UNVEIL NEWSER

UNVEIL NEWSER മണ്ണാര്‍ക്കാടിന്റെ പ്രാദേശിക ഓണ്‍ല?
(2)

HAPPY EASTER
31/03/2024

HAPPY EASTER

കേരള നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള;  17 ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്്ഘാടനം ചെയ്യുംമേളയില്‍ 3000ത്തിലധികം തൊഴിലവസര...
13/01/2022

കേരള നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള; 17 ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്്ഘാടനം ചെയ്യും
മേളയില്‍ 3000ത്തിലധികം തൊഴിലവസരങ്ങള്‍

ജില്ലാ ഭരണകൂടവും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി ജനുവരി 17 ന് രാവിലെ ഏട്ട് മുതല്‍ വൈകിട്ട്ആറ് വരെ പാലക്കാട് ഗവ പോളിടെക്‌നിക് കോളേജില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേള വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. അഞ്ച് വര്‍ഷങ്ങള്‍ക്കകം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക ലക്ഷ്യമിട്ട് കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍, കേരള നോളജ് എക്കോണമി മിഷന്‍ മുഖേന നടത്തുന്ന പദ്ധതിയുടെ പ്രാരംഭഘട്ടമെന്ന നിലയിലാണ് ജില്ലാതല തൊഴില്‍ മേളകള്‍ നടത്തുന്നത്. 18നും 59 നുമിടയില്‍ പ്രായമുള്ളവര്‍ക്കും നൂറിലധികം കമ്പനികളിലായി 3000 ലധികം തൊഴിലവസരങ്ങളാണുണ്ടാക്കുക, തൊഴില്‍ അന്വേഷകര്‍ക്ക് knowledgemission.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം. ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് പോര്‍ട്ടലില്‍ മുഖേന ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ത്ഥിക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ക്ക് അനുസൃതമായ വിവരങ്ങള്‍ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം വഴി ലഭ്യമാകും. വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങള്‍ https://youtu.be/HzbhfFUX_Mo ലിങ്കില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2737881, 8086250228, 7012006354.

കേരള നോളജ് എക്കണോമി മിഷനും കെ-ഡിസ്ക്കും നടപ്പാക്കുന്ന 20 ലക്ഷം പേർക്കുള്ള തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ എന...

04/01/2022
14/12/2021

നഗരത്തില്‍ പുതിയ ഗതാഗത പരിഷ്‌കാരം നടപ്പിലാക്കല്‍ വൈകുന്നു.നവംബര്‍ 19ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേരുകയും 15 ദിവസത്തിനുള്ളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചിരുന്നു.വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്ന് പുതിയ ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിനായി ചര്‍ച്ചകള്‍ ആരംഭിച്ചത്.നവംബര്‍ 19,23 തിയതികളില്‍ വീണ്ടും യോഗം ചേരുകയും നഗരത്തിലെ ഗതാഗത കുരുക്കഴിക്കാന്‍ തീരുമാനങ്ങളെടുത്തിരുന്നതായും അറിയിച്ചിരുന്നു.എന്നാല്‍ മൂന്നാം ഘട്ട യോഗം ചേര്‍ന്ന് മൂന്ന് ആഴ്ചകളോടടുക്കുമ്പോഴും പുതിയ ഗതാഗത പരിഷ്‌കരണം നടപ്പിലാക്കുന്നത് കാര്യം നീണ്ട് പോവുകയാണ്.

READ MORE: http://unveilnewser.com/?p=33081

14/12/2021

തെരുവ് നായകളുടെ ജനന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ആരംഭിച്ച എബിസി പദ്ധതിയില്‍ മണ്ണാര്‍ക്കാട് താലൂക്കിനായുള്ള സ്‌ക്വാഡിനെ നിയോഗിക്കാന്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പ് നടപടി തുടങ്ങി.രണ്ട് ഡോക്ടര്‍മാര്‍,നാല് ഹെല്‍പ്പര്‍ കം ഡോഗ് ക്യാച്ചര്‍മാര്‍,വാഹന ഡ്രൈവര്‍ എന്നിവര്‍ക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.ഈ മാസം തന്നെ കൂടിക്കാഴ്ച നടത്തി ഇവരെ തെരഞ്ഞെടുക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

READ MORE: http://unveilnewser.com/?p=33058

05/12/2021

മണ്ണാര്‍ക്കാട് താലൂക്കിലെ മലയോര പ്രദേശങ്ങളില്‍ അതിരൂക്ഷമായ കാട്ടാനശല്ല്യത്തിന് പരിഹാരം കാണാന്‍ വനാതിര്‍ത്തികളില്‍ തൂക്കുവേലി സ്ഥാപിക്കാന്‍ വനംവകുപ്പ് നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു.നാട്ടിലിറങ്ങുന്ന വന്യജീവികളെ കാട്ടിലേക്ക് തുരത്താനും മറ്റുമായി നിയോഗിക്കപ്പെട്ടിരിക്കുന്ന ദ്രുതപ്രതികരണസേനയില്‍ അംഗങ്ങളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നതായി യോഗത്തില്‍ പങ്കെടുത്ത വനംവകുപ്പ് പ്രതിനിധി ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ താലൂക്കിലെ ആര്‍ആര്‍ടി വിപുലീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.വനാതിര്‍ത്തി തിരിക്കുന്നതിന്റെ ഭാഗമായി മലയോരപ്രദേശങ്ങളില്‍ വനംവകുപ്പിന്റെ ജണ്ട കെട്ടല്‍ നടപടിക്കെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.കുടിയേറ്റ കര്‍ഷകരെ കയ്യേറ്റക്കാരായി ചിത്രീകരിക്കരുതെന്നും ജണ്ടയിടുന്നത് നിര്‍ത്തിവെക്കണമെന്നും ആവശ്യമുയര്‍ന്നു.READ MORE:http://unveilnewser.com/?p=32584

13/11/2021

ഫോര്‍ ദി പീപ്പിള്‍സ്...
രോഗ നിര്‍ണ്ണ പരിശോധനകള്‍ മിതമായ നിരക്കില്‍
പീപ്പിള്‍സ് ലാബിന്റെ പരിശോധന പാക്കേജുകള്‍ ശ്രദ്ധേയം

മണ്ണാര്‍ക്കാട്: ചുരുങ്ങിയ കാലം കൊണ്ട് രോഗ നിര്‍ണ്ണയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പീപ്പിള്‍സ് ലാബ് സാധാരണക്കാര്‍ക്കും താങ്ങാവുന്ന തരത്തില്‍ വൈവിധ്യമായ പരിശോധന പാക്കേജുകള്‍ അവതരിപ്പിക്കുന്നു.സമയാ സമയങ്ങളില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങളും മാറ്റങ്ങളും മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ആരോഗ്യപൂര്‍ണ്ണമായ ജീവിതം സ്വായത്തമാക്കാനുതകുന്ന പരിശോധനകളാണ് മിതമായ നിരക്കില്‍ പീപ്പിള്‍സ് ലാബ് കാഴ്ചവെക്കുന്നത്.

നൂറ് രൂപയ്ക്ക് പ്രമൈറി ഹെല്‍ത്ത് ചെക്കപ്പ് മുതല്‍ നീളുന്നു പരിശോധനകളുടെ പാക്കേജുകള്‍.ഷുഗര്‍,കൊളസ്ട്രോള്‍,ക്രിയാറ്റിന്‍,ബ്ലഡ് പ്രഷര്‍,യൂറിക്ക് ആസിഡ്,രക്തത്തിലെ ഓക്സിജന്റെ അളവ് എന്നിവയെല്ലാം നൂറ് രൂപയുടെ പ്രൈമറി ഹെല്‍ത്ത് ചെക്കപ്പിലൂടെ പരിശോധിക്കാം.ഷുഗര്‍,കൊളസ്ട്രോള്‍,യൂറിക് ആസിഡ്,ക്രിയാറ്റിന്‍,തൈറോയ്ഡ് പരിശോധന,മൂത്രാശയ രോഗങ്ങള്‍ എന്നിവ 299 രൂപയുടെ പാക്കേജില്‍ ലഭ്യമാണ്.

കോവിഡ് രോഗം ഭേദമായവരില്‍ കാണപ്പെടാന്‍ സാധ്യതയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിനുള്ള പ്രത്യേക പരിശോധന പാക്കേജുകള്‍ പീപ്പിള്‍സ് ലാബില്‍ ലഭ്യമാണ്.1100,1550 എന്നീ നിരക്കുകളിലാണ് കോവിഡ് ബാധിച്ചവര്‍ രോഗമുക്തി നേടിയ ശേഷവും സുരക്ഷിതരായോ എന്നറിയാനുള്ള പരിശോധന പാക്കേജുകള്‍ പീപ്പിള്‍സ് ലാബ് കാഴ്ചവെക്കുന്നത്.കോവിഡ് ഭേദമായവരില്‍ ചിലര്‍ക്ക് പലവിധ ശാരീരിക പ്രശ്നങ്ങള്‍ കണ്ട് വരുന്നുണ്ട്.രോഗമുക്തിക്ക് ശേഷമുള്ള ശരീരത്തിന്റെ പ്രതികരണങ്ങള്‍ ഈ രണ്ട് പാക്കേജുകളിലൂടെ അറിയാന്‍ സാധിക്കും.

കംപ്ലീറ്റ് ഹെയ്മോഗ്രാം (5 പാര്‍ട്ട്) അഞ്ചു ഭാഗം,ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്,റീനല്‍ ഫങ്ഷന്‍ ടെസ്റ്റ്, സി-റിയാക്ടീവ് പ്രോട്ടീന്‍,ഡി-ഡയ്മര്‍ എന്നിവ ഉള്‍പ്പെടുന്ന പരിശോധന ബേസിക്ക് പാക്കേജില്‍ 1100 രൂപയ്ക്ക് പീപ്പിള്‍സ് ലാബില്‍ ലഭ്യമാകും.ബേസിക്ക് പാക്കേജിലെ അഞ്ചു തരം പരിശോധനകള്‍ക്ക് പുറമേ ഫെര്‍ട്ടിന്‍,എല്‍ഡിഎച്ച് എന്നിവ കൂടി പരിശോധിക്കുന്നതാണ് അഡ്വാന്‍സ്ഡ് പാക്കേജ് 1550 രൂപയ്ക്ക് ലഭ്യമാകുന്നത്.

ആരോഗ്യ സമ്പന്നമായ ജീവിതമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ആവശ്യമായ സാങ്കേതങ്ങള്‍ ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെയുള്ള വെല്‍നസ്സ് പ്രൊജക്ടും ശ്രദ്ധേയമാണ്. പ്രമേഹ പരിശോധന,കൊഴുപ്പിന്റെ എല്ലാ ഘടകങ്ങളും പരിശോധിക്കുന്ന ലിപിഡ് പ്രൊഫൈല്‍,സമ്പൂര്‍ണ കരള്‍ പരിശോധന,റീനല്‍ ഫങ്ഷനല്‍ ടെസ്റ്റ്,കംപ്ലീറ്റ് ബ്ലഡ് കൗണ്ട്,പാന്‍ക്രിയാറ്റിക് പ്രൊഫൈല്‍,കാര്‍ഡിയാക് പ്രൊഫൈല്‍,സമ്പൂര്‍ണ്ണ തൈറോയ്ഡ് പരിശോധന,ബോണ്‍ പ്രൊഫൈല്‍,യൂറിന്‍ അനാലൈസിസ്,ഇലക്ട്രോലൈറ്റ്സ്,എല്‍ഡിഎച്ച്,സാംക്രമിക രോഗങ്ങളുടെ പരിശോധനയെല്ലാം ഉള്‍പ്പെടുന്നതാണ് വെല്‍നസ്സ് പ്രൊജക്ട് ഫുള്‍ ബോഡി ചെക്കപ്പ്.

2500 രൂപയാണ് ഇതിന് ചെലവ്.വെല്‍നസ് പ്രൊജക്ടില്‍ അംഗമാകുന്നവര്‍ക്ക് 500 രൂപയുടെ ബേസിക് ഹെല്‍ത്ത് ചെക്കപ്പിന് മറ്റൊരാളെ നിര്‍ദേശിക്കുന്നതിനുള്ള അവസരവും പീപ്പിള്‍സ് ലാബ് ഒരുക്കിയിട്ടുണ്ട്.

മണ്ണാര്‍ക്കാട് മേഖലയില്‍ മണ്ണാര്‍ക്കാട് ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ ബിഎം കോംപ്ലക്സിലും,തച്ചമ്പാറ ടൈംകോ ബില്‍ഡിംഗിലും,കരിങ്കല്ലത്താണിയില്‍ അരക്കുപറമ്പ് റോഡിലുള്ള ഐസി ട്രസ്റ്റ് ബില്‍ഡിംഗിലും എടത്തനാട്ടുകരയില്‍ മലബാര്‍ കോംപ്ലക്സിലുമാണ് പീപ്പിള്‍സ് ലാബിന്റെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്.ഇവിടങ്ങളിലെല്ലാം പരിശോധന പാക്കേജുകള്‍ ലഭ്യമാണ്.ഗവ.അംഗീകൃത ആര്‍ടി-പിസിആര്‍,ആന്റിജന്‍ പരിശോധന ലാബിന്റെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്: 97783 75420

08/11/2021

അപേക്ഷ എഴുതാന്‍ ഒരു എ ഫോര്‍ ഷീറ്റ് ചോദിച്ചിട്ടും നല്‍കാതിരുന്ന മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ഒരു കെട്ട് എ ഫോര്‍ ഷീറ്റും പത്ത് പേനകളും വാങ്ങി നല്‍കി തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീമിന്റെ വേറിട്ട പ്രതിഷേധം.തിങ്കളാഴ്ചയാണ് സംഭവം.READ MORE:

07/10/2021

തിരുവനന്തപുരം: 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംര ക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഭൂമിയിൽ നിർമാ ണ പ്രവർത്.....

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനും മൂന്നിനും രാഷ്ട്രപിതാവിന്റെ സ്മരണ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപ...
01/10/2021

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനും മൂന്നിനും രാഷ്ട്രപിതാവിന്റെ സ്മരണ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും ക്ലീന്‍ ഓഫീസ് ഡ്രൈവ് സംഘടിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.READ MORE:
http://unveilnewser.com/?p=29396:

01/10/2021

മലപ്പുറം: നഗരത്തില്‍ മുഴുവന്‍ സ്വകാര്യ ബസുകളുടെയും സര്‍വീ സ് നഗരസഭ ബസ്റ്റാന്‍ഡുമായി ബന്ധിപ്പിച്ചുള്ള ഗതാഗത പ...

30/09/2021

പാലക്കാട്: 'മീറ്റ് ദ മിനിസ്റ്റർ' പരിപാടിയിൽ വ്യവസായവുമായി ബ ന്ധപ്പെട്ട 88 അപേക്ഷകൾ തീർപ്പാക്കിയതായി വ്യവസായവകു.....

30/09/2021

കല്ലടിക്കോട് : ദേശീയപാതയില്‍ കരിമ്പ കച്ചേരിപ്പടിയില്‍ കെ എസ് ആര്‍ ടി സി ക്കു പിന്നില്‍ കണ്ടൈനര്‍ ലോറി ഇടിച്ചു......

30/09/2021

കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ മലയോര മേഖല യില്‍ രൂക്ഷമാകുന്ന വന്യമൃഗശല്ല്യം അവസാനിപ്പി ക്കാ ന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെ ന്നാ വശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേ യം പാസാക്കി.ഇതിനായുള്ള സര്‍ക്കാരിന്റെ എല്ലാ നടപ ടികളുമായി പഞ്ചായത്ത് ഭരണസംവിധാനം പൂര്‍ണമാ യും സഹകരിക്കുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി .കര്‍ഷകരുടെ ദയനീയാവസ്ഥ ജനപ്രതിനിധികള്‍ യോഗ ത്തില്‍ അറിയിച്ചു. READ MORE: http://unveilnewser.com/?p=29329

30/09/2021

ജനപക്ഷത്തു നില്‍ക്കുന്ന ആധുനിക സേനയായി പൊലീസിനെ മാറ്റും: മുഖ്യമന്ത്രിഎം.എസ്.പിയില്‍ പരിശീലനം പൂര്‍ത്തിയാക്ക....

https://youtu.be/_6ubCZ71AEg
30/09/2021

https://youtu.be/_6ubCZ71AEg

കൈ മുറിഞ്ഞ് തെങ്ങില്‍ കുടുങ്ങിയ യുവാവിനെ രക്ഷിച്ചുനാട്ടുകല്‍: പട്ടവെട്ടുന്നതിനിടെ കൈക്ക് മുറിവേറ്റ് തെങ്ങി.....

29/09/2021

ജില്ലയില്‍ അതിഥി തൊഴിലാളികളുടെ വാക്സിനേഷന്‍ 72 ശതമാനം പൂര്‍ത്തിയായി

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ 72 ശതമാനം അതിഥി തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയായതായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) കെ.എം സുനില്‍ അറിയിച്ചു. അതിഥി തൊഴിലാളികളില്‍ 18 നും 44 നുമിടയില്‍ പ്രായമുള്ള 13373 പേര്‍ ഒന്നാം ഡോസും 474 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 956 പേര്‍ ഒന്നാം ഡോസും 189 പേര്‍ രണ്ടാം ഡോസും ലഭിച്ചു.മണ്ണാര്‍ക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, എടത്തനാട്ടുകര, വല്ലപ്പുഴ, ഞാങ്ങാട്ടിരി, തൃത്താല, കഞ്ചിക്കോട് കേന്ദ്രീകരിച്ച് ബള്‍ക്ക് വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചാണ് വാക്സിന്‍ നല്‍കിയത്.ജില്ലയില്‍ 19897 അതിഥി തൊഴിലാളികളാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തി ജോലി ചെയ്യുന്നത്. ഇതില്‍ 14329 പേരില്‍ ഒന്നാം ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയായി. 663 പേര്‍ രണ്ടാം ഡോസ് വാക്സിനേഷനും സ്വീകരിച്ചു. ജില്ലയിലെ പഞ്ചായത്തുകള്‍ മുഖേന വാക്സിന്‍ സ്വീകരിക്കാത്തവരില്‍, ശേഷിക്കുന്ന അതിഥി തൊഴിലാളികളെ കണ്ടെത്തി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ വാകസിന്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

23/09/2021

മണ്ണാര്‍ക്കാട്: കാഴ്ചകളെ അനശ്വരമായ സ്മാരകങ്ങളാക്കി തീര്‍ക്കുന്ന മണ്ണാര്‍ക്കാട്ടെ ഫോട്ടോഗ്രാഫര്‍മാരുടെ തറവ....

22/09/2021

ചിട്ടികള്‍ ഉടന്‍ ആരംഭിക്കുന്നു

അലനല്ലൂര്‍:സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ എടത്തനാട്ടുകര ശാഖയില്‍ ചിട്ടികള്‍ ആരംഭിക്കുന്നു. ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ സലയുള്ള ചിട്ടികളാണ് ഉടന്‍ ആരംഭിക്കുന്നത്.25,50 മാസ കാലാവധിയില്‍ 2000,4000,6000,10,000 എന്നിങ്ങനെയാണ് അടവു സംഖ്യയെന്ന് സെക്രട്ടറി അറിയിച്ചു.

ഇക്കഴിഞ്ഞ മെയ് 18നാണ് കോട്ടപ്പള്ള വിസ്ഡം പള്ളിക്ക് എതിര്‍വശത്തായി അലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചത്.അലനല്ലൂരുകാരില്‍ സമ്പാദ്യ ശീലം വളര്‍ത്തിയും സാമ്പത്തിക പ്രയാസങ്ങൡ താങ്ങായി നിന്നും ഒട്ടേറെ ജനോപകാര പ്രദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന സംഘത്തെ പുതിയ ബ്രാഞ്ചിനേയും ഇടപാടുകാര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശയാണ് സംഘം നല്‍കുന്നത്.ഒറ്റ വ്യക്തിക്ക് 20 ലക്ഷം രൂപ വരെ വായ്പയും സ്വര്‍ണ്ണപ്പണയും കുറഞ്ഞ പലിശയില്‍ കൂടുതല്‍ വായ്പയും നല്‍കി വരുന്നു.ആര്‍ടിജിഎസ്,എന്‍ഇഎഫ്ടി മൊബൈല്‍ ബാങ്കിംഗ് സൗകര്യവുമുണ്ട്.മികച്ച പ്രവര്‍ത്തനത്തന് ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള സംഘം ക്യാന്‍സര്‍ പരിരക്ഷയ്ക്കായി മാസ്‌കെയര്‍ സ്‌കീം നടപ്പിലാക്കി വരുന്നുണ്ട്.

എടത്തനാട്ടുകരയില്‍ ആരംഭിക്കുന്ന ചിട്ടികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 04924 299946,9400397614 എന്ന നമ്പറില്‍ ബന്ധപ്പെടുക.

http://unveilnewser.com/?p=27007
07/08/2021

http://unveilnewser.com/?p=27007

മണ്ണാര്‍ക്കാട്: ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.എം.എ.ഐ) ജില്ലാ ...

Address

Mannarkkad
Mannarkkad

Alerts

Be the first to know and let us send you an email when UNVEIL NEWSER posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to UNVEIL NEWSER:

Videos

Share

ഇനി മണ്ണാര്‍ക്കാടന്‍ വാര്‍ത്തകള്‍ വിരല്‍ത്തുമ്പില്‍

നിമിഷം പ്രതി മാറി മാറിയുന്ന ഒരു വാര്‍ത്താ ലോകമാണിത്.പൗരാണിക മനുഷ്യന്‍ വര്‍ത്തക സംഘങ്ങളില്‍ നിന്നും വാര്‍ത്തകളുടെ ചൂടും ചൂരും അനുഭവിച്ചറിഞ്ഞപ്പോള്‍ വിവര സാങ്കേതിക വിദ്യയുടെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയുടെ ചുവടു പിടിച്ചാണ് പുതു തലമുറ വാര്‍ത്താ പ്രഭാതങ്ങളിലേക്ക് ഉണരുന്നത്.ലോകത്തെ തന്നെ മാറ്റിമറിക്കുന്ന സാര്‍വ്വദേശീയ സംഭവ വികാസങ്ങളേക്കാള്‍ നമ്മുടെ അയല്‍പക്കത്തെ ചെറു ചലനങ്ങളെ സാകൂതം വീക്ഷിക്കുന്നവരാണ് നാം ഓരോരുത്തരും. വാര്‍ത്തകള്‍ അറിയാന്‍ വഴികളേറെയുണ്ട്.അച്ചടി മാധ്യമങ്ങളെ മറികടന്ന് അഭൂതപൂര്‍വ്വമായ വളര്‍ച്ചയുമായി നവമാധ്യമങ്ങള്‍ മുന്നോട്ട് കുതിക്കുമ്പോള്‍ വാര്‍ത്താവഴികള്‍ വിശാലമാകുന്നു.ആ വഴിയിലൊന്നില്‍ നിന്നാണ് നിറം ചേര്‍ക്കാത്ത നേരുമായി Unveil Newser നിങ്ങള്‍ക്ക് മുന്നിലെത്തുന്നത്.ആധുനിക വിവര സാങ്കേതിക വിദ്യയുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തി മണ്ണാര്‍ക്കാടന്‍ ഗ്രാമീണതയുടെ ചെറു സ്പന്ദനങ്ങള്‍ പോലും ഒപ്പിയെടുത്ത് വാര്‍ത്തകളായി നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.ഈ നാടിന്റെ രാഷ്ട്രീയ, സാമൂഹിക,സാംസ്‌കാരിക മേഖലകളിലെ ഓരോ ചലനങ്ങളും കലര്‍പ്പില്ലാതെ,ഏച്ചുകെട്ടലില്ലാതെ അണ്‍വെയ്ല്‍ ന്യൂസര്‍ നിങ്ങളിലേക്ക് എത്തിക്കും.മാറുന്ന ലോകത്ത് വായനയും മാറുകയാണ്.ഈ തിരിച്ചറിവില്‍ നിന്നാണ് മണ്ണാര്‍ക്കാടിന് ഒരു ഓണ്‍ലൈന്‍ പത്രം എന്ന ആശയവുമായി ഞങ്ങളെത്തിയിരിക്കുന്നത്.