Mannarkkad on News

Mannarkkad on News Mannarkkad on News Pappers
(3)

29/12/2023

*നമ്പിയത്ത് മരക്കാർ ഹാജി അനുസ്മരണവും പ്രാർഥന മജ്ലിസും സംഘടിപ്പിച്ചു*

മണ്ണാർക്കാട് :കേരള മുസ്ലിം ജമാഅത്ത് മണ്ണാർക്കാട് സോൺ മുൻ വൈസ്പ്രസിഡന്റ് നമ്പിയത്ത് മരക്കാർ ഹാജി അനുസ്മരണം സംഘടിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് അബ്ദുസലാം സഖാഫി അദ്ധ്യക്ഷത വഹിച്ചു.

അബ്ദുൽ ഖാദിർ ഖാസിമിമൈലാംപാടം സ്വാഗതം പറഞ്ഞു.എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറിഅബൂബക്കർ മുസ്‌ലിയാർഅവണക്കുന്ന് ഉൽഘാടനംചെയ്തു. കേരളമുസ്ലിംജമാഅത്ത് ജല്ലാപ്രസിഡന്റ് എൻ കെ സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി.

യൂസ്ഫ് ഫൈസി നൊട്ടമ്മല, നാസർ അഹ്സനി പള്ളിക്കുന്ന്, ലുകുമാൻ സെഖാഫി, സൈദലവി മുസ്ലിയാർ മുട്ടിക്കൽ , മുഹമ്മദ് കുട്ടി മുണ്ടക്കണ്ണി, ഹസൈനാർ നദ് വി,അബ്ദുൽ കരീംഹാജി മോദിക്കൽ , ജഅഫർ സഅദി, സലീം അൽ ഹസനിഎന്നിവർസംബന്ധിക്കുകയും സമാപന പ്രാർത്ഥനക്ക് താലൂക്ക് ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി സാലിം മിസ്ബാഹി നേതൃത്വം നൽകുകയും ചെയ്തു

29/12/2023

*കരുവാരക്കുണ്ട് വട്ടമല വ്യൂ പോയിന്റിൽ നിന്ന് യുവാവ് നൂറടിയിലേറെ താഴ്‌ചയിലേക്ക് വീണു*

▫️കരുവാരക്കുണ്ട്: വട്ടമല വ്യൂ പോയിന്റിൽ ഫോട്ടോ എടുക്കുന്നതിനിടെ താഴ്ചയിലേക്കുവീണ് വിദ്യാർഥിക്ക് പരിക്കേറ്റു.
കരുവാരക്കുണ്ട് മുരിക്കാട്ട് ഷിജു തോമസിന്റെ മകൻ മെൽവിൻ ടോം ഷിജു (20) വിനാണ് പരിക്കേറ്റത്.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷമാണ് മെൽവിനെ രക്ഷിച്ച് പുറത്തെത്തിച്ചത്.
മെൽവിന്റെ നിലവിളി കേട്ട രണ്ടുപേരാണ് വിവരം നാട്ടുകാരെ അറിയിച്ചത്.

വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് അപകടം.
മലയുടെ മുകളിൽനിന്ന് താഴ്‌വാരത്തേക്കു മനോഹരമായ കാഴ്ചയാണ്. വൈകുന്നേരങ്ങളിൽ താഴ്‌വാരങ്ങളിൽ വിളക്കുതെളിയുന്നതടക്കം ഏറെ ദൂരത്തുള്ള കാഴ്ചകാണാൻ കഴിയും.
അംഗീകൃത വിനോദസഞ്ചാരകേന്ദ്രം അല്ലാത്തതിനാലും ആന, കടുവ തുടങ്ങിയ വന്യജീവി ഭീഷണിയുള്ളതിനാലും വൈകുന്നേരങ്ങളിൽ അധികമാരും വട്ടമലയിൽ പോകാറില്ല.
ബെംഗളൂരുവിൽ നഴ്സിങ് രണ്ടാംവർഷ വിദ്യാർഥിയായ മെൽവിൻ ക്രിസ്‌മസ് അവധിക്ക് നാട്ടിൽവന്നതാണ്. തനിച്ചാണ് വട്ടമല വ്യൂ പോയിന്റിലേക്കു പോയത്.

ഉയരംകൂടിയ പാറപ്പുറത്തുനിന്ന് ഫോട്ടോ എടുക്കുന്നതിനിടെ തലചുറ്റലുണ്ടായി നൂറടിയിലേറെ താഴ്ചയുള്ള ഭാഗത്തേക്കു വീഴുകയാണുണ്ടായത്. വിവരമറിഞ്ഞെത്തിയ കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്തംഗം ഇറശ്ശേരി കുഞ്ഞാണിയുടെ നേതൃത്വത്തിൽ താഴ്ചയിലിറങ്ങി മെൽവിന് സംരക്ഷണമൊരുക്കി.

നാട്ടുകാരും ട്രോമാകെയറും ചുമലിലേറ്റിയാണ് പുറത്തെത്തിച്ചത്. സാരമായി പരിക്കേറ്റ മെൽവിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്‌നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. വട്ടമലയിലെ പ്രഭാത, സായാഹ്ന കാഴ്ചകൾ ആസ്വദിക്കാൻ ദൂരദിക്കുകളിൽനിന്ന് ആളുകൾ എത്തിച്ചേരാറുണ്ട്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളൊന്നും വട്ടമലയിൽ സജ്ജീകരിച്ചിട്ടില്ല. ..............................................

27/12/2023

*സഞ്ചാരികളുടെ സൗഹൃദനഗരമായി മണ്ണാര്‍ക്കാടിനെ മാറ്റാന്‍ നഗരസഭ ടൂറിസം ഹബ്ബ് നടപ്പാക്കുന്നു*

മണ്ണാര്‍ക്കാട്: സഞ്ചാരികളുടെ സൗഹൃദനഗരമായി മണ്ണാര്‍ക്കാടിനെ മാറ്റാന്‍ നഗരസഭ ടൂറിസം ഹബ്ബ് നടപ്പാക്കുന്നു. വിനോദ സഞ്ചാരമേഖലയില്‍ മണ്ണാര്‍ക്കാടിനെ അടയാളപെടുത്തുകയും വിവിധ പ്രദേശങ്ങളെ പരിചയപ്പെടുത്തുകയും സഹായസേവനങ്ങള്‍ നല്‍കുകയുമാണ് പദ്ധതി ലക്ഷ്യം.പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ അരികുചേര്‍ന്നുകിടക്കുന്ന മണ്ണാര്‍ക്കാട് സഞ്ചാരികള്‍ക്ക് തങ്ങാനുള്ള ഇടത്താവളമായും മാറുന്ന പശ്ചാത്തലത്തിലാണ് നഗരസഭയുടെ പുതിയ പദ്ധതി. ഉദ്ഘാടനം ഉടനെ ഉണ്ടാകുമെന്നും പ്രകൃതിക്കും പൈതൃകത്തിനും മങ്ങലേല്‍പ്പിക്കാതെയാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അറിയിച്ചു. പദ്ധതിയുടെ വെബ്‌സൈറ്റ് രൂപവത്കരണത്തിലാണ് അധികൃതര്‍.
നഗരസഭ ഷോപ്പിങ് കോംപ്ലക്‌സിന് മുകളിലുള്ള മുറിയില്‍ വൈകാതെ ഓഫിസ് തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും അവിടേക്കുള്ള ദൂരവും ലഭ്യമാകുന്ന സേവനങ്ങളുള്‍പ്പെടെയുള്ള വിവരങ്ങള്‍, സന്ദര്‍ശകര്‍ക്ക് തങ്ങാനുള്ള ഇടങ്ങള്‍, സഞ്ചരിക്കാനുള്ള വാഹനം എന്നിവ സംബന്ധിച്ച വിവരങ്ങളും സൗകര്യങ്ങളും നഗരസഭയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലും വെബ്സൈറ്റിലും ലഭ്യമാകും. ആദിവാസി കലാമേള, ഗ്രാമസന്ദര്‍ശനം പോലുള്ള വിവിധ പരിപാടികളും ഗ്രാമപഞ്ചായത്തുകളുടെയും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെയും നടപ്പാക്കുമെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു.

_

27/12/2023

*ഇന്റർ ഡിപ്പാർട്ട്മെന്റ് സെവൻസ് ഫുട്ബാൾ; മണ്ണാർക്കാട് ഫയർ ആന്റ് റെസ്ക്യൂ ടീം ജേതാക്കൾ*

മണ്ണാർക്കാട്: കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ
ആഭിമുഖ്യത്തിൽ കാട്ടുതീ പ്രതിരോധ
ബോധവൽക്കരണത്തിന്റെ ബോധവൽക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച്ച മണ്ണാർക്കാട് സംഘടിപ്പിച്ച ഇന്റർ
ഡിപ്പാർട്ട്മെന്റ് സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ
മണ്ണാർക്കാട് ഫയർ ആന്റ് റെസ്ക്യൂ ടീം ജേതാക്കളായി.

മത്സരത്തിൽ മണ്ണാർക്കാട് ഫയർ
ടീമിന് വേണ്ടി ആന്റ് റെസ്ക്യൂ ഫയർ ആന്റ് റെസ്ക്യൂ ടീമിന്
വേണ്ടി ഓഫീസർമാരായ എം.എസ് ഷബീർ, എം. ആർ രാഖിൽ, ടി. കെ
അൻസൽ ബാബു, എം മഹേഷ്,കെ പ്രശാന്ത് ശ്രീജിത്ത്,റിനോപോൾ, ഷഹീർ,രാഗേഷ്,ബിജോയ് എന്നിവർ കളിച്ചു.

ജേതാക്കൾക്ക് ലഭിച്ച ട്രോഫി മണ്ണാർക്കാട് ഫയർ ആന്റ്
റെസ്ക്യൂവിന് വേണ്ടി സ്റ്റേഷൻ ഓഫീസർ പി. സുൽഫീസ്ഇബ്രാഹിം ഏറ്റുവാങ്ങി.

23/12/2023

*▫️മാനവിക സന്ദേശ യാത്ര സംഘടിപ്പിച്ചു.*

എടത്തനാട്ടുകര: ‘വിശ്വ മാനവികതയ്ക്ക് വേദവെളിച്ചം’ 2024 ജനുവരി അവസാന വാരത്തിൽ കരിപ്പൂർ വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ.എൻ.എം മർക്കസുദ്ദഅവ എടത്തനാട്ടുകര മണ്ഡലം സമിതി മാനവിക സന്ദേശ യാത്ര സംഘടിപ്പിച്ചു. കെ.എൻ.എം മർക്കസുദ്ദഅവ എടത്തനാട്ടുകര മണ്ഡലം പ്രസിഡണ്ട് റഷീദ് മാസ്റ്റർ ചതുരാല ഉദ്ഘാടനം നിർവ്വഹിച്ചു. ഉപ്പുകുളത്തു നിന്ന് ആരംഭിച്ച് മണ്ഡലത്തിലെ വിവിധ പ്രദേശങളിലൂടെ സഞ്ചരിച്ച് രാത്രി 9 മണിക്ക് കോട്ടോപ്പാടത്ത് അവസാനിക്കും. മാനവിക സന്ദേശ യാത്രയുടെ വിവിധ പ്രദേശങ്ങളിൽ മുഖ്യാതിഥികളായി മണ്ണാർക്കാട് എം.എൽ.എ അഡ്വ.എൻ ഷംസുദ്ദീൻ, അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജ്ന സത്താർ, കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എ.പി മാനു, കെ.എൻ.എം മർക്കസുദ്ദഅവ പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ഉബൈദ് മാസ്റ്റർ കോട്ടോപ്പാടം തുടങിയവർ സംബന്ധിച്ചു. ജസീർ അൻസാരി, കെ.പി ഉബൈദുള്ള ഫാറൂഖി, പി.ടി റിയാസുദ്ദീൻ സുല്ലമി, ആഷിഖ് അസ്ഹരി, സമാഹ് ഫാറൂഖി, വീരാപ്പു അൻസാരി, മുസ്തഫ പൂക്കാടംഞ്ചേരി, ഹംസ ടി, ഗഫൂർ സ്വലാഹി തുടങിയവർ സംസാരിച്ചു.

22/12/2023

*അലനല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 60 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു*

മണ്ണാർക്കാട്:ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അലനല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ
ബ്ലോക്ക് പഞ്ചായത്തിന്റെ 2021 - 22, 2022, 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ ചിലവഴിച്ച് പണി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി. പ്രീത ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബഷീർ തെക്കൻ അദ്ധ്യക്ഷത വഹിച്ചു ...
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സജ്ന സത്താർ മുഖ്യാഥിതിയായി.
ഡിവിഷൻ മെമ്പർ വി അബ്ദുൾ സലീം സ്വാഗതം പറഞ്ഞു.
ആശുപത്രിയുടെ ജീർണ്ണാവസ്ഥയിലായിരുന്ന ചുറ്റുമതിലുകൾ നവീകരിച്ച് പ്ലാസ്റ്ററിംഗ് , ചെയ്ന്റിംഗ് എന്നീ പ്രവർത്തികൾ പൂർത്തീകരിച്ചു.
ഒ.പി. ബ്ലോക്കും, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ചെയ്ന്റിംഗ് നടത്തി നവീകരണം പൂർത്തിയാക്കി , ആശുപത്രിയുടെ മുറ്റം പൂർണ്ണമായും ഇന്റർലോക്ക് പതിച്ചു.
വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളുടെയും , കോർട്ടേഴ്സിന്റെ ഇലക്ട്രിക്ക് വയറിംഗ് എന്നിവ മാറ്റി നവീകരിക്കാനും സാധിച്ചു.
കൂടാതെ ഡിവിഷൻ വെമ്പർ വി. അബ്ദുൾ സലീം 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് പണി പൂർത്തിയാക്കിയ ടോയ്ലറ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തി.
ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ സമിതി നിലയിൽ വന്നതിന് ശേഷം നേരത്തെ സായാഹ്ന ഒ.പി. ആരംഭിച്ചത് സാധാരണക്കാരായ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു ... .

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ. പി . ബുഷറ , ബിജി ടോമി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിഷാബി ആറാട്ട് തൊടി . ജില്ലാ പഞ്ചായത്ത് മെമ്പർ മെഹർബാൻടീച്ചർ, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ കെ.റംലത്ത് ,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി ഷാനവാസ് മാസ്റ്റർ , മണികണ്ഠൻ വടശ്ശേരി ,
തങ്കം മഞ്ചാടിക്കൽ , പി വി കുര്യൻ, ആയിഷ ബാനു കാപ്പിൽ ,വാർഡ് മെമ്പർ പി. മുസ്തഫ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ ഹംസ, അജിത വിത് നോട്ടിൽ, ലൈല ഷാജഹാൻ . പൊതുപ്രവർത്തകരായ
കെ.വേണു മാസ്റ്റർ , അഷറഫ് എന്ന ഇണ്ണി, രവികുമാർ , ബാബു മൈക്രോടെക്, തുടങ്ങിയവർ എന്നിവർ സംസാരിച്ചു .
ആശുപത്രി സുപ്രണ്ട് ഡോ: റാബിയ സി.പി. നന്ദി പറഞ്ഞു.
=

22/12/2023

*മുസ്ലിം യൂത്തീഗ് യൂത്ത് മാർച്ച് 22 മുതൽ 31 വരെ*

മണ്ണാർക്കാട്: 'വിദ്വേഷത്തിനെതിരേ
ദുർഭരണത്തിനെതിരേ' എന്ന മുദ്രാവാക്യമുയർത്തി മുസ്ലിം യൂത്ത് ലീഗ് 22 മുതൽ 31 വരെ
ജില്ലയിൽ യൂത്ത് മാർച്ച് സംഘടിപ്പിക്കും. ഡിസംബർ 22ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കോട്ടോപ്പാടത്ത് നിന്നും
ആരംഭിക്കുന്ന യൂത്ത് മാർച്ച് ഡിസംബർ 31 ഞായറാഴ്ച ജില്ലാ
മഹാ സമ്മേളനത്തോട് കൂടി തൃത്താല കൂറ്റനാട് സമാപിക്കും.ജില്ലയിലെ 12 നിയോജകമണ്ഡലങ്ങളും എത്തിച്ചേരുന്ന യൂത്ത്മാർച്ചിൽ
കാൽ ലക്ഷത്തോളം യുവാക്കൾ
അണിനിരക്കുമെന്ന് ഭാരവാഹികൾ
പത്രസമ്മേളനത്തിൽ പറഞ്ഞു

ജാഥയുടെ പതാക കൈമാറ്റം സംസ്ഥാന യൂത്ത് ലീഗിന്റെ
ജനറൽസെക്രട്ടറി പി. കെ.ഫിറോസ് നിർവ്വഹിക്കും.സംസ്ഥാന ലീഗ് പ്രസിഡണ്ട് സയ്യിദ് സാദിഖലി
ശിഹാബ് തങ്ങൾ, ദേശീയ ജനറൽ
സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി,
സംസ്ഥാന യൂത്ത് ലീഗിന്റെ പ്രസിഡൻറ് സയ്യിദ് പാണക്കാട്
മുനവ്വറലി ശിഹാബ്തങ്ങൾ ദേശീയ മുസ്ലിം ലീഗിന്റെ ഓർഗനൈസ്
സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ,അബ്ദുസമദ് സമദാനിഎം.പി.,ദേശീയ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഡ്വ:ഫൈസൽ ബാബു, അഡ്വ: എൻ. ഷംസുദ്ദീൻ എംഎൽ എ തുടങ്ങിയ നേതാക്കൾ
വിവിധ സമ്മേളനങ്ങളിൽ
പങ്കെടുക്കുമെന്ന് ഭാരവാഹികൾ
പത്രസമ്മേളനത്തിൽ പറഞ്ഞു.

21/12/2023

*കാലിക്കറ്റ് സർവകലാശാല അക്കാദമിക്കൗൺസിൽ തെരഞ്ഞെടുപ്പ്:കല്ലടി കോളജ് അധ്യാപകൻ തെരഞ്ഞെടുക്കപ്പെട്ടു*

മണ്ണാർക്കാട് :കാലിക്കറ്റ് സർവകലാശാല അക്കാദമിക്
കൗൺസിലേക്ക് ഡോ.ടി.സൈനുൽ ആബിദ് തെരഞ്ഞെടുക്കപ്പെട്ടു.
കോൺഫഡറേഷൻ ഓഫ് കേരള
കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി)
സംസ്ഥാന കമ്മിറ്റി അംഗമാണ്.

മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി
കോളജ് ഇസ്ലാമിക് ഹിസ്റ്ററി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്. ഇദ്ദേഹ ത്തകൂടാതെ സി.കെ.സി.ടി
പ്രതിനിധികളായ അബ്ദുൽ അസീസ് പാലത്തിങ്ങൽ,പി.ടി.നൗഫൽ,പി.ശിഹാബുദ്ദീൻ എന്നിവരും കൗൺസിൽ തെരഞ്ഞെടുപ്പിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.അധ്യാപക മണ്ഡലങ്ങളിലെ നാമനിർദേശ പത്രിക കളുടെ സൂക്ഷ്മ പരിശോധനയിൽ എതിർ സ്ഥാനാർത്ഥികൾ ഇല്ലാതായതോടെയാണ് സി.കെ.സി.ടി. പ്രതിനിധികൾ വിജയിച്ചത്.

20/12/2023

*യുഡിഎഫ് കുറ്റവിചാരണ സദസില്‍ അട്ടപ്പാടി ബ്ലോക്കില്‍ നിന്ന് അയ്യായിരം പേരെ പങ്കെടുപ്പിക്കാൻ തീരുമാനം*

അഗളി: ഈമാസം 30ന് മണ്ണാര്‍ക്കാട്ട് നടക്കുന്ന യുഡിഎഫ് കുറ്റവിചാരണ സദസില്‍ അട്ടപ്പാടി ബ്ലോക്കില്‍ നിന്ന് അയ്യായിരം പേരെ പങ്കെടുപ്പിക്കാൻ തീരുമാനം.
അഗളി രാജീവ് ഭവനില്‍ ചേര്‍ന്ന യുഡിഎഫ് അട്ടപ്പാടി മേഖലാ കണ്‍വൻഷൻ എൻ. ഷംസുദീൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.പി. സാബു അധ്യക്ഷത വഹിച്ചു.

യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പി.സി. ബേബി, ഡിസിസി അംഗം എം.ആര്‍. സത്യൻ, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി. പ്രീത, ഷിബു സിറിയക്ക്, നവാസ് പഴേരി, പി.ഒ. വക്കച്ചൻ, ജോബി കുരീക്കാട്ടില്‍, എം. കനകരാജ്, ജി. ഷാജു, എം.സി. ഗാന്ധി, സുനിത ഉണ്ണികൃഷ്ണൻ എന്നിവര്‍ പ്രസംഗിച്ചു

20/12/2023

*"അറബി ഭാഷ, നാഗരികതകൾക്കിടയിലെ പാലം", ലോക അറബി ഭാഷാ ദിനം ആഘോഷിച്ച് അൽമനാർ ഖുർആനിക് പ്രീ സ്കൂൾ*

അലനല്ലൂർ : ഡിസംബർ 18 യുനെസ്കോയുടെ ആഭിമുഖ്യത്തിൽ അറബി ഭാഷദിനമായി ആചരിക്കുന്നതിന്റെയും, ബഹുഭാഷാപരതയും സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക എന്ന ലക്ഷ്യത്തോടുകൂടി അൽമനാർ ഖുർആനിക് പ്രീ സ്കൂളിൽ രണ്ടുദിവസം നീണ്ടുനിന്ന ലോക അറബി ഭാഷാ ദിനം ആചരിച്ചു.
പരിപാടി അൽമനാർ ഖുർആനിക് പ്രീ സ്കൂൾ പ്രിൻസിപ്പാൾ ഫാത്തിമ.കെ ഉദ്ഘാടനം ചെയ്തു.

വാസ്തുവിദ്യ, കവിത, തത്ത്വചിന്ത, സംഗീതം, കാലിഗ്രഫി എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിലും, വാമൊഴിയായും വരമൊഴിയായും അറബി ഭാഷയുടെ സൗന്ദര്യം നിറഞ്ഞുനിൽക്കുന്നതിനെ കുറിച്ച് സീനിയർ അധ്യാപിക സൈനബ ടീച്ചർ സംസാരിച്ചു.

കാലിഗ്രാഫി പെയിന്റിംഗ്, കയ്യെഴുത്ത് മത്സരം, കഥകൾ പാട്ടുകൾ തുടങ്ങിയ കലാപരിപാടികൾ അറബി ഭാഷാദിനത്തിന് മാറ്റുകൂട്ടി.അധ്യാപകരായ നിസിയ, നൗഷിദ,ഷംന,ഹസീന,സബ്ന, കദീജ, ഷബ്ന, ബിനു മനീഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

20/12/2023

*വൃക്ഷ പഠനം ഇനി ക്യു ആര്‍ കോഡിലൂടെ*

അലനല്ലൂര്‍: ഗവ. ഹൈസ്‌കൂളില്‍ ഫോറസ്ട്രീ ക്ലബ്ബിന്റെയും ദേശീയ ഹരിത സേനയുടെയും സംയുക്താഭിമുഖ്യത്തില്‍ വൃക്ഷ പഠനം സുഗമമാക്കാൻ മരങ്ങള്‍ക്ക് ക്യു ആര്‍ കോഡ് നല്‍കി.

കുട്ടികളില്‍ മരങ്ങളെ സംരക്ഷിക്കാനുള്ള മനോഭാവം വളര്‍ത്തുക, മരങ്ങളെ കുറിച്ച്‌ കൂടുതല്‍ അറിയാൻ അവസരമൊരുക്കുക, വിരല്‍ത്തുമ്ബിലൂടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ആധുനിക സംവിധാനം കുട്ടികളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യത്തോടെയാണ് വൃക്ഷങ്ങള്‍ക്ക് ക്യു ആര്‍ കോഡ് നല്‍കിയത്.

ക്യു ആര്‍ കോഡ് വായിക്കുന്നതിലൂടെ സസ്യങ്ങളുടെ ശാസ്ത്രീയ നാമം, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പേര്, ഉപയോഗം, വൃക്ഷ വിവരണം എന്നിവ ഞൊടിയിടയില്‍ ലഭിക്കും. വിദ്യാലയത്തിലെ പത്തോളം മരങ്ങള്‍ക്കാണ് ആദ്യ പടിയില്‍ ക്യു ആര്‍ കോഡ് നല്‍കിയത്.

തുടര്‍ന്ന് എല്ലാ മരങ്ങള്‍ക്കും ഔഷധ സസ്യങ്ങള്‍ക്കും ക്യു ആര്‍ കോഡ് നല്‍കും. ഹെഡ് മാസ്റ്റര്‍ ദാമോദരൻ പള്ളത്ത് ക്യു ആര്‍ കോഡ് സ്‌കാൻ ചെയ്ത് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ കെ.ജുവൈരികുട്ടികളില്‍ മരങ്ങളെ സംരക്ഷിക്കാനുള്ള മനോഭാവം വളര്‍ത്തുക, മരങ്ങളെ കുറിച്ച്‌ കൂടുതല്‍ അറിയാൻ അവസരമൊരുക്കുക, വിരല്‍ത്തുമ്ബിലൂടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ആധുനിക സംവിധാനം കുട്ടികളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യത്തോടെയാണ് വൃക്ഷങ്ങള്‍ക്ക് ക്യു ആര്‍ കോഡ് നല്‍കിയത്. ക്യു ആര്‍ കോഡ് വായിക്കുന്നതിലൂടെ സസ്യങ്ങളുടെ ശാസ്ത്രീയ നാമം, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പേര്, ഉപയോഗം, വൃക്ഷ വിവരണം എന്നിവ ഞൊടിയിടയില്‍ ലഭിക്കും. വിദ്യാലയത്തിലെ പത്തോളം മരങ്ങള്‍ക്കാണ് ആദ്യ പടിയില്‍ ക്യു ആര്‍ കോഡ് നല്‍കിയത്.

തുടര്‍ന്ന് എല്ലാ മരങ്ങള്‍ക്കും ഔഷധ സസ്യങ്ങള്‍ക്കും ക്യു ആര്‍ കോഡ് നല്‍കും. ഹെഡ് മാസ്റ്റര്‍ ദാമോദരൻ പള്ളത്ത് ക്യു ആര്‍ കോഡ് സ്‌കാൻ ചെയ്ത് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ കെ.ജുവൈരിയത്, പി.യൂസഫ്, കെ.മുഹമ്മറ് ഫിറോസ്, കെ.രമ്യ, സി.മിനിമോള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.യത്, പി.യൂസഫ്, കെ.മുഹമ്മദ് ഫിറോസ്, കെ.രമ്യ, സി.മിനിമോള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

12/12/2023

*ചോരപ്പാട് മാറാതെ കുമരം പുത്തൂർ*

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ചുങ്കം വില്ലേജ് വളവിലെ സ്ഥിരമായി ഉണ്ടാവുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
റോഡ് സുരക്ഷ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, വളവില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക, റോഡിലെ വളവ് നിവര്‍ത്തുക, അപകട മുന്നറിയിപ്പ് ലൈറ്റുകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംഗമം ഉന്നയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ആറരക്ക് നടന്ന കൂട്ടായ്മ ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡന്‍റ് ഡി. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ടി.കെ. ഷമീര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍കളത്തില്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ ഇന്ദിര മാടത്തുംപുള്ളി, പഞ്ചായത്ത് അംഗങ്ങളായ രുഗ്മിണി കുഞ്ചീരത്ത്, ഹരിദാസ് ആഴ്വാഞ്ചേരി, സാഹിത്യകാരന്‍ കെ.പി.എസ്. പയ്യനെടം, മുസ്തഫ, സിദ്ദീഖ് മല്ലിയില്‍, ഗോപാലകൃഷഅണന്‍, റീഷീദ് കുമരംപുത്തൂര്‍, സി. രാമകൃഷ്ണന്‍, ഏലിയാസ് മാസ്റ്റര്‍ സംബന്ധിച്ചു.
ടി.കെ. ഷമീര്‍ സ്വാഗതവും ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ സഹദ് അരിയൂര്‍ നന്ദിയും പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച്‌ രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റിയുടെ ചെയര്‍മാനായി ദേവദാസ്, കണ്‍വീനറായി പഞ്ചായത്തംഗം ടി.കെ. ഷമീര്‍ എന്നിവരെയും തിരഞ്ഞെടുത്തു. ടി.എം. അബ്ദുല്‍ അലി, സിബിന്‍ ഹരിദാസ് (വൈസ് പ്രസി.), മുസ്തഫ, ബാലഗോപാല്‍ (ജോ. കണ്‍വീ.).

12/12/2023

*ഭാഷോത്സവത്തിന്റെ ഭാഗമായി മുണ്ടക്കുന്ന് എ.എൽ.പി. സ്കൂളിൽ ഒന്നാം ക്ലാസുകാരുടെ പാട്ടുത്സവം നടന്നു.*

എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എൽ.പി. സ്കൂളിലെ ഒന്നാം ക്ലാസുകാരുടെ പാട്ടുത്സവം പ്രധാനാധ്യാപകൻ പുല്ലിക്കുന്നൻ യൂസഫ് ഉദ്ഘാടനം ചെയ്തു.

സുബ്രഹ്മണ്യ ഭാരതിയാരുടെ ജന്മദിനത്തോടാനുബന്ധിച്ച് നടന്നു വരുന്ന ഭാഷോത്സവത്തിന്റെ ഭാഗമായിട്ടാണ് പാട്ടുത്സവം നടന്നത്.

പാഠപുസ്തകങ്ങളിൽ കുട്ടികൾ പഠിച്ചതും ബാല സാഹിത്യ കൃതികളിൽ നിന്ന് കുട്ടികൾ ശേഖരിച്ചതുമായ കവിതകളാണ് കുട്ടികൾ താളത്തോടെ പാട്ടുത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ചത്. വീട്, പൂക്കൾ, വാദ്യോപകരണങ്ങൾ, ആന, പലഹാരങ്ങൾ, മഴ തുടങ്ങിയ വിവിധ വിഷയങ്ങൾ കുട്ടികൾ അവതരിപ്പിച്ച കവിതകളിൽ ഇടംപിടിച്ചു. ഒ. ബിന്ദു അധ്യക്ഷത വഹിച്ചു. സി. സൗമ്യ സ്വാഗതം പറഞ്ഞു.

11/12/2023

*പെട്രോള്‍, ഡീസല്‍ വിലയില്‍ ഇളവ് വരുത്താനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍*

ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇളവ് വരുത്താനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍.ഒരു വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന വിലയിലാണ് ഇളവ് വരുത്താനുള്ള തീരുമാനം കൈക്കൊള്ളുന്നത്. ഇതേക്കുറിച്ച്‌ സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അസംസ്‌കൃത എണ്ണകളുടെ വിലയുടെ കാര്യത്തില്‍ ധന മന്ത്രാലയവും എണ്ണ മന്ത്രാലയവും ചര്‍ച്ച നടത്തുകയാണ്. ആഗോള ഘടകങ്ങള്‍ക്കൊപ്പം എണ്ണ ഉല്‍പ്പാദന കമ്ബനികളുടെ ലാഭത്തെക്കുറിച്ചും മന്ത്രാലയം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.2022ല്‍ ഒരു ലിറ്റര്‍ പെട്രോളിന് 17 രൂപയും ഡീസലിന് 35 രൂപയും നഷ്ടം വന്നതിന് ശേഷം ഒരു ലിറ്റര്‍ പെട്രോളിന് 8 മുതല്‍ 10 വരെയും ഡീസലിന് 3 മുതല്‍ 4 രൂപ വരെയുമാണ് കമ്ബനികള്‍ക്ക് ലാഭം ലഭിക്കുന്നത്. കഴിഞ്ഞ മൂന്ന് പാദങ്ങളിലെ ലാഭം കാരണം കമ്ബനികളുടെ മൊത്തത്തിലുള്ള നഷ്ടത്തിന് കുറവ് സംഭവിച്ചിട്ടുണ്ട്. ഐഒസി, എച്ച്‌പിസിഎല്‍, ബിപിസിഎല്‍ എന്നീ മൂന്ന് കമ്ബനികള്‍ കഴിഞ്ഞ പാദത്തില്‍ സമാഹരിച്ച ലാഭം 28,000 കോടി രൂപയാണ്.
പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുന്നതിലൂടെ പണപ്പെരുപ്പം തടയാന്‍ സര്‍ക്കാരിനെ സഹായിക്കും. കൂടാതെ 75 മുതല്‍ 80 ഡോളര്‍ എന്ന നിരക്കില്‍ ക്രൂഡിന്റെ വിലകള്‍ നില്‍ക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. കഴിഞ്ഞ മെയ് 21നാണ് അവസാനമായി പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുമായി കുറയ്ക്കുകയായിരുന്നു.

11/12/2023

*KSEB അറിയിപ്പ്*
അലനല്ലൂർ
33 KV സബ്സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ അലനല്ലൂർ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ
നാളെ ( 12-12-23 ചൊവ്വ )
രാവിലെ 8 മണി മുതൽ
വൈകീട്ട് 6 മണി വരെ
പൂർണമായി വൈദ്യുതി വിതരണം തടസ്സപ്പെടും.

എന്ന്
അസിസ്റ്റൻ്റ് എഞ്ചിനീയർ
ഇലട്രിക് സെക്ഷൻ അലനല്ലൂർ.

10/12/2023

*എടത്തനാട്ടുകര ഗവ.ഓറിയന്റൽ സ്കൂൾ പി.ടി.എ. പുരസ്കാരം ഏറ്റുവാങ്ങി*

മണ്ണാർക്കാട് :കേരള സംസ്ഥാന പി.ടി.എ.അസോസിയേഷൻ ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പി.ടി.എ. കമ്മിറ്റിക്കുള്ള പുരസ്കാരം എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ ഏറ്റുവാങ്ങി.

തൃശ്ശൂർ സാഹിത്യ അക്കാദ മിഹാളിൽ നിയമസഭാ മുൻ സ്പീക്കർ അഡ്വ. തേറമ്പിൽ രാമക എൻ പുരസ്ക്കാരം നൽകി. ചടങ്ങ് ജസ്റ്റിസ് കമാൽ പാഷ ഉദ്ഘാടനം ചെയ്തു.പ്രൊഫ. വി.ജി. തമ്പി അധ്യക്ഷനായി.

പി.ടി.എ. പ്രസിഡന്റ് കരീംപടു കുണ്ടിൽ, പി.ടി.എ.എക്സിക്യുട്ടീവ്
അംഗം കെ.ധർമപ്രസാദ്, എസ്.എം.സി.എക്സിക്യൂട്ടീവ് അംഗം വി.അബ്ദുൽ ഗഫൂർ,പ്രധാനാധ്യാപകൻ പി. റഹ്മത്ത്, സ്റ്റാഫ് സെക്രട്ടറിമാരായ കെ. ശിവദാസൻ,വി.പി. അബൂബക്കർ, അധ്യാപകരായ പി. അബ്ദുൾ ലത്തീഫ്,
സി.ജി. വിപിൻ, പി. അബ്ദുസ്സലാം,
കെ. അബ്ദുള്ള എന്നിവർ പങ്കെടുത്തു. പാലക്കാട് റവന്യൂ ജില്ലയിലും മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലും മികച്ച പി.ടി.എ. കമ്മിറ്റിക്കുള്ള പുരസ്കാരവും സ്കൂളിന് ലഭിച്ചിട്ടുണ്ട്.

10/12/2023

കെ എസ് ടി എ 33 - മത് പാലക്കാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അധ്യാപകർക്കായി ഷട്ടിൽ ബാഡ്മിൻറ്റൺ ഡബിൾസ് ടൂറണ്ണമെന്റ് സംഘടിപ്പിച്ചു

തച്ചമ്പാറ : കെ എസ് ടി എ 33 - മത് പാലക്കാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അധ്യാപകർക്കായി നടത്തിയ ഷട്ടിൽ ബാഡ്മിൻറ്റൺ ഡബിൾസ് ടൂറണ്ണമെന്റ് തച്ചമ്പാറ ലൈവ് അക്കാദമിയിൽ വച്ച് നടന്നു.
തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ നാരായണൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി എം മധു മാസ്റ്റർഅധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡണ്ട് എ ആർ രവിശങ്കർ മാസ്റ്റർ ആശംസകൾ നേർന്നു. കായിക വിഭാഗം സബ് കമ്മിറ്റി കൺവീനർ കെ രാജഗോപാലൻ , കെ വിനയൻ , അർജുൻ എന്നിവർ നേതൃത്വം നൽകി.വിവിധ സബ് ജില്ലകളിൽ നിന്നായി 16 ഓളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ സമ്മേളനത്തിനോടനുബന്ധിച്ച് വിതരണം ചെയ്യും.സബ്ജില്ലാ സെക്രട്ടറി കെ കെ മണികണ്ഠൻ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എ മുഹമ്മദാലി നന്ദിയും രേഖപ്പെടുത്തി. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി എൻ ഹരിദാസ് സബ്ജില്ലാ ട്രഷറർ എ ആർ രാജേഷ്. കെ രമേശ് , ടി സതീഷ് എന്നിവർ പങ്കെടുത്തു.

10/12/2023

*റോഡിൽ പരന്ന ഓയിൽ ഫയർഫോഴ്സ് നീക്കി*

മണ്ണാർക്കാട്: വാഹനത്തിൽ നിന്ന് റോഡിൽ പരന്ന ഓയിൽ ഫയർഫോഴ്സ് നീക്കി. നൊട്ടമല വളവിലെ റോഡിലാണ് ഓയിൽ പരന്ന് ഇരുചക്ര വാഹനങ്ങൾ തെന്നി വീണത്. ഇന്ന് രാവിലെയാണ് സംഭവം. ഏത് വാഹനത്തിൽ നിന്നാണ് റോഡിൽ ഓയിൽ വീണതെന്ന് വ്യക്തമല്ല. മണ്ണാർക്കാട് ഫയർഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ മണ്ണാർക്കാട് ഫയർഫോഴ്സും, ട്രാഫിക് പോലീസും ചേർന്ന് റോഡ് ക്ലീൻ ചെയ്തു.

10/12/2023

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു

_വി.കെ. ശ്രീകണ്‌ഠൻ എം.പി ഉദ്ഘാടനം ചെയ്തു_

പാലക്കാട്‌ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. വി.കെ.ശ്രീകണ്‌ഠൻ എം.പി ഉദ്ഘാടനം ചെയ്തു. രമ്യ ഹരിദാസ് എം.പി, കെ. ശാന്തകുമാരി എം.എൽ.എ എന്നിവർ സമ്മാനദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ
അധ്യക്ഷയായ പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ ഷാഫി പറമ്പിൽ എം.എൽ.എ അനുമോദന പ്രഭാഷണവും വിദ്യാഭ്യാസ ഉപഡയറക്‌ടർ പി.വി. മനോജ്കുമാർ മേളയുടെ അവലോകനവും നടത്തി. പരിപാടിയിൽ നഗരസഭാ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ്, ഹയർ സെക്കന്ററി ആർ.ഡി.ഡി ഡോ. പി.എം. അനിൽ, ഡി.ഇ.ഒ ജയരാജൻ നാമത്ത്, നോഡൽ ഓഫീസർ പി.തങ്കപ്പൻ, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ അജിത വിശ്വനാഥ്, എയ്ഡഡ് സ്കൂൾ മാനേജർ പ്രതിനിധി ഭാസ്കരൻ, പ്രോഗ്രാം കൺവീനർ ഷാജി എസ് തെക്കേതിൽ, ക്യു.ഐ.പി അധ്യാപക സംഘടനാ പ്രതിനിധികളായ എം.ആർ. മഹേഷ്‌കുമാർ, ഹമീദ് കൊമ്പത്ത്, എം.എൻ. വിനോദ്, ഗിരീഷ് ഗോപിനാഥ്, സ്വീകരണ കമ്മിറ്റി കൺവീനർ എ.ജെ. ശ്രീനി, എം.ടി. സൈനുൽ ആബിദീൻ, പി.പി. മുഹമ്മദ് കോയ, സി.സി. രജനി, ധീര പി. ദേവസ്യ, പ്രിൻസിപ്പാൾ കെ.ആർ. അജിത്ത്, ഹെഡ്മിസ്ട്രസ് ജൂബി എന്നിവർ പങ്കെടുത്തു.
_https://www.facebook.com/100063885070805/posts/739520261520803/?mibextid=CDWPTG_
891 പോയിന്റുകളുമായി പാലക്കാട് ഉപജില്ല മുന്നിൽ

റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന ദിനത്തിൽ 891 പോയിന്റുകളുമായി പാലക്കാട് ഉപജില്ല മുന്നിൽ നിൽക്കുന്നു. 838 പോയിന്റുകൾ നേടി ഒറ്റപ്പാലം ഉപജില്ല തൊട്ടുപിന്നാലെയുണ്ട്. 826 പോയിന്റുകൾ നേടി തൃത്താല മൂന്നാമതുമുണ്ട്.

സ്കൂളുകളിൽ 400 പോയിന്റുകളുമായി ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളാണ് മുന്നിൽ. 231 പോയിന്റുകൾ നേടി പാലക്കാട് ഭാരത് മാതാ എച്ച്.എസ്.എസും 204 പോയിന്റുകളുമായി ഒറ്റപ്പാലം വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്.എസുമാണ് തൊട്ടുപിന്നിലുള്ളത്.

യു.പി ജനറൽ വിഭാഗത്തിൽ 171 പോയിന്റുകളോടെ മണ്ണാർക്കാട്, ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 358 പോയിന്റുകളുമായി പാലക്കാട്‌, ഹയർസെക്കൻഡറി വിഭാഗത്തിൽ 385 പോയിന്റുകൾ നേടി പാലക്കാട്‌, യു.പി സംസ്കൃതത്തിൽ 93 പോയിന്റുകളുമായി തൃത്താല, ഹയർസെക്കൻഡറി സംസ്കൃതത്തിൽ 93 പോയിന്റുകളോടെ പാലക്കാട്‌ ഉപജില്ലകളാണ് മുന്നിൽ.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്
___________________________________

09/12/2023

*"ജ്ഞാനോദയം"ഏകദിന തർബിയത്ത് ക്യാമ്പ് സംഘടിപ്പിച്ചു.*

മുറിയകണ്ണി : അഹ്‌മദ്‌യ്യ മുസ്ലിം ജമാഅത്തിന്റെ വനിതാ വിഭാഗം ലജ്ന ഇമായില്ലയുടെ ഏകദിന തർബിയത്ത് ക്യാമ്പ് മസ്ജിദ് നൂർ മുറിയക്കണ്ണിയിൽ സംഘടിപ്പിച്ചു. സംഘടനയുടെ പ്രാദേശികവിഭാഗം പ്രസിഡൻറ് നുസ്രത്ത് ജബ്ബാർ സാഹിബയുടെ അധ്യക്ഷതയിൽ മിൻഹ മുസഫർ സാഹിബ ഖുർആൻ പാരായണo ചെയ്യുകയും അലനല്ലൂർ MLSP ശ്രീമതി അനു ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. മുഖ്യപ്രഭാഷകൻ ജനാബ് മൗലവി നൗഷാദ് സാഹിബ് കർമ്മപരമായ വിഷയങ്ങളെക്കുറിചും വിധവകളുടെ അവകാശങ്ങളെ കുറിച്ചും ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. ജീവിതശൈലി രോഗങ്ങൾ, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ എന്നിവയെ കുറിച്ച് ശ്രീമതി അനു കൗൺസിലിങ് ക്ലാസ് നൽകുകയുണ്ടായി. കൈരളി അഞ്ചാം വാർഡ് ആശാപ്രവർത്തക ശ്രീമതി ഹസീന പരിപാടിക്ക് ആശംസകൾ അറിയിച്ചു. കർമ്മപരവും ശിക്ഷണപരവുമായ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുകയും തുടർന്ന് ശ്രീമതി താഹിറയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാറും ദുആയുടെ പ്രാധാന്യത്തെ കുറിച് സിമ്പോസിയവും അഹമ്മദിയത്ത്, വസിയ്യത്ത് എന്നീ വിഷയങ്ങളെക്കുറിച്ച് ഡോക്യുമെന്ററിയും സംഘടിപ്പിച്ചു.സദർ ലജ്നയുടെ നന്ദിയോട് കൂടി നാലുമണിക്ക് സമാപിച്ച യോഗത്തിൽ വിവിധ ഇനം മത്സരങ്ങളും ക്വിസ് കോമ്പറ്റീഷനുകളും നടന്നു.
_

09/12/2023

*വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. ഊർജ്ജ സംരക്ഷണ സാക്ഷരത യജ്ഞം*

അലനല്ലൂർ: ഊർജ്ജ സംരക്ഷണ യജ്ഞം 'മിതം 2.0' പരിപാടിയുടെ ഭാഗമായി അലനല്ലൂർ ഗവ. വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. വിദ്യാർത്ഥികൾ ഊർജ്ജ സംരക്ഷണ റാലി നടത്തി. ഊർജ്ജ സംരക്ഷണ വലയം തീർത്ത് പ്രതിജ്ഞ എടുത്തു.ഊർജ്ജ കാര്യക്ഷമത വീട്ടിൽ നിന്ന് ആരംഭിക്കുക, ഭാവി തലമുറയ്ക്ക് വേണ്ടി ഊർജ്ജം സംരക്ഷിക്കുക തുടങ്ങിയ ബോധവൽകരി ക്കുന്നതിനാണ് റാലിയും വലയവും സംഘടിപ്പിച്ചത്.

കെ.എസ്.ഇ.ബി. അസിസ്റ്റൻറ് എൻജിനീയറിങ് എ. വത്സന്റെ നേതൃത്വത്തിൽ സ്കൂളിൽ നിന്നും ആരംഭിച്ച റാലി അലനല്ലൂർ ചന്തപ്പടി ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് ഊർജ്ജ സംരക്ഷണ വലയം തീർത്തു.
പഞ്ചായത്ത് പ്രസിഡൻറ് സജ്ന സത്താർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മുള്ളത്ത് ലത ഊർജ്ജ സംരക്ഷണ സന്ദേശം നൽകി. പി.ടി.എ. പ്രസിഡൻറ് പി.എം. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രതിജ്ഞ എടുത്തു.

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എം. സജ്ന, അധ്യാപകരായ കെ. പ്രകാശ്, കെ.എസ്. ഷഫ്ന, എൻ. ഷാജി എന്നിവർ നേതൃത്വം നൽകി.

09/12/2023

*വാർഷികം ആഘോഷിച്ചു*

ശ്രീകൃഷ്ണപുരം : ടി കെ ഡി സ്മാരക പൊതുജന വായനശാല യുടെയും, JCI ശ്രീകൃഷ്ണപൂരത്തിന്റെയും സംയുക്തആഭിമുഖ്യത്തിൽ പ്രവർത്തിച്ചു വരുന്ന സ്പീക്കഴ്സ് ക്ലബ്ബിന്റെ ഒന്നാം വാർഷിക ആഘോഷം വായനശാലയിൽ വെച്ച് നടത്തി. കെ. പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വായനശാല സെക്രട്ടറി കെ. വിദ്യാധരൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. JCI
ശ്രീകൃഷ്ണപുരം പ്രസിഡന്റ്‌ കെ. ജയപ്രകാശ് ആശംസകൾ അർപ്പിച്ചു. ശ്രീയ സ്വാഗതം പറഞ്ഞു. എം. കെ. ജയന്തിയുടെ പരിശീലന ക്ലാസും, സ്പീക്കഴ്സ് ക്ലബ് അംഗങ്ങളുടെ കലാപരിപാടികളുമുണ്ടായി.

08/12/2023

*ഡോക്ടർമാരുടെ കുറവ്: കരിമ്പുഴ പഞ്ചായത്തിൽ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം താളംതെറ്റി*

ശ്രീകൃഷ്ണപുരം∙ ഡോക്ടർമാരുടെ കുറവു മൂലം കരിമ്പുഴ ഗ്രാമ പഞ്ചായത്തിലെ കോട്ടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും എളമ്പുലാശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പ്രവർത്തനങ്ങൾ താളംതെറ്റുന്നു. കോട്ടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നവംബർ മാസം മുതൽ സ്ഥിരം ഡോക്ടർ ഇല്ല. ഗ്രാമ പഞ്ചായത്ത് നിയമിച്ച ഡോക്ടർക്കു പുറമെ എളമ്പുലാശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്കാണ് ഇവിടെ ചുമതല നൽകിയിരുന്നത്. എന്നാൽ ഈ ഡോക്ടർക്ക് സ്ഥലം മാറ്റം വന്നതോടെ കോട്ടപ്പുറത്തെ ഒ.പി മുടങ്ങാനുള്ള സാധ്യതയേറി. 150ളം രോഗികളാണ് ദിവസവും ഇവിടെ ചികിത്സയ്ക്കെത്തുന്നത്.

കോട്ടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ചുമതല നൽകിയതോടെ എളമ്പുലാശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒരു സ്ഥിരം ഡോക്ടറും ആർദ്രം പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്ത് നിയമിച്ച ഡോക്ടറും മാത്രമാണുള്ളത്. ഇതിൽ ഒരാൾക്ക് കുത്തിവയ്പിനോ മറ്റ് യോഗങ്ങൾക്കോ പോകേണ്ട അവസ്ഥ വന്നാൽ സായാഹ്ന ഒപിയെ പോലും ബാധിക്കുന്ന സാഹചര്യം ആണ്. നിലവിലെ ഡോക്ടർമാർക്ക് അമിത ജോലി ഭാരവും ഉണ്ട്. കോട്ടപ്പുറം ആശുപത്രിയിൽ ഡോക്ടർ ഇല്ലാതെയായാൽ ഗ്രാമ പഞ്ചായത്തിന്റെ പദ്ധതി നിർവഹണത്തെയും ബാധിച്ചേക്കാം. കോട്ടപ്പുറത്തെയും എളമ്പുലാശ്ശേരിയിലെയും ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്ന് ശ്രീകൃഷ്ണപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് തെങ്ങിൻതോട്ടം ആവശ്യപ്പെട്ടു.
_

08/12/2023

*റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം;727 പോയിന്റുകളുമായി പാലക്കാട് ഉപജില്ല മുന്നില്‍*

പാലക്കാട്‌ :റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ നാലാം ദിനം 727 പോയിന്റുകളോടെ പാലക്കാട് ഉപജില്ല മുന്നില്‍ നില്‍ക്കുന്നു. 674 പോയിന്റുകളുമായി ഒറ്റപ്പാലം ഉപജില്ലയാണ് തൊട്ടുപിന്നാലെയുള്ളത്. 652 പോയിന്റുകളുമായി തൃത്താല ഉപജില്ല മൂന്നാമതുണ്ട്.
സ്‌കൂളുകളില്‍ 300 പോയിന്റുകള്‍ നേടി ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് മുന്നില്‍. 181 പോയിന്റുകള്‍ നേടി പാലക്കാട് ഭാരത്മാതാ എച്ച്.എസ്.എസും 171 പോയിന്റുമായി തൃത്താല പെരിങ്ങോട് എച്ച്.എസ്.എസുമാണ് പുറകിലുള്ളത്.
യു.പി ജനറല്‍ വിഭാഗത്തില്‍ 136 പോയിന്റുകളോടെ മണ്ണാര്‍ക്കാടും ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 290 പോയിന്റുകളുമായി ഒറ്റപ്പാലവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 319 പോയിന്റുകള്‍ നേടി പാലക്കാട് ഉപജില്ലയുമാണ് മുന്നിട്ടുനില്‍ക്കുന്നത്. യു.പി സംസ്‌കൃതത്തില്‍ 60 പോയിന്റുകളുമായി തൃത്താല ഉപജില്ലയും ഹയര്‍ സെക്കന്‍ഡറി സംസ്‌കൃതത്തില്‍ 38 പോയിന്റുകളോടെ പാലക്കാടും മുന്നിലുണ്ട്.
ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബി കലോത്സവം സമാപിച്ചു. 158 പോയിന്റ് നേടി മണ്ണാര്‍ക്കാടും തൃത്താലയും പട്ടാമ്പിയും സംയുക്ത ജേതാക്കളായി. 156 പോയിന്റ് നേടിയ ഒറ്റപ്പാലം രണ്ടാം സ്ഥാനം നേടിയപ്പോള്‍ 155 പോയിന്റ് നേടി ഷൊര്‍ണൂര്‍ മൂന്നാംസ്ഥാനത്തെത്തി.
അറബി കലോത്സവത്തില്‍ യു.പി വിഭാഗത്തില്‍ 65 പോയിന്റ് വീതം നേടി തൃത്താല, പറളി, കുഴല്‍മന്ദം, പട്ടാമ്പി ഉപജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. 63 പോയിന്റ് നേടി മണ്ണാര്‍ക്കാട്, ഒറ്റപ്പാലം ഉപജില്ലകള്‍ രണ്ടാം സ്ഥാനവും 61 പോയിന്റ് നേടി പാലക്കാട്, ആലത്തൂര്‍ ഉപജില്ലകള്‍ മൂന്നാം സ്ഥാനവും നേടി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 95 പോയിന്റ് വീതം നേടി മണ്ണാര്‍ക്കാട്, ഷൊര്‍ണൂര്‍ ഉപജില്ലകള്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ 93 പോയിന്റ് നേടി തൃത്താല, ഒറ്റപ്പാലം, പട്ടാമ്പി ഉപജില്ലകള്‍ രണ്ടാം സ്ഥാനവും 89 പോയിന്റ് നേടി പാലക്കാട് ഉപജില്ലാ മൂന്നാം സ്ഥാനവും നേടി.
കുഴല്‍മന്ദം ഉപജില്ലയിലെ എ.യു.പി.എസ്. ചെങ്ങണിയൂര്‍ 55 പോയിന്റ് നേടി യു.പി. വിഭാഗത്തില്‍ ബെസ്റ്റ് സ്‌കൂള്‍ പദവി നേടി. ഒറ്റപ്പാലം ഉപജില്ലയിലെ അനങ്ങനടി എച്ച്.എസ്.എസ്. 68 പോയിന്റ് നേടി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബെസ്റ്റ് സ്‌കൂള്‍ സ്ഥാനം കരസ്ഥമാക്കി.
=

07/12/2023

*"നീന്തലറിയാത്തവർ പുഴയിൽ ഇറങ്ങരുത് "; സുരക്ഷ വാണിങ്ങ് ബോർഡ് സ്ഥാപിച്ച് സിവിൽ ഡിഫൻസ്*

അട്ടപ്പാടി: അശ്രദ്ധമായി പുഴയിലിറങ്ങുന്നത് മൂലം അപകടങ്ങൾ പതിവാകുന്നത് തടയാൻ ആനക്കൽ പാലത്തിൽ സിവിൽ ഡിഫൻസ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ സുരക്ഷാ വാണിങ് ബോർഡ് സ്ഥാപിച്ചു. സിവിൽ ഡിഫൻസ് റൈസിങ് ഡേ ആഘോഷത്തിൻ്റെ ഭാഗമായാണ് ബോർഡ് സ്ഥാപിച്ചത്. ഈ ഭാഗത്ത് അപകടങ്ങൾ പതിവായിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്ന് വിനോദ സഞ്ചാരത്തിന്റെ ഭാഗമായി അട്ടപ്പാടിയിലെത്തുന്നവരാണ് അശ്രദ്ധമായി പുഴയിലിറങ്ങി അപകടങ്ങളിൽ പെട്ടിരുന്നത്. പുറമേ നിന്ന് എത്തുന്നവർക്ക് പുഴയുടെ ആഴമോ ഇറങ്ങിയാലുണ്ടാകാവുന്ന അപകടമോ തിരിച്ചറിയാനാകാത്തതായിരുന്നു പ്രധാന കാരണം. ഇത്തരം ഇടങ്ങളിൽ ബോധവൽക്കരണ ബോർഡ് സ്ഥാപിക്കണമെന്നത് കാലങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമായിരുന്നു. മണ്ണാർക്കാട് ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ സുൽഫിസ് ഇബ്രാഹിം മേൽനോട്ടം വഹിച്ചു. പ്രദേശവാസികളും പങ്കെടുത്തു.

06/12/2023

*ഫുട്ബോൾ അക്കാദമിയിലേക്ക് ഫുട്ബോൾ സ്പോൺസർ ചെയ്തു*

എടത്തനാട്ടുകര : പി കെ എച്ച് എം ഒ യുപി സ്കൂൾ ഫുട്ബോൾ അക്കാദമിയിലേക്ക് ഫുട്ബോൾ സ്പോൺസർ ചെയ്ത് നാട്ടിലെ പൊതുപ്രവർത്തകൻ ശ്രീ. ജമാലുദ്ദീൻ. എം പി ടി എ പ്രസിഡണ്ടിന് കൈമാറി

ചടങ്ങിൽ സ്കൂൾ പ്രധാനാദ്ധ്യാപിക കെ. റംല ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പി.അബ്ദുൽ വഹാബ് മാസ്റ്റർ, കായികാധ്യാപകൻ ടി കെ മുബീൻ, അധ്യാപകരായ എം ഷമീമ, സീനിയർ അസിസ്റ്റന്റ് എൻ യു സീനത്ത്, വി.റസാഖ്, ഷാനിർ ബാബു, ജയകൃഷ്ണൻ, ഷീജ മോൾ, ഷീജ, അർഷദ് സി എം, സബീൽ എന്നിവർ പങ്കെടുത്തു.

06/12/2023

*റോഡ് നവീകരണം*
*_തച്ചമ്പാറയുടെ മുഖച്ഛായ മാറുന്നു_*

തച്ചമ്പാറ :തച്ചമ്പാറ ദേശബന്ധു ഹൈസ്കൂളിന് സമീപത്തുകൂടി കാരാകുറുശ്ശിയിലേക്ക് പോകുന്ന റോഡിന്റെ വശങ്ങൾ ഇന്റർലോക്ക് പതിപ്പിക്കാനുള്ള പണികൾ ഊർജ്ജിതമായി നടന്നുവരുന്നു.തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ഏഴു ലക്ഷം രൂപ ചിലവ് വരുത്തിയാണ് നവീകരണം പൂർത്തിയാകുന്നത്. വിദ്യാർത്ഥികൾക്ക് കാൽനടയായി സഞ്ചരിക്കാനും ജന തിരക്ക് ഏറിയ സ്ഥലം ആയതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും ജനങ്ങൾക്ക് ഇത് ഉപകാരപ്പെടും എന്നും വളരെയധികം ശുചിത്വമേറിയ ഒരു റോഡ് തന്നെ ആകും വരും ദിവസങ്ങളിൽ ഈ തച്ചമ്പാറ കാരാകുറുശ്ശി റോഡ് എന്ന് തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓ നാരായണൻകുട്ടി തച്ചമ്പാറ ന്യൂസ് ലൈവിനോട് പറഞ്ഞു. സ്കൂളിലെ വിദ്യാർഥികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന റോഡാണിത് എന്നും രാവിലെയും വൈകുന്നേരവും വിദ്യാർത്ഥികൾ സഞ്ചരിക്കുമ്പോൾ മറ്റു വാഹനങ്ങൾക്ക് ഈ റോഡുവഴി കടന്നുപോവാൻ ബുദ്ധിമുട്ട് ആയിരുന്നു സ്കൂൾ സമയം കഴിഞ്ഞാൽ റോഡിന് സമീപത്തായി വാഹനം പാർക്ക് ചെയ്താൽ റോഡിലൂടെ വാഹനങ്ങൾ പോകുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു ഇടം കൂടി ആയിരുന്നു തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ജനങ്ങൾക്ക് വളരെയധികം പ്രയോജനകരമായിട്ടുള്ള ഒരു പ്രവർത്തി തന്നെയാണ് ഈ റോഡിനു വേണ്ടി ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് വിദ്യാർത്ഥികളും ജനങ്ങളും അഭിപ്രായപ്പെടുന്നു.

06/12/2023

*അട്ടപ്പാടിയിലെ വീട്ടില്‍ നിന്ന് ആനക്കൊമ്ബും നടൻ തോക്കും സ്‌ഫോടകവസ്തുക്കളുമായി മൂന്ന് പേരെ പിടികൂടി*

പാലക്കാട്: അട്ടപ്പാടിയിലെ വീട്ടില്‍ നിന്ന് ആനക്കൊമ്ബും നടൻ തോക്കും സ്‌ഫോടകവസ്തുക്കളുമായി മൂന്ന് പേരെ പിടികൂടി.അട്ടപ്പാടി ഇലച്ചിവഴി സ്വദേശി സിബി, മലപ്പുറം പെരിന്തല്‍മണ്ണ യുസ്ഥസ്‌കാൻ, ബാംഗ്ലൂര്‍ സ്വദേശി അസ്‌ക്കര്‍ എന്നിവരാണ് പിടിയിലായത്.
രണ്ട് ആനക്കൊമ്ബും ആറ് നാടൻ തോക്കുകളും പുലി പല്ലും കരടിയുടെ പല്ലുകളുമാണ് പിടികൂടിയത്. ഇലച്ചിവഴി സ്വദേശി സിബിയുടെ വീട്ടില്‍ നിന്നാണ് സാധനങ്ങള്‍ കണ്ടെത്തിയത്. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും ഫോറസ്റ്റ് ഇൻറലിജെൻ്റ് സെല്ലും ഫ്ളയിങ് സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

05/12/2023

*ഗണിതശാസ്ത്രമേളയിൽ കല്ലടി ഹയർസെക്കൻഡറി സ്കൂളിന് മികച്ച നേട്ടം*

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്ക്കൂൾ ഗണിതശാസ്ത്രമേളയിൽ കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്കൂളിന് മികച്ച നേട്ടം. ഹയർസെക്കന്ററി വിഭാഗത്തിൽ 32 പോയന്റ് നേടി കല്ലടി ഹയർസെക്കൻഡറി സ്ക്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഗൗതം. ആർ, അദർ ചാർട്ട്
(ഒന്നാം സ്ഥാനം, എ ഗ്രേഡ്)

ഗൗതം. വി
ക്വിസ്, അപ്ലൈഡ് കൺസ്ട്രക്ഷൻ
(രണ്ടിലും മൂന്നാം സ്ഥാനം, എ ഗ്രേഡ്)

തഷ്രീഫ (Thashreefa.p)
നംബർ ചാർട്ട്
(എ ഗ്രേഡ്)

നമിത കൃഷ്ണ.കെ
ഗെയിംസ്
(എ ഗ്രേഡ്)

എന്നിവരാണ് സ്കൂളിന് മികച്ച വിജയം നേടിക്കൊടുത്തത്. ഗണിത ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച് സ്കൂളിന് അഭിമാനമായി മാറിയ വിദ്യാർഥികളെ മാനേജ്മെന്റ്, പി.ടി.എ. അഭിനന്ദിച്ചു.

04/12/2023

*🚨ശ്രദ്ധിക്കുക*

*⚠️കുമരംപുത്തൂർ ഭാഗത്ത്* *പശുക്കൾക്ക് നേരെ തെരുവ് നായ ആക്രമണം*

മണ്ണാർക്കാട്: പശുക്കൾക്ക് നേരെ തെരുവ് നായ ആക്രമണം. ഒന്നിൽ കൂടുതൽ പശുക്കൾക്ക് കടിയേറ്റു. കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്ക്കൂളിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. മേയാൻ വിട്ട പശുക്കളെയാണ് തെരുവ് നായക്കൂട്ടം ആക്രമിച്ചത്. കടിച്ച നായക്ക് പേ ഉള്ളതായി സംശയമുണ്ട്. മനുഷ്യർക്ക് നേരെ ആക്രമണമുണ്ടായിട്ടില്ല. കടിച്ച നായയെ ഇത് വരെ കണ്ടെത്താനായിട്ടില്ല. ഭീതിജനകമായ അവസ്ഥ നിലവിലില്ല. സമീപ പ്രദേശത്തുള്ളവരും, അത് വഴി യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കുക

04/12/2023

*എംഡിഎംഎയുമായി മണ്ണാർക്കാട് സ്വദേശി പിടിയിൽ*

കല്‍പ്പറ്റ: എം.ഡി.എം.എയുമായി മണ്ണാർക്കാട് സ്വദേശിയായ യുവാവ് പിടിയിൽ.
രാഹുല്‍ ഗോപാലനെ(28)യാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ റാട്ടക്കൊല്ലിയില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് ഇയാൾ പിടിയിലായത്. 1.540 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. എസ്.ഐ കെ.എ. അബ്ദുള്‍ കലാം, എസ്.സി.പി.ഒമാരായ നജീബ്, സുമേഷ്, സി.പി.ഒമാരായ ലിന്‍രാജ്, ശ്രീരാഗ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെ കുറിച്ച് പൊലീസിനും എക്‌സൈസിനും ലഭിക്കുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലെ സ്‌കൂള്‍ കോളേജ് പരിസരങ്ങളില്‍ നിരന്തരമായ പരിശോധനയാണ് ഉദ്യോഗസ്ഥര്‍ നടത്തി വരുന്നത്.

Address

Mannarkkad
Mannarkkad
678601

Alerts

Be the first to know and let us send you an email when Mannarkkad on News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mannarkkad on News:

Videos

Share

Category

Nearby media companies


Other Newspapers in Mannarkkad

Show All