Mallu daddy

Mallu daddy കുട്ടിക്കാലത്തെ ഓര്‍മ്മകളും സന്തോഷങ്ങളും പങ്കിടാന്‍
നിങ്ങളുടെ മനസിന്സന്തോഷവും ആനന്ദവും പകരുവാന്‍

12/03/2024

ക്ഷേത്രത്തിലെ അന്നദാനത്തിനായി വരിനിന്ന ചുളിഞ്ഞ വസ്ത്രധാരിയായ താടിയും മുടിയും നരച്ച പാവം വൃദ്ധനെ ക

24/10/2023
01/09/2023

ആദ്യമായി കടല്‍ കണ്ട നായകുഞ്ഞ്

29/08/2023

നമ്മുടെ കൊച്ചുകുടുംബത്തിലെ ഒരു കൊച്ചു ഓണസദ്യ♥♥

എല്ലാ പ്രിയ കൂട്ടുകാര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ♥♥♥♥
29/08/2023

എല്ലാ പ്രിയ കൂട്ടുകാര്‍ക്കും ഞങ്ങളുടെ
ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ♥♥♥♥

20/08/2023

പാട്ടുകേട്ടുറങ്ങുന്ന നായകളെ കണ്ടിട്ടുണ്ടോ
ഒരുപാടു പാടാന്‍ കൊതിച്ച ആ ഗാനം

കാലമേ..നന്ദി പ്രപഞ്ചശക്തികളേ നന്ദിഈ..ജീവിതവഴിയില്‍ ഇനി മുന്നോട്ടോടാന്‍ഈ മൂനു ചക്രങ്ങളും കൂടിഇനി എന്നോടൊപ്പം  ഉണ്ടാകും നി...
10/08/2023

കാലമേ..നന്ദി പ്രപഞ്ചശക്തികളേ നന്ദി
ഈ..ജീവിതവഴിയില്‍ ഇനി മുന്നോട്ടോടാന്‍
ഈ മൂനു ചക്രങ്ങളും കൂടി
ഇനി എന്നോടൊപ്പം ഉണ്ടാകും നിങ്ങളുംകൂടെയുണ്ടാകണം
വരുമാനമാര്‍ഗത്തിനായ് സ്വന്തമായി ഒരു പുതിയ വാഹനം എന്ന സ്വപ്നം എന്നും കൂടെയുണ്ടായിരുന്നു...സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ അതത്ര എളുപ്പമല്ല
എന്നറിയുന്നതിനാല്‍ ഇത്തവണയും ഇങ്ങനെ ഒരു പ്ലാന്‍ ഉണ്ടായിരുന്നില്ല
പക്ഷെ നമ്മുടെ പ്ലാനുകള്‍ പോലെയല്ല
ഒന്നും നടക്കുക കാലം അതിന്‍റെ കണക്കുപുസ്ഥകത്തില്‍ എഴുതിവെച്ചപോലെയാകും എല്ലാം നടക്കുക

മിണ്ടാപ്രാണികളുടെ ജീവനായ് ജീവിതത്തിന്‍റെ ഒരുഭാഗം മാറ്റിവെച്ച് ഓടുമ്പോള്‍
എന്നെ ആശ്രയിക്കുന്ന എന്‍റെ പ്രിയപെട്ടവരുടേയും നന്‍മ്മക്കും ക്ഷേമത്തിനും
എന്‍റെ ലക്ഷ്യങ്ങളേയും ഉത്തരവാധിത്വങ്ങളേയും
ചേര്‍ത്തുപിടിച്ചു ജീവിതം മുന്നോട്ടുനയിക്കാനുള്ള
ഒരു വരുമാനം മാര്‍ഗ്ഗവുംകൂടിയാണ്
എന്‍റെ ഈ കൊച്ചു സ്വപ്നം...

ജീവിതം മുന്നോട്ടു നയിക്കാനുള്ള വരുമാനമാര്‍ഗ്ഗത്തോടൊപ്പം തന്നെ
എനിക്ക് ഇനി തെരുവിലെ മിണ്ടാപ്രാണികളെ ആശുപത്രിയിലേക്കും ഷെല്‍ട്ടറിലേക്കും എത്തിക്കാന്‍ മറ്റൊരു വണ്ടീക്കായ് കാത്തുനില്‍ക്കേണ്ടതില്ല എന്ന ഇരട്ടി സന്തോഷവും ഉണ്ട്...

അബുദാബിയിലാകുമ്പോള്‍ വളരെ അത്യാവശ്യമായി നാട്ടിലെ ഒരു ചെറിയ കുറി നറുക്കിടാനായ് എല്ലാ മാസവും
കൂട്ടുകാരനോടുപറയുമായിരുന്നു
ഒരുപാടു നറുക്കുകളിട്ടെങ്കിലും എന്‍റെ നറുക്കുമാത്രം വീണില്ല
ഓരോന്നിനും ഓരോ കാരണം ഉണ്ടാകുമല്ലോ
വണ്ടി എടുക്കാനുള്ള സാദ്യതകള്‍
പ്രതീക്ഷിക്കാതെ എന്നെതേടിവന്നപ്പോഴാണ്
കുറി നറുക്കുവീണത് അത് ഡൗണ്‍പേയ്മന്‍റായി
ബാങ്കില്‍ അടക്കാന്‍ കഴിഞ്ഞു
ബാക്കിതുക iob ലോണായി തന്നു
കൂട്ടുകാരന്‍ ജയനോടൊപ്പം ഒരു രാത്രിയാത്രയിലാണ്...വഴിയാല്‍വെച്ച്
ചങ്ങരംകുളത്തെ ഓട്ടോ ഡ്രൈവറായ സുരേഷേട്ടനെ യാദൃശ്ചികമായി പരിചയപെട്ടത്
അദ്ദേഹം പുതിയതായി എടുത്ത bajaj cng ഓട്ടോ
കണ്ട് ഓട്ടോയെ കുറിച്ചു സംസാരിച്ചതാണ് നമ്മുടെ ഈ സ്വപ്നത്തിലേക്കുള്ള വഴിതെളിഞ്ഞത്...പിന്നീട് cng ഓടിക്കുന്ന ചങ്ങരംകുളത്തെ മണി ഏട്ടന്‍റെ നിര്‍ദ്ദേശങ്ങളും
അദ്ദേഹം തന്ന നമ്പറും വഴി പട്ടാമ്പി cng ഏജന്‍സിയില്‍ എത്തിപ്പെട്ടു..അവിടുത്തെ സ്റ്റാഫായ രാമചന്ദ്രേട്ടനിലൂടെ കൂടുതല്‍ കാര്യങ്ങള്‍ക് വഴിയൊരുങ്ങുകയും
നമ്മുടെ ബാങ്കായ iob യുടെ സഹകരണവും
സബ്സിഡികായ് പഞ്ചായത്തുമായി ബന്ധപ്പെട്ട
പേപ്പറുകള്‍ശരിയാക്കിയ ഓഫീസറുടെ
ഇടപെടലും നമ്മുടെ സ്വപ്നത്തിലേക് നയിച്ചൂ
എന്നോടൊപ്പം നിന്ന എന്‍റെ എല്ലാ പ്രിയപെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി
നിങ്ങളുടെ പ്രാര്‍ഥനയും സ്നേഹവും എന്നും കൂടെവേണം♥♥♥♥

ശ്രീജേഷ് പന്താവൂര്

നീല താമര പൂക്കുന്നിടംഇത് എവിടെയാണെന്നറിയുന്നവര്‍കമന്‍റു ചെയ്യൂ....
21/07/2023

നീല താമര പൂക്കുന്നിടം
ഇത് എവിടെയാണെന്നറിയുന്നവര്‍
കമന്‍റു ചെയ്യൂ....

19/07/2023

ഒടിച്ചുമടക്കി പോക്കറ്റിലിടാം ഈ മൊബൈല്‍
ഞാന്‍ ആദ്യമായി കണ്ടതാ നിങ്ങള്‍ കണ്ടിട്ടുണ്ടോ

ഡോറ കുട്ടിയോടൊപ്പം🥰
18/07/2023

ഡോറ കുട്ടിയോടൊപ്പം🥰

18/07/2023

വിമാനം ഉയരുമ്പോള്‍ കാണേണ്ട കാഴ്ച്ചകള്‍
താഴേക് നോക്കുമ്പോള്‍തലകറങ്ങുന്നവര്‍ ഈ വീഡിയോ കാണരുത്

സുഖമാണോ..പ്രിയരേ...സുഖമായിരിക്കട്ടെഎല്ലാവര്‍ക്കും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നുനമ്മളെ നമ്മളില്‍നിന്...
17/07/2023

സുഖമാണോ..പ്രിയരേ...
സുഖമായിരിക്കട്ടെ
എല്ലാവര്‍ക്കും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു

നമ്മളെ നമ്മളില്‍നിന്ന് അറിയാന്‍ ശ്രമിക്കാതെ
മറ്റുള്ളവരില്‍നിന്നും അറിയാന്‍ ശ്രമിച്ച്
നമ്മളെ മാനസികമായി വിഷമിപ്പിക്കുന്നവരും
ബുദ്ദിമുട്ടിക്കുന്നവരും നമുക്കിടയില്‍തന്നെഉണ്ടാകും
നമ്മളെ കാണുമ്പോള്‍ പുറമേ ചിരിക്കുകയും
അകമേ നമ്മളോടുള്ള വെറുപ്പും വിദ്വോഷവും സൂക്ഷിക്കുന്നവരും ഉണ്ടാകും
അവരെപോലെ ചിലര്‍ അവരോടൊപ്പം ചേരുമ്പോള്‍ നമ്മളുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞ് നമ്മളെ ചര്‍ച്ചാവിഷയമാക്കുന്നവരും ഉണ്ടാകും....അവര്‍ എന്നും നിങ്ങള്‍ കാണുന്നവരും നിങ്ങള്‍ കാണാത്തവരും ആയിരിക്കും
നിങ്ങള്‍ക്കു ചിറ്റുമുള്ളവരും അല്ലാത്തവരും ആയിരിക്കും ,ബന്ധുക്കളും അല്ലാത്തവരും ആയിരിക്കും ,അയല്‍വാസികളും അല്ലാത്തവരും ആയിരിക്കും,ജോലിചെയ്യുന്നിടത്തും ചെയ്യാത്തിടത്തും ആയിരിക്കും ....

ഒരിക്കലും അവരോടു പ്രതികരിക്കാനോ കണക്കുതീര്‍ക്കാനോ പോകേണ്ടതില്ല
കാലം അവരോടു കണക്കുചോദിക്കും
അത് നമ്മള്‍ അറിയുകയും ചെയ്യും
നമ്മള്‍ എല്ലാവര്‍ക്കും നന്‍മ്മവരാന്‍ ആഗ്രഹിക്കുക പ്രവര്‍ത്തിക്കുക..
നമ്മുടെ ശരികളുമായി മുന്നോട്ടുപോകുക
സ്വന്തം അനുഭവങ്ങളിലൂടെ♥♥
ശ്രീജേഷ് പന്താവൂര്

ഒരുനൂറുനന്‍മ്മകളേപുണര്‍ന്ന നിമിഷം...കാലം എന്നിലേല്‍പ്പിച്ച നന്‍മ്മനിറഞ്ഞ കര്‍മ്മനിയോഗങ്ങള്‍ക്ക്ആലംങ്കോട് പഞ്ചായത്തില്‍നി...
15/07/2023

ഒരുനൂറുനന്‍മ്മകളേ
പുണര്‍ന്ന നിമിഷം...
കാലം എന്നിലേല്‍പ്പിച്ച
നന്‍മ്മനിറഞ്ഞ കര്‍മ്മനിയോഗങ്ങള്‍ക്ക്
ആലംങ്കോട് പഞ്ചായത്തില്‍നിന്നും ലഭിച്ച സ്നേഹാദരം

മനുഷ്യനെന്നോ,പക്ഷിമൃഗാദികളെന്നോ വേര്‍തിരിവില്ലാതെ അര്‍ഹിക്കുന്നവര്‍ക്ക് തന്നാല്‍കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ എന്നെ പഠിപ്പിച്ച ഗുരുകാരണവന്‍മാരേ..
എനിക്കുമുന്‍പേ നന്‍മ്മയുടെ വഴിതെളിച്ചു എനിക്കു വഴികാട്ടി കടന്നുപോയ നന്‍മ്മമനസുകളേ...
ഈ..പ്രപഞ്ചശക്തികളേ...
നന്ദിയും സ്നേഹവും നിറഞ്ഞ പാഠങ്ങള്‍പഠിപ്പിച്ച മിണ്ടാപ്രാണികളേ..നന്ദി..

ഈ കര്‍മ്മവീഥിയില്‍ എന്നെ തിരിച്ചറിഞ്ഞ്, എന്നെ സ്നേഹിച്ച് എന്നെവിശ്വസിച്ച്,
ഒന്നു തളരുമ്പോള്‍
താങായ് നിന്ന എന്‍റെ കുടുംബത്തിനും,എന്‍റെകൂട്ടുകര്‍ക്കും,ഞാന്‍ കണ്ടവരും,
കാണാത്തവരുമായ
എന്‍റെ സുഹൃത്തുക്കള്‍ക്കും
എന്‍റെ യൂടൂബ് ചാനലിലേയും ഫെയ്സ്ബുക്ക് പേജിലേയും
പ്രിയ ഫോളോവേര്‍സിനും
മനുഷ്യനും, മിണ്ടാപ്രാണികള്‍ക്കുമായി എന്നെപോലെ പ്രവര്‍ത്തിക്കുന്ന
എന്‍റേ ഓരോ സുഹൃത്തുക്കള്‍ക്കും ആയി..എനിക്കു കിട്ടിയ ഈ സ്നേഹാദരം എന്‍റെ ഹൃദയം കൊണ്ടു ഞാന്‍ സമര്‍പ്പിക്കുന്നു

ആലംകോട് പഞ്ചായത്ത് വിജയികളായ വിദ്യാര്‍ഥികളേയും മറ്റുവിശിഷ്ടഅഥിഥികളേയും ആദരിക്കുന്ന ഈ മഹനീയ ചടങ്ങില്‍ ഈ...എളിയവനും ഒരുസ്ഥാനം തന്നതില്‍ പഞ്ചായത്തിനും ഈ മഹത്തായ പരിപാടിയുടെ പിന്നില്‍പ്രവര്‍ത്തിച്ചവര്‍ക്കും
എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും
സ്നേഹവും അറിയിക്കുന്നു

ആലംങ്കോട് പഞ്ചായത്തിലെ വിദ്യാഭ്യാസപരമായും കലാ, കായികപരമായും വിജയങ്ങള്‍ കരസ്ഥമാക്കുകയും ഉയര്‍ന്നുവരികയും ചെയ്യന്ന
വരും തലമുറകളെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവന്ന് അവര്‍ക് അര്‍ഹമായ ആദരവും പ്രോല്‍സാഹനങ്ങളും കൊടുത്ത്
ഒരു നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന പഞ്ചായത്തിന്‍റെ പ്രവര്‍ത്തി തീര്‍ച്ചയായും പ്രശംസാഅര്‍ഹനീയമാണ്

ആലംങ്കോട് പഞ്ചായത്തിലെ ഭരണസംവിധാനങ്ങളിള്‍ പ്രവര്‍ത്തിക്കുന്ന ഇന്നത്തെ യുവതലമുറകളേ പഞ്ചായത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും
ജനങ്ങളുടെ ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യങ്ങള്‍ക്കു ഇനിയും വഴിതെളിയട്ടെ എന്നാശംസിക്കുന്നു.

ശ്രീജേഷ് പന്താവൂര് ♥🐾

09/07/2023

ആരു പറഞ്ഞു മ്യാവൂ....
ഞാനാ നിങ്ങടെ കാത്തൂ...🥰😃
കണ്ടുനോക്കൂ..ഇഷ്ടായാല്‍ ഷെയര്‍ ചെയ്യണേ

07/07/2023

കടല്‍കടന്നുവന്നത്
സംസാരിക്കുന്ന സമ്മാനം

ഇന്നലെ...പ്രിയപെട്ടവനോടൊപ്പം♥
04/07/2023

ഇന്നലെ...പ്രിയപെട്ടവനോടൊപ്പം♥

02/07/2023

I've received 200 reactions to my posts in the past 30 days. Thanks for your support. 🙏🤗🎉

നന്ദി എല്ലാ കൂട്ടുകാര്‍ക്കുംI've just reached 100 followers! Thank you for continuing support. I could never have made i...
01/07/2023

നന്ദി എല്ലാ കൂട്ടുകാര്‍ക്കും
I've just reached 100 followers! Thank you for continuing support. I could never have made it without each one of you. 🙏🤗🎉

29/06/2023

ഈ വര്‍ഷത്തെ ഏറ്റവും നല്ല പെരുന്നാള്‍ ആശംസ ഇതാ
ആാധനയും താത്തമാരും
മനോഹരമായ ഒരു മൈലാഞ്ചിയിടല്‍ വീഡിയോ
എല്ലാ കൂട്ടുകാര്‍ക്കും ഞങ്ങളുടെ ഹൃദയംനിറഞ്ഞ വലിയപെരുന്നാള്‍ ആശംസകള്

അവളോടൊത്തുള്ള നിമിഷങ്ങള്‍....അവളുടെ കൊച്ചു കൊച്ച് ആഗ്രഹങ്ങളെ സഫലമാക്കാന്‍...പുതിയ പുതിയ കാഴ്ച്ചകള്‍ കാണുമ്പോള്‍ അവളുടെ സ...
28/06/2023

അവളോടൊത്തുള്ള നിമിഷങ്ങള്‍....
അവളുടെ കൊച്ചു കൊച്ച് ആഗ്രഹങ്ങളെ സഫലമാക്കാന്‍...
പുതിയ പുതിയ കാഴ്ച്ചകള്‍ കാണുമ്പോള്‍ അവളുടെ സന്തോഷം നിറയുന്ന
ചിരികാണാന്‍ അത്ഭുതങ്ങള്‍ കാണാന്‍
അവളേക്കാളേറെ ഒരു അച്ഛനായ് നിന്ന് ഞാനും ഈ നിമിഷങ്ങള്‍ ആസ്വദിക്കുക്കയാണ്
പ്രിയരേ.. പേജ് ഫോളോചെയ്യൂ
നിങ്ങളുടെ സപ്പോട്ട് പ്രതീക്ഷിക്കുന്നു♥

27/06/2023

അബുദാബിയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രയിലെ കാഴ്ച്ചകള്

ഒരു യാത്രയിലാണ്തലശ്ശേരിയിലേക്ക്...കൂട്ടുകാരോടൊത്ത്
25/06/2023

ഒരു യാത്രയിലാണ്
തലശ്ശേരിയിലേക്ക്...
കൂട്ടുകാരോടൊത്ത്

നമ്മുടെ ചാനലിലെ പുതിയ വീഡിയോ വന്നിട്ടുണ്ട് ഈ ലിങ്കില്‍കയറി കാണൂ...
23/06/2023

നമ്മുടെ ചാനലിലെ പുതിയ വീഡിയോ വന്നിട്ടുണ്ട്
ഈ ലിങ്കില്‍കയറി കാണൂ...

തെരുവില്‍ നായകള്‍ പെരുകാതിരിക്കാന്‍ നായയെ ദത്തെടുത്തു വളര്‍ത്തുന്ന കുടുംബം ...

22/06/2023

കുട്ടികള്‍ക്ക് മൊബൈല്‍ കാണിച്ചുകൊടുക്കാതെ ഭക്ഷണം കൊടുക്കാനൊരു എളുപ്പവഴി

അനിയനും അനിയത്തിക്കും എല്ലാവിധ മംഗളാശംസകളും നേരുന്നുമക്കളേ.. നിങ്ങള്‍ ജീവിക്കാനാണെങ്കില്‍ഈ കോലുപിടിച്ചുവരുന്നവരില്‍നിന്ന...
21/06/2023

അനിയനും അനിയത്തിക്കും എല്ലാവിധ മംഗളാശംസകളും നേരുന്നു
മക്കളേ.. നിങ്ങള്‍ ജീവിക്കാനാണെങ്കില്‍
ഈ കോലുപിടിച്ചുവരുന്നവരില്‍നിന്നും രക്ഷപ്പെട്ട് എവടേലും പോയി ജീവിക്കൂ
ഇന്ന് നിങ്ങളെ പൊക്കുന്ന ഈ മാദ്യമങ്ങള്‍ തന്നെയാണ് നാളെ നിങ്ങളെ താഴ്ത്തി
പറയുക ...ഇന്ന് നിങ്ങളേ വാഴ്തിപറയുന്ന സോഷ്യല്‍മീഡിയകള്‍ തന്നെയാണ് നാളെ നിങ്ങളുടെ കുറ്റംപറഞ്ഞ് നടക്കുക

നിങ്ങള്‍ ഇനിയാണ് ജീവിതം എന്തെന്നും അതിലെ കൈപ് എന്തെന്നും അറിയാന്‍ പോകുന്നത്..ഇതുവരെ നിങ്ങള്‍ പ്രണയത്തിന്‍റെ മധുരം നുണയുകയായിരുന്നു
ഇനിയാണ് നിങ്ങള്‍ ഏറ്റവും കൂടുതല്‍ നിങ്ങളെ തമ്മില്‍ അറിയാന്‍ പോകുന്നത്
ഇതുവരെ പരസ്പരം അറിയാതെപോയ നിങ്ങള്‍ക്കുള്ളിലെ പല നെഗറ്റീവുകളും അറിയാന്‍ പോകുന്നത്..
അതിനെല്ലാം അതിജീവിച്ച് ക്ഷമിച്ച് സഹിച്ച് ഒരുമിച്ചു മുന്നേറുന്നണിനേയാണ്
ജീവിതം എന്നു പറയുന്നത്
പ്രണയവും ജീവിതവും രണ്ടും രണ്ടാണ്
എന്ന തിരിച്ചറിവ് വിവാഹശേഷമാണ് ഉണ്ടാകുക...
ഒരാളെ ഇഷ്ടപെട്ടാല്‍ സ്വന്തമാക്കുന്നതിനുമുന്നേ അയാളോടു തോനുന്ന അടങ്ങാത്ത സ്നേഹവും അഭിനിവേശവും
അയാളെ സ്വന്തമായി കഴിഞ്ഞാല്‍
കുറഞ്ഞുപോകും പിന്നെ എല്ലാം സാദാരണമാകും...ജീവിത യാഥാര്‍ഥ്യങ്ങളെ
തിരിച്ചറിഞ്ഞ് ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍
മുന്നോട്ടുപോകാന്‍ കഴിയും...
നിങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നങ്ങള്‍ വരുമ്പോഴാണ്..നിങ്ങളുടെ നഷ്ടങ്ങളെകുറിച്ച്
നിങ്ങളുടെ ഉറ്റവരെകുറിച്ച് നിങ്ങളെ വളര്‍ത്തി വലുതാക്കിയവരെകുറിച്ച്..നിങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങുക..
നിങ്ങളുടെ ജീവിത വഞ്ചി..ഒരിക്കലും ആടിയുലയാതെ ഒരുമിച്ചു തുഴയാന്‍ നിങ്ങള്‍ക്കു സാദിക്കട്ടെ...
അനുഭങ്ങള്‍ പാഠമാക്കിയ
ഒരു ഏട്ടന്‍.

20/06/2023

ഈ സ്ഥലം എവിടെയാണെന്ന് പറയാമോ
കാമറ ഃ അര്‍ജുന്‍ സൂര്യ
വരിയും ശബ്ദവും ഞാന്‍ തന്നെ
എന്തു മനോഹരമാണ് ഈ സ്ഥലമല്ലേ
ഇതിലൂടെ വെറുതേ നടന്നാല്‍ കവിത പിറക്കും
ഇഷ്ടപെട്ടാല്‍ ഷെയര്‍ ചെയ്യണേ

17/06/2023

ലോകത്തിലെ പ്രായം കുറഞ്ഞ മേക്കപ്പ് ആര്‍ട്ടിസ്റ്റ്
മൃഗങ്ങളുടെ മേക്കപ്പ് കലാകാരി
animal makeup artist

Address

Edapal
Malappuram

Alerts

Be the first to know and let us send you an email when Mallu daddy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category



You may also like