18/09/2024
ഈ ലോകത്ത് ഭൂരിപക്ഷം വരുന്ന സാധുക്കൾക്ക് സ്വർഗ്ഗതുല്യമായ സങ്കൽപത്തിനേക്കാൾ സന്തോഷമായി ജീവിക്കാനുള്ള പണത്തിൻ്റെ എത്രയോ ഇരട്ടി ലോകത്തെ അഞ്ചു ശതമാനം വരുന്ന അതിസമ്പന്നൻമാരുടെ കയ്യിലുണ്ട് ! ഒരു ചെറു ശതമാനം വരുന്ന അതിസമ്പന്നൻ്റെ കയ്യിൽ കേന്ദ്രീകരിക്കുന്ന പണത്തിൻ്റെ ഒരു ശതമാനം പോലും, അവരോ അവരുടെ ബന്ധുക്കളോ, ഉപയോഗിക്കുന്നുമില്ല! വളരെ ലളിതമായി പറഞ്ഞാൽ ജനകോടികൾക്ക് സമ്പൽ സമൃദ്ധിയിൽ കഴിയാനുള്ള എത്രയോ ഇരട്ടി സമ്പത്ത് നിഷ്ക്രിയ അസ്തിയായി ചില വ്യക്തികളുടെ കൈവശമിരിക്കുന്നു മറുവശത്തോ ജനകോടികൾ നരകിക്കുന്നു!
1, ഇത്തരം ഒരു അവസ്ഥയ്ക്ക് എന്താണ് കാരണം ?!
A, നഗ്നമായ ചൂഷണ മൊഴികെ, മറ്റൊന്നും അത് ബാക്കി വെച്ചില്ല എന്ന് മാർക്സ് വിശേഷിപ്പിച്ച ചൂഷിത മുതലാളിത്ത വ്യവസ്ഥിതി!
2, ഇത് ലളിതമായി പരിഹരിയ്ക്കപ്പെടമെങ്കിൽ; അല്ലെങ്കിൽ അസമത്വം ഇല്ലാതാകണമെങ്കിൽ എന്തു വേണം?!
A, സമ്പത്തിൻ്റെ വികേന്ദ്രീകരണം നടക്കണം !
3 ,അത് ആരുടെ ഉത്തരവാദിത്വമാണ് ?
A ,'ഭരണകൂടങ്ങളുടെ / ഗവൺമെൻ്റിൻ്റെ !
4/ലോകത്ത് ഏറ്റവും കൂടുതൽ ഭരണകൂടങ്ങൾ എന്തുതരം ഭരണകൂടങ്ങളാണ് ?
A , മുതലാളിത്വ ഭരണകൂടങ്ങൾ !
5, ഈ മുതലാളിത്വ ഭരണകൂടങ്ങൾ അവർക്ക് സാമ്പത്തികവും, സാമൂഹികവും, സാമുദായികവുമായി അടുപ്പവും, മുതലാളിത്വപ്രത്യയശാസ്ത്ര പ്രതിബദ്ധതയു- മുള്ള മുതലാളി വർഗ്ഗത്തിൽ നിന്നും ചെറിയ തുകകൾ ശേഖരിച്ച് സാധുക്കൾക്ക് കൊടുത്ത് സമത്വം ഉറപ്പാക്കുമോ?
A ,ഇല്ല മുതലാളിത്വത്തിൻ്റെ നിലനില്പ്പ് തന്നെ അസമത്വം എന്ന യാഥാർത്ഥ്യത്തിലാണ് നിലകൊള്ളുന്നത്!
6, പിന്നെ എന്താണ് പോംവഴി ? A, ബഹുജനപ്രക്ഷോഭം !
7, അതിന് ആദ്യം ആര് മുൻകൈ എടുക്കണം ?
A, ഇടതുപക്ഷ വിപ്ലവപ്രസ്ഥാനങ്ങൾ ! 8,അതിനുള്ള പ്രധാന വെല്ലുവിളികൾ എന്താണ് ?
A, റിവിഷിനിസം ( തിരുത്തൽ വാദം ) ബൂർഷ്വാ ഭൂപ്രഭു, മുതലാളിത്വ മനോഭാവം ,ഇടതുപക്ഷ പ്രസ്ഥാനങ്ങളെ മുതലാളിത്വം ഹൈജാക്ക് ചെയ്യുന്ന അവസ്ഥ! , പാർലമെൻ്ററി വ്യാമോഹം, ഇടതുപക്ഷ ഭരണകൂടങ്ങളുടെ തലവൻമാരുടെ പ്രത്യയശാസ്ത്ര വ്യതിയാനം തുടങ്ങിയവ
9, ഇതിനെതിരെ എന്താണ് പോംവഴി ? A,ചൂഷണത്തിനിരയാകുന്നവരെ സംഘടിപ്പിക്കുക!
10,അതിനുള്ള പ്രധാന തടസ്സങ്ങൾ ?
A , ഒന്ന് യാഥാസ്ഥിതിക വർഗ്ഗീയ കാഴ്ചപ്പാടുള്ള മതങ്ങൾ, ഭീകരവാദ പ്രസ്ഥാനങ്ങൾ ,മതമൗലികവാദ പ്രസ്ഥാനങ്ങൾ, അതിവിപ്ലവകാരികൾ, കോർപ്പറേറ്റ് കുത്തകകളും, വർഗ്ഗീയ രാഷ്ട്രീയ പാർട്ടികളും ചേർന്നുളള ചങ്ങാത്ത ഭരണകൂടങ്ങൾ, .അതിവിപ്ലവ നക്സൽ പ്രസ്ഥാനങ്ങൾ, ! മുതലാളിത്വത്തോട് കൂടുതൽ കൂറു പുലർത്തുന്ന ട്രേഡ് യൂണിയനുകൾ, മുതലാളിത്വ ദാസ്യമനോഭാവവും ചൂഷകരുമായ ബ്യൂറോക്രസ്സി, തുടങ്ങിയ !
11,ഇതിനെതിരെ പോംവഴി ?
A ,ജനകീയ ജനാധിപത്യവിപ്ലവം!
_____ പ്രസാദ് എം വി