Nemmara Online News

Nemmara Online News Online News & Entertainment

ആലത്തൂർ പൊലീസ് സ്റ്റേഷനു മുന്നിൽ യുവാവ് ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പത്തനാപുരം സ്വദേശിയായ രാജേഷ് (30) ...
24/03/2024

ആലത്തൂർ പൊലീസ് സ്റ്റേഷനു മുന്നിൽ യുവാവ് ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

പത്തനാപുരം സ്വദേശിയായ രാജേഷ് (30) ആണ് സ്റ്റേഷൻ അങ്കണത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

രാജേഷ് ശല്യപ്പെടുത്തുന്നുവെന്നുള്ള യുവതിയുടെ പരാതിയെ തുടർന്ന് ഇരുവരെയും ഇന്നു രാവിലെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. ഇരുക്കൂട്ടരുടെയും സമ്മതപ്രകാരം പരാതി ഒത്തുതീർപ്പാക്കിയശേഷം രാജേഷ് സ്റ്റേഷനിൽനിന്നു പോയതാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഉച്ചയോടെ മണ്ണെണ്ണയിൽ കുളിച്ച് സ്റ്റേഷനിലേക്ക് തിരികെയെത്തിയ രാജേഷ്, തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

23/03/2024

ആനകൾ തമ്മിൽ കൊമ്പുകോർത്തു.. ആനയുടെ കാലിനടിയിൽപ്പെട്ട് പാപ്പാൻ... രക്ഷപ്പെട്ടത് അത്ഭുതകരമായി. തൃശൂര്‍ ആറാട്ടുപുഴ പൂരത്തിനിടെ 2 ആനകള്‍ ഇടഞ്ഞപ്പോൾ....

21/03/2024

എഞ്ചിനിൽ സാങ്കേതിക തകരാർ; ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും പുക ഉയർന്നു... പരിഭ്രാന്തരായ യാത്രക്കാർ വേഗം പുറത്തിറങ്ങിയതിനാൽ വൻ അപകടത്തിൽ നിന്നും രക്ഷപെട്ടു...

നെന്മാറ, വല്ലങ്ങി വേല വെടിക്കെട്ട് അപേക്ഷ നിരസിച്ചു.................ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കുന്ന ചിറ്റൂര...
20/03/2024

നെന്മാറ, വല്ലങ്ങി വേല വെടിക്കെട്ട് അപേക്ഷ നിരസിച്ചു.................

ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കുന്ന ചിറ്റൂര്‍ താലൂക്കിലെ വല്ലങ്ങി വില്ലേജില്‍ വല്ലങ്ങി വേല, മാര്‍ച്ച് 21, 22 തീയതികളില്‍ നടക്കുന്ന ആലത്തൂര്‍ താലൂക്കിലെ കാവശ്ശേരി രണ്ട് വില്ലേജില്‍ തെന്നിലാപുരം ശ്രീ മഹാവിഷ്ണു, ശ്രീ കുന്നേക്കാട് ഭഗവതി ക്ഷേത്രങ്ങളിലെ വേല, മാര്‍ച്ച് 25 ന് നടക്കുന്ന കുഴല്‍മന്ദം രണ്ട് വില്ലേജിലെ കളപ്പെട്ടി ശ്രീ കൂളിയംകാവിലെ ഉത്രം വേല എന്നിവയോടനുബന്ധിച്ച് വിവിധ കമ്മിറ്റികള്‍ നല്‍കിയ വെടിക്കെട്ട് അപേക്ഷകള്‍ നിരസിച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി. ബിജു ഉത്തരവിട്ടു.
വെടിക്കെട്ടിനായുള്ള സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് വെടിക്കെട്ട് നടത്തുന്ന സ്ഥലത്തുനിന്നും 100 മീറ്റര്‍ മാറി പെസോ (പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) അനുശാസിക്കുന്ന നിബന്ധനക്കനുസൃതമായ സംഭരണമുറി/ മഗസിന്‍ (എല്‍.ഇ3 ലൈസന്‍സ്) ഉണ്ടായിരിക്കേണ്ടതും ഇത് പ്രദര്‍ശന സ്ഥലത്തിന്റെ സ്‌കെച്ചില്‍ പ്രത്യേകം അടയാളപ്പെടുത്തി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതുമാണ്. എന്നാല്‍ ഇത്തരത്തിലുള്ള സംഭരണ മുറികള്‍ ഇവിടങ്ങളില്‍ ഇല്ല. തന്മൂലം സ്ഫോടക വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയാതെ വരികയും അശ്രദ്ധവും അശാസ്ത്രീയവുമായ സ്ഫോടക വസ്തുക്കളുടെ ഉപയോഗം വന്‍ അപകടത്തിന് കാരണമാവുകയും ചെയ്യും.
ഉത്സവാഘോഷങ്ങളുടെ ഭാഗമായി വന്‍ ജനസഞ്ചയം തടിച്ചുകൂടുന്ന ക്ഷേത്ര പരിസരത്ത് ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്‌ക് അസസ്മെന്റ് പ്ലാന്‍, ഓണ്‍സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ പ്രകാരമുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. അപേക്ഷയോടൊപ്പം വിദഗ്ധ ഏജന്‍സി മുന്‍കൂട്ടി തയ്യാറാക്കിയ റിസ്‌ക് അസസ്മെന്റ് പ്ലാനും അപേക്ഷകര്‍ ഹാജരാക്കിയിട്ടില്ല. സ്ഫോടകവസ്തുക്കളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് വിധേയമാകാത്ത സാഹചര്യത്തില്‍ ദുരന്ത സാധ്യതയും സുപ്രീം കോടതി ഉത്തരവ് പ്രകാരം ശബ്ദമലിനീകരണവും വിലയിരുത്തുക സാധ്യമല്ല. പ്രദര്‍ശനത്തിനുപയോഗിക്കുന്ന സ്ഫോടകവസ്തുക്കള്‍ എറണാകുളം കെമിക്കല്‍ ലബോറട്ടറിയില്‍ പരിശോധിച്ച് നിരോധിത രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.
മേല്‍പ്പറഞ്ഞ കാരണങ്ങള്‍ക്ക് പുറമേ വെടിക്കെട്ട് നടക്കുന്ന തീയതിയ്ക്ക് രണ്ട് മാസം മുന്‍പാണ് അപേക്ഷിക്കേണ്ടത്. ഇത്തരത്തില്‍ അപേക്ഷസമര്‍പ്പിക്കാത്തപക്ഷം റിസ്‌ക് അസസ്‌മെന്റ് സ്റ്റഡി നടത്താനോ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കാനോ സാധിക്കാതെ വരുകയും ദുരന്ത നിവാരണ നിയമപ്രകാരമുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനാവശ്യമായ സമയ ദൈര്‍ഘ്യം ലഭിക്കാതെ വരുന്നതുംമൂലം ജനങ്ങളുടെ ജീവനും സ്വത്തിനും അപരിഹര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നെന്മാറ-വല്ലങ്ങി വേല, തെന്നിലാപുരം ശ്രീ മഹാവിഷ്ണു, ശ്രീ കുന്നേക്കാട് ഭഗവതി ക്ഷേത്രങ്ങളിലെ വേല, കളപ്പെട്ടി ശ്രീ കൂളിയംകാവിലെ ഉത്രം വേല എന്നിവയ്ക്കുള്ള വെടിക്കെട്ട് പ്രദര്‍ശന അനുമതി നിരസിച്ചത്.

20/03/2024

കുനിശ്ശേരി കുമ്മാട്ടിക്ക് കിഴക്കേത്തറ ദേശം ഒരുക്കിയ ദേശം കുലുക്കിയ വെടിക്കെട്ട്..

മേലാർകോട്  താഴേക്കോട്ടുകാവ് വേലയ്ക്ക് എത്തിച്ച ആനയെ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ അപകടം; പാപ്പാന്‍ മരണപ്പെട്ടു.ചിറ്റ...
20/03/2024

മേലാർകോട് താഴേക്കോട്ടുകാവ് വേലയ്ക്ക് എത്തിച്ച ആനയെ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ അപകടം; പാപ്പാന്‍ മരണപ്പെട്ടു.

ചിറ്റിലഞ്ചേരി: ആനയെ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ അപകടം പാപ്പാന്‍ മരിച്ചു. ഇന്ന് വൈകിട്ട് 3.30 നായിരുന്നു സംഭവം. മേലാർകോട് താഴേക്കോട്ടുകാവ് വേലയ്ക്ക് എത്തിച്ച ആനയെ ലോറിയില്‍ നിന്നും താഴേക്ക് ഇറക്കുമ്പോള്‍ ലോറിയുടെ ക്യാബിനിടയിൽ അകപ്പെട്ടാണ് മരണം മഞ്ഞളൂര്‍ സ്വദേശി ദേവനാണ് മരിച്ചത്.
ആനയുടെ ഒന്നാം പാപ്പാനാണ് ദേവന്‍. എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനായി ആനയുടെ മുന്നില്‍ നിന്ന് തള്ളുകയായിരുന്നു. ഇതിനിടെ ആന മുന്നോട്ട് നീങ്ങിയതും ലോറിയില്‍ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പു ബാറിനിടയിലായി പാപ്പാന്‍ കുരുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെന്മാറയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

മെത്താഫിറ്റമിനുമായി യുവാവ്  അറസ്റ്റിൽലോകസഭ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പാലക്കാട് ഡെപ്...
20/03/2024

മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

ലോകസഭ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ വി. റോബർട്ട്‌ അവർകളുടെ നിർദേശനുസരണം
വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രശാന്തും പാർട്ടിയും ചേർന്നു നടത്തിയ വാഹന പരിശോധനയ്ക്കിടെ ചെക്ക്പോസ്റ്റിന് സമീപം വെച്ച് രാവിലെ 09:40ന് ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ട് വന്ന 49.39 ഗ്രാം മെത്താഫിറ്റമിനുമായി പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ വടക്കഞ്ചേരി 2 വില്ലേജിൽ വള്ളിയോട് ദേശത്ത് മിച്ചാരംകോട് വീട്ടിൽ സുരേഷ് മകൻ അഭിനവ് (വയസ്സ് 21/2024) എന്നയാളുടെ പേരിൽ NDPS കേസെടുത്തു.പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ 3 ലക്ഷത്തോളം വിലവരും. എക്സൈസ് ഇൻസ്‌പെക്ടർ ഗിരീഷ് കുമാർ , അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ (ഗ്രേഡ്) ജിഷു ജോസഫ്,അനു. എസ്. ജെ പ്രിവന്റ്റീവ് ഓഫീസർ(ഗ്രേഡ്)അനിൽകുമാർ ടി. എസ് , സിവിൽ എക്സൈസ് ഓഫീസർ ജിതേഷ്. പി എന്നിവർ ഉണ്ടായിരുന്നു.

ഇരുചക്ര വാഹനത്തിൽ മൂന്നു പേർ യാത്ര ചെയ്താൽ ഓടിക്കുന്നയാളിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇത്തരം നിയമലംഘനം കൂടുന്ന സാഹചര്യത...
11/03/2024

ഇരുചക്ര വാഹനത്തിൽ മൂന്നു പേർ യാത്ര ചെയ്താൽ ഓടിക്കുന്നയാളിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇത്തരം നിയമലംഘനം കൂടുന്ന സാഹചര്യത്തിലാണു മോട്ടോർ വാഹന വകുപ്പിന്റെ നടപടി. സാമൂഹിക മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച ബോധവത്കരണം ശക്തമാക്കി. ഇരുചക്ര വാഹനത്തിൽ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ലെന്നാണു വകുപ്പ് അധികൃതർ പറയുന്നത്. പ്രത്യേക സാഹചര്യത്തിൽ ഡ്രൈവർക്കൊപ്പം പരമാവധി ഒരാൾക്ക് കൂടി യാത്ര ചെയ്യാനേ നിയമം അനുവദിക്കുന്നുള്ളൂ.
എന്നാൽ, ഇരുചക്ര വാഹനത്തിൽ മൂന്നു പേർ കയറി അഭ്യാസ പ്രകടനം നടത്തുന്നത് കൂടുകയാണ്. ചിലപ്പോൾ ഇതിൽ കൂടുതൽ പേർ കയറും. ഇത് അത്യന്തം അപകടകരമാണെന്ന് അധികൃതർ പറയുന്നു.
ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത്തരം യാത്ര കാരണമാകും. രണ്ടിൽ കൂടുതൽപ്പേർ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കാനാണു തീരുമാനം....

21/10/2022

കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ മർദന ദൃശ്യങ്ങൾ പുറത്ത്. പൊലീസുകാരനായ പ്രകാശ് ചന്ദ്രൻ, സൈനികനായ വിഷ്ണുവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വിഷ്ണു പ്രതിരോധിക്കുന്നതും പിടിവലിയിൽ ഇരുവരും താഴെവീഴുന്നതും കാണാം.
എംഡിഎംഎ കേസുള്ളയാളെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയാണ് പേരൂർ സ്വദേശികളും സഹോദരങ്ങളുമായ വിഷ്ണുവിനെയും വിഘ്നേഷിനെയും മർദിച്ചതും കേസിൽ കുടുക്കിയതും. ഓഗസ്റ്റ് 25നായിരുന്നു സംഭവം.

നെമ്മാറ: വിത്തനശേരിയില്‍ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. നെന്മാറ വിത്തനശേരിയില്‍ ബാലകൃഷ്ണന്‍ (65), ...
21/10/2022

നെമ്മാറ: വിത്തനശേരിയില്‍ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി.

നെന്മാറ വിത്തനശേരിയില്‍ ബാലകൃഷ്ണന്‍ (65), മകന്‍ കണ്ണന്‍ കുട്ടി (39) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ പ്രദേശവാസികള്‍ കണ്ടത്. വീട്ടില്‍ ഇവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവിവാഹിതനും കടുത്ത പ്രമേഹരോഗിയായുമായ മകനെ ഏറെ നാളുകളായി ബാലകൃഷ്ണനാണ് ശുശ്രൂഷിച്ചു പോന്നിരുന്നത്. മകന്റെ രോഗാവസ്ഥ മൂര്‍ച്ചിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. ബാലകൃഷ്ണന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. മറ്റ് മക്കള്‍: സതീഷ് കുമാര്‍, ശ്രുതി.

നെമ്മാറ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കൂടുതൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

❌️ നെന്മാറ പോലീസ് അറിയിപ്പ്..! ❌️നെമ്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ ഹോസ്റ്റ് ബാറിനു സമീപം വെച്ച് മുൻവിരോധം വെച്ച് അടിപിടി ...
18/10/2022

❌️ നെന്മാറ പോലീസ് അറിയിപ്പ്..! ❌️

നെമ്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ ഹോസ്റ്റ് ബാറിനു സമീപം വെച്ച് മുൻവിരോധം വെച്ച് അടിപിടി ഉണ്ടാക്കുകയും മാരകായുധം ഉപയോഗിച്ച് പരാതിക്കാരനെ മാരകമായ പരിക്കേൽപ്പിക്കുകയും ചെയ്ത കാര്യത്തിന് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതും, പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയതിട്ടുള്ളതുമാണ്. പ്രതികൾ നെമ്മാറ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം കുറ്റവാളികളാണ്.

13/10/2022

മലപ്പുറം ജില്ലയിൽ കരുളായിയിൽ സ്റ്റേറ്റ് ഹൈവേയിൽ നടുറോഡിൽ കാട്ടാനയുടെ ആക്രമണം. തലനാരിഴയ്ക്ക് രക്ഷപെട്ട പ്രദേശവാസികൾ..

കുനിശ്ശേരി ബൈപ്പാസിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
12/10/2022

കുനിശ്ശേരി ബൈപ്പാസിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കൊച്ചി: എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നൽകി. കാലടി സ്വദേശിയായ റോസ്‌ല...
11/10/2022

കൊച്ചി: എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നൽകി.

കാലടി സ്വദേശിയായ റോസ്‌ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയുമാണ് കൊല്ലപ്പെട്ടത്.

തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവൽസിംഗ്, ഭാര്യ ലൈല എന്നിവർക്ക് വേണ്ടി പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിക്കുകയായിരുന്നു.

11/10/2022

ബൈക്ക് യാത്രികനുനേരെ പെട്രോൾക്കുപ്പി കുപ്പി എറിഞ്ഞു; ഒരാൾ അറസ്റ്റിൽ...

നെന്മാറ: ബൈക്ക് യാത്രികനു നേരെ പെട്രോൾ നിറച്ച കുപ്പി കത്തിച്ചെറിഞ്ഞെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. കയറാടി പനകുറ കുളങ്ങാട്ടിൽ
ഷിനു (24) വിനെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന ശ്രീജിത്ത്, ജസ്റ്റിൻ എന്നിവർക്കെതിരേ കേസെടുത്തു.

അയിലൂർ ഗോമതി രാമദാസ് ഭവനിൽ കൃഷ്ണദാസിന്റെ പരാതിയിലാണ് അറസ്റ്റ്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ അയിനംപാടം ഡി.എഫ്.ഒ. ഓഫീസി നു സമീപമാണ് സംഭവം. കൃഷ്ണ ദാസ് ഓടിച്ചിരുന്ന ബൈക്കിനു നേരെ മൂന്നുപേർ സഞ്ചരിച്ചിരു ന്ന ബൈക്ക് ഇടിക്കാൻ വന്നതിനെ ചോദ്യംചെയ്തതാണ് വാക്കേറ്റത്തിന് വഴിവെച്ചത്.

ഇതിനിടെ മൂന്നുപേരും കല്ലെറിഞ്ഞ് കൃഷ്ണ ദാസിന്റെ നെറ്റിയിൽ പരിക്കേറ്റതായും, ബൈക്കിന്റെ താക്കോലൂരിയെടുത്തതായും പരാതിയിൽ പറയുന്നു.

ഏതാനും സമയംകഴിഞ്ഞ് തിരികെവന്ന പ്രതികൾ പെട്രോൾ നിറച്ച കുപ്പിയെറിഞ്ഞ് ഭീതിപരത്തി. നെന്മാറ പോലീസ് സംഭവസ്ഥലത്തെത്തി. മറ്റു പ്രതികൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി യിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

10/10/2022

നെന്മാറ അയിനമ്പാടം ഫോറെസ്റ്റ് ഓഫീസിനു മുന്നിൽ പെട്രോൾ ബോംബ് ആക്രമണം...
ബൈക്കിൽ എത്തിയ മൂന്നു യുവാക്കളാണ് വഴിയോരത്തുള്ള കടകളുടെ മുന്നിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു ഭീകരഅന്തരീക്ഷം സൃക്ഷ്ടിച്ചത്..

06/10/2022

#വടക്കഞ്ചേരി
റിസർവേഷൻ ടിക്കറ്റിന്റെ അവകാശി വന്നപ്പോൾ ഇരുന്ന സീറ്റുമാറി കൊടുത്തു ,അയാളിപ്പോൾ ജീവനോടില്ല.
ഒടിഞ്ഞുതൂങ്ങിയ കൈകാലുകളുമായി യാത്രികർ ,
അപകടത്തിന്റെ നടുക്കം വിട്ടുമാറാതെ കോട്ടയം സ്വദേശികളായ കെ എസ്‌ ആർ ടി സി യാത്രികരായിരുന്ന കോളേജ് വിദ്യാർത്ഥികൾ പറയുന്നു ....

05/10/2022

വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ച് ഒൻപത് മരണം; 12 പേർക്കു ഗുരുതര പരുക്ക്

വടക്കഞ്ചേരി : എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ഒൻപത് യാത്രക്കാർ മരിച്ചു. 12 പേർക്കു ഗുരുതരമായി പരുക്കേറ്റു.
ദേശീയപാത വടക്കഞ്ചേരി മേഖലയിലെ അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമാണ് ഇന്നു പുലർച്ചെ 12ന് അപകടം ഉണ്ടായത്. അപകടസംഖ്യ ഉയർന്നേക്കാമെന്നു പൊലീസ് പറഞ്ഞു. 24 പേർക്കു സാരമായ പരുക്കുണ്ട്. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും നെന്മാറ അവൈറ്റിസ് ഹോസ്പിറ്റലിലും, ആലത്തൂർ ക്രസന്റ് ഹോസ്പിറ്റൽ ഉൾപ്പെടെ പ്രവേശിപ്പിച്ചു. 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്.
മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറിയത്. അപകടസ്ഥലത്തു ശരീര അവശിഷ്ടങ്ങളടക്കം ചിതറിക്കിടക്കുകയാണ്.
കൊട്ടാരക്കരയിൽ നിന്നു കോയമ്പത്തൂരിലേക്കു പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. കീഴ്മേൽ മറിഞ്ഞ ടൂറിസ്റ്റ് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കെഎസ്ആർടിസി ബസിൽ 49 യാത്രക്കാർ ഉണ്ടായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും രാത്രി വൈകിയും രക്ഷാപ്രവർത്തനം നടത്തിയത്.

എയ്ഡ്സ് ദിന റാലിയും, സെമിനാറും സംഘടിപ്പിച്ചു.നെന്മാറ : ജനമൈത്രി പോലീസിന്റെയും , നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിം...
02/12/2021

എയ്ഡ്സ് ദിന റാലിയും, സെമിനാറും സംഘടിപ്പിച്ചു.

നെന്മാറ : ജനമൈത്രി പോലീസിന്റെയും , നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെയും ( CLSL) നേതൃത്വത്തിൽ നെന്മാറ ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെയും , സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെയും സഹകരണത്തോടെയായിരുന്നു റാലിയും, ബോധവൽക്കരണ പരിപാടി.
നെന്മാറ ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ച് നടന്ന സെമിനാറിന്റെ ഉദ്ലാടനം നെന്മാറ സബ് ഇൻസ്പെക്ടർ ടി.പി. നാരായണൻ നിർവ്വഹിച്ചു. പ്രിൻസിപ്പാൾ മഹാലിംഗം അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് മിനി ആമുഖ പ്രഭാഷണം നടത്തി. എച്ച്. ഐ . വി ബാധിതരോടുള്ള യുവാക്കളുടെ സമീപനം എന്ന വിഷയത്തിൽ നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേണിംഗ് ഡയറക്ടർ അശോക് നെന്മാറ ക്ലാസ്സെടുത്തു. നെന്മാറ ജനമൈത്രി പോലീസ് ബീറ്റ് പോലീസ് ഓഫീസർമാരായ ഉജേഷ്. ബി, സജന. വി.ആർ, എൻ.എസ്. പ്രോഗ്രാം ഓഫീസർ മുരളി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഇൻ ചാർജർ ബാബുരാജ്, കോഴിക്കോട് AWH കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗം പ്രതിനിധി അക്ഷര എന്നിവർ സംസാരിച്ചു. തുടർന്ന് നെന്മാറ ടൗണിൽ ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു. റാലിയിൽ 120 ലധികം വിദ്യാർത്ഥികളും യുവാക്കളുമാണ് പങ്കെടുത്തത്.

കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു ഒലിപ്പാറ : കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ  മരണപ്പെട്ടു . ...
11/11/2021

കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

ഒലിപ്പാറ : കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരണപ്പെട്ടു . നെമ്മാറ, ഒലിപ്പാറ സ്വദേശി കണിക്കുന്നേൽ മാണി (75 ) ആണ് മരണപ്പെട്ടത് . രാവിലെ റബ്ബർ ടാപ്പിംഗിനായി തോട്ടത്തിലേക്ക് പോയ മാണിയെ കുറച്ചു സമയത്തിന് ശേഷം തോട്ടത്തിൽ ഗുരുതരപരിക്കുകളോടെ കണ്ടെത്തുകയായിരുന്നു . ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിതീകരിച്ചു .

സി പി ഐ (എം) നെമ്മാറ ലോക്കൽ സമ്മേളനം ലൈവ് സ്ട്രീമിങ്https://youtu.be/c9XPqT0U0ww
05/11/2021

സി പി ഐ (എം) നെമ്മാറ ലോക്കൽ സമ്മേളനം ലൈവ് സ്ട്രീമിങ്

https://youtu.be/c9XPqT0U0ww

സി പി ഐ (എം) നെമ്മാറ ലോക്കൽ സമ്മേളനം ലൈവ് സ്ട്രീമിങ്

31/10/2021

വി ടി ബൽറാം തത്സമയം
ത്രീവ്രവാദം വിസ്മയമല്ല || ലഹരിക്ക് മതമില്ല || ഇന്ത്യ മതരാഷ്ട്രമല്ല
ഇന്ന് 2 .30 പിഎം
യൂത്ത്‌ കോൺഗ്രസ് ഐക്യ സദസ്

19/02/2021

പാലക്കാട് ന്യൂർജഹാൻ ഹോട്ടലിൽ വൻ തീപിടുത്തം

പാലക്കാട് ന്യൂർജഹാൻ ഓപ്പൺ ഗ്രിൽ ഹോട്ടലിൽ വൻ തീപിടുത്തം,
അഗ്നിശമനസേന സ്ഥലത്ത് എത്തി തീ അണച്ചു.തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചിരുന്നവര്‍ പുറത്തേക്ക് ഇറങ്ങിയതിനാല്‍ ആളപായമില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല

രണ്ടായിരത്തോളം കുടുംബങ്ങൾ കുടിയിറക്കു ഭീഷണിനേരിടുന്നു പരിസ്ഥിതി-ലോല മേഖല (ഇക്കോ -സെൻസിറ്റീവ്  സോൺ ESZ )  രണ്ടായിരത്തോളം ...
15/02/2021

രണ്ടായിരത്തോളം കുടുംബങ്ങൾ കുടിയിറക്കു ഭീഷണിനേരിടുന്നു

പരിസ്ഥിതി-ലോല മേഖല (ഇക്കോ -സെൻസിറ്റീവ് സോൺ ESZ ) രണ്ടായിരത്തോളം കുടുംബങ്ങൾ കുടിയിറക്കു ഭീഷണിനേരിടുന്നു

ആയിരത്തോളം കുടുംബങ്ങളും ഹെക്ടർ കണക്കിന് കൃഷിഭൂമിയും എപ്പോൾ നിർദിഷ്ട്ട സോണിനകത്താണ് .

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കർക്കശമായ നിയമങ്ങൾ അനുസരിച്ചു സോണിനകത്തു ജനജീവിതം അത്യധികം ദുസ്സഹമായി മാറും .

രണ്ടായിരത്തോളം കുടുംബങ്ങളെ പ്രത്യക്ഷ്യമായും എണ്ണായിരത്തിലധികം കുടുംബങ്ങളെയും പരോക്ഷമായും ബാധിക്കുന്ന അതിർത്തി തീർച്ചയായും പുനർനിർണ്ണയിച്ചു ജനങ്ങളുടെ ആശങ്ക പരിഹരിക്കണം.

eco-sensitive zones (ESZ) പരിസ്ഥിതിലോല പ്രദേശ നിബന്ധനകളും അതിർത്തിയും പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലും തൃശൂരിലെ മ...
14/02/2021

eco-sensitive zones (ESZ) പരിസ്ഥിതിലോല പ്രദേശ നിബന്ധനകളും അതിർത്തിയും

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലും തൃശൂരിലെ മുകുന്ദപുരം താലൂക്കിലുമാണ് കടുവ സംരക്ഷണ കേന്ദ്രത്തിന്റെ പ്രധാന മേഖല.

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലും തൃശൂരിലെ മുകുന്ദപുരം താലൂക്കിലുമാണ് ബഫർ സോൺ സ്ഥിതിചെയ്യുന്നു.

പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ 245.128 ചതുരശ്ര കിലോമീറ്റർ, നെമ്മാറ വനത്തിന്റെ 42.99 ചതുരശ്ര കിലോമീറ്റർ,
വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷന്റെ 60.53 ചതുരശ്ര കിലോമീറ്ററും ചാലക്കുടി വനത്തിന്റെ 42.24 ചതുരശ്ര കിലോമീറ്ററും.

ഇക്കോ ടൂറിസത്തിന്റെ പ്രവർത്തനങ്ങൾ ഇനിപ്പറയുന്ന പ്രകാരം നിയന്ത്രിക്കും:

അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്ററിനുള്ളിൽ ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും പുതിയ നിർമ്മാണം അനുവദിക്കില്ല.

പരിരക്ഷിത പ്രദേശത്തിന്റെ അല്ലെങ്കിൽ പരിസ്ഥിതി സെൻ‌സിറ്റീവ് സോണിന്റെ വ്യാപ്തി വരെ, ഏതാണ് അടുത്തുള്ളത്,
ജീൻ പൂൾ പോലുള്ള പരിസ്ഥിതി സെൻസിറ്റീവ് മേഖലയിലെ വിലയേറിയ പ്രകൃതി പൈതൃകത്തിന്റെ എല്ലാ സൈറ്റുകളും
റിസർവ് ഏരിയകൾ, പാറക്കെട്ടുകൾ, വെള്ളച്ചാട്ടങ്ങൾ, നീരുറവകൾ, ഗോർജുകൾ, തോട്ടങ്ങൾ, ഗുഹകൾ, പാറക്കൂട്ടങ്ങൾ തുടങ്ങിയവ തിരിച്ചറിയുകയും അവയുടെ സംരക്ഷണത്തിനും സംരക്ഷണത്തിനുമായി ഒരു പൈതൃക സംരക്ഷണ പദ്ധതി തയ്യാറാക്കുകയും ചെയ്യും

സോണൽ മാസ്റ്റർ പ്ലാനിന്റെ ഭാഗം.

കെട്ടിടങ്ങൾ, ഘടനകൾ, പുരാവസ്തുക്കൾ, ചരിത്രപരമായ, വാസ്തുവിദ്യയുടെ പ്രദേശങ്ങൾ, പ്രദേശങ്ങൾ,
സൗന്ദര്യാത്മകവും സാംസ്കാരികവുമായ പ്രാധാന്യം പരിസ്ഥിതി സെൻസിറ്റീവ് മേഖലയിലും പൈതൃക സംരക്ഷണത്തിലും തിരിച്ചറിയും
സോണൽ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി അവയുടെ സംരക്ഷണ പദ്ധതി തയ്യാറാക്കും.

ഇക്കോ സെൻ‌സിറ്റീവ് സോണിലെ ശബ്ദ മലിനീകരണം തടയുന്നതും നിയന്ത്രിക്കുന്നതും നടപ്പിലാക്കും
ശബ്ദ മലിനീകരണ (നിയന്ത്രണവും നിയന്ത്രണവും) ചട്ടങ്ങൾ, 2000 പ്രകാരം

പരിസ്ഥിതി നിയമം.
പരിസ്ഥിതി സെൻസിറ്റീവ് മേഖലയിലെ വായു മലിനീകരണം തടയുന്നതും നിയന്ത്രിക്കുന്നതും ഇനിപ്പറയുന്നവയിൽ നടത്തും
വായു (മലിനീകരണം തടയൽ, നിയന്ത്രണം) നിയമം, 1981 (1981 ലെ 14), എന്നിവ പ്രകാരം

പുതിയ മലിനീകരണമൊന്നുമില്ലാത്ത വ്യവസായങ്ങൾ പരിസ്ഥിതി സെൻസിറ്റീവ് സോണിനുള്ളിൽ സ്ഥാപിക്കാൻ അനുവദിക്കും.
മലിനീകരണമല്ലാത്ത വ്യവസായങ്ങളെ മാത്രമേ ഇക്കോ സെൻസിറ്റീവ് സോണിനുള്ളിൽ അനുവദിക്കൂ.

നിലവിലുള്ള കുത്തനെയുള്ള കുന്നിൻ ചരിവുകളിലോ ഉയർന്ന തോതിലുള്ള മണ്ണൊലിപ്പുള്ള ചരിവുകളിലോ നിർമ്മാണം അനുവദിക്കില്ല.

പുതിയതും നിലവിലുള്ളതുമായ എല്ലാ ഖനനങ്ങളും (ചെറുതും വലുതുമായ ധാതുക്കൾ)
കല്ല് ക്വാറിയും നിരോധിക്കും.

പുതിയ വ്യവസായങ്ങളും നിലവിലുള്ള മലിനീകരണ വ്യവസായങ്ങളുടെ വിപുലീകരണവും
പരിസ്ഥിതി സെൻ‌സിറ്റീവ് സോണിൽ‌ അനുവദിക്കില്ല.

മനുഷ്യനോ പ്രകൃതിക്കോ ആപൽക്കരമായ പദാർഥങ്ങളുടെ നിർമാണവും ഉപയോഗവും (രാസവളങ്ങൾ, കീടനാശിനികൾ മുതലായവ) നിരോധിച്ചിരിക്കുന്നു

വിറകിന്റെ വാണിജ്യപരമായ ഉപയോഗം നിരോധിച്ചിരിക്കുന്നു.

നിലവിലുള്ള സോ മില്ലുകളുടെ പുതിയതോ വിപുലീകരണമോ അനുവദിക്കില്ല

ഇഷ്ടിക ചൂളകൾ സ്ഥാപിക്കുന്നത് നിരോധിച്ചിരിക്കുന്നു

പുതിയ വാണിജ്യ ഹോട്ടലുകളും റിസോർട്ടുകളും അനുവദിക്കില്ല

ഏതെങ്കിലും തരത്തിലുള്ള പുതിയ വാണിജ്യ നിർമ്മാണം ഉണ്ടാകരുത്

സ്വന്തം സ്ഥലത്തു സ്വന്തം ഉപയോഗത്തിന് മുകളിൽ പറഞ്ഞിരിക്കുന്ന നിയമങ്ങൾ അനുവദക്കുന്ന രീതിയിൽ വീട് പണിയാൻ ലോക്കൽ താമസക്കാർക്ക് അനുവാദമുണ്ട്.

വൈദ്യുതി വാർത്താവിനിമയ സംവിധാനങ്ങൾക്കു പോസ്റ്റ് ഉപയോഗത്തിന് നിയന്ത്രണം

കിണർ, കുഴൽ കിണർ നിർമാണം തുടങ്ങിയവയിൽ നിയന്ത്രണം

ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ വനഭൂമിയാക്കി മാറ്റണം

യാത്ര നിയന്ത്രണങ്ങൾ: വാഹന ഗതാഗതം ആവാസവ്യവസ്ഥ സൗഹൃദ വിധത്തിൽ മാത്രം. രാത്രികാല യാത്രകൾക്ക് നിയന്ത്രണം.
മരം വെട്ടൽ മുകളിൽ പറഞ്ഞിരിക്കുന്ന കേന്ദ്ര സംസ്ഥാന നിയമങ്ങൾ അനുസരിച്ചു അനുവാദം കിട്ടിയാൽ മാത്രം.

നടന്നുകൊണ്ടിരിക്കുന്ന കൃഷിയും ഹോർട്ടികൾച്ചറും
പ്രാദേശിക കമ്മ്യൂണിറ്റികളുടെ രീതികൾ
ക്ഷീരകർഷകർ, അക്വാകൾച്ചർ എന്നിവയ്ക്കൊപ്പം
മത്സ്യബന്ധനം എന്നിവ പ്രദേശവാസികളുടെ ഉപയോഗത്തിന് ബാധകമായ നിയമങ്ങൾ അനുസരിച്ച് അനുവദനീയമാണ്.

വടക്ക്-പടിഞ്ഞാറ് അതിർത്തി

നെല്ലിയമ്പതി റിസർവ് വനത്തിന്റെ പടിഞ്ഞാറൻ അതിർത്തി, പ്രകൃതിദത്ത വനങ്ങൾ വരെ പരമ്പികുളം കടുവ സംരക്ഷണം
ആലത്തൂർ റേഞ്ചും യുടിടി കമ്പനി എസ്റ്റേറ്റ് മീറ്റിന്റെ കിഴക്കൻ അതിർത്തിയും (തിപ്പിലിക്കയം തോടിന്റെ പോഷകനദി ഉത്ഭവിക്കുന്നത്
ഈ സ്ഥാനത്ത് നിന്ന്). അവിടെ നിന്ന് വടക്ക്-പടിഞ്ഞാറ് ഭാഗത്തേക്ക് തിപ്പിലിക്കയം തോടിലൂടെ അതിർത്തി നീങ്ങുന്നു
തിപ്പിലികയം കടപ്പാറ വരെ എത്തുക. അവിടെ നിന്ന് അതിർത്തി വടക്ക്, വടക്ക് കിഴക്ക് ഭാഗത്തേക്ക് പോകുന്നു
കടപ്പാറയ്ക്കും നെമ്മറയ്ക്കും ഇടയിൽ രണ്ടാംപുഴ , പൊൻകണ്ടം ,പൈതല, ഒലിപാറ, തെങ്ങുംമ്പാടം, അടിപ്പെരണ്ട വഴി
പൂവച്ചോഡു ജംഗ്ഷൻ വരെ എത്തുക. അവിടെ നിന്ന് പൂവച്ചുവട്-കരിമ്പാറയിലൂടെ അതിർത്തി കിഴക്കോട്ട് നീങ്ങുന്നു
ആലമ്പള്ളം, മരുതഞ്ചേരി , ചെട്ടികൊളമ്പു വഴി റോഡ് കരിമ്പാറ ജംഗ്ഷനിൽ അവസാനിക്കുന്നു (കൽചാടിയിൽ നിന്നുള്ള റോഡുകൾ,
ചാത്തമംഗലം , പറയമ്പള്ളം, കരിംകുളം എന്നിവ കണ്ടുമുട്ടുന്നു). അതിർത്തി പടിഞ്ഞാറൻ അതിർത്തിയിൽ സ്പർശിക്കുന്നു
നെല്ലിയാംപതി റിസർവ് ഫോറസ്റ്റ്, വടക്ക്-കിഴക്ക്, കിഴക്ക്, വടക്ക് ഭാഗത്തേക്ക് RF അതിർത്തിയിലൂടെ സഞ്ചരിച്ച് അവസാനിക്കുന്നു.

#
K Babu Nemmara K Babu Nemmara KD Prasenan

നെമ്മാറ ത്രിശൂർ ഫാഷൻ ജ്യൂവല്ലറിയിൽ മോഷണ ശ്രമം.മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി നെമ്മാറ പോലീസ്.ഇന്ന് ഉച്ചക്ക് മൂന്നു മണി...
04/02/2021

നെമ്മാറ ത്രിശൂർ ഫാഷൻ ജ്യൂവല്ലറിയിൽ മോഷണ ശ്രമം.മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി നെമ്മാറ പോലീസ്.

ഇന്ന് ഉച്ചക്ക് മൂന്നു മണിയോട് കൂടി ജ്വലറിയിൽ എത്തിയ വടകര ചേട്ടിയം വീട്ടിൽ ജിതിൻ രാജ് (33) ഒരു സ്വർണ്ണമാല ആവിശ്യപ്പെട്ടു.മാല തിരഞ്ഞെടുക്കുന്നതിനിടയിൽ ഒരു മാല കഴുത്തിലിട്ട് ഇറങ്ങി ഓടുകയായിരുന്നു.
സിസി ടീവി ദൃശ്യങ്ങളിൽ കണ്ട പ്രതിയെ പോലീസ് പിന്തുടർന്ന് പിടിച്ചു.
വീഡിയോ കാണാം

https://youtu.be/CNcjOEW1jJA

പത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളുമായി പൊ​തുസ്ഥ​ല​ത്തു വരുന്നവരിൽ നിന്ന്  2,000 രൂ​പ പി​ഴ​ ഈടാ​ക്കു​മെ​ന്ന വാ​ർ​ത്...
04/02/2021

പത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളുമായി പൊ​തുസ്ഥ​ല​ത്തു വരുന്നവരിൽ നിന്ന് 2,000 രൂ​പ പി​ഴ​ ഈടാ​ക്കു​മെ​ന്ന വാ​ർ​ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകി​യി​ട്ടു​ണ്ട്.

മുടപ്പല്ലൂർ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചുമുടപ്പല്ലൂർ കരിപ്പാലി വളവിൽ ലോറിയിൽ ബൈക്ക് ഇടിച്ചു  ഒരാൾ മരിച്ചു അയിലൂർ പാലമൊക്...
23/01/2021

മുടപ്പല്ലൂർ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു

മുടപ്പല്ലൂർ കരിപ്പാലി വളവിൽ ലോറിയിൽ ബൈക്ക് ഇടിച്ചു ഒരാൾ മരിച്ചു അയിലൂർ പാലമൊക്ക് സ്വദേശി റമീസ് ആണ് മരിച്ചത്.

നെന്മാറ ജനമൈത്രി പോലീസിന്റെ ഗ്രമീണ കുടുംബ സംഗമവും ബോധവൽക്കരണ സെമിനാറും.നെന്മാറ : നെന്മാറ ജനമൈത്രി പോലീസിന്റെ നേതൃത്വത്തി...
22/01/2021

നെന്മാറ ജനമൈത്രി പോലീസിന്റെ ഗ്രമീണ കുടുംബ സംഗമവും ബോധവൽക്കരണ സെമിനാറും.

നെന്മാറ : നെന്മാറ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ചാത്തമംഗലത്ത് വച്ച് ഗ്രമീണ കുടുംബ സംഗമവും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നെന്മാറ സർക്കിൾ ഇൻസ്പെക്ടർ ദീപകുമാർ ഉദ്ഘാടനം ചെയ്തു."വ്യക്തി - കുടുംബം - സമൂഹം " എന്ന വിഷയത്തിൽ നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേണിംഗ് ഡയറക്ടർ അശോക് നെന്മാറ ക്ലാസ് നയിച്ചു. ജനമൈത്രി പോലീസ് ഓഫീസർമാരായ ഉജേഷ്, സജ്ന എന്നിവർ സംസാരിച്ചു. ചാത്തമംഗലം........... അംഗൺവാടി പരിസരത്ത് വച്ച് നടന്ന പരിപാടിയിൽ 100 ലധികം കുടുംബാംഗങ്ങൾ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ക്ലാസ്സ് സംഘടിപ്പിച്ചത്.

അടിപ്പെരണ്ട ചെള്ളിക്കയത് ജനവാസ മേഖലയിൽ കടുവയിറങ്ങി.അടിപ്പെരണ്ട ചെള്ളിക്കയത് ജനവാസ പരിസരത്തിനടുത്താണ് കടുവയിറങ്ങിയത് രണ്ട...
16/01/2021

അടിപ്പെരണ്ട ചെള്ളിക്കയത് ജനവാസ മേഖലയിൽ കടുവയിറങ്ങി.

അടിപ്പെരണ്ട ചെള്ളിക്കയത് ജനവാസ പരിസരത്തിനടുത്താണ് കടുവയിറങ്ങിയത്
രണ്ടു കടുവകളുണ്ടെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു .
അതിരാവിലെ റബ്ബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളികൾ കടുവയെകണ്ടു പേടിച്ചോടി.
ഇത്രയും അടുത്തു കടുവയെകാണുന്നത് ഇതാദ്യമായിട്ടാണെന്നു പരിസരവാസികൾ പറഞ്ഞു.
വീഡിയോ കാണാം ..
https://youtu.be/LUHFL_FtfQQ

അടിപ്പെരണ്ട ചെള്ളിക്കയത് ജനവാസ പരിസരത്തിനടുത്താണ് കടുവയിറങ്ങിയത് രണ്ടു കടുവകളുണ്ടെന്നു ദൃക്‌സാക്ഷികൾ പറഞ്....

Address

First Floor , Heavens Beauty Complex
Nemmara

Alerts

Be the first to know and let us send you an email when Nemmara Online News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nemmara Online News:

Videos

Share


Other Nemmara media companies

Show All