കടനാട് പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി,പഞ്ചായത്ത് മെമ്പർ ഉഷാ രാജു,സിബി അഴകൻപറമ്പിൽ,ടോണി അഴകൻ പറമ്പിൽ,ബിനു വള്ളോംപുരയിടം,ടോമി അരീപ്പറമ്പിൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Address

Paika
686577

Telephone

+919745604817

Website

Alerts

Be the first to know and let us send you an email when Paika News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Paika News:

Share