Mallappally News

Mallappally News മല്ലപ്പള്ളിയിലെ എല്ലാ വാർത്തകളും ഇന?

വെണ്ണിക്കുളം പുതിയ പമ്പിനു സമീപം സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിച് അപകടം.. സംഭവത്തിൽ ആർക്കും പരിക്കില്ല
06/05/2022

വെണ്ണിക്കുളം പുതിയ പമ്പിനു സമീപം സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിച് അപകടം.. സംഭവത്തിൽ ആർക്കും പരിക്കില്ല

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജ...
05/05/2022

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടന്നത്.

പാർട്ടി ചിഹ്നത്തിലായിരിക്കും ജോ ജോസഫ് മത്സരിക്കുകയെന്ന് ഇ.പി ജയരാജൻ പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥിയാണ് അദ്ദേഹമെന്നും ജയരാജൻ വ്യക്തമാക്കി.

നേരത്തെ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എസ് അരുൺ കുമാർ, തോമസ് ഐസക് അടക്കമുള്ളവരുടെ പേര് സ്ഥാനാർത്ഥിയായി ഉയർന്നുകേട്ടിരുന്നു പരിഗണനയിലുണ്ട്. ഇന്ന് ചേർന്ന എൽ.ഡി.എഫ് യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.

05/05/2022

ഇന്ത്യൻ ആർമിയുടെ സഹായത്തോടെ സർക്കാർ 65 ലക്ഷം മുടക്കി മലയിൽ നിന്നും താഴെയിറക്കിയ ബാബുവിന്റെ ലഹരി മൂത്തുള്ള പ്രകടനം.. ഇങ്ങനെ തന്നെയായിരുന്നോ ഇയാൾ മല കയറിയതെന്ന് ചോദ്യം സ്വാഭാവികം

യേശുദാസിനൊപ്പം പാടുന്ന ഈ കൊച്ചു ഗായിക ആരെന്നു മനസ്സിലായോ?
04/05/2022

യേശുദാസിനൊപ്പം പാടുന്ന ഈ കൊച്ചു ഗായിക ആരെന്നു മനസ്സിലായോ?

04/05/2022

യൂപ്പിയിൽ കൂട്ട ബലാത്സംഗത്തിനിരയായി പരാതി പറയാൻ സ്റ്റേഷനിൽ എത്തിയ പതിനാല് കാരിയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചു

തൃക്കാക്കരയിൽ ഉമാ തോമസ് യുഡിഫ് സ്ഥാനാർഥി
03/05/2022

തൃക്കാക്കരയിൽ ഉമാ തോമസ് യുഡിഫ് സ്ഥാനാർഥി

കോട്ടയത്തും ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനിക്ക് അസ്വസ്ഥത.കോട്ടയം മെഡിക്കല്‍ കോളജിലെ ബിഎസ്‌സി ഡയാലിസിസ് വിദ്യാര്‍ഥിനി തിരുവനന...
03/05/2022

കോട്ടയത്തും ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനിക്ക് അസ്വസ്ഥത.

കോട്ടയം മെഡിക്കല്‍ കോളജിലെ ബിഎസ്‌സി ഡയാലിസിസ് വിദ്യാര്‍ഥിനി തിരുവനന്തപുരം സ്വദേശിനിയായ 20കാരിയാണ് ചികിത്സയില്‍ കഴിയുന്നത്*.
ഇന്നലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറി ഗെയിറ്റിനു എതിര്‍വശത്തു സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലില്‍ നിന്നാണു വിദ്യാര്‍ഥിനി ഷവര്‍മ കഴിച്ചത്. ഭക്ഷണം കഴിച്ച്‌ അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശാരീരിക അസ്വസ്ഥതയുണ്ടായി. ശരീരമാകെ ചൊറിച്ചില്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു. വിദ്യാര്‍ഥിനി കോളജ് അധികൃതര്‍ക്കു പരാതി നല്‍കി. ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനിക്കു ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.

പത്തനംതിട്ട തിരുവല്ലയില്‍ കുന്നന്താനത്ത് യുവതിയെ ബിയര്‍ബോട്ടില്‍ ഉപയോഗിച്ച് കുത്തിക്കൊന്നു. കുന്നന്താനം പാമല കീഴടി സ്വദേ...
03/05/2022

പത്തനംതിട്ട തിരുവല്ലയില്‍ കുന്നന്താനത്ത് യുവതിയെ ബിയര്‍ബോട്ടില്‍ ഉപയോഗിച്ച് കുത്തിക്കൊന്നു. കുന്നന്താനം പാമല കീഴടി സ്വദേശി വിജയമ്മയാണ് മരിച്ചത്. പ്രതി അയ്യപ്പന്‍ വിജയമ്മയെ വീട്ടില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. അയ്യപ്പനെ കീഴ്‌വായ്പ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

02/05/2022

പെരുന്നാൾ സമ്മാനം...
ആഘോഷ രാവ് 😍🥳🥳🥳🥳

അഭിനന്ദനങ്ങൾ team kerala 🔥

02/05/2022

കപ്പടിച്ച് കലിപ്പടക്കി കേരളം ✊️🔥....
മലയാളികൾക്ക് പെരുന്നാൾ സമ്മാനം😍
ഏഴാമത് സന്തോഷ് ട്രോഫി പിള്ളേരിങ്ങെടുത്തു ⚽️💐🏆🏆

02/05/2022
പെരുന്നാൾ ആശംസകൾ 💐💐
02/05/2022

പെരുന്നാൾ ആശംസകൾ 💐💐

വർഗീയത എന്ന വിഷ പാമ്പിനെ നമ്മൾ നമ്മളിൽ നിന്നും അടിച്ചു പുറത്താക്കിയില്ലെങ്കിൽ വരും കാലത്ത് നാട് പല രീതിയിൽ കലാപ കളങ്ങളായ...
01/05/2022

വർഗീയത എന്ന വിഷ പാമ്പിനെ നമ്മൾ നമ്മളിൽ നിന്നും അടിച്ചു പുറത്താക്കിയില്ലെങ്കിൽ വരും കാലത്ത് നാട് പല രീതിയിൽ കലാപ കളങ്ങളായി മാറിയെന്നു വരാം....

ദേവാലയങ്ങൾക്ക് പുറമെ സ്ഥാപനങ്ങൾ, വ്യാപാര മേഖലകൾ തുടങ്ങിയവയും ഇപ്പോൾ ജാതിയുടെയും മതത്തിന്റെയും വേലി കെട്ടുകളാൽ തിരിച്ചു കാണണമെന്ന ആഹ്വാനവുമായി വർഗീയ വിഷ പാമ്പുകൾ മാളത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങിയിരികുന്ന അപകടകരമായ ഒരു അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്...

ബോംബിനേക്കാൾ മാരക ശേഷിയുള്ള ഒരു സ്ഫോടക വസ്തുവാണ് വർഗീയത എന്ന് നാം തിരിച്ചറിയുക.. അന്യ മതസ്ഥരെയും മതങ്ങളെയും ആചാരങ്ങളെയും മാനിക്കാൻ നമ്മുടെ കുഞ്ഞുങ്ങളെ നാം പറഞ്ഞു പഠിപ്പിക്കുക.... ഒന്ന് മറക്കാതിരിക്കുക ഒറ്റ മലവെള്ളം വന്നാൽ ഒരഞ്ചു ദിവസം നിർത്താതെ മഴയൊന്നു പെയ്താൽ ഒലിച്ചു പോകുന്ന ശക്തിയെ ഉള്ളു ഈ മതങ്ങളുടെ വേലിക്കെട്ടുകൾക്ക് എന്ന് കാലം തെളിയിച്ച സത്യമാണ് 👍

വിദ്വേഷ പ്രസംഗം :ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി തിരുവനന്തപുരം ഫോർട്ട്‌ പോലീസ്
01/05/2022

വിദ്വേഷ പ്രസംഗം :ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി തിരുവനന്തപുരം ഫോർട്ട്‌ പോലീസ്

29/04/2022

മനുഷ്യ വംശം ഇന്ന് നേടിയെടുത്ത പുരോഗതികളെല്ലാം ചില എതിർപ്പുകളെ ഇല്ലാതാകികൊണ്ടും ചേർത്ത് പിടിച്ചുകൊണ്ടും തന്നെയായിരുന്നു

കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലബാർ എക്സ്പ്രസിന്റെ ശുചിമുറിയിലാണ് ഒരു പുരുഷനെ ...
28/04/2022

കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലബാർ എക്സ്പ്രസിന്റെ ശുചിമുറിയിലാണ് ഒരു പുരുഷനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അംഗപരിമിതരുടെ ബോഗിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

നിയമങ്ങൾ നീതിക്ക് വേണ്ടിട്ടുള്ളതാവണം അത് ആണായാലും പെണ്ണായാലും
27/04/2022

നിയമങ്ങൾ നീതിക്ക് വേണ്ടിട്ടുള്ളതാവണം അത് ആണായാലും പെണ്ണായാലും

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. കോഴിക്കോട് സ്വദേശി നൽകിയ പരാതിയിലാണ് നടപടി. ...
26/04/2022

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. കോഴിക്കോട് സ്വദേശി നൽകിയ പരാതിയിലാണ് നടപടി. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി.

ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.

പ്രിയരെ ഇന്നു രാവിലെ ഞാൻ ജോലിക്കു പോയതിനു ശേഷം വീട്ടിൽ മൂന്നു പേർ ഒരു വാനിൽ വന്നു.ഫ്ലോർമാറ്റ് വിൽപ്പനക്കാർ. അമ്മയും എൻ്റ...
26/04/2022

പ്രിയരെ ഇന്നു രാവിലെ ഞാൻ ജോലിക്കു പോയതിനു ശേഷം വീട്ടിൽ മൂന്നു പേർ ഒരു വാനിൽ വന്നു.ഫ്ലോർമാറ്റ് വിൽപ്പനക്കാർ. അമ്മയും എൻ്റെ മക്കളും മാത്രമേ ആ സമയം വീട്ടിലുണ്ടായിരുന്നുള്ളൂ. വേണ്ട എന്ന് ആദ്യമേ പറഞ്ഞിരുന്നു. ജസ്റ്റ് ഒന്ന് ഇട്ടുകാണിക്കാമെന്ന് നിർബന്ധിച്ച് പറഞ്ഞ് അവർ സിറ്റൗട്ടിൽ വിരിച്ചു..

വേണ്ട എന്ന് വീണ്ടും പറഞ്ഞെങ്കിലും,അവർ നിർബന്ധിച്ചപ്പോൾ എത്ര വിലയാകുമെന്ന് അമ്മ ചോദിച്ചു.
അപ്പോഴും വില പറയാതെ,ഇത് മുറിച്ചാലേ അളന്ന് വില പറയാൻ പറ്റൂ എന്ന് അവർ ..മുറിക്കരുത് എന്ന് മക്കളും അമ്മയും വീണ്ടും പറഞ്ഞു..പക്ഷേ അപ്പോഴേക്കും മറ്റൊരാൾ മുറിച്ച് കഴിഞ്ഞു. സ്റ്റെപ്പിനു കൂടി മുറിക്കാമെന്നായി പിന്നെ..
അപ്പോഴേക്കും ഒരാൾ വില കണക്ക് കൂട്ടി പറഞ്ഞു..4207രൂപ.
7 കുറച്ച് 4200 മതിയെന്നായി.
അമ്മ വേണ്ടെന്നു പറഞ്ഞു.അപ്പോൾ 500 കൂടി കുറച്ചു.പറ്റില്ല എന്നു പറഞ്ഞപ്പോൾവീണ്ടും 500 കൂടി കുറച്ചു.
3000.. ഇനി കുറയില്ലെന്ന് താക്കീതും.
അവർ വേണ്ടെന്ന് തീർത്ത് പറഞ്ഞു.

പിന്നീടാണ് തട്ടിപ്പിൻ്റെ രണ്ടാം ഘട്ടം..
ഈ മുറിച്ചത് ഞങ്ങൾക്ക് തിരികെ കൊണ്ടു പോകാനാകില്ല..നിങ്ങൾ മൂന്നു തവണകളായി തന്നാൽ മതി.
പറ്റില്ല ഞങ്ങൾക്കു വേണ്ടെന്ന് പറഞ്ഞു.
അപ്പോൾ അയാൾ സിറ്റൗട്ടിലെ കസാരയിൽ കയറി ഇരുന്നു.പണം തരാതെ പോവില്ലെന്നായി..3000 രൂപയല്ലേയുളളൂ..ഇങ്ങോട്ട് തന്നാപോരെയെന്ന്..
അത്രയുമായപ്പോൾ മക്കളെന്നെ വിളിച്ചു..കാര്യങ്ങൾ പറഞ്ഞു.ഞാനവർക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു.വളരെ നിർബന്ധിച്ചതിനു ശേഷമാണ് അയാൾ സംസാരിക്കാൻ തയ്യാറായത്.മുറിച്ച സാധനത്തിന് വില തരണമെന്നായി അയാൾ. ഞങ്ങളുടെ സമ്മതമില്ലാതെ മുറിച്ചതല്ലേ ഞങ്ങൾക്കു സാധനമാവശ്യമില്ല എന്നു ഞാൻ പറഞ്ഞു. അയാൾ ഫോൺ തിരികെ കൊടുത്തു.

കുറച്ചു സമയം കൂടി അവിടെയിരുന്നിട്ട് നാളെ രാവിലെ അവർ വരും അപ്പോൾ വീട്ടിലാളു കാണണം എന്ന താക്കീതോടെ അവർ സാധനവുമായി പോയി.
ഇത്തരം തട്ടിപ്പുകാരെ ഒരു കാരണവശാലും ആരും വീട്ടിൽ കയറ്റരുതെന്ന് അറിയിക്കാൻ വേണ്ടിയാണീ കുറിപ്പ്. ഡയറക്ട് മാർക്കറ്റിങ്ങ് നല്ല രീതിയിൽ ചെയ്ത് കുടുംബം പുലർത്തുന്ന ആയിരങ്ങളുടെ അദ്ധ്വാനത്തെ ബഹുമാനിച്ചുകൊണ്ട് നിർത്തുന്നു. തട്ടിപ്പുകാരെ സൂക്ഷിക്കുക.

പോസ്റ്റ്. #കടപ്പാട്_കോട്ടയംലൈവ്

25/04/2022

JCB ഉപയോഗിച്ച് എടിഎം മിഷ്യൻ മൊത്തത്തിൽ പൊക്കി മോഷണം

24/04/2022

കനാലിലെ കുത്തൊഴുക്കിൽ പെട്ട നായയെ രക്ഷിക്കുന്ന നിർമ്മാണ തൊഴിലാളികൾ 🥰

24/04/2022

സഹോദരികളായ യുവതികൾക്ക് നടുറോഡിൽ മർദ്ദനം ; മുസ്ലിം ലീഗ് പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് യുവതികൾ അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തതിനാണ് മർദ്ദനമെന്ന് യുവതി

എരുമേലി കൊരട്ടിയിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി ഒരാൾ മരണപ്പെട്ടുഎരുമേലി കൊരട്ടിയിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി ഒര...
23/04/2022

എരുമേലി കൊരട്ടിയിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി ഒരാൾ മരണപ്പെട്ടു

എരുമേലി കൊരട്ടിയിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി ഒരാൾ മരണപ്പെട്ടു കൊരട്ടി അമ്പലവളവിന് സമീപമാണ് അപകടം. കാഞ്ഞിരപ്പള്ളി റോഡിൽ നിന്ന് അമിതവേഗതയിലെത്തിയ ഡ്യുക്ക് ബൈക്കാണ് അപകടമുണ്ടാക്കിയത്. യുവാവും യുവതിയും ആയിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. കുട്ടിക്കാനം മരിയൻ കോളേജിലെ BCA മൂന്നാം വർഷ വിദ്യാർഥിനി അനുപമ മോഹൻ ആണ് മരണപ്പെട്ടത്.നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സമീപമുണ്ടായിരുന്ന വീടിന്റെ ഇരുമ്പ് ഗേറ്റ് ഇടിച്ചുതകർത്തു ആണ് നിന്നത്. കൊല്ലം ജില്ലാ രജിസ്ട്രേഷനാണ് വാഹനം.

കോട്ടയം മത്സ്യ മാർക്കറ്റുകളിൽ പരിശോധന; പഴകിയ 250 കിലോയോളം മത്സ്യം നശിപ്പിച്ചുഭക്ഷ്യ സുരക്ഷാ വകുപ്പ് മത്സ്യമാർക്കറ്റുകൾ ക...
22/04/2022

കോട്ടയം മത്സ്യ മാർക്കറ്റുകളിൽ പരിശോധന; പഴകിയ 250 കിലോയോളം മത്സ്യം നശിപ്പിച്ചു

ഭക്ഷ്യ സുരക്ഷാ വകുപ്പ് മത്സ്യമാർക്കറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പഴകിയ 247.2 കിലോ മത്സ്യം നശിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ മാർക്കറ്റുകളിൽ നിന്നായി 53 സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി.

വിവിധ മത്സ്യങ്ങളുടെ 23 സർവെയിലൻസ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. റാപ്പിഡ് ഡിറ്റെക്ഷൻ കിറ്റുപയോഗിച്ച് നടത്തിയ പരിശോധനകളിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അലക്സ് കെ. ഐസക് അറിയിച്ചു.

അടുത്ത അഞ്ച് ദിവസം ഇടിയോടുകൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
22/04/2022

അടുത്ത അഞ്ച് ദിവസം ഇടിയോടുകൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

18/04/2022

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു

റൊണാൾഡോ തന്നെയാണ് വാർത്ത ട്വീറ്റ് ചെയ്തത്

17/04/2022

ഈസ്റ്റർ സ്പെഷ്യൽ ചാമ്പിക്കോ വീഡിയോയുമായി ഡോ : എം സൂസൈപാക്യവും സിസ്റ്റേർസും !!

ഏവർക്കും പ്രത്യാശയുടെയുംസമാധാനത്തിൻ്റെയും ഈസ്റ്റർ ആശംസകൾ...💞മനുഷ്യ സ്꘦നഹത്ത᭄നꪆവ൭ട്ട _ എല്ലꪆ __ആ꘦ഘꪆഷങ്ങളും __  ℍ𝔸ℙℙ𝕐 𝔼𝔸𝕊𝕋...
17/04/2022

ഏവർക്കും പ്രത്യാശയുടെയും
സമാധാനത്തിൻ്റെയും ഈസ്റ്റർ ആശംസകൾ...💞
മനുഷ്യ സ്꘦നഹത്ത᭄നꪆവ൭ട്ട _
എല്ലꪆ __ആ꘦ഘꪆഷങ്ങളും __
ℍ𝔸ℙℙ𝕐 𝔼𝔸𝕊𝕋𝔼ℝ __ ❣️❣️❣️

🌿🌸🌿🌸🌿🌸🌿🌸🌿🌸🌿

16/04/2022

ഒരു വിഷു ആഘോഷ അപാരത! ഒന്ന് തീ കൊടുത്തതേ ഓർമ്മയുള്ളൂ

ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാൽ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കുമരകം വാസുദേവൻ അന്തരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്...
14/04/2022

ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാൽ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കുമരകം വാസുദേവൻ അന്തരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. രക്തസമ്മർദം കൂടിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

2014 ൽ പുറത്തിറങ്ങിയ 'ഒറ്റാൽ' എന്ന ചിത്രത്തിൽ വല്ല്യപ്പച്ചായി എന്ന കഥാപാത്രത്തെയാണ് വാസുദേവൻ അവതരിപ്പിച്ചത്. വേമ്പനാട്ട് കായലിൽ മീൻപിടിച്ചുകൊണ്ടിരുന്ന വാസുദേവനെ യാദൃച്ഛികമായാണ് ജയരാജ് കാണുന്നത്. തുടർന്ന് തന്റെ സിനിമയിലേക്ക് വാസുദേവനെ ക്ഷണിക്കുകയായിരുന്നു. കെ. മോഹൻ, വിനോദ് വിജയൻ എന്നിവർ ചേർന്ന് നിർമിച്ച 'ഒറ്റാലി'ന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.

06/04/2022

മൊബൈൽ ഫോൺ ഒരിക്കലും മിന്നലിനെ ആകർഷിക്കില്ല.

ഇടിമിന്നലുള്ള സമയത്ത് മൊബൈല്‍ ഫോൺ ഉപയോഗിക്കാം!
യാതൊരു അപകടവുമില്ല

06/04/2022

കേന്ദ്ര സർക്കാരിന്റെ അറുതിയില്ലാ കൊള്ള തുടരുന്നു പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസ ഇന്നും കൂട്ടി

സാധാരണക്കാരന്റെ ബജറ്റ് താറുമാറാകും. പതിവ് പോലെ രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി കേന്ദ്രം ഒരാഴ്ചക്കുള്ളിൽ പെട്രോൾ ഡീസൽ വ...
06/04/2022

സാധാരണക്കാരന്റെ ബജറ്റ് താറുമാറാകും. പതിവ് പോലെ രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി കേന്ദ്രം ഒരാഴ്ചക്കുള്ളിൽ പെട്രോൾ ഡീസൽ വർധന 10+ രൂപയോളം

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 115.02 രൂപയും ഡീസൽ ലിറ്ററിന് 101.72 രൂപയുമാകും. ഇന്നലെയും രാജ്യത്ത് ഇന്ധന വില വർധിച്ചിരുന്നു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്നലെ വർധിപ്പിച്ചത്.

ഇന്ധനവില വർധന ഇപ്പോൾ ഇന്ത്യൻ ജനതയെ സംബന്ധിച്ച് നിത്യേനെ സംഭവിക്കുന്ന പതിവ് കാര്യമാണ്. ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില ഉയരുന്നതോടെ സാധനങ്ങൾക്ക് പൊള്ളുന്ന വിലയാകുകയാണ്. സാധാരണ കുടുംബങ്ങളുടെ ബജറ്റ് പതിവായ ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ താളം തെറ്റിയിരിക്കുകയാണ്.

05/04/2022

കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങര ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ സ്ത്രീകളുടെ കൂട്ടത്തല്ല്,

Address

Pathanamthitta
Mallappally

Telephone

+919061633036

Website

Alerts

Be the first to know and let us send you an email when Mallappally News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mallappally News:

Share


Other News & Media Websites in Mallappally

Show All

You may also like