Malappuram Online

Malappuram Online Malappuram District News and Updates

10/12/2022

മക്കരപ്പറമ്പ് ഹൈസ്കൂളിൽ നടന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് കേരളോത്സവത്തിൽ
first price സ്വന്തമാക്കിയ
മലപ്പുറം ബ്ലോക്ക്‌ പൂക്കോട്ടൂർ പഞ്ചായത്തിലെ
ഫിനിക്സ് ആർട്സ് & സ്പോർട്സ് ക്ലബ് മുസ്‌ലിയാർപീടികയിലെ കുട്ടികളുടെ അണിയറ വിശേഷങ്ങൾ...

30/11/2022

ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരൂരിൽ തുടക്കം
28/11/2022

ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരൂരിൽ തുടക്കം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 9മുതൽ: മോഡൽ പരീക്ഷകൾ 27മുതൽ...
24/11/2022

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 9മുതൽ: മോഡൽ പരീക്ഷകൾ 27മുതൽ...

22/11/2022

പെരിന്തൽമണ്ണ ഇരവിമംഗലത്തെ പ്രദേശവാസികൾക്ക് ഇപ്പോൾ രാത്രി പുറത്തിറങ്ങാൻ പേടിയാണ്..
രാത്രിയും പകലുമൊക്കെ പലയിടത്തും പുലിയെ കണ്ടെന്ന് നാട്ടുകാർ...

21/11/2022

കൊഴിഞ്ഞിൽ mms എജുക്കേഷണൽ കാമ്പസ്സിൽ ലോകക്കപ്പ് മാതൃകയുടെയും ഖത്തർ വേൾഡ് കപ്പിലെ ഔദ്യോഗിക ഫുട്ബോളായ അൽ റിഹ്ലയുടെയും പ്രദർശനം...

കുളപ്പറമ്പ്: ഖത്തർ ലോകക്കപ്പ് മത്സരത്തിന്റെ ആവേശത്തിൽ പങ്കുചേർന്ന് കൊഴിഞ്ഞിൽ mms എജുക്കേഷണൽ കാമ്പസ്സിൽ ലോകക്കപ്പ് മാതൃകയുടെയും ഖത്തർ വേൾഡ് കപ്പിലെ ഔദ്യോഗിക ഫുട്ബോളായ അൽ റിഹ്ലയുടെയും അനാച്ഛാദനം HM ശോഭന ടീച്ചറും സ്കൂൾ മാനേജിങ് ഡയരക്ടർ ലുക്മാൻ മാസ്റ്ററും ചേർന്ന് നിർവഹിച്ചു. തുടർന്ന് നേരത്തേ കഴിഞ്ഞ ഫുട്‌ബോൾ മത്സരങ്ങളുടെ ഫൈനൽ മത്സരങ്ങളും പെൺകുട്ടികൾക്കായുള്ള ഷൂട്ടൗട്ട് മത്സരവും ടർഫ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചു.
ഏഴാം ക്ലാസ്സിൽ 2:1ന് പോർച്ചുഗലും ആറിൽ ടൈബ്രെക്കറിൽ ബ്രസീലും അഞ്ചിൽ ടൈ ബ്രെക്കറിൽ ഫ്രാൻസും വിജയിച്ചു.
ഹമീദ് മാസ്റ്റർ, യൂനുസ് മാസ്റ്റർ, ജലീൽ മാസ്റ്റർ,ഷിൻഷിന ടീച്ചർ,അബ്ദുന്നൂർ, രഞ്ജിത്ത്, മജീദ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

20/11/2022

jasa ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാറാണത്ത് ഫുട്ബോൾ ഫാൻസ്‌ സംഘടിപ്പിച്ച ലോകകപ്പ് ഫാൻസ്‌ റാലി..

19/11/2022

കോട്ടക്കൽ പുത്തൂരിൽ വാഹനാപകടം.

കോട്ടക്കൽ: പുത്തൂർ ജങ്ഷനിൽ പെരിന്തൽമണ്ണ ഭാഗത്ത് നിന്നും സിമന്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ചു മറിഞ്ഞു അപകടം.
അപകടത്തിൽ നിരവധി വാഹനങ്ങൾ തകർന്നു.
ഇന്ന് വൈകുന്നേരത്തോടുകൂടിയാണ് സംഭവം.
നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ലോറി ഡ്രൈവറുടെ നില ഗുരുതരമായി തുടരുന്നു.

അപകടത്തോടെ പ്രദേശത്തെ വൈദ്യുതി തൂണുകളും, പോസ്റ്റുകളും തകർന്നതിനാൽ വൈദ്യുതി വിതരണം താറുമാറായി.
പ്രദേശം സ്ഥിരം അപകട മേഖലയായതിനാൽ സൂചന ബോർഡുകൾ സ്ഥാപിക്കാനും, അപകട കാരണത്തിനു സ്ഥിരം പരിഹാരം ആവശ്യപ്പെട്ടു നാട്ടുകാർ റോഡ് ഉപരോധിക്കുകയും, പ്രതിഷേധിക്കുകയും ചെയ്തു.
തുടർന്ന് ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട്ട്, പോലീസ്, MVD ഉദ്യോഗസ്ഥർ, പ്രദേശത്തെ ജന പ്രതിനിധികൾ തുടങ്ങിയവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്യാമെന്ന ധാരണയിൽ ഉപരോധം അവസാനിപ്പിച്ചു.

വാഹനപകടത്തില്‍ നിസാരമയ പരിക്കുകളോടെ 11 ആളുകളെ, നിലവില്‍ കോട്ടക്കലിലെ സ്വാകാര്യശുപത്രിയില്‍ പ്രവേശിച്ചതായറിയുന്നു.
വാഹന ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.

17/11/2022

മുപ്പത്തി ഒന്നാമത് മങ്കട ഉപജില്ലാ കലോത്സവ ട്രോഫി കമ്മിറ്റിക്ക് പൊൻ തൂവൽ..

17/11/2022

മങ്കട ഉപജില്ല കലോത്സവം;
ഒപ്പന മത്സരം U P വിഭാഗം 1st A ഗ്രേഡ് സ്വന്തമാക്കി
A.M.H.S.S ...തിരൂർക്കാട്.

15/11/2022

മങ്കട ഉപജില്ല കലോത്സവം കടുങ്ങപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുരോഗമിക്കുന്നു.. മുഖ്യാതിഥിയായി മാപ്പിളപ്പാട്ട് താരം സുറുമിയും..

15/11/2022

മങ്കട ഉപജില്ല കലോത്സവം നടക്കുന്ന കടുങ്ങപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ MMS HS KOZHINHIL KULAPPARAMBA യിലെ കുട്ടികൾ പാടിയ സോങ്ങ്

15/11/2022

മങ്കട ഉപജില്ല കലോത്സവം നടക്കുന്ന കടുങ്ങപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നഗരിയിൽ. NHS കൊളത്തൂരിലെ കുട്ടികൾ അവതരിപ്പിച്ച അറബി സംഘഗാനം..

15/11/2022

മങ്കട ഉപജില്ല കലോത്സവം നടക്കുന്ന കടുങ്ങപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മാപ്പിളപ്പാട്ട്താരം സുറുമി വന്നപ്പോൾ..

സുറുമിയുടെ മനോഹരമായ ഒരു പാട്ട് കേട്ട് നോക്കൂ..

14/11/2022

31-മത് മങ്കട ഉപജില്ലാ കലോത്സവം നടക്കുന്ന കടുങ്ങപുരം ഗവ: ഹയർസെക്കൻഡറി സ്കൂളിൽ 800 പേർക്കു ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന സംവിധാനം സജ്ജം.

12/11/2022

വീടിന് മഞ്ഞനിറം നൽകി ബ്രസീൽ ഹൗസ് ആക്കി മാറ്റി ആരാധകർ.

12/11/2022

വീടുകളില്‍ നിന്ന് ശേഖരിച്ച പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് മലപ്പുറത്തെ യുവാവിന്റെ കരവിരുതില്‍ വിരിഞ്ഞത് മെസിയുടെ കൂറ്റന്‍ ചിത്രം

മലപ്പുറം: വീടുകളില്‍ നിന്ന് ശേഖരിച്ച പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് മലപ്പുറത്തെ യുവാവിന്റെ കരവിരുതില്‍ വിരിഞ്ഞത് ഫുട്ബോള്‍ ഇതിഹാസം മെസിയുടെ കൂറ്റന്‍ ചിത്രം. മലപ്പുറം ഊര്‍ങ്ങാട്ടിരി കല്ലരട്ടിക്കല്‍ സ്വദേശി മുഹമ്മദ് ഫായിസാണ് റീസൈക്കിള്‍ ആര്‍ട്ടിലുടെ ഇങ്ങനെ ഒരു ചിത്രം തയാറാക്കിയത്. ലോകം വിരലിലെണ്ണി കാത്തിരിക്കുന്ന ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പിന്റെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി
ഈ പഞ്ചായത്തിലെ വീടുകളില്‍ നിന്ന് ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ശേഖരിച്ച പായ് വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് ഈ ഈ കൂറ്റന്‍ മെസ്സിയുടെ ചിത്രം ഈ കലാകാരന്‍ നിര്‍മ്മിച്ചത്. 12 അടി നീളത്തിലും എട്ടടി വീതിയിലുമുള്ള ചിത്രത്തിന്റെ നിര്‍മ്മാണം ഒരു ആഴ്ച കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. വീടുകളില്‍ നിന്ന് ശേഖരിച്ച പാഴ് വസ്തുക്കളായ പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പ്, ഇലക്ട്രോണിക് വസ്തുക്കള്‍ കളിപ്പാട്ടങ്ങള്‍, പെന്‍ ഉള്‍പ്പെടെയുള്ള പാഴ് വസ്തുക്കള്‍ ഉപയോഗിച്ചാണ് ചിത്രം നിര്‍മിച് എടുത്തത് എന്ന് ഫായിസ് പറഞ്ഞു.
വെള്ള നിറത്തിലുള്ള ബോര്‍ഡില്‍ ലയണല്‍ മെസ്സിയുടെ ചിത്രം വരച്ച് അതില്‍ പാഴ്വസ്തുക്കള്‍ ഒട്ടിച്ചാണ് ചിത്രത്തിന്റെ നിര്‍മാണ രീതി. വളരെ കൃത്യമായി സൂക്ഷ്മതയോടെയും ക്ഷമയുടെയും ചെയ്യേണ്ട ജോലിയാണ് ഇതെന്നും ഇങ്ങനെ ചെയ്താല്‍ മാത്രമേ നമ്മള്‍ കരുതുന്ന ചിത്രം ആവുകയുള്ളൂവെന്നും ഫായിസ് പറഞ്ഞു. കോഴിക്കോട് ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ ഫായിസ് ഇതിനകം മഹാത്മാഗാന്ധി, ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖരുടെ ചിത്രങ്ങളാണ് ഇതിനകം ഫായിസ് നിര്‍മിച്ചിട്ടുള്ളത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മെസിയുടെ കൂറ്റന്‍ ചിത്രം മൊറയൂരില്‍ നടന്ന പ്രത്യേക പരിപാടിയില്‍ പി ഉബൈദുള്ള എംഎല്‍എ നാടിന് സമര്‍പ്പിച്ചു.

09/11/2022

പെരിന്തൽമണ്ണയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനു മുകളിലേക്ക് എടുത്തുചാടി യുവാവ്.

പെരിന്തൽമണ്ണ: ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനു മുകളിലേക്ക് എടുത്തുചാടി യുവാവ്. കോഴിക്കോട് പാലക്കാട് ദേശീയപാത പെരിന്തൽമണ്ണ ജൂബിലി റോഡിനു സമീപത്താണ് മാനസികവിഭ്രാന്തിയിൽ യുവാവ് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് മുന്നിലേക്ക് എടുത്തുചാടിയത്. ബസ്സിന്റെ ചില്ലു തകർത്ത് റോഡിലേക്ക് തെറിച്ചുവീണ യുവാവ് നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. യുവാവിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല.

07/11/2022

പെരിന്തൽമണ്ണ ഉപജില്ലാ കലോത്സവ നഗരിയിൽ വിത്യസ്തമായ ഒരു ഭക്ഷ്യമേള..

പെരിന്തൽമണ്ണ ഉപജില്ലാ സ്‌കൂൾ കലോത്സവം മൂന്നുദിവസങ്ങളിലായി പെരിന്തൽമണ്ണ ഇ.എം.എസ്. വിദ്യാഭ്യാസ സമുച്ചയത്തിൽ നടക്കും.

പെരിന്തൽമണ്ണ ഗവ. മോഡൽ എച്ച്.എസ്.എസ്., ജി.ജി.വി.എച്ച്.എസ്.എസ്., സെൻട്രൽ ജി.എൽ.പി.എസ്. എന്നീ സ്‌കൂളുകൾ ഉൾപ്പെടുന്ന സമുച്ചയത്തിലെ 31 വേദികളിലായാണ് മത്സരങ്ങൾ.

255 ഇനങ്ങളിലായി നാലായിരത്തോളം വിദ്യാർഥികൾ മത്സരിക്കും. അറബിക് സാഹിത്യോത്സവവും സംസ്‌കൃതോത്സവവും ഇതോടൊപ്പം നടത്തും.

74 വിദ്യാലയങ്ങളിലെ കുട്ടികളാണ് കലോത്സവത്തിന് എത്തുന്നത്.

06/11/2022

എടക്കരയിൽ മെസ്സിയുടെ കട്ട്ഔട്ട് സ്ഥാപിക്കുന്നതിനിടയിൽ ഒടിഞ്ഞു വീണു.

മലപ്പുറം :എടക്കര മുണ്ടയിൽ മെസ്സിയുടെ കൂറ്റൻ കട്ട്ഔട്ട് സ്ഥാപിക്കുന്നതിനിടയിൽ ഒടിഞ്ഞു വീണു.
സിഎൻജി റോഡിന്റെ അരികിലാണ് 65 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചത്.

ഫുട്ബോൾ താരങ്ങളുടെ കട്ട് ഔട്ട് എടുത്തു മാറ്റാൻ പഞ്ചായത്തിന്റെ നിർദ്ദേശംകോഴിക്കോട് :പുള്ളാവൂർ ചെറുപുഴയിൽ സ്ഥാപിച്ച ഫുട്ബോ...
05/11/2022

ഫുട്ബോൾ താരങ്ങളുടെ കട്ട് ഔട്ട് എടുത്തു മാറ്റാൻ പഞ്ചായത്തിന്റെ നിർദ്ദേശം

കോഴിക്കോട് :പുള്ളാവൂർ ചെറുപുഴയിൽ സ്ഥാപിച്ച ഫുട്ബോൾ താരങ്ങളുടെ കട്ട് ഔട്ട് എടുത്തു മാറ്റാൻ പഞ്ചായത്തിന്റെ നിർദ്ദേശം സുപ്രീം കോടതി അഭിഭാഷകൻ അഡ്വ ശ്രീജിത്ത് പെരുമന നൽകിയ പരാതിയെ തുടർന്നാണ് പഞ്ചായത്തിന്റെ നടപടി .
പഞ്ചായത്ത് സ്ഥലത്താണ് കട്ട് ഔട്ട്കൾ സ്ഥാപിച്ചത് . അർജന്റീന താരം മെസിയുടെയും ബ്രസീൽ താരം നെയ്മറിന്റേയും കട്ട് ഔട്ടുകളാണ് ആരാധകർ പുഴയിൽ സ്ഥാപിച്ചത് .

മഞ്ചേരി മേലാക്കത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കള്ളനോട്ടുകൾ കണ്ടെത്തി.മഞ്ചേരി: മേലാക്കത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കള്ളനോ...
05/11/2022

മഞ്ചേരി മേലാക്കത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കള്ളനോട്ടുകൾ കണ്ടെത്തി.

മഞ്ചേരി: മേലാക്കത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കള്ളനോട്ടുകൾ കണ്ടെത്തി. 500 രൂപയുടെ കെട്ടുകണക്കിന് കള്ളനോട്ടുകളാണ് തോട്ടിലെ വെള്ളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മഞ്ചേരി പോലീസെത്തി ഇവ പരിശോധിച്ച് കസ്റ്റഡിയിലെടുത്തു. ചില നോട്ടുകൾ കത്തിച്ച നിലയിലാണ്. ഒരേ സീരിയൽ നമ്പറാണ് നോട്ടിൽ അച്ചടിച്ചിരിക്കുന്നത്. കവുങ്ങ് തോട്ടത്തിലെ വെള്ളത്തിൽ നോട്ടുകൾ കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് കേസ് രജിസ്റ്റ‍ര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Address

Malappuram
Malappuram
676505

Alerts

Be the first to know and let us send you an email when Malappuram Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malappuram Online:

Videos

Share

Nearby media companies


Other Media/News Companies in Malappuram

Show All