04/12/2023
വാഴക്കാട് റയിഞ്ച് മുസാബഖ '23: മപ്രം ഹയാത്തുദ്ധീൻ മദ്റസ ജേതാക്കൾ
🔊 _വാഴക്കാട് ഡോട്ട് കോം - നാട്ടുവിശേഷങ്ങൾ_
°°°°°°°°°°°°°°°°°°°°°°°°°°°
വാഴക്കാട് (04/12/2023): രണ്ടുദിവസങ്ങളിലായി വാഴക്കാട് അസാസുൽ ഇസ്ലാം മദ്രസയിൽ നടന്ന വാഴക്കാട് റയിഞ്ച് കലാസാഹിത്യ മത്സരങ്ങളിൽ (മുസാബഖ '23) മപ്രം ഹയാത്തുദ്ധീൻ മദ്റസ ജേതാക്കളായി.
കണ്ണിയത്ത് ഉസ്താദ് മഖാം സിയാറത്തോടെ സമാരംഭം കുറിച്ച പരിപാടിക്ക് സയ്യിദ് ബി എസ് കെ തങ്ങൾ പതാക ഉയർത്തി. 22 മദ്രസകളിലെ 500 ഓളം വിദ്യാർത്ഥികളുടെ വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 287 പോയിന്റുമായി മപ്രം ഹയാത്തുദ്ദീൻ മദ്രസ ജേതാക്കൾ ആയി. ഇഖാമത്തുൽ ഇസ്ലാം വദ്ധിൻ വട്ടപ്പാറ (279), മുനീറുൽ ഇസ്ലാം കണ്ണത്തുംപാറ (254) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
കിഡ്ഡീസ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, അലുമിനി വിഭാഗങ്ങളിൽ യഥാക്രമം മപ്രം, ചെറുവട്ടൂർ, വാലില്ലാപ്പുഴ, വട്ടപ്പാറ, കണ്ണെത്തുംപാറ, എന്നീ മദ്റസകൾ ജേതാക്കളായി. മുഅല്ലിം വിഭാഗത്തിൽ മുനീറുൽ ഇസ്‌ലാം കണ്ണത്തും പാറ, ഹയാത്തുദ്ദീൻ മപ്രം, ഇഖാമത്തുൽ ഇസ്ലാം വട്ടപ്പാറ എന്നീ മദ്റസകളും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വ്യക്തിഗത പ്രതിഭകളായി അദ്നാൻ സി കെ (കണ്ണത്തും പാറ), അമൻറഹ്മാൻ (നൂഞ്ഞിക്കര), മുഹമ്മദ് ഇഹ്സാൻ (മപ്രം), അഫ്നാൻ (വാലില്ലാപുഴ), ഫാഇസ് അബ്ദുള്ള (കാമശ്ശേരി), എന്നിവരും മുഅല്ലിം വിഭാഗത്തിൽ ഇബ്റാഹി ദാരിമി കണ്ണത്തുപാറയും ട്രോഫികൾ ഏറ്റുവാങ്ങി.
സമാപന സമ്മേളനം സയ്യിദ് BSK തങ്ങൾ ഉദ്ഘാടനം ചെയ്തു. അഡ്വ: എം. കെ നൗഷാദ് വാഴക്കാട് ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു. AC അബ്ദുറഹ്മാൻ ദാരിമി, സലീംദാരിമി, അബ്ദുറഹ്മാൻ ദാരിമി മുണ്ടേരി,ജമാൽ ഹൈതമി, നബീൽ ദാരിമി അസീസ്മുസ്ലിയാർ, OK കുഞ്ഞുമുഹമ്മദ്, അബ്ദുറഹ്മാൻ മാസ്റ്റർ വാഴക്കാട്, അബൂബക്കർ ദാരിമി, ബഷീർ ചെറുവട്ടൂർ, മുനീർ മുസ്ലിയാർ, പ്രസംഗിച്ചു. സി. കെ അലി, അസൈൻ വാഴക്കാട്, മുഹമ്മദ് മുസ്ലിയാർ, നൗഷാദ് ദാരിമി,ജലീൽ വാഫി, ഇബ്രാഹിം ദാരിമി, തസ്ലീമുൽ ഇഹ്സാൻ യമാനി, സൈതലവി വാഫി, ജസറുദ്ധീൻബാഖവി, ജമാൽ റഹ്മാനി,ഗഫൂർ യമാനി, റഷീദ് ദാരിമി തുടങ്ങിയവർ സംബന്ധിച്ചു.
°°°°°°°°°°°°°°°°°°°°°°°°°
🌐 ഡോട്ട് കോം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുന്നതിന് https://chat.whatsapp.com/7hC4VDYWGPFIRHXv6LyIsV
ഡോട്ട് കോമിൽ വാർത്തകളും പരസ്യങ്ങളും നൽകുന്നതിന് wa.me/+919946486262