തച്ചമ്പാറ ന്യൂസ്

തച്ചമ്പാറ ന്യൂസ് തച്ചമ്പാറയിലെയും പരിസരപ്രദേശങ്ങളിലെയും വാർത്തകൾ ജനങ്ങളിലെത്തിക്കുക.
(1)

21/06/2021

*തച്ചമ്പാറ പഞ്ചായത്ത്‌*
*പുതിയ രോഗികൾ*
June 21

വാർഡ് 11- 2
വാർഡ് 14 - 2

കോവിഡ്അനൗൺസ്മെന്‍റുകളിൽ ശ്രദ്ധേയനായിസലാം കരിമ്പ: കോവിഡിനെ തടയാൻ ആരോഗ്യ വകുപ്പും പോലീസുംതദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നടത്ത...
21/06/2021

കോവിഡ്
അനൗൺസ്മെന്‍റുകളിൽ ശ്രദ്ധേയനായി
സലാം

കരിമ്പ: കോവിഡിനെ തടയാൻ ആരോഗ്യ വകുപ്പും പോലീസും
തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന
ബഹുമുഖ കർമ പരിപാടികളിൽ ഒന്നാണ് അനൗൺസ്‌മെന്റ്.
തെരഞ്ഞടുപ്പു കാലത്ത് സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥിച്ച്
അനൗൺസ്മെന്‍റു നടത്തി ശ്രദ്ധേയനായ കരിമ്പയിലെ സലാം ഈ രംഗത്തും ശ്രദ്ധേയനാണ്.
15 വർഷം സൗദിയിൽ
പ്രവാസി ആയിരുന്ന സലാം നിതാഖാത്തിലാണ് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയത്.
പ്രാവാസജീവിതം ഒരു പുരോഗതിയും നേടിക്കൊടുത്തില്ല.
ഉപജീവനത്തിനായി ഒന്നും എത്തിപ്പിടിക്കാന്‍ കഴിയാതായപ്പോള്‍ ശബ്ദം തുണയായി.
പരസ്യത്തിലൂടെയും
അറിയിപ്പുകളിലൂടെയും സ്വയം അടയാളപ്പെടുത്തി. ഇപ്പോൾകോവിഡ് സന്ദേശത്തിന്‍റെ ഭാഗമായതും യാദൃശ്ചികം.
മൈക്ക് കൈയ്യിലെടുത്താല്‍ സലാമിനോളം ഊര്‍ജമുള്ള മറ്റൊരു വ്യക്തിയില്ല.
മൈക്ക് അനൗൺസ്മെന്റ് രംഗത്ത് ചെറുപ്രായം തൊട്ട് സജീവമായി പ്രവർത്തിച്ചു വരുന്ന സലാം ഈ മേഖലയിലെ വേറിട്ട ശബ്ദത്തിനുടമയാണ്.ജില്ലക്കകത്തും പുറത്തും പല
പൊതുപരിപാടികൾക്കും പ്രത്യേകിച്ച് രാഷ്ട്രീയ സാംസ്കാരിക പരിപാടികളുടെയും ശബ്ദമാണ് സലാം കരിമ്പ.
തോട്ടക്കര പരേതനായ ഹംസയുടെയും ഖദീജയുടെയും ഇളയ മകൻ.ജ്യേഷ്ഠൻ സൈതലവിയും അനൗൺസ്‌മെന്റ്
രംഗത്തുണ്ട്.
'കോവിഡിനെതിരെ ജാഗ്രതയുണ്ടാകണമെന്നും മാസ്ക് കൃത്യമായി ധരിക്കണമെന്നും വീടുകളിൽ നിന്നും
പുറത്തിറങ്ങരുതെന്നും കർശന
നിയമനടപടിയുണ്ടാകുമെന്നും'
ഓരോ നാട്ടുവഴികളിലും ചെന്ന് പറയുകയാണ്.
കോവിഡ് പടരുന്നതിനേക്കാള്‍ വേഗത്തിലാണ് ഈ ശബ്ദം നാട്ടുകാരുടെ മനസിലേക്ക് പടരുന്നത്.സമൂഹ മാധ്യമങ്ങൾ വഴിയും ശബ്ദ പ്രചാരണം നടത്തുന്നതിനാൽ
എല്ലാ വീടകങ്ങളിലും സലാമിന്റെ ശബ്ദം നാട്ടുകാർ കേട്ടുതുടങ്ങി.

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച്ചക്രസ്തംഭന സമരം നടത്തിസംയുക്ത തൊഴിലാളി യൂണിയനുകള്‍പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയ...
21/06/2021

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച്
ചക്രസ്തംഭന സമരം നടത്തി
സംയുക്ത തൊഴിലാളി യൂണിയനുകള്‍

പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയാണ്
സംസ്ഥാനത്തൊട്ടാകെ
ചക്ര സ്തംഭന സമരത്തിന്
ആഹ്വാനം നല്‍കിയത്. സിഐടിയു,എ ഐ ടി യു സി, ഐഎന്‍ടിയുസി,
ഐഎൻഎൽ,
കെടിയുസി(എം)
ഉള്‍പ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു കല്ലടിക്കോട് ദീപ ജംഗ്ഷനിൽ
സംയുക്ത സമരം നടന്നത്.
ഇന്ധന വില ദിനം പ്രതി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നത്
മോദി സർക്കാർ തുടരുകയാണ്. അസംസ്‌കൃത എണ്ണയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ വില ഇടിയുമ്പോഴും ഇന്ത്യയിൽ മാത്രം പെട്രോളിയം ഉല്പന്നങ്ങൾക്ക് വില കുതിക്കുന്നത് കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നടപടികളിലൊന്നാണ്.എല്ലാവരും ആഗ്രഹിക്കുന്ന പ്രതിഷേധമാണിതെന്ന് നേതാക്കൾ പറഞ്ഞു.
ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകളെ ഒഴിവാക്കിയായിരുന്നു
പ്രതിഷേധ സമരം.
രാവിലെ 11 മണി മുതല്‍ കാൽമണിക്കൂർ വാഹനങ്ങള്‍ ദേശീയപാതയിൽ നിർത്തിയിട്ടു.
എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് പി.ശിവദാസൻ ഉദ്ഘാടനം ചെയ്തു.
ഐ എൻ ടി യു സി ജില്ലാ സെക്രെട്ടറി മുഹമ്മദ് ഇബ്രാഹിം അധ്യക്ഷനായി.
വിവിധ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച്
പി.ജി.വത്സൻ,അബൂബക്കർ,ഇസ്മായിൽ,രാധാകൃഷ്ണൻ,ജാഫർ,കെ.സി.ഗിരീഷ്,കെ.കോമളകുമാരി
തുടങ്ങിയവർ പ്രസംഗിച്ചു.

ചരമംഅബ്രഹാംകല്ലടിക്കോട്കുന്നത്തുകാട്നടുവിലെ പറമ്പിൽ.    അബ്രഹാം (72) (ജിപ്സാ അച്ചായൻ )  നിര്യാതനായി  സംസ്കാരം നാളെ കാലത്...
21/06/2021

ചരമം
അബ്രഹാം
കല്ലടിക്കോട്

കുന്നത്തുകാട്
നടുവിലെ പറമ്പിൽ. അബ്രഹാം (72) (ജിപ്സാ അച്ചായൻ ) നിര്യാതനായി
സംസ്കാരം നാളെ കാലത്ത് 11.00 മണിക്ക് മൈലമ്പുള്ളി സെമിത്തെരിയിൽ
ഭാര്യ ആനിയമ്മ അബ്രഹാം മക്കൾ : ജെയിൻ,ജിപ്സ മരുമക്കൾ : ഉഷസ്, സന്തോഷ്

തച്ചമ്പാറ പഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസത്തിന് നോട്ടിസ്.  സി പി ഐ അംഗം ജോർജ് തച്ചമ്പാറ, എൽ ഡി എഫ് സ്വതന്ത...
21/06/2021

തച്ചമ്പാറ പഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസത്തിന് നോട്ടിസ്. സി പി ഐ അംഗം ജോർജ് തച്ചമ്പാറ, എൽ ഡി എഫ് സ്വതന്ത്രൻ അബൂബക്കർ എന്നിവരാണ് നോട്ടിസ് നൽകിയിരിക്കുന്നത്.
15 അംഗ പഞ്ചായത്ത്‌ ഭരണ സമിതിയിൽ എൽ ഡി എഫിന് ഒൻപതും യു ഡി എഫിന് ആറും അംഗങ്ങളാനുള്ളത്. രണ്ടു പേർ മാറിയാൽ ഭരണം നഷ്ടപ്പെട്ടേക്കാം

21/06/2021

കോവിഡ് 19:
തച്ചമ്പാറ പഞ്ചായത്തിൽ
ഇനിയുള്ളത് 35 പേർ

തച്ചമ്പാറ: പഞ്ചായത്തിൽ ഇനിയുള്ളത് 35 കോവിഡ് പോസറ്റീവ് കേസുകൾ മാത്രം.
നിലവിലെ കോവിഡ് പോസിറ്റീവ് കേസുകൾ (21/06/21)

വാർഡ് 1 - 02
വാർഡ് 2 - 01
വാർഡ് 3 - 04
വാർഡ് 4 - 02
വാർഡ് 5- 00
വാർഡ് 6 - 02
വാർഡ് 7 - 00
വാർഡ് 8 - 00
വാർഡ് 9 - 00
വാർഡ് 10 - 01
വാർഡ് 11- 01
വാർഡ് 12- 12
വാർഡ് 13 - 09
വാർഡ് 14 - 01
വാർഡ് 15 - 00

ആകെ = 35

പുതിയ രോഗികൾ = 03 ( വാർഡ് 03)

രോഗമുക്തർ : 09

ആശുപത്രിയിലുള്ളവർ : 02

CFLTC കരിമ്പ : 02

തച്ചമ്പാറ DCC : 02

രാമനാട്ടുകര  കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചുരാമനാട്ടുകര പുളിഞ്ചോട് വെച്ച് നടന്ന വാഹനാപകടത്തില്‍ അഞ്ചു പേര...
21/06/2021

രാമനാട്ടുകര കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു

രാമനാട്ടുകര പുളിഞ്ചോട് വെച്ച് നടന്ന വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ ഇവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ച 4.45 ഓടെയാണ്‌ അപകടമുണ്ടായത്. രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

തച്ചമ്പാറ ഗ്രാമപഞ്ചായത്ത്  സ്നേഹസ്പർശം ദുരിതാശ്വാസനിധിയിലേക്ക് തച്ചമ്പാറ പഞ്ചായത്തിലെ *മുറ്റത്തെ മുല്ല* കുടുംബശ്രീകൾ ചേർ...
20/06/2021

തച്ചമ്പാറ ഗ്രാമപഞ്ചായത്ത് സ്നേഹസ്പർശം ദുരിതാശ്വാസനിധിയിലേക്ക് തച്ചമ്പാറ പഞ്ചായത്തിലെ
*മുറ്റത്തെ മുല്ല* കുടുംബശ്രീകൾ ചേർന്ന് സംഭാവന ചെയ്തു.
അന്നമ്മ ജോൺ,ജെസി ടോമി,സുജാത എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഒ നാരായണൻ കുട്ടിക്ക് തുക കൈമാറി.
വൈസ് പ്രസിഡന്റ് രാജി ജോണി,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സി ജോസ്,ഭരണ സമിതി അംഗങ്ങളായ ഐസക്, കൃഷ്ണൻകുട്ടി,ജയ,ബെറ്റി,മല്ലിക, മനോരഞ്ജിനി തുടങ്ങിയവർ പങ്കെടുത്തു.

പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു, തച്ചമ്പാറ: യൂത്ത് കോൺഗ്രസ്സ് തച്ചമ്പാറ മണ്ഡലം കമ്മിറ്റി നടത്തിവരുന്ന യൂത്ത് കെയർ പ്രവർത...
20/06/2021

പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു,
തച്ചമ്പാറ: യൂത്ത് കോൺഗ്രസ്സ് തച്ചമ്പാറ മണ്ഡലം കമ്മിറ്റി നടത്തിവരുന്ന യൂത്ത് കെയർ പ്രവർത്തനങ്ങളുടെ ' ഭാഗമായി അരുൺ പുതുപ്പറമ്പിൽ, അജീഷ് ചെങ്ങണക്കാട്ടിൽ, നൗഷാദ് കരുണാകുറുശ്ശി എന്നിവരുടെ നേതൃത്വത്തിൽ
യൂത്ത് കോൺഗ്രസ്സ് ആറാം വാർഡ് യൂണിറ്റ് കമ്മിറ്റി വാർഡിലുള്ള വിദ്യാർത്ഥികൾക്കായി 200 പഠനോപകരണ കിറ്റുകൾവിതരണം ചെയ്തു . ബ്ലോക്ക് മെമ്പർ തങ്കച്ചൻ പാറക്കുടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് തച്ചമ്പാറ മണ്ഡലം പ്രസിഡന്റ് കെ എസ് കിരൺ അധ്യക്ഷത വഹിച്ചു, ആറാം വാർഡ് മെമ്പർ ജയ ജയപ്രകാശ് ,യൂത്ത് കോൺഗ്രസ്സ് നേതാവ് റിയാസ് തച്ചമ്പാറ, സണ്ണി പുതുപ്പറമ്പിൽ, കെ. വി. അബ്ദുൽ സലാം, നൗഷാദ് ബാബു മാസ്റ്റർ, പോൾ മാസ്റ്റർ, ജാനകി , ചന്ദ്രൻ , നസ്രുദീൻ, സുബൈർ എന്നിവർ പ്രസംഗിച്ചു.

20/06/2021

*തച്ചമ്പാറ പഞ്ചായത്ത്*

നിലവിലെ Covid Positive Cases: *(20/06/21)*

വാർഡ് 1 - 02
വാർഡ് 2 - 02
വാർഡ് 3 - 07
വാർഡ് 4 - 02
വാർഡ് 5- 01
വാർഡ് 6 - 02
വാർഡ് 7 - 01
വാർഡ് 8 - 00
വാർഡ് 9 - 00
വാർഡ് 10 - 01
വാർഡ് 11- 01
വാർഡ് 12- 12
വാർഡ് 13 - 09
വാർഡ് 14 - 01
വാർഡ് 15 - 00

*ആകെ = 41*

പുതിയ രോഗികൾ = 01 ( വാർഡ് 10 )

രോഗമുക്തർ : 09

ആശുപത്രിയിലുള്ളവർ : 02

CFLTC കരിമ്പ : 02

തച്ചമ്പാറ DCC : 02

തച്ചമ്പാറയിൽ ഇനി ചികിത്സയിലുള്ളത് 43 പേർ. ഡി സി സിയിൽ രണ്ടു പേർ മാത്രംതച്ചമ്പാറ: ഇന്ന് തച്ചമ്പാറ ഡി സി സിയിൽ നിന്നും 7 പ...
19/06/2021

തച്ചമ്പാറയിൽ ഇനി ചികിത്സയിലുള്ളത് 43 പേർ.
ഡി സി സിയിൽ രണ്ടു പേർ മാത്രം

തച്ചമ്പാറ: ഇന്ന് തച്ചമ്പാറ ഡി സി സിയിൽ നിന്നും 7 പേരടങ്ങുന്ന നാലാമത്തെ ബാച്ചും കോവിഡ് ടെസ്റ്റിന് ശേഷം നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയതോടെ തച്ചമ്പാറ പഞ്ചായത്തിൽ ഇനിയുള്ളത് 43 രോഗികൾ മാത്രം.
ഡി സി സിയിൽ ഇനി 2 പേർ മാത്രമെ ചികിത്സയിലുള്ളൂ. ആശുപത്രിയിൽ 3പേരും.
ഇന്ന് ഒരാൾ മാത്രമാണ് പുതുതായി പോസറ്റീവ് ആയത്.
ഇന്ന് നെഗറ്റീവ് ആയവർ 6 പേർ പതിമൂന്നാം വാർഡിൽ നിന്നുള്ളവരും ഒരാൾ പന്ത്രണ്ടാം വാർഡിൽ നിന്നുള്ളയാളുമാണ്.

പഞ്ചായത്തിലെ നിലവിലെ കോവിഡ് പോസിറ്റീവ് കേസുകൾ ഇപ്രകാരമാണ്

(19/06/21)
വാർഡ് 1 - 02
വാർഡ് 2 - 02
വാർഡ് 3 - 07
വാർഡ് 4 - 02
വാർഡ് 5- 01
വാർഡ് 6 - 03
വാർഡ് 7 - 01
വാർഡ് 8 - 02
വാർഡ് 9 - 00
വാർഡ് 10 - 00
വാർഡ് 11- 01
വാർഡ് 12- 12
വാർഡ് 13 - 09
വാർഡ് 14 - 01
വാർഡ് 15 - 00

ആകെ = 43

അന്തരിച്ചു പുലാപ്പറ്റ : മണ്ടഴി പ്ലാച്ചിക്കാട്ടിൽ ഗോപാലകൃഷ്ണൻറെ ഭാര്യ കുഞ്ഞിലക്ഷ്‌മി (65 ) അന്തരിച്ചു. മക്കൾ : ചന്ദ്രശേഖര...
19/06/2021

അന്തരിച്ചു
പുലാപ്പറ്റ : മണ്ടഴി പ്ലാച്ചിക്കാട്ടിൽ ഗോപാലകൃഷ്ണൻറെ ഭാര്യ കുഞ്ഞിലക്ഷ്‌മി (65 ) അന്തരിച്ചു. മക്കൾ : ചന്ദ്രശേഖരൻ, കൃഷ്ണദാസ് , ശ്രീജ , പുഷ്പ്പലത., മരുമക്കൾ :രമണി, ജിഷ, അനിൽ.

കോട്ടോപ്പാടം: അമ്പാഴക്കോട് പ്രദേശത്ത് ഓൺലൈൻ പഠന സൗകര്യമില്ലാതെ വിഷമിക്കുന്ന നിർധന കുടുംബത്തിലെ വിദ്യാർത്ഥിക്ക് *കുണ്ട്ലക...
19/06/2021

കോട്ടോപ്പാടം: അമ്പാഴക്കോട് പ്രദേശത്ത് ഓൺലൈൻ പഠന സൗകര്യമില്ലാതെ വിഷമിക്കുന്ന നിർധന കുടുംബത്തിലെ വിദ്യാർത്ഥിക്ക് *കുണ്ട്ലക്കാട് കൈത്താങ്ങ് കൂട്ടായ്മ ടെലിവിഷൻ നൽകി*.
നിരവധി സേവന പ്രവർത്തനങ്ങൾ ചെയ്ത് ജന്മനസ്സുകളിൽ സുപരിചിതമായ കൂട്ടായ്മ
കുണ്ട്ലക്കാടിന്റെയും പരിസരങ്ങളിലെയും പൊതുനന്മയിലൂന്നിയ പൊതു വിഷയങ്ങൾ ചർച്ച ചെയ്യുന്ന കോട്ടോപ്പാടം പഞ്ചായത്തിലെ പല സാമൂഹിക പൊതു പ്രവർത്തകരും ഉൾപ്പെടുന്ന വിശാലമായ കൂട്ടായ്മയാണ് കുണ്ട്ലക്കാട് കൈത്താങ്ങ് കൂട്ടായ്മ.
കോട്ടോപ്പാടം ഭാഗത്ത് ഇപ്പോൾ എന്ത് ആവശ്യങ്ങൾക്കും നാട്ടുകാർ സഹായം തേടുന്ന കൂട്ടായ്മയായി കുണ്ട്ലക്കാട് കൈത്താങ്ങ് നാടിന്റെ അവിഭാജ്യമായി മാറിയിരിക്കുന്നു.പ്രസ്തുത ചടങ്ങിൽ കൈത്താങ്ങ് കൂട്ടായ്മ പ്രസിഡന്റ് : RM ലത്തീഫ്, ജനറൽ സെക്രട്ടറി : ഉമ്മർ ഒറ്റകത്ത്, ട്രഷറർ കാദർ തോട്ടാശ്ശേരി, വൈസ് പ്രസിഡന്റ് :രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഫാസിൽ, സുകുമാരൻ, സഫീർ, റഷീദ് എന്നിവർ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായം  അനുവദിച്ചുതച്ചമ്പാറ: ഇടിമിന്നലേറ്റ് മരണപ്പെട്ട  തച്ചമ്പാറ ഗ്രാമ പഞ്ചാ...
19/06/2021

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായം അനുവദിച്ചു
തച്ചമ്പാറ: ഇടിമിന്നലേറ്റ് മരണപ്പെട്ട തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് മുൻ ഭരണ സമിതി അംഗവും സിപിഎം ബ്രാഞ്ച് മെമ്പറുമായിരുന്ന ഗണേഷിന്റെ കുടുംബത്തിന് കോങ്ങാട് എംഎൽഎ അഡ്വ കെ ശാന്തകുമാരി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിച്ച തുക കൈമാറി. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ നാരായണൻ കുട്ടി, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജു,ബ്രാഞ്ച് കമ്മിറ്റി മെമ്പർ സുധീഷ്,DYFI യൂണിറ്റ് സെക്രട്ടറി വിഷ്ണു എന്നിവർ പങ്കെടുത്തു.

മുൻ ഉപജില്ലാ വിദ്യഭാസ ഓഫിസർ അച്ചുതൻ മാസ്റ്റർ നിര്യാതനായി. മണ്ണാർക്കാട് : മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും പുറ്റാനിക്കാട്...
19/06/2021

മുൻ ഉപജില്ലാ വിദ്യഭാസ ഓഫിസർ അച്ചുതൻ മാസ്റ്റർ നിര്യാതനായി.
മണ്ണാർക്കാട് : മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും പുറ്റാനിക്കാട് വി.എഎൽപി സ്കൂൾ മാനേജരുമായ മേലേ അരിയൂരിലെ വി.അച്ചുതൻ നായർ നിര്യാതനായി. അലനല്ലൂർ ഹൈസ്കൂളിലെ അധ്യാപകനും
പ്രധാനാധ്യാപകനുമായിരുന്നു.

"വീട്ടിൽ ഒരു വിദ്യാലയം" മണ്ണാർക്കാട് സബ് ജില്ലാതല ഉദ്ഘാടനവും, ദേശബന്ധു ഹയർ സെക്കന്ററി സ്കൂളിലെ KSTA അധ്യാപകർ വിദ്യാർത്ഥി...
19/06/2021

"വീട്ടിൽ ഒരു വിദ്യാലയം" മണ്ണാർക്കാട് സബ് ജില്ലാതല ഉദ്ഘാടനവും, ദേശബന്ധു ഹയർ സെക്കന്ററി സ്കൂളിലെ KSTA അധ്യാപകർ വിദ്യാർത്ഥികൾക്ക് വീട് വൈദ്യുതീകരിച്ച് നൽകിയതിന്റെ സ്വിച്ച് ഓൺ കർമ്മവും.
തച്ചമ്പാറ: സംസ്ഥാന വ്യാപകമായി KSTA നടപ്പിലാക്കുന്ന "വീട്ടിൽ ഒരു വിദ്യാലയം" പദ്ധതിയുടെ ഭാഗമായി ദേശബന്ധു ഹയർ സെക്കന്ററി സ്കൂളിലെ KSTA അധ്യാപകർ രണ്ട് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് വൈദ്യുതി ഇല്ലെന്ന് മനസ്സിലാക്കി വീട് വൈദ്യുതീകരിച്ചു നൽകി. പദ്ധതിയുടെ സ്വിച്ച് ഓൺ കർമ്മം വാർഡ് മെമ്പർ പ്രദീപ് മാസ്റ്ററുടെ അധ്യക്ഷതയിൽ KSTA സംസ്ഥാന എക്സി : കമ്മറ്റി അംഗം എം.കെ.നൗഷാദലി നിർവ്വഹിച്ചു. ജില്ലാ ജോ: സെക്രട്ടറി എം.കൃഷ്ണദാസ് സബ് ജില്ലാ കമ്മറ്റിയുടെ പഠനോപകരണ കിറ്റ് കുട്ടികൾക്ക് കൈമാറി. ജില്ലാ എക്സി: കമ്മറ്റി അംഗം എ.ആർ.രവിശങ്കർ, കെ.കെ.മണികണ്ഠൻ, ഹെഡ്മാസ്റ്റർ ബെന്നി ജോസ്, ടി.സതീഷ് എന്നിവർ സംസാരിച്ചു.

19/06/2021

തച്ചമ്പാറ പഞ്ചായത്ത്

നിലവിലെ Covid Positive Cases: (19/06/21)

വാർഡ് 1 - 02
വാർഡ് 2 - 02
വാർഡ് 3 - 07
വാർഡ് 4 - 02
വാർഡ് 5- 01
വാർഡ് 6 - 02
വാർഡ് 7 - 01
വാർഡ് 8 - 02
വാർഡ് 9 - 00
വാർഡ് 10 - 00
വാർഡ് 11- 01
വാർഡ് 12- 13
വാർഡ് 13 - 15
വാർഡ് 14 - 01
വാർഡ് 15 - 00

ആകെ = 49

പുതിയ രോഗികൾ = 01 ( വാർഡ് 11 )

രോഗമുക്തർ = 04

ആശുപത്രിയിലുള്ളവർ = 03

തച്ചമ്പാറ DCC = 09

സിനിമ തിയ്യറ്ററിലെ ജീവനക്കാർക്ക് കൈത്താങ്ങുമായി  മോഹൻലാൽ ഫാൻസ്‌കല്ലടിക്കോട് : കോവിഡ് മഹാമാരിയുടെ  പ്രതിസന്ധിയിൽ അകപ്പെട്...
19/06/2021

സിനിമ തിയ്യറ്ററിലെ ജീവനക്കാർക്ക് കൈത്താങ്ങുമായി മോഹൻലാൽ ഫാൻസ്‌

കല്ലടിക്കോട് : കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ അകപ്പെട്ട തിയ്യറ്റർ ജീവനക്കാർക്ക് കൈത്താങ്ങുമായി ആൾ കേരള മോഹൻലാൽ ഫാൻസ് കല്ലടിക്കോട് മേഖല കമ്മിറ്റി,കല്ലടിക്കോട് ബാല സിനിമാസിലെ ജീവനക്കാർക്ക് ആശ്വാസമായി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്താണ് കോവിഡ് ദുരിതാശ്വാസപ്രവർത്തനത്തിൽ പങ്കാളികളായത് . ബാല സിനിമാസിൽ നടന്ന പരിപാടിയിൽ കല്ലടിക്കോട് മേഖല പ്രസിഡന്റ്‌ രാജു കല്ലടിക്കോട്,ട്രഷറർ നിതേഷ്,മേഖല സെക്രട്ടറി ഹരീഷ്, നിഷാന്ത്, അനൂപ്, രാജേഷ്, രതീഷ്,ബാലസുബ്രഹ്മണ്യൻ, വിജിത്ത്, ശബരി, വിപിൻ, വിഷ്ണു എന്നിവർ പങ്കെടുത്തു.

സ്പെഷ്യൽ അരി ഇന്നുമുതൽ 2021 ജൂൺ മാസത്തെ സ്പെഷ്യൽ അരി വിതരണം ഇന്ന് (19.06.2021) മുതൽ ആരംഭിക്കുന്നു.     കിലോയ്ക്ക് 15/- ര...
19/06/2021

സ്പെഷ്യൽ അരി
ഇന്നുമുതൽ

2021 ജൂൺ മാസത്തെ സ്പെഷ്യൽ അരി വിതരണം ഇന്ന് (19.06.2021) മുതൽ ആരംഭിക്കുന്നു.
കിലോയ്ക്ക് 15/- രൂപാ നിരക്കിൽ, NPS (നീല) / NPNS (വെള്ള) കാർഡുകൾക്ക് 10 കിലോ അരിയും,
NPI (ബ്രൗൺ) കാർഡുകൾക്ക് 2 കിലോ അരിയും ലഭിക്കും.

19/06/2021

ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ


തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ നിലവിൽവന്നെങ്കിലും ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗണായിരിക്കും. അവശ്യസർവീസുകൾമാത്രമേ അനുവദിക്കൂ. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കും. ഹോട്ടലുകളിൽ പാഴ്സൽ, ടേക്ക് എവേ സംവിധാനങ്ങൾ ഉണ്ടാകില്ല. ഹോം ഡെലിവറിമാത്രം.

പൊതുഗതാഗതം രണ്ടുദിവസങ്ങളിലും ഉണ്ടാകില്ല. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കും അവിടെനിന്നുവരുന്നവർക്കും ടാക്സി ഉൾപ്പെടെയുള്ളവ ഉപയോഗിക്കാം. ടിക്കറ്റ് കാണിക്കണം. നിർമാണപ്രവൃത്തികൾ കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്താം. അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ അറിയിച്ചിരിക്കണം.

അച്ചിപ്ര മുസ്തഫ നിര്യാതനായിഭീമനാട്: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന മുസ്തഫകഴിഞ്ഞ 9 ന് കോവിഡ് -ve ആയത്. പിന്നീട് ന്യൂമോ...
18/06/2021

അച്ചിപ്ര മുസ്തഫ നിര്യാതനായി

ഭീമനാട്: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന മുസ്തഫ
കഴിഞ്ഞ 9 ന് കോവിഡ് -ve ആയത്. പിന്നീട് ന്യൂമോണിയ ബാധിതനായി പെരിന്തൽമണ്ണ അൽഷിഫയിൽ ചികിൽസയിലായിരിക്കെ ഇന്ന് 12 മണിക്കാണ് മരണം. ഭീമനാടിന്റെ സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ രംഗത്തെ നിറസാനിദ്ധ്യമായിരുന്നു, ഇദ്ദേഹത്തിന്റെ മാതാവ് രണ്ടാഴ്ച്ച മുൻപ് ഇതേ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു.

18/06/2021

കരിമ്പയിൽ അതീവ ജാഗ്രത തുടരണം നിലവിലെ സാഹചര്യത്തിൽ പഞ്ചയത്തിൽ പോസിറ്റീവിറ്റി നിരക്ക് കുറക്കുന്നതിനായി നാം ഒരുമിച്ച് പ്രവർത്തിക്കണം. നിലവിൽ ടി.പി ആർ അടിയന്തിരമായി 20% ത്തിൽ എത്തിക്കുന്നതിനും തൊട്ടടുത്ത് തന്നെ 8% താഴെ ആക്കുവാനും കഴിഞ്ഞാലേ നമുക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കൂടുതൽ ലോക് ഡൗൺ ഇളവുകൾ ലഭിക്കുന്നതിനും നമ്മുടെ പഞ്ചായത്തിനെ സമ്പൂർണ്ണ കൊവിഡ് മുക്തമാക്കാനും കഴിയൂ. നിലവിൽ കരിമ്പ സർക്കാർ പ്രഖ്യാപിച്ച മൂന്നാമത്തെ കാറ്റഗറിയിലാണ്. വ്യാപാരികൾക്കും , മറ്റും കൂടുതൽ ഇളവ് ലഭിക്കാൻ നമ്മുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും കുറയേണ്ടിയിരിക്കുന്നു. പഞ്ചായത്തിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് ആന്റിജൻ ടെസ്റ്റ് ക്യാമ്പുകൾ സംഘടിപ്പിച്ച് വരുന്നതോടൊപ്പം ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്ന് വരുന്നുണ്ട്. ആരോഗ്യ വകുപ്പിന്റേയും, കല്ലടിക്കോട് പോലീസിന്റേയും, വാർഡുതല ജാഗ്രതാ സമിതിയുടേയും, പഞ്ചായത്ത് തല അവലോകന സമിതിയുടേയും ഭരണസമിതിയുടെയും മേൽനോട്ടത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തങ്ങൾക്ക് നാടിന്റെ മുഴുവൻ പിന്തുണയും പ്രതീക്ഷിക്കുന്നു.

#കരുതലാണ്_കരുത്ത്

നമുക്ക് ഈ മഹാമാരിയെ അതിജീവിക്കാനുള്ള പ്രവർത്തനങ്ങളിൽ നമുക്കിനിയും
ഒന്നിച്ച് നിൽക്കാം..

പി.എസ് രാമചന്ദ്രൻ പ്രസിഡണ്ട്
കരിമ്പ ഗ്രാമ പഞ്ചായത്ത്...

കാഞ്ഞിരപ്പുഴ ഡാംതുറക്കുംകാഞ്ഞിരപ്പുഴ:   കാഞ്ഞിരപ്പുഴ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ  പെയ്യുന്നതിനാൽ ഡാമിൻ്റെ ജലനി...
18/06/2021

കാഞ്ഞിരപ്പുഴ ഡാം
തുറക്കും
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ ഡാമിൻ്റെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായ് ഇന്ന് (ജൂൺ 18) ഉച്ചക്ക് ശേഷം 3 മണിക്ക് പുഴയിലേക്കുള്ള അടി ഷട്ടർ തുറന്നുവിടും.
പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാഞ്ഞിരപ്പുഴ എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു

തുപ്പനാട് മണ്ണിടിച്ചിൽ. റോഡിന്റെ പകുതിഭാഗത്തോളം  ഇടിഞ്ഞുവീണു നിൽക്കുകയാണ്. സൈഡിൽ വിള്ളലുകളും ഉണ്ടായിട്ടുണ്ട്. പൈപ്പുകൾ ത...
18/06/2021

തുപ്പനാട്
മണ്ണിടിച്ചിൽ. റോഡിന്റെ പകുതിഭാഗത്തോളം ഇടിഞ്ഞുവീണു നിൽക്കുകയാണ്. സൈഡിൽ വിള്ളലുകളും ഉണ്ടായിട്ടുണ്ട്. പൈപ്പുകൾ തകർന്നതോടെ പ്രദേശത്ത് ജലവിതരണവും ഭാഗികമായി തടസ്സപ്പെട്ടു.
റോഡിന്റെ
ഒരു സൈഡിലൂടെ
മാത്രമേ വാഹനങ്ങൾക്ക് കടന്ന് പോകാനാവൂ.

ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കണം എസ് വൈ എസ് തച്ചമ്പാറ : ലോക്ക് ഡൗൺ ഇളവുകൾ  പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങൾ തുറന്ന് ആര...
18/06/2021

ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കണം എസ് വൈ എസ്

തച്ചമ്പാറ : ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങൾ തുറന്ന് ആരാധനക്ക് അനുമതി നൽകാത്തത് ഖേദകരമാണ്. ടി പി ആർ അടിസ്ഥാനത്തിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊ വിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം. ആരാധനാലയങ്ങൾ തുറക്കേണ്ടത് പരിഗണ അർഹിക്കുന്ന വിഷയമായി സർക്കാർ കാണണമെന്നും എസ് വൈ എസ് തച്ചമ്പാറ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് SYS തച്ചമ്പാറ കമ്മറ്റിയുടെ നേതൃതത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻ കുട്ടിക്ക് നിവേദനം നൽകി. SYS പഞ്ചായത്ത് പ്രസി ഷാഹുൽ ഹമീദ് സുഹ്രി, സെക്രട്ടറി PV മുഹമ്മദ് ,SMF ജില്ല ട്രഷറർ M ഹമീദ് ഹാജി ,ക്ലസ്റ്റർ സെക്രട്ടറി PV ഇസ്മായിൽഎന്നിവർ സംബന്ധിച്ചു.

18/06/2021

*തച്ചമ്പാറ പഞ്ചായത്ത്*

നിലവിലെ Covid Positive Cases: *(18/06/21)*

വാർഡ് 1 - 04
വാർഡ് 2 - 03
വാർഡ് 3 - 08
വാർഡ് 4 - 02
വാർഡ് 5- 01
വാർഡ് 6 - 02
വാർഡ് 7 - 01
വാർഡ് 8 - 02
വാർഡ് 9 - 00
വാർഡ് 10 - 00
വാർഡ് 11- 00
വാർഡ് 12- 13
വാർഡ് 13 - 15
വാർഡ് 14 - 01
വാർഡ് 15 - 00

*ആകെ = 52*

പുതിയ രോഗികൾ = 04 ( വാർഡ് 12 )

രോഗമുക്തർ = 04

ആശുപത്രിയിലുള്ളവർ = 03

തച്ചമ്പാറ DCC = 09

ദേശീയ പാത തുപ്പനാട് പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു. ഇതിലെ ഗതാഗതം വൺവെ ആക്കി
18/06/2021

ദേശീയ പാത തുപ്പനാട് പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു. ഇതിലെ ഗതാഗതം വൺവെ ആക്കി

മണ്ണാർക്കാട് മെഴുകും പാറയിൽ കനത്ത മഴയിൽ വീട് തകർന്നുമണ്ണാർക്കാട് തെങ്കര മെഴുകുപാറയിലെ ചേലംഞ്ചേരി ചന്ദ്രന്റെ വീടാണ് കനത്ത...
18/06/2021

മണ്ണാർക്കാട് മെഴുകും പാറയിൽ കനത്ത മഴയിൽ വീട് തകർന്നു
മണ്ണാർക്കാട് തെങ്കര മെഴുകുപാറയിലെ ചേലംഞ്ചേരി ചന്ദ്രന്റെ വീടാണ് കനത്ത മഴയിൽ തകർന്നത്. ചന്ദ്രന്റെ മകൻ സതീഷാണ് ഇ വീട് ഉപയോഗിക്കുന്നത്. അപകട സമയത്ത് വീട്ടിലാളുകളില്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. തെങ്കര വില്ലേജ് ഓഫിസറും, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അഗങ്ങൾ എന്നിവർ സ്ഥലം സന്ദർശിച്ചു.

ഇന്ധന വില വർധനക്കെതിരെ എൻ സി പി തച്ചമ്പാറ പെട്രോൾ പമ്പിന് മുമ്പിൽ നടത്തിയ പ്രതിഷേധം
17/06/2021

ഇന്ധന വില വർധനക്കെതിരെ എൻ സി പി തച്ചമ്പാറ പെട്രോൾ പമ്പിന് മുമ്പിൽ നടത്തിയ പ്രതിഷേധം

17/06/2021

പെട്രോൾ വാങ്ങാൻ 1000 കേന്ദ്രങ്ങളിൽ മഷിക്കുപ്പിയുമായി ക്യൂ നിൽക്കുന്നു SSF കേരള

അനിയന്ത്രിതമായ പെട്രോൾ വില വർധനവിനെതിരെ SSF കാഞ്ഞിരപ്പുഴ സെക്ടർ ചിറക്കൽപടി, കാഞ്ഞിരം പമ്പുകളിൽ പ്രക്ഷോഭം നടത്തി

കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്കിലെ സീനിയർ ക്ലർക്ക് കരിമ്പുഴ, ഷെഡ്ഡുംകുന്ന്  ഗോപൻ അന്തരിച്ചു
17/06/2021

കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്കിലെ സീനിയർ ക്ലർക്ക് കരിമ്പുഴ, ഷെഡ്ഡുംകുന്ന് ഗോപൻ അന്തരിച്ചു

സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് തച്ചമ്പാറയെ ...
17/06/2021

സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് തച്ചമ്പാറയെ പൊതുജനങ്ങളുടെ മുമ്പിൽ വെച്ച് കല്ലടിക്കോട് എ എസ് ഐ അപമാനിച്ചു എന്ന പരാതി കല്ലടിക്കോട് സിഐയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർന്നു.

കരാക്കുർശ്ശി വലിയട്ട കുഞ്ഞിരാമന്റെ മകൻ അനീസ് വെള്ളത്തിൽ വീണ് മരണപ്പെട്ടു.
17/06/2021

കരാക്കുർശ്ശി വലിയട്ട കുഞ്ഞിരാമന്റെ മകൻ അനീസ് വെള്ളത്തിൽ വീണ് മരണപ്പെട്ടു.

ആർ ടി പി സി ആർ 5 പേർക്ക് പോസറ്റീവ്
17/06/2021

ആർ ടി പി സി ആർ
5 പേർക്ക് പോസറ്റീവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് കൊടുംക്രൂരത; പെൺകുട്ടിയെ കുത്തിക്കൊന്നു, സഹോദരിക്കും കുത്തേറ്റു.പെരിന്തൽമണ്ണ: പ്രണയാഭ്യര്‍ത്...
17/06/2021

പ്രണയാഭ്യർത്ഥന നിരസിച്ചതിന് കൊടുംക്രൂരത; പെൺകുട്ടിയെ കുത്തിക്കൊന്നു, സഹോദരിക്കും കുത്തേറ്റു.

പെരിന്തൽമണ്ണ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. സഹോദരിക്കും അക്രമത്തിൽ പരിക്കേറ്റു. എളാട് സ്വദേശി ദ്യശ്യ ആണ് മരിച്ചത്. 21 വയസ്സുണ്ട്. പ്രതി വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരിക്കും കുത്തേറ്റു. അവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. കുട്ടികളുടെ അച്ഛന്റെ കട ഇന്നലെ കത്തിയിരുന്നു . ഇതിന് പിന്നിലും പ്രതിയാണെന്നാണ് പൊലീസ് കരുതുന്നത്. രാത്രിയാണ് കട കത്തിയത്. രാവില എട്ടരയോടെയാണ് പെൺകുട്ടിയെ വിനീഷ് വീട്ടിൽ കയറി കുത്തിയത്.

സംഭവ സ്ഥലത്ത് വച്ച് തന്നെ ദൃശ്യ മരിച്ചിരുന്നു. അക്രമം തടയാൻ ശ്രമിച്ചപ്പോഴാണ് സഹോദരിക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സഹോദരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അടിയന്തര ശസ്ത്രക്രിയയും നടക്കുന്നുണ്ട്. പ്രതിയെ കുന്നക്കാവ് വെച്ച് നാട്ടുകാർ ഓടിച്ച് പിടികൂടിയാണ് പൊലീസിൽ ഏൽപ്പിച്ചത്.

എൽഎൽബി വിദ്യാർത്ഥിയാണ് ദിവ്യ. പ്ലസ് ടു മുതൽ പ്രണയാഭ്യര്‍ത്ഥനയുമായി ദിവ്യക്ക് പുറകെ വിനീഷ് ഉണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ദിവ്യയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതിന് പലതവണ നാട്ടുകാര്‍ ഇടപെട്ട് വിനീഷിന് മുന്നറിയിപ്പ് നൽകിയിരുന്നു. കൊലപാതകം നടന്ന വീട്ടിൽ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് വിനീഷിന്റെ വീട്. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്ന് ശരീരത്തിൽ രക്തപ്പാടുകളുമായി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓട്ടോയിൽ കയറിയ പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

കട കത്തിച്ചതിന് പിന്നിൽ വിനീഷ് തന്നെയാണെന്ന സൂചനയാണ് പൊലീസിന് ഉള്ളത്. എന്നാൽ വിനീഷിനെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ച വിനീഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

17/06/2021

*തച്ചമ്പാറ പഞ്ചായത്ത്*

നിലവിലെ Covid Positive Cases: *(17/06/21)*

വാർഡ് 1 - 04
വാർഡ് 2 - 03
വാർഡ് 3 - 10
വാർഡ് 4 - 02
വാർഡ് 5- 01
വാർഡ് 6 - 02
വാർഡ് 7 - 01
വാർഡ് 8 - 02
വാർഡ് 9 - 00
വാർഡ് 10 - 00
വാർഡ് 11- 01
വാർഡ് 12- 09
വാർഡ് 13 - 16
വാർഡ് 14 - 01
വാർഡ് 15 - 00

*ആകെ = 52*

പുതിയ രോഗികൾ = 06

രോഗമുക്തർ = 08

ആശുപത്രിയിലുള്ളവർ = 03

തച്ചമ്പാറ DCC = 08

ഏറെ നാളുകൾക്കു ശേഷം കാഞ്ഞിരം വിദേശമദ്യ ഷോപ്പ് തുറന്നപ്പോൾ
17/06/2021

ഏറെ നാളുകൾക്കു ശേഷം കാഞ്ഞിരം വിദേശമദ്യ ഷോപ്പ് തുറന്നപ്പോൾ

മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; ലോക്ഡൗണുള്ള സ്ഥലത്തേക്ക് യാത്രക്ക് പാസ് വേണം            തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന...
17/06/2021

മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; ലോക്ഡൗണുള്ള സ്ഥലത്തേക്ക് യാത്രക്ക് പാസ് വേണം

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം.

ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പൊലീസ് പാസ് ആവശ്യമാണ്.

സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്.

പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കുന്നതാണ്. എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേരും വാര്‍ഡ് നമ്പരും ഉള്‍പ്പെടെയുളള മുഴുവന്‍ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആള്‍ക്കാരുടെ പേരും വിലാസവും മൊബൈല്‍ നമ്പരും, വാഹനത്തിന്റെ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി വേണം അപേക്ഷ തയ്യാറാക്കേണ്ടത്.

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനുയോജ്യമായവ കരുതണം.

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മദ്യവില്‍പന പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ വില്‍പ്പന കേന്ദ്രങ്ങളിലും ബാറുകളിലും എത്തുന്നവര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുക

*⭕തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കരാക്കുർശ്ശി  പഞ്ചായത്തുകൾ  ''ബി" കാറ്റഗറിയിൽ; ഭാഗിക ലോക് ഡൗൺ**------------------------------...
17/06/2021

*⭕തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കരാക്കുർശ്ശി പഞ്ചായത്തുകൾ ''ബി" കാറ്റഗറിയിൽ; ഭാഗിക ലോക് ഡൗൺ*
*-----------------------------------------*

തച്ചമ്പാറ: ടി പി ആർ 20 ശതമാനത്തിൽ താഴെ യുള്ള തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കരാക്കുർശ്ശി പഞ്ചായത്തുകളിൽ ആവശ്യ സാധനങ്ങളുടെ കടകൾ രാവിലെ 7 മുതൽ വൈകുന്നേരം 7 വരേ തുറക്കാം മറ്റു കടകള്‍ 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ തുറക്കാം.

50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി അനുവദിക്കും.

മണ്ണാർക്കാട് താലൂക്കിൽ നാല് പഞ്ചായത്തുകളും മണ്ണാർക്കാട് നഗരസഭയും ടി പി ആർ 20 ശതമാനത്തിന് മുകളിൽ തച്ചമ്പാറ: നാളെ നിലവിൽ വ...
16/06/2021

മണ്ണാർക്കാട് താലൂക്കിൽ നാല് പഞ്ചായത്തുകളും മണ്ണാർക്കാട് നഗരസഭയും ടി പി ആർ 20 ശതമാനത്തിന് മുകളിൽ

തച്ചമ്പാറ: നാളെ നിലവിൽ വരുന്ന ലോക ഡൗൺ കാറ്റഗറിയിൽ 20 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളുടെ കൂട്ടത്തിൽ മണ്ണാർക്കാട് താലൂക്കിൽ 4 പഞ്ചായത്തുകളും മണ്ണാർക്കാട് നഗരസഭയും.
തച്ചനാട്ടുകര, കുമരംപുത്തൂർ, കരിമ്പ, തെങ്കര എന്നീ പഞ്ചായത്തുകളാണ് 20 ശതമാനത്തിന് മുകളിൽ ടി പി ആർ ഉള്ളത്.
അതേസമയം തച്ചമ്പാറ, കാരാകുർശ്ശി, കാഞ്ഞിരപ്പുഴ, അലനല്ലൂർ. കോട്ടോപ്പാടം പഞ്ചായത്തുകളിൽ ടി പി ആർ എട്ടിന്റെ യും ഇരുപതിന്റെയും ഇടയിലാണ്.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

*ടി.പി.ആര്‍ റേറ്റ് 30 % ത്തിനു മുകളില്‍ വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രദേശങ്ങള്‍* :

(1) നാഗലശ്ശേരി, (2) നെന്മാറ, (3) വല്ലപ്പുഴ

*ടി.പി.ആര്‍ റേറ്റ് 20 % ല്‍ മുകളിലും 30 % ല്‍ താഴെയും വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രദേശങ്ങള്‍*:

1)ശ്രീകൃഷ്ണപുരം, 2) പട്ടഞ്ചേരി, 3) തിരുമിറ്റക്കോട്, 4)പെരിങ്ങോട്ടുകുറിശ്ശി, 5)പിരായിരി, 6)വെള്ളിനേഴി, 7)മരുതറോഡ്, 8) പട്ടാമ്പി നഗരസഭ, 9)തച്ചനാട്ടുകര, 10) അയിലൂര്‍, 11) പൊല്‍പ്പുള്ളി, 12)മാത്തൂര്‍, 13)പരുതൂര്‍, 14)കണ്ണമ്പ്ര, 15)തരൂര്‍, 16)കുമരംപുത്തൂര്‍, 17) മുതുതല, 18) പുതുനഗരം, 19)കിഴക്കഞ്ചേരി, 20)എലവഞ്ചേരി, 21)മലമ്പുഴ, 22)കൊപ്പം, 23) പെരുവെമ്പ്, 24) കൊടുവായൂര്‍, 25)വടക്കഞ്ചേരി, 26)ആലത്തൂര്‍, 27)പെരുമാട്ടി, 28)മേലാര്‍ക്കോട്, 29)തൃത്താല, 30)കരിമ്പുഴ, 31)കരിമ്പ, 32)കൊഴിഞ്ഞാമ്പാറ, 33)വണ്ടാഴി, 34)പറളി, 35)പുതുപ്പരിയാരം, 36)തെങ്കര, 37)ചിറ്റൂര്‍- തത്തമംഗലം നഗരസഭ, 38)കാവശ്ശേരി, 39)പുതൂര്‍, 40)മണ്ണാര്‍ക്കാട് നഗരസഭ

*ടി.പി.ആര്‍ റേറ്റ് 8 % ല്‍ മുകളിലും 20 % ല്‍ താഴെയും വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രദേശങ്ങള്‍*:

1)എരിമയൂര്‍, 2)ചെര്‍പ്പുളശ്ശേരി നഗരസഭ, 3)കോട്ടോപ്പാടം, 4)അഗളി, 5)ലെക്കിടി പേരൂര്‍, 6)കുലുക്കല്ലൂര്‍, 7)മങ്കര, 8)നല്ലേപ്പിള്ളി, 9)പട്ടിത്തറ, 10)മണ്ണൂര്‍, 11)കോട്ടായി, 12)കുഴല്‍മന്ദം, 13)പുതുക്കോട്, 14)മുതലമട, 15)തിരുവേഗപ്പുര, 16)വിളയൂര്‍, 17)തേങ്കുറിശ്ശി, 18)അലനല്ലൂര്‍, 19)അകത്തേത്തറ, 20)കൊല്ലങ്കോട്, 21)ഷൊര്‍ണൂര്‍ നഗരസഭ, 22)കേരളശ്ശേരി, 23)പൂക്കോട്ടുകാവ്, 24)അമ്പലപ്പാറ, 25)ഒറ്റപ്പാലം നഗരസഭ, 26)വാണിയംകുളം, 27)മുണ്ടൂര്‍, 28)കടമ്പഴിപ്പുറം, 29)വടവന്നൂര്‍, 30)ചളവറ, 31)കൊടുമ്പ്, 32)അനങ്ങനടി, 33)പല്ലശ്ശന, 34)എരുത്തേമ്പതി, 35)കണ്ണാടി, 36)ഓങ്ങല്ലൂര്‍, 37)കുത്തന്നൂര്‍, 38)വടകരപ്പതി, 39)തച്ചമ്പാറ, 40)കോങ്ങാട്, 41)എലപ്പുള്ളി, 42)തൃക്കടീരി, 43)ആനക്കര, 44)കാഞ്ഞിരപ്പുഴ, 45)കാരാക്കുറിശ്ശി, 46)ഷൊളയൂര്‍, 47)ചാലിശ്ശേരി, 48)പാലക്കാട് നഗരസഭ, 49)നെല്ലായ, 50)നെല്ലിയാമ്പതി

*ടി.പി.ആര്‍ റേറ്റ് 8 % ല്‍ താഴെ വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രദേശങ്ങള്‍*

1) കപ്പൂര്‍, 2) പുതുശ്ശേരി.

സംസ്ഥാന സർക്കാർ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 % ന് മുകളിൽ, 20-30%, 8%-20%, 8% ൽ താഴെ എന്നിങ്ങനെയുള്ള പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജില്ലയിലും തുടരും.

Address

Thachampara
Mannarkkad

Telephone

+19287591783

Website

Alerts

Be the first to know and let us send you an email when തച്ചമ്പാറ ന്യൂസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share