Muth'Nabi Islamic Channel

Muth'Nabi Islamic Channel മുത്ത് നബിയെ അറിയാനും പഠിക്കാനും ഹബീബിലേക്ക് അടുക്കാനു० മാദിഹീങ്ങൾക്ക് സ്വാഗതം seeusemedia.blogspot.com

"വിജ്ഞാന വിപ്ലവത്തിന്റെ കാൽനൂറ്റാണ്ട്"
17/12/2022

"വിജ്ഞാന വിപ്ലവത്തിന്റെ കാൽനൂറ്റാണ്ട്"

15/12/2022
ഒരു വിഭാഗം വളരെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്താൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്ന പണ്ഡിതനാണ് മാദിഹു റസൂൽ ശൈഖുനാ പകര മു...
18/11/2022

ഒരു വിഭാഗം വളരെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്താൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്ന പണ്ഡിതനാണ് മാദിഹു റസൂൽ ശൈഖുനാ പകര മുഹമ്മദ് അഹ്സനി ഉസ്താദ്. അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളിൽ നിന്നും "കറാമത്ത്" പറയുന്ന ഭാഗങ്ങളുടെ മാത്രം ക്ലിപ്പുകൾ മുറിച്ചുണ്ടാക്കി വായിൽ തോന്നിയത് കോതക്ക് പാടുന്ന ആളായി പകര ഉസ്താദിനെ മുദ്രകുത്താൻ ചിലർ നിതാന്ത ശ്രമം നടത്തി.

സലഫികളും ജമാഅത്തെ ഇസ്ലാമിയും തുടങ്ങിയ ഈ വ്യക്തിഹത്യ അഹ്ലുസ്സുന്നയിൽ നിന്ന് ഉള്ളു കൊണ്ട് വ്യതിചലിച്ച ചില നിഷ്പക്ഷ മുഖം മൂടിയണിഞ്ഞ ഉമ്മത്തിയൻ സിദ്ധാന്തക്കാരും ഏറ്റെടുത്തു. പകര ഉസ്താദ് എന്ന മഹാ പണ്ഡിതൻ്റെ വിലമതിക്കാനാവാത്ത നിരവധി സംഭാവനകളെ കണ്ടില്ലെന്ന് നടിക്കുന്നതായിരുന്നു അവരുടെ ചില അജണ്ടകളോടെയുള്ള ക്യാമ്പയിനുകൾ.

ആരാണ് ഈ പകര ഉസ്താദ്? ഇമാം ഗസ്സാലി, ശൈഖ് മുഹിയുദ്ദീൻ അബ്ദുല് ഖാദർ ജീലാനി, ഇബ്നു അറബി, ഷാഹ് വലിയുല്ലാഹി ദഹ് ലവി, ഇമാം അബ്ദുൽ വഹാബ് ശഅറാനി, ഇമാം അബ്ദുൽ ഗനി നാബൽസി തുടങ്ങിയ നൂറു കണക്കിന് ഇമാമീങ്ങളുടെ കിതാബുകൾ ഉദ്ധരിച്ചു അദ്ദേഹം നടത്തുന്ന വയളുകൾ ആരും തന്നെ കേട്ടിരുന്നു പോവും. അപാര കവിതാ പ്രേമിയായ അദ്ദേഹം ഓരോ വയളിലും പാടുന്ന അറബിയിലും മലയാളത്തിലുമുള്ള ബൈത്തുകൾ ശ്രോതാക്കളെ അത്ഭുതപെടുത്തും.

മോയിൻ കുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട് മുഴുവനും പാടി വയള് പറയുന്ന പണ്ഡിതരെ നമ്മുടെ തലമുറ കണ്ടത് ബഹുമാന്യരായ പകര ഉസ്താദിലാണ്. കേരളത്തിലെ സൂഫി കവികളായ ഇച്ച അബ്ദുൽ ഖാദർ മസ്താൻ, കടായിക്കൽ പുലവർ മൊയ്തീൻ കുട്ടി ഹാജി, കെ വി അബൂബക്കർ മസ്താൻ തുടങ്ങിയവരുടെ വരികൾ വ്യാഖ്യാനിച്ചു പാടി പറയുന്ന പകര ഉസ്താദിനെ നമ്മളിൽ എത്ര പേർക്കറിയാം. കേരളത്തിലെ ഉലമ /സൂഫി ചരിത്രം ഇത്ര മനോഹരമായി അവതരിപ്പിക്കാൻ ഉസ്താദിനെ പോലെ ഇവിടെ വേറെ ആരാണുള്ളത്.

ഖുർആൻ തഫ്സീർ ആവട്ടെ, ഉസൂലുൽ ഫിഖ്ഹ് ആവട്ടെ, ഹദീസ് നിദാന ശാസ്ത്രമാകട്ടെ, താരീഖ് ആവട്ടെ, മൻതിഖ് ആകട്ടെ, അറബി ഭാഷാ ശാസ്ത്രമാവട്ടെ ഏത് വൈജ്ഞാനിക ശാഖയിലും അഗ്രഗണ്യനാണ് പകര അഹ്സനി ഉസ്താദ്. അദ്ദേഹത്തിൻ്റെ മുമ്പിൽ പോയി ഇരുന്നൊന്ന് സംസാരിച്ചാൽ അവിടുത്തെ ഇൽമിന്റെ ആഴവും പരപ്പും മനസ്സിലാവും. അത് മനസ്സിലാക്കാൻ നമുക്ക് കുറച്ച് അടിസ്ഥാന ഇൽമ് എങ്കിലും വേണം എന്നു മാത്രം.

ബഹുമുഖ വിഷയങ്ങൾ ആഴത്തിലിറങ്ങി സംസാരിക്കാൻ കഴിയുന്ന സ്കോളേഴ്സ് ആയ പ്രഭാഷകർ ഇന്ന് വളരെ കുറവാണ്. മിക്ക പ്രഭാഷകരും ശരാശരി പണ്ഡിതർ മാത്രമായിരിക്കും. പകര ഉസ്താദിനെ പോലെ തികഞ്ഞ ആലിമായ പ്രഭാഷകർ ഇന്ന് അത്യപൂർവം ആണ്. കറാമതുകൾ അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളുടെ വളരെ ചെറിയൊരു ഭാഗം മാത്രമാണ്. അതിനെ മുറിച്ച് ക്ലിപ്പ് ആക്കി ട്രോളാൻ ഉറക്കൊഴിച്ച ചിലരുള്ളത് കൊണ്ട് ചിലർക്ക് അറിയുന്ന പകര ഉസ്താദ് കറാമത്ത് പ്രഭാഷകൻ മാത്രമാണ്.

പകര ഉസ്താദിന്റെ വയളുകൾ ഒന്ന് ഇരുത്തി കേട്ടു നോക്കിയാൽ മനസിലാവും അദ്ധേഹം എന്താണ് എന്ന്. പകര ഉസ്താദിൽ ആക്ഷേപിക്കപ്പെടുന്നത് സുന്നി വിശ്വാസങ്ങൾക്ക് എതിരെയുള്ള ആക്ഷേപങ്ങൾ ആണ്. കറാമത്ത് പറയാത്ത പ്രഭാഷണങ്ങൾ ആഗ്രഹിക്കുന്നത് ആരാണ് എന്നറിയില്ലെ? അല്ലെങ്കിൽ ശംസുൽ ഉലമ വന്ന് ഓപ്പറേഷൻ ചെയ്ത കഥ പറയുന്ന സിംസാറുൽ ഹഖ് ഹുദവി ഉസ്താദിൽ കാണാത്ത എന്ത് അതിശയോക്തിയാണ് നിങ്ങൾക്ക് പകര ഉസ്താദിൽ മാത്രം കാണാൻ കഴിയുന്നത്?

പകര ഉസ്താദിനെ ആക്ഷേപിക്കുന്നവർക്ക് മുഹിയുദ്ദീൻ മാലയും വെറും "പകര മാലയാണ്". സലഫി ഐഡിയോളജി പേറിയവർക്കല്ലാതെ പകര ഉസ്താദിൻ്റെ പ്രസംഗങ്ങളിൽ അസ്വസ്ഥതകൾ അനുഭവപ്പെടില്ല. ഉസ്താദ് പറയുന്ന കറാമതുകൾ അസംഭവ്യമായി തോന്നാതിരിക്കാൻ മാത്രം ആദർശ ദാരിദ്രം സംഭവിച്ചരെ കരുതിയിരിക്കാനുള്ള ജാഗ്രതയാണ് സുന്നി വിശ്വാസികൾ കാണിക്കേണ്ടത്.

കറാമത്തുകൾ പറഞ്ഞാൽ ട്രോളപ്പെടുമെന്ന് അറിയാത്ത ആളൊന്നുമല്ല പകര ഉസ്താദ്. അത്തരം കാര്യങ്ങൾ മാറ്റിവെച്ച് പൊതുവാകാൻ തരത്തിൽ പ്രസംഗിക്കാൻ അദ്ദേഹത്തിന് നല്ല അറിവും കഴിവും ഉണ്ട്. പക്ഷേ അങ്ങനെ പൊതുവാകുന്നതിനപ്പുറം താൻ അനുഭവിക്കുന്ന അമൂല്യമായ ആത്മീയ മാധുര്യം തൻറെ അനുവാചകർക്ക് പ്രസരണം ചെയ്യണം എന്നതാണ് ഉസ്താദിൻ്റെ താൽപര്യം. ദീനിൻ്റെ അകക്കാമ്പിൽ നിന്ന് നവ യുക്തിവാദികൾക്ക് വടിവൊപ്പിച്ച് തെരഞ്ഞെടുപ്പ് നടത്തി കൊണ്ട് പൊതു കയ്യടി നേടാനുള്ള കൊതി ഉസ്താദിന് ലവലേശം ഇല്ല തന്നെ.

തിരുനബിക്ക് നുബുവ്വത് ലഭിച്ചപ്പോൾ മുതൽ ഇസ്റാഅ് മഅ്റാജ് കഴിഞ്ഞ് വന്നപ്പോൾ വരെയും "തള്ള്" എന്ന് പറഞ്ഞ് പരിഹസിച്ച ഒരു കൗമ് ഉണ്ടായിരുന്നു. അവരുടെ പിന്തുടർച്ചക്കാരുടെ പ്രയോഗം മാത്രമായെ "പകര തള്ളും" സുന്നി വിശ്വാസികൾ കാണുന്നുള്ളൂ. മഹാന്മാരിലൂടെ അല്ലാഹുവിനെ അനുഭവിച്ച് കൊണ്ടല്ലാതെ യുക്തിയുടെ അടിമത്വത്തിൽ നിന്നും ഒരാൾക്കും മോചിതനാകാൻ കഴിയില്ല. അനുഭവിക്കാത്ത അബൂജഹലുമാർക്ക് മരണം വരെ എല്ലാം ട്രോളായിരിക്കും. പൊതുവാകാൻ ഉള്ള നമ്മുടെ അകത്തെ ത്വര ഈമാനില്ലാത്തവരുടെ ഒരു തരം അപകർഷത ബോധത്തിൽ നിന്നുണ്ടാകുന്നതാണ്.

ക്ലിപ്പുകൾക്കപ്പുറം പകര ഉസ്താദിൻ്റെ പ്രസംഗങ്ങൾ വിമർശിക്കാൻ വേണ്ടിയെങ്കിലും ഒന്ന് കേട്ട് നോക്കൂ. പരിഹാസ ജീവി എന്നതിനപ്പുറം തലക്കകത്ത് ലേശം ഓളം ഉള്ളവരും, വൈജ്ഞാനിക താല്പര്യമുള്ളവരുമാണെങ്കിൽ ഒരു കാര്യം ഉറപ്പ്, നിങ്ങളൊരു പകര ഉസ്താദ് ഫാനായി മാറിയിക്കും! അദ്ദേഹത്തിൻ്റെ ചില പ്രഭാഷണ ലിങ്കുകൾ കമന്റ് ബോക്സിൽ ഇടുന്നു. താല്പര്മുള്ളവർക് കേൾകാം

Jawad Mustafawy

15/11/2022

മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾക്ക് കുട്ടികളോടുള്ള സ്നേഹം

പ്രഭാഷണം

മാദിഹു റസൂൽ പകര ഉസ്താദ്

ശൈഖുനാ പാനൂർ മൂസ ഉസ്താദ് ഖ.സി2ആം ഉറൂസ് മുബാറക്പ്രഭാഷണംമാദിഹുറസൂൽ പകര ഉസ്താദ്
14/11/2022

ശൈഖുനാ പാനൂർ മൂസ ഉസ്താദ് ഖ.സി
2ആം ഉറൂസ് മുബാറക്

പ്രഭാഷണം

മാദിഹുറസൂൽ പകര ഉസ്താദ്

03/11/2022

സയ്യിദ് ഹമ്മാദുൽ ഹസ്സൻ ചിഷ്ത്തി അജ്മീർ ശരീഫ് ( അജ്മീർ ഖാജാ തങ്ങളുടെ പേര മകൻ ) മാദിഹുറസ്സുൽ പകര ഉസ്താദിന്റെ കൂടെ

#മാദിഹുറസൂൽ #പകരഉസ്താദിന് #ആമീൻ

ചാലിയം ജുമാഅത്ത് പള്ളിയിൽ നടക്കുന്ന 40 ദിന മൗലിദിന്റെ സമാപന മജ്ലിസും ഗ്രാൻഡ് ഖുത്ബീയ്യത്തുംനവംബർ 6 മഗ്രിബിന് ശേഷംനേതൃത്വ...
02/11/2022

ചാലിയം ജുമാഅത്ത് പള്ളിയിൽ നടക്കുന്ന 40 ദിന മൗലിദിന്റെ സമാപന മജ്ലിസും ഗ്രാൻഡ് ഖുത്ബീയ്യത്തും

നവംബർ 6 മഗ്രിബിന് ശേഷം

നേതൃത്വം:
മാദിഹുറസൂൽ പകര ഉസ്താദ്

നമുക്കും പങ്കുചേരാംനാഥൻ ഉസ്താദിന് പരിപൂർണ്ണ ശിഫ നൽകുമാറാകട്ടെ... ആമീൻ
01/11/2022

നമുക്കും പങ്കുചേരാം
നാഥൻ ഉസ്താദിന് പരിപൂർണ്ണ ശിഫ നൽകുമാറാകട്ടെ... ആമീൻ

31/10/2022

പൊന്മള അബ്ദുൽ ഖാദിർ ഉസ്താദ് പകര ഉസ്താദിനെ കുറിച്ച് പറഞ്ഞ വാക്കുകൾ

 #പണ്ഡിതലോകത്തെ  #ഇതിഹാസം കാലഘട്ടത്തിന്‍റെ 'ഇബ്നുഹജര്‍'നാലു മദ്ഹബിലും ഒരേസമയം ഫത്വ കൊടുക്കാന്‍ സാധിക്കുന്ന അപൂര്‍വ്വം പണ...
22/10/2022

#പണ്ഡിതലോകത്തെ #ഇതിഹാസം
കാലഘട്ടത്തിന്‍റെ 'ഇബ്നുഹജര്‍'
നാലു മദ്ഹബിലും ഒരേസമയം ഫത്വ കൊടുക്കാന്‍ സാധിക്കുന്ന അപൂര്‍വ്വം പണ്ഡിതരില്‍ ഒരാള്‍.സുന്നീ കൈരളിയുടെ അനിഷേദ്ധ്യ നേതൃത്തം....ശൈഖുനാ മുഹ്യിസ്സുന്ന #പൊന്‍മളഉസ്താദ് #മാദിഹുറസൂൽ #പകരഉസ്താദിന്
#മാലികുൽ #മുളഫർ #പുരസ്കാരം സമ്മാനിക്കുന്നു...
അല്ലാഹു രണ്ട് ഉസ്താദുമാർക്കും ആഫിയത്തുള്ള ദീര്‍ഘായുസ്സ് നല്‍ട്ടെ #ആമീൻ

താജുദ്ധീൻ അഹ്സനി പാണ്ടിക്കാട് 🖋മാദിഹുറസൂൽ പകര ഉസ്താദിന് മലികുൽ മുളഫർ അവാർഡ്🔅🔅🔅🔅🔅🔅🔅🔅🔅🔅🔅തിരുനബി (സ്വ) പ്രകീർത്തന ചരിത്രത്ത...
21/10/2022

താജുദ്ധീൻ അഹ്സനി പാണ്ടിക്കാട് 🖋

മാദിഹുറസൂൽ പകര ഉസ്താദിന് മലികുൽ മുളഫർ അവാർഡ്

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

തിരുനബി (സ്വ) പ്രകീർത്തന ചരിത്രത്തിൽ തുല്യതയില്ലാത്ത മാതൃക തീർത്ത ഹിർബലിന്റെ ഇതിഹാസ നായകൻ മലികുൽ മുളഫറിന്റെ നാമധേയത്തിൽ ഏർപ്പെടുത്തിയ പുരസ്കാരം മാദിഹു റസൂൽ പകര ഉസ്താദിന് നൽകി ആദരിക്കുകയാണ്.ബുഖാരി സയ്യിദ് പരമ്പരയിലെ ദീപ്ത സാന്നിധ്യവും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി ചാലിയത്തു നടന്ന ഒരു മഹനീയ സംഗമത്തിൽ സമ്മേളിച്ച വൻ ജനാവലിക്ക് മുമ്പാകെ ആദരിച്ചു നൽകിയതാണ് ആ നാമം; മാദിഹുറസൂൽ.

ആധ്യാത്മികത ഇഴ ചേർന്ന അഗാധമായ അറിവും നിറപുഞ്ചിരിയുടെ വശ്യതയിൽ ചാലിച്ച പെരുമാറ്റവും തപ്തമനസ്സുകളെ തഴുകിത്തണുപ്പിക്കുന്ന ആശ്വാസ വചനങ്ങളും പ്രാർത്ഥനാ പുണ്യവുമായി വിശ്വാസി സമൂഹത്തിന് വെളിച്ചമേകുകയാണ് ഈ നിലാതുരുത്ത്. അരികത്ത് വന്നു പോകുന്ന മനസ്സുകളിൽ തിരുനബി സ്നേഹത്തിന്റെ വിത്തിട്ട് മുസ്ലിം ഉമ്മത്തിന് മദീനയുടെ മധുരം വിളമ്പുന്ന മാദിഹു റസൂൽ പകര ഉസ്താദ്.,

അസ്സുഫ്ഫ മീലാദ് സമ്മിറ്റിന്റെ ഭാഗമായി ഏർപ്പടുത്തിയ മലികുൽ മുളഫർ അവാർഡ് പ്രഥമമായി നൽകി അവരെ ആദരിക്കുമ്പോൾ അതു കാലം കാത്തുവെച്ച സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്. അറിവിന്റെ നിറകുടങ്ങളായ അനുഗ്രഹീത പണ്ഡിതരുടെ ഓരം ചേർന്ന്, ആഖിറുസ്സമാനിന്റെ അന്ധതയിൽ മനം നൊന്ത് മൂല്യച്യുതികൾക്കെതിരെ അവിശ്രമം പോരാടുന്ന സാത്വികൻ. ഒരു കാട്ടരുവിയുടെ തെളിമയും ശീതളിമയും പകർന്നു താളാത്മകമായി ഒഴുകിയ ശോഭനമായ ഒരു ഭൂതകാല വസന്തവും ഹൃദയഹാരിയായ വർത്തമാന സായൂജ്യവും കോർത്തിണക്കി പകരം ഉസ്താദ് എന്ന മഹാമനീഷി.

29/09/2022
22/09/2022

مرحبا يا شهر ربيع 🍂💙
وقد قال هذا الشيخ ﷺ لما سئل عما يقع في هذا اليوم من وقود الشمع وغير ذلك لأجل الفرح، فأجاب: الذي يظهر أنه عيد من أعياد المسلمين، وموسم من مواسمهم، وكل ما يقتضيه الفرح والسرور بذلك المولد المبارك من إيقاد الشمع، وإمتاع البصر، وتنزيه السمع والنظر، والتزين بما حسن من الثياب، وركوب فاره الدواب، أمر مباح لا ينكر قياسًا على غيره من أوقات الفرح.
والحكم بأن هذه الأشياء بدعة في هذا الوقت الذي ظهر فيه سر الوجود، وارتفع فيه علم الشهود، وتقشع بسببه ظلام الكفر والجحود، ينكر على قائله؛ لأنه مقت وجمود، وادعاء أن هذا الزمان ليس من المواسم المشروعة لأهل الإيمان، ومقارنة ذلك بالنيروز والمهرجان، أمر مستثقل تشمئز منه النفوس السليمة، وترده الآراء.

18/09/2022
06/09/2022
05/09/2022
മദനീയം ലത്തീഫ് സഖാഫി ഉസ്താദ്പകര ഉസ്താദിൻ്റെ കൂടെഅല്ലാഹു ദീർഘായുസ്സ് നൽകട്ടെ....... ആമീൻ
04/09/2022

മദനീയം ലത്തീഫ് സഖാഫി ഉസ്താദ്
പകര ഉസ്താദിൻ്റെ കൂടെ
അല്ലാഹു ദീർഘായുസ്സ് നൽകട്ടെ....... ആമീൻ

04/09/2022
03/09/2022
02/09/2022
31/08/2022
29/08/2022

Address

Nilambur
679330

Alerts

Be the first to know and let us send you an email when Muth'Nabi Islamic Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Muth'Nabi Islamic Channel:

Videos

Share

Category

Nearby media companies


Other Media in Nilambur

Show All