വികെ ഷാനവാസ്

വികെ  ഷാനവാസ് VK SHANAVAS

ഇന്ന് 19-ാം വിവാഹ വാർഷികംസന്തോഷത്തോടെ 19 വർഷം ♥️♥️♥️♥️
29/01/2025

ഇന്ന് 19-ാം വിവാഹ വാർഷികം
സന്തോഷത്തോടെ 19 വർഷം ♥️♥️♥️♥️

എൽഡിഎഫ് സ്ഥാനാർത്ഥി സ. സത്യൻ മോകേരിയെ വിജയിപ്പിക്കുക
28/10/2024

എൽഡിഎഫ് സ്ഥാനാർത്ഥി സ. സത്യൻ മോകേരിയെ വിജയിപ്പിക്കുക

28/10/2024
സിപിഐ എം എടക്കര ഏരിയ കമ്മിറ്റിയുടെ പ്രസ്താവനപിവി അൻവറിൻ്റെ ജല്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക. സിപിഐ എം എടക്ക...
27/09/2024

സിപിഐ എം എടക്കര ഏരിയ കമ്മിറ്റിയുടെ പ്രസ്താവന

പിവി അൻവറിൻ്റെ ജല്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക. സിപിഐ എം എടക്കര ഏരിയ കമ്മിറ്റി.

പാർട്ടിക്കും മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പിവി അൻവർ എംഎൽഎ നടത്തിയ അത്യധികം ഹീനവും വസ്തുതാ വിരുദ്ധമായ ജല്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് സിപിഐ എം എടക്കര ഏരിയ കമ്മിറ്റി അഭ്യർത്ഥിച്ചു. പാർട്ടി ശത്രുക്കളുടേയും യുഡിഎഫി ൻ്റേയും കൂടെ ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി സർക്കാരിനേയും സിപിഐ എമ്മിനേയും താറടിക്കാനാണ് അൻവർ ഇത്തരം അസത്യങ്ങൾ പുലമ്പുന്നത്. ഒരു ജനപ്രതിനിധിക്ക് ചേരാത്ത വിധത്തിൽ എന്തും പുലമ്പുകയും പാർട്ടിയെ വെല്ലുവിളിക്കുകയും ചെയ്യുന്ന അൻവറിൻ്റെ ധിക്കാരം രാഷ്ട്രീയ നെടികേടാണ്.

അൻവർ ഉന്നയിച്ച ആരോപണങ്ങൾ തുറന്ന മനസ്സോടെ സർക്കാരും പാർട്ടിയും മുഖവിലക്കെടുക്കുകയും അന്വേഷണം നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന വേളയിലാണ് മുൻകൂട്ടി പാർട്ടി ശത്രുക്കളോടൊപ്പം ചേർന്ന് തയ്യാറാക്കിയ തിരക്കഥ പ്രകാരം വിടുവായത്തങ്ങൾ പറയുന്നത്. വഴിവിട്ട തൻ്റെ പ്രവർത്തന ശൈലിക്ക് ഇടതുപക്ഷത്തിൻ്റെ പിന്തുണയില്ലെന്ന് തിരിച്ചറിഞ്ഞ അൻവർ ഇടതുപക്ഷത്ത് നിന്ന് പുറത്ത് പോകാൻ മുൻകൂട്ടി തീരുമാനിച്ചുറച്ച് പാർട്ടി ശത്രുക്കളുമായി കൈകോർത്തതിൻ്റെ ബാക്കി പത്രമാണ് അടിസ്ഥാനമില്ലാത്ത അദ്ധേഹത്തിൻ്റെ ഇത്തരം ആരോപണങ്ങൾ. എന്തും വിളിച്ച് പറയുന്ന അവസ്ഥയിലേക്ക് അൻവർ തരംതാണു. പാലുകൊടുത്ത കൈക്ക് തിരിഞ്ഞ് കൊത്തുന്ന മാരകവിഷമായ അൻവർ പാർട്ടി ശത്രുക്കളുടെ കയ്യിലെ കളിപ്പാവയായി മാറിയിരിക്കുന്നു.

2016 ൽ അൻവറിനെ എംഎൽഎ യാക്കിയ പാർട്ടിയാണ് സിപിഐ എം ഉം , ഇടതുപക്ഷവും. അന്ന് നടന്ന കുപ്രചരണ കോലാഹലങ്ങളിൽ പാർട്ടി എടുത്ത തീരുമാനത്തോടൊപ്പം ഒറ്റക്കെട്ടായി അണിനിരന്ന്, എടക്കരയിലെ പ്രസ്ഥാനവും ആയിരകണക്കിന് സഖാക്കളും വിയർപ്പു ചിന്തി സമ്മാനിച്ചതാണ് ഇപ്പോൾ കയറിയിരിക്കുന്ന ഈ എംഎൽഎ പദവി.

പാർട്ടി നൽകിയ ഈ എംഎൽഎ കസേരയിലിരുന്ന് പാർട്ടിയെ വെല്ലുവിളിച്ചാൽ ഈ പ്രസ്ഥാനത്തെ നെഞ്ചോട് ചേർക്കുന്ന പതിനായിരങ്ങൾ തെല്ലിട സഹിക്കില്ലെന്ന് അൻവർ ഓർക്കുന്നത് നന്നാവും. ഏതറ്റം വരെ പോയാലും അൻവറിൻ്റെ നുണ പ്രചരണങ്ങളെ ചെറുക്കാനും പാർട്ടിയെ സംരക്ഷിക്കാനും എടക്കരയിലെ പ്രസ്ഥാനം മുന്നിട്ടിറങ്ങുക തന്നെ ചെയ്യും.

ഈ അവസരത്തിൽ ലാഭകരമായ പുതിയ ബിസിനസിലേക്കെന്ന പോലെ, രാഷ്ട്രീയ മേച്ചിൽ പുറങ്ങൾ തേടിയലയുന്ന രാഷ്ട്രീയ നെറികേടിൻ്റെ ആൾരൂപമായ പിവി അൻവർ എംഎൽഎ യുടെ ജല്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളികളയണമെന്നും, എണ്ണിയാലൊടുങ്ങാത്ത സഖാക്കൾ ചോരയും ജീവനും നൽകി പടുത്തുയർത്തിയ പാർട്ടിയോടൊപ്പം ഏവരും അണിനിരക്കണമെന്നും സിപിഐ എം എടക്കര ഏരിയ കമ്മിറ്റി സവിനയം അഭ്യർത്ഥിക്കുന്നു.

27/09/2024
എടക്കര

26/09/2024

"ഇടതുപക്ഷം വിടാൻ പി വി അൻവർ കാരണങ്ങളുണ്ടാക്കുന്നു"

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് സംസാരിക്കുന്നു.

Address

Nilambur

Telephone

+919446730751

Website

Alerts

Be the first to know and let us send you an email when വികെ ഷാനവാസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share