Nilamel Vaarthakal നിലമേൽ വാർത്തകൾ

  • Home
  • India
  • Nilamel
  • Nilamel Vaarthakal നിലമേൽ വാർത്തകൾ

Nilamel Vaarthakal  നിലമേൽ വാർത്തകൾ പ്രാദേശിക വാർത്തകൾ ആധികാരികതയോടെ വേ?

07/01/2023

കൊല്ലം നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ 12 ഓളം വരുന്ന സി ഐ റ്റി യു ലോഡിംഗ് തൊഴിലാളികൾ സൂപ്പർ മാർക്കറ്റിൽ കയറി മർദിക്കുന്ന ദൃശ്യം. നിലമേൽ യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് ക്രൂരമർദ്ദനം ഏറ്റത്.

21/10/2022

ചടയമംഗലത്ത് യുവതിയെ മന്ത്രവാദത്തിന് ഇരയാക്കിയ സംഭവത്തിൽ ഭർതൃ വീട്ടിലേക്ക് യുവജന സംഘടനകളുടെ പ്രതിഷേധം

Video Credit: 24News

എം ഡി എം എ യുമായി നാല് യുവാക്കൾ അറസ്റ്റിൽ: മാരക മയക്കുമരുന്നായ എം ഡി എം യുമായി നാല് യുവാക്കളെ ഏരൂർ പോലീസ് പിടികൂടി. പത്ത...
10/10/2022

എം ഡി എം എ യുമായി നാല് യുവാക്കൾ അറസ്റ്റിൽ:
മാരക മയക്കുമരുന്നായ എം ഡി എം യുമായി നാല് യുവാക്കളെ ഏരൂർ പോലീസ് പിടികൂടി. പത്തടി തോലൂർ പുത്തൻവീട്ടിൽ സിബിൻ ഷാ (26), പത്തടി വേങ്ങവിള വീട്ടിൽ ആരിഫ് ഖാൻ (26), കൊല്ലം തട്ടാമല ചാത്ത്കാട്ടിൽ വീട്ടിൽ അബി (25), കുളത്തൂപ്പുഴ വലിയേല ഷെഫിൻ മൻസിലിൽ ഷിഫാൻ (22) എന്നിവരെയാണ് ഏരൂർ എസ് ഐ ശരലാലും സംഘവും വിളക്ക് പാറ എണ്ണപ്പന തോട്ടത്തിൽ നിന്നും ഞായറാഴ്ച വൈകിട്ട് 7 മണിയോടെ രണ്ട് ഗ്രാമോളം എം ഡി എം എ യുമായി പിടികൂടിയത്. ഇവരിൽ നിന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഡ്രഗ്സ് പൈപ്പുകളും മറ്റ് ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. പരിശോധനയ്ക്ക് നിർത്താതെ പോയ വാഹനത്തെ പോലീസ് ജീപ്പ് കുറുകെ വച്ച് തടയുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു. എസ് ഐ ശരലാൽ, എ എസ് ഐ ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ തുഷാന്ത്, അനിമോൻ, അജീഷ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പുനലൂർ ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ മയക്കുമരുന്നിന്റെ ഉറവിടത്തെ കുറിച്ച് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയിലും എസ് ഐ ശരലാലും സംഘവും നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് 20500 മില്ലി ലിറ്റർ വിദേശ മദ്യം പിടികൂടിയിരുന്നു. ലഹരി വേട്ട തുടരുമെന്ന് ഏരൂർ പോലീസ് അറിയിച്ചു.

കിളിമാനൂർ: മാരക മയക്കുമരുന്നുകളുടെ വ്യാപനം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പ് നടത്തിവരുന്ന നാർക്കോട്ടിക്ക് സ്പെഷ്യൽ ഡ...
10/10/2022

കിളിമാനൂർ: മാരക മയക്കുമരുന്നുകളുടെ വ്യാപനം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പ് നടത്തിവരുന്ന നാർക്കോട്ടിക്ക് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കിളിമാനൂർ എക്‌സൈസ് റെയിഞ്ച് പാർട്ടി കിളിമാനൂർ കുറവൻകുഴി വഴിയോരക്കടക്ക് സമീപത്ത് നിന്നും ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 100 മില്ലിഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവും കടത്തിക്കൊണ്ടുവന്ന കല്ലറ വളക്കുഴിപച്ച അജ്മൽ മൻസിലിൽ അൽ അമീൻ (22), കല്ലറ പാകിസ്താൻ മുക്ക് കട്ടയ്ക്കാലിൽ വീട്ടിൽ ഷഹനാസ് (24) എന്നിവരെയും എം.ഡി.എം.എ കടത്താൻ ഉപയോഗിച്ച KL 21 X 5266 നമ്പർ ബൈക്കും കസ്റ്റഡിയിൽ എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു കേസെടുത്തു. പ്രതികളുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ഇവർക്ക് കഞ്ചാവും എം.ഡി.എം.എയും വിൽപനക്കായി കൈമാറിയ മടവൂർ ചാലാംകോണം മണലുവട്ടം പുതുവൽ വിള പുത്തൻവീട്ടിൽ ഷെഹിൻഷായെ (20) അറസ്റ്റ് ചെയ്യുകയും ലഹരി കടത്താനും വിതരണത്തിനും ഉപയോഗിച്ച KL 51 E 7439 നമ്പർ ബൈക്കും കസ്റ്റഡിയിൽ എടുത്തു.ഷെഹിൻഷായുടെ കൂട്ടാളിയും സംഭവസ്ഥലത്തു നിന്നും. ഓടി പോയ അൻസീറിനെ പ്രതി ചേർത്തും കേസെടുത്തു. കിളിമാനൂർ മേഖലയിലെ എഞ്ചിനീയറിംഗ് കോളേജ് അടക്കമുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന കിളിമാനൂർ കേന്ദ്രീകരിച്ചുളള സംഘത്തിലെ കണ്ണികൾ ആണ് അറസ്റ്റിലായ പ്രതികൾ.എക്‌സൈസ് റെയ്ഡിൽ എക്‌സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഷൈജു .എസ്, അനിൽകുമാർ. പി സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെസീം.വൈ.ജെ, അഖിൽ.എ.എസ്, സജിത്ത്.സി എന്നിവർ പങ്കെടുത്തു.മയക്കുമരുന്ന് കടത്ത്, വിപണനം, ഉപഭോഗം എന്നിവ ശ്രദ്ധയിൽ പെട്ടാൽ കിളിമാനൂർ എക്സൈസ് റേഞ്ച് ഓഫീസിലെ 9400069422, 04702672227 എന്നീ നമ്പരുകളിൽ വിവരം നൽകണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ആംബുലൻസ് അപകടം. അച്ഛൻ മരിച്ചു....! 4 വയസ്സുള്ള കുട്ടിയ്ക്ക് ഗുരുതരപരുക്ക്.വെഞ്ഞാറമൂട്ടിൽ നി...
08/10/2022

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ആംബുലൻസ് അപകടം. അച്ഛൻ മരിച്ചു....!
4 വയസ്സുള്ള കുട്ടിയ്ക്ക് ഗുരുതരപരുക്ക്.

വെഞ്ഞാറമൂട്ടിൽ നിയന്ത്രണംവിട്ട ആംബുലൻസ് റോഡ് വക്കിലെ പോസ്റ്റിലേക്ക് ഇടിച്ചു കയറി.
തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ആംബുലൻസ് വെഞ്ഞാറമൂട് സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ വച്ച് നിയന്ത്രണംവിട്ട് റോഡിന് സമീപത്തെ പോസ്റ്റിലേക്ക് ഇടിച്ച്കയറുകയായിരുന്നു.
ഈ സമയം സ്വകാര്യ ലാബിന് മുന്നിൽ നിൽക്കുകയായിരുന്ന അച്ഛനെയും 4 വയസ്സുള്ള കുഞ്ഞിനെയും ആംബുലൻസ് ഇടിച്ചിരുന്നു.

പിരപ്പൻകോട് പ്ലാവില വീട്ടിൽ ഷിബു (36) ആണ് മരിച്ചത്,അലംകൃതയ്ക്ക് (4) ഗുരുതര പരിക്ക് .കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരത്തുനിന്നും രോഗിയുമായി കോട്ടയത്ത് പോയ ശേഷം മടങ്ങി വരികയായിരുന്നു ആംബുലൻസ് :ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു.

കൊല്ലം ചടയമംഗലം വീട്ടിൽ യുവതി പ്രസവിച്ചു കുട്ടിയും അമ്മയും മരണപ്പെട്ടു. ചടയമംഗലം ഏറത്ത് വീട് കള്ളിക്കാട് സ്വദേശി ശാലിനി ...
07/10/2022

കൊല്ലം ചടയമംഗലം വീട്ടിൽ യുവതി പ്രസവിച്ചു കുട്ടിയും അമ്മയും മരണപ്പെട്ടു. ചടയമംഗലം ഏറത്ത് വീട് കള്ളിക്കാട് സ്വദേശി ശാലിനി 32 വയസ്സ് ആണ് പ്രസവത്തെ തുടർന്ന് വീട്ടിൽ മരണപ്പെട്ടത്‌.. ഇന്നലെ രാത്രി ഒരു മണിയോടുകൂടി പ്രസവവേദന തുടങ്ങി. ഭർത്താവും മകനും കൂടി ഹോസ്പിറ്റൽ കൊണ്ടുപോകാതെ വീട്ടിൽ വച്ച് തന്നെ പ്രസവ എടുക്കുകയായിരുന്നു. പ്രസവം കഴിഞ്ഞു ഒന്ന് എണീറ്റ് ഇരിക്കണം എന്ന് ശാലിനി പറയുകയും.. ഒരു ഗ്ലാസ് വെള്ളം കുടിക്കുകയും ഉടനെ തന്നെ കുഴഞ്ഞു വീണു മരിക്കുകയാണുണ്ടായത്. കുട്ടിയും മരണപ്പെട്ടു. ഭർത്താവ് അനിൽ 43 വയസ്സ്. 17 വയസ്സായ ഒരു മകനുമുണ്ട് ഒരു രണ്ടുപേരും കൂടിയാണ് പ്രസവ എടുത്തത്. ഇതിനുമുമ്പും രണ്ടു കുട്ടികളെ ഇതുപോലെ പ്രസവം എടുത്ത് മരണപ്പെട്ടു പോയി എന്നാണ് പ്രാഥമിക നിഗമനം. ബോഡി ഇപ്പോൾ സ്വവസതിയിൽ ഉണ്ട്.

കരുന്തലക്കോട് വാഹനമിടിച്ച് ഒരാൾ മരിക്കുകയും വാഹനം നിർത്താതെ പോകുകയും ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷിക്കുന്ന ഈ ഫോട്ടോയിൽ ക...
19/09/2022

കരുന്തലക്കോട് വാഹനമിടിച്ച് ഒരാൾ മരിക്കുകയും വാഹനം നിർത്താതെ പോകുകയും ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷിക്കുന്ന
ഈ ഫോട്ടോയിൽ കാണുന്ന വാഹനമോ ആളിനെയോ ആർക്കെങ്കിലും പരിചയം ഉണ്ടെങ്കിൽ എത്രയും വേഗം ചടയമംഗലം പോലീസിൽ വിവരം അറിയിക്കുക.

പൊന്നോണ പൂവിളിയില്‍ ഇന്ന് അത്തം; ഇനി ഓണാഘോഷത്തിന്റെ നാളുകള്‍ഇന്ന് അത്തം, അത്തം പത്തോണം പിറക്കുന്നതിനായുള്ള കാത്തിരിപ്പില...
30/08/2022

പൊന്നോണ പൂവിളിയില്‍ ഇന്ന് അത്തം; ഇനി ഓണാഘോഷത്തിന്റെ നാളുകള്‍

ഇന്ന് അത്തം,

അത്തം പത്തോണം പിറക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. കൊവിഡ് ഭീഷണിയുടെ പൊയ്‌പ്പോയ രണ്ട് ഓണക്കാലങ്ങളില്‍ നിന്നും ഓര്‍മ്മയിലെ ഓണം തിരിച്ചുപിടിക്കാനുള്ള ഒരുക്കം തുടങ്ങുകയായി.

ചിണുങ്ങി ചിണുങ്ങി ചിങ്ങത്തിലെ മഴ പെയ്യുന്നുണ്ട്. പാടത്തെ കാക്കപ്പൂവിനും പാടവരമ്പിലെ തുമ്പയ്ക്കും തൊടിയിലെ മുക്കുറ്റിക്കും ഓണത്തിന്റെ ആവേശമാണ്. ഓര്‍മകളുടെ മരക്കൊമ്പുകളിലൊക്കെയും ഓണം ഊഞ്ഞാലിട്ടുകഴിഞ്ഞു. ഒന്നില്‍ തുടങ്ങി പത്തിലേക്കെത്തുമ്പോള്‍ ഇനി തിരുവോണം… മലയാളിയുടെ ഓണക്കാതിരിപ്പിന് ഇനി പത്താം നാള്‍ സാഫല്യം…

പഴമയും ചിട്ടകളും ആചാരങ്ങളും എല്ലാം കാലത്തിനൊപ്പം മാറിയെങ്കിലും ഗൃഹതുരതയുടെ പൂക്കളങ്ങളില്‍ അതെല്ലാം മലയാളിക്കൊപ്പമുണ്ട്. അത്തം പത്തോണം വന്നണയുമ്പോള്‍ കഴിഞ്ഞുപോയ പ്രതിസന്ധി കാലത്തിന്റെ തടവറയില്‍ നിന്ന് പുറത്തുവരുന്നതിന്റെ ആവേശത്തില്‍ കൂടിയാണ് മലയാളികള്‍. നാടും നഗരവും ഓണക്കാലത്തിന്റെ ആവേശത്തിലലിഞ്ഞു തുടങ്ങുമ്പോള്‍ അത്തം കറുത്ത് ഓണം വെളുക്കുന്ന നാളിനായുള്ള കാത്തിരിപ്പണ് ഇനി

ചടയമംഗലം പോലീസ് സ്റ്റേഷനിൽ നിന്നുമുള്ള അറിയിപ്പ് ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള ബിസ്സിനെസ്സ് സ്ഥാപനങ്ങൾ , കൺസ്ട്...
28/08/2022

ചടയമംഗലം പോലീസ് സ്റ്റേഷനിൽ നിന്നുമുള്ള അറിയിപ്പ്

ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള ബിസ്സിനെസ്സ് സ്ഥാപനങ്ങൾ , കൺസ്ട്രക്ഷൻ കമ്പനികൾ തുടങ്ങി എല്ലാവിധ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരണശേഖരണവുമായി ബന്ധപ്പെട്ട് എല്ലാ അന്യസംസ്ഥാന തൊഴിലാളികളുടെയും തിരിച്ചറിയൽ രേഖകൾ,ആധാർ കാർഡ് ഫോട്ടോ തുടങ്ങിയ രേഖകളുമായി ടി ആളെ 15-09-2022 ന് മുൻപായി ചടയമംഗലം പോലീസ് സ്റ്റേഷനിൽ ഹാജരാക്കേണ്ടതാണ് 25-09-2022 മുതൽ ടി സ്റ്റേഷനിൽ നിന്നും ഐ ഡി കാർഡ് ഇല്ലാതെ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കും ജോലി നൽകുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് ചടയമംഗലം പോലീസ് അറിയിച്ചു.

തെന്മല ഡാം തുറക്കാൻ സാധ്യത..🚨🚨👆🏼👆🏼റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് ക്രമീകരിക്കുന്നതിനു വേണ്ടി 05.08.2022 രാവിലെ 11.00 മണി മ...
04/08/2022

തെന്മല ഡാം തുറക്കാൻ സാധ്യത..🚨🚨👆🏼👆🏼

റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് ക്രമീകരിക്കുന്നതിനു വേണ്ടി 05.08.2022 രാവിലെ 11.00 മണി മുതൽ ഡാമിന്റെ ഷട്ടറുകൾ 10 സെന്റിമീറ്റർ ഉയർത്തി അധിക ജലം കല്ലട ആറ്റിലേയ്ക്ക് ഒഴുക്കി വിടുന്നതാണ്. കല്ലടയാറ്റിലെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുളളതിനാൽ നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും നദിയിലും നദീമുഖങ്ങളിലും വിവിധ പ്രവർത്തനങ്ങളിലേർലേർപ്പെടുന്നവരും ജാഗ്രത പാലിക്കണമെന്നറിയിക്കുന്നു.

അടിയന്തര ഘട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്.

ജില്ലാ കൺട്രോൾ റൂം
ലാൻഡ് ലൈൻ : 0474-2794002, 2794004, മൊബൈൽ : 9447677800 (വാട്ട്സാപ്പ്), ടോൾ ഫ്രീ നമ്പർ : 1077

താലൂക്ക് കൺട്രോൾ റൂം
കരുനാഗപ്പള്ളി : 0476-2620233, കുന്നത്തൂർ : 0476-2830345, കൊല്ലം : 0474-2742116, കൊട്ടാരക്കര : 0474-2454623, പത്തനാപുരം : 0475-2350090, പുനലൂർ : 0475-2222605.

ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയുള്ളതിനാല്‍ ആറുകളിലും മറ്റം ജലനിരപ്പ് ഉയര്‍ന്നു വരുന്നതിനാലും പ്രദേശത്ത് ചെറിയ...
02/08/2022

ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയുള്ളതിനാല്‍ ആറുകളിലും മറ്റം ജലനിരപ്പ് ഉയര്‍ന്നു വരുന്നതിനാലും പ്രദേശത്ത് ചെറിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ആയത് വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ എത്തുന്നതിനും മറ്റും കടുത്ത പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും ബോധ്യപ്പെട്ടിട്ടുളളതാണ്.

കൂടാതെ മഴ തുടരുമെന്ന പ്രവചനം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളെ മഴക്കെടുതികളിൽ നിന്ന് അകറ്റി നിർത്തുവാന്‍ വേണ്ടി മുൻകരുതൽ നടപടി എടുക്കുന്നത് ഉചിതമാകുമെന്നും കരുതുന്നു.

ഈ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 26(2) 30(XVI), (XVIII), 34(m)എന്നിവ പ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണ്‍ എന്ന നിലയിൽ എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (03.08.2022) ബുധനാഴ്ച അവധി പ്രഖ്യാപിച്ചുകൊണ്ട് ഇതിനാൽ ഉത്തരവാകന്നു.

ഈ അവധി അങ്കണവാടി വിദ്യാർത്ഥികൾക്കും ബാധകമായിരിക്കുമെങ്കിലും അങ്കണവാടി പ്രവർത്തിക്കുന്നതായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാലാ, ബോർഡ് പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

ഈ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുമാണ്.

കൊല്ലം ജില്ലയിൽ 1,2,3 തീയതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.  ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യ...
01/08/2022

കൊല്ലം ജില്ലയിൽ 1,2,3 തീയതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (02.08.2022) ചൊവ്വാഴ്ച അവധി.

കൊല്ലം ജില്ലയില്‍ അതിശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പ്രഖ്യാപിച്ചിട്ടുള്ളത്.

ജില്ലയില്‍ മഴയും അതിനോടനുബന്ധിച്ചു കാലവർഷക്കെടുതികളും തുടരാൻ സാധ്യതയുണ്ടെന്നും ആയത് വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ എത്തുന്നതിനും മറ്റും കടുത്ത പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും മഴ തുടരുമെന്ന പ്രവചനം നിലനിൽക്കുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 26(2) 30(XVI), (XVIII), 34(m) എന്നിവ പ്രകാരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (02.08.2022) ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചുകൊണ്ട് ഇതിനാൽ ഉത്തരവാകന്നു.

ഈ അവധി അംഗണവാടി വിദ്യാർത്ഥികൾക്കും ബാധകമായിരിക്കുമെങ്കിലും അംഗണവാടി പ്രവർത്തിക്കുന്നതായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാലാ, ബോർഡ് പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

തടിക്കാട് കാഞ്ഞിരത്തറ എന്ന സ്ഥലത്ത് രണ്ടു വയസ്സ് പ്രായമുള്ള കുട്ടിയെ കാണ്മാനില്ലതടിക്കാട് കൊടിഞ്ഞി മൂല പുത്തൻവീട്ടിൽ അൻസ...
10/06/2022

തടിക്കാട് കാഞ്ഞിരത്തറ എന്ന സ്ഥലത്ത് രണ്ടു വയസ്സ് പ്രായമുള്ള കുട്ടിയെ കാണ്മാനില്ല

തടിക്കാട് കൊടിഞ്ഞി മൂല പുത്തൻവീട്ടിൽ അൻസാരി ഫാത്തിമ ദമ്പതികളുടെ രണ്ടു വയസ്സ് പ്രായമുള്ള മകൻ മുഹമ്മദ് അഫ്രാനെയാണ് കാണാതായത്

വൈകിട്ട് ഏഴ് മണിയോടെയാണ് കുട്ടിയെ കാണാതായത് നാട്ടുകാരും ഫയർഫോഴ്സും പോലീസും തിരച്ചിൽ നടത്തുന്നു

തിരച്ചിൽ മൂന്ന് റൗണ്ട് പിന്നിട്ടെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല രാത്രി 11 മണിയോടെ തിരച്ചിൽ അവസാനിപ്പിച്ചു രാവിലെ 6 മണിക്ക് വീണ്ടും തിരച്ചിൽ ആരംഭിക്കും

മുഹമ്മദ് അഫ്രാൻ്റെ പിതാവ് വിദേശത്താണ്

സംഭവങ്ങൾ ഇങ്ങനെയാണ് വൈകിട്ട് 5 45 ഓടെ അഫ്രാൻ്റെ മാതാവും സഹോദരിയും അയൽവീട്ടിൽ എന്തോ ആവശ്യവുമായി പോകുന്നു

അഫ്റാൻ കൂടെ ചെല്ലാതെ ഇരിക്കുവാൻ അഫ്രാൻ കാണാതെയാണ് ഇവർ പോകുന്നത്

ഈ സമയം കുട്ടി വീട്ടിൽ ഉണ്ടായിരുന്നു മുത്തശ്ശിയും മുത്തശ്ശനും ഒപ്പമുണ്ടായിരുന്നു കുട്ടി മുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുകയായിരുന്നു

അൽപസമയം കഴിഞ്ഞപ്പോൾ മാതാവ് കുട്ടിയുടെ നിലവിളി കേട്ടു അവിടെനിന്ന് ഭർതൃ മാതാവിനെ വിളിച്ച് ഇരുന്നു എന്നു പറയുന്നു അൽപ്പസമയം കഴിഞ്ഞപ്പോൾ കുട്ടിയുടെ കരച്ചിൽ നിന്നപ്പോൾ ഭർതൃമാതാവ് കുട്ടിയെ എടുത്തു എന്ന് മാതാവ് വിചാരിച്ചു

മാതാവ് തിരികെ വന്ന് കുട്ടിയെ തിരയുമ്പോൾ കാണുന്നില്ല

എവിടെയാണ് നിലവിളികേട്ടത് എന്നോ കുട്ടി എങ്ങനെ അപ്രത്യക്ഷമായി എന്നോ ആർക്കുമറിയില്ല

കുട്ടിക്കായി തിരച്ചിൽ തുടരുന്നു അവനെ കണ്ടു കിട്ടണമെന്ന് പ്രാർഥനയിലാണ് ഒരു ഗ്രാമം മുഴുവൻ

️ചെള്ളുപനി; ഈ ലക്ഷണമുള്ളവര്‍ ഉടന്‍ വൈദ്യസേവനം തേടണം, പ്രതിരോധ മാര്‍ഗങ്ങള്‍ അറിയണം.തിരുവനന്തപുരത്തെ വര്‍ക്കലയില്‍ ചെള്ളുപ...
10/06/2022

️ചെള്ളുപനി;
ഈ ലക്ഷണമുള്ളവര്‍
ഉടന്‍ വൈദ്യസേവനം തേടണം,
പ്രതിരോധ മാര്‍ഗങ്ങള്‍ അറിയണം.

തിരുവനന്തപുരത്തെ വര്‍ക്കലയില്‍ ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) ബാധിച്ച്‌ പെണ്‍കുട്ടി മരണപ്പെട്ടു. 15വയസുകാരി അശ്വതിയാണ് മരിച്ചത്.

എന്താണ് ചെള്ളുപനി?

ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

ലക്ഷണങ്ങള്‍

ചിഗ്ഗര്‍ മൈറ്റ് കടിച്ച്‌ പത്ത് മുതല്‍ പന്ത്രണ്ട് ദിവസം കഴിയുമ്ബോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗര്‍ കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാര്‍) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണാറ്.

വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചുരുക്കം ചിലരില്‍ തലച്ചോറിനയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളുണ്ടാകാറുണ്ട്. അതിനാല്‍ രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ വൈദ്യസേവനം തേടേണ്ടതാണ്.

രോഗനിര്‍ണയം

സ്‌ക്രബ് ടൈഫസിന് ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ രോഗനിര്‍ണയം പ്രയാസമാണ്. രോഗി വരുന്ന പ്രദേശത്തെ രോഗ സാദ്ധ്യത, തൊലിപ്പുറമെയുള്ള എസ്‌കാര്‍, രക്ത പരിശോധനാ ഫലം എന്നിവ രോഗനിര്‍ണയത്തിന് സഹായകരമാണ്. ഒരാഴ്ചയില്‍ നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തണം. നേരത്തെ കണ്ടെത്തിയാല്‍ സ്‌ക്രബ് ടൈഫസിനെ ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും.

രോഗ പ്രതിരോധനിയന്ത്രണ മാര്‍ഗങ്ങള്‍

സ്‌ക്രബ് ടൈഫസ് പരത്തുന്ന ചിഗ്ഗര്‍ മൈറ്റുകളെ നിയന്ത്രിക്കാന്‍ കഴിയുന്നതാണ്. ഇതിനായി രോഗം സ്ഥിരീകരിച്ചാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവര്‍ത്തകരെയോ അറിയിക്കുക.

പ്രതിരോധ മാര്‍ഗങ്ങള്‍

പുല്ലില്‍ കളിക്കുമ്ബോഴും ജോലി ചെയ്യുമ്ബോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം.

പുല്‍ നാമ്ബുകളില്‍ നിന്നാണ് കൈകാലുകള്‍ വഴി ചിഗ്ഗര്‍ മൈറ്റുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. അതിനാല്‍ കൈകാലുകള്‍ മറയുന്ന വസ്ത്രം ധരിക്കണം.

എലി നശീകരണ പ്രവര്‍ത്തനങ്ങള്‍, പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കല്‍ എന്നിവ പ്രധാനമാണ്.

ആഹാരാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്‌കരിക്കണം.

പുല്‍മേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച്‌ വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച്‌ ശരീരം നന്നായി തേച്ചുരച്ച്‌ കഴുകണം. വസ്ത്രങ്ങളും കഴുകണം.

വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക.

രോഗസാദ്ധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുമ്ബോള്‍ കൈയ്യുറയും കാലുറയും ധരിക്കുക.

പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു.ചടയമംഗലം മുൻ എം എൽ എയും മിൽമ ചെയർമാനും ദേവസ്വം ബോർഡ് പ്രസിഡണ്ടും ആയിരുന്ന പ്രയാർ ഗോപാലകൃഷ്...
04/06/2022

പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു.

ചടയമംഗലം മുൻ എം എൽ എയും മിൽമ ചെയർമാനും ദേവസ്വം ബോർഡ് പ്രസിഡണ്ടും ആയിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ ( 73 ) അന്തരിച്ചു. തിരുവനന്തപുരത്തുനിന്നും വീട്ടിലേക്ക് വരുന്ന വഴി വട്ടപ്പാറ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വട്ടപ്പാറ എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് അന്ത്യം സംഭവിക്കുമായിരുന്നു

ഇന്നലെ നിലമേൽ മാർക്കറ്റിൽ നിന്ന് വാങ്ങിയ മീനിൽ കണ്ടനിറഞ്ഞ പുഴുക്കൾ.ഫുഡ് ഓഫീസർക്ക് പരാതി‌ നൽകിയതിനെ തുടർന്ന് ഇന്ന് പരിശോധ...
02/06/2022

ഇന്നലെ നിലമേൽ മാർക്കറ്റിൽ നിന്ന് വാങ്ങിയ മീനിൽ കണ്ടനിറഞ്ഞ പുഴുക്കൾ.

ഫുഡ് ഓഫീസർക്ക് പരാതി‌ നൽകിയതിനെ തുടർന്ന് ഇന്ന് പരിശോധന നടത്തിയിട്ടുണ്ട്.

ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചുമടത്തറ മേലേമുക്കിൽ അപകടം നിരവധി പേർക്ക് പരിക്ക്.
30/05/2022

ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു
മടത്തറ മേലേമുക്കിൽ അപകടം നിരവധി പേർക്ക് പരിക്ക്.

കനത്ത.മഴ-പൊന്മുടി അടച്ചു
15/05/2022

കനത്ത.മഴ-പൊന്മുടി അടച്ചു

Address

Nilamel

Telephone

+919946275613

Website

Alerts

Be the first to know and let us send you an email when Nilamel Vaarthakal നിലമേൽ വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share