Koppam live

Koppam live ചുറ്റുവട്ട വാർത്തകളും - യാത്ര വിശേഷങ്ങളും - കൗതുക കാഴ്ചകളും നേരോടെ... 📡
(21)

23/10/2023

ഒടുക്കത്തെ ഫീൽ..❤️

അഹ്‌മദ്‌ നജാദ് . എം.എൻ.
സെന്റ്.ജോസഫ് ഹൈസ്കൂൾ , മതിലകം. തൃശൂർ

18/10/2023

നടുവട്ടം രായിരനെല്ലൂർ മലകയറാൻ എത്തിയത് ആയിരങ്ങൾ....
കടപ്പാട്
Koppam Next
KOPPAM LIVE

17/10/2023

നടുവട്ടം രായിരനല്ലൂർ മലകയറ്റം നാളെ ഒൿടോബർ 18 ബുധനാഴ്ച.

പട്ടാമ്പി പെരിന്തൽമണ്ണ ഭാഗത്തുനിന്ന് വരുന്നവർ കൊപ്പത്ത് ഇറങ്ങി വളാഞ്ചേരി റോഡിൽ ഏകദേശം 5 കിലോമീറ്റർ അടുത്ത് ഒന്നാന്തി പടി പപ്പടപ്പടി നടുവട്ടം എന്നീ തൊട്ടടുത്ത് നിൽക്കുന്ന മൂന്ന് പ്രദേശങ്ങളിൽ നിന്നും രായിരനല്ലൂർ മലകയറാൻ കഴിയും.

Koppam Next
KOPPAM LIVE

14/10/2023

കൊപ്പം ഗ്രാമപഞ്ചായത്ത് ഗ്രാമോത്സവം

Koppam Next
KOPPAM LIVE

14/10/2023

നമ്മുടെ കൊപ്പം ❤️

🎥 Subash koppam

Koppam Next
KOPPAM LIVE

അപൂർവ ചിത്രങ്ങൾFather and son 30 years later... Amazing 🥰
05/10/2023

അപൂർവ ചിത്രങ്ങൾ

Father and son 30 years later... Amazing 🥰

അപൂർവ്വ ചിത്രങ്ങൾThe most beautiful picture ever 1974 - 2016
05/10/2023

അപൂർവ്വ ചിത്രങ്ങൾ
The most beautiful picture ever 1974 - 2016

അപൂർവ്വ ചിത്രങ്ങൾപണ്ടത്തെ ലൈൻ ബസ്.
03/10/2023

അപൂർവ്വ ചിത്രങ്ങൾ
പണ്ടത്തെ ലൈൻ ബസ്.

വന്ദേ ഭാരതും  ഭാരതപ്പുഴയും
24/09/2023

വന്ദേ ഭാരതും ഭാരതപ്പുഴയും

വരിക്കാശ്ശേരി മന പാലക്കാട് ഒറ്റപ്പാലം.ഒരു പാലക്കാടൻ തറവാടിന്റെ പ്രൗഢഗംഭീരത..!മംഗലശ്ശേരി നീലകണ്ഠൻ നിറഞ്ഞാടിയ വരിക്കാശ്ശേര...
24/09/2023

വരിക്കാശ്ശേരി മന
പാലക്കാട് ഒറ്റപ്പാലം.

ഒരു പാലക്കാടൻ തറവാടിന്റെ പ്രൗഢഗംഭീരത..!
മംഗലശ്ശേരി നീലകണ്ഠൻ നിറഞ്ഞാടിയ വരിക്കാശ്ശേരി മന.

മലയാള സിനിമയുടെ തറവാട് എന്നാണ് പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനു സമീപം മനിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന വരിക്കാശ്ശേരി മന അറിയപ്പെടുന്നത്. ഏകദേശം എൺപതോളം മലയാള സിനിമകളും കൂടാതെ നിരവധി അന്യഭാഷാ ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്

#നിർമ്മാണം

നൂറ്റാണ്ടുകൾക്കു മുൻപ് കലക്കകണ്ടത്തൂർ കുടുംബത്തിന് സാമൂതിരി സമ്മാനമായി നൽകിയ സ്ഥലത്താണ് മന നിലകൊള്ളുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അവർ ഇവിടെ ഇന്നു കാണുന്ന വരിക്കാശ്ശേരി മന നിർമ്മിക്കുന്നത്.

300 വർഷം പഴക്കമുള്ള 6 ഏക്കറോളം സ്ഥലം അടങ്ങിയ സ്ഥലത്താണ് മന സ്ഥിതിചെയ്യുന്നത്. മൂന്നു നിലകളുള്ള നാലുകെട്ട് കേരളീയ വാസ്തുവിദ്യാ പ്രകാരമാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ടു പത്തായപ്പുരകൾ, കളപ്പുര, വിശാലമായ പൂമുഖം, കുളം, പടിപ്പുര മാളിക തുടങ്ങിയവയെല്ലാം ഒരുടവും സംഭവിക്കാതെ ഇന്നും സംരക്ഷിച്ചിരിക്കുന്നു.

രാജകീയ പ്രൗഢിയാർന്ന മൂന്നുനിലകളോടുകൂടിയ നാലുകെട്ടാണ് പ്രധാന ആകർഷണം. പുറംമോടിയിലെ കാഴ്ചയെക്കാളും ഗംഭീരമാണ് ഉൾവശം. ഏതു ചൂടിലും കുളിർമ നൽകുന്ന അന്തരീക്ഷം. മൂന്നു നിലയുള്ള നാലുകെട്ടിൽ വിശാലമായ മുറികളും നടുമുറ്റവും അകത്തളങ്ങളും ഒക്കെയുള്ള മനയിൽ ഏറെ ആകർഷകം കൊത്തുപണികളോടു കൂടിയ തൂണുകളാണ്. വിശാലമായ നടുമുറ്റവും, ചുവർചിത്രങ്ങളും, ശിൽപ്പവേലകളും കാണേണ്ട കാഴ്ചതന്നെയാണ്.

#സിനിമാ ചിത്രീകരണം

തീർത്ഥം എന്ന ചിത്രമാണ് വരിക്കാശ്ശേരി മനയിൽ ആദ്യമായി ചിത്രീകരിച്ചത്. എന്നാൽ ദേവാസുരം എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠന്റെ തറവാടായ മംഗലശ്ശേരിയായാണ് വരിക്കാശ്ശശേരിയെ സിനിമാലോകത്ത് പ്രശസ്തമാക്കിയത്. പിന്നീട് ആറാം തമ്പുരാൻ, നരസിംഹം, ചന്ദ്രോത്സവം, രാവണപ്രഭു, രാപ്പകൽ, വല്യേട്ടൻ, ബസ് കണ്ടക്ടർ. ദ്രോണ, മാടമ്പി, സിംഹാസനം, മി. ഫ്രോഡ്, സിംഹാസനം തുടങ്ങിയ ചിത്രങ്ങളും ഇവിടെ നിന്നാണ് ചിത്രീകരിച്ചത്. ഏകദേശം 150 ൽ അധികം ചിത്രങ്ങൾക്ക് ഇവിടം ലൊക്കേഷനായിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് എന്നൊരു പ്രത്യേകത കൂടി വരിക്കാശ്ശേരി മനയ്ക്കുണ്ട്.

#ഉടമസ്ഥാവകാശം

ഒറ്റപ്പാലത്തെ ആന ഉടമസ്ഥൻ കൂടിയായ വി. ഹരിദാസ് എന്ന വ്യക്തിയാണ് മനയുടെ ഉടമസ്ഥൻ. ഒരു ട്രസ്റ്റ് രൂപീകരിച്ച് അതിന് കീഴിലാണ് മനയുടെ സംരക്ഷണവും, നടത്തിപ്പും. വരിക്കാശ്ശേരി മന കുടുംബക്കാർക്ക് ട്രസ്റ്റിൽ സ്ഥാനവും, നിശ്ചിത പങ്കാളിത്തവും നൽകിയിട്ടുണ്ട്.

എത്തിച്ചേരാൻ

പാലക്കാട് ഒറ്റപ്പാലത്തിനു സമീപം മനിശ്ശേരിയിലാണ് വരിക്കാശ്ശേരി മന സ്ഥിതി ചെയ്യുന്നത്. ഒറ്റപ്പാലം കഴിഞ്ഞ അൽപ്പം കൂടി മുന്നോട്ടുപോയാൽ മനിശ്ശീരിയിലെത്തും. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഏതാണ്ട് ഒരു കിലോമീറ്റർ പോയാൽ വലതുവശത്ത് തന്നെ കാണാം മന. പിൻ ഭാഗത്തു കൂടിയാണ് സഞ്ചാരികൾ പ്രവേശിക്കേണ്ടത്. പാലക്കാട് നിന്നും 35 കിലോമീറ്റർ ദൂരമുണ്ട് വരിക്കാശ്ശേരി മനയിലേക്ക്‌.

#പ്രവേശനം

എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെയാണ് ഇവിടെ പ്രവേശനമുള്ളത്. സിനിമാ ഷൂട്ടിങ്ങ് ഉള്ള ദിവസങ്ങളിൽ പ്രവേശനം അനുവദിക്കുന്നതല്ല.

Koppam Next
KOPPAM LIVE

1978 ലെ പട്ടാമ്പി നേർച്ച Koppam Next
24/09/2023

1978 ലെ പട്ടാമ്പി നേർച്ച

Koppam Next

പട്ടാമ്പി 1955ൽ1955-ൽ പട്ടാമ്പി റെയിൽവേ മേൽപ്പാലം കഴിഞ്ഞുള്ള മാർക്കറ്റ് പ്രദേശം.  ഇടതുവശത്ത് പഴയ "കടവ്" ഉണ്ടായിരുന്നു, അ...
23/09/2023

പട്ടാമ്പി 1955ൽ

1955-ൽ പട്ടാമ്പി റെയിൽവേ മേൽപ്പാലം കഴിഞ്ഞുള്ള മാർക്കറ്റ് പ്രദേശം. ഇടതുവശത്ത് പഴയ "കടവ്" ഉണ്ടായിരുന്നു, അവിടെ ഞാങ്ങാട്ടിരിയിലേക്ക് ബോട്ട് സർവീസ് ലഭ്യമാണ്. പട്ടാമ്പിയിൽ റോഡ്, പാലം ഇല്ലായിരുന്നു, ഗുരുവായൂരിലേക്ക് പോകാൻ ആളുകൾ അക്കരെയെത്താൻ ബോട്ടുകൾ ഉപയോഗിച്ചിരുന്നു. അക്കാലത്ത് പട്ടാമ്പിയുടെ പ്രധാന കേന്ദ്രം ഇതായിരുന്നു. ഇന്നത്തെ റെയിൽവേ സ്റ്റേഷൻ റോഡ് ബസ് സ്റ്റാൻഡായിരുന്നു. (ഒന്നോ രണ്ടോ ബസുകൾ മാത്രം).

കടപ്പാട് സോഷ്യൽ മീഡിയ
Koppam Next

കരിയാത്തും പാറ: മലബാറിലെ ഊട്ടികോഴിക്കോട്/ കോഴിക്കോട് നിന്നും 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ പ്രദേശമാണ് കരി...
16/09/2023

കരിയാത്തും പാറ: മലബാറിലെ ഊട്ടി

കോഴിക്കോട്/ കോഴിക്കോട് നിന്നും 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ പ്രദേശമാണ് കരിയാത്തും പാറ. കാണാൻ അതിമനോഹരിയായതിനാൽ തന്നെ ആളുകളുടെ ഒഴുക്കാണ് ഈ പ്രദേശത്തേക്ക്.

ജല സമൃദ്ധമായ കരിയാത്തും പാറ പോഷക തടാകങ്ങളാൽ ചുറ്റി വരയപ്പെട്ടതാണ്. കിഴക്കു നിന്ന് അടിക്കുന്നു ചുടു കാറ്റിനെ തടഞ്ഞു നിർത്താനായ് അതിമനോഹരമായ മല നിരകൾ. പലയിനം ദേശാടന പക്ഷികൾ, അപൂർവ്വ ഇനം സസ്യങ്ങൾ ഇവയെല്ലാം നിറഞ്ഞ കരിയത്തും പറ നവംബർ, ഡിസംബർ മാസങ്ങളിൽ പച്ചിലകളിൽ മഞ്ഞുതുള്ളികൾ അടർന്നു വീഴുന്നത് കണ്ടാൽ വിദേശിയാണെന്നെ പറയൂ..

ജീവിതത്തിരക്കിൽ ജീവിക്കാൻ മറന്നവരാണോ.... കുടുംബത്തോടൊപ്പം ഒത്തുചേരാൻ സമയം കിട്ടാത്തവരാണോ...
തുറന്നു ഒന്ന് സംസാരിക്കാൻ അവസരം ഇല്ലാത്തവരാണോ... എങ്കിൽ വന്നുള്ളൂ ഈ പച്ചപ്പിന്റെ തുരത്തിലേക്ക്.

ഇങ്ങോട്ടുള്ള വഴി.. കോഴിക്കോട് താമരശ്ശേരി നിന്ന് കൊയിലാണ്ടി റോഡിൽ എസ്‌റ്റേറ്റ് മുക്ക് എന്ന സ്റ്റോപ്പിൽ നിന്നും കക്കയം ഡാമിൽ പോവുന്ന വഴിയിൽ ആണ് ഈ ഗ്രാമം. കരിയത്തുംപാറ.... സമീപത്ത് തന്നെ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ വയലട.ഏലക്കാനം. കൂരാച്ച് കുണ്ട്... തോണിക്കടവ്.വയലട പോവാൻ ഉദ്ധേശിക്കുന്നവർ എസ്റ്റേറ്റ് മുക്കിൽ നിന്നും തലയാട് എന്ന സ്റ്റോപ്പിൽ നിന്ന് വയലട പോവണം അവിടെ നിന്ന് കക്കയത്തേക്ക് വേറെ വഴി ഉണ്ട് പോവും വഴിയിൽ തന്നെയാണ് ഈ കരിയത്തുംപാറ..
Koppam Next
KOPPAM LIVE

Koppam townKoppam Next
15/09/2023

Koppam town

Koppam Next

ഈ റോഡ് തിരിച്ചറിയാമോ...?കൊപ്പത്തെ പ്രധാനപ്പെട്ട ഒരു റോഡാണ് ചിത്രങ്ങളിൽ കാണുന്നത്. ഏത് റോഡാണിത്.....?[സിപിഎം സമ്മേളനവുമായ...
14/09/2023

ഈ റോഡ് തിരിച്ചറിയാമോ...?

കൊപ്പത്തെ പ്രധാനപ്പെട്ട ഒരു റോഡാണ് ചിത്രങ്ങളിൽ കാണുന്നത്. ഏത് റോഡാണിത്.....?

[സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട് അക്കാലത്ത് ആളുകളുമായി കൊപ്പത്തേക്ക് വന്ന ബസ്സുകൾ ആണിവ...]

Koppam Next
KOPPAM LIVE

1990 - പഴയ പുലാമന്തോൾ അങ്ങാടിയും - കൊപ്പം പുലാമന്തോൾ ജീപ്പ് സർവീസും.കൊപ്പം പുലാമന്തോൾ ഓരോ ബസ്സിന്റെയും ഇടയിലെ ഗ്യാപ്പിനന...
14/09/2023

1990 - പഴയ പുലാമന്തോൾ അങ്ങാടിയും - കൊപ്പം പുലാമന്തോൾ ജീപ്പ് സർവീസും.

കൊപ്പം പുലാമന്തോൾ ഓരോ ബസ്സിന്റെയും ഇടയിലെ ഗ്യാപ്പിനനുസരിച്ച് സമയം കണ്ടെത്തി സർവീസ് നടത്തിയിരുന്ന ഒരു സമാന്തര സർവീസായിരുന്നു ജീപ്പ് സർവീസ്. ഒരുപാട് പേരുടെ ജീവിതമാർഗ്ഗം തന്നെയായിരുന്നു അക്കാലത്ത് ഈ മേഖല.

അവനാൻ പടി ഇറങ്ങാനും സൗകര്യമുള്ള ഇടങ്ങളിൽനിന്ന് കയറാനും കഴിയുക എന്നതായിരുന്നു ജീപ്പ് സർവീസിനെ യാത്രക്കാർ ഏറ്റെടുക്കാൻ പ്രധാനകാരണം.

ജീപ്പിന്റെ പുറകിൽ തൂങ്ങിനിൽക്കുന്ന കിളിയായിരുന്നു യാത്രക്കാരെ നിയന്ത്രിച്ചിരുന്നത്. പിന്നീട് പാരൽ സർവീസ് നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും കടുത്ത നിയമ നടപടിയിലേക്ക് എത്തപ്പെടുകയും ചെയ്തതോടെ ജീപ്പ് സർവീസ് അവസാനിപ്പിക്കുകയായിരുന്നു.
Koppam Next
KOPPAM LIVE

അന്നും / ഇന്നും.....അരകുളവും നിസ്കാര പള്ളിയും.കൊപ്പം/ കൊപ്പം പഞ്ചായത്തിലെ പതിനേഴാം വാർഡ് വിയറ്റ്നാംപടി വടക്ക് മുക്കിൽ സ്...
14/09/2023

അന്നും / ഇന്നും.....
അരകുളവും നിസ്കാര പള്ളിയും.

കൊപ്പം/ കൊപ്പം പഞ്ചായത്തിലെ പതിനേഴാം വാർഡ് വിയറ്റ്നാംപടി വടക്ക് മുക്കിൽ സ്ഥിതിചെയ്യുന്ന അരകുളവും നിസ്കാരപ്പള്ളിയും പഴയ ചിത്രവും, പുതിയ ചിത്രവും.
Koppam Next
KOPPAM LIVE

12/09/2023

നമ്മുടെ കൊപ്പം വളാഞ്ചേരി റോഡിലൂടെ ഒരു പഴയ കല്യാണം യാത്ര കണ്ടാലോ...🎈

Koppam Next
KOPPAM LIVE

ചരിത്രം ഉറങ്ങുന്ന കവളപ്പാറ കൊട്ടാരം.ഷൊർണ്ണൂർ/ അവഗണനയുടെ ദുരന്തമുഖങ്ങളോട് എതിരിട്ട് കലഹരണപ്പെട്ടു പോവുകയാണ് കവളപ്പാറകൊട്ട...
11/09/2023

ചരിത്രം ഉറങ്ങുന്ന കവളപ്പാറ കൊട്ടാരം.

ഷൊർണ്ണൂർ/ അവഗണനയുടെ ദുരന്തമുഖങ്ങളോട് എതിരിട്ട് കലഹരണപ്പെട്ടു പോവുകയാണ് കവളപ്പാറകൊട്ടാരം.

പതിറ്റാണ്ടുകളും, രണ്ടോ,മൂന്നോ നൂറ്റാണ്ടുകളും മാത്രം പഴക്കമുള്ള ചരിത്രസ്മാരകങ്ങൾ പഴമയുടെ മിനാകുടീരങ്ങളായി വാഴ്ത്തപെടുമ്പോൾ എന്തേ കവളപ്പാറ കൊട്ടാരം മാത്രം തുരുമ്പെടുക്കുന്ന തൂണുകളിലൊതുങ്ങി...?

പരിതാപകരമായ അവസ്ഥയുടെ പരമാവധിയിൽ എത്തി നിൽക്കുന്ന കൊട്ടാരത്തിന് മുൻപിൽ പക്ഷേ ഓടിക്കളിക്കുന്നത് ഈ അടുത്തുണ്ടായിരുന്ന നാട്ടുരാജ്യങ്ങൾക്കൊന്നും തന്നെ പറയാൻ കഴിയാത്തത്രയും വിശേഷങ്ങളുടെ ചരിത്രമാണ്.

നൂറ്റാണ്ടുകൾക്കു മുൻപ് കിഴക്ക് കണ്ണിയംപുറം മുതൽ പടിഞ്ഞാറു ഓങ്ങല്ലൂർ മാട് വരെയും, വടക്ക് മുണ്ടക്കോട്ടുകുർശ്ശി മുതൽ തെക്ക് അതിർത്തിയായ ഭാരതപ്പുഴവരെയുമായിരുന്ന ഈ വലിയ നാട്ടുരാജ്യം, അതിനൊറ്റപ്പേരായിരുന്നു 'കവളപ്പാറ'.ആ നാട്ടുരാജ്യം ഭരിച്ചിരുന്ന ഭരണാധികാരിയായിരുന്നു മൂപ്പിൽ നായർ.

കവളപ്പാറ ദേശം ഭരിച്ചിരുന്നത് പറയിപെറ്റ പന്തിരു കുലത്തിലെ കാരക്കൽ മാതാവിന്റെ വംശപരമ്പരക്കാരായിരുന്ന കവളപ്പാറ സ്വരൂപക്കാർ ആയിരുന്നു.അവരുടെ ചരിത്രം തുടങ്ങുന്നത് തന്നെ A D 1090 മുതലാണ്.

കവളപ്പാറ ദേശത്ത് ഭരണസ്ഥാനം കയ്യാളുന്ന ഭരണാധികാരി മൂപ്പിൽ നായർ എന്ന സ്ഥാനപ്പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. വള്ളുവനാടൻ ഭാഷാ പ്രയോഗമായ മൂപ്പർ എന്ന വാക്ക് തന്നെ ഇതിൽ നിന്നും ഉണ്ടായതാണ് എന്ന് പറയപ്പെടുന്നു.ചരിത്രത്തിൽ എറുപ്പെദേശം എന്ന് പറയപ്പെടുന്നതും കവളപ്പാറ ആണ്.

എറുപ്പെദേശം എന്നാൽ ചുവന്ന മണ്ണുള്ള പ്രദേശം എന്നാണത്രെ അർത്ഥം.12 വർഷങ്ങൾ കൂടുമ്പോൾ തിരുന്നാവായ മണൽപുറത്ത് നടന്നിരുന്ന മാമാങ്ക മഹോത്സവത്തിൽ കവളപ്പാറ ദേശത്തുനിന്നുള്ള നായർ പടയാളികൾ പങ്കെടുത്തിരുന്നു.

എത്രയോ ചാവേറുകൾ കൊല്ലപ്പെട്ടിരുന്നു എന്ന ചരിത്രം കൂടി കേൾക്കേണ്ടി വരുമ്പോൾ കൊല്ലിനും, കൊലക്കും അധികാരം ഉണ്ടായിരുന്ന നാടുവാഴികളുടെ ചരിത്രംകൂടി കൂട്ടി വായിക്കേണ്ടതാണ്.

അവർ ജീവിച്ചിരുന്നത് ഇവിടെയായിരുന്നു ഈ കൊട്ടാരത്തിൽ, നൂറ്റാണ്ടുകൾക്ക് മുൻപ്,ഇന്ന് കൊട്ടാരം നശിച്ചുപോയിക്കൊണ്ടിരിക്കുന്നതാണെങ്കിലും ചരിത്രം എവിടേക്കുപോകാൻ???

നായർ എന്ന സ്ഥാനപ്പേരിൽ ഭരണം നടത്തിയിരുന്ന കേരളത്തിലെ ഏക നാട്ടുരാജ്യം കവളപ്പാറ ആയിരുന്നു.
വള്ളുവനാട്ടിലെ ഏറ്റവും ശക്തനായ ഭരണാധികാരി മൂപ്പിൽ നായരും.ആധുനിക കവളപ്പാറയുടെ ശില്പി എന്നറിയപ്പെടുന്നത് 1910 മുതൽ 1925 കാലഘട്ടത്തിൽ ഭരിച്ചിരുന്ന അപ്പുക്കുട്ടനുണ്ണി മൂപ്പിൽ നായരായിരുന്നു.അദ്ദേഹം 1922 ഒക്ടോബർ 1 ന് ഒറ്റപ്പാലം കോടതിയിൽ കൊടുത്ത ചില കണക്കുകൾ വിസ്മയിപ്പിക്കുന്നതാണ്.

1891ൽ കണക്കെടുക്കുമ്പോൾ ദേശത്ത് 500 പുരുഷന്മാരും 580 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. ഇന്ന് ദേശത്ത് ജനസംഖ്യ എവിടെ എത്തി നിൽക്കുന്നു എന്ന് ചിന്തിക്കണം.അതുപോലെ മറ്റു ചില കണക്കുകൾ കൂത്തിന്റെ അവസാനം നടത്തുന്ന പൂരത്തിന് 500 രൂപ ചിലവുണ്ട്,ഇത് സ്വരൂപം കണക്കുകളിൽ നിന്നും കൊടുത്തിട്ടുണ്ട്.

7000ത്തോളം ആളുകൾ പൂരത്തിന് പങ്കെടുക്കാറുണ്ട്.(ഒരു നൂറ്റാണ്ടു മുൻപത്തെ കണക്കാണ്).1910 ൽ ഹാജരാക്കിയ കണക്കിൽ 53998 രൂപ ചിലവാക്കി കൊട്ടാരം നന്നാക്കിയിട്ടുണ്ട്. പുതിയൊരു കെട്ടിടവും പണിതു.
എറുപ്പെക്ഷേത്രത്തിലെ അഗ്രശാലയും,കലവറയും നന്നാക്കിയിട്ടുണ്ട് എന്ന് പറയുന്നു.

കൊട്ടാരത്തിന്റെ ചരിത്രത്തിൽ പറയുന്ന ഒരു പക്ഷേ വിശ്വസിക്കാൻ പോലും കഴിഞ്ഞില്ലെന്നു വരുന്ന ഒരുകാര്യമാണ് ചരിത്ര സിനിമകളിൽ ഒക്കെ കണ്ടേക്കാവുന്ന അവിശ്വസനീയമായ ഒരു കല്ലറയുടെ കഥ, കഥയല്ല ഉണ്ടായിരുന്ന യഥാർത്ഥ്യം.
കൊട്ടാരത്തിലെ ഗെയ്റ്റും,കച്ചേരിയും കടന്നാൽ ഇടതു വശത്തുണ്ടായിരുന്ന നാലു കാർഷെഡുകളിൽ മൂന്നാമത്തെ ഷെഡിലായിരുന്നു അതെന്ന് പറയപ്പെടുന്നു. ബലാത്സംഗം, കൊലപാതകം,രാജ്യദ്രോഹം എന്നീ കുറ്റങ്ങൾ ചാർത്തപ്പെട്ടവരെ ദേഹമാസകലം ചാട്ടവാർ കൊണ്ടടിച്ചു മുറിവിൽ ഉപ്പും,മുളക് പൊടിയും വിതറി ഈ കല്ലറയിലേക്ക് തള്ളുമായിരുന്നു.
https://g.co/kgs/Q1fvsF
കടപ്പാട് സോഷ്യൽ മീഡിയ

Koppam Next

പ്രശസ്ത വാണിയംകുളം കാലിച്ചന്ത.പാലക്കാട് ജില്ലയിലെ അറിയപ്പെടുന്ന ഒരു ചന്തയാണ് വാണിയംകുളം കാലിച്ചന്ത. ചേരമാൻ പെരുമാളിന്റെ ...
10/09/2023

പ്രശസ്ത വാണിയംകുളം കാലിച്ചന്ത.

പാലക്കാട് ജില്ലയിലെ അറിയപ്പെടുന്ന ഒരു ചന്തയാണ് വാണിയംകുളം കാലിച്ചന്ത. ചേരമാൻ പെരുമാളിന്റെ കാലത്ത് തന്നെ ഈ ചന്ത ഇവിടെ നിലനിന്നിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്. പണ്ട് കൃഷി ആവശ്യത്തിന് ആയിരുന്നു കന്നുകാലികളെ ഈ ചന്തയിൽ കൊണ്ടുവരികയും പിന്നീട് കൊടുക്കൽ വാങ്ങൽ നടക്കുകയും ചെയ്തിരുന്നത്.

എന്നാൽ ഇന്ന് കൃഷി ആവശ്യങ്ങളെക്കാൾ കൂടുതൽ കല്യാണ ആവശ്യങ്ങൾക്കും മറ്റു വിശേഷ ദിവസങ്ങൾക്കും ആവശ്യമായി വരുന്ന ചടങ്ങുകൾക്കും മാംസാ ആവശ്യത്തിനും വളർത്താനും കന്നുകാലികളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നു.

വാണിയം എന്ന വിഭാഗക്കാർ ഇവിടെ വന്ന് താമസം തുടങ്ങിയത് മുതലാണ് ഈ സ്ഥലത്തിന് വാണിയംകുളം എന്ന പേര് വന്നുചേർന്നത് എന്ന് പഴമക്കാർ പറയുന്നു. കന്നുകാലികളെ കൂടുതലും കൊണ്ടുവരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. എങ്കിലും കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ചെറിയതോതിൽ കന്നുകാലികൾ ഇവിടെ എത്താറുണ്ട്.

വ്യാഴാഴ്ച ദിവസങ്ങളിലാണ് ഇവിടെ ചന്ത നടക്കാറുള്ളത്. തലേദിവസം ബുധനാഴ്ച തന്നെ ആളുകൾ കന്നുകാലികളുമായി ഇവിടെ എത്തിത്തുടങ്ങും. ഈ ചന്തയിലെ പ്രധാനികളാണ് ഇടനിലക്കാർ. വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ഇടയിൽ എപ്പോഴും ഇടനിലക്കാർ രണ്ടുകൂട്ടർക്കും സമ്മതമുള്ള തുക പറഞ്ഞു വില ഉറപ്പിക്കുകയാണ് ഇവരുടെ ജോലി. ഇടനിലക്കാർക്ക് "പൊരുത്ത്" എന്നൊരു പേരും നിലനിൽക്കുന്നുണ്ട്. രണ്ടു കൂട്ടരിൽ നിന്നും കിട്ടുന്ന ചെറിയ തുകയാണ് ഇടനിലക്കാരുടെ ജീവിതമാർഗം.
Koppam Next

പാലക്കാട് ജില്ലയിൽ ഒരു വിമാനം തകർന്നു വീണിട്ടുണ്ട് , ഇന്നോ ഇന്നലെയോ അല്ല . സ്വാതന്ത്രം കിട്ടുന്നതിന് മുൻപ് . ഇത് വെറുമൊര...
09/09/2023

പാലക്കാട് ജില്ലയിൽ ഒരു വിമാനം തകർന്നു വീണിട്ടുണ്ട് , ഇന്നോ ഇന്നലെയോ അല്ല . സ്വാതന്ത്രം കിട്ടുന്നതിന് മുൻപ് .

ഇത് വെറുമൊരു വിനോദസഞ്ചാരത്തിന്റെ കഥയല്ല. മറിച്ചു കഴിഞ്ഞ തലമുറയിലെ ചില അതിസാഹസികർ നടത്തിയ ഒരു പര്യവേക്ഷണത്തിന്റെ കഥയാണ്.

ഒരു അന്വേഷകൻ എന്നതിലപ്പുറം എനിക്കീ സഞ്ചാരത്തിൽ ഒരു പങ്കുമില്ല. എങ്കിലും ഒരു എളിയ സഞ്ചാരി എന്നനിലയിൽ ഇക്കഥ പുതുതലമുറക്കായി സമർപ്പിക്കുന്നു. 28 വർഷങ്ങൾക്കു മുൻപ് വായിച്ച ഒരു പത്രവാർത്ത.

അതിനെ തിരഞ്ഞുള്ള ഒരു രസകരമായ യാത്രയാണിത് .ഇതിൽ ചില പിശകുകൾ കണ്ടേക്കാം എന്നിരുന്നാലും ഇതൊരു സത്യമാണ് .

മറ്റൊന്നുമല്ല , പാലക്കാട് ജില്ലയിൽ ഒരു വിമാനം തകർന്നു വീണിട്ടുണ്ട് , ഇന്നോ ഇന്നലെയോ അല്ല . സ്വാതന്ത്രം കിട്ടുന്നതിന് മുൻപ് .

ഇത് സംബന്ധിച്ചു കോയമ്പത്തൂർ ജില്ലാ കളക്ടറുടെ രേഖകളിൽ ഇങ്ങനെയാണത്രെ . അതായത് സുലൂർ വ്യോമസേനാ താവളത്തിൽ നിന്നും കൊച്ചി നേവൽ ബേസിലേക്ക് പറന്ന ബ്രിട്ടീഷ് വ്യോമസേനയുടെ ഒരു വിമാനം കാണാതായി.

രണ്ടാം ലോക മഹാ യുദ്ധം അവസാന കാലഘട്ടത്തിൽ എത്തിയ സമയമാണ് എന്നാണു അറിവ് . ഏറെ തിരച്ചിലുകൾക്കു ഒടുവിലും വിമാനം വീണ്ടു കിട്ടിയില്ല. അതിലെ വൈമാനികരായിരുന്ന രണ്ടു ബ്രിട്ടീഷ് പൗരന്മാരെക്കുറിച്ചും വിവരം ലഭിച്ചില്ല ,

കഥയിലെ ട്വിസ്റ്റ് ഇനിയാണ് .

1952 ലോ 1953 ലോ ശിരുവാണി കാട്ടിലെ ആദിവാസികൾ മണ്ണാർക്കാട് ടൗണിൽ എത്തുന്നു . കയ്യിലുള്ള ലോഹ ഷീറ്റുകൾ പാട്ടയും തകരവും വിൽക്കുന്ന കടയിൽ വിറ്റു കാശാക്കണം.

വിൽക്കാൻ കൊണ്ടുവന്ന ലോഹത്തകിടുകളിൽ റോയൽ എയർ ഫോഴ്സ് മുദ്ര കണ്ട കടക്കാരന്റെ ഇതെവിടെന്നു കിട്ടി എന്ന ചോദ്യത്തിന് റോഡിനരികിൽ പാർക്ക് ചെയ്ത ബസ്സിനെ ചൂണ്ടി അവർ പറയുന്നു " ഇതുപോലൊന്ന് കാട്ടിൽ തകർന്നു കിടക്കുന്നുണ്ടെന്ന്."

വിവരം പോലീസ് അറിയുന്നു ... കളക്ടർ അറിയുന്നു ... കളക്ടറുടെ നേതൃത്വത്തിൽ ആദിവാസി മൂപ്പനെ വഴികാട്ടിയാക്കി പോലീസ് കാട് കയറുന്നു .

എട്ടോ പത്തോ മണിക്കൂർ നീണ്ട മലകയറ്റത്തിനൊടുവിൽ അവർ വിമാനം കണ്ടെത്തുന്നു. ഒപ്പം ഹത ഭാഗ്യരായ ആ വെള്ളക്കാരുടെ അസ്ഥിപഞ്ജരങ്ങളും . ഓരോ മരക്കുരിശും നാട്ടി ആ അവശിഷ്ടങ്ങൾ മറവു ചെയ്ത ശേഷം അവർ കാടിറങ്ങുന്നു .

ശിരുവാണി കാട്ടിൽ ഡാമിന്റെ റിസർവോയറിനു അപ്പുറം മുത്തിക്കുളം മലമുകളിൽ ഇന്നുമുണ്ട് ആ അവശിഷ്ടങ്ങൾ ... പൊതുജനത്തിന് പ്രവേശനം നിഷിദ്ധമാണ് .

അബ്ദുള്ളക്കുട്ടി എന്ന സാഹസികൻ കഥയിലേക്ക് പ്രവേശിക്കുന്നത് ഇനിയാണ് ,1983 ഇൽ, അതായത് വിമാനം തകർന്നു വീണു ഉദ്ദേശം 37 വർഷങ്ങൾക്കു ശേഷം. കേട്ടറിഞ്ഞ കഥകളുമായി അബ്ദുള്ളക്കുട്ടിയും സംഘവും കാടുകയറി. മുൻപ് കളക്ടർക്ക് വഴികാട്ടിയായ മൂപ്പന്റെ മകൻ മരുതനെ ആണ് അവർ വഴികാട്ടിയാക്കിയത് .

ഏറെ പണിപ്പെട്ടു നടത്തിയ ശ്രമത്തിനൊടുവിൽ അവർ വിമാനം കണ്ടെത്തി. ഉദ്ദേശം 37 വർഷങ്ങൾക്കിപ്പുറം ആ വിമാനത്തിന്റെ ഡൺലപ് ടയറുകൾ അന്നും കേടുകൂടാതെ ഇരുന്നിരുന്നെന്ന് അദ്ദേഹം ഓർക്കുന്നു.

ആ സാഹസിക യാത്രയുടെ സ്മാരകമായി വിമാനത്തിന്റെ ചെറിയൊരു ഭാഗം എടുത്താണ് അദ്ദേഹം തിരിച്ചിറങ്ങിയത്.

ഇന്റർനെറ്റിൽ തിരഞ്ഞും, ചില ഫോൺ വിളികളിലൂടെയും ആണ് ശ്രീ അബ്ദുള്ളക്കുട്ടിയെ ലഭിച്ചത്. അതുവഴി അദ്ദേഹവും സംഘവും എടുത്ത വിലപ്പെട്ട ചില ഫോട്ടോകളും ലഭിച്ചു.

അബ്ദുള്ളക്കുട്ടിക്കൊപ്പം അദ്ദേഹത്തിൻറെ സംഘത്തിലെ ഓരോരുത്തരും പ്രത്യേകം നന്ദി അർഹിക്കുന്നു .

ശിഷ്ടം :

1- വൈമാനികരുടെ ഭൗതികാവശിഷ്ടങ്ങൾ ബ്രിട്ടീഷ് എംബസി വഴി ലണ്ടനിലേക്ക് കൊണ്ടുപോയതായി അറിയാൻ കഴിഞ്ഞു.

2-മരുതൻ: - ഏതാനും വര്ഷം മുൻപ് കാട്ടാന ചവിട്ടി കൊന്നു .

Koppam Next

അറിയുമോ പട്ടാമ്പിയിലെ രാമഗിരി കോട്ട(മൈസൂർ രാജ വംശം)[ഇപ്പോഴത്തെ അവസ്ഥ അറിയില്ല എന്നാലും ചരിത്രം വായിച്ചു അറിയാം]പാലക്കാട്...
09/09/2023

അറിയുമോ
പട്ടാമ്പിയിലെ രാമഗിരി കോട്ട
(മൈസൂർ രാജ വംശം)

[ഇപ്പോഴത്തെ അവസ്ഥ അറിയില്ല എന്നാലും ചരിത്രം വായിച്ചു അറിയാം]

പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി മണ്ഡലത്തിലെ പട്ടാമ്പി മുനിസിപ്പാലിറ്റി, കുലുക്കല്ലൂർ, കൊപ്പം, വല്ലപ്പുഴ, ഓങ്ങല്ലൂർ എന്നീ പഞ്ചായത്തുകൾ എന്നിവയുടെ സംഗമ സ്ഥാനത്തുള്ള ഹെൿടറുകളോളം വ്യാപിച്ചു കിടക്കുന്ന കേരള ഫോറസ്റ്റ്‌ ഡിപ്പാർട്ടുമെന്റിന്റെ പട്ടാമ്പി ഫോറസ്റ്റ്‌ റൈഞ്ചിനു കീഴിലുള്ള രാമഗിരി മല നിരകളിലാണു മൈസൂർ ഭരണ കാലത്തു നിർമ്മിക്കപ്പെട്ട രാമ ഗിരി (രാംഗേരി) കോട്ട സ്ഥിതി ചെയ്യുന്നത്‌.

പട്ടാമ്പി ചെർപ്പുളശ്ശേരി റോഡിൽ നിന്ന് ചൂരക്കോട്‌ വഴിയും പട്ടാമ്പി പെരിന്തൽമണ്ണ റോഡിൽ നിന്നും ആമയൂർ കിഴക്കേക്കര, പൂവക്കോട്‌ എന്നിവിടങ്ങളിൽ നിന്നും മുളയൻകാവ്‌ വല്ലപ്പുഴ റോഡിൽ നിന്നും ചെറുകോട്‌ നിന്നും കോട്ടയിലേക്ക്‌ എത്തിപ്പെടാനാകും. എവിടെ നിന്ന് കോട്ടയിലേക്ക്‌ യാത്ര പുറപ്പെടുകയാണെങ്കിലും ചെറു വന്യ ജീവികളേയും വിശപ്പും ദാഹവും മുൾച്ചെടികളുമെല്ലാം കണക്കിലെടുക്കേണ്ടി വരും. യാത്ര അത്യാവശ്യം സാഹസികത നിറഞ്ഞതാണെന്നർത്ഥം.

പണ്ടു കാലം മുതൽക്കേ പട്ടാമ്പിയിലെങ്ങും ഇങ്ങിനെ ഒരു കോട്ടയെപറ്റി പൊടിപ്പും തൊങ്ങലും വച്ച കഥകൾ ഒരുപാടു പ്രചരിച്ചിരുന്നു. പൊതുവെ, അഡ്വഞ്ചറസ്‌ കഥകളിൽ കടുത്ത താത്‌പര്യമുണ്ടായിരുന്ന ഞാൻ പക്ഷേ ഈ കോട്ടയെ അത്ര മുഖ വിലക്കെടുത്തില്ല. കാരണം എല്ലാം കിംവദന്തികളായിരുന്നു. എന്നാൽ, ഞങ്ങളുടെ നാട്ടിലെ (പട്ടാമ്പി) അധികമാരും ശ്രദ്ധിച്ചിരിക്കാൻ ഇടയില്ലാതെ ഈ കോട്ടയെപറ്റിയുള്ള ഒരു ചെറു പരാമർശം 18,19 നൂറ്റാണ്ടുകൾക്കിടയിലെ മലബാർ കലക്ടറായിരുന്ന വില്യം ലോഗന്റെ മലബാർ മാന്വൽ എന്ന പുസ്തകത്തിൽ ഉണ്ടായിരുന്നു. അതു ശ്രദ്ധയിൽ പതിഞ്ഞപ്പോൾ മുതൽ എന്റെ നാട്ടിലുള്ള ഈ കോട്ടയുടെ ചരിത്രവും പ്രാധാന്യവും എത്രയും വേഗം അറിയണമെന്ന ത്വര എന്റെ മനസ്സിലുണ്ടായി. അങ്ങിനെ ഞാനും ചില സുഹൃത്തുക്കളും ഘോര വനം തിങ്ങിയ രാമഗിരി മല നിരകളിലൂടെ സാഹസികമായി സഞ്ചരിച്ച്‌ കോട്ടയുടെ പല അവശിഷ്ടങ്ങളും കണ്ടെത്തുകയുണ്ടായി.

നാട്ടുകാർ പറഞ്ഞ കാര്യങ്ങൾ കെട്ടുകഥയല്ലെന്ന് അതിശയോക്തിയോടെ ഞങ്ങളറിയുകയായിരുന്നു. കാട്ടു പന്നികളും, പാമ്പിൻ കൂട്ടങ്ങളും കുറു നരികളും വിലസുന്ന ഈ കാട്ടിലൂടെ ഞങ്ങൾക്കു മുൻപേ അനവധി പേർ പലപ്പോഴായി തകർന്ന ഈ കോട്ട സന്ദർശിച്ചിരുന്നു. ഇപ്പോഴും കൗതുകത്തോടെ, അതിലുപരി അടങ്ങാത്ത അഭിനിവേശത്തോടെ പലരും പ്രതിബന്ധങ്ങൾ മറികടന്ന് ഈ കോട്ടയിലെത്തുന്നു.

കോട്ടയുടെ ചെങ്കുത്തായ വശങ്ങളിൽ കുറ്റിച്ചെടികളിൽ പിടിച്ചും കാട്ടു വള്ളികളിൽ തൂങ്ങിയും കോട്ടയിടെ പകുതി ഭാഗവും ഞങ്ങൾ നോക്കിക്കണ്ടു. കോട്ടയുടെ ഉൾവശത്തേക്ക്‌ പോകാൻ ഞങ്ങൾ തെല്ലൊന്ന് മടിച്ചു. കാരണം താണ്ടിയ വനത്തേക്കാൾ ഭീതീതമായ തിങ്ങിയ വനമായിരുന്നു കോട്ടയ്ക്കകത്ത്‌. എങ്കിലും, നൂറ്റാണ്ടുകൾക്കു മുൻപ്‌ റോന്തു ചുറ്റിയ മൈസൂർ ഭടന്റെ ഗമയോടെ ഞങ്ങൾ കോട്ടയുടെ പാർശ്വ ഭിത്തികളിലൂടെ നടന്നു.

ഒരു കാലത്ത്‌, മലബാറിലെ മൈസൂർ ആധിപത്യത്തിൽ നിർണ്ണായക സ്ഥാനം വഹിച്ചിരുന്ന ഈ കോട്ട ഇന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുകയാണു. ഇന്ന്, ചില വശങ്ങളിലുള്ള കോട്ട ഭിത്തിയും സൈനികാവശ്യത്തിനുപയോഗിച്ചതെന്നു കരുതപ്പെടുന്ന ചില കിണറുകളും ഒരു കുളവും സൈനികരുടേതെന്ന് കരുതപ്പെടുന്ന കല്ലറകളും തൂർന്ന കിടങ്ങുകളും മാത്രമാണു ഇവിടം സന്ദർശിക്കുന്നവർക്ക്‌ കാണാനാവുക. ഘോര വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ടയുടെ പരിസരം പക്ഷേ പ്രകൃതി രമണീയമാണു. ഇവിടം സന്ദർശിക്കുന്ന ആർക്കും അത്ര വേഗം സന്ദർശനം മതിയാക്കി മലയിറങ്ങാൻ ധൃതി കൂട്ടില്ലെന്നതിനു ഞാനുറപ്പ്‌.

ഏകദേശം എ.ഡി 1750കളിലാണു കോട്ടയുടെ നിർമ്മാണം നടന്നതെന്നു കരുതപ്പെടുന്നു.
അന്നത്തെ മൈസൂർ രാജാവ്‌ ഹൈദരാലിയാണു കോട്ടയുടെ നിർമ്മാതാവെന്ന് കരുതപ്പെടുന്നു. അദ്ധേഹത്തിന്റെ കാലഘട്ടത്തിൽ ഈ കോട്ട കേന്ദ്രമാക്കി പാലക്കാട്‌,സാമൂതിരി, ബ്രിട്ടീഷ്‌ പടകൾ എന്നിവയ്‌ക്കെതിരെ ഒട്ടനവധി സൈനിക നീക്കങ്ങൾ മൈസൂർ സൈന്യം നടത്തിയിട്ടുണ്ട്‌.

പാലക്കാട്ടെ അച്ചൻ കുടുംബത്തിൽ നിന്നും പാലക്കാട്‌ കോട്ട കീഴടക്കിയ മൈസൂർ സൈന്യം പാലക്കാട്‌ കോട്ടയുടെ സംരക്ഷണത്തിനായിട്ടാണു പട്ടാമ്പിയിലെ രാമഗിരി കോട്ട നിർമ്മിച്ചതെന്നാണു പ്രബലമായ വാദം. പട്ടാമ്പി-ചെർപ്പുളശ്ശേരി റൂട്ടിലേക്കും നിന്നും കൊപ്പം-മുളയൻകാവ്‌ റൂട്ടിലേക്കും പെട്ടെന്ന് എത്തിപ്പെടാവുന്ന ഈ കോട്ടയിൽ നിന്ന് പട്ടാമ്പി പ്രദേശം ഒട്ടുമിക്ക ഭാഗവും സസൂക്ഷ്‌മം വീക്ഷിക്കാനാകും. ഈ പ്രത്യേകതയും കോട്ടയുടെ സ്ഥാനം രാമഗിരി മല നിരകളിലാക്കുന്നതിൽ മൈസൂർ സൈന്യത്തെ പ്രചോദിപ്പിച്ചു. മൈസൂർ സൈന്യത്തിന്റെ മറ്റു കോട്ടകളുടെ പ്രത്യേകതകളെന്ന പോലെ കോട്ടയുടെ പരിസരങ്ങളിൽ ചൂരൽക്കാടുകളും കുളങ്ങളും ഉണ്ടാക്കിയിട്ടുണ്ട്‌.

എന്തായാലും മൈസൂർ സൈന്യം മുൻകൂട്ടി കണ്ടതു പോലെ പാലക്കാട്‌ കോട്ടയ്ക്കു നേരെ ബ്രിട്ടീഷുകാർ അഴിച്ചു വിട്ട പല ആക്രമണങ്ങളേയും ധീരമായി ചെറുത്തു തോൽപ്പിക്കാൻ രാമഗിരി കോട്ടയുടെ ബല കൊണ്ട്‌ മൈസൂർ സൈന്യത്തിനായി. മാത്രവുമല്ല, പുലാമന്തോൾ പുഴ കടന്ന് പാലക്കാട്ടു പ്രദേശം പിടിച്ചടക്കാൻ വന്ന കോഴിക്കോട്ടെ സാമൂതിരിയുടേയും ചെറുതുരുത്തി വഴി പലപ്പോഴായി ഇവിടേക്കു ആക്രമണം നടത്തിയ കൊച്ചി രാജാവിന്റേയും പടയോട്ടങ്ങളെ മൈസൂർ സൈന്യത്തിനു ഫലപ്രദമായി എതിരിടാൻ കഴിഞ്ഞത്‌ രാമഗിരിക്കോട്ടയുടെ സവിശേഷമായ ഭൂമിശാസ്ത്ര ഘടന ഉപയോഗപ്പെടുത്തിയാണു.
ഈ പ്രദേശത്തെ ഹൈ ആൾറ്റിറ്റിയൂഡ്‌ മല നിരകളായ രാമഗിരിയിൽ നിന്നും ദൂരെയുള്ള ശത്രുവിന്റെ നീക്കങ്ങളും സംഘ ബലവും പെട്ടെന്ന് മനസ്സിലാക്കാനാകുമെന്നതും ഒരുപാടു വശങ്ങളിലൂടെ ശത്രു സൈന്യത്തിനെതിരെ മിന്നലാക്രമണം നടത്താനാകുമെന്ന പ്രത്യേകതകളാണു പലപ്പോഴും മൈസൂർ സൈന്യത്തിനു വിജയങ്ങൾ നേടിക്കൊടുത്തത്‌. അത്തരമൊരു രീതിയിലായിരുന്നു ഹൈദരാലി ഈ കോട്ട പണികഴിപ്പിച്ചതും.

പൊന്നാനിയിൽ നിന്നും ഭാരതപ്പുഴയിലൂടെ പാലക്കാട്‌ കോട്ട ലാക്കാക്കി വന്ന തലശ്ശേരി ഈസ്റ്റ്‌ ഇന്ത്യാ കമ്പനി ബ്രിട്ടീഷ്‌ ക്യാപ്റ്റൻ കേണൽ ഹംബർസ്സ്റ്റണും സംഘവും രാമഗിരി കോട്ടയിൽ നിന്നുള്ള അപ്രതീക്ഷിതമായ മൈസൂർ ആക്രമണം കാരണം പലപ്പോഴും പിൻവാങ്ങേണ്ടി വന്നു. എന്നാൽ, തിരൂരങ്ങാടിയിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ മൈസൂർ സൈന്യത്തിനു ചില്ലറ നാശ നഷ്ടം വരുത്തിത്തീർക്കാൻ ബ്രിട്ടീഷ്‌ സൈന്യത്തിനു സാധിച്ചു. അതിനാൽ തന്നെ പാലക്കാട്ട്‌ പ്രദേശത്ത്‌ ബ്രിട്ടീഷ്‌ ആധിപത്യം നേടണമെങ്കിൽ രാമഗിരിക്കോട്ട കീഴടക്കേണ്ടതിന്റെ ആവശ്യകതയെപറ്റി ബ്രിട്ടീഷുകാർക്ക്‌ ബോധ്യം വന്നു. അവർ സർവ്വ സജ്ജരായി പൊന്നാനിയിൽ നിന്നും ഭാരതപ്പുഴയിലൂടെ രാമഗിരി കോട്ട ലക്ഷ്യം വച്ച്‌ മറ്റൊരു ശ്രമം കൂടി നടത്തി. ആ ശ്രമം വിജയം കണ്ടെന്നു പറയാം. രാമഗിരി കോട്ടയിൽ സ്വധീനം നേടിയ ബ്രിട്ടീഷ്‌ സൈന്യത്തിനു പക്ഷേ, ബോംബേ ഈസ്റ്റ്‌ ഇന്ത്യ കമ്പനി ആസ്ഥാനത്തു നിന്നും അടിയന്തിര സന്ദേശം വന്നെത്തി.

കോട്ടയിൽ നിന്നും പിൻവാങ്ങണമെന്നായിരുന്നു ആ സന്ദേശത്തിൽ. പാലക്കാട്ട്‌ നിന്നും ടിപ്പു സുൽത്താന്റെ സൈന്യം സർവ്വ സന്നാഹങ്ങളുമായി അവിടേക്കു വരുന്നുണ്ടെന്ന കാരണമായിരുന്നു ബ്രിട്ടീഷ്‌ സൈന്യത്തെ പിൻവാങ്ങാൻ പ്രേരിപ്പിച്ചത്‌.

പലവിധ ശ്രമങ്ങൾക്കൊടുവിൽ ബ്രിട്ടീഷുകാർ പാലക്കാട്‌ കോട്ട കീഴടക്കി. എന്നാൽ, പാലക്കാട്‌ കോട്ട കീഴടക്കുന്നതിന്നു മുൻപാണോ ശേഷമാണോ എന്ന് അവയക്തമാണു, ആധിപത്യത്തിൽ വന്ന രാമഗിരി കോട്ട ഭാഗികമായി ബ്രിട്ടീഷുകാർ നശിപ്പിച്ചിരിന്നു. അവിടെയുണ്ടായിരുന്ന കാലേദാറിനെ (കോട്ടയുടെ തലവൻ) ബ്രിട്ടീഷുകാർ വധിച്ചുവെന്ന് കരുതപ്പെടുന്നു. ചിലരെ ബന്ദികളാക്കി, ഏറ്റുമുട്ടലിൽ പരിക്കേറ്റവരേയും മറ്റും വനത്തിലുപേക്ഷിച്ച ബ്രിട്ടീഷ്‌ സൈന്യം കോട്ടയും പരിസരവും കുളപ്പുള്ളിയിലെ കവളപ്പാറ നായർ കുടുംബത്തിനെ നോക്കാൻ ഏൽപ്പിച്ചു. രാമഗിരിയിൽ ശേഷിച്ച അവശരും മറ്റുമായ മൈസൂർ സൈന്യം മൈസൂർ രാജ വംശത്തിന്റെ പൂർണ്ണമായ പതനത്തോടെ തീർത്തും ഒറ്റപ്പെട്ടു. പട്ടാമ്പിയിലെ മുഖ്യധാരയുമായി പൊരുത്തപ്പെടാൻ അവർ നിർബന്ധിതരായി.

രാമഗിരി കോട്ടയിലെ ശേഷിച്ച സൈന്യം ദഖ്‌നികളെന്നറിയപ്പെട്ടു. അവർ പതുക്കെ മലയിറങ്ങി. ഒറ്റപ്പെട്ട അവർ പട്ടാമ്പിയിലെ അന്നത്തെ പൗര പ്രമുഖനും സമുദായ നേതാവുമായ ആലൂർ വലിയ പൂക്കുഞ്ഞി കോയ തങ്ങളുടെ സഹായമഭ്യർത്ഥിച്ചു. ആലൂർ തങ്ങൾ അവരെ സഹായിച്ചു. സഹായ സ്‌മരണ പുതുക്കി അവർ തങ്ങളുടെ നിര്യാണത്തിനു ശേഷവും ചടങ്ങുകൾ നടത്തിപ്പോന്നു. ആ ചടങ്ങാണു പട്ടാമ്പി നേർച്ചയായി മാറിയതെന്നാണു മിക്ക ചരിത്ര ഗവേശകരും അഭിപ്രായപ്പെടുന്നത്‌.

പട്ടാമ്പിയുടെ ചരിത്ര-സാമൂഹിക-സാംസ്‌കാരിക രംഗത്ത്‌ രാമഗിരിക്കോട്ട ചെലുത്തിയ സ്വാധീനം വളരെ വലുതാണു. രാമഗിരിക്കോട്ടയോടനുബന്ധിച്ച്‌ ടിപ്പുവിന്റെ സൈന്യവും ബ്രിട്ടീഷ്‌ സൈന്യവും ഒരു പോലെ പല നിർമ്മിതകളും നടത്തിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. രാമഗിരി കോട്ടയെ നിരീക്ഷിക്കാൻ ആയിരുന്നു ബ്രിട്ടീഷുകാർ കോട്ടയ്ക്ക്‌ പടിഞ്ഞാറു വശം ആമയൂരിൽ ഒരു സൈനിക ക്യാമ്പ്‌ സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. രാമഗിരിക്കോട്ടയ്ക്ക്‌ താങ്ങായി ടിപ്പു പെരിന്തൽമണ്ണ മലാ പറമ്പിലും ഒരു ചെറിയ കോട്ട നിർമ്മിച്ചിട്ടുണ്ടായിരുന്നത്രേ.

പട്ടാമ്പിയുടെ വികസന രംഗത്തും രാമഗിരിക്കോട്ട ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്‌. കോട്ടയോടനുബന്ധിച്ച്‌ റോഡുകളും കനാലുകളും മൈസൂർ സൈന്യം നിർമ്മിച്ചു. അവയിൽ പലതും ഇന്ന് മുഖ്യ വികസന ചിഹ്നങ്ങളാണു.

ഒരു കാലത്ത്‌, ലോക ചരിത്രത്തിൽ നിർണ്ണായക സ്ഥാനം വഹിച്ചിരുന്ന രാമഗിരിക്കോട്ടയുടെ ഇന്നത്തെ അവസ്ഥ ഞങ്ങളെ ഏറെ വേദനിപ്പിച്ചു. സർക്കാരോ പുരാവസ്തു വകുപ്പോ ഒന്ന് ശ്രദ്ധിക്കാൻ പോലും ഒരുമ്പെടാതെ കോട്ട നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണു. കണ്ണിനും മനസ്സിനും കുളിരേകുന്ന പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചു കിടക്കുന്ന കോട്ടയെ ഇക്കോ-ഹെറിറ്റേജ്‌-ടൂറിസം പദ്ധതിയിലുൾപ്പെടുത്തുകയാണെങ്കിൽ നമ്മുടെ സംസ്ഥാനത്തിന്റെ വികസന കുതിപ്പിനു ഈ കോട്ട വലിയൊരു കിതിപ്പേകുമെന്നതിൽ
സംശയമില്ല.

ഇതെഴുതിയത്‌ മാത്രമാണു ഞാൻ. പല അമൂല്യമായ വിവരങ്ങളും സമ്പാദിച്ചത്‌ അഭിവന്ദ്യ
Sirajudheen Kannadan
ഇക്കയാണു.

കടപ്പാട്:-
N.B/P.S:- Images are representatives.Written by:- Ahmed Anver
Courtesy:-
Sirajudheen Kannadan
Abulhassan Ak
Abuthahir Amayur

Koppam Next

പട്ടാമ്പി ഭാരത പുഴആകാശദൃശ്യം Koppam Next
09/09/2023

പട്ടാമ്പി ഭാരത പുഴ
ആകാശദൃശ്യം


Koppam Next

"ഒടിയൻ ബ്രിഡ്‌ജ് "പാലക്കാട് ഒടിയൻ സിനിമ ചിത്രീകരിച്ചതോടെയാണ് ഈ പാലത്തിന്  "ഒടിയൻപാലം "എന്ന പേര് വന്നത്.    Koppam Next
09/09/2023

"ഒടിയൻ ബ്രിഡ്‌ജ് "പാലക്കാട്
ഒടിയൻ സിനിമ ചിത്രീകരിച്ചതോടെയാണ് ഈ പാലത്തിന് "ഒടിയൻപാലം "എന്ന പേര് വന്നത്.


Koppam Next

പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ. ❤️🎉Koppam Next
07/09/2023

പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ. ❤️🎉

Koppam Next

ഇന്ന് ശ്രീ കൃഷ്ണ ജയന്തിKoppam Next
06/09/2023

ഇന്ന് ശ്രീ കൃഷ്ണ ജയന്തി

Koppam Next

ഒന്നാന്തിപ്പടിയിലെ മണ്ണാത്തി കല്ല്കൊപ്പം വളാഞ്ചേരി റോഡിൽ രായിരനെല്ലൂർ മലയുടെ ഇടതു വശത്തായി കാണുന്ന പാറ കൂട്ടമാണ് മണ്ണാത്...
05/09/2023

ഒന്നാന്തിപ്പടിയിലെ മണ്ണാത്തി കല്ല്

കൊപ്പം വളാഞ്ചേരി റോഡിൽ രായിരനെല്ലൂർ മലയുടെ ഇടതു വശത്തായി കാണുന്ന പാറ കൂട്ടമാണ് മണ്ണാത്തി കല്ല് എന്നറിയപ്പെടുന്നത്.

കൊപ്പം പഞ്ചായത്ത് പതിനേഴാം വാർഡ് ഒന്നാന്തിപ്പടിയിൽ ഇടതുഭാഗത്ത് പാടത്തിന് നടുവിലായി കാണുന്ന വലിയ പാറക്കൂട്ടത്തിനാണ് മണ്ണാത്തി കല്ല് എന്നറിയപ്പെടുന്നത്. ഈ പാറക്കൂട്ടങ്ങൾക്ക് അരികിലൂടെ ചെറിയ അരുവിയും ഒഴുകുന്നുണ്ട്.

ഇന്നത്തെ തലമുറ പഴമക്കാരിൽ നിന്ന് കേട്ട പഴയ ഐതിഹ്യങ്ങളിൽ ഒന്നാണ് മണ്ണാത്തി ഇവിടേക്ക് അലക്കാൻ വരുകയും പിന്നീട് മണ്ണാത്തി കല്ലായി മാറി എന്നാണ് പ്രചരിക്കുന്ന ഐതിഹ്യങ്ങളിൽ ഒന്ന്. രായിരനെല്ലൂർ മലയുടെ താഴ്ഭാഗത്ത് കൊപ്പം വളാഞ്ചേരി റോഡിന്റെ ഇടതു വശത്തായി കാണുന്ന വയലിന് നടുവിലാണ് ഈ പാറക്കൂട്ടം സ്ഥിതി ചെയ്യുന്നത്.

നാറാണത്ത് ഭ്രാന്തൻ ഉരുട്ടി കയറ്റാൻ ഉപയോഗിച്ച് ഉരുളൻ കല്ലിനെ കുറിച്ചും ചില ഐതിഹ്യങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ട്.

വർഷകാലങ്ങളിൽ പച്ചവിരിച്ച നെൽവയലിനു നടുവിൽ കറുത്ത പാറക്കൂട്ടങ്ങൾ കാണാൻ നല്ല ഭംഗിയാണ്. മുമ്പ് കുട്ടികളും ചെറുപ്പക്കാരും ഇവിടെയുള്ള പാറകൾക്ക് മുകളിൽ കയറി ഇരിക്കുകയും ഇതിലൂടെ ഒഴുകുന്ന തോട്ടിലേക്ക് ചാടുകയും ചെയ്തിരുന്നു. പിന്നീട് ഈ പ്രദേശം കാടുപിടിച്ച് കറുത്ത പാറകളെ പൊന്തക്കാടുകളാൽ മറച്ചിരുന്നു. വേനൽക്കാലങ്ങളിൽ ഈ പ്രദേശത്ത്
ഒഴിഞ്ഞ വയലുകളിൽ ഫുട്ബോൾ കളികൾ നടക്കാറുണ്ട്.

ഇവിടെ പറയുന്ന കാര്യങ്ങൾ പൂർണമായും സത്യമാകണമെന്നില്ല എല്ലാം കേട്ടു കേൾവിയിൽ മാത്രം എഴുതപ്പെട്ടത്.
Koppam Next

ഇവിടെ തൊട്ടടുത്താണ്പാലൂർ കോട്ട വെള്ളച്ചാട്ടം... പുലാമന്തോൾ/മലപ്പുറം ജില്ലയിലെ ഒരു വെള്ളച്ചാട്ടമാണ് പാലൂർ കോട്ട വെള്ളച്ചാ...
05/09/2023

ഇവിടെ തൊട്ടടുത്താണ്
പാലൂർ കോട്ട വെള്ളച്ചാട്ടം...

പുലാമന്തോൾ/മലപ്പുറം ജില്ലയിലെ ഒരു വെള്ളച്ചാട്ടമാണ് പാലൂർ കോട്ട വെള്ളച്ചാട്ടം. അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളോടു ചേർന്നു കിടക്കുന്ന മാലാപറമ്പ്‌ പാലച്ചോടിനും കടുങ്ങപുരം പള്ളിക്കുളമ്പിനും ഇടയിലായി ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു.

ഇവിടെ ഏകദേശം 500 അടിയോളം ഉയരത്തിൽ നിന്നും പാറക്കെട്ടുകളിലൂടെ വെള്ളം ഒഴുകുന്നു. ജൂൺ, ജൂലൈ മാസത്തിലെ ശക്തമായ മഴയിലാണ് ഇതിന്റെ പൂർണ്ണരൂപം ദൃശ്യമാകുക. ടിപ്പു സുൽത്താന്റെ പടയോട്ടം മലബാറിൽ ആഞ്ഞടിച്ചപ്പോൾ ഇടത്താവളമായി ഈ പ്രദേശം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽനിന്ന് നോക്കിയാൽ കിലോമീറ്ററോളം ദൂരെ ആക്രമിക്കാൻ വരുന്ന ശത്രുക്കളെ കാണാൻ കഴിയുമായിരുന്നത്രേ. ശത്രുക്കൾക്ക് പെട്ടെന്ന് ഇതിന്റെ മുകളിലേക്ക് കയറാൻ കഴിയില്ലായിരുന്നു എന്നതും ടിപ്പു ഈ സ്ഥലം ഒളിസങ്കേതമായി തിരഞ്ഞെടുക്കാൻ കാരണമായി എന്ന് പറയപ്പെടുന്നു.

വഴി: പുലാമന്തോൾ MES മെഡിക്കൽ കോളേജ് സ്റ്റോപ്പിന് മുൻപുള്ള ബസ് സ്റ്റോപ്പ് വഴി ഓണപ്പുട വഴി പാലച്ചോട്ടിലേക്ക് അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞു പാലച്ചോട് - പുഴക്കാട്ടിരി റോഡ് പാലൂർ കോട്ട വെള്ളച്ചാട്ടത്തിലേക്കുള്ള വഴി ചോദിക്കുക.

Koppam Next

പുലാമന്തോൾ പഴയ ബ്രിട്ടീഷ് പാലം പാലക്കാട് മലപ്പുറം ജില്ലകളെ വേർതിരിക്കുന്ന പുലാമന്തോൾ പഴയ ബ്രിട്ടീഷ് പാലം.Koppam Next    ...
04/09/2023

പുലാമന്തോൾ പഴയ ബ്രിട്ടീഷ് പാലം

പാലക്കാട് മലപ്പുറം ജില്ലകളെ വേർതിരിക്കുന്ന പുലാമന്തോൾ പഴയ ബ്രിട്ടീഷ് പാലം.

Koppam Next



പഴമയുടെ പ്രൗഢി പട്ടാമ്പി ചാത്തന്നൂർ കക്കാട്ട് മനപാലക്കാട് ജില്ലയിലെപട്ടാമ്പി താലൂക്കിൽതിരുമുറ്റക്കോട് പഞ്ചായത്തിൽ ചാത്തന...
04/09/2023

പഴമയുടെ പ്രൗഢി
പട്ടാമ്പി ചാത്തന്നൂർ കക്കാട്ട് മന

പാലക്കാട് ജില്ലയിലെ
പട്ടാമ്പി താലൂക്കിൽ
തിരുമുറ്റക്കോട് പഞ്ചായത്തിൽ ചാത്തന്നൂരിലാണ് കക്കാട്ട് മന സ്ഥിതി ചെയ്യുന്നത്.


Koppam Next

ഓർമയുണ്ടോ ഈ സിനിമ തിയേറ്റർ..?പട്ടാമ്പി നേർച്ചക്ക് വിശ്രമമില്ലാതെ ഓടിക്കൊണ്ടിരുന്ന തിയേറ്ററാണ്..Koppam Next
04/09/2023

ഓർമയുണ്ടോ ഈ സിനിമ തിയേറ്റർ..?

പട്ടാമ്പി നേർച്ചക്ക് വിശ്രമമില്ലാതെ ഓടിക്കൊണ്ടിരുന്ന തിയേറ്ററാണ്..
Koppam Next

ഇവിടെ തൊട്ടടുത്ത്.....നമ്മൾ കണ്ടിട്ടുണ്ടോ....?നരിമട (ആനപ്പാറ)കുലുക്കല്ലൂർ മപ്പാട്ടുകര______________________കുലുക്കല്ലൂർ ...
03/09/2023

ഇവിടെ തൊട്ടടുത്ത്.....
നമ്മൾ കണ്ടിട്ടുണ്ടോ....?
നരിമട (ആനപ്പാറ)
കുലുക്കല്ലൂർ മപ്പാട്ടുകര
______________________
കുലുക്കല്ലൂർ നെല്ലായ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് നരിമടകുന്നെന്നറിയപ്പെടുന്ന ആനപ്പാറ കുന്ന്.

മപ്പാട്ടുകര എന്ന സ്ഥലത്തുള്ള ഈ മനോഹരമായ കുന്നിൻ മുകളിലേറിയാൽ അങ്ങ് കിഴക്ക് ദൂരെ അനേകം കുന്നുകൾക്കിടയിലൂടെ അലഞ്ഞു പതഞ്ഞൊഴുകിവരുന്ന കുന്തിപ്പുഴയുടെ വശ്യതയും ഹരിത ഭംഗി ചാർത്തിയ ഗ്രാമീണ കാഴ്ചകളും കണ്ണിനെ കുളിർമയണിയിക്കുന്ന പച്ച പുതച്ച വയലേലകളും ഒരു വള്ളുവനാടൻ ഗ്രാമത്തിൻറെ എല്ലാ പരിശുദ്ധിയും നിറഞ്ഞ മൊട്ട കുന്നുകളും താഴ് വാരത്തിലെ ഇളം കാറ്റും നമ്മെ വല്ലാതങ്ങ് സുഖിപ്പിക്കും.

ഈ കുന്നിൻ ചെരുവിലെ പാറക്കിടയിൽ ഒരു ഗുഹയുണ്ട് കുറച്ചുകാലങ്ങൾക്ക് മുൻപുവരെ പുലിയും നരിയും മെല്ലാം ഈ ചുറ്റുഭാഗങ്ങളിലുണ്ടായിരുന്നുവെത്രേ അത് കൊണ്ടാണെത്രേ ഈ കുന്നിന്ന് നരിമടകുന്നെന്ന് പേര് വന്നത്.

ഈ ഗുഹയിലൂടെ കയറിയാൽ പാറക്കെട്ടിനു മുകളിലെ ദ്വാരത്തിലൂടെ പുറത്തേക്ക്‌ വരാൻ സാദിക്കും. ഏറ്റവും മുകളിലുള്ള പാറകളിൽ പലതും അടുക്കി വെച്ചതുപോലെ കാണാവുന്നതും അവയിൽ ചില അടുക്കുകൾ തകർന്ന് ഉള്ളിലേക്ക്‌ ഇറങ്ങിയിരിക്കുന്നു.

വലിയ പാറയുടെ മുകൾ ഭാഗം ഒരു മൈതാനം പോലെ വിശാലവും ചുറ്റും മനോഹരമായ കുന്നുകളുടെ സൗന്ദര്യം അസ്വദിക്കാൻ പറ്റിയ സ്ഥലം.

(ഈ ഭാഗത്ത്‌ പുഴയിൽ ഇറങ്ങുന്നത്‌ അപകടകരമാണ്.)

വഴി:-
1- കൊപ്പം മുളയൻകാവ്‌- മപ്പാട്ടുകര നരിമട.
2- പട്ടാമ്പി- വല്ലപ്പുഴ മുളയൻകാവ്‌ - മപ്പാട്ടുകര നരിമട.
3- ചെർപ്പുളശ്ശേരിയിൽ നിന്ന് നെല്ലായ മാരയമംഗലം നരിമട.

Koppam Next


മനോഹരം കൊപ്പം വളാഞ്ചേരി റോഡ്📷 പുലാശ്ശേരിKoppam Next
03/09/2023

മനോഹരം
കൊപ്പം വളാഞ്ചേരി റോഡ്
📷 പുലാശ്ശേരി

Koppam Next

പുലർവേള....കൊപ്പം ടൗൺ പച്ചക്കറി മാർക്കറ്റ്(ഫയൽ ചിത്രം)Koppam Next
02/09/2023

പുലർവേള....
കൊപ്പം ടൗൺ പച്ചക്കറി മാർക്കറ്റ്

(ഫയൽ ചിത്രം)
Koppam Next

അനുഭവങ്ങൾ പങ്കുവെക്കാമോ..?പട്ടാമ്പി കൊപ്പം വളാഞ്ചേരി റൂട്ടിൽ സഞ്ചരിച്ചിരുന്ന മയിൽ വാഹനവും, പ്രയാഗയും ബസ്സുകൾ എത്രപേർക്ക്...
02/09/2023

അനുഭവങ്ങൾ പങ്കുവെക്കാമോ..?

പട്ടാമ്പി കൊപ്പം വളാഞ്ചേരി റൂട്ടിൽ സഞ്ചരിച്ചിരുന്ന മയിൽ വാഹനവും, പ്രയാഗയും ബസ്സുകൾ എത്രപേർക്ക് ഓർമ്മയുണ്ട്...? നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാമോ👇

Koppam Next

പുലിക്കളിയുടെ ആവേശത്തിൽ തൃശ്ശൂർ നഗരം📷 Courtesy - SijoKoppam Next
02/09/2023

പുലിക്കളിയുടെ ആവേശത്തിൽ തൃശ്ശൂർ നഗരം

📷 Courtesy - Sijo

Koppam Next

ഈ ചിത്രം തിരിച്ചറിയാമോ...?കൊപ്പം പഞ്ചായത്തിലെ പ്രസിദ്ധമായ മലയുടെ മുകളിൽ നിന്നുള്ള ദൃശ്യം.ഏതാണ് ഈ പ്രദേശം..?Koppam Next
01/09/2023

ഈ ചിത്രം തിരിച്ചറിയാമോ...?

കൊപ്പം പഞ്ചായത്തിലെ പ്രസിദ്ധമായ മലയുടെ മുകളിൽ നിന്നുള്ള ദൃശ്യം.

ഏതാണ് ഈ പ്രദേശം..?

Koppam Next

തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിലെ  ചുമരുകളിൽ പറയിപെറ്റ പന്തിരുകുലപ്പെരുമ വരകളിലും വർണ്ണങ്ങളിലും നിറയുന്നു. ഞാങ്ങാട...
23/08/2021

തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിലെ ചുമരുകളിൽ പറയിപെറ്റ പന്തിരുകുലപ്പെരുമ വരകളിലും വർണ്ണങ്ങളിലും നിറയുന്നു.

ഞാങ്ങാട്ടിരി സ്വദേശിയായ സിനിമാ ആർട്ട് ഡയറക്റ്റർ രതീഷ് പട്ടാമ്പിയുടെ നേതൃത്വത്തിലാണ് പുരാവൃത്ത സ്മൃതികൾ ആലേഖനം ചെയ്യുന്നത്. അഞ്ച് പേരടങ്ങുന്ന സംഘം ഒരാഴ്ച മുമ്പ് ആരംഭിച്ച ചുമർ ചിത്രകലാ ജോലികൾ ഉടൻ പൂർത്തിയാവും.

തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിലെത്തുന്ന സഞ്ചാരികൾക്ക് ഇനി പന്തിരുകുലപ്പെരുമ കൺനിറയെ കാണാം. നിളയിലെ നീരൊഴുക്ക് പോലെ വർണങ്ങളുടെ നിറനീരാട്ടാണ് ചുമരുകളിൽ തെളിയുന്നത്.

പന്ത്രണ്ട് മക്കളുടെ മാതാപിതാക്കളായ വരരുചിയുടേയും പഞ്ചമിയുടെയും ദേശദേശാന്തരങ്ങൾ താണ്ടിയുള്ള യാത്രയാണ് ചുമരുകളിൽ വരയ്‌ക്കുന്നത്. ബ്രാഹ്മണനായ വരരുചി പറയിയായ പഞ്ചമിയോടൊപ്പം അലഞ്ഞുനടക്കാനിടയായ കഥ മുഴുവനായും സന്ദർശകർക്ക് ചുമർച്ചിത്രങ്ങളിലൂടെ വായിച്ചെടുക്കാം.

തൊട്ടടുത്ത ചുമരിൽ മേഴത്തോൾ അഗ്നിഹോത്രി, പാക്കനാർ, രജകൻ, കാരക്കലമ്മ, അകവൂർ ചാത്തൻ, വടുതല നായർ, തിരുവള്ളുവർ, ഉപ്പുകൂറ്റൻ, പാണനാർ, ഉളിയന്നൂർ പെരുന്തച്ചൻ, വായില്ലാക്കുന്നിലപ്പൻ, നാറാണത്ത് ഭ്രാന്തൻ എന്നിങ്ങനെ വരരുചിയുടെയും പഞ്ചമിയുടെയും പന്ത്രണ്ട് മക്കളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.

പുരാവൃത്തങ്ങളിലൂടെ കേട്ടറിഞ്ഞ കഥാപാത്രങ്ങളെ ചുമരിലേക്ക് ആവാഹിക്കുന്നതിന് രതീഷിൻ്റെ മക്കളായ പ്ലസ്ടു വിദ്യാർഥി അഭിജിത്ത്, ഏഴാംക്ലാസ് വിദ്യാർഥി അഭിലാഷ് എന്നിവരും സഹായികളായുണ്ട്. ചിത്രകാരൻമാരായ സമിജേഷ് കാപ്പ, ജിതിൻ വൈക്കത്തൂർ എന്നിവരും കൂടെയുണ്ട്.

അറബി ഉപഭാഷയായെടുത്ത് സമ്പൂർണ്ണ A+ നേടിയ വല്ലപ്പുഴ ഹയർ സെക്കണ്ടറി സ്കൂളിലെ അശ്വതിയെ ഷൊർണൂർ ഉപജില്ലാ കെ.എ.ടി.എഫ് ഭാരവാഹികൾ...
22/08/2021

അറബി ഉപഭാഷയായെടുത്ത് സമ്പൂർണ്ണ A+ നേടിയ വല്ലപ്പുഴ ഹയർ സെക്കണ്ടറി സ്കൂളിലെ അശ്വതിയെ ഷൊർണൂർ ഉപജില്ലാ കെ.എ.ടി.എഫ് ഭാരവാഹികൾ അനുമോദിക്കുന്നു.

നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് ഓണസദ്യ ഒരുക്കി. ചുണ്ടമ്പറ്റ ഹൈസ്കൂളിൽ പ്രവർത്തിക്ക...
21/08/2021

നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് ഓണസദ്യ ഒരുക്കി.

ചുണ്ടമ്പറ്റ ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ഗൃഹപരിചരണ കേന്ദ്രത്തിലെ കോവിഡ് രോഗികൾക്കും, ജീവനക്കാർക്കുമാണ് തിരുവോണ നാളിൽ സദ്യയൊരുക്കിയത്. ഓണവിരുന്നിൽ ഗൃഹപരിചരണ കേന്ദ്രത്തിലുള്ള 30 രോഗികളും, രാപകലില്ലാതെ സേവനം ചെയ്യുന്ന ജീവനക്കാരും പങ്കെടുത്തു.

എട്ടു കൂട്ടം കറികളും, പാലട പ്രഥമനുമടക്കം വിഭവ സമൃദ്ധമായ ഓണസദ്യയാണ് തദ്ദേശ ഭരണകൂടം ഒരുക്കിയത്. ഇതിനു നേതൃത്വം നൽകിയ വളണ്ടിയർമാരായ ഹസൈനാർ, മുജീബ്, ജൗഹർ, സുർജിത്, രമേശ്‌, സലാഹുദ്ധീൻ എന്നിവർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.രമണി നന്ദി പ്രകാശിപ്പിച്ചു.

Address

Ottappalam
679307

Telephone

+918086666780

Website

Alerts

Be the first to know and let us send you an email when Koppam live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies


Other Media/News Companies in Ottappalam

Show All