Agolavani / ആഗോളവാണി

Agolavani / ആഗോളവാണി Agolavani Global Malayalam
നാട്ടുമലയാളം എപ്പോഴും എവിടെയും . www.agolavani.com

Agolavani Global Malayalam .
നാട്ടുമലയാളം എപ്പോഴും എവിടെയും .
ആഗോളവാണി ഗ്ലോബൽ മലയാളം . Agolavani FZE , Sharjah
Sharjah Publishing City
Sharjah, UAE
+971 50 414 9672

Agolavani Global Malayalam
Annalayam Temple Of Poetry
Mullakkattuparambil - Kuzhur - PO - 680 734 , Thrissur Dt
Kerala, India

[email protected]
0091 97 44 315 990
www.agolavani.com

M. T. Vasudevan Nair 1933- July 15  - 2024 -December 25           #എംടി  #മരണം  #മഞ്ഞ്  #കാലം  #ആഗോളവാണി
25/12/2024

M. T. Vasudevan Nair
1933- July 15 - 2024 -December 25

#എംടി #മരണം #മഞ്ഞ് #കാലം #ആഗോളവാണി

Agolvani Obituary 2024 December 25  Kuzhur നിര്യാതനായി കുഴൂർ മുളക്കാമ്പിള്ളി ദേവസ്സി ജോസ് നിര്യാതനായി . 72 വയസ്സായിരുന്ന...
25/12/2024

Agolvani Obituary
2024 December 25
Kuzhur

നിര്യാതനായി

കുഴൂർ മുളക്കാമ്പിള്ളി ദേവസ്സി ജോസ് നിര്യാതനായി . 72 വയസ്സായിരുന്നു . ലില്ലിയാണു ഭാര്യ. ലിജോ ( അബുദാബി ) മകനാണു . മരുമകൾ : ജെൻസി . മറിയാമ്മയാണു അമ്മ .
സംസ്ക്കാരം ഇന്ന് ( 25 -12-2024 ) വൈകുന്നേരം 5 മണിക്ക് കുഴൂർ മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ .

24/12/2024

2024 December 24
ജേക്കബ് സ് ഗാർഡൻ
ആഗോളവാണി ഗ്ലോബൽ മലയാളം
Emirates വർത്തമാനം

യു എ ഇ യിലെ ലോട്ടറി
അക്ഷരക്കൂട്ടം സിൽവർ ജൂബിലി
സാഗ സാഹിത്യോത്സവം

ഈ വർത്തമാനം നിങ്ങളിലേക്ക് എത്തിക്കുന്നത്
ജേക്കബ് സ് ഗാർഡൻ ദുബായ്
ഷിജൂസ് ന്യൂ ഗ്രാൻ്റ് കാറ്ററിംഗ് സർവ്വീസ്

# Jacobsgardendubai

ദുബായ് / താമരശ്ശേരി 2024 ഡിസംബർ 24 ആഗോളവാണി ഗ്ലോബൽ മലയാളം സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ മാതാവ് അന്തരിച്ചുയു.എ...
24/12/2024

ദുബായ് / താമരശ്ശേരി
2024 ഡിസംബർ 24
ആഗോളവാണി ഗ്ലോബൽ മലയാളം

സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ മാതാവ് അന്തരിച്ചു

യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ മാതാവ് കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ
നിര്യാതയായി . 85 വയസ്സായിരുന്നു . ഖബറടക്കം ഇന്ന് രാവിലെ ( 24 - 12 - 2024 ) താമരശ്ശേരി കെടവൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ . അഷ്റഫ് താമരശ്ശേരി ഉൾപ്പെടെ പതിനാല് മക്കളുടെ മാതാവാണ്.

മാതാവിനെ കുറിച്ച് അഷ്റഫ് താമരശ്ശേരി പങ്കുവെച്ച കുറിപ്പ്

പ്രിയരേ,
വളരെയധികം വ്യസനത്തോടെ എല്ലാവരെയും അറിയിക്കുന്നു, എന്റെ പ്രിയപ്പെട്ട ഉമ്മ കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ ഇന്ന് (23/12/2024) തിങ്കളാഴ്ച്ച രാത്രി 11.55ന് ഇഹലോകവാസംവെടിഞ്ഞ വിവരം അതീവദുഖത്തോടെ അറിയിക്കുന്നു. വാപ്പയും ഉമ്മയും ജീവിച്ചിരിക്കുന്ന കാലമാണ് മക്കളുടെ സ്വർഗ്ഗീയ ജീവിതം. സ്നേഹനിധിയായ പിതാവ് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പേ വിട്ടുപോയി, ഇപ്പൊ സ്നേഹവാത്സല്യനിധിയായ മാതാവും യാത്രയായി.

ഞങ്ങൾ പതിനാല് മക്കളാണ്, അന്നൊന്നും ആശുപത്രിയോ വൈദ്യുതിയോ ഒന്നുമില്ലാത്ത കാലം, മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തിലാണ് ഓലക്കുടിലിൽ ഉമ്മ ഞങ്ങളെയൊക്കെ പ്രസവിച്ചത്. കൊടിയ ദാരിദ്ര്യത്തിന്റെ കയ്പ്നീരും. . അതിനിടയിലും ആവോളം സ്നേഹവാത്സല്യങ്ങൾ നൽകി ഞങ്ങളെ വളർത്തി വലുതാക്കി, നാല് പേര് മുമ്പേ മരണപ്പെട്ടു, ഒരാള് ഈയടുത്ത് മരണപ്പെട്ടു. ബാക്കി ഒമ്പത് പേരിൽ നാല് പെണ്ണും, അഞ്ച് ആണും. എല്ലാവരും ഇവിടെയുണ്ട്. ഞങ്ങളോരോരുത്തരും യാതൊരു അല്ലലുമില്ലാതെ ആവോളം സ്നേഹപരിചരണത്തോടെയാണ് പൊന്നുമ്മയെ നോക്കിവന്നിരുന്നത്.

വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇത്രപെട്ടെന്ന് റബ്ബിന്റെ വിളിക്കുത്തരമായി ഞങ്ങളെ വിട്ടുപിരിഞ്ഞു പോകുമെന്ന് കരുതിയില്ല, വിശ്വസിക്കാനും പ്രയാസം. പൊന്നുമ്മയെ കുറിച്ച് പറയുവാൻ വാക്കുകളില്ല, ഹൃദയംപൊട്ടുന്ന വേദനയോടെ വിങ്ങുന്ന മനസ്സുമായി ഇപ്പൊ തന്നെ നാട്ടിലേക്ക് യാത്രപുറപ്പെട്ടു. നാളെ (24 - 12 -2024 ) താമരശ്ശേരി കെടവൂർ ജുമാഅത്ത് പള്ളിയിൽ രാവിലെ 11 മണിക്ക് ഖബറടക്കം നടത്തും. ഇവിടെയുള്ളവരും, ഇവിടെനിന്ന് നാട്ടിലെത്തിയവരും, നാട്ടിലുള്ളവരും എത്തിച്ചേരുകയും മയ്യിത്ത് നിസ്ക്കാരത്തിൽ പങ്ക് കൊള്ളണമെന്നും വ്യസനത്തോടെ ദീനുൽ ഇസ്ലാമിന്റെ പേരിൽ അപേക്ഷിക്കുന്നു -

ചിത്രം : അഷ്റഫ് താമരശ്ശേരി ഉമ്മയ്ക്കൊപ്പം - ഫയൽ ഫോട്ടോ


23/12/2024

#സാഗ സാഹിത്യോത്സവം #2024ഡിസംബർ19 #ആഗോളവാണി

Agolavani Global Malayalam Emirates വർത്തമാനം2024 ഡിസംബർ 24ഭാഗ്യത്തിൻ്റെ കഥകൾ അക്ഷരക്കൂട്ടത്തിൻ്റെ കാൽനൂറ്റാണ്ട് സാഗ സാഹ...
22/12/2024

Agolavani Global Malayalam
Emirates വർത്തമാനം
2024 ഡിസംബർ 24

ഭാഗ്യത്തിൻ്റെ കഥകൾ
അക്ഷരക്കൂട്ടത്തിൻ്റെ കാൽനൂറ്റാണ്ട്
സാഗ സാഹിത്യോത്സവത്തിലെ കവിതകൾ

യു എ ഇ യിലെ ഇന്ത്യൻ വർത്തമാനം മലയാളത്തിൽ
www.agolavani.com

20/12/2024
20/12/2024

ഫെമിനിസ്റ്റ് മാനിഫെസ്‌റ്റോ @ ഭരത് മുരളി നാടകോത്സവം , അബുദാബി , യു എ ഇ
മാസ് , യു എ ഇ
സംവിധാനം
അഭിമന്യു വിനയകുമാർ
അവതരണം
ജനുവരി 10 , അബുദാബി കേരള സോഷ്യൽ സെൻ്റർ

അബുദാബിയിലെ പതിമൂന്നാമത് ഭരത് മുരളി നാടകോത്സവത്തിൽ യുഎഇയിലെ ഷാർജ, അജ്‌മാൻ, ഉമ്മൂൽഖുവൈൻ എമിറേറ്റുകളിലെ സാംസ്കാരിക സംഘടനയായ മലയാളി ആർട്സ് & സോഷ്യൽ സെന്റർ (MAS) ജനുവരി 10ന് അവതരിപ്പിക്കുന്ന 'ഫെമിനിസ്റ്റ് മാനിഫെസ്‌റ്റോ'എന്ന നാടകത്തിൻ്റെ motion video റിലീസ് ചെയ്യുന്നു.

നൈജീരിയൻ നോവലിസ്റ്റും സ്ത്രീ പക്ഷ ചിന്തകയുമായ ചിമാൻഡ എൻഗോസി അദീച്ചിയുടെ Dear Ijeawale A Feminist Manifesto in Fifteen Suggestions എന്ന കൃതിയുടെ ആശയങ്ങൾ ഉൾക്കൊണ്ടു കൊണ്ട്, മാസ് ന് വേണ്ടി അഭിമന്യു വിനയകുമാർ സംവിധാനം ചെയ്യുന്ന നാടകമാണ് 'ഫെമിനിസ്റ്റ് മാനിഫെസ്റ്റോ'. നിഷ്കളങ്കമായ എന്നാൽ അതിസൂക്ഷ്മ രാഷ്ട്രീയം പേറുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം തേടി ഒരു പെൺകുട്ടി തൻ്റെ അമ്മയോടൊപ്പം നടത്തുന്ന സാങ്കൽപ്പിക യാത്രയാണ് നാടകമെന്ന് അണിയറ പൃവർത്തകരുടെ വാക്കുകൾ

#ഫെമിനിസ്റ്റ് മാനിഫെസ്റ്റോ #മാസ്-ഷാർജ #അഭിമന്യു വിനയകുമാർ , ഭരത് മുരളി നാടകോത്സവം #അബുദാബി #ആഗോളവാണി #ചിമാൻഡ എൻഗോസി Ijeawale A Feminist Manifesto in Fifteen Suggestions

അക്ഷരക്കൂട്ടം സിൽവർ ജൂബിലി ആഘോഷം -2024 (സാംസ്കാരിക പ്രവാസത്തിൻ്റെ 25 വർഷങ്ങൾ)നോവൽ പുരസ്കാര സമർപ്പണ വേദി : കേരള സാഹിത്യ അ...
20/12/2024

അക്ഷരക്കൂട്ടം സിൽവർ ജൂബിലി ആഘോഷം -2024
(സാംസ്കാരിക പ്രവാസത്തിൻ്റെ 25 വർഷങ്ങൾ)

നോവൽ പുരസ്കാര സമർപ്പണ വേദി : കേരള സാഹിത്യ അക്കാദമി ഹാൾ
തിയ്യതി :21 ഡിസംബർ 2024- സമയം : 9:00 AM - 2:00 PM

പ്രിയ സുഹൃത്തേ
അക്ഷരക്കൂട്ടം സിൽവർ ജൂബിലി 2024 ആഘോഷത്തിന്റെ ഭാഗമായി തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വെച്ച് ഡിസംബർ 21 ശനിയാഴ്ച രാവിലെ 9:00 തുടങ്ങുന്ന അക്ഷരക്കൂട്ടം സിൽവർ ജൂബിലി നോവൽ പുരസ്കാര സമർപ്പണ പരിപാടിയിലേക്ക് താങ്കളെയും കുടുംബത്തെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു. ശ്രീ മനോഹരൻ വി പേരകത്തിന്റെ 'ഒരു പാക്കിസ്ഥാനിയുടെ കഥ' എന്ന നോവലിനാണ് അക്ഷരക്കൂട്ടം സിൽവർ ജൂബിലി നോവൽ പുരസ്‌കാരം ലഭിച്ചത്. മികച്ച കവർ ഡിസൈനുള്ള പുരസ്‌കാരം സലിം റഹ്മാനും ലഭിച്ചു

ബഹുമാനപ്പെട്ട തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യുട്ടി മേയർ . എം.എൽ . റോസി , നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണൻ, കവിയും പ്രഭാഷകനുമായ പി. എൻ. ഗോപീകൃഷ്ണൻ, SOLACE Founder Secretary യും എഴുത്തുകാരിയുമായ ശ്രീമതി. ഷീബ അമീർ, ജൂറി ചെയർമാൻ എം. നന്ദകുമാർ, ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ, ആർട്ടിസ്റ്റ് മുരളി ചീരോത്ത്, കവി കുഴൂർ വിത്സൺ, നടനും.റേഡിയോ പ്രക്ഷേപകനുമായ കെ. പി. കെ. വെങ്ങര, ആർട്ടിസ്റ്റ് സി. കെ. ലാൽ എന്നിവർ പങ്കെടുക്കും ഈ പരിപാടി വിജയിപ്പിക്കുവാനും താങ്കളുടെ സാന്നിദ്ധ്യ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

സസ്നേഹം,
അക്ഷരക്കൂട്ടം സിൽവർ ജൂബിലി സമിതി

അക്ഷരക്കൂട്ടം സിൽവർ ജൂബിലി 2024
നോവൽ പുരസ്കാര സമിതി

ഫൈസൽ ബാവ (8129949118)
ജോയ് ജോർജ്ജ് 90724 04137
നോവൽ പുരസ്‌കാര സമിതി
കൺവീനർ

#അക്ഷരക്കൂട്ടം #അക്ഷരക്കൂട്ടം യു എ ഇ #ആഗോളവാണി

Coming Soon Village Literature Festival 2025 @ Public Library , Karalmanna 2025 January 18,19 for more details : 0091  -...
19/12/2024

Coming Soon

Village Literature Festival 2025
@ Public Library , Karalmanna
2025 January 18,19

for more details :
0091 - 9947939207


18/12/2024

2024 ഡിസംബർ 18
ആഗോളവാണി

NZHA റാസൽഖൈമയിൽ ഓഫ് ലൈൻ ഷോറൂം തുറന്നു

റാസൽഖൈമ : ഓൺലൈൻ വസ്ത്രവ്യാപാര രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ജനശ്രദ്ധ നേടിയ എൻസ ( NZHA ) യു എ ഇ യിലെ റാസൽഖൈമയിൽ ആദ്യത്തെ ഷോറൂം തുറന്നു . റാസൽഖൈമ, നഖീലിൽ ആലം മൊബൈൽസിന്റെ അടുത്തായാണു NZAH പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. മിക്കവാറും സ്വന്തമായി രൂപ കൽപ്പന ചെയ്ത വസ്ത്രങ്ങളാണു ഉടമ നസ്റാന NZHA യിൽ അവതരിപ്പിക്കുന്നത് . മലയാളി സംരഭകയും ഡിസൈനറുമായ നസ്റാനയാണു
എൻസയുടെ മുൻപിലും പിൻപിലും . പ്രവാസി സംരഭകനായ നസീർ ആലത്തിൻ്റെയും എഴുത്തുകാരി സബ്ന നസീറിൻ്റെയും മകളാണു നസ്റാന.

ഫോൺ
+971588273678
ലൊക്കേഷൻ
https://maps.app.goo.gl/pTT7Mvd94gdR3oe38

Ras Al-Khaimah, Ras Al Khaimah - United Arab Emirates
Boutique #എൻസ #റാസൽഖൈമ #ഫാഷൻ #ആഗോളവാണി

സാഗ സാഹിത്യോത്സവം നാളെ മാല്ല്യങ്കരയിൽപറവൂർ / ദുബായ് 2024 ഡിസംബർ 18 ആഗോളവാണി ഗ്ലോബൽ മലയാളം  .മാല്ല്യങ്കര എസ് എൻ എം കോളേജ്...
18/12/2024

സാഗ സാഹിത്യോത്സവം നാളെ മാല്ല്യങ്കരയിൽ

പറവൂർ / ദുബായ്
2024 ഡിസംബർ 18
ആഗോളവാണി ഗ്ലോബൽ മലയാളം .

മാല്ല്യങ്കര എസ് എൻ എം കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ആഗോള സംഘടനയായ സാഗ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പായ കാവ്യാഞ്ജലി ഡിസംബർ 19 ന് രാവിലെ 10 ന് മലയാളത്തിന്റെ ജനകീയ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.

സാഹിത്യോത്സവം 2024,എസ് എൻ എം കോളേജിന്റെ വജ്ര ജൂബിലി ആഘോഷ പരിപാടികളുമായി ചേർന്നാണ് ഈ വർഷം സംഘടിപ്പിക്കുന്നത്.

കോളേജ് ആഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഡോ . സുനിൽ പി ഇളയിടം അദ്ധ്യക്ഷത വഹിക്കും. കോളേജ് പ്രിൻസിപ്പാൾ ഡോ.ജിത ടി എച്ച്
ആമുഖപ്രഭാഷണം നടത്തും.

സാഗ റൈറ്റേഴ്സ് ഫോറം പ്രസിദ്ധീകരിക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ കഥാ സമാഹാരമായ കഥാസാഗരത്തിന്റെ പ്രകാശനവും, സാഗാ അംഗങ്ങളുടെ മറ്റ്‌ പുസ്തകങ്ങളുടെ പ്രകാശനവും, സിനിമാതാരവും സാഗാ അംഗവുമായ സലിംകുമാർ നിർവ്വഹിക്കും.

പൂർവ്വ വിദ്യാർത്ഥികളും വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമായ പ്രതിഭകളെ ചടങ്ങിൽ ആദരിക്കും.

പതിനാറായിരം പോസ്റ്റ്മോർട്ടങ്ങൾ നടത്തിയ പോലീസ് സർജ്ജൻ ഡോ. പി ബി ഗുജ്‌റാൾ, ദേശീയ തലത്തിൽ നിരവധി അവാർഡുകൾ നേടിയ മാധ്യമ പ്രവർത്തകൻ ജിജോജോൺ പുത്തേഴത്ത്,ആംറസ്ലിംഗിൽ ദേശീയ അന്തർദേശീയ നേട്ടങ്ങൾ കൈവരിച്ച ആൽഫി വർഗ്ഗീസ് എന്നിവരെ സാഗയുടെ മുഖ്യരക്ഷാധികാരി വേണു കുന്നപ്പിള്ളി ആദരിക്കും.
സാഗാ ടോപ്പേഴ്സ് അവാർഡ് വിതരണവും വേണു കുന്നപ്പിള്ളി നിർവ്വഹിക്കും.

തുടർന്ന് കേരളത്തിലെ പ്രമുഖ എഴുത്തുകാരും കവികളുമായ കുരീപ്പുഴ ശ്രീകുമാർ, പി എൻ ഗോപീകൃഷ്ണൻ, കുഴൂർ വിത്സൻ, സെബാസ്റ്റ്യൻ, എം എസ് ബനേഷ്, അമ്മു ദീപ, മഞ്ജു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ കാവ്യാഞ്ജലിയുടെ ഭാഗമായ കവിയരങ്ങിൽ കവിതകൾ അവതരിപ്പിക്കും.

ഉച്ചയ്ക്ക് ശേഷം പ്രമുഖ സംഗീത ബാന്റായ ചീവിട് അവതരിപ്പിക്കുന്ന സംഗീത വിരുന്ന്.

ദുബായ് ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന സാഗയുടെ സാഹിത്യ വിഭാഗമായ റൈറ്റേഴ്സ് ഫോറമാണ് സാഹിത്യോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.

പൂർവ്വ വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികളുടെ പ്രകാശനവും പ്രദർശനവും വിൽപ്പനയുമടക്കമുള്ള കാര്യങ്ങളിൽ പ്രോത്സാഹനം നൽകുവാനാണ് റൈറ്റേസ് ഫോറം മുൻകൈ എടുക്കുന്നത്.

2022 ൽ കോളേജിലെ മലയാള വിഭാഗവുമായി ചേർന്ന് തുടക്കം കുറിച്ച സാഗ റൈറ്റേഴ്സ് ഫോറം അംഗങ്ങളുടെ കഥകൾ, കവിതകൾ, നോവലുകൾ, ചരിത്ര ലേഖനങ്ങൾ, പഠനങ്ങൾ തുടങ്ങിയ നിരവധി പുസ്തകങ്ങൾ ഇതിനകം തന്നെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
എഴുത്തുകാരായ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളുടെയും പുസ്തകങ്ങൾ ഒരു വേദിയിൽ എത്തിക്കുകയെന്ന ലക്ഷ്യമാണ് സാഹിത്യോത്സവത്തിനുള്ളത്.

ഒന്നാം പതിപ്പിന്റെ ഭാഗമായി തുടക്കം കുറിച്ച, മലയാളത്തിലെ ചെറുകഥാകൃത്തുക്കൾക്ക് നൽകുന്നതിൽ ഏറ്റവും മികച്ച പുരസ്‌കാര സമർപ്പണം,കേരളത്തിലെ പ്രമുഖ എഴുത്തുകാർ പങ്കെടുത്ത സാഹിത്യ സമ്മേളനം, സമീപ പ്രദേശങ്ങളിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും സർഗ്ഗധനരായ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള
ചെറുകഥാ ശില്പശാല, പുസ്തക പ്രകാശനം,പുസ്തക പ്രദർശനം,പുസ്തക വില്പന എന്നിവയുടെ തുടർച്ചയാണ് രണ്ടാം പതിപ്പായ കാവ്യാഞ്ജലി.

ഒന്നാം പതിപ്പ്,കഥ, ചെറുകഥ വിഷയ സംബന്ധിയായ ചർച്ചയും കൂടിച്ചേരലുമാണ് ലക്ഷ്യമാക്കിയതെങ്കിലും ഏതാനും പുസ്തകങ്ങളുടെ പ്രകാശനവും പ്രദർശനവും പരിമിതമായ തോതിൽ സംഘടിപ്പിക്കുവാനും കഴിഞ്ഞിരുന്നു. പിന്നീട് ഷാർജ്ജ അന്താരാഷ്ട്ര പുസ്തകോൽസവത്തിലടക്കം സാഗാ അംഗങ്ങളുടെ പുസ്തകങ്ങളെത്തി.

രണ്ടാം പതിപ്പിലേക്ക് പ്രവേശിക്കുമ്പോൾ അന്താരാഷ്ട്ര പുസ്തകോത്സവത്തിലടക്കം പലർക്കും എത്തിച്ചേരാനായതിന്റെ ആവേശകരമായ അനുഭവങ്ങൾ മുൻനിർത്തി,കൂടുതൽ എഴുത്തുകാരും പുസ്തകങ്ങളും സാഗോത്സവത്തിലേക്ക് വരുമെന്ന് അറിയിച്ചിരിക്കുകയാണ്.

ഇരുപതിലധികം പുസ്തകങ്ങളുടെ പ്രകാശനവും നാല്പതോളം പുസ്തകങ്ങളുടെ പ്രദർശനവും കാവ്യാഞ്ജലിയുടെ ഭാഗമായി നടക്കും.

ക്യാമ്പസ്സിലെ അക്ഷരലോകത്ത് നിന്നും ജീവിതത്തിരക്കുകളിലേക്കും വീട്ടകങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും ഒതുങ്ങിപ്പോയ പൂർവ്വവിദ്യാർത്ഥികളുടെ സർഗ്ഗശേഷിയെ തട്ടിയുണർത്താനും, യുവാക്കളിൽ സാഹിത്യത്തിന്റെ പുതുനാമ്പുകൾ വളർത്തിയെടുക്കുവാനും,
അവരുടെ സർഗ്ഗശേഷിയെ സൃഷ്ടിപരമായി വിനിയോഗിക്കുവാനുള്ള സാഗയുടെ എളിയ പരിശ്രമങ്ങൾക്കുള്ള വലിയ പിന്തുണയാണ് രണ്ടാം പതിപ്പിലേക്കുള്ള വളർച്ച.ഇത് തുടരുന്നതിനുള്ള പരിശ്രമങ്ങൾക്ക് ഏവരുടെയും സഹായ സഹകരണങ്ങളും പിന്തുണയും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു.

പത്ര സമ്മേളനത്തിൽ സാഗാ റൈറ്റേഴ്സ് ഫോറം ഉപദേശക സമിതി അംഗം ഡോ.സുനിൽ പി ഇളയിടം, സാഗാ റൈറ്റേഴ്സ് ഫോറം അംഗങ്ങളായ ആന്റണി കെ ജെ, സുഷിൽകുമാർ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

#സാഗ സാഹിത്യോത്സവം #2024ഡിസംബർ19 #ആഗോളവാണി

വർഷങ്ങൾ കേട്ടുതീർക്കാൻ താളങ്ങൾ പതിപ്പിച്ച് ഉസ്താദ് സാക്കിർ ഹുസൈൻ ഓർമ്മയായി . അന്ത്യപ്രണാമം .           #ഉസ്താദ് സാക്കിർ ...
16/12/2024

വർഷങ്ങൾ കേട്ടുതീർക്കാൻ താളങ്ങൾ പതിപ്പിച്ച്
ഉസ്താദ് സാക്കിർ ഹുസൈൻ ഓർമ്മയായി . അന്ത്യപ്രണാമം .

#ഉസ്താദ് സാക്കിർ ഹുസൈൻ #തബലവാദകൻ zakir hussain

Agolavani Global Malayalam 2024 December 161200 ധനു 1 ഗ്രാമികയിൽ മലയാള കവിതാദിനം 16ന് രാവിലെ മുതൽ കുഴിക്കാട്ടുശ്ശേരി ഗ്ര...
15/12/2024

Agolavani Global Malayalam
2024 December 16
1200 ധനു 1

ഗ്രാമികയിൽ മലയാള കവിതാദിനം 16ന് രാവിലെ മുതൽ

കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ഈ വർഷവും ധനു 1 മലയാള കവിതാദിനമായി ആഘോഷിക്കുന്നു. ഡിസംബർ 16 തിങ്കളാഴ്ച കാവ്യതരംഗിണി എന്ന പേരിൽ 7 സെഷനുകളിലായി നടക്കുന്ന പരിപാടികൾക്ക് രാവിലെ 9.30ന് 4 കവികൾ ചേർന്ന് മലയാള കവിതയുടെ പതാക ഉയർത്തുന്നതോടെ തുടക്കമാകും. 10 മണിക്ക് പ്രമുഖ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.

മലയാള കവിതയിൽ ഭാവുകത്വ പരിണാമത്തിന് തുടക്കം കുറിച്ച കുമാരനാശാൻ്റെ വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ച ധനു 1 ആണ് വർഷം തോറും മലയാള കവിതാദിനമായി ആഘോഷിക്കുന്നത്. ചോലയാർ,നന്തി, പമ്പ,ചൂർണി, കബനി,പയസ്വിനി,നിള എന്നീ നദികളുടെ പേരുകളാണ് കാവ്യതരംഗിണിയുടെ വിവിധ സെഷനുകൾക്ക് നൽകിയിരിക്കുന്നത്.

11 മണിക്കും 3.30നും രണ്ട് സെഷനുകളിലായി സച്ചിദാനന്ദൻ പുഴങ്കര, കുഴൂർ വിത്സൻ, കെ.ആർ.ടോണി, ശ്രീകുമാർ കരിയാട്, എം.എം.സചീന്ദ്രൻ, സെബാസ്റ്റ്യൻ, വർഗീസാൻ്റണി, പി.എ.നാസിമുദ്ദീൻ, അമ്മു ദീപ, മീരാബെൻ തടങ്ങി എൺപതിൽപരം കവികൾ പങ്കെടുക്കുന്ന 'കവിത - ചൊല്ലും പറച്ചിലും' പ്രമുഖ കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്യും.

12 മണിക്ക് ഈ വർഷം ജന്മശതാബ്ദി ആഘോഷിക്കുന്ന മലയാളത്തിലെ പ്രമുഖ കവികളായ പി.ഭാസ്ക്കരനെയും തിരുനല്ലൂർ കരുണാകരനെയും അനുസ്മരിക്കും.

2 മണിക്ക് അഞ്ച് ഗോത്ര കവികൾ പങ്കെടുക്കുന്ന കാവ്യ സംവാദമാണ്. സുകുമാരൻ ചാലിഗദ്ദ, ധന്യ വേങ്ങാച്ചേരി, പ്രകാശ് ചെന്തളം, ബിന്ദു ഇരുളം എന്നിവർ പങ്കെടുക്കും. ആർ.കെ.അട്ടപ്പാടി മോഡറേറ്ററാകും.

5 മണിക്ക് സമാപന സമ്മേളനം പ്രമുഖ കവിയും നോവലിസ്റ്റുമായ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ ഭാഗമായി പുസ്തക പ്രദർശനവും വില്പനയും നടക്കും.

ഗ്രാമിക പ്രസിഡണ്ട് പി.കെ.കിട്ടൻ, പ്രോഗ്രാം കൺവീനർ ഡോ.വടക്കേടത്ത് പത്മനാഭൻ, സാഹിതീഗ്രാമിക ചെയർമാൻ ഹൃഷികേശൻ പി.ബി., ജോ.കൺവീനർ ഇമ്മാനുവൽ മെറ്റിൽസ്, ഗ്രാമിക ഉപദേശക സമിതി അംഗം വാസുദേവൻ പനമ്പിള്ളി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

#കവിതാദിനം #ഗ്രാമിക #1200ധനു1 #ആഗോളവാണി

2024 ഡിസംബർ 15 Agolavani Global Malayalam ദുബായ് /കൊച്ചി : സംവിധായകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എമിൽ മാധവി...
15/12/2024

2024 ഡിസംബർ 15
Agolavani Global Malayalam

ദുബായ് /കൊച്ചി :

സംവിധായകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എമിൽ മാധവിയുടെ പുതിയ നാടകം രാഘവൻ ദൈവം 2025 ജനുവരി 14 നു അരങ്ങിലെത്തും . അബുദാബി കേരള സോഷ്യൽ സെൻ്ററിൽ നടക്കുന്ന പതിമൂന്നാമത് ഭരത് മുരളി നാടകോത്സവത്തിലാണു രാഘവൻ ദൈവം ആദ്യമായി അവതരിപ്പിക്കുക .

1990 കളിൽ നടക്കുന്ന ഒരു കുറ്റാന്വേഷണ കഥയിലൂടെ രാഘവൻ ദൈവം എന്ന മനുഷ്യനെയും പരിചിതമായ അയാളുടെ ജീവിത യാത്രകളെയും അറിയാൻ ശ്രമിക്കുയാണ് ഈ അവതരണമെന്ന് എമിൽ മാധവി പറഞ്ഞു . അൽ ഖൂസ് തിയറ്റർ ദുബായാണു നാടകം അവതരിപ്പിക്കുന്നത് .


Dubai #രാഘവൻ ദൈവം #എമിൽ മാധവി #അൽഖൂസ് തിയറ്റർ ദുബായ് #അബുദാബി നാടകോത്സവം

Address

Annalayam Temple Of Poetry , Mullakkattuparambil
Kuzhur
680734

Alerts

Be the first to know and let us send you an email when Agolavani / ആഗോളവാണി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Agolavani / ആഗോളവാണി:

Videos

Share

ആഗോളവാണി

നാട്ടുമലയാളം ഇനി എവിടെയും എപ്പോഴും. വാർത്ത - നാടൻ പാട്ടുകൾ - കവിതകൾ - ആഗോളവാണി റേഡിയോ - നല്ല മലയാളത്തിനായി കാതോർക്കൂ - www.agolavani.com