Weatherman Kerala

Weatherman Kerala Founder and Managing Director of Metbeat Weather LLP, first private weather firm in Kerala. i am not meteorologist or professonal weather expert.
(36)

follow official forecaster for official forecast.

പ്രിയമുള്ളവരേ,കാലാവസ്ഥ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കൂടുതൽ  സംവിധാനങ്ങളുമായി Metbeat News മാറുകയാണ്. നേരത്തെ ...
10/12/2024

പ്രിയമുള്ളവരേ,
കാലാവസ്ഥ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കൂടുതൽ സംവിധാനങ്ങളുമായി Metbeat News മാറുകയാണ്. നേരത്തെ ഉണ്ടായിരുന്ന മൊബൈൽ ആപ്പ് സർവീസ് മാസങ്ങളായി നിർത്തിവച്ചിരിക്കുകയാണ്. പുതിയ ആപ്പ് കൂടുതൽ സവിശേഷതകളോടെ പുറത്തിറക്കാനുള്ള ആലോചനയിലാണ്. ഇതിൻ്റെ സാങ്കേതിക പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഒപ്പം പ്രാദേശിക കാലാവസ്ഥ അറിയാൻ ഇപ്പോൾ നിരവധിപേർ വാട്സാപ്പിലും മറ്റും മെസ്സേജ് അയക്കുന്നുണ്ട്. ഇതിന് മറുപടി നൽകാൻ പലപ്പോഴും കഴിയാറില്ല. കാലാവസ്ഥയെ കുറിച്ച് ഏകദേശ ധാരണ നൽകാൻ കഴിയുന്ന ഒരു ചാറ്റ് ബോട്ട് സർവീസ് കൂടി ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നു. നമ്മുടെ പേജിലെയും വെബ്സൈറ്റിലെയും വിവരങ്ങൾ ബോട്ടിനെ പഠിപ്പിച്ച ശേഷം നിങ്ങൾ ചോദിക്കുമ്പോൾ അതിൽ നിന്ന് തിരഞ്ഞെടുത്തു നിങ്ങൾക്ക് നൽകാൻ കഴിയുന്ന Bella എന്ന ചാറ്റ് Assistant നെയാണ് പരിശീലനം നൽകുന്നത്. പദ്ധതി വിജയിച്ചാൽ അതിൻ്റെ സേവനം താമസിയാതെ നിങ്ങൾക്ക് ലഭിക്കും. കൂടാതെ കർഷകർക്ക് കൃഷിയെക്കുറിച്ചും കാലാവസ്ഥയെ കുറിച്ചും വിവരങ്ങൾ ലഭ്യമാക്കാൻ metbeatnews.com ൽ Agriculture കാറ്റഗറിയിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തും. ഇവ കർഷക താല്പര്യമുള്ളത് മാത്രമായിരിക്കും. ചിലപ്പോൾ സാധാരണ കാലാവസ്ഥ വാർത്തകളും ഉണ്ടാകും. ഇതിനായി വാട്സ്ആപ്പ് ഗ്രൂപ്പും ഫേസ്ബുക്ക് പേജും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. കൃഷിയുമായി താല്പര്യമുള്ളവർ ആ പേജ് ലൈക്ക് ചെയ്യുകയും ഗ്രൂപ്പിൽ ചേരുകയും വേണം. ഇവിടെ കൂടുതലും ജനറൽ കാലാവസ്ഥ പ്രവചനങ്ങളും മറ്റുമാകും ഉണ്ടാവുക. പുതുവർഷത്തോടെ പുതിയ സംവിധാനങ്ങൾ ലഭ്യമാക്കാൻ ആകും എന്നാണ് പ്രതീക്ഷ എല്ലാവരുടെയും സഹകരണം വീണ്ടും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.


AgroMet page:
https://www.facebook.com/share/1De9R8WS3RGpwaRe/

AgroMet WhatsApp Group:
https://chat.whatsapp.com/HS0W42rSon01juOFeldCY0

2019 ൽ കൊച്ചിയിൽ നടന്ന കൃതി ഇൻ്റനാഷണൽ നോളജ് ഫെസ്റ്റിൽ സ്വകാര്യ കാലാവസ്ഥ നിരീക്ഷണ മേഖലയെ അഭിമുഖീകരിച്ച് സംസാരിക്കുന്നു. ക...
10/12/2024

2019 ൽ കൊച്ചിയിൽ നടന്ന കൃതി ഇൻ്റനാഷണൽ നോളജ് ഫെസ്റ്റിൽ സ്വകാര്യ കാലാവസ്ഥ നിരീക്ഷണ മേഖലയെ അഭിമുഖീകരിച്ച് സംസാരിക്കുന്നു. കേരള സർക്കാറിൻ്റെ പ്രതിനിധിയായി കുസാറ്റ് റഡാർ സെൻറർ ഡയറക്ടർ ഡോ. എസ് അഭിലാഷ്, കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) ചെന്നൈ റീജ്യണൽ മീറ്റിയോറോളജിക്കൽ സെൻട്രൽ ഡയറക്ടർ ഡോ. സേതുരത്നം ബാലചന്ദ്രൻ എന്നിവർ സമീപം. ഫേസ്ബുക്ക് ഓർമ്മ പുതുക്കിയപ്പോൾ പോസ്റ്റിയതാണ്.

2023 നവംബറിന് ശേഷമുള്ള ഏറ്റവും ചൂടേറിയ രണ്ടാമത്തെ നവംബറായി കഴിഞ്ഞ മാസം റാങ്ക് ചെയ്യപ്പെട്ടു.*( തുടർന്ന് വായിക്കാൻ)*https...
10/12/2024

2023 നവംബറിന് ശേഷമുള്ള ഏറ്റവും ചൂടേറിയ രണ്ടാമത്തെ നവംബറായി കഴിഞ്ഞ മാസം റാങ്ക് ചെയ്യപ്പെട്ടു.*( തുടർന്ന് വായിക്കാൻ)*
https://metbeatnews.com/2024-will-be-the-warmest-year-on-recor/
*കാലാവസ്ഥ അപ്ഡേറ്റുകൾക്ക്*

https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c

2023 നേക്കാൾ 2024 ഏറ്റവും ചൂട് ഏറിയ വർഷം; യൂറോപ്യൻ യൂണിയൻ ശാസ്ത്രജ്ഞർ

(Posted on: 09/12/24 : 1:55 PM)ഇന്തോനേഷ്യക്കും ശ്രീലങ്കക്കും ഇടയിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു ശക്തി കൂടിയ ന്യൂനമർദ്ദം ...
09/12/2024

(Posted on: 09/12/24 : 1:55 PM)
ഇന്തോനേഷ്യക്കും ശ്രീലങ്കക്കും ഇടയിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു ശക്തി കൂടിയ ന്യൂനമർദ്ദം well marked low pressure (WML) ആയി മാറി. ഭൂമധ്യരേഖക്ക് അപ്പുറം ഭൂമിയുടെ ദക്ഷിണാർദ്ധഗോളത്തിൽ രണ്ട് ന്യൂനമർദ്ദങ്ങൾ സജീവമാണ്. ഉത്തരാർധ ഗോളത്തിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെ കൂടാതെ പസഫിക് സമുദ്രത്തിലെ മറ്റൊരു ന്യൂനമർദ്ദവും സജീവമായി നിലകൊള്ളുന്നു. ഉത്തരാർധഗോളത്തിൽ രണ്ട് ന്യൂനമർദ്ദങ്ങളും ദക്ഷിണാർദ്ധഗോളത്തിൽ രണ്ട് ന്യൂനമർദ്ദങ്ങളുമാണ് ചിത്രത്തിൽ കാണുന്നത്. ഭൂമധ്യ രേഖക്ക് അപ്പുറത്തും ഇപ്പുറത്തും ഭൂമിയുടെ കൊറിയോലിസിസ് ബലം മൂലം എതിർ ദിശകളിലാണ് ന്യൂനമർദ്ദങ്ങൾ കറങ്ങുന്നത്. ഇതുകൊണ്ടുതന്നെ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്പെടുന്നത് തടയും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കൂടുതൽ വലിച്ചെടുക്കുന്നത് എതിർദിശയിൽ കറങ്ങുന്ന ഇന്ത്യ മഹാസമുദ്രത്തിലെ ന്യൂനമർദ്ദം തടയും. എങ്കിലും തമിഴ്നാട് തീരത്തെത്തി വീണ്ടും ശക്തിപ്പെട്ടു തീവ്ര ന്യൂനമർദം (Depression ) ആയി ദുർബലമാകാനാണ് സാധ്യത. കാറ്റ് സാധ്യത ഇപ്പോഴത്തെ സാഹചര്യത്തിൽ കുറവാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ന്യൂനമർദ്ദങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഈ സിസ്റ്റവും ചുഴലിക്കാറ്റ് ആകുമായിരുന്നു.

08/12/2024

കോഴിക്കോട് മുക്കം 2.40 PM 🎥: Basheer Kodiyathur

അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദം ശക്തിപ്പെട്ട് ഇന്ത്യയുടെ തീരത്തേക്ക് എത്തും. തുടർന്ന് തമിഴ്നാട്ടിലും കേരളത്തിലും മഴ നൽകാൻ ...
08/12/2024

അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദം ശക്തിപ്പെട്ട് ഇന്ത്യയുടെ തീരത്തേക്ക് എത്തും. തുടർന്ന് തമിഴ്നാട്ടിലും കേരളത്തിലും മഴ നൽകാൻ സാധ്യത ഉണ്ടെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ ഏറ്റവും പുതിയ അപ്ഡേറ്റ്.

*(തുടർന്ന് വായിക്കുക 👇)*
https://metbeatnews.com/low-pressure-rain-possibility-in-kerala/

Our WhatsApp Channel : https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c

kerala weather 08/12/24: ന്യൂനമർദ്ദം ശക്തമാകും, കേരളത്തിൽ വെള്ളി മുതൽ മഴ

ചന്ദ്രൻ ഒരേ സമയം അബൂദബിയിൽ നിന്നും കോഴിക്കോട് നിന്നുമുള്ള കാഴ്ച..
07/12/2024

ചന്ദ്രൻ ഒരേ സമയം അബൂദബിയിൽ നിന്നും കോഴിക്കോട് നിന്നുമുള്ള കാഴ്ച..

മലപ്പുറത്ത് കലക്ടർക്ക് മുൻപേ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചവരെ പൊലിസ് തെരയുന്നു. ഇനി നമ്മുടെ പേജിലെ പോസ്റ്റ് കണ്ട് ആരെങ്...
07/12/2024

മലപ്പുറത്ത് കലക്ടർക്ക് മുൻപേ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചവരെ പൊലിസ് തെരയുന്നു. ഇനി നമ്മുടെ പേജിലെ പോസ്റ്റ് കണ്ട് ആരെങ്കിലുമാകുമോ എന്തോ? 😄🙏

കിഴക്കൻ ചക്രവാളത്തിൽ ഉദിച്ച് പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമിക്കാൻ ഒരുങ്ങുന്ന ഇന്നത്തെ ചന്ദ്രൻ. ന്യൂനമർദം രണ്ടെണ്ണം ഉണ്ടാകാ...
07/12/2024

കിഴക്കൻ ചക്രവാളത്തിൽ ഉദിച്ച് പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമിക്കാൻ ഒരുങ്ങുന്ന ഇന്നത്തെ ചന്ദ്രൻ. ന്യൂനമർദം രണ്ടെണ്ണം ഉണ്ടാകാനാണ് സാധ്യത. രണ്ടാമത്തേത് നമുക്ക് കുറച്ച് മഴ നൽകുമെന്നാണ് കരുതുന്നത്. ഈ മാസം 31 ന് ആണ് തുലാവർഷ കലണ്ടർ അവസാനിക്കുന്നത്. ശുഭരാത്രി

07/12/2024

കാഞ്ഞിരപ്പള്ളി എലിക്കുളം ശക്തമായ മഴ 🎥: Raju Thomas Mathew

ന്യൂനമർദ്ദം രൂപപ്പെട്ടു(Posted on: 07/12/24 : 2:17 Pm)കഴിഞ്ഞ ദിവസങ്ങളിലെ പോസ്റ്റുകളിൽ പറഞ്ഞ ന്യൂനമർദ്ദം രൂപപ്പെട്ടതായി ക...
07/12/2024

ന്യൂനമർദ്ദം രൂപപ്പെട്ടു
(Posted on: 07/12/24 : 2:17 Pm)

കഴിഞ്ഞ ദിവസങ്ങളിലെ പോസ്റ്റുകളിൽ പറഞ്ഞ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫിൻജാൽ ചുഴലിക്കാറ്റിന് കാരണമായ ന്യൂനമർദ്ദം രൂപപ്പെട്ട അതേ ലൊക്കേഷനിലാണ് ഇപ്പോഴത്തെ ന്യൂനമർദ്ദവും ഉണ്ടായത്. സഞ്ചാര പാതയും ഏതാണ്ട് അതുപോലെയാണ്. എന്നാൽ തമിഴ്നാട് കരകടന്ന് കേരളത്തിലേക്ക് വരാനുള്ള സാധ്യതയില്ല. തമിഴ്നാട് തീരത്ത് വച്ച് തന്നെ ദുർബലമായേക്കും. MJO ഉൾപ്പെടെയുള്ള ഘടകങ്ങൾ അനുകൂലമല്ല. എങ്കിലും നിരീക്ഷിക്കണം.
എന്നാൽ ഇതിനു പിന്നാലെ ഏതാണ്ട് ഇതേ ലൊക്കേഷനിൽ ആയി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ ഉണ്ട്. അത് 16 മുതൽ നേരത്തെയുള്ള പോസ്റ്റുകളിൽ പറഞ്ഞതുപോലെ കേരളത്തിൽ മഴ നൽകിയേക്കാം. രണ്ടാമത്തെ ന്യൂനമർദ്ദം തമിഴ്നാട് തീരം കടക്കാനും കേരളത്തിലെ മുകളിലൂടെ അറബിക്കടലിലേക്ക് പോകാനും സാധ്യത എന്നാണ് പ്രാഥമിക സൂചന. പ്രാഥമിക സൂചന മാത്രമാണ് ഉറപ്പിക്കാനായിട്ടില്ല.
അസാധാരണമായാണ് ഇന്തോനേഷ്യക്ക് സമീപം ഉടലെടുക്കുന്ന ന്യൂനമർദ്ദം തമിഴ്നാട് കടന്ന് കേരളത്തിന്റെ മുകളിലൂടെ സഞ്ചരിക്കുന്നത്. സാധാരണ ആ മേഖലയിലെ ന്യൂനമർദ്ദം നമ്മെ ബാധിക്കാറില്ല. രണ്ടാമത്തെ ന്യൂനമർദ്ദം സംബന്ധിച്ച് മഴ സാധ്യത നമുക്ക് കുറച്ചു ദിവസം കഴിഞ്ഞേ കൃത്യമായി പറയാൻ കഴിയൂ. ഒരു സിസ്റ്റം രൂപപ്പെടുന്നതിന്റെ മുമ്പുള്ള പ്രവചനം ആയതിനാൽ കൃത്യതയും അതുപോലെ കുറയും. അതിനാൽ തുടർന്ന് ദിവസങ്ങളിലുള്ള പോസ്റ്റുകൾ നിരീക്ഷിക്കുക.

07/12/2024

വൈപ്പിൻ കരയിൽ രാത്രി 11:00 മണിക്ക് കനത്ത മഴ പെയ്തു. ഇന്ന് രാവിലെ ശക്തമായ വേലിയേറ്റം റോഡുകൾ തോടായി തുടങ്ങി. ഇന്നലെ രാത്രി ഈ മഴയെ കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു. 🎥: Umer Farooq

(Posted on: 06/12/24 : 11:28 am)കൊച്ചിക്കാർ ഇപ്പോൾ കരുതും എല്ലായിടത്തും കിടു മഴ ആയിരിക്കുമെന്ന്. അതൊരു പ്രാദേശിക മഴ ആണ് ...
06/12/2024

(Posted on: 06/12/24 : 11:28 am)
കൊച്ചിക്കാർ ഇപ്പോൾ കരുതും എല്ലായിടത്തും കിടു മഴ ആയിരിക്കുമെന്ന്. അതൊരു പ്രാദേശിക മഴ ആണ് എന്നറിയാൻ ആകാശത്ത് നിന്ന് താഴേക്ക് നോക്കണം. ഇതാ ആ മേഘങ്ങൾ. അത് കടലിലേക്ക് നീങ്ങി പോകുകയാണ്. മഴ ഉടനെ നിൽക്കും. കഴിഞ്ഞ ദിവസം പറഞ്ഞ പ്രാദേശിക മഴ എന്താണ് എന്ന് ഇപ്പോൾ മനസിലായില്ലേ ?

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്തോനേഷ...
06/12/2024

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്തോനേഷ്യക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് ശക്തിപ്പെട്ട് നാളെ ന്യൂനമര്‍ദമാകുക. *( തുടർന്ന് വായിക്കുക 👇)*

https://metbeatnews.com/new-low-pressure-to-form-tomorrow/

06/12/2024

വയനാട് ജില്ലയിലെ വൈത്തിരിക്കടുത്ത് ഇന്ന് വൈകിട്ട് പെയ്ത മഴ 🎥: Sahi Mon

ഷൊർണൂർ കുളപ്പുള്ളിയിലെ പാടം. ഇന്ന് രാവിലെ മൂടൽ മഞ്ഞ് 📸: Anoop
06/12/2024

ഷൊർണൂർ കുളപ്പുള്ളിയിലെ പാടം. ഇന്ന് രാവിലെ മൂടൽ മഞ്ഞ് 📸: Anoop

അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിൽ ശക്തമായ ഭൂചലന അനുഭവപ്പെട്ടതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂചലനത്ത...
06/12/2024

അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിൽ ശക്തമായ ഭൂചലന അനുഭവപ്പെട്ടതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂചലനത്തിന് റിക്ടർ സ്‌കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. *( തുടർന്ന് വായിക്കുക👇)*

https://metbeatnews.com/earthquake-california-tsunami-warning/

*അപ്ഡേറ്റുകൾക്ക് WhatsApp ചാനലിൽ ചേരുക*: https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c

Earthquake california 06/12/24: അമേരിക്കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

തണുപ്പ് എവിടെയെത്തി എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം. തണുത്ത കാറ്റിന്റെ വിതരണം ആണ് ഈ ചിത്രത്തിൽ കാണിച്ചിരി...
05/12/2024

തണുപ്പ് എവിടെയെത്തി എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം. തണുത്ത കാറ്റിന്റെ വിതരണം ആണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, വടക്കേ ഇന്ത്യ, മ്യാൻമർ, ബംഗ്ലാദേശ് എന്നിങ്ങനെ പോകുന്നു ശൈത്യ കാറ്റിൻ്റെ സഞ്ചാരപാത. ശരിക്കും പറഞ്ഞാൽ ഒമാൻ , യുഎഇ, സൗദി അറേബ്യയുടെ മധ്യഭാഗം മുതൽ കിഴക്ക് വരെ ശീതക്കാറ്റിന്റെ സ്വാധീനം തുടങ്ങിയിട്ടില്ല. എങ്കിലും രാവിലെ കുറെയൊക്കെ തണുപ്പ് അനുഭവപ്പെടും.കേരളത്തിലേക്ക് നല്ല തണുപ്പെത്താൽ ഇനിയും സമയമെടുക്കും. ന്യൂനമർദ്ദങ്ങൾ ആണ് ഇതിന് കാരണം. ജനുവരിയിലും ഫെബ്രുവരിയിലും തണുപ്പിന് സമയമുണ്ട്. ഡിസംബറിൽ തന്നെ തണുപ്പ് വേണമെന്ന് ആർക്കാണ് ഇത്ര വാശി ? . പഴയ കാലാവസ്ഥ കലണ്ടർ അനുസരിച്ച് കാലാവസ്ഥ ഇനി ഉണ്ടാകില്ലെന്ന് മൂന്നുവർഷംമുമ്പ് എങ്കിലും ഈ പേജിൽ വെതർമാൻ പറയാൻ തുടങ്ങിയതാണ്. കാലാവസ്ഥ വ്യതിയാനം സംഭവിച്ചു കഴിഞ്ഞു. ഇനിയും നാം പഴയ കാലാവസ്ഥ കലണ്ടർ നോക്കി ഡിസംബറിൽ മഞ്ഞുപെയ്യും എന്ന് കരുതി കാത്തിരിക്കരുത്. പുതിയ ന്യൂനമർദ്ദം തീർച്ചയായും നിരീക്ഷിക്കേണ്ട രീതിയിലേക്കാണ് സൂചന നൽകുന്നത്. ലാനിനാ യിലേക്ക് പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖ പ്രദേശത്തെ താപനില മാറുന്നത് ഇന്ത്യയിൽ അതിവർഷത്തിന് ഇടയാക്കും എന്നാണല്ലോ? കുറച്ചു മഴ കിട്ടിയില്ലെങ്കിൽ അടുത്ത വേനൽ വല്ലാതെ നമ്മെ ബുദ്ധിമുട്ടിക്കും. മുന്നിലുള്ളത് ഒരു വരൾച്ചയുടെ കാലമാണ്. എത്ര മഴ പെയ്താലും ഒരു ദിവസം കൊണ്ട് മണ്ണ് ഉണങ്ങി വരളും. സംശയമുണ്ടെങ്കിൽ കഴിഞ്ഞദിവസം മഴ പെയ്തിടത്തെ മണ്ണ് നാളെ ഒന്ന് ശ്രദ്ധിച്ചാൽ മതി. ഇവിടെ നിങ്ങളോട് ഒരു കാര്യം പറയണമെങ്കിൽ ഞാൻ 100 കാര്യങ്ങൾ എങ്കിലും പഠിക്കണം. അതുകൊണ്ടാണ് തുടരെ പോസ്റ്റുകൾ ചെയ്യാൻ കഴിയാത്തത്. പഠനം പാളിയാൽ റിസൾട്ട് പാളും. ദിവസങ്ങൾക്ക് മുമ്പ് കാലാവസ്ഥ കൃത്യമായി പറയണമെങ്കിൽ ചെറിയ പ്രയത്നം ഒന്നും മതിയാകില്ല എന്ന് നിങ്ങൾക്കറിയാമല്ലോ? അതിനിടയിൽ വെറുതെ എന്തെങ്കിലും ചോദിക്കുന്നവരുണ്ട്. നെഗറ്റീവ് കമന്റുകളാണ് നമ്മെ ഈ നിലയിൽ വരെ എത്തിച്ചത്. തുടക്കകാലത്ത് നെഗറ്റീവ് കമന്റുകൾ ചെയ്തില്ലായിരുന്നുവെങ്കിൽ ഈ പേജ് ഇന്ന് ഉണ്ടാകുമായിരുന്നില്ല. കേരളത്തിലെ ആദ്യത്തെ കാലാവസ്ഥ പേജ് ആണ് ഇത്. ഇംഗ്ലീഷിലുള്ള കാലാവസ്ഥ ടേമുകൾക്ക് ശബ്ദതാരാവലിയും മറ്റും ഉപയോഗിച്ച് മലയാള വാക്ക് കണ്ടെത്തി അത് മാധ്യമങ്ങളിൽ അടക്കം വന്നത് ഇവിടെ നമ്മൾ ഉപയോഗിച്ചത് കൊണ്ടാണ്. പശ്ചിമവാതത്തിന് (Western disturbance) പടിഞ്ഞാൻ അസ്വസ്ഥത എന്ന് എഴുതിയ പത്രങ്ങൾ നമ്മുടെ നാട്ടിലുണ്ടായിരുന്നു. പറഞ്ഞുവരുന്നത് കാലാവസ്ഥ നമ്മുടെ നാട്ടിൽ ഇനിയുള്ള കാലത്ത് എല്ലാവരും ജീവിതത്തിൻ്റെ ഭാഗമാക്കേണ്ട ഒന്നായി മാറും. അതിനാൽ ഇത്തരം സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക.
കേരളത്തിൽ ഏറ്റവും കൂടുതൽ പേരും ഇന്ത്യയിൽ രണ്ടാം സ്ഥാനത്തും ആളുകൾ ഫോളോ ചെയ്യുന്ന സർക്കാർ ഇതര കാലാവസ്ഥ പേജാണ് ഇത്. ലോകത്തിലെ മിക്ക ഏജൻസികളെയും അവരുടെ ഡാറ്റയും നിരീക്ഷിച്ച് കേരളത്തിലെ കാലാവസ്ഥ പരമാവധി മികച്ച രീതിയിൽ നൽകാൻ ശ്രമിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഞങ്ങളുടെ നിരീക്ഷണത്തിൻ്റെ പ്രശ്നം മൂലം ചില ഇവന്റുകൾ കണ്ടെത്താൻ കഴിയാറുമില്ല. അത്തരം പരാജയങ്ങൾ പരിഹരിക്കാൻ കൂടുതൽ സൂക്ഷ്മമായ നിരീക്ഷണമാണ് ആവശ്യം. സമയത്തിന്റെയും തിരക്കുകളുടെയും കാരണം പലപ്പോഴും സൂക്ഷ്മ നിരീക്ഷണം സാധ്യമാകാറുമില്ല. നിങ്ങളുടെ പിന്തുണയും സഹകരണവും ഉണ്ടെങ്കിൽ തീർച്ചയായും കേരളത്തിൽ മറ്റൊരു കാലാവസ്ഥ ദുരന്തങ്ങൾ ഇല്ലാതെ നമുക്ക് ഈ നാടിനെ രക്ഷപ്പെടുത്താൻ കഴിയും. മലയാളികളുടെ കൂട്ടായ്മക്ക് അത്രയും ശക്തിയുണ്ട് എന്ന് കേരളം ലോകത്തെ പലപ്പോഴായി ബോധ്യപ്പെടുത്തിയതാണ്.

Address

Kunnamangalam
673571

Alerts

Be the first to know and let us send you an email when Weatherman Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Weatherman Kerala:

Videos

Share

Nearby media companies


Other Kunnamangalam media companies

Show All