27/10/2025
ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സ്; അനുമോദനവും ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം അവലോകനയോഗവും നടത്തി
ഹയര്‍ സെക്കണ്ടറി തുല്യതാ(എട്ടാം ബാച്ച്)പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച പഠിതാക്കളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി എല്‍.എസ്.ജി.ഡി. അസിസ്റ്റന്റ് ഡയറക്ടര്‍ പി.ബി ഷാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീദേവി പ്രാക്കുന്ന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാ മിഷന്‍ കീ റിസോഴ്സ് പേഴ്സണ്‍മാരായ കെ.എം റഷീദ്, പി. അബ്ദുറഹ്‌മാന്‍, പരപ്പനങ്ങാടി നഗരസഭാ സാക്ഷരതാ പ്രേരക് എ. സുബ്രഹ്‌മണ്യന്‍ എന്നിവര്‍ സംസാരിച്ചു. സാക്ഷരതാമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.വി ശാസ്തപ്രസാദ് സ്വാഗതവും ഓഫീസ് സ്റ്റാഫ് കെ. മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പി.പി സാനിബ(പെരുവള്ളൂര്‍),പി. നഷീദ (പെരിന്തല്‍മണ്ണ), ഫാത്തിമ നബില (മൂന്നിയൂര്‍), കെ. റസ്ന(മലപ്പുറം), പി. സബ്ന ജാസ്മിന്‍(ചുങ്കത്തറ), പി.പി നഷീദ(ചെറുകുളമ്പ്) എന്നിവരെയും ഹയര്‍ സെക്കന്‍ഡറി തുല്യതാപരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയ താഴെക്കോട് പി.ടി.എം.എച്ച്.എസ്.എസ്, മൂര്‍ക്കനാട് എസ്.എസ്.എച്ച്.എസ്.എസ്, പെരുവള്ളൂര്‍ ജി.എച്ച്.എസ്.എസ്, പരപ്പനങ്ങാടി എസ്.എന്‍.എം.എച്ച്.എസ്.എസ്, മഞ്ചേരി ജി.ബി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ തുല്യതാ സമ്പര്‍ക്കപഠനകേന്ദ്രം സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരെയുമാണ് അനുമോദിച്ചത്. തുടര്‍ന്ന്് കേന്ദ്രാവിഷ്‌കൃത സാക്ഷരതാപദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.