Online Edathanattukara news

Online Edathanattukara news News

 #⭕അലനല്ലൂർ സർവീസ് സഹകരണ ബാങ്ക്;നീതി ലാബിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. #രക്തസമ്മർദ്ദ, പ്രമേഹ രോഗികൾക്കു മുൻഗണന ന...
19/08/2023

#⭕അലനല്ലൂർ സർവീസ് സഹകരണ ബാങ്ക്;നീതി ലാബിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. #

രക്തസമ്മർദ്ദ, പ്രമേഹ രോഗികൾക്കു മുൻഗണന നൽകിക്കൊണ്ട് അലനല്ലൂർ നീതിലാബിൽ ഡോക്ടർ ഘനശ്യാമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു.നൂറോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ സൗജന്യ പ്രമേഹ,രക്തസമ്മർദ്ദ പരിശോധനക്കൊപ്പം ഡോക്ടറുടെ സേവനവും മരുന്നുകളും ക്യാമ്പിൽ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്തു.

അലനല്ലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ രാജകൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉത്ഘാടന ചടങ്ങ് പതിമൂന്നാം വാർഡ് മെമ്പർ പി മുസ്തഫ ഉത്ഘാടനം ചെയ്തു. ലാബ് ഇൻചാർജ് മുസ്തഫ സ്വാഗതം പറഞ്ഞു. ബ്രാഞ്ച് മാനേജർമാരായ ജയകൃഷ്ണൻ, രാധിക തുടങ്ങിയവർ സംബന്ധിച്ചു.

വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ സോഷ്യൽ ക്ലബ്ബ്‌ സംഘടിപ്പിച്ച 'ഭിന്നശേഷി സൗഹൃദ വിദ്യാലയം' രചനാ മത്സരങ്ങൾ  ശ്രദ്ധേയമായി....
07/12/2022

വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ സോഷ്യൽ ക്ലബ്ബ്‌ സംഘടിപ്പിച്ച 'ഭിന്നശേഷി സൗഹൃദ വിദ്യാലയം' രചനാ മത്സരങ്ങൾ ശ്രദ്ധേയമായി.*

എടത്തനാട്ടുകര: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ സോഷ്യൽ ക്ലബ്ബിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഭിന്നശേഷി സൗഹൃദ വിദ്യാലയം' രചനാമത്സരങ്ങൾ ശ്രദ്ധേയമായി.

ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ വിദ്യാലയത്തിലേത്ത്‌ ആകർശിപ്പിക്കാനും സമൂഹത്തിൽ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും, വിവേചനവും ഇല്ലാതാക്കാനും , ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരനും, അവരുടെ അവകാശ സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പ്‌ ഈ പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയിൽ ചിത്രരചന പെൻസിൽ ഡ്രോയിംഗ്‌, ചിത്രരചന ജലഛായം, കളറിംഗ്‌, പോസ്റ്റർ രചന എന്നിവ സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനധാനം പ്രധാനാധ്യാപകൻ
സി.ടി മുരളീധരൻ, ‌സ്റ്റാഫ്‌ കൺവീനർ സി മുഹമ്മദാലി, സീനിയർ അസിസ്റ്റന്റ്‌ കെ.എം ഷാഹിന സലീം എന്നിവർ നിർവ്വഹിച്ചു. അധ്യാപകരായ കെ.എ മിന്നത്ത് , ടി ഹബീബ, എം പി മിനീഷ, എ.പി ആസിം ബിൻ ഉസ്മാൻ, എൻ ഷാഹിദ് സഫർ , എം ഷബാന ഷിബില , ഐ ബേബി സൽവ, എം മാഷിദ എന്നിവർ രചനാമത്സരങ്ങൾക്ക്‌ നേതൃത്വം നൽകി.

*---------------------------------------*          *onlıne edαthαnαttukαrα*     *🔖 05-DEC-2022 തിങ്കൾ**-----------------...
05/12/2022

*---------------------------------------*
*onlıne edαthαnαttukαrα*
*🔖 05-DEC-2022 തിങ്കൾ*
*----------------------------------------*

*മണ്ണിനെ അടുത്തറിഞ്ഞ്‌ വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ കാർഷിക‌ ക്ലബ്ബ്‌ അംഗങ്ങൾ.* എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം....
05/12/2022

*മണ്ണിനെ അടുത്തറിഞ്ഞ്‌ വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ കാർഷിക‌ ക്ലബ്ബ്‌ അംഗങ്ങൾ.*

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ കാർഷിക‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക മണ്ണ് ദിനാചരണം സംഘടിപ്പിച്ചു. ആയിരക്കണക്കിനു വർഷങ്ങൾകൊണ്ട്‌ രൂപപ്പെടുന്ന കൃഷിക്കുപയുക്തമായ മേൽമണ്ണ് സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടാനും മണ്ണ് സംരക്ഷണത്തിനു വിഘാതമായി നിൽക്കുന്നത്‌ മനുഷ്യൻ തന്നെയാണെന്ന തിരിച്ചറിവുണ്ടാവാനും, മുൻ തലമുറകൾ സംരക്ഷിച്ചു കൈമാറിയ ഭൂമിയും, മണ്ണും ഉൽപാദനക്ഷ്മതയോടെ നില നിർത്താനും വലിയ പോറലുകളില്ലാതെ വരും തലമുറക്ക്‌ കൈമാറേണ്ടതാണെന്ന് ബോധ്യപ്പെടാനും, വിവിധയിനം മണ്ണുകളായ എക്കൽമണ്ണ്, ചെമ്മണ്ണ്, കറുത്തമണ്ണ്, തീരദേശമണ്ണ്, കരിമണ്ണ്, വെട്ടുകൽമണ്ണ്, മലയോരമണ്ണ്, വനമണ്ണ് എന്നിവ നേരിൽ പരിചയപ്പെടാനും ഉതകുന്നരീതിയിലായിരുന്നു ദിനാചരണം.

പരിപാടി ഒറ്റപ്പാലം മണ്ണ് സംരക്ഷണ കേന്ദ്രം ഓഫീസർ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സി.ടി മുരളീധരൻ 'മണ്ണാണ് ജീവൻ, മണ്ണിലാണ് ജീവൻ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.സ്റ്റാഫ്‌ കൺവീനർ സി മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു.

അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത്‌, ടി ഹബീബ, എം.പി മിനീഷ, എ.പി ആസിം ബിൻ ഉസ്മാൻ, എം ഷബാന ഷിബില, കെ.പി ഫായിഖ്‌ റോഷൻ, എൻ ഷാഹിദ്‌ സഫർ, എം മാഷിദ സ്കൂൾ കാർഷിക മന്ത്രി എൻ നിമ എന്നിവർ സംബന്ധിച്ചു.

മരണപ്പെട്ടുപൂക്കാടംഞ്ചേരി മഹല്ലിൽ തടിയംപറമ്പ് മോസ്ക്കോയിൽ താമസിക്കുന്ന കർത്താർവടക്കേതിൽ കുഞ്ഞയമ്മു മരണപ്പെട്ടു.ജനാസ ഖബറട...
04/12/2022

മരണപ്പെട്ടു

പൂക്കാടംഞ്ചേരി മഹല്ലിൽ തടിയംപറമ്പ് മോസ്ക്കോയിൽ താമസിക്കുന്ന കർത്താർവടക്കേതിൽ കുഞ്ഞയമ്മു മരണപ്പെട്ടു.
ജനാസ ഖബറടക്കം നാളെ(05/12/22) രാവിലെ 9 മണിക്ക് പൂക്കാടംഞ്ചേരി പളളിയുടെ കബർസ്ഥാനിൽ

എടത്തനാട്ടുകര കലാസമിതി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിനാചാരണം സംഘടിപ്പിച്ചുഎടത്തനാട്ടുകര കലാസമിതി ഗ്രന്ഥശാലയുടെ ...
04/12/2022

എടത്തനാട്ടുകര കലാസമിതി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിനാചാരണം സംഘടിപ്പിച്ചു

എടത്തനാട്ടുകര കലാസമിതി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിനാചാരണം സംഘടിപ്പിച്ചു. അലനല്ലൂർ ഗ്രാമ പഞ്ചായത്ത് അംഗം പി.പി സജ്ന സത്താർ ഉദ്ഘാടനം ചെയ്തു താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ അബ്ദുള്ള മാസ്റ്ററുടെ അധ്യക്ഷത വഹിച്ചു

ഭിന്നശേഷി എന്നത് വിഭിന്നമായ കഴിവുള്ളവർ ആണെന്നും മാറ്റി നിർത്തുകയല്ല വേണ്ടത് ചേർത്തു നിർത്തി അവർക്ക് വേണ്ടുന്ന സഹകരണങ്ങൾ നൽകുകയാണ് വേണ്ടതെന്നും ഉദ്‌ഘാടക പറഞ്ഞു ചടങ്ങിൽ മണ്ണാർക്കാട് BRC സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്രീമതി ഷെറിന തയ്യിൽ ഭിന്നശേഷി സൗഹൃദലോകം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ്‌ എടുത്തു.

ലൈബ്രേറിയൻ കാർത്തിക പ്രമോദ്, ഇബ്നു അലി എടത്തനാട്ടുക്കര, വി. അബൂബക്കർ, CT മുരളിമാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു.വിദ്യാർത്ഥികളുടെ കലാപരിപാടികളും സമ്മാനവിതരണവും നടത്തി.

ലോകഭിന്ന ശേഷീ ദിനത്തോടനുബന്ധിച്ചുള്ള മാസാചരണത്തിന് മുണ്ടക്കുന്ന് സ്കൂളിൽ തുടക്കമായി.*എടത്തനാട്ടുകര : മുണ്ടക്കുന്ന് എ.എൽ....
04/12/2022

ലോകഭിന്ന ശേഷീ ദിനത്തോടനുബന്ധിച്ചുള്ള മാസാചരണത്തിന് മുണ്ടക്കുന്ന് സ്കൂളിൽ തുടക്കമായി.*

എടത്തനാട്ടുകര : മുണ്ടക്കുന്ന് എ.എൽ.പി.സ്കൂളിൽ ലോക ഭിന്ന ശേഷീ ദിനാചരണം വിപുലമായി ആചരിച്ചു. സ്കൂളിലെ ഭിന്നശേഷി കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലിയോടെ പരിപാടികൾക്ക് തുടക്കമായി. അസംബ്ലിയിൽ ഭിന്ന ശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

വൈകല്യങ്ങളെ അതിജയിച്ച് സ്വയം തൊഴിലിൽ ഏർപ്പെടുകയും തന്റെ വീൽചെയറിൽ സഞ്ചരിച്ച് അത് മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്ന സ്കൂളിലെ പൂർവ വിദ്യാർഥി ഷൗക്കത്ത് തെക്കൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളെ അകറ്റി നിർത്താതെ സ്നേഹത്തോടെ അവരെ തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളികളാക്കണമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ കുട്ടികളോട് അഭ്യർത്ഥിച്ചു

അദ്ദേഹത്തെ സ്‌കൂളിന് വേണ്ടി പൊന്നാടയണിയിച്ച് മാനേജർ പി. ജയശങ്കരൻ മാസ്റ്റർ ആദരിച്ചു. സ്കൂളിന്റെ ഉപഹാരം പി.ടി.എ. പ്രസിഡണ്ട് ഷമീർ തോണിക്കരയും സമ്മാനിച്ചു

വിത്ത് പേനകൾ, കുട എന്നിവയാണ് ഷൗക്കത്ത് നിർമിച്ചു കൊണ്ടിരിക്കുന്നത്. നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങാതെ പ്രതിസന്ധികളെ തരണം ചെയ്ത ഷൗക്കത്തിന്റെ മാതൃക നമുക്ക് പ്രചോദനമാകണമെന്ന് ജയശങ്കരൻ മാസ്റ്റർ തന്റെ പ്രഭാഷണത്തിൽ സൂചിപ്പിച്ചു

കുട്ടികളുടെ കളറിംഗ് മത്സരവും മുതിർന്ന കുട്ടികളുടെ "ഭിന്നശേഷീ സൗഹൃദ വിദ്യാലയം" എന്ന വിഷയത്തിൽ പോസ്റ്റർ രചനയും നടന്നു

ഡിസംബർ 1 മുതൽ 31 വരെയുള്ള ഒരുമാസക്കാലയളവിൽ വൈവിധ്യങ്ങളായ അനുബന്ധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പ്രധാനാധ്യാപകൻ പുല്ലിക്കുന്നൻ യൂസഫ് അറിയിച്ചു.

വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ സംഘടിപിച്ച ഭിന്നശേഷി സൗഹൃദ സംഗമം ശ്രദ്ധേയമായി*എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി...
04/12/2022

വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ സംഘടിപിച്ച ഭിന്നശേഷി സൗഹൃദ സംഗമം ശ്രദ്ധേയമായി*

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ഭിന്നശേഷി സൗഹൃദ സംഗമം ശ്രദ്ധേയമായി. സമൂഹത്തിൽ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും, വിവേചനവും ഇല്ലാതാക്കാനും , ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരനും, അവരുടെ അവകാശ സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും വേണ്ടിയാണ് ഈ സംഗമം സംഘടിപ്പിച്ചത്. പരിമിതികളെ വകവെക്കാതെ സംഗമത്തിൽ അവർ ഒത്തുകൂടി. സംഗമം ഒളിമ്പ്യൻ ആകാശ് എസ് മാധവ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അയ്യൂബ് മുണ്ടഞ്ചേരി അധ്യക്ഷത വഹിച്ചു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അലി മഠത്തൊടി മുഖ്യാതിഥിയായി, പ്രധാനാധ്യാപകൻ സി ടി മുരളീധരൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റഹ്മത്ത് മഠത്തൊടി, കെ.ടി.ഹംസപ്പ , റഹീസ് എടത്തനാട്ടുകര, ഷമീം കരുവള്ളി, റസാഖ് മംഗലത്ത്, ശിഹാബ് വെളുത്തേടത്ത്, ഉമ്മർ കുറുക്കൻ, ടി പി നൂറുദ്ദീൻ,അലി കാപ്പുങ്ങൽ എന്നിവർ ഭിന്നശേഷിക്കാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. "പരിമിതികളെ എങ്ങനെ മറികടക്കാം" എന്ന് വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ പി.കെ ഷംസുദ്ദീനും, "ഭിന്നശേഷി സൗഹൃദ വിദ്യാലയം"എന്ന വിഷയത്തിൽ റഷീദ് ചതുരാലയും ക്ലാസെടുത്തു. ടി.എസ്.നേഹ ഹുസൈൻ, പി.മുഹമ്മദ് നിഹാൽ, പി.പി. ആദിൽ ഹാമിദ് , വി. സാദിഖ്, ആയിഷ പാതിരമണ്ണ, ഷൗക്കത്തലി തെക്കൻ, റഷീദ് പരിയാരൻ, എൻ.നിമ, കെ. മിൻഹ എന്നിവരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത് ,സി. മുഹമ്മദാലി, എ.പി ആസിം ബിൻ ഉസ്മാൻ, എം പി മിനിഷ ,എൻ ഷാഹിദ് സഫർ , എം ഷബാന ഷിബില , ഐ ബേബി സൽവ, എം മാഷിദ എന്നിവർ സംസാരിച്ചു.

'പൈതൃകം' സാംസ്കാരിക പ്രദർശനമൊരുക്കി വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളി‌ലെ വിദ്യാർത്ഥികൾ‌╌╌╌╌╌╌╌╌╌╌╌╌╌╌എടത്തനാട്ടുകര: വട്ടമ...
03/12/2022

'പൈതൃകം' സാംസ്കാരിക പ്രദർശനമൊരുക്കി വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളി‌ലെ വിദ്യാർത്ഥികൾ‌
╌╌╌╌╌╌╌╌╌╌╌╌╌╌
എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി. സ്കൂളിൽ 'പൈതൃകം' സാംസ്കാരിക പ്രദർശനം സംഘടിപ്പിച്ചു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കേരളത്തിന്റെ സാംസ്കാരിക പൈതൃകം, തനതായ കലകൾ, ഭാഷ, സാഹിത്യം മുതലായവ പുതുതലമുറയിലേക്ക്‌ എത്തിക്കാനും അതിലൂടെ പഴയകാലത്തെക്കുറിച്ച്‌ വ്യക്തമായ ധാരണ കുട്ടികളിലുണ്ടാക്കാനും ഉതകുന്നതരത്തിലായിരുന്നു പരിപാടി. അറുനൂറിൽ പരം പഴയകാല വസ്തുക്കളും, സാംസ്കാരിക നായകന്മാരുടെ ചിത്രങ്ങളും, കേരളത്തനിമ വിളിച്ചോതുന്ന കലാരൂപങ്ങളുടെ ചിത്രങ്ങളും പ്രദർശനത്തിന് മാറ്റുകൂട്ടി. പരിപാടി മണ്ണാർക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി ബുഷറ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡ്ന്റ്‌ അയ്യൂബ്‌ മുണ്ടഞ്ചീരി അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന കശുവണ്ടി ബോർഡ്‌ അംഗവും അലനല്ലൂർ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ മൻസിൽ അബൂബക്കർ, പ്രവാസി സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എം.പി അബൂബക്കർ മാസ്റ്റർ, എം.പി.ടി.എ പ്രസിഡന്റ്‌ കെ കാർത്തിക കൃഷ്‌ണ, സ്റ്റാഫ്‌ കൺവീനർ, സി മുഹമ്മദാലി, പ്രധാനാധ്യാപകൻ സി.ടി മുരളീധരൻ, പി.ടി.എ വൈസ്‌ പ്രസിഡ്ന്റ് റസാഖ്‌ മംഗലത്ത്‌, എം.പി.ടി.എ വൈസ്‌ പ്രസിഡന്റ്‌ പി ഫെമിന, കുഞ്ഞമ്മു പാറോക്കോട്ട്, കെ.പി കുഞ്ഞുമുഹമ്മദ്‌, എസ്‌.എം.സി അംഗങ്ങളായ നാസർ കാപ്പുങ്ങൽ, സുബൈർ പാറോക്കോട്ട്‌, വി അബൂബക്കർ, അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത്‌, ടി ഹബീബ, എം.പി മിനീഷ, എ.പി ആസിം ബിൻ ഉസ്മാൻ, എം ഷബാന ഷിബില, ഐ ബേബി സൽവ, എൻ ഷാഹിദ്‌ സഫർ, എം മാഷിദ, കെ സൗമ്യ, വി അനിത, പി അജിത, കെ ഷംസീത ബീഗം, സി അശ്വതി, എം നിഷ, എം മുസ്തഫ എന്നിവർ സംബന്ധിച്ചു. പ്രദർശനം വീക്ഷിക്കാൻ കെ.സ്‌.എച്ച്‌.എം ആർട്ട്സ്‌ കോളേജിലെ വിദ്യാർത്ഥികളും പരിസരങ്ങളിലെ സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും എത്തിച്ചേർന്നു.

ഗവ.എല്‍.പി.എസ് എടത്തനാട്ടുകര മൂച്ചിക്കലിലെ' ഒളിമ്പിയ' സ്കൂൾ കായികമേള നടത്തി➖➖➖➖➖➖➖➖➖എടത്തനാട്ടുകര : ജി.എല്‍.പി.എസ് എടത്ത...
03/12/2022

ഗവ.എല്‍.പി.എസ് എടത്തനാട്ടുകര മൂച്ചിക്കലിലെ' ഒളിമ്പിയ' സ്കൂൾ കായികമേള നടത്തി

➖➖➖➖➖➖➖➖➖

എടത്തനാട്ടുകര : ജി.എല്‍.പി.എസ് എടത്തനാട്ടുകര മൂച്ചിക്കലിലെ ഒളിമ്പിയ സ്കൂൾ കായികമേള കുരുന്നുകളില്‍ ആവേശം തീ൪ത്തു. മുന്‍ കേരള പോലീസ് ഫുട്ബാൾ താര൦ സി.സാജിദ് ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് എ൦.ജിനേഷ് അധ്യക്ഷത വഹിച്ചു.

പ്രി പ്രെെമറി മുതല്‍ എല്ലാ ക്ലാസിലെയു൦ എല്ലാ വിദ്യാർത്ഥികളെയു൦ പങ്കെടുപ്പിച്ച് നടത്തിയ കായികമേള കുരുന്നുകൾക്ക് വേറിട്ട അനുഭവമായി. വിവിധ ഹൗസുകളുടെ മാ൪ച്ച് പാസ്റ്റു൦ കുട്ടികളുടെ എയ്റോബിക് ഡാന്‍സു൦ നടന്നു.

കൂടുതല്‍ പോയിന്റ് നേടി ബ്ലൂ ഹൗസ് ഓവറോള്‍ ചാമ്പ്യന്‍മാരായി.റെഡ് ഹൗസ് രണ്ടാമതു൦ യെല്ലോ ഹൗസ് മൂന്നാ൦ സ്ഥാനവു൦ നേടി. ഒന്നാ൦ സ്ഥാന൦ നേടിയ ഹൗസിനുള്ള ട്രോഫി മലബാർ ഡ്രൈവിങ് സ്കൂൾ ഉടമ കെ.പി യൂനുസു൦ ഓരോ സ്ഥാനക്കാ൪ക്കുള്ള മെഡലുകള്‍ പി.ടി.എ വെെസ് പ്രസിഡന്റ് പി.പി നൗഷാദലിയു൦ വ്യക്തിഗത ചാമ്പ്യന്‍മാ൪ക്കുള്ള സമ്മാനങ്ങള്‍ കരുവള്ളി കോ൦ പ്ലക്സ് എ൦.ഡി ഷമി൦ കരുവള്ളി എന്നിവരു൦ സ്പോണ്‍സ൪ ചെയ്തു.

പ്രധാനാധ്യാപകൻ പി.നാരായണൻ,
അധ്യാപകരായ സി.ജമീല, എന്‍.അലി അക്ബർ, കെ.രമാദേവി, പി.ജിഷ,സി.പി വഹീദ, കെ.നുസെെബ,കെ.പി സാലിഹ, പി.പ്രിയ,ഇ.പ്രിയങ്ക,സി.പി മുഫീദ, കെ.ഷീബ എന്നിവരു൦ പി.ടി.എ അ൦ഗങ്ങളായ പി.ജ൦ഷാദ് ഖാൻ, എ൦.പി.ടി.എ പ്രസിഡന്റ് കെ.ഫസ്ബിയ,വെെസ് പ്രസിഡന്റ് കെ.ഷാഹിന എന്നിവ൪ നേതൃത്വം നല്‍കി.

*പരിശുദ്ധ ഖുർആൻ ഖത്തം പൂർത്തിയാക്കി അഷ്‌ഫിൻ===================== എടത്തനാട്ടുകര:-എടത്തനാട്ടുകര SMEC സെന്ററിൽ, കുരുന്ന് ഹൃ...
26/11/2022

*പരിശുദ്ധ ഖുർആൻ ഖത്തം പൂർത്തിയാക്കി അഷ്‌ഫിൻ
=====================
എടത്തനാട്ടുകര:-എടത്തനാട്ടുകര SMEC സെന്ററിൽ, കുരുന്ന് ഹൃദയങ്ങൾക്ക് ഖുർആനിന്റെ വെള്ളി വെളിച്ചം പകർന്നു നൽകുന്ന അൽമനാർ ഖുർആനിക് പ്രീസ്കൂൾ* മൂന്നാം വർഷ വിദ്യാർത്ഥി അഷ്‌ഫിൻ*വിശുദ്ധ ഖുർആൻ (ഖത്‍മുൽ ഖുർആൻ) പൂർത്തിയാക്കി.

എടത്തനാട്ടുകര മുണ്ടക്കുന്ന് തോണിക്കര അബൂബക്കറിന്റെ പേരമകനും അൻവർ ലുബൈന ദമ്പതികളുടെ മകനായ അഷ്‌ഫിൻ മുഴുവനായും തജ്‌വീദോടുകൂടി പാരായണം ചെയ്ത് മികവ് തെളിയിച്ചിരിക്കുകയാണ്. അൽമനാർ അധ്യാപകരുടെ മേൽനോട്ടത്തിൽ അഞ്ച് മാസം കൊണ്ടാണ് തജ്‌വീദോടുകൂടി
അഷ്‌ഫിൻ ഖുർആൻ മുഴുവനായും പാരായണം ചെയ്തത്. .

പരിശുദ്ധ ഖുർആൻ ഖത്തം പൂർത്തിയാക്കി അഹമ്മദ് സുഫിയാൻ===================== എടത്തനാട്ടുകര: എടത്തനാട്ടുകര SMEC സെന്ററിൽ, കുരു...
25/11/2022

പരിശുദ്ധ ഖുർആൻ ഖത്തം പൂർത്തിയാക്കി അഹമ്മദ് സുഫിയാൻ
=====================
എടത്തനാട്ടുകര: എടത്തനാട്ടുകര SMEC സെന്ററിൽ, കുരുന്ന് ഹൃദയങ്ങൾക്ക് ഖുർആനിന്റെ വെള്ളി വെളിച്ചം പകർന്നു നൽകുന്ന അൽമനാർ ഖുർആനിക് പ്രീസ്കൂൾ മൂന്നാം വർഷ വിദ്യാർത്ഥി അഹമ്മദ് സുഫിയാൻ വിശുദ്ധ ഖുർആൻ (ഖത്‍മുൽ ഖുർആൻ) പൂർത്തിയാക്കി.

എടത്തനാട്ടുകര ചിരട്ടകുളം മർഹും ആലടി മുഹമ്മദ്‌, നബീസ എന്നിവരുടെ പേരമകനും സാജിദ്, അസ്മാബി ദമ്പതികളുടെ മകനായ അഹമ്മദ് സുഫിയാൻ ഖുർആൻ മുഴുവനായും തജ്‌വീദോടുകൂടി പാരായണം ചെയ്ത് മികവ് തെളിയിച്ചിരിക്കുകയാണ്.

അൽമനാർ അധ്യാപകരുടെ മേൽനോട്ടത്തിൽ അഞ്ച് മാസം കൊണ്ടാണ് തജ്‌വീദോടുകൂടി അഹമ്മദ് സുഫിയാൻ ഖുർആൻ മുഴുവനായും പാരായണം ചെയ്തത്. ഇതിനോടനുബന്ധിച്ച് SMEC സെന്റർ പ്രിൻസിപ്പൽ വി. പി അബൂബക്കർ ഫാറൂഖി അഹമ്മദ് സുഫിയാന് പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.

എൽ.ജി.ബി.ടി.ക്യു.പ്ലസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതില്ല:കെഎൻഎം മർകസ് ദഅവാ എടത്തനാട്ടുകര: കെഎൻഎം  മർകസ് ദഅവാ എടത്തനാട്...
20/11/2022

എൽ.ജി.ബി.ടി.ക്യു.പ്ലസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതില്ല:കെഎൻഎം മർകസ് ദഅവാ

എടത്തനാട്ടുകര: കെഎൻഎം മർകസ് ദഅവാ എടത്തനാട്ടുകര മണ്ഡലം സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എൻഎം.അബ്ദുൽ ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലെസ്ബിയൻ,ഗേ, ബീസെക്ഷുൽ ട്രാൻസ്ജന്റർ തുടങ്ങിയ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സമൂഹത്തിന് വിപത്താണെന്ന് കെഎൻഎം മർക്കസ് മണ്ഡലം സമ്മേളനം ഉന്നയിച്ചു

മണ്ഡലം പ്രസിഡന്റ്‌ അബ്ദുൽ റഷീദ് മാസ്റ്ററുടെ അധ്യക്ഷദയിൽ സമ്മേളനത്തിൽ വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ എന്ന വിഷയത്തിൽ മനാഫ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. റിഹാസ് പുലാമന്തോൾ വഴി തെറ്റുന്ന യുവത എന്ന വിഷയത്തിലും സംസാരിച്ചു.

കെഎൻഎം ജില്ലാ സെക്രട്ടറി കെ. ഉബൈദ് മാസ്റ്റർ,മണ്ഡലം സെക്രട്ടറി കെപി ഉബൈദുള്ള ഫാറൂഖി,മണ്ഡലം ട്രഷറർ അബ്ദുൽ റഷീദ് പല്ലിക്കാടൻ,ഐഎസ്എം മണ്ഡലം സെക്രട്ടറി സുൽഫികർ, എംജിഎം മണ്ഡലംസെക്രട്ടറി പി. റൗസീന, ഐജി എം മണ്ഡലംസെക്രട്ടറി സിപി ഷാദിയ എന്നിവർ സംസാരിച്ചു.

MES KTM ENGLISH MEDIUM HIGHER SECONDARY SCHOOL ന് ഓവറാൾ കിരീടം മണ്ണാർക്കാട് ഉപജില്ല 61 )മത് സ്കൂൾ കലോത്സവത്തിൽഎടത്തനാട്ട...
20/11/2022

MES KTM ENGLISH MEDIUM HIGHER SECONDARY SCHOOL ന് ഓവറാൾ കിരീടം

മണ്ണാർക്കാട് ഉപജില്ല 61 )മത് സ്കൂൾ കലോത്സവത്തിൽഎടത്തനാട്ടുകര എം.ഇ.എസ് കെടിഎം ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ യുപി വിഭാഗം അറബി കലോത്സവ മത്സരത്തിൽ ഓവറാൾ ചാമ്പ്യന്മാരായി. പങ്കെടുത്ത എല്ലായിടങ്ങളിലും A ഗ്രേഡ് നേടിയാണ് വിദ്യാർത്ഥികൾ ഈ വിജയം കരസ്ഥമാക്കിയത്.

സ്കൂളിലെ അറബി അധ്യാപകരായ സഫീറത്ത് .പി, പി സുൽഫിയ. എം. കെ എന്നിവരുടെ നേതൃത്വത്തിലുള്ള ചിട്ടയായ പരിശീലനമാണ് സ്കൂളിന് ഈ വിജയം നേടിക്കൊടുത്തത്.

ജനറൽ കലോത്സവങ്ങളിലും എൽപി , യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായി.

"ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങി എടത്തനാട്ടുകര ഫുട്ബോൾ ആരാധകർ"; സംയുക്ത ലോകകപ്പ് വിളംബര റാലി ഞായറാഴ്ച.*▪️എടത്തനാട്ടുകര: ലോ...
18/11/2022

"ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങി എടത്തനാട്ടുകര ഫുട്ബോൾ ആരാധകർ"; സംയുക്ത ലോകകപ്പ് വിളംബര റാലി ഞായറാഴ്ച.*

▪️എടത്തനാട്ടുകര: ലോകത്തെ ഹരം കൊള്ളിച്ചു ഇരമ്പിയെത്തുന്ന ഖത്തർ ഫുട്ബാൾ ലോകകപ്പിനു ആവേശം പകർന്നു കൊണ്ട് പാലക്കാടിന്റെ ഫുട്ബോൾ ഗ്രാമമായ എടത്തനാട്ടുകരയും. ഈ വരുന്ന 20.11.2022 ഞായർ വൈകീട്ട് 4 മണിക്ക് ലോകകപ്പിൽ മത്സരിക്കുന്ന ടീമുകളുടെ ഫാൻസും, സമീപ പ്രദേശങ്ങളിലെ ക്ലബ്ബുകളും സംയുക്തമായി ചേർന്നുകൊണ്ട് ലോകകപ്പ് വിളംബര റാലി സംഘടിപ്പിക്കുന്നു.

എടത്തനാട്ടുകര G.O.H.S സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും റാലി ആരംഭിച്ചു വട്ടമണ്ണപുറത്തിലൂടെ തിരിച്ചു കോട്ടപ്പള്ള ടൗണിൽ സമാപിക്കും.
വാദ്യമേളങ്ങളും ഇഷ്ട്ട ടീമുകളുടെ കൊടികളും തോരണങ്ങളുമായി ഫാൻസുകാരുടെ പ്രകടനങ്ങളോടെ ലോകകപ്പിന്റെ ആവേശം നെഞ്ചിലേറ്റി വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് എടത്തനാട്ടുകാരക്കാർ.

ഇതിനോടകം തന്നെ എടത്തനാട്ടുകാരയിലും സമീപ പ്രാദേശങ്ങളിലും താരങ്ങളുടെ വലിയ കട്ട്ഔട്ടുകൾ ബാനറുകൾ ഫാൻസുകാർ വെച്ചത് വാർത്തയായിരുന്നു.

ഞായർ വൈകീട്ട് നടക്കുന്ന റാലിയിൽ എല്ലാ ഫാൻസുകാരും സമീപ പ്രദേശങ്ങളിലെ ക്ലബ്ബുകളും ആവേശത്തോടെ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്. എല്ലാവരെയും ലോകകപ്പ് വിളംബര റാലിയിലേക് സ്വാഗതം ചെയ്യുന്നു
___________________________________
*🪀 ᴏɴʟɪɴᴇ ᴇᴅᴋ ɴᴇᴡs™* | 18 NOV 2022
https://chat.whatsapp.com/HUWaEWnsDeM69eLQ8lj8GF
🔸 ᴊᴏɪɴ ᴛᴏ ɢᴇᴛ ʟɪᴠᴇ ɴᴇᴡs ϙᴜɪᴄᴋʟ

ഓണത്തിനു ശേഷമുള്ള രണ്ടാം ഘട്ട കൃഷിയിൽ നിന്നുള്ള ആദ്യ വിളവെടുപ്പ് നടത്തിഎടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എൽ.പി. സ്കൂളിലെ കാ...
18/11/2022

ഓണത്തിനു ശേഷമുള്ള രണ്ടാം ഘട്ട കൃഷിയിൽ നിന്നുള്ള ആദ്യ വിളവെടുപ്പ് നടത്തി

എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എൽ.പി. സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ കീഴിൽ നടന്നു വരുന്ന ജൈവ പച്ചക്കറിത്തോട്ടത്തിൽ നിന്നും വിളവെടുപ്പ് നടത്തി. മത്തൻ, കുമ്പളം, മുളക്, വഴുതന, വെണ്ട, ചീര തുടങ്ങിയ ഇനങ്ങളാണ് ഇന്നത്തെ വിളവെടുപ്പിലൂടെ ലഭിച്ചത്.

കഴിഞ്ഞ മെയ് മാസത്തിൽ സ്കൂൾ ആരംഭിക്കുന്നതിന് മുമ്പു തന്നെ പി.ടി.എ. യുടെ സഹകരണത്തോടെ ആരംഭിച്ച ഒന്നാം ഘട്ട കൃഷിയിൽ നിന്ന് ഓണം വരെ ഉച്ചഭക്ഷണ വിഭവത്തിലേക്ക് ധാരാളം പച്ചക്കറികൾ ലഭിച്ചിരുന്നു

ഓണത്തിന് ശേഷം നടത്തിയ രണ്ടാം ഘട്ട കൃഷിയിൽ നിന്നുള്ള ആദ്യ വിളവെടുപ്പാണ് ഇന്ന് നടന്നത്. വിഷരഹിത ജൈവ പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഇതിലൂടെ കഴിയുന്നു.

വിളവെടുപ്പിന് കാർഷിക ക്ലബ്ബ് അംഗങ്ങളോടൊപ്പം അധ്യാപകരായ ജിതേഷ്, മുഹമ്മദ് ഷാമിൽ, ഹെഡ്മാസ്റ്റർ യൂസഫ് എന്നിവർ നേതൃത്വം നൽകി

കഞ്ചാവ് കേസിൽ പ്രതിയായ അട്ടപ്പാടി ഐ. ടി. ഐ യൂണിയൻ ചെയർമാൻ ക്രിസ്റ്റി ആന്റണിയെ  പുറത്താക്കണം കെ.എസ്.യു.മണ്ണാർക്കാട് :അട്ട...
17/11/2022

കഞ്ചാവ് കേസിൽ പ്രതിയായ അട്ടപ്പാടി ഐ. ടി. ഐ യൂണിയൻ ചെയർമാൻ ക്രിസ്റ്റി ആന്റണിയെ പുറത്താക്കണം കെ.എസ്.യു.

മണ്ണാർക്കാട് :അട്ടപ്പാടി മട്ടത്തുകാട് ഐടിഐ കോളേജിലെ എസ്എഫ്ഐ നേതാവും കോളേജ് യൂണിയൻ ചെയർമാനുമായ വിദ്യാർത്ഥി കഞ്ചാവുമായി അറസ്റ്റിൽ ആയത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ കലാലയങ്ങൾ ലഹരി വസ്തുക്കളുടെ ഹബ്ബാക്കി മാറ്റുന്നതിൽ എസ്എഫ്ഐക്കുള്ള പങ്ക് ചെറുതൊന്നുമല്ല. വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്കിടയിൽ അരാഷ്ട്രീയത പടർന്നു പിടിക്കുവാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് നാം പരിശോധിക്കേണ്ടതുണ്ട്. അതിന്റെ പ്രധാനപ്പെട്ട കാരണം എസ്എഫ്ഐയുടെ ഏകാധിപത്യ ഇടപെടലുകൾ തന്നെയാണ്. കൃത്യവും ക്രിയാത്മകവുമായ രാഷ്ട്രീയം ക്യാമ്പസുകളിൽ ചർച്ച ചെയ്യപ്പെട്ടാൽ അത് തങ്ങളുടെ മുന്നേറ്റത്തെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ എസ്എഫ്ഐ വിദ്യാർത്ഥികൾക്കിടയിൽ ഇടുങ്ങിയ ചിന്താഗതി ബോധപൂർവ്വം സൃഷ്ടിക്കുകയായിരുന്നു. അതിന്റെ പ്രതിഫലനമാണ് ക്യാമ്പസുകളിൽ നിന്നും കേൾക്കുന്ന അശുഭകരമായ വാർത്തകൾ. സംസ്ഥാനത്തെ ക്രമസമാധാന നില ആകെ തകർന്ന്, നാട് ഗുണ്ടകളും ലഹരി മാഫിയയും നിയന്ത്രിക്കുന്ന സാഹചര്യമാണുള്ളത്. യാതൊരു ഘട്ടത്തിലും ഇത്തരം മാഫിയകളെ പ്രതിരോധിക്കുവാൻ മുൻകൈ എടുക്കാത്ത സർക്കാർ ജനങ്ങൾ ഭീതിയിൽ ആയപ്പോൾ പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുവന്നത് നാം കണ്ടതാണ്. അതിനോട് ചേർന്ന് ഡിവൈഎഫ്ഐയും എസ്എഫ്ഐയും ലഹരി പ്രവർത്തനങ്ങൾ അങ്ങിങ്ങായി നടത്തുകയും ചെയ്തു. എന്നാൽ ഈ കൂട്ടർ ആദ്യം ചെയ്യേണ്ടത് സ്വയം നന്നാകുക എന്നതാണ്.

കഞ്ചാവ് കേസിൽ അറസ്റ്റിലായ എസ്. എഫ്. ഐ നേതാവിനെ യൂണിയൻ ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റുകയും, കോളേജിൽ നിന്ന് ഉടൻ സസ്‌പെൻഡ് ചെയ്യുകയും ചെയ്തില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് കെ.എസ്.യു നിയോജകമണ്ഡലം കമ്മറ്റി നേതൃത്വം നൽകുമെന്ന് നേതാക്കൾ അറിയിച്ചു...

നേതാക്കളായ നിയോജകണ്ഡലം വൈസ് പ്രസിഡന്റ്‌ സി. കെ ഷാഹിദ്,യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം സെക്രട്ടറി സഫിൻ അട്ടപ്പാടി, കെ.എസ്.യു മണ്ണാർക്കാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സഞ്ചു ആറാട്ടുത്തൊടി, അട്ടപ്പാടി ബ്ലോക്ക്‌ ഭാരവാഹികളായ സെനിൽ ഷാരൂഖ്, രാകേഷ് കെ, മുഹമ്മദ്‌ സഹദ്, അക്ഷയ് ജോസഫ്.പി,മരിയ ജൈമോൻ, അഫ്സൽ അഗളി ,മുഹമ്മദ്‌ സിജാദ്, കൃഷ്ണ പി, മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ്‌ അർജുൻ പുളിയത്ത്, എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ്‌ ഷാനിൽ മംഗലത്ത് തുടങ്ങിയവർ പത്ര പ്രസ്താവനയിലൂടെ അറിയിച്ചു.

ദേശീയ പക്ഷിനിരീക്ഷണ ദിനത്തിൽ പക്ഷി നിരീക്ഷണം ഒരുക്കി വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾഎടത്തനാട്ടുകര : വട്ടമണ്ണപ്പുറം എ.എം....
16/11/2022

ദേശീയ പക്ഷിനിരീക്ഷണ ദിനത്തിൽ പക്ഷി നിരീക്ഷണം ഒരുക്കി വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ

എടത്തനാട്ടുകര : വട്ടമണ്ണപ്പുറം എ.എം.എൽ.പി. സ്കൂളിൽ ദേശീയ പക്ഷിനിരീക്ഷണ ദിനത്തോടനുബന്ധിച്ച് പക്ഷിനിരീക്ഷണം സംഘടിപ്പിച്ചു. പക്ഷിമനുഷ്യൻ എന്നറിയപ്പെടുന്ന ലോകപ്രശസ്തനായ പക്ഷിനിരീക്ഷകനായ ഡോ. സാലിം അലിയുടെ ജന്മദിനമാണ് പക്ഷിനിരീക്ഷണ ദിയനമായി ആഘോഷിക്കുന്നത്‌. പക്ഷികൾ പലതും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് കൂടിയാണ് നാം ഇന്ന് ജീവിച്ചു കൊണ്ടിരിക്കുന്നത്, പക്ഷികളെ അടുത്തറിയാനും അവയുമായി കൂട്ടുകൂടാനും അവയെ സ്നേഹിക്കാനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പര ബന്ധവും ബഹുമാനവും ഓർമിപ്പിക്കാനും അത് നിലനിർത്തേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്താനും ഇന്ത്യയുടെ പക്ഷി ലോകം ഏറെ വൈവിധ്യങ്ങൾ ഉള്ളതാണെന്നും 2020ലെ റിപ്പോർട്ട് പ്രകാരം 79% പക്ഷികളും വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കേരളം ഇന്ന് അനുഭവിക്കുന്ന പാരിസ്ഥിതിക തിരിച്ചടികളിൽ ഏറെ പരിക്കുകൾ ഏൽക്കുന്നത് പക്ഷികൾക്കുമാണെന്നുള്ള കാര്യം ബോധ്യപ്പെടുത്താൻ ദേശീയ പക്ഷിനിരീക്ഷണ ദിനം സഹായകമായി. പരിപാടിക്ക് അധ്യാപകരായ ഷാഹിന സലീം, കെ.പി. സി മുഹമ്മദാലി, എ.പി ആസിം ബിൻ ഉസ്മാൻ, ഫായിക്ക് റോഷൻ, എം മാഷിത എന്നിവർ നേതൃത്വം നൽകി.

രണ്ടു വർഷം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കി ഹാദി ഉസ്മാൻ. വി*          എടത്തനാട്ടുകര: തടിയംപറമ്പ് SMEC സെന്ററിൽ ആറ് വർഷമായി ...
15/11/2022

രണ്ടു വർഷം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കി ഹാദി ഉസ്മാൻ. വി*

എടത്തനാട്ടുകര: തടിയംപറമ്പ് SMEC സെന്ററിൽ ആറ് വർഷമായി പ്രവർത്തിക്കുന്ന ദാറുൽ ഫുർഖാൻ ബോയ്സ് ഫിഫ്ള് കോളേജിലെ വിദ്യാർത്ഥി ഹാദി ഉസ്മാൻ.വി വിശുദ്ധ ഖുർആൻ മനഃപാഠമാക്കി. ഖുര്‍ആനും തജ്‌വീദ്ഉം ഉള്‍പ്പെടെ വിജ്ഞാനശാഖകളില്‍ അവഗാഹം നേടുന്നതോടൊപ്പം അക്കാദമിക് പഠനത്തിന്റെ അനന്തസാധ്യതകള്‍ കുടെ തുറന്ന് കൊടുക്കുന്ന സ്ഥാപനമാണ് ദാറുൽ ഫുർഖാൻ ഹിഫ്ള് കോളേജ്.

മൂന്നുവർഷംകൊണ്ട് ഖുർആൻ മുഴുവനായും മനഃപാഠമാക്കുന്ന കോഴ്സിൽ ഹാഫിള് ഹിജാസ്, ഹാഫിള് അബു സുഫിയാൻ, ഹാഫിള് ബുർഹാൻ എന്നീ ഹാഫിള്മാരുടെ മേൽനോട്ടത്തിൽ 2 വർഷവും 4 മാസവും കൊണ്ടാണ് ഹാദി ഉസ്മാൻ പരിശുദ്ധ ഖുർആൻ മനപാഠമാക്കിയത്.

എടത്തനാട്ടുകര തടിയംപറമ്പ് വടക്കൻ ഉസ്മാൻ ബുഷ്റ ദമ്പതികളുടെ മകനാണ് ഹാദി ഉസ്മാൻ. വി നാല് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വന്നിരുന്ന SMEC സെന്ററിൽ ഈ വർഷം പുതുതായി പെൺകുട്ടികൾക്കായുള്ള ഹിഫ്ള് കോളേജും ആരംഭിച്ചിരിക്കുന്നു.

ശിശുദിനത്തിൽ ശിശു സൗഹാർദ്ദ ചങ്ങലയും റാലിയും തീർത്ത് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എ...
15/11/2022

ശിശുദിനത്തിൽ ശിശു സൗഹാർദ്ദ ചങ്ങലയും റാലിയും തീർത്ത് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ച് ശിശു സൗഹാർദ്ദ ചങ്ങലയും റാലിയും സംഘടിപ്പിച്ചു. കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് ഈ പരിപാടി സഹായകമായി. പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുന്നതിനും, കുട്ടികളിലെ പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നൽകുന്ന പരിപാടി ആരംഭിച്ചും രാജ്യത്തെ കുട്ടികൾ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യ സംസ്കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രധാനം ചെയ്യുന്നു. പ്രധാന അധ്യാപകൻ സി.ടി. മുരളീധരൻ, ‌ സ്റ്റാഫ്‌ കൺവീനർ സി.മുഹമ്മദാലി, അധ്യാപകരായ കെ.എ. ഷാഹിന സലീം, കെ മിന്നത്ത് , ടി. ഹബീബ, എ.പി ആസിം ബിൻ ഉസ്മാൻ, കെ ഷബാന ഷിബില, ഷാഹിദ് സഫർ ബേബി സൽവ,കെ സൗമ്യ എന്നിവർ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി ശിശുദിന പ്രസംഗങ്ങളും നൃത്തങ്ങളും കവിതാലാപനങ്ങളും സംഘടിപ്പിച്ചു.

സാമൂഹിക ഐക്യം കാത്തു സൂക്ഷിക്കുക: അലനല്ലൂർ മണ്ഡലം വിസ്ഡം സോണൽ കോൺഫറൻസ്.അലനല്ലൂർ : വിദ്വേഷവും, വെറുപ്പും ബോധപൂർവ്വം പ്രചര...
15/11/2022

സാമൂഹിക ഐക്യം കാത്തു സൂക്ഷിക്കുക: അലനല്ലൂർ മണ്ഡലം വിസ്ഡം സോണൽ കോൺഫറൻസ്.

അലനല്ലൂർ : വിദ്വേഷവും, വെറുപ്പും ബോധപൂർവ്വം പ്രചരിപ്പിക്കുന്ന വർത്തമാനകാലത്ത് സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കുവാനും, വീണ്ടെടുക്കുവാനും എല്ലാ വിഭാഗം ജനങ്ങളും ത്യാഗപൂർണ്ണമായ പരിശ്രമങ്ങൾ നടത്തണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ അലനല്ലൂർ മണ്ഡലം സമിതി "ധാർമികതയുടെ വീണ്ടെടുപ്പിന്" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച വിസ്ഡം സോണൽ കോൺഫറൻസ് ആവശ്യപ്പെട്ടു.

സമ്മേളനം ലജ്നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ്യഃ പണ്ഡിതസഭാംഗം മുഹമ്മദ് സ്വാദിഖ് മദീനി ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് അധ്യക്ഷത വഹിച്ചു.

ബോധപൂർവ്വം സാമുധായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം, പ്രഭാഷണങ്ങളുടെയും, മറ്റും അടർത്തി മാറ്റിയ ഭാഗങ്ങൾ പ്രചരിപ്പിക്കുകയും, ഇതര മതസ്ഥർക്കിടയിൽ വെറുപ്പ് വളർത്തുകയും ചെയ്യുന്നവരെ കർശനമായി ശിക്ഷിക്കണമെന്നും സോണൽ കോൺഫറൻസ് ആവശ്യപ്പെട്ടു.

ജനങ്ങളുടെ അടിസ്ഥാന ജീവിതം ദു:സ്സഹമാകുന്ന തരത്തിലുള്ള വിലക്കയറ്റം തടയുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സോണൽ കോൺഫറൻസ് ആവശ്യപ്പെട്ടു.

വിസ്ഡം ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി, വിസ്‌ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി താജുദ്ദീൻ സ്വലാഹി, പി.യു സുഹൈൽ, ഖാലിദ് വെള്ളില, വിസ്ഡം അലനല്ലൂർ മണ്ഡലം പ്രസിഡന്റ് വി. ഷൗക്കത്തലി അൻസാരി, സെക്രട്ടറി എം സുധീർ ഉമ്മർ, വിസ്ഡം യൂത്ത് അലനല്ലൂർ മണ്ഡലം പ്രസിഡന്റ് ശരീഫ് കാര, സെക്രട്ടറി ഷിഹാസ് പൂക്കാടഞ്ചേരി, വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം സെക്രട്ടറി ഫാരിസ് തടിയംപറമ്പ്, സാജിദ് പുതുനഗരം, എൻ.എം ഇർഷാദ് അസ്‌ലം, മുസ്തഫ മാസ്റ്റർ പട്ടാമ്പി, കെ അർഷദ് സ്വലാഹി, ടി കെ സദക്കത്തുള്ളതുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ : അലനല്ലൂർ മണ്ഡലം സമിതി സംഘടിപ്പിച്ച വിസ്ഡം സോണൽ കോൺഫറൻസ് ലജ്നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ്യഃ പണ്ഡിതസഭാംഗം മുഹമ്മദ് സ്വാദിഖ് മദീനി ഉദ്ഘാടനം ചെയ്യുന്നു.

▪️▪️▪️▪️▪️▪️▪️▪️▪️▪️

ഈ വാർത്ത പ്രസിദ്ധീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

✍️ മീഡിയ കൺവീനർ
ഫോൺ : 9645993852

സംസ്ഥാന തല പ്രവൃത്തി പരിചയമേളയില്‍ നേട്ടങ്ങളുമായി സഹോദരങ്ങള്‍▪️എച്ച്.എസ്.എസ്. വിഭാഗത്തില്‍ അര്‍ഷക്ക് മൂന്നാം സ്ഥാനവും എച...
14/11/2022

സംസ്ഥാന തല പ്രവൃത്തി പരിചയമേളയില്‍ നേട്ടങ്ങളുമായി സഹോദരങ്ങള്‍

▪️എച്ച്.എസ്.എസ്. വിഭാഗത്തില്‍ അര്‍ഷക്ക് മൂന്നാം സ്ഥാനവും എച്ച്.എസ്. വിഭാഗത്തില്‍ അമന് അഞ്ചാം സ്ഥാനവും

എടത്തനാട്ടുകര: എറണാകുളത്ത് നടന്ന സംസ്ഥാന ശാസ്‌ത്രോല്‍സവം പ്രവൃത്തി പരിചയമേളയില്‍ ത്രഡ് പാറ്റേണ്‍ വിഭാഗത്തില്‍ നേട്ടങ്ങള്‍ കൊയ്‌തെടുത്ത് സഹോദരങ്ങളായ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പി.അര്‍ഷാ സലാമും പി. അമന്‍ സലാമും വിദ്യാലയത്തിന്റെ അഭിമാന താരങ്ങളായി.

പ്ലൈവുഡ് ബോര്‍ഡില്‍ ചെറിയ ആണികളടിച്ച് അതില്‍ വ്യത്യസ്ത നിറത്തിലുള്ള നൂലുകള്‍ കൊണ്ട് ജ്യാമിതീയ രൂപങ്ങള്‍ നിര്‍മിക്കുന്ന ത്രഡ് പാറ്റേണ്‍ മത്സരത്തില്‍ എച്ച്.എസ്.എസ്. വിഭാഗത്തില്‍ പ്ലസ് ടു ബയോളജി സയന്‍സ് വിദ്യാര്‍ഥിനിയായ പി. അര്‍ഷ സലാം എ ഗ്രേഡോടെ മുന്നാം സ്ഥാനവും എച്ച്.എസ്. വിഭാഗത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ പി. അമന്‍ സലാം എ ഗ്രേഡോടെ അഞ്ചാം സ്ഥാനവും നേടി.

മൂന്ന് മണിക്കൂര്‍ തല്‍സമയ മല്‍സരത്തില്‍ ആറ് പ്ലൈവുഡ് ബോര്‍ഡുകളില്‍ തൊള്ളായിരത്തോളം ചെറിയ ആണികളടിച്ച് അതില്‍ വിവിധ വര്‍ണങ്ങളിലുള്ള നൂലുകള്‍ കൊണ്ട് വൃത്തം, ചതുരം, ത്രികോണം, പഞ്ചഭുജം, ഷഡ്ഭുജം തുടങ്ങിയ മനോഹരമായ ജ്യാമിതീയ രൂപങ്ങളാണ് അര്‍ഷയും അമനും നിര്‍മിച്ചത്.

എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തിനടുത്തെ 'ഇശല്‍' മന്‍സിലിലെ അര്‍ഷയും അമനും ഇതേ സ്‌കൂളിലെ അധ്യാപകനായ പി. അബ്ദുസ്സലാമിന്റെയും അലനല്ലൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി. ഷംനയുടേയും മക്കളാണ്.

ജില്ലാ പ്രവൃത്തി പരിചയമേളയില്‍ അര്‍ഷ ഒന്നാം സ്ഥാനവും അമന്‍ രണ്ടാം സ്ഥാനവും നേടിയാണ് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല മല്‍സരത്തില്‍ പങ്കെടുത്തത്

അന്താരാഷ്ട്ര ശാസ്ത്രദിനത്തിൽ ശാസ്ത്ര പരീക്ഷണങ്ങളൊരുക്കി വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾഎടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എ...
11/11/2022

അന്താരാഷ്ട്ര ശാസ്ത്രദിനത്തിൽ ശാസ്ത്ര പരീക്ഷണങ്ങളൊരുക്കി വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ അന്താരാഷ്ട്ര ശാസ്ത്രദിനത്തിൽ ശാസ്ത്ര പരീക്ഷണങ്ങളൊരുക്കി.
ശാസ്ത്രത്തിന്റെ നേട്ടങ്ങളെയും ഇനിയും പിന്നിടാനുള്ള കടമ്പകളെ കുറിച്ച്‌ ഓർമ്മിപ്പിക്കാനും ശാസ്ത്രവും സമൂഹവും തമ്മിലുള്ള അകൽച്ച ഇല്ലാതാക്കാനും സമാധാനം നിലനിർത്താനും വികസനം നേടിയെടുക്കാനും ശാസ്ത്രത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് കുട്ടികളെ ബോധ്യപ്പെടുത്താനും ഉതകുന്നതരത്തിലായിരുന്നു പരിപാടി.

പരിപാടി അലനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലത മുള്ളത്ത്‌ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ അയ്യൂബ്‌ മുണ്ടഞ്ചീരി അദ്ധ്യക്ഷത വഹിച്ചു. 'ശാസ്ത്രാവബോധം സമൂഹ നന്മക്ക്‌' എന്ന വിയഷയത്തിൽ ടി.കെ മുഹമ്മദ്‌ ക്ലാസെടുത്തു തുടർന്ന് കുട്ടികളിൽ ശാസ്‌ത്രീയ അവബോധവും താൽപര്യവും ഉണ്ടാക്കുന്നതിനായി നിരവധി ശാസ്‌ത്ര പരീക്ഷണങ്ങളും അവതരിപ്പിച്ചു.

അലനല്ലൂർ ഗ്രമപ്ഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ അലി മഠത്തൊടി മുഖ്യാതിഥിയായി. സ്റ്റാഫ്‌ കൺവീനർ സി മുഹമ്മദാലി, എം.പി.ടി.എ പ്രസിഡന്റ്‌ കെ കാർത്തിക കൃഷ്‌ണ, പി.ടി.എ വൈസ്‌ പ്രസിഡന്റ് റസഖ്‌ മംഗലത്ത്‌, എസ്‌.എം.സി അംഗം നാസർ കാപ്പുങ്ങൽ, പ്രധാനാധ്യാപകൻ സി.ടി മുരളീധരൻ, എം.പി.ടി.എ വൈസ്‌ പ്രസിഡന്റ് പി ഫെമിന അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത്‌, ടി ഹബീബ, എം.പി മിനീഷ, എം ഷബാന ഷിബില, എ.പി ആസിം ബിൻ ഉസ്മാൻ, കെ.പി ഫായിഖ്‌ റോഷൻ, എൻ ഷാഹിദ്‌ സഫർ, എം മാഷിദ പി.ടി.എ അംഗങ്ങളായ പി അബ്ദു, പി അബ്ദുൾ അസീസ്‌, മറ്റു രക്ഷിതാക്കളും സംബന്ധിച്ചു.

ജി.എല്‍.പി.എസ് എടത്തനാട്ടുകര മൂച്ചിക്കലിന് എല്‍.പി വിഭാഗം സോണല്‍ കലോത്സവത്തില്‍ ജനറൽ വിഭാഗത്തില്‍ മൂന്നാം സ്ഥാനം*➖➖➖➖➖➖➖...
11/11/2022

ജി.എല്‍.പി.എസ് എടത്തനാട്ടുകര മൂച്ചിക്കലിന് എല്‍.പി വിഭാഗം സോണല്‍ കലോത്സവത്തില്‍ ജനറൽ വിഭാഗത്തില്‍ മൂന്നാം സ്ഥാനം*

➖➖➖➖➖➖➖➖➖
എടത്തനാട്ടുകര : കച്ചേരി പ്പറമ്പ് എ.എ൦.എല്‍.പി സ്കൂളിൽ നടന്ന എല്‍.പി വിഭാഗം സോണല്‍ കലോത്സവം ജനറൽ വിഭാഗത്തില്‍ 72 പോയിന്റ് നേടി ജി.എല്‍.പി.എസ് എടത്തനാട്ടുകര മൂച്ചിക്കല്‍ ഓവറാള്‍ മൂന്നാം സ്ഥാനം നേടി.

അട്ടപ്പാടി പാലൂർ ഊര് നിവാസികളുമായി സംവദിച്ച്‌ വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾഎടത്തനാട്ടുകര: വട്ടമണ്ണപ്പ...
09/11/2022

അട്ടപ്പാടി പാലൂർ ഊര് നിവാസികളുമായി സംവദിച്ച്‌ വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ അട്ടപ്പാടിയിലെ പാലൂർ ഊര് സന്ദർശനവും ഊര് മൂപ്പൻ പണാലിയുമായി അഭിമുഖവും സംഘടിപ്പിച്ചു. ഇരുള വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെ ജീവിതരീതികളും സംസ്കാരവും ഭാഷയും കൃഷിരീതികളും ചികിത്സരീതികളും നേരിട്ടറിയാൻ ഈ സന്ദർശനം സഹായകമായി.

ഊരിനുള്ളിലുള്ള 177 ഓളം വിടുകൾ സന്ദർശിച്ച്‌ കുട്ടികൾ വിവരശേഖരണം നടത്തി. പരിപാടിക്ക്‌ പാലൂർ ഊര് മൂപ്പൻ പണാലി,സ്റ്റാഫ്‌ കൺവീനർ സി മുഹമ്മദാലി, പി.ടി.എ വൈസ്‌ പ്രസിഡന്റ്‌ റസാഖ്‌ മംഗലത്ത്‌, അധ്യാപകരായ കെ.എം ഷാഹിന സലീം, എ.പി ആസിം ബിൻ ഉസ്മാൻ, കെ.പി ഫായിഖ്‌ റോഷൻ, എം മാഷിദ, ഊര് നിവാസികളായ നെഞ്ചിയമ്മ, കക്കി, രാജൻ, സേറി, ധനലക്ഷ്മി, സല്ലി, നഞ്ചമ്മ എന്നിവർ സംബന്ധിച്ചു.

വര്‍ണ നൂലുകള്‍ കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത് എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിലെ അര്‍ഷയും അമനും▪️ജില്ലാ തലത്തില്‍ എ ഗ്ര...
05/11/2022

വര്‍ണ നൂലുകള്‍ കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത് എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിലെ അര്‍ഷയും അമനും

▪️ജില്ലാ തലത്തില്‍ എ ഗ്രേഡോടെ അര്‍ഷ സലാമിന്‌ ഒന്നാം സ്ഥാനവും അമന്‍ സലാമിന്‌ രണ്ടാം സ്ഥാനവും

എടത്തനാട്ടുകര: പ്ലൈവുഡ് ബോര്‍ഡില്‍ ചെറിയ ആണികളടിച്ച് അതില്‍ വ്യത്യസ്ത നിറത്തിലുള്ള നൂലുകള്‍ കൊണ്ട് ജ്യാമിതീയ രൂപങ്ങള്‍ നിര്‍മ്മിക്കുന്ന ത്രഡ് പാറ്റേണ്‍ മത്സരത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നേട്ടങ്ങള്‍ കൊയ്‌തെടുക്കുകയാണ് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളായ, എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തിനടുത്തെ 'ഇശല്‍' മന്‍സിലിലെ പി. അര്‍ഷ സലാമും സഹോദരന്‍ പി. അമന്‍ സലാമും.

മണ്ണാര്‍ക്കാട് ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ജില്ലാതല പ്രവൃത്തി പരിചയ മേളയില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായ പി. അര്‍ഷ സലാം എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ പി. അമന്‍ സലാം എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി സ്‌കൂളിനും നാടിനും അഭിമാനമായി. ഇരുവരും ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല മല്‍സരത്തില്‍ പങ്കെടുക്കും.

ഇതേ സ്‌കൂളിലെ അധ്യാപകനായപി. അബ്ദുസ്സലാമിന്റെയും അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഷംനയുടേയും മക്കളാണ് അമനും അര്‍ഷയും.

പടിഞ്ഞാറപ്പള്ള അബൂബക്കർ മരണപ്പെട്ടു▪️എടത്തനാട്ടുകര മുണ്ടക്കുന്നിലെ പടിഞ്ഞാറപ്പള്ള അബൂബക്കർ (വാപ്പുട്ടി) എന്നവർ മരണപ്പെട്...
02/11/2022

പടിഞ്ഞാറപ്പള്ള അബൂബക്കർ മരണപ്പെട്ടു

▪️എടത്തനാട്ടുകര മുണ്ടക്കുന്നിലെ പടിഞ്ഞാറപ്പള്ള അബൂബക്കർ (വാപ്പുട്ടി) എന്നവർ മരണപ്പെട്ടു

വാർദ്ധക്യസഹജമായ അസുഖത്താൽ ചികിത്സയിലാരുന്നു

കബറടക്കം നാളെ 03-11-2022 വ്യാഴം രാവിലെ 10 മണിക്ക് മുണ്ടക്കുന്ന് സലഫി മസ്ജിദ് ഖബർസ്ഥാനിൽ
___________________________________
*🪀 ᴏɴʟɪɴᴇ ᴇᴅᴋ ɴᴇᴡs™* | 02 NOV 2022
https://chat.whatsapp.com/JC2Y1j8gUEw4ob6ues0maf

01/11/2022

ലഹരിക്കെതിരെ മനുഷ്യ ജാലിക തീർത്ത് എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എൽ.പി സ്കൂൾ*

▪️എടത്തനാട്ടുകര : മുണ്ടക്കുന്ന് എ എൽ പി സ്കൂളിൽ കഴിഞ്ഞ ഒരു മാസക്കാലമായി നടന്നു വരുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ സമാപനമായി സ്കൂൾ പരിസരത്ത് കുട്ടികൾ ലഹരിക്കെതിരെ ചങ്ങല തീർത്തു. സ്ക്കൂൾ പരിസരത്ത് കുട്ടികൾ തീർത്ത ചങ്ങലയിൽ രക്ഷിതാക്കളും മുണ്ടക്കുന്ന് വാർഡിലെ കുടുംബശ്രീ പ്രവർത്തകരും ബഹു ജനങ്ങളും കണ്ണികളായി ചേർന്നു. സ്കൂൾ ഹെഡ്മാസ്റ്റർ പി യൂസഫ് മൈക്കിലൂടെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

കുട്ടികൾ ഉൾപ്പെടെ നാനൂറോളം പേർ പങ്കെടുത്തു. ലഹരിക്കെതിരെ ജനജാഗ്രത സമിതി രൂപീകരിച്ച് ആസൂത്രണം ചെയ്ത എല്ലാ പരിപാടികളും നടപ്പിലാക്കാൻ കഴിഞ്ഞതായി പി ടി എ പ്രസിഡണ്ട് ഷമീർ തോണിക്കര അറിയിച്ചു

സ്കൂൾ ജനജാഗ്രത സമിതി അംഗം കൂടിയായ മുണ്ടക്കുന്ന് വാർഡ്‌ മെമ്പർ സജ്‌ന സത്താർ മനുഷ്യജാലികയിലേക്ക് തന്റെ വാർഡിലെ കുടുംബശ്രീ പ്രവർത്തകരെ കൂടി പങ്കെടുപ്പിച്ചു.

രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്, എല്ലാ വീടുകളിലും ലഹരി വിരുദ്ധ പോസ്റ്റർ പതിച്ച് കുടുംബസമേതം ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കൽ, സപ്തദിന വാട്സാപ്പ് പോസ്റ്റർ സ്റ്റാറ്റസ് ക്യാമ്പയിൻ, ലഹരിക്കെതിരെ പ്രഗത്ഭ വ്യക്തികളുടെ സോഷ്യൽ മീഡിയ വീഡിയോ ക്ലിപ്പ് പ്രചരണം, കുട്ടികളുടെ സൈക്കിൾ റാലി എന്നിവയാണ് ഒരു മാസക്കാലയളവിൽ ഏറ്റെടുത്ത പ്രവർത്തനങ്ങൾ.
___________________________________
*🪀 ᴏɴʟɪɴᴇ ᴇᴅᴋ ɴᴇᴡs™* | 01 NOV 2022
https://chat.whatsapp.com/JC2Y1j8gUEw4ob6ues0maf
🔸 ᴊᴏɪɴ ᴛᴏ ɢᴇᴛ ʟɪᴠᴇ ɴᴇᴡs ϙᴜɪᴄᴋʟʏ

കേരളപ്പിറവി ദിനത്തിൽ കേരള മാതൃക നിർമ്മിച്ച് എടത്തനാട്ടുകര പീസ് പബ്ലിക് സ്കൂൾ▪️എടത്തനാട്ടുകര: ഭാഷാടിസ്ഥാനത്തിൽ കേരളം പിറവ...
01/11/2022

കേരളപ്പിറവി ദിനത്തിൽ കേരള മാതൃക നിർമ്മിച്ച് എടത്തനാട്ടുകര പീസ് പബ്ലിക് സ്കൂൾ

▪️എടത്തനാട്ടുകര: ഭാഷാടിസ്ഥാനത്തിൽ കേരളം പിറവിയെടുത്തിട്ട് 66 വർഷം തികയുന്നതിനോടനുബന്ധിച്ച്, പീസ് പബ്ലിക് സ്കൂളിൽ കേരള മാതൃക നിർമ്മിച്ചു.

പരിപാടി പീസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ടി.കെ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കേരളത്തെക്കുറിച്ച് നവ്യാനുഭവങ്ങൾ പകർന്നു നൽകി അധ്യാപകരായ അബ്ദുൽ ബാസിത്ത് സംസാരിച്ചു.1956 നവംബർ ഒന്നിനാണ് കേരളം രൂപീകൃതമായത് എന്നും ഐക്യകേരളത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടത്തിനൊടുവിലായിരുന്നു തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങളും മലബാറും ചേർത്ത് നവംബർ ഒന്നിന് മലയാളി അതിന്‍റെ ഭൂപടം വരച്ചു. പോരാട്ടത്തിന്‍റെയും അതിജീവനത്തിന്‍റെയും 66 സുവർണ വർഷങ്ങളാണിത് എന്നും കൂട്ടിചേർത്തുകൊണ്ട് അധ്യാപിക ഫർസാന സംസാരിച്ചു.

കേരളത്തിന്റെ മാതൃകയിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി, അധ്യാപകർ പരിശീലനം നൽകിയ കേരള മോഡൽ പരിപാടിക്കിടെ രൂപം കൊണ്ടത് വിദ്യാർത്ഥികൾക്ക് ആവേശം പകർന്നു.

അധ്യാപകരായ അമീർ ബാബു, അബ്ദുൽ ബാസിത്ത്, ഫർസാന,ഷംന , ജസീൽ, സുമയ്യ എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി.
___________________________________
*🪀 ᴏɴʟɪɴᴇ ᴇᴅᴋ ɴᴇᴡs™* | 01 NOV 2022
https://chat.whatsapp.com/JC2Y1j8gUEw4ob6ues0maf
🔸 ᴊᴏɪɴ ᴛᴏ ɢᴇᴛ ʟɪᴠᴇ ɴᴇᴡs ϙᴜɪᴄᴋʟʏ

Address

Edathanattukara
Mannarkkad
678601

Website

Alerts

Be the first to know and let us send you an email when Online Edathanattukara news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Online Edathanattukara news:

Videos

Share


Other Media/News Companies in Mannarkkad

Show All

You may also like