28/05/2023
ഓർക്കാനിഷ്ടമില്ലാത്ത വെള്ളിയാഴ്ച
ജിതിൻ കൃഷ്ണൻ. പി
"സർക്കാർ ജോലിക്ക് നാളെ മുതൽ പൊക്കോ" അപ്പൻ ചാർളിയോട് ഡിഗ്രീ കഴിഞ്ഞ ഉടൻ പറഞ്ഞതാണ്. ഡിഗ്രി കഴിഞ്ഞാൽ വേഗം സർക്കാർ ഉദ്യോഗം കിട്ടുമെന്നാണ് പാവം അപ്പന്റെ വിചാരം. അതിനു പി. എസ്. സി എഴുതണമെന്നും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടണമെന്നും അപ്പനെ പറഞ്ഞു മനസിലാക്കാൻ പെട്ട പാട് രണ്ടാഴ്ചയാണ്. റബ്ബറിന് തീരെ വിലയില്ലാത്തതു കൊണ്ട് അപ്പൻ ഇപ്പൊ വെട്ടാറില്ല. കൂലിപ്പണിക്കു പോയി കുടുംബം പുലർത്തുന്നു. വീട്ടിൽ വെറുതെ ഇരിപ്പ് പറ്റില്ല, പണിക്ക് പോകണം, രാത്രിയിലാകാം പഠിപ്പ്., ഉറപ്പിച്ചു കൊണ്ട് ചാർളി വാർക്കപണിക്ക് പോയി. സമ്പാദിക്കാൻ തുടങ്ങി. വീട്ടുചിലവുകൾ നടത്തി പോകുന്നു.അതിനിടയിൽ ഒന്ന് രണ്ടു റാങ്ക് ലിസ്റ്റുകളിൽ ചാർളി കയറി പറ്റി.
ക്ലാസ്സ്‌മേറ്റായ ജോൺസണെയും സ്റ്റെല്ലയെയും തോമസേട്ടന്റെ വീട്ടിന്റെ വാർക്കപണിക്ക് പോകുന്ന വഴിയിൽ വെച്ച് കണ്ടപ്പോൾ കുശലം പറഞ്ഞു. " എത്ര നാളായി കണ്ടിട്ട് നിന്നെ സംസാരിക്കാൻ പോലും കിട്ടുന്നില്ല. ഒരു വിവരവും ഇല്ലല്ലടോ ചാർളി, ഒരു മൊബൈലെങ്കിലും വാങ്ങിക്കൂടെ നിനക്ക്, നമ്മള് വാട്ട്‌സ് ആപ്പിൽ പണ്ടത്തെ എസ്. എസ്. എൽ. സി ബാച്ചിന്റെ ഒരു ഗ്രൂപ്പ് തുടങ്ങീട്ടുണ്ട്. ആകെ നീയേ ഇല്ലാതുള്ളൂ ".. "ഇതു വരെ ആവശ്യമൊന്നും വന്നിട്ടില്ലഡാ,നോക്കട്ടെ വാങ്ങാം ". അവരോട് അങ്ങനെ പറഞ്ഞുവെങ്കിലും മൊബൈൽ ഫോണിന്റെ ആവശ്യം തത്കാലം ഉള്ളതായി ചാർളിക്ക് തോന്നിയില്ല.പി.എസ്. സി പഠനം ഓൺലൈൻ ആയി മാറിയപ്പോഴും ചാർളി പുസ്തകം നോക്കി തന്നെ വായിച്ചു. ആയിടക്കാണ് കുര്യൻ മുതലാളിയുടെ വീട്ടിൽ പണിക്ക് പോയത്. അവരുടെ സുന്ദരിയായ ഭാര്യ റോസ്മിൻ ചാർളിയോട് അടുത്ത് ഇടപഴകാൻ തുടങ്ങി. ചെയ്യുന്നത് ഒരാവർത്തി തെറ്റാണെന്ന് മനസ്സിലായിട്ടും യുവത്വം എന്ന തീയിൽ പിൻവാങ്ങാൻ ചാർളിക്ക് കഴിഞ്ഞില്ല. ഒളികണ്ണേറിഞ്ഞും രഹസ്യമായി സംസാരിച്ചും ആ ബന്ധം മുന്നോട്ട് പോയി.
കൂട്ടുകാരോട് പോലും സംസാരിക്കാൻ ആവശ്യമില്ലാതിരുന്ന മൊബൈൽ ഫോൺ റോസ്മിൻ ചാർളിക്ക് നൽകി. ഭർത്താവിനോട് സന്തോഷകരമായി ഇരിക്കുമ്പോൾ തന്നെ അവർ ചാർളിയുമായി രഹസ്യ ബന്ധം പുലർത്തി. ചാർളി ഇപ്പൊ പഠനം ഒക്കെ ഉപേക്ഷിച്ച മട്ടാണ്.നേരം പുലരുന്നതുവരെ വാട്സ്ആപ്പ് ചാറ്റിങ് ൽ ഏർപ്പെട്ടു. കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ മെസ്സേജുകൾക്കൊന്നിനും അവൻ റിപ്ലൈ കൊടുത്തുമില്ല.പണി കഴിഞ്ഞു അവിടെ നിന്ന് പോയിട്ടും അവർ ഇരുവരും പല സ്ഥലങ്ങളിൽ വെച്ചും കണ്ടു മുട്ടി. പലപ്പോഴും അവർ സ്വകാര്യ സ്ഥലങ്ങളിൽ വെച്ചു ലൈഗികമായി ബന്ധപ്പെട്ടു.
ഒരു ദിവസം പുലർച്ചെ ചാർളിയുടെ ഫോൺ മുഴങ്ങി. റോസ്മിനാണ്., വിറങ്ങലിച്ച ശബ്ദത്തോടെ കരഞ്ഞു കൊണ്ടു " എടാ..എടാ.. ഞാൻ പ്രെഗ്നന്റ് ആണ് ".. വാർത്ത കേട്ട് ചാർളി വിളറി വെളുത്തു. എങ്കിലും ധൈര്യം സംഭരിച്ചു പറഞ്ഞു " ഭയപ്പെടേണ്ട, ഞാൻ കൂടെയുണ്ട്., നമുക്കു രാവിലെ കാണാം".
ഇടയ്ക്കിടെ കാണുന്ന ബീച്ചിൽ വെച്ചു അവർ കണ്ടു. റോസ്മിൻ ഓടി വന്നു ചാർളിയെ കെട്ടിപിടിച്ചു കരഞ്ഞു. അവൻ റോസ്മിന്റെ മുടിയിൽ തലോടി ആശ്വസിപ്പിച്ചു. " പേടിക്കേണ്ട നമുക്കു ഈ നാട് വിടാം,, എവിടെയെങ്കിലും പോകാം". കരഞ്ഞു കൊണ്ട് തന്നെ റോസ്മിൻ തലയാട്ടി അതു നിഷേധിച്ചു. " ഇച്ചായൻ നല്ല സന്തോഷത്തിലാണ്, ഇത് അദ്ദേഹത്തിന്റെ കുഞ്ഞാണെന്നു വെച്ചു, തത്കാലം ഇതിങ്ങനെ പോട്ടെ, പ്രസവ ശേഷം നമുക്കു പോകാം".. അതു അംഗീകരിക്കാൻ തയ്യാറല്ലത്ത ചാർളി എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ നിർബന്ധിച്ചു ചാർളിയെ സമ്മതിപ്പിച്ചു. അന്ന് ഇരുവരും വീടുകളിലേക്ക് തിരിച്ചു പോയി.
ദിവസങ്ങളും മാസങ്ങളും കടന്നു പോയികൊണ്ടേയിരുന്നു. മൊബൈൽ ൽ സംസാരങ്ങളോ, മെസ്സേജ് അയക്കലോ ഒന്നും റോസ്മിനിൽ നിന്ന് ഈ കാലയളവിൽ ചാർളിക്കുണ്ടായില്ല. പലപ്പോഴും സഹികെട്ടു റോസ്മിനെ കാണാൻ വീട്ടിലേക്കു പോയപ്പോഴൊക്കെ ഗേറ്റിൽ സെക്യൂരിറ്റി തടഞ്ഞു. വീണ്ടും ഒരു ദിവസം കൂടി ശ്രമം നടത്തി സെക്യൂരിറ്റിയെ വെട്ടിച്ചു അകത്തു കയറി. "ആരാണ്?? എന്താണ്??" ഒരു ചെറുപ്പക്കാരൻ ചോദ്യവുമായി വന്നു. "കുര്യൻ സാറിനെ ഒന്നു കാണണം" ചാർളി മറുപടി പറഞ്ഞു. "അവരൊക്കെ താമസം മാറിപ്പോയി". ഞെട്ടിതരിച്ച ചാർളി യുടെ മുഖത്തെ സങ്കടം കണ്ടു ചെറുപ്പക്കാരൻ പറഞ്ഞു "അവർ എവിടെ പോയെന്നു എനിക്കറിയില്ല".
ബസ്സിൽ തിരിച്ചു വരുമ്പോൾ ചാർളി അടക്കി പിടിച്ചു കരഞ്ഞു. വീട്ടിൽ എത്തി റോസ്മിനെ ഒരുപാട് തവണ ഫോൺ വിളിച്ചു. നമ്പർ സ്വിച്ചഡ് ഓഫ് ആണ്."എന്റെ കുഞ്ഞു, എന്റെ റോസ്മിൻ" സ്വപനങ്ങളിൽ ചാർളി പറഞ്ഞു കൊണ്ടേയിരുന്നു. അവൻ പണിക്ക് പോകാതെയായി. വീട്ടിൽ മുറിയടച്ചു തനിച്ചിരുന്നു. മകന്റെ പ്രെശ്നം എന്താണെന്നറിയാതെ അവന്റെ അവസ്ഥ കണ്ടു അപ്പനും അമ്മച്ചിയും വിഷമിച്ചു.
മാസങ്ങൾ കഴിഞ്ഞ ഒരു പ്രഭാതത്തിൽ ചാർളിക്കു ഒരു വാട്സ്ആപ്പ് മെസ്സേജ് വന്നു., റോസ്മിനാണ് "കാണണം,ടൗണിലേക്ക് വരൂ" എന്നാണ് മെസ്സേജ്. ചാർളി വേഗം റെഡിയായി. ഇന്റർവ്യൂ ഉണ്ടെന്നു അപ്പനോടും അമ്മയോടും കള്ളം പറഞ്ഞു ടൗണിലേക്ക് പോയി. റോസ്മിൻ കാറുമായി കാത്തിരിക്കുന്നു. ഓടിച്ചെന്നു കാറിൽ കയറി. അവളെ മാറി മാറി ചാർളി ചുംബിച്ചു. നിറ ഗർഭിണിയാണ്. ആ വയറ്റിൽ ചാർളി തലോടി, ഉമ്മ വെച്ചു, തല ചേർത്ത് വെച്ചു കുഞ്ഞിനോട് സംസാരിച്ചു. "ഇത്രയും നാൾ എവിടെ പോയി?? ഫോൺ വിളിക്കാഞ്ഞതെന്താ??" എന്നൊന്നും ചാർളി ചോദിച്ചില്ല, ചോദിച്ചു വിഷമിപ്പിക്കണ്ട എന്ന് അയാൾക്ക് തോന്നി.
"നീണ്ട ഒരു യാത്രയാണ്, രാത്രിയിലേ അവിടെ എത്തൂ. നമുക്കു മാറി മാറി ഡ്രൈവ് ചെയ്യാം" റോസ്മിൻ പറഞ്ഞു. "എന്തിനാ ഈ യാത്ര അതും ഈ സമയത്ത്, അല്ലെങ്കിൽ മാറ് ഞാൻ ഓടിച്ചോളാം,, നീ വിശ്രമിക്കൂ". യാത്ര തുടർന്നു. റോസ്മിനിലെ ഭാവ വ്യത്യാസം ചാർളി ഇടയ്ക്കിടെ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു.. രാത്രി വൈകി ഇരുൾ മൂടിയ ഇരുട്ട് നിറഞ്ഞ കാടും വള്ളികളുമാൽ ചുറ്റപ്പെട്ട വീട്ടിലെത്തി. ചുറ്റിലും ഇരുട്ട്, അടുത്തെങ്ങും വീടില്ല, വെളിച്ചം ഇല്ല.
"ഇവിടെ എന്താ റോസ്മിനെ,, വാ തിരിച്ചു പോകാം" ചാർളി പറഞ്ഞു.
"ദേ നോക്ക് ചാർളി,,ഈ വീട്ടിലാണ് നമ്മൾ കുഞ്ഞുമായി ജീവിക്കാൻ പോകുന്നെ, എങ്ങനെയുണ്ട്??"
ഭയം നിറക്കുന്ന രീതിയിൽ പതിഞ്ഞ ശബ്ദത്തിൽ ഒരു പ്രത്യേക ഭാവത്തോടെ റോസ്മിൻ പറഞ്ഞു.
"ആയിക്കോട്ടെ ഈ രാത്രി വേണ്ട, പകൽ ഒരു ദിവസം വരാം" തിരിച്ചു പോകാൻ ചാർളി വീണ്ടും ശ്രമിച്ചു.
എന്നാൽ ചാർളിയുടെ കൈ മുറുക്കെ പിടിച്ചു റോസ്മിൻ വീട്ടിലേക്ക് നടന്നു. "പതുക്കെ നടക്കു, സൂക്ഷിച്ചു" നടത്തത്തിനടയിൽ റോസ്മിന്റെ ആരോഗ്യത്തിൽ ചാർളി കരുതൽ കാണിച്ചു. ഇതിനിടയിൽ വെളിച്ചത്തിന് വേണ്ടി ചാർളി ഫോൺ എടുക്കവേ അതു നിലത്തു വീണു കാണാതായി. ചാർളിയെ വലിച്ചു ധൃതിയിൽ നടക്കുന്ന എന്തോ ലക്ഷ്യത്തോടെ പോകുന്ന റോസ്മിനിലെ മാറ്റം അവനു സംശയം ഉണ്ടാക്കി. ഭർത്താവിന്റെ നിർദേശ പ്രകാരമാകും ഇത്രയും നാൾ റോസ്മിൻ കാണാതിരുന്നത്, വിളിക്കാതിരുന്നത്. അവൾ എല്ലാം പറഞ്ഞിട്ടുണ്ടാകും അയാളോട്.റോസ്മിന്റെ പെരുമാറ്റത്തിൽ എന്താ ഇങ്ങനെ ഒരു മാറ്റം. തന്നെ അപായപ്പെടുത്താൻ ഭാര്യയും ഭർത്താവും ശ്രമിക്കുന്നതാണോ?? മനസ്സിൽ ഒരായിരം സംശയങ്ങൾ ആലോചിച്ചു ആ രാത്രി ചാർളി ആ വീട്ടിനുള്ളിലേക്ക് കയറി. കൊടും ഇരുട്ട് അകത്തെങ്ങും. "റോസ്മിൻ,നിന്റെ മൊബൈൽ എടുക്ക്" ചാർളി പറഞ്ഞു.
"അതും നഷ്ടപ്പെട്ടു ചാർളി"
ദൂരെ നിന്ന് റോസ്മിൻ സംസാരിക്കുന്നത് പോലെ. "റോസ്മിൻ നീ ഇത് എവിടെയാ?" തൊട്ടടുത്തൊക്കെ ചാർളി കൈ കൊണ്ട് തപ്പി. ഒരു പ്രതികരണവും ഇല്ല. ദൂരെ നിന്ന് കേട്ട റോസ്മിന്റെ ശബ്ദം ഇപ്പോൾ കേൾക്കാതെയായി. ചാർളി അലറി.
"എടീ, റോസ്മിൻ, എടീ റോസ്മിൻ"
നേരത്തെ ആലോചിച്ച സംശയങ്ങളൊക്കെ സത്യമാകുന്നത് പോലെ ചാർളിക്കു തോന്നി. താൻ ഏത് നിമിഷവും ആക്രമിക്കപ്പെടാം എന്ന് ചാർളി വിചാരിച്ചുകൊണ്ടേയിരുന്നു. ഗുണ്ടകളുണ്ടാകും ചിലപ്പോൾ ഈ വീട്ടിൽ, അയാളുടെ കൊട്ടേഷൻകാരും. ചാർളിക്ക് ദേഷ്യവും ഭയവും തോന്നിതുടങ്ങി. "എടീ വഞ്ചകീ, വാടീ,,
"എടാ കുര്യാ, ആണുങ്ങളോട് ഇരുട്ടത്തല്ല നേരിട്ട് മുട്ടെടാ" ചാർളി അലറി.
അപ്പോഴതാ ആ വലിയ ഇരുട്ട് മുറി വീടിന്റെ ദൂരെ നിന്ന് ചെറിയ വെളിച്ചം നടന്നു വരുന്നു. അത് അടുത്ത് അടുത്ത് വരുന്നു. അത് ഒരു മെഴുകുതിരി നാളമാണ്. ആ വെട്ടത്തിൽ അതു പിടിച്ചിരിക്കുന്ന ആളെ ചാർളി കണ്ടു. റോസ്മിനാണ്. നേരത്തെ ഉള്ള ഭാവം മാറി ഇപ്പോൾ പുഞ്ചിരിയാണ്. മെഴുകുതിരി മുഖത്തോട് ചേർത്ത് വെച്ചു റോസ്മിൻ ചോദിച്ചു.
"ചാർളി, എന്താ നീ പറഞ്ഞെ, ഞാൻ ചതിച്ചെന്നോ നിന്നെയോ? എനിക്ക് അതിനു പറ്റുമോടാ? എന്തൊക്കെയാ നീ പറയുന്നേ"
"നീ വാ നമുക്കു നമ്മുടെ ബെഡ്റൂം കാണണ്ടേ?"
റോസ്മിൻ ചാർളിയെ കൂട്ടി ഒരു റൂമിലേക്ക് പോയി. പൊളിഞ്ഞു വീഴാറായ കട്ടിലടക്കമുള്ള മുറി. റോസ്മിന്റെ ഇത്തരമൊരു മാറ്റം ചാർളിയെ വീണ്ടും ഭയചകിതനാക്കി.
"വാ.. ഈ കട്ടിലിൽ കിടക്കു, ഈ വീട്ടിലെ നമ്മുടെ ആദ്യ രാത്രിയാണ്."ഒരക്ഷരം മിണ്ടാനാകാതെ ചാർളി നിന്നു. അവൾ ചാർളിയെ നിർബന്ധപൂർവം കട്ടിലിൽ കിടത്തി. എതിർത്തു നിക്കാൻ പോലും കഴിയാതെ അവളുടെ പ്രവൃത്തികളിൽ അവൻ അനുസരിച്ചു. ചാർളിയുടെ രണ്ടു കൈകളും അവൾ കട്ടിലിനോട് ചേർത്ത് കെട്ടി. ശേഷം ചാർളിയെ വിവസ്ത്രനാക്കി. എല്ലാം അനുസരിക്കുകയായിരുന്നു ചാർളി. ഈ പൂർണ ഗർഭിണി സമയത്തും അവൾ ലൈംഗികമായി ബന്ധപ്പെടാൻ പോകുകയാണോ?? റോസ്മിന്റെ മാനസിക നില തെറ്റിയോ?? പുതിയ ചിന്തകൾ ചാർളിയിൽ വന്നു. റോസ്മിനും വിവസ്ത്രയായി ചാർളിക്കു മുകളിലേക്കായി കയറി ഇരുന്നു. അവൾ ചാർളിയുടെ ശരീര ഭാഗങ്ങൾ മുഴുവനായി മണത്തു നോക്കുന്നു. റോസ്മിന്റെ പ്രവൃത്തിയിൽ ആസ്വസ്ഥനായ ചാർളി അതുവരെ തുടർന്ന മൗനം മാറ്റി ദേഷ്യപ്പെടുന്നു.
"റോസ്മിൻ, റോസ്മിൻ നീ എന്താ ഈ കാട്ടുന്നെ"
ചാർളി പ്രതികരിച്ചതും വലിയ ശബ്ദത്തോടെ റോസ്മിൻ അലറി. ആ അലർച്ചയിൽ ആ കെട്ടിടം പ്രകമ്പനം കൊണ്ടു. അവൾ സ്വയം കഴുത്തു ഒടിച്ചു താഴ്ത്തി നിറഗർഭിണിയായുള്ള അവളുടെ വയർ മണത്തു നോക്കി. ശേഷം വീണ്ടും ഉച്ചത്തിൽ അലറി. പേടിച്ചു പേടിച്ചു വിറച്ചു കൊണ്ടിരിക്കുന്നു ചാർളി.
റോസ്മിൻ അലറി വിളിച്ചു കൊണ്ടേയിരുന്നു. തന്റെ കൂർത്ത നഖങ്ങളാൽ നീണ്ട കൈ കൊണ്ടു സ്വന്തം വയർ അവൾ മാന്തി പൊളിച്ചു. ശേഷം ആ ഭ്രൂണം എടുത്തു ഭക്ഷിക്കുന്നു. കുഞ്ഞു വിരലുകളും തലയോട്ടിയും കടിച്ചു കടിച്ചു തിന്നുന്ന രാക്ഷസിയെപോലെയായി റോസ്മിൻ.
"അയ്യോ, അയ്യോ, ഹെല്പ് മീ..ഹെല്പ് മീ"
ചാർളി ഉച്ചത്തിൽ തേങ്ങി. ഭക്ഷിക്കുന്നതിനിടയിൽ ചാർളിയുടെ ശബ്ദം കേട്ട് റോസ്മിൻ ചാർളിയെ തീക്ഷണമായി നോക്കി, വായിൽ നിന്ന് നുരഞ്ഞു പൊന്തുന്ന രക്തവുമായി നിൽക്കുന്ന അവളെ ഒരു ഭീകര ജന്തുവിനെപ്പോലെയായി തോന്നി ചാർളിക്ക്.
ഭ്രൂണം ഭക്ഷിച്ച ശേഷം വായിൽ നിറയെ ചോരയുമായി പറിഞ്ഞു തൂങ്ങുന്ന വയറുമായി അവൾ ചാർളിയെ വീണ്ടും മണപ്പിച്ചു. ശേഷം ചാർളിയുടെ തുടയിൽ ആഞ്ഞു കടിച്ചു. ചാർളി വേദന കൊണ്ട് പുളഞ്ഞു. കടിച്ചെടുത്ത മാംസം ആർത്തിയോടെ ഭക്ഷിച്ചു.വീണ്ടും വീണ്ടും ചാർളിയുടെ ഓരോ ശരീരഭാഗങ്ങൾ ഭക്ഷിക്കാൻ തുടങ്ങി. അവസാന ജീവശ്വാസം നിലക്കുന്നതുവരെ ചാർളി ജീവഭയത്താൽ നിലവിളിച്ചു. ചാർളിയുടെ ശബ്ദം കേൾക്കാൻ അവിടെ ആരും ഉണ്ടായില്ല.
ഇങ്ങു ഇപ്പുറം നാട്ടിൽ കഴിഞ്ഞ വ്യാഴാഴ്ച പോയി ഒരാഴ്ച കഴിഞ്ഞും മകന്റെ വിവരമില്ലാതെ രാവിലെ അപ്പനും അമ്മയും പോലീസിൽ പരാതി നൽകി. ഫോൺ ട്രേസ് ചെയ്ത പോലീസ് ആ പഴയ വലിയ വീട്ടിനു മുന്നിൽ എത്തി. മുന്നിൽ കാർ കണ്ടു. കാറിന്റെ ഡിക്കിയിൽ നിന്ന് രക്തം ഉറ്റി വീണ പാടുകൾ. ഡിക്കി തുറന്നു നോക്കിയപ്പോൾ ചാക്കിൽ പൊതിഞ്ഞ അസ്ഥികൾ. പോലീസ് അവ ശേഖരിച്ചു. അപ്പനും അമ്മയും ആ അസ്ഥികളിൽ നോക്കി വാവിട്ടു കരഞ്ഞു. വീട്ടിലേക്കു കയറിയ പോലീസ് വിവിധ മുറികളിൽ നിന്നായി അസ്ഥികൾ കണ്ടെടുത്തു.
ഒരാഴ്ച കഴിഞ്ഞു, വ്യാഴാഴ്ച പോലീസ് വീണ്ടും വീട്ടിൽ വന്നു.അപ്പനും അമ്മയോടും സ്റ്റേഷനിൽ വെള്ളിയാഴ്ച ഹാജരാകാൻ പറഞ്ഞു. രാവിലെ തന്നെ പോയി. സി. ഐ വന്നു..
"ഫോറെൻസിക് റിപ്പോർട്ട് കിട്ടി, കാറിൽ നിന്ന് കിട്ടിയത് നിങ്ങളുടെ മകന്റെ അസ്ഥികളല്ല. അതു കുര്യന്റെതാണ്."
"അകത്തു നിന്ന് കിട്ടിയതിലാണ് നിങ്ങളുടെ മകന്റെതുള്ളത്."
അപ്പനും അമ്മയും വീണ്ടും പൊട്ടി പൊട്ടി കരയാൻ തുടങ്ങി.സി. ഐ തുടർന്നു.
"കൂടെ ഒരു കുഞ്ഞിന്റെതും".
കരയുന്നതിനിടയിൽ ഞെട്ടലോടെ ഇരുവരും മുഖത്തോട് മുഖം നോക്കി.
"മാത്രവുമല്ല അവിടെ നിന്ന് കിട്ടിയ അസ്ഥികൾ വിവിധങ്ങളായ അഞ്ചു യുവാക്കളുടെയും അഞ്ചു വളർച്ചയെത്താത്ത കുരുന്നുകളുടെയും ആണ്,, ഞങ്ങൾ കേസ് അന്വേഷിക്കുകയാണ്. നിങ്ങൾ ഇപ്പൊ പൊയ്ക്കോളൂ "
എല്ലാം നഷ്ടപ്പെട്ടു അപ്പനും അമ്മയും വീട്ടിലേക്ക് പോയി. തങ്ങൾ ഇനി ആർക്കു വേണ്ടി ജീവിക്കണമെന്ന ലക്ഷ്യമില്ലാതെ.
രണ്ടാഴ്ച കഴിഞ്ഞു, മറ്റൊരു വെള്ളിയാഴ്ച ആയി. വീട്ടിൽ ഒരു ലെറ്റർ വന്നു. ഒരു നിയമന ഉത്തരവ് ആണ്. ചാർളിക്കു സർക്കാർ ജോലി കിട്ടിയതിന്റെ.
അപ്പൻ ആ കത്തിൽ മുഖമമർത്തി കരഞ്ഞു.