Mannarkkad News

Mannarkkad News Your Media Friend

മാധ്യമങ്ങളെ അധിക്ഷേപിച്ച എൻ എൻ കൃഷ്ണദാസിന് സിപിഎം വിമർശനംപാലക്കാട്:നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം സംസ്ഥാ...
21/12/2024

മാധ്യമങ്ങളെ അധിക്ഷേപിച്ച
എൻ എൻ കൃഷ്ണദാസിന്
സിപിഎം വിമർശനം

പാലക്കാട്:നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം എൻ എൻ കൃഷ്ണദാസ് മാധ്യമങ്ങള്‍ക്കെതിരായി നടത്തിയ പരാമർശത്തില്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം.

ഇറച്ചിക്കടയുടെ മുന്നില്‍ നില്‍ക്കുന്ന പട്ടികളെന്ന പരാമർശം മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ പ്രതികരിച്ചു.

പെട്ടി വിവാദം സംബന്ധിച്ച കൃഷ്ണദാസിന്‍റെ പരാമർശത്തിനെതിരെയും വിമർശനമുയർന്നു.പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണമെന്ന നിലപാട് സിപിഎം നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമെന്ന അന്തരീക്ഷമുണ്ടാക്കി. സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിട്ടും കൃഷ്ണദാസ് തിരുത്താൻ തയ്യാറായില്ലെന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമർശനമുണ്ടായി. ഉപതെരഞ്ഞെടുപ്പ് ഫലം റിപ്പോർട്ട് ചെയ്യാൻ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ എൻ എൻ കൃഷ്ണദാസിന്‍റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിനെതിരായ വിമർശനം

വീണ്ടും നടപടി നേരിട്ട് പി.കെ.ശശിമണ്ണാർക്കാട്:പാർട്ടി നടപടി നേരിട്ട പി.കെ ശശിയെ രണ്ടു പദവികളിൽ നിന്ന് കൂടി നീക്കി.സി.ഐ.ടി...
21/12/2024

വീണ്ടും നടപടി നേരിട്ട് പി.കെ.ശശി

മണ്ണാർക്കാട്:പാർട്ടി നടപടി നേരിട്ട
പി.കെ ശശിയെ രണ്ടു പദവികളിൽ നിന്ന് കൂടി നീക്കി.സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്,ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്.പകരം സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി എൻ മോഹനൻ സിഐടിയു ജില്ലാ പ്രസിഡന്റും ടി.എം.ശശി ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റുമാകും.ഇനി പി.കെ.ശശി വഹിക്കുന്ന ഏക സ്ഥാനമായ
കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെയെന്നും പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി

നിലവിൽ പാലക്കാട് ജില്ലയിലെ
സി പി എം ഔദ്യോഗിക പക്ഷത്തിന്റെ കണ്ണിലെ കരടായ പി.കെ.ശശി ചെ അഴിമതി നടത്തിയെന്ന അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയില്‍ നിന്നും ഒഴിവാക്കുകയും ബ്രാഞ്ചിലേക്ക് തരം താഴ്ത്തുകയും ചെയ്തത്.സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ കേസില്‍ കുടുക്കാനുള്ള ഗൂഢനീക്കവും ശശിയുടെ പുറത്തേക്കുള്ള വഴി എളുപ്പത്തിലാക്കി.ശശി കെ.ടി.ഡി.സി ചെയര്‍മാന്‍പദവും സി.ഐ.ടി.യു ജില്ലാ അധ്യക്ഷ പദവും ഒഴിയണമെന്ന ആവശ്യം പാലക്കാട് നേതൃത്വം നേരത്തേ തന്നെ ശക്തമാക്കിയിരുന്നു.പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നീക്കങ്ങൾ തണുപ്പിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് നടപടികൾ വേഗത്തിലാക്കിയത്.ഒരു കാലത്ത് പാലക്കാട് സിപിഎം ലെ അവസാന വാക്കായിരുന്ന പി.കെ.ശശി ഇനി തല പൊക്കരുതെന്ന തീരുമാനവുമായാണ് ഔദ്യോഗിക പക്ഷത്തിന്റെ നീക്കങ്ങൾ.

ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യംമുണ്ടൂർ:ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ...
21/12/2024

ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

മുണ്ടൂർ:ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്ത് ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ബൈക്ക് യാത്രികരായ പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ,റിൻഷാദ് എന്നിവരാണ് മരിച്ചത്.
ബൈക്ക് പൂർണമായും കത്തി നശിച്ചു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.യുവാക്കളോടിച്ച ബൈക്ക് അമിത വേഗത്തിൽ ലോറിയിൽ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് ലോറി ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. യുവാക്കൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

പാലക്കാട്ട് കൂട്ടത്തോടെ കോൺഗ്രസിൽ ചേർന്ന് സിപിഎം പ്രവർത്തകർപാലക്കാട്:നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി...
20/12/2024

പാലക്കാട്ട് കൂട്ടത്തോടെ കോൺഗ്രസിൽ ചേർന്ന് സിപിഎം പ്രവർത്തകർ

പാലക്കാട്:നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ സി.പി.എമ്മിന് കൂടുതൽ തിരിച്ചടിയായി പ്രവർത്തകരുടെ കൂട്ടത്തോടെയുള്ള പാർട്ടി വിടല്‍.
തേൻകുറിശ്ശി പഞ്ചായത്തില്‍ മുൻ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും ഒരു ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും അടക്കം 75 പേരാണ് പാർട്ടി വിട്ടത്. ഡി.സി.സി സംഘടിപ്പിച്ച അംഗത്വവിതരണ ചടങ്ങില്‍ പ്രസിഡന്റ് എ.തങ്കപ്പൻ അധ്യക്ഷത വഹിച്ചു. പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന സന്ദീപ് വാര്യർ മുഖ്യാതിഥിയായി സംബന്ധിച്ചു.സി.പി.എം മുൻ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ എം. വിജയൻ, ബ്രാഞ്ച് സെക്രട്ടറിമാരായ സുരേന്ദ്രൻ, സതീഷ് കുമാർ, രാധാകൃഷ്ണൻ, ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലാണ് 75 ഓളം പേർ കോണ്‍ഗ്രസില്‍ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
വ്യായാമ കൂട്ടായ്മയായ മെക് സെവനെതിരെ സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്റെ പരാമർശത്തിലും പാർട്ടിക്കുള്ളിലെ ഏകാധിപത്യ പ്രവണതയിലും മനംമടുത്ത് സി.പി.എം നടുവണ്ണൂർ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ അക്ബറലി കൊയമ്ബ്രത്ത് കഴിഞ്ഞ ദിവസം സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേർന്നിരുന്നു.നടുവണ്ണൂർ നിയാഡ്‌കോ സഹകരണ സംഘം പ്രസിഡന്റ് സ്ഥാനവും രാജിവച്ചാണ് കോണ്‍ഗ്രസിലേക്ക് എത്തിയത്. കോഴിക്കോട് ഡി.സി.സി ഓഫിസില്‍ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാർ ഷാള്‍ അണിയിച്ച്‌ അക്ബറലിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു.പദവികള്‍ മോഹിച്ചല്ല കോണ്‍ഗ്രസില്‍ ചേർന്നതെന്നും മെക് സെവൻ വിവാദത്തിലൂടെ പി.മോഹനൻ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത പ്രസ്താവനയാണ് നടത്തിയതെന്നും അക്ബറലി വിമർശിച്ചു. സി.പി.എമ്മിന്റെ മതേതര കാഴ്ചപ്പാട് കാപട്യമാണ്. വർഗീയതയോട് സി.പി.എം എടുക്കുന്ന നിലപാട് ആശങ്ക ഉണ്ടാക്കുന്നതാണ്. താത്കാലിക ലാഭം ലക്ഷ്യമിട്ടുള്ള നിലപാടുകളാണ് സി.പി.എം സ്വീകരിക്കുന്നതെന്നും അക്ബറലി കുറ്റപ്പെടുത്തി.

20/12/2024

ജീവന് പുല്ലുവില കൽപിച്ച്
സ്വകാര്യ ബസിൻ്റെ മരണപ്പാച്ചിൽ......

ഒരു ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്....

20/12/2024

അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും

വൃക്ക രോഗിയായ രക്ഷിതാവിന് 1,11,111 രൂപയുടെ കൈത്താങ്ങുമായി എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്മണ്ണാർക്കാട്: ഇരു വൃക്കകളും തക...
20/12/2024

വൃക്ക രോഗിയായ രക്ഷിതാവിന്
1,11,111 രൂപയുടെ കൈത്താങ്ങുമായി എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്

മണ്ണാർക്കാട്: ഇരു വൃക്കകളും തകരാറിലായി വൃക്ക മാറ്റി വെക്കലിന് നിർദേശിക്കപ്പെട്ട എടത്തനാട്ടുകര വട്ടമണ്ണപ്പുരം മുഹമ്മദാലിയുടെ ചികിൽസക്ക് 1,11,111 (ഒരു ലക്ഷത്തി പതിനൊന്നായിരത്തി ഒരുന്നൂറ്റി പതിനൊന്ന്) രൂപയുടെ കൈത്താങ്ങുമായി എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ.

സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുടെ രക്ഷിതാവ് കൂടിയായ മുഹമ്മദാലിക്ക്, സ്‌കൂളിലെ സ്റ്റാഫ് കൗൺസിൽ, വിദ്യാർഥികൾ, സ്നേഹപൂർവ്വം, സ്കൗട്ട് ആന്റ് ഗൈഡ്സ്, എൻ.എസ്.എസ്., ജൂനിയർ റെഡ് ക്രോസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് അടക്കമുള്ള വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഫണ്ട് സമാഹരിച്ചത്.

സ്‌കൂളിൽ നടന്ന ചടങ്ങിൽ വെച്ച് എടത്തനാട്ടുകര ചാരിറ്റി ഭാരവാഹികൾക്ക് ഫണ്ട് കൈമാറി.

എടത്തനാട്ടുകര
ചാരിറ്റി കൂട്ടായ്മ പ്രസിഡന്റ് ഷമീം കരുവള്ളി, സെക്രട്ടറി ഉസ്മാൻ കുറുക്കൻ, ജോ. സെക്രട്ടറി സക്കീർ നാലുകണ്ടം,
സ്‌കൂൾ പി.ടിഎ. പ്രസിഡന്റ്‌ അഹമ്മദ്‌ സുബൈർ പാറോക്കോട്ട്, പ്രിൻസിപ്പൽ എസ്. പ്രതീഭ. പ്രധാനാധ്യാപകൻ പി. റഹ്മത്ത്, സീനിയർ അസിസ്റ്റന്റ് ഡോ. സി.പി. മുഹമ്മദ്‌ മുസ്തഫ, സ്റ്റാഫ് സെക്രട്ടറിമാരായ കെ. ശിവദാസൻ, കെ.എസ്. ശ്രീകുമാർ, ഹൈസ്‌കൂൾ വിഭാഗം എസ്.ആർ.ജി. കൺവീനർ എ. സാലിഹ,
സ്നേഹ പൂർവം കോ ഓർഡിനേറ്റർ കെ. യൂനുസ് സലീം,
അധ്യാപകരായ എം. അഷ്‌റഫ്‌, സി.ജി. വിമൽ, പി. അബ്ദുസ്സലാം എന്നിവർ സംബന്ധിച്ചു.

അധ്യാപകരായ ടി.ബി. ഷൈജു, സി. ബഷീർ, കെ.ടി. സിദ്ദീഖ്, കെ.ടി. സക്കീന, എം. ജിജേഷ്, ടി. സാജി, അഷ്‌റഫ്‌, വി.പി. നൗഷിദ, കെ.ജി. സുനീഷ്, വി.പി. അബൂബക്കർ,
പി. പ്രീത നായർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അഞ്ചാം ക്ലാസുകാരൻ്റെ  സമയോചിത ഇടപെടൽ: വിദ്യാർത്ഥികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടുകോട്ടോപ്പാടം:കോട്ടോപ്പാടം കല്ലടി അബ്ദുഹ...
19/12/2024

അഞ്ചാം ക്ലാസുകാരൻ്റെ സമയോചിത ഇടപെടൽ: വിദ്യാർത്ഥികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു

കോട്ടോപ്പാടം:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സിദാൻ്റെ സമയോചിത ഇടപെടൽ കൂട്ടുകാരായ രണ്ട് പേരെ വൈദ്യുതാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തി. ഇന്നലെ അർധ വാർഷിക പരീക്ഷ എഴുതാനായി വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ സ്കൂൾ ബസ്സ് കാത്തുനിൽക്കുകയായിരുന്നു സിദാനും കൂട്ടുകാരായ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റാജിഹും ഏഴാം തരം വിദ്യാർത്ഥി ഷഹജാസും.അതിനിടയിലാണ് തൊട്ടടുത്ത വൈദ്യുത പോസ്റ്റിൽ നിന്ന് മുഹമ്മദ്‌ റാജിഹിന് ഷോക്കേറ്റത്.ഇത് കണ്ടയുടൻ രക്ഷപ്പെടുത്താൻ ശ്രമിച്ച ഏഴാം ക്ലാസുകാരൻ ഷഹജാസിനും നിസ്സാരമായ പൊള്ളലേറ്റു.തികച്ചും അപ്രതീക്ഷിതമായ സംഭവത്തിൽ സ്വന്തം ജീവന് അപകടവും ഗുരുതരമായ പരിക്കുകള്‍ പറ്റുമെന്നതും കണക്കിലെടുക്കാതെ അവസരോചിതമായാണ് മുഹമ്മദ്‌ സിദാൻ എന്ന പത്ത് വയസ്സുകാരൻ അടുത്ത് കിടന്ന ഒരു വടി ഉപയോഗിച്ച് കൂട്ടുകാരെ രണ്ടുപേരെയും വൈദ്യുതാഘാതത്തിൽ നിന്ന് രക്ഷിച്ചത്. സിദാന്റെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തത്തിൽ നിന്നാണ് കൂട്ടുകാർക്ക് രക്ഷയായത്.കോട്ടോപ്പാടം കൊടുവാളിപ്പുറം കല്ലായത്ത് വീട്ടിൽ ഉമ്മർ ഫാറൂഖിൻ്റെയും ഫാത്തിമത്ത് സുഹ്റയുടെയും മകനാണ് മുഹമ്മദ് സിദാൻ.മുത്തനിൽ സലീമിൻ്റെയും ഹസനത്തിൻ്റെയും മകൻ മുഹമ്മദ് റാജിഹും പൂവ്വത്തുംപറമ്പൻ യൂസഫിൻ്റെയും ജുസൈലയുടെയും ഷഹജാസുമാണ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടത്.കൂട്ടുകാരുടെ ജീവന് തുണയേകുന്നതിൽ അങ്ങേയറ്റം മാതൃകാപരമായ ധീരതയും മന:സാന്നിധ്യവും പ്രകടിപ്പിച്ച മുഹമ്മദ്‌ സിദാനെ സ്കൂൾ പിടിഎയും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു.സ്കൂൾ പ്രിൻസിപ്പാൾ എം.പി. സാദിഖ്,ഹെഡ്മാസ്റ്റർ ശ്രീധരൻ പേരേഴി, മാനേജർ കല്ലടി റഷീദ്, സ്കൂൾ പിടിഎ പ്രസിഡണ്ട് കെ.ടി. അബ്ദുള്ള,സ്റ്റാഫ് സെക്രട്ടറി പി.ഗിരീഷ്, സീനിയർ അസിസ്റ്റന്റ് കെ.എസ്.മനോജ്,സീനിയർ അധ്യാപകൻ പി. മനോജ്,കെ.മൊയ്തുട്ടി തുടങ്ങിയവർ സംബന്ധിച്ചു.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കുട്ടിയെ നേരിൽ വിളിച്ച് അഭിനന്ദിച്ചു.

18/12/2024

അരിയൂർ ബാങ്കിലേക്ക് സിപിഎം മാർച്ച്

17/12/2024

വേണ്ടത്ര ഈടു വക്കാതെ ആർക്കെങ്കിലും വായ്പ കൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അരിയൂർ ബാങ്ക് ഭരണസമിതിയുടെ മറുപടി ഇങ്ങനെ.....

മണ്ണാർക്കാട് പൂരം 2025 സംഭാവന ടോക്കൺ ഉദ്ഘാടനം നടന്നു. പൂരാഘോഷ കമ്മിറ്റി സെക്രട്ടറി എം പുരുഷോത്തമൻ പക്കൽനിന്ന് സീനിയർ വൈസ...
17/12/2024

മണ്ണാർക്കാട് പൂരം 2025 സംഭാവന ടോക്കൺ ഉദ്ഘാടനം നടന്നു. പൂരാഘോഷ കമ്മിറ്റി സെക്രട്ടറി എം പുരുഷോത്തമൻ പക്കൽനിന്ന് സീനിയർ വൈസ് പ്രസിഡൻറ് ശ്രീകുമാർ കുറുപ്പ് ഏറ്റുവാങ്ങി.

17/12/2024

വായ്പയെടുത്തവർ അറിയാതെ അവരുടെ ഈടിൻമേൽ അധിക തുക എടുത്തിട്ടുണ്ടെന്ന ആരോപണത്തോട് അരിയൂർ ബാങ്ക് അധികൃതരുടെ പ്രതികരണം

LDF ന് ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിൽ തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻ കുട്ടി രാജിവച്ചു
17/12/2024

LDF ന് ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിൽ തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻ കുട്ടി രാജിവച്ചു

ബൗ....ബൗ.... ഭീഷണിയിൽ മണ്ണാർക്കാട്
17/12/2024

ബൗ....ബൗ.... ഭീഷണിയിൽ മണ്ണാർക്കാട്

17/12/2024

യൂണിവേഴ്സൽ കോളെജിനെ കട്ടുമുടിച്ച് പോലീസ് കേസ് നേരിടുന്ന വ്യക്തിയാണ് അരിയൂർ ബാങ്കിനെതിരായി പ്രചരണം നടത്തുന്നതെന്ന് ബാങ്ക് ഭരണ സമിതി

വീടിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽപട്ടാമ്പി:അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വല്ലപ്പുഴയില്...
17/12/2024

വീടിനുള്ളിൽ അമ്മയും മകനും
മരിച്ച നിലയിൽ

പട്ടാമ്പി:അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വല്ലപ്പുഴയില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
ചെറുകോട് ഇലപ്പുള്ളി മുഖില (62), മകൻ കൊച്ചു എന്ന് വിളിക്കുന്ന നിഷാന്ത് ( 39) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മുഖിലയുടെ മൃതദേഹം ഹാളിലും നിഷാന്തിന്റേത് കിടപ്പുമുറിയിലും ആയിരുന്നു.നിഷാന്ത് കഴിഞ്ഞ പത്ത് വർഷമായി പലതരം കച്ചവടങ്ങള്‍ നടത്തി വരികയായിരുന്നു. എന്നാല്‍ വിവിധ പ്രതിസന്ധികള്‍ മൂലം ആ ബിസിനസുകളൊന്നും വിജയിച്ചില്ല. എറണാകുളത്ത് നടത്തിയിരുന്ന കൂള്‍ബാർ പത്ത് ദിവസം മുമ്പാണ് അടച്ചുപൂട്ടിയത്.സാമ്ബത്തിക പ്രതിസന്ധിയാകാം മരണകാരണം എന്നാണ് പട്ടാമ്പി പൊലീസിന്റെ നിഗമനം.ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ട് നല്‍കും. നിഷാന്തിന്റെ മൂത്ത സഹോദരൻ ബിസിനസ് കേന്ദ്രീകരിച്ച്‌ അഹമ്മദാബാദില്‍ ആണ് താമസം.

Address

Mannarkkad
678762

Alerts

Be the first to know and let us send you an email when Mannarkkad News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mannarkkad News:

Share