Lal Media News

Lal Media News Online News

ടൂറിസ്റ്റ് ഹോമിലെ മുറിയിൽ വിൽപ്പനക്ക് സൂക്ഷിച്ച കഞ്ചാവ് പിടികൂടി; മദ്ധ്യവയസ്‌കർ അറസ്റ്റിൽബത്തേരി: ടൂറിസ്റ്റ് ഹോമിലെ മുറി...
15/01/2025

ടൂറിസ്റ്റ് ഹോമിലെ മുറിയിൽ വിൽപ്പനക്ക് സൂക്ഷിച്ച കഞ്ചാവ് പിടികൂടി; മദ്ധ്യവയസ്‌കർ അറസ്റ്റിൽ
ബത്തേരി: ടൂറിസ്റ്റ് ഹോമിലെ മുറിയിൽ വിൽപ്പനക്ക് സൂക്ഷിച്ച കഞ്ചാവ് പിടികൂടി. 2.09 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മേപ്പാടി, കെ.ബി റോഡ് പഴയിടത്ത് വീട്ടിൽ, പ്രാഞ്ചി എന്ന ഫ്രാൻസിസ് ഏലിയാസ്(54), മലപ്പുറം, വേങ്ങര, പൂളക്കമണ്ണിൽ, കൃഷ്ണനുണ്ണി നായർ(59) എന്നിവരെ ബത്തേരി എസ്.ഐ. കെ.കെ. സോബിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ജനുവരി 14ന് വൈകിട്ടോടെ ബത്തേരിയിലെ ടൂറിസ്റ്റ് ഹോമിനുള്ളിൽ നിന്നാണ് പോലീസ് കഞ്ചാവ് പിടിച്ചെടുത്തത്. ഫ്രാൻസിസ് നിരവധി ലഹരി കേസുകളിൽ പ്രതിയാണ്.
January 15, 2025

ബത്തേരി: ടൂറിസ്റ്റ് ഹോമിലെ മുറിയിൽ വിൽപ്പനക്ക് സൂക്ഷിച്ച കഞ്ചാവ് പിടികൂടി. 2.09 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത...

അൽബിർ ലോഗോ ജിഫ്രി തങ്ങൾ പ്രകാശനം ചെയ്തുതരുവണ: സുന്നി യുവജന സംഘത്തിന് കീഴിൽ തരുവണയിൽ പ്രവർത്തിക്കുന്ന വീ കെയർ അൽ ബിർ ഇസ്ല...
15/01/2025

അൽബിർ ലോഗോ ജിഫ്രി തങ്ങൾ പ്രകാശനം ചെയ്തു
തരുവണ: സുന്നി യുവജന സംഘത്തിന് കീഴിൽ തരുവണയിൽ പ്രവർത്തിക്കുന്ന വീ കെയർ അൽ ബിർ ഇസ്ലാമിക് പ്രീ സ്കൂൾ രണ്ടാം വാർഷിക കോൺവെക്കേഷൻ കോൺഫ്രൻസിനും പൊതുവായും ഉപയോഗിക്കാവുന്ന വിധത്തിൽ രൂപ കല്പന ചെയ്ത ലോഗോയുടെ പ്രകാശന കർമ്മം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ സമസ്ത ജില്ലാ പ്രസിഡന്റ് കെ. ടി ഹംസ മുസ്‌ലിയാർക്ക് നൽകി നിർവ്വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസ്സക്കോയ മുസ്‌ലിയാർ, സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ,കെ. സി മമ്മൂട്ടി മുസ്‌ലിയാർ,മമ്മൂട്ടി നിസാമി തരുവണ, മുഹമ്മദ്‌ റഹ്‌മാനി തരുവണ,ഷൗകത്തലി മൗലവി വെള്ളമുണ്ട, മുഹ് യദ്ധീൻ കുട്ടി യമാനി, സമസ്ത മുഫതിഷ് നൗഫൽ ഫൈസി, മുദരിബ് ശരീഫ് ഫൈസി, ഇബ്രാഹിം. സി. എച്ച്, മുഹമ്മദലി ദാരിമി, ഉസ്മാൻ ഫൈസി, യു. കെ നാസർ മൗലവി,മോയി ദാരിമി, ആലി ഹാജി, റഫീഖ്. കെ. പി, മോയി കട്ടയാട്,മോയി ദാരിമി, നിയാസ് റഹ്‌മാനി, നിയാസ് കട്ടയാട് സംബന്ധിച്ചു.
January 15, 2025

തരുവണ: സുന്നി യുവജന സംഘത്തിന് കീഴിൽ തരുവണയിൽ പ്രവർത്തിക്കുന്ന വീ കെയർ അൽ ബിർ ഇസ്ലാമിക് പ്രീ സ്കൂൾ രണ്ടാം വാർഷി.....

ചിത്രരചന മൽസരം നടത്തിസ്വാന്തന ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി ചിത്രരചനാ മൽസരം നട...
15/01/2025

ചിത്രരചന മൽസരം നടത്തി
സ്വാന്തന ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി ചിത്രരചനാ മൽസരം നടത്തി. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉൽഘാടനം ചെയ്തു‌ .
80 ഓളം കുട്ടികൾ മൽസരത്തിൽ പങ്കെടുത്തു.
January 15, 2025

സ്വാന്തന ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി ചിത്രരചനാ മൽസരം നടത്തി. മീ....

റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചുപുൽപ്പള്ളി: പുൽപ്പള്ളി, ചെറ്റപ്പാലത്ത് നിന്ന് കാപ്പിസെറ്റി ലേക്ക് പോകുന്ന റോഡ് നവീകരണത്തിന്...
15/01/2025

റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു
പുൽപ്പള്ളി: പുൽപ്പള്ളി, ചെറ്റപ്പാലത്ത് നിന്ന് കാപ്പിസെറ്റി ലേക്ക് പോകുന്ന റോഡ് നവീകരണത്തിന് ശേഷവും 30 ഓളം വലുതും ചെറുതുമായ അപകടങ്ങളാണ് താഴെ ചെറ്റപ്പാലം ഭജനമഠം കവല പരിസരത്ത് ഉണ്ടായിട്ടുള്ളത് .
ഉദയാ കവല ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങളെ കണാൻ കഴിയാത്തത് വലിയ അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട് ജനങ്ങൾ മാധ്യമങ്ങളോട് പറയുന്നു .
നിരന്തരം അപകടമുണ്ടാകുന്ന ചെറ്റപ്പാലം മുതൽ താഴെ ചെറ്റപ്പാലം ഭജനമഠം കവല വരെ സ്പീഡ് ബ്രേക്കർ ഉൾപടെയുള്ള സുരക്ഷാ മാർഗ്ഗങ്ങൾ സ്ഥാപിച്ച് അപകടരഹിതമാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ഉന്നതർക്ക് പരാതി നൽകിയിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കപെട്ടില്ല.
ഈ സാഹചര്യത്തിൽ ഉദയ കവല ഭാഗത്തു നിന്നും വരുന്ന വാഹങ്ങനങ്ങൾക്ക് പ്രധാന റോഡിലെ വാഹനങ്ങളെ കാണുന്നതിനും മുൻകരുതൽ എടുക്കുന്നതിനും സഹായകരമാക്കുന്നതിന് വേണ്ടി ചെറ്റപ്പാലം തണൽ റസിഡൻസ് അസോസിയേഷൻ സ്വന്തം ചിലവിൽ ഭജനമഠം കവലയിലായി റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു. ജനങ്ങളുടെ ജിവന് അപകടമുണ്ടാകുന്ന കാര്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുമ്പോൾ അതിൽ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്നും തണൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു .
പ്രസിഡണ്ട് ചാർലി പി.വി , സെക്രട്ടറി ബിനിൽ കുമാർ റ്റി.ആർ നേതൃത്വം നൽകി.
January 15, 2025

പുൽപ്പള്ളി: പുൽപ്പള്ളി, ചെറ്റപ്പാലത്ത് നിന്ന് കാപ്പിസെറ്റി ലേക്ക് പോകുന്ന റോഡ് നവീകരണത്തിന് ശേഷവും 30 ഓളം വലുത.....

കടുവ സാന്നിദ്ധ്യ പ്രദേശങ്ങളിൽ നിരോധനാജ്ഞപുൽപള്ളി: കടുവയുടെ ഭീഷണിയുള്ള പുൽപള്ളി ഗ്രാമപഞ്ചായ ത്തിലെ 08,09, 11 വാർഡുകളിൽ നി...
15/01/2025

കടുവ സാന്നിദ്ധ്യ പ്രദേശങ്ങളിൽ നിരോധനാജ്ഞ
പുൽപള്ളി: കടുവയുടെ ഭീഷണിയുള്ള പുൽപള്ളി ഗ്രാമപഞ്ചായ ത്തിലെ 08,09, 11 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചുള്ള മാനന്തവാടി സബ് കലക്ടറുടെ ഉത്തരവ് കർശനമായി പാലിക്കണ മെന്ന് വയനാട് ജില്ലാ പോലീസ് അറിയിച്ചു. ആടിക്കൊല്ലി, ആച്ചന ഹള്ളി, അമരക്കുനി പ്രദേശങ്ങളുൾപ്പെടുന്ന വാർഡുകളിലാണ് കടുവയുടെ ഭീഷണി തുടരുന്നത്. കടുവയെ പിടികൂടുന്നത് വരെ ഈ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണം. ഈ പ്രദേശങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതും, അനാവശ്യമായി പുറത്തിറങ്ങുന്നതും ഒഴിവാക്കണം. രാത്രികാലങ്ങളിൽ പുറത്തിറ ങ്ങരുത്. ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2023-ലെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 221 പ്രകാരം നടപടി യുണ്ടാകും.
January 15, 2025

പുൽപള്ളി: കടുവയുടെ ഭീഷണിയുള്ള പുൽപള്ളി ഗ്രാമപഞ്ചായ ത്തിലെ 08,09, 11 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചുള്ള മാനന്തവ....

ലഹരി വ്യാപനത്തിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണം; എസ്ഡിപിഐവാളാട്: വാളാടും പരിസര പ്രദേശങ്ങളിലും അധികരിച്ച് വര...
15/01/2025

ലഹരി വ്യാപനത്തിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണം; എസ്ഡിപിഐ
വാളാട്: വാളാടും പരിസര പ്രദേശങ്ങളിലും അധികരിച്ച് വരുന്ന ലഹരി വസ്തുക്കളുടെ വ്യാപാരത്തിനും,ഉപയോഗത്തിനുമെതിരെ ജാതി,മത,രാഷ്ട്രീയ ഭേദമന്യേ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണം ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ പൗര സമൂഹം ജാഗ്രത പാലിച്ചില്ലെങ്കിൽ
വരാൻ പോകുന്നത് വൻ ദുരന്തമായിരിക്കും. ലഹരി വിൽക്കുന്നവർക്കെതിരെയും ഉപയോഗിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവണം ലഹരിയുടെ ദൂഷ്യഫലത്തെ കുറിച്ച് ബോധവാന്മാരായ ഒരു പുതു തലമുറയെ സൃഷ്ടിച്ചെടുക്കാനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാനും, അത്തരം ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരുമായും സഹകരിക്കാൻ തയ്യാറാണെന്നും കമ്മിറ്റി അറിയിച്ചു.
യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് മുനീഫ് അധ്യക്ഷത വഹിച്ചു.ബ്രാഞ്ച് വൈസ് പ്രസിഡന്റ് കെസി.മോയി സ്വാഗതവും ട്രഷറർ ഹാരിസ് സി നന്ദിയും പറഞ്ഞു
January 15, 2025

വാളാട്: വാളാടും പരിസര പ്രദേശങ്ങളിലും അധികരിച്ച് വരുന്ന ലഹരി വസ്തുക്കളുടെ വ്യാപാരത്തിനും,ഉപയോഗത്തിനുമെതിരെ ജ....

എം.എസ്‌.സി ഫിസിക്സിൽ ഒന്നാം റാങ്ക് നേടി ആദർശ്.പി. മാത്യുപടിഞ്ഞാറത്തറ: ഐ.ഐ.ടി ഭുവനേശ്വറിൽ നിന്നും എം .എസ്‌.സി ഫിസിക്സിൽ ഒ...
15/01/2025

എം.എസ്‌.സി ഫിസിക്സിൽ ഒന്നാം റാങ്ക് നേടി ആദർശ്.പി. മാത്യു
പടിഞ്ഞാറത്തറ: ഐ.ഐ.ടി ഭുവനേശ്വറിൽ നിന്നും എം .എസ്‌.സി ഫിസിക്സിൽ ഒന്നാം റാങ്ക് നേടി ആദർശ്. പി.മാത്യു.വയനാട്, പടിഞ്ഞാറത്തറയിലെ റിട്ടയേഡ് പ്രധാനാധ്യാപകൻ പുതിയാപറമ്പിൽ മാത്യുവിൻ്റെയും പേരാൽ ഗവ.എൽ.പി. സ്കൂൾ അധ്യാപിക ഷൈനിയുടേയും മകനാണ്. സഹോദരി, ഡോ. അഞ്ജുഷ മാത്യു (അസിസ്റ്റൻ്റ് പ്രൊഫസർ & സയൻ്റിസ്റ്റ് , നെതർലാൻ്റ്സ്). ആദർശ്.പി.മാത്യു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേദ്ര പ്രധാനിൽ നിന്നും മെഡൽ സ്വീകരിച്ചു.
January 15, 2025

പടിഞ്ഞാറത്തറ: ഐ.ഐ.ടി ഭുവനേശ്വറിൽ നിന്നും എം .എസ്‌.സി ഫിസിക്സിൽ ഒന്നാം റാങ്ക് നേടി ആദർശ്. പി.മാത്യു.വയനാട്, പടിഞ്ഞാ...

പുൽപ്പള്ളി മേഖലയിൽ ഭീതി വിതച്ച കടുവയെ പിടികൂടാത്ത വനം വകുപ്പ് നടപടി ക്രൂരമാണെന്ന് കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ...
15/01/2025

പുൽപ്പള്ളി മേഖലയിൽ ഭീതി വിതച്ച കടുവയെ പിടികൂടാത്ത വനം വകുപ്പ് നടപടി ക്രൂരമാണെന്ന് കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം
പുൽപ്പള്ളി: മേഖലയിൽ ഭീതി വിതച്ച് അഞ്ച് പാവപ്പെട്ട മനുഷ്യരുടെ ജീവനോപാധിയായ ആടുകളെ കൊന്ന കടുവയെ പിടികൂടാത്ത വനം വകുപ്പ് നടപടി ക്രൂരമാണെന്ന് കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആരോപിച്ചു.
കഴിഞ്ഞ പത്തു ദിവസങ്ങളാലേ റെയായി ജനവാസമേഖലയിൽ നാശം വിതയ്ക്കുന്ന കടുവ ജനങ്ങളുടെ സ്വൊര്യ ജീവതം തകർത്തു. കാർഷിക വിളവെടുപ്പ്‌ നടത്താൻ കഴിയുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുന്നു. തൊഴിലാളികൾ തൊഴിലിനു പോകാൻ കഴിയാതെ പട്ടിണിയിലായി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പണിയെടുക്കാൻ കഴിയുന്നില്ല.ചുരുക്കത്തിൽ ജനങ്ങൾക്ക് വീടുകളിൽ നിന്നു പുറത്തിറങ്ങാൻ കഴിയുന്നില്ല. വലിയ പ്രയാസങ്ങൾ ജനങ്ങൾ നേരിട്ടു കൊണ്ടിരിക്കുമ്പോഴും
കടുവയെ മയക്കു വെടിവച്ച് പിടിക്കാനോ , തുരത്തുന്നതിനോ
വനം വകുപ്പ് അധികൃതർ തയ്യറാവുന്നില്ല. പത്തു ദിവസമായി വനം വകുപ്പ് അധികൃതർ കള്ളനും പോലീസും കളിക്കുകയാണ്. നിർദ്ധന കർഷകരുടെ
ഏകവരുമാനമാർ ഗ്ഗമായിരുന്ന വളർത്തുമൃഗങ്ങൾക്ക് മതിയായ നഷ്ടപരിഹാരം അടിയന്തരമായി നേരിട്ടു നല്കാൻ സർക്കാർ തയ്യാറാകാത്തതു് മനുഷ്യത്വരഹിതമായ നടപടിയാണ്. പ്രദേശത്ത്
കടുവ ഭീതിയുണ്ടാക്കുന്ന
വിഷയത്തിലും സി.പി.എം. രാഷ്ട്രീയം കളിക്കുകയാണന്ന് കെ.കെ. ഏബ്രഹാം കുറ്റപ്പെടുത്തി. വനം വകുപ്പിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി, സത്വര നടപടിയെടുക്കാൻ അധികൃതരോട് ആവശ്യപ്പെട്ട കോൺഗ്രസ് നേതാക്കളെ തടയാനും, ആക്രമിക്കാനുംസി.പി.എം. മുതിർന്നത് അപഹാസ്യമാണ്. ദുരിതമനുഭവിക്കുന്ന വരുടെ പക്ഷത്ത് നിൽക്കാൻ തയ്യാറാകാതെ, ഭരണാധികാരി കളെ വെള്ളപൂശുന്ന നടപടിയിൽ നിന്നും
പിന്മാറി,
ജനപക്ഷത്ത് നില്ക്കാൻ സി.പി.എം. തയ്യാറാകണം.
കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു.
January 15, 2025

പുൽപ്പള്ളി: മേഖലയിൽ ഭീതി വിതച്ച് അഞ്ച് പാവപ്പെട്ട മനുഷ്യരുടെ ജീവനോപാധിയായ ആടുകളെ കൊന്ന കടുവയെ പിടികൂടാത്ത വന.....

സംസ്ഥാന സ്ക്കൂൾ കലോത്സവം; ഹയർ സെക്കന്ററി വിഭാഗം കന്നട പദ്യം ചൊല്ലൽ എ ഗ്രേഡ് നേടി അഭിനന്ദന ജോസഫ്സംസ്ഥാന സ്കൂൾ കലോത്സവത്തി...
15/01/2025

സംസ്ഥാന സ്ക്കൂൾ കലോത്സവം; ഹയർ സെക്കന്ററി വിഭാഗം കന്നട പദ്യം ചൊല്ലൽ എ ഗ്രേഡ് നേടി അഭിനന്ദന ജോസഫ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗംകന്നട പദ്യം ചൊല്ലൽ മത്സരത്തിൽ പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി അഭിനന്ദന ജോസഫ് എ ഗ്രേഡ് കരസ്ഥമാക്കി. പടിഞ്ഞാറത്തറ ആനപ്പാറ കമ്പനി മലയിൽ ജോസഫിൻ്റെയും സബുനിഷ യുടെയും മകളാണ്. വിദ്യാർത്ഥികളായ ജന്നിഫർ ജോസഫ്, ആരാധ്യൻ ജോസഫ് എന്നിവർ സഹോദരങ്ങളാണ്.
January 15, 2025

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗംകന്നട പദ്യം ചൊല്ലൽ മത്സരത്തിൽ പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കൻ്ററ.....

കുഞ്ഞോളങ്ങൾ 2025: അംഗൺവാടി കലോത്സവംമാനന്തവാടി: എടവക ഗ്രാമപഞ്ചായത്ത് അംഗൻവാടി കലോത്സവം സമാപിച്ചു. കവിയത്രി ആയിഷ മാനന്തവാട...
15/01/2025

കുഞ്ഞോളങ്ങൾ 2025: അംഗൺവാടി കലോത്സവം
മാനന്തവാടി: എടവക ഗ്രാമപഞ്ചായത്ത് അംഗൻവാടി കലോത്സവം സമാപിച്ചു. കവിയത്രി ആയിഷ മാനന്തവാടി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡന്റ് ഗിരിജാ സുധാകരൻ, ക്ഷേമകാര്യ ചെയർപേഴ്‌സൺ ജെൻസി ബിനോയ്, വികസനകാര്യ ചെയർമാൻ വിനോദ് തോട്ടത്തിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത് മെമ്പർമാരായ ജോർജ് പടകൂട്ടിൽ, സുജാത സി സി, ജംസീറ ശിഹാബ്, സെക്രട്ടറി ഇൻ ചാർജ് അസീസ്, നാടൻ സൂപ്പർവൈസർമാരായ സുമിത, സുജാത സംസാരിച്ചു. തുടർന്ന് 33 അംഗൻവാടിയിൽ നിന്നുള്ള കുരുന്നുകൾ കലാപരിപാടികൾ അവതരിപ്പിച്ചു
January 15, 2025

മാനന്തവാടി: എടവക ഗ്രാമപഞ്ചായത്ത് അംഗൻവാടി കലോത്സവം സമാപിച്ചു. കവിയത്രി ആയിഷ മാനന്തവാടി ഉദ്ഘാടനം ചെയ്തു. എടവക ഗ...

ദുരിത ബാധിതരുടെ അതിജീവിനത്തിന് പ്രത്യാശ നൽകി സംരംഭകത്വ പരിശീലനംമേപ്പാടി: ചൂരൽമല-മുണ്ടക്കൈ ദുരിത ബാധിതരുടെ അതിജീവിനത്തിന്...
15/01/2025

ദുരിത ബാധിതരുടെ അതിജീവിനത്തിന് പ്രത്യാശ നൽകി സംരംഭകത്വ പരിശീലനം
മേപ്പാടി: ചൂരൽമല-മുണ്ടക്കൈ ദുരിത ബാധിതരുടെ അതിജീവിനത്തിന് പ്രത്യാശ നൽകി പീപ്പിൾസ് ഫൗണ്ടേഷൻ സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ആവിഷ്‌കരിച്ച ‘എറൈസ് മേപ്പാടി’ പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാങ്കേതിക സഹായത്തോടൊപ്പം തിരഞ്ഞെടുക്കുന്ന സംരംഭകർക്ക് സാമ്പത്തിക പിന്തുണയും പീപ്പിൾസ് ഫൗണ്ടേഷൻ നൽകും. മേപ്പാടി കുന്നമ്പറ്റ ഡാസിൽ മൗണ്ട് റിസോർട്ടിൽ നടന്ന പരിപാടിയിൽ നൂറ്റമ്പതോളം പേർ പങ്കെടുത്തു.

പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. തൊഴിൽ രംഗത്തെ വൈവിധ്യമാർന്ന സാധ്യതകളെ കുറിച്ച് കോർപ്പറേറ്റ് ട്രെയിനർ വിപിൻ രാജ്, സുഗന്ധദ്രവ്യങ്ങളുടെ വിപണന സാധ്യതകളെ കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച് സെന്റർ ബിസിനസ് മാനേജർ റസാഖ് ചെറുവനശ്ശേരി, സർക്കാരിന്റെ വ്യവസായ-വാണിജ്യ വകുപ്പിന്റെ പദ്ധതികളെ കുറിച്ച് ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ശിബ, പീപ്പിൾസ് ഫൗണ്ടേഷന്റെ സംരഭകത്വ സംവിധാനങ്ങളെ കുറിച്ച് പ്രൊജക്ട് ഡയറക്ടർ ഡോ. നിഷാദ് വി.എം എന്നിവർ സംസാരിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി അയ്യൂബ് തിരൂർ, ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ പ്രസിഡൻ്റ് ടി.പി യൂനസ്, പീപ്പിൾസ് ഫൗണ്ടേഷൻ വയനാട് ജില്ലാ കോഡിനേറ്റർ സി.കെ ഷമീർ എന്നിവർ സംബന്ധിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ പ്രൊജക്ട് ഡയറക്ടർ സുഹൈർ ടി കെ, പ്രോജക്ട് കോഓർഡിനേറ്റർ മുഹ്‌സിൻ മുഷ്തക്ക് ,ജൗഹർ എന്നിവർ നേതൃത്വം നൽകി
January 15, 2025

മേപ്പാടി: ചൂരൽമല-മുണ്ടക്കൈ ദുരിത ബാധിതരുടെ അതിജീവിനത്തിന് പ്രത്യാശ നൽകി പീപ്പിൾസ് ഫൗണ്ടേഷൻ സംരംഭകത്വ പരിശീലന...

അതിജീവനത്തിനായി എം.എൽ.എ കെയർ സ്റ്റിച്ചിംഗ് മെഷീനുകൾ വിതരണം ചെയ്തു.കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ ബാധിച്ചവർക്ക് സ...
14/01/2025

അതിജീവനത്തിനായി എം.എൽ.എ കെയർ സ്റ്റിച്ചിംഗ് മെഷീനുകൾ വിതരണം ചെയ്തു.
കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ ബാധിച്ചവർക്ക് സ്റ്റിച്ചിംഗ് മെഷീനുകൾ വിതരണം ചെയ്തു. കൽപറ്റ എം.എൽ.എ കെയറും ബേപ്പൂർ പ്രവാസി അസോസിയേഷൻ ഖത്തറും കൂടി സംയോജിതമായി നടത്തിയ മെഷീൻ വിതരണം അഡ്വ. ടി സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ബേപ്പൂർ പ്രവാസി അസോസിയേഷൻ ഖത്തർ പ്രസിഡൻറ് റയീസ് തയ്യിൽ, സെക്രട്ടറി താജുദ്ദീൻ , റൗഫ് മലയിൽ എന്നിവർ സംസാരിച്ചു . ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവരുടെ പുനരധിവാസത്തിനായി നിരവധി പ്രവർത്തനങ്ങളാണ് എം.എൽ.എ കെയർ ചെയ്തുപോരുന്നത്
January 14, 2025

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ ബാധിച്ചവർക്ക് സ്റ്റിച്ചിംഗ് മെഷീനുകൾ വിതരണം ചെയ്തു. കൽപറ്റ എം.എൽ.എ കെയറ...

14/01/2025

മുണ്ടക്കൈ - ചൂരൽമല ദുരന്തം* *കാണാതായവരുടെ ആശ്രിതർക്ക് ധനസഹായം ഉറപ്പാക്കാൻ പ്രാദേശിക* - *സംസ്ഥാനതല സമിതി രൂപീകരിച്ചു*
മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ ആശ്രിതർക്ക് ധനസഹായം ഉറപ്പാക്കാൻ സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിക്കാൻ പ്രാദേശിക - സംസ്ഥാനതല സമിതികൾ രൂപീകരിച്ച് ഉത്തരവായി. വില്ലേജ് ഓഫീസർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ അംഗങ്ങളായാണ് പ്രാദേശിക സമിതി രൂപീകരിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) പ്രിൻസിപ്പൽ സെക്രട്ടറി (റവന്യൂ ആൻഡ് ദുരന്തനിവാരണം) പ്രിൻസിപ്പൽ സെക്രട്ടറി (തദ്ദേശ സ്വയംഭരണ വകുപ്പ് ) എന്നിവർ സംസ്ഥാന തല സമിതിയായും രൂപികരിച്ചു. ദുരന്തത്തിൽ കാണാതായവരെ മരണപ്പെട്ടവരായി കണക്കാക്കുന്നതിന് കാണാതായവരുടെ പേരിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ വിശദാംശങ്ങൾ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ നിന്നും റവന്യൂ ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിക്കും. എഫ്ഐആർ പരിശോധിച്ച് പ്രത്യേക അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി കാണാതായ വ്യക്തിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല/കാണാതായിയെന്ന് രേഖപ്പെടുത്തും. കാണാതായവരുടെ പട്ടിക തയ്യാറാക്കുകയാണ് പ്രാദേശികതല സമിതിയുടെ ചുമതല. പ്രാദേശിക തല സമിതി തയ്യാറാക്കിയ പട്ടിക ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിക്കുകയും ജില്ലാ ദുരന്തനിവാരണ അതോറിറ്റി പട്ടിക പരിശോധിച്ച് വ്യക്തമായ ശുപാർശയോടെ സംസ്ഥാനതല സമിതിക്ക് സമർപ്പിക്കും. സംസ്ഥാനതല സമിതി പട്ടിക സൂക്ഷ്മ പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. പട്ടികയിലുൾപ്പെട്ട കാണാതായവരെ മരണപ്പെട്ടവരായി കണക്കാക്കി അടുത്ത ബന്ധുക്കൾക്ക് ധനസഹായം അനുവദിച്ചു സർക്കാർ ഉത്തരവ് പുറപ്പെടുവിക്കും. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് അർഹമായ എക്സ്ഗ്രേഷ ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും കാണാതായവരുടെ ആശ്രിതർക്കും അടിയന്തരമായി അനുവദിക്കുന്നതിനാണ് പട്ടിക തയ്യാറാക്കുന്നത്. പട്ടിക മാനദണ്ഡമാക്കി സംസ്ഥാനതല സമിതിയുടെ ശുപാർശ പരിഗണിച്ച് കാണാതായവർക്ക് മരണ സർട്ടിഫിക്കറ്റ് നൽകാനും നടപടി സ്വീകരിക്കും. ദുരന്തത്തിൽ കാണാതായ വ്യക്തിയെ സംബന്ധിച്ച റിപ്പോർട്ട് /പ്രഥമ വിവരം കാണാതായ വ്യക്തിയുടെ അടുത്ത ബന്ധു അതത് പരിധിയിലെ പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്യണം. വ്യക്തിയെ കാണാതായത് മറ്റൊരു സ്ഥലത്താണെങ്കിൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറണം. വ്യക്തിയെ കാണാതായത് സംബന്ധിച്ച് ബന്ധു നൽകിയതും നോട്ടറി പബ്ലിക് സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സ്ഥിര രേഖയായി സൂക്ഷിക്കണം. കാണാതായ വ്യക്തിയുടെ പ്രഥമ വിവരങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് ദുരന്തം നടന്ന സ്ഥലത്തെ ചുമതലയുള്ള ഉദ്യോഗസ്ഥന് (തഹസിൽദാർ /സബ് ഡിവിഷണൽ മജിസ്ട്രേറ്റ്) പോലീസിന്റെ റിപ്പോർട്ടും റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, തിരിച്ചറിയൽ രേഖകൾ സഹിതം അയച്ചു നൽകണം. കാണാതായ വ്യക്തിയെ സംബന്ധിച്ച് തഹസിൽദാർ ,സബ് ഡിവിഷനിൽ മജിസ്ട്രേറ്റ് വിശദമായ അന്വേഷണം നടത്തും. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ / സബ് ഡിവിഷൻ മജിസ്ട്രേറ്റ് കാണാതായ വ്യക്തി മരണപ്പെട്ടതായി കണക്കാക്കി താത്ക്കാലിക ഉത്തരവ് പുറപ്പെടുവിക്കും. കാണാതായ വ്യക്തികൾ മരണപ്പെട്ടതായി പ്രഖ്യാപിക്കുന്നതിന് താത്ക്കാലിക പട്ടിക തയ്യാറാക്കി ദിനപത്രം, ഔദ്യോഗിക ഗസറ്റ്, സർക്കാർ വെബ് സൈറ്റികളിൽ ആക്ഷേപ അഭിപ്രായങ്ങൾ കാണിച്ച് മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കും. പട്ടിക പ്രസിദ്ധീകരിച്ച 30 ദിവസത്തിനകം ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. നിശ്ചിത സമയ പരിധിക്കകം ആക്ഷേപ അഭിപ്രായങ്ങൾ ലഭിച്ചിട്ടില്ലെങ്കിൽ ബന്ധപ്പെട്ട വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് വിശദവിവരങ്ങൾ ഉൾപ്പെടെയുള്ള ഉത്തരവ് തഹസിൽദാർ /സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ജനന- മരണ രജിസ്ട്രാർക്ക് നൽകുകയും ഉത്തരവിന്റെ അടിസ്ഥാനത്തിൽ രജിസ്ട്രാർ മരണം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് അനുവദിക്കണം. മരിച്ചയാളുടെ അടുത്ത ബന്ധുവിന് മരണ സർട്ടിഫിക്കറ്റ് സൗജന്യമായി നൽകണം. പ്രഥമ വിവര റിപ്പോർട്ട് ഫയൽ ചെയ്ത പോലീസ് സ്റ്റേഷനിലേക്കും മരണ സർട്ടിഫിക്കറ്റ് അയച്ചു നൽകണം. ആക്ഷേപങ്ങൾ ലഭിക്കുന്ന കേസുകളിൽ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തുന്ന തഹസിൽദാർ / സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥൻ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സംബന്ധിച്ച കാര്യ കാരണങ്ങൾ സഹിതമുള്ള വിശദമായ ഉത്തരവ് തഹസിൽദാർ / സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് അയച്ചു കൊടുക്കണം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ മരണ സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് ഉത്തരവ് നൽകുകയോ, അപേക്ഷ നിരസിക്കുകയോ ചെയ്യണം. ദുരന്ത സമയത്ത് ദുരന്തബാധിത ഗ്രാമങ്ങളിൽ അകപ്പെട്ട മറ്റു ജില്ലകളിലെ താമസക്കാർ, വിവിധ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാരികളെ സംബന്ധിച്ചുള്ള നടപടികളിൽ കാണാതായതും മരിച്ചതായി കരുതുന്ന വ്യക്തിയുടെ അടുത്ത ബന്ധുക്കളോ കാണാതായ വ്യക്തിയെ സംബന്ധിച്ച പ്രഥമ റിപ്പോർട്ട് എഫ്ഐആർ സമർപ്പിക്കണം. എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ കാണാതായ വ്യക്തിയുടെ സ്വന്തം ജില്ലയിലെ, സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്ക് അന്വേഷണം കൈമാറി രജിസ്ട്രേഷനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
January 14, 2025

വൈബ്സ് സൈക്കോതെറപ്പി ആൻറ് റിസർച്ച് സെൻ്റർ ആരംഭിച്ചുകൽപ്പറ്റ: സിവിൽ സ്റ്റേഷന് സമീപം ആരംഭിച്ച വൈബ്സ് സൈക്കോതെറപ്പി തെറപ്പി...
14/01/2025

വൈബ്സ് സൈക്കോതെറപ്പി ആൻറ് റിസർച്ച് സെൻ്റർ ആരംഭിച്ചു
കൽപ്പറ്റ: സിവിൽ സ്റ്റേഷന് സമീപം ആരംഭിച്ച വൈബ്സ് സൈക്കോതെറപ്പി തെറപ്പി സെൻ്റർ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
സൈക്യാട്രി ഡോക്ടറുടെ സേവനം ,ടെൻഷൻ, വിഷാദം, സങ്കടം, പേടി, പഠനശ്രദ്ധക്കുറവ്, അനുസരണക്കുറവ്, അധികചിന്ത, മൂഡ് ഡിസോർഡർ, സംശയം, പേഴ്സണാലിറ്റി, ലൈംഗിക തകരാറുകൾ, ഡെല്യൂഷനൽ ഡിസോർഡർ, ഉറക്കതകരാറുകൾ, മനോശാരീരിക രോഗങ്ങൾ, സ്കിസോഫ്രീനിയ , മാനസിക സംഘർഷം, ആങ്സൈറ്റി , മദ്യപാന ചികിത്സ തുടങ്ങിയ വിവിധ മാനസിക അസ്വസ്ഥതകൾ പരിശോധിക്കും.
മനശ്ശാസ്ത്ര ഇടപെടലിലൂടെയും, സൈക്കോതെറപ്പിയിലൂടെയും പരിഹാരം കണ്ടെത്തും.
വിദ്യാഭ്യാസ മനശ്ശാസ്ത്ര ഇടപെടൽ, ശിശുവികസവും മാനസികാരോഗ്യവും, കുട്ടികളുടെ മാനസികാരോഗം ,
ബുദ്ധിമാന്ദ്യസമീപന തെറപ്പി, ഓട്ടിസ്റ്റിക് ഡിസോർഡർ സമീപന തെറപ്പി അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ, സ്വഭാവ വൈകല്യങ്ങൾ, പഠന വൈകല്യങ്ങൾ, വൈകാരിക രോഗങ്ങൾ, മാനസിക രോഗങ്ങൾ കുട്ടികളിൽ, കുട്ടികളിൽ കാണപ്പെടുന്ന ദുശ്ശീലങ്ങൾ, വിസർജ്ജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങളും, ശാരീരിക രോഗങ്ങളും, മദ്യപാനം, പുകവലി, ആസക്തി ചികിത്സ, ഉപഭോക്തൃ മനശ്ശാസ്ത്രം, വാർദ്ധക്യവും മാനസികാരോഗ്യവും, വ്യക്തിബന്ധാപഗ്രഥന ചികിത്സ, വിവാഹചികിത്സ, ഫാമിലി തെറപ്പി, ബിഹേവിയർ തെറപ്പി,
റിയാലിറ്റി തെറപ്പി, ആർ ഇ ടി തെറപ്പി, റിലാക്സേഷൻ തെറപ്പി, ലഹരി ചികിത്സ, അരോചക ചികിത്സ,പ്രാർത്ഥനാ ചികിത്സ , അന്തർ ദർശന ചികിത്സ, സൊല്യൂഷൻ ഫോക്കസ്ഡ് തെറപ്പി , ജീവിത നിപുണതകൾ, ചിന്താത്മക നിപുണതകൾ , പ്രീമാരിറ്റൽ പരിശീലനം ,പോസ്റ്റ് മാരിറ്റൽ പരിശീലനം എന്നിവ നടത്തും. അഡ്വ.ചാത്തുക്കുട്ടി, പിസി മജീദ്, ടി വി രവീന്ദ്രൻ, കെ പ്രകാശൻ, പ്രകാശൻ നവോദയ, അഡ്വ. ഡിക്സൻ,അഡ്വ. ഇർഷാദ്, അഡ്വ. സ്വാലിഹ, സലാം പത്മപ്രഭ, വാഴയിൽ അഷ്റഫ്, ജസി സിവിൽ മെഡിക്കൽസ് എന്നിവർ പ്രസംഗിച്ചു. ഡോക്ടർ അബ്ദുറഹ്മാൻ അധ്യക്ഷനായിരുന്നു. ഡോ. മോഹൻദാസ് സ്വാഗതവും കെ എം അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.
January 14, 2025

കൽപ്പറ്റ: സിവിൽ സ്റ്റേഷന് സമീപം ആരംഭിച്ച വൈബ്സ് സൈക്കോതെറപ്പി തെറപ്പി സെൻ്റർ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമക.....

സിപിഐഎം സംഘാടക സമിതി രൂപീകരിച്ചുകൽപ്പറ്റ:ഡിസിസി ട്രഷറർ ശ്രീ എൻ എം വിജയൻ്റേയും മകൻ്റേയും മരണത്തിനുത്തരവാദിയായി പ്രതിയായ ഐ...
14/01/2025

സിപിഐഎം സംഘാടക സമിതി രൂപീകരിച്ചു
കൽപ്പറ്റ:ഡിസിസി ട്രഷറർ ശ്രീ എൻ എം വിജയൻ്റേയും മകൻ്റേയും മരണത്തിനുത്തരവാദിയായി പ്രതിയായ ഐ സി ബാലകൃഷ്ണൻ രാജി വെക്കുക ,പ്രതി ചേർക്കപ്പെട്ട മുഴുവൻ കോൺഗ്രസ് നേതാക്കളേയും അറസ്റ്റ് ചെയ്യുക.
സിപിഐഎം നേതൃത്വത്തിൽ ജനുവരി 28 ന് ബത്തേരിയിൽ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. എം എസ് സുരേഷ് ബാബു അദ്ധ്യക്ഷനായി. പി ആർ ജയപ്രകാശ്, സുരേഷ് താളൂർ, രുഗ്മിണി സുബ്രമണ്യൻ, ബീനാ വിജയൻ, എൻ പി കുഞ്ഞുമോൾ, പി കെ രാമചന്ദ്രൻ, ബൈജു നമ്പിക്കൊല്ലി എന്നിവർ സംസാരിച്ചു. റോസക്കുട്ടി ടീച്ചർ ചെയർപേഴ്സനും പി ആർ ജയപ്രകാശ് ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.


January 14, 2025

കൽപ്പറ്റ:ഡിസിസി ട്രഷറർ ശ്രീ എൻ എം വിജയൻ്റേയും മകൻ്റേയും മരണത്തിനുത്തരവാദിയായി പ്രതിയായ ഐ സി ബാലകൃഷ്ണൻ രാജി വെ....

ജയശ്രീ വിദ്യാലയങ്ങൾക്ക് ഒയിസ്ക ഗ്രീൻ ക്യാമ്പസ് അവാർഡ് സമ്മാനിച്ചുപുൽപ്പള്ളി : മികച്ച പാരിസ്ഥിതിക പ്രവർത്തനങ്ങൾ നടത്തുന്ന...
14/01/2025

ജയശ്രീ വിദ്യാലയങ്ങൾക്ക് ഒയിസ്ക ഗ്രീൻ ക്യാമ്പസ് അവാർഡ് സമ്മാനിച്ചു
പുൽപ്പള്ളി : മികച്ച പാരിസ്ഥിതിക പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഓയിസ്ക ഗ്രീൻ ക്യാമ്പസ് അവാർഡ് പുൽപ്പള്ളി ജയശ്രീ വിദ്യാലയ സമുച്ചയത്തിന് ബത്തേരി രൂപത ബിഷപ്പ് റവ. ഡോക്ടർ ജോസഫ് മാർ തോമസ് സമ്മാനിച്ചു. കഴിഞ്ഞ ഒരു വർഷക്കാലം ജയശ്രീ ഹയർസെക്കൻഡറി സ്കൂൾ, ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ്, സി.കെ രാഘവൻ മെമ്മോറിയൽ ഐടിഐ, സി കെ രാഘവൻ മെമ്മോറിയൽ ബിഎഡ് കോളേജ് എന്നീ സ്ഥാപനങ്ങളിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ മുൻനിർത്തിയും, മൂന്നു പതിറ്റാണ്ട് കാലമായി തുടർന്നുവരുന്ന പരിസ്ഥിതി പ്രവർത്തനങ്ങളെ പരിഗണിച്ചുമാണ് ജയശ്രീ വിദ്യാലയ സാമൂച്ചയത്തിന് ഒയിസ്ക ഇന്റർനാഷണൽ സുൽത്താൻബത്തേരി ചാപ്റ്റർ ഗ്രീൻ ക്യാമ്പസ് അവാർഡ് നൽകിയത്. പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള പിന്തുണയായി ജയശ്രീ ക്യാമ്പസിൽ ഒയിസ്ക ബത്തേരി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഔഷധത്തോട്ടം ഉണ്ടാക്കും.
പ്രമുഖ പരിസ്ഥിതി പ്രവർത്തകനായിരുന്ന അഡ്വക്കേറ്റ് വി വേണുഗോപാലിന്റെ അനുസ്മരണദിനത്തിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയവരെയും ആദരിച്ചു . മികച്ച യുവകർഷകനുള്ള അഡ്വ. വേണുഗോപാൽ പുരസ്‌കാരം അജി തോമസിനും, ഗുരുശ്രേഷ്ഠ പുരസ്കാരം അധ്യാപകൻ ധനേഷ് കുമാറിനും, ഔഷധസസ്യോദ്യാന പുരസ്കാരം ബത്തേരിസെൻ്റ് മേരിസ് സ്കൂളിനും സമ്മാനിച്ചു . ഓയിസ്ക ബത്തേരി ചാപ്റ്റർ പ്രസിഡൻറ് ഷാജൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വിനയകുമാർ അഴിപ്പുറത്ത് ഡോ. പ്രൊഫ. തോമസ് തേവര അജി തോമസ് പ്രൊഫ. എ.വി.തര്യത്ത്, ഷൈൻ പി ദേവസ്യ പി ആർ സുരേഷ് പി ബി ഹരിദാസ് എന്നിവർ സംസാരിച്ചു.

ഫോട്ടോ മികച്ച പാരിസ്ഥിതിക സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള ഓയിസ്ക ഗ്രീൻ ക്യാമ്പസ് അവാർഡ് പുൽപ്പള്ളി ജയശ്രീ വിദ്യാലയ സമുച്ചയത്തിന് ബത്തേരി രൂപത ബിഷപ്പ് റവ. ഡോക്ടർ ജോസഫ് മാർ തോമസ് സമ്മാനിക്കുന്നു.
January 14, 2025

പുൽപ്പള്ളി : മികച്ച പാരിസ്ഥിതിക പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഓയിസ്ക ഗ്രീൻ ക്യാമ്പസ് അവാർഡ് പുൽപ്പള്ളി ജയശ്...

ദാറുൽ ഉലൂം അറബിക് കോളേജ് ഗോൾഡൻ ജൂബിലി സ്വാഗതസംഘ രൂപീകരണം ജനുവരി 17 ന്സുൽത്താൻ ബത്തേരി: വയനാട് ജില്ലയിലെ പ്രഥമ മത ഭൗതിക സ...
14/01/2025

ദാറുൽ ഉലൂം അറബിക് കോളേജ് ഗോൾഡൻ ജൂബിലി സ്വാഗതസംഘ രൂപീകരണം ജനുവരി 17 ന്
സുൽത്താൻ ബത്തേരി: വയനാട് ജില്ലയിലെ പ്രഥമ മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ സുൽത്താൻ ബത്തേരി ഡബ്ല്യു.എം.ഒ ദാറുൽ ഉലൂം അറബിക് കോളേജ് ഗോൾഡൻ ജൂബിലി ആഘോഷം 2025 ഏപ്രിൽ 25, 26 തിയ്യതികളിലായി സുൽത്താൻ ബത്തേരിയിൽ വെച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു.
കോളേജ് സബ് കമ്മിറ്റിയും ദാറുൽ ഉലൂം പൂർവ്വ വിദ്യാർത്ഥി സംഘടന അസ്സആദാ അലുംനി അസോസിയേഷനും സംയുക്തമായാണ് ഗോൾഡൻ ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നത്.
ഗോൾഡൻ ജൂബിലിയുടെ സ്വാഗത സംഘ രൂപീകരണം ജനുവരി 17 ന് വെള്ളിയാഴ്ച അസർ നിസ്കാരാനന്തരം കോളേജിൽ വെച്ച് രൂപം നൽകും.
താലൂക്കിലെ സംഘടനാ നേതാക്കൾ, മഹല്ല് ഖത്തീബുമാർ , മഹല്ല് ഭാരവാഹികൾ ,പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെകുള്ളവരെ യോഗത്തിൽ യോഗത്തിൽ പങ്കെടുപ്പിക്കാനും പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു.
യോഗത്തിൽ സബ് കമ്മിറ്റി കൺവീനർ നൂറുദ്ദീൻ പഴേരി അദ്ധ്യക്ഷത വഹിച്ചു.
അലുംനി അസോസിയേഷൻ പ്രസിഡൻറ് മുജീബ് ഫൈസി കാക്കവയൽ പദ്ധതികൾ അവതരിപ്പിച്ചു.
ശരീഫ് ഫൈസി വാകേരി ,
റഫീഖ് ഫൈസി പുത്തുമല ,ഇബ്രാഹീം തൈത്തൊടി, അൻസാർ മണിച്ചിറ,ഹബീബ് ദാരിമി പിണങ്ങോട്,മുസ്ഥഫ കല്ലുവയൽ,
നാസർ അലങ്കാർ,സദ്ദാം കരടിപ്പാറ,മുസ്ഥഫ ചീരാൽ ,
അഫ്സൽ പനമരം,ഹംസ ഹാജി കല്ലിറുമ്പൻ,സജീർ ബീനാച്ചി
തുടങ്ങിയവർ സംസാരിച്ചു.
അസ്സആദാ അലുംനി അസോസിയേഷൻ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും സമദ് കണ്ണിയൻ നന്ദിയും പറഞ്ഞു.
January 14, 2025

സുൽത്താൻ ബത്തേരി: വയനാട് ജില്ലയിലെ പ്രഥമ മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ സുൽത്താൻ ബത്തേരി ഡബ്ല്യു.എം.ഒ ദ.....

Address

Mananthavady

Alerts

Be the first to know and let us send you an email when Lal Media News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lal Media News:

Share

Category