കൊയിലാണ്ടി

കൊയിലാണ്ടി 𝙰𝙳𝚂 & 𝙿𝚁𝙾𝙼𝙾𝚃𝙸𝙾𝙽 /𝙳𝙼

ᴡᴇ ᴀʀᴇ ɴᴏᴛ ʀᴇꜱᴩᴏɴꜱɪʙʟᴇ ꜰᴏʀ ᴀɴʏ ᴄᴏᴍᴇɴᴛꜱ ᴏɴ ɴᴇᴡꜱ ᴏʀ ᴠɪᴅᴇᴏ ᴡᴇ ᴩᴏꜱᴛ.
(53)

കൊയിലാണ്ടി മുനിസിപ്പാലിറ്റി കേരളോ ത്സവം മനേഷ് ശാന്തി ഓവറോൾ ചാ൩്യ൯ ഷിപ്പ് നേടി ജില്ലാ തലത്തിൽ സെലക്ഷൻ കിട്ടി
14/12/2024

കൊയിലാണ്ടി മുനിസിപ്പാലിറ്റി കേരളോ ത്സവം മനേഷ് ശാന്തി ഓവറോൾ ചാ൩്യ൯ ഷിപ്പ് നേടി ജില്ലാ തലത്തിൽ സെലക്ഷൻ കിട്ടി

കൊയിലാണ്ടി മുൻസിപ്പാലിറ്റി യിൽ വെച്ചു നടന്ന കേരളോത്സവം പ്രോഗ്രാമിൽ കാർട്ടൂൺ, ഉപന്യാസരചന, എന്നിവയ്ക്ക് ഫസ്റ്റു൦ ചിത്രരചന...
14/12/2024

കൊയിലാണ്ടി മുൻസിപ്പാലിറ്റി യിൽ വെച്ചു നടന്ന കേരളോത്സവം പ്രോഗ്രാമിൽ കാർട്ടൂൺ, ഉപന്യാസരചന, എന്നിവയ്ക്ക് ഫസ്റ്റു൦ ചിത്രരചന, കഥാ രചന എന്നിവ യ്ക്ക് സെക്കന്റു൦ നേടിയ Shini Ishal Shini Ishal
അഭിനന്ദനങ്ങൾ

അനിരുദ്ധിൻ്റെ കണ്ണിൽ ഇനി ആകാശ കാഴ്ചകൾ.  കുഞ്ഞുനാളിൽ കണ്ട ഒരു സ്വപ്നം. ആരോടും പറയാത്ത ഒരു മോഹംവിമാനം പറത്തണം. ഈ കുഞ്ഞു സ്...
13/12/2024

അനിരുദ്ധിൻ്റെ കണ്ണിൽ ഇനി ആകാശ കാഴ്ചകൾ.

കുഞ്ഞുനാളിൽ കണ്ട ഒരു സ്വപ്നം. ആരോടും പറയാത്ത ഒരു മോഹം

വിമാനം പറത്തണം.

ഈ കുഞ്ഞു സ്വപ്നത്തെ പിന്തുടരാൻ ഈ പയ്യോളിക്കാരൻ പിന്തള്ളിയത് 2024 ൽ UPSC നടത്തിയ NDA പരീക്ഷയിൽ ഒന്നാം ഘട്ടത്തിൽ 10 ലക്ഷം ഉദ്യോഗാർത്ഥികളെ. രണ്ടാം ഘട്ടത്തിൽ 8000 പേരേ.

തുടർന്ന് ഗാന്ധി നഗറിൻ വെച്ച് നടന്ന അതികഠിനമായ services selection board (SSB)Interview, ബംഗളൂർ Institute of Aero spare Medicine ൽ വെച്ച് 5 ദിവസം നീണ്ടു നിൽക്കുന്ന മെഡിക്കൽ പരിശോധന.

എല്ലാറ്റിലുമുപരി ഒരാൾക്ക് ജീവിതത്തിൽ ഒരു തവണ മാത്രം അവസരം കിട്ടുന്ന CPSS Test (Computerized Pilot Selection System) വിജയം.(AFSB Mysore)

ഈ കനൽ വഴികൾ മുഴുവൻ താണ്ടിയ 18 വയസ്സുകാരൻ ഇന്ത്യയുടെ വിശാലമായ ആകാശം കാക്കാൻ ശത്രുവിൻ്റെ ഇടനെഞ്ചിൽ തീ മഴ പെയ്യിക്കാൻ,ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റായിമാറാൻ Dec 23 പൂന നാഷനൽ ഡിഫൻസ് അക്കാഡമിയിൽ (NDA) ഇന്ത്യയിലെ 34ാം റാങ്കുകാരനായി ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയിൽ തൻ്റെ പേര് എഴുതി ചേർക്കുകയാണ്.

തൃക്കോട്ടൂർ യു.പി. സ്കൂൾ, പയ്യോളി ഗവ. ഹൈസ്കൂൾ എന്നീ പൊതു വിദ്യാലയത്തിൽ പഠിച്ച അനുരുദ്ധ് 8ാം ക്ലാസ്സിൽ പഠിക്കുമ്പോൾ കരാട്ടെയിൽ Black Belt നേടി. South Indian Science Fare ൽ Maths working Model ൽ ഒന്നാം സ്ഥാനം നേടി.

ചെസ്സിൽ ജില്ലാ തല ചാമ്പ്യൻ കൂടിയാണ്.

പയ്യോളി കരിങ്ങാറ്റിയിൽ റിട്ട. ഹയർ സെക്കൻഡറി അദ്ധ്യാപകൻ പ്രബീഷ് കുമാറിൻ്റെയും തിരുവള്ളൂർ ശാന്തിനികേതൻ HSS പ്രധാന അധ്യാപിക വ്യന്ദയുടെയും മകനാണ്. കീഴൽ ALP School അദ്ധ്യാപിക അരുന്ധതി സഹോദരിയാണ്.

ശബ്ദത്തിൻ്റെ ഇരട്ടി വേഗമുള്ള യുദ്ധവിമാനങ്ങളുടെ കോക്ക്പിറ്റിൽ ഈ പയ്യോളിക്കാരൻ കൂടിയുണ്ടാവും.

ഇതിന്റെ രസം അറിയണമെങ്കിൽ 90കളിൽ ജനിക്കണം 😍👍👍2002ൽ നന്തിയിലെ ഒരു കല്യാണവീട്ടിൽ സുഹൃത്തും കീബോർഡിസ്റ്റുമായ ഷാജഹാൻ വിളിച്ചി...
13/12/2024

ഇതിന്റെ രസം അറിയണമെങ്കിൽ 90കളിൽ ജനിക്കണം 😍👍👍

2002ൽ നന്തിയിലെ ഒരു കല്യാണവീട്ടിൽ സുഹൃത്തും കീബോർഡിസ്റ്റുമായ ഷാജഹാൻ വിളിച്ചിട്ട് ഗാനമേളയിൽ പാടാൻപോയപ്പോഴാണ് പ്രിയപ്പെട്ട കുഞ്ഞിമൂസക്കയുടെ മകൻ "താജുദ്ധീൻ" അവിടെ കല്യാണംകൂടാൻ വന്നതും ഏറെ ഇഷ്ടപ്പെട്ട കൊച്ചിൻഷമീർക്കയുടെ "മാണിക്യക്കുയിലേ നീ" എന്ന മനോഹരഗാനം അദ്ദേഹം ലൈവായി പാടുന്നത് ആദ്യമായി കേൾക്കുന്നതും .. കൗതുകത്തോടെ പാട്ടുകേട്ടുകഴിഞ്ഞപ്പോ പരിചയപ്പെട്ടു .. 2003ൽ റജിലയെ കല്യാണംകഴിച്ച് വടകര താഴങ്ങാടീലെ പുത്യാപ്ലയായതിനുശേഷം പലതവണ താജുക്കാനെ കാണുകയും സൗഹൃദം പുതുക്കുകയും ഒരുമിച്ച് പലകല്ല്യാണവീടുകളിലും പാടുകയുംചെയ്തു .. ആയിടയ്ക്കാണ് അദ്ദേഹവും കൂട്ടുകാരും ഖൽബാണ് ഫാത്തിമയുടെ അണിയറപ്രവർത്തനങ്ങൾ ആരംഭിച്ചത് അതിലേയ്ക്ക് എന്റെപാട്ടുകൾ ചേർക്കാനുള്ള താല്പര്യവുമായി ഞാൻചെല്ലുമ്പോഴേയ്ക്കും നിർമ്മാതാക്കളും എഴുത്തുകാരുമൊക്കെയായി പാട്ടുകളൊക്കെ തീരുമാനമായിക്കഴിഞ്ഞിരുന്നു .. അൽപ്പം നിരാശതോന്നിയെങ്കിലും കൊച്ചിൻഷമീർക്കയോടൊപ്പം ആഷിറിനെയും സലാമിനെയും അബ്ദുല്ലക്കയെയും അൻവർ ,സൽമാൻ എന്നിവരെയുമൊക്കെച്ചേർത്തുകൊണ്ട് ഞങ്ങൾ മറ്റൊരു വർക്ക് തുടങ്ങി അങ്ങനെ "കിനാവ്" എന്ന എന്റെ ആദ്യ ആൽബം പുറത്തിറങ്ങി .. അതുകഴിഞ്ഞ് ആറുമാസങ്ങൾക്കിപ്പുറമാണ് ഫാത്തിമ ഇറങ്ങുന്നതും താജൂക്ക സ്റ്റാറാവുന്നതും .. പിന്നീട് ഹരിക്ലാപ്‌സുമൊത്ത് എന്നുമെൻ ഖൽബിൽ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ സ്റ്റാർ വാല്യു ഞങ്ങൾക്ക് ഏറെ ഗുണംചെയ്തു താജുക്കയും ശരീഫ്ക്കയും രഹനത്തയും ഒക്കെയുള്ള ഗായകനിരയിൽ ഈയുള്ളവന്റെ പേരുംചേർക്കപ്പെട്ടു .. പിന്നീട് ഞാൻചെയ്ത എല്ലാവർക്കുകളിലും അദ്ദേഹത്തിന് മികച്ചഗാനങ്ങൾ നൽകാൻ എനിക്ക് സാധിച്ചു .. തിരിച്ച് താജുക്കയുടെ ഒന്നുരണ്ട് പാട്ടുകൾ എനിക്ക് അദ്ധേഹവുംതന്നു 2006ൽ ജലാലും ഞാനുംചേർന്ന് "ദിൽഹേ ഫാത്തിമ " ഒരുക്കിയപ്പോൾ അവിടെയും അദ്ദേഹത്തിന്റ സാന്നിധ്യം വളരെയേറെ മികച്ചതായി .. അന്നും ഇന്നും നല്ല സുഹൃത്തായി ജ്യേഷ്ഠതുല്യനായി എന്റെ ഹീറോയായി അദ്ദേഹത്തെ ഞാൻ ആസ്വദിക്കുന്നു
Shafi Kollam ..

13/12/2024

ആഴ്ചയിൽ മിക്ക പകൽ മുഴുവൻ വൈദ്യൂതി തടസ്സപ്പെടുന്ന അവസ്ഥയുണ്ട്. കഴിഞ്ഞ ആഴ്ചയിലും ഈ ആഴ്ചയിലും ഉണ്ട്. ഇത് ഏത് തരത്തിൽ തൊഴിലിടങ്ങളെ ബാധിക്കും എന്ന് അധികാരികൾക്ക് ബോധമില്ലേ ?
ഒന്നുകിൽ ദിവസത്തിൽ പകുതി സമയം ഓഫ് ചെയ്യുക. ജീവിക്കണ്ടേ

കൊയിലാണ്ടി FB PAGE  effect  Within 24 hours
13/12/2024

കൊയിലാണ്ടി FB PAGE effect Within 24 hours

വണ്ടാനത്ത് അഞ്ചു കൗമാര ഡോക്ടർ വിദ്യാർത്ഥികളുടെ അകാല വേർപാട് വേദന  തളം കെട്ടി നിൽക്കേ, അതിന്റെ സങ്കടക്കടൽ ഒതുങ്ങും മുൻപേ ...
13/12/2024

വണ്ടാനത്ത് അഞ്ചു കൗമാര ഡോക്ടർ വിദ്യാർത്ഥികളുടെ അകാല വേർപാട് വേദന തളം കെട്ടി നിൽക്കേ, അതിന്റെ സങ്കടക്കടൽ ഒതുങ്ങും മുൻപേ

പ്ലസ്ടു വിദ്യാർത്ഥിനികളായ നാലു കുട്ടികളും ദാരുണമായി മരണപ്പെട്ടു.
അപകടത്തിൽ ജീവൻ പൊലിഞ്ഞ കുഞ്ഞുമക്കളുടെ കുടുംബാംഗങ്ങൾക്കും സഹപാഠികൾക്കും അധ്യാപകർക്കും ദുഃഖം താങ്ങാൻ കരുത്തുണ്ടാകട്ടെ..🙏🏻
ആദരാഞ്ജലികൾ 🌹🌹🌹

12/12/2024
വടകരയിലും തലശേരിയിലും സ്റ്റോപ്പുകള്‍ വേണം, മലബാറില്‍ പുതിയ ട്രെയ്‌നുകള്‍ വേണം: ഷാഫി പറമ്പില്‍ എം.പി റെയ്ല്‍വേ മന്ത്രിയെ ...
12/12/2024

വടകരയിലും തലശേരിയിലും സ്റ്റോപ്പുകള്‍ വേണം, മലബാറില്‍ പുതിയ ട്രെയ്‌നുകള്‍ വേണം: ഷാഫി പറമ്പില്‍ എം.പി റെയ്ല്‍വേ മന്ത്രിയെ കണ്ടു

വടകര, തലശേരി റെയ്ല്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ ട്രെയ്‌നുകള്‍ക്ക് സ്റ്റോപ്പ് ആവശ്യപ്പെട്ടും മലബാറില്‍ പുതിയ ട്രെയ്‌നുകള്‍ ആവശ്യപ്പെട്ടും ഷാഫി പറമ്പില്‍ എം.പി റെയ്ല്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു. മന്ത്രിയുടെ ഓഫിസില്‍ എത്തിയാണ് എം.പി ഇതുസംബന്ധിച്ച നിവേദനം കൈമാറിയത്. തലശേരിയില്‍ കൊച്ചുവേളി-ശ്രീ ഗംഗാനഗര്‍ എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ്, തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ്, കൊച്ചുവേളി-ലോകമാന്യതിലക് എക്‌സ്പ്രസ് എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. വടകരയില്‍ കൊച്ചുവേളി-ശ്രീ ഗംഗാനഗര്‍ എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ്, ട്രിവാന്‍ഡ്രം-ലോക് മാന്യതിലക് എക്‌സ്പ്രസ്, പുതുച്ചേരി എക്‌സ്പ്രസ് എന്നിവയ്ക്കും സ്‌റ്റോപ്പ് അനുവദിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. യാത്രക്കാരുടെയും വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ പുതുതായി എന്‍എസ്ജി-3 കാറ്റഗറിയില്‍ എത്തിയ സ്‌റ്റേഷനുകളാണ് രണ്ടും.

വൈകിട്ട് 6.15ന് കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട് വിട്ടുകഴിഞ്ഞാല്‍ പിന്നെ തലശേരി ഭാഗത്തേയ്ക്ക അടുത്ത ട്രെയ്ന്‍ ലഭിക്കാന്‍ മൂന്നു മണിക്കൂര്‍ കാത്തിരിക്കണം. അതിനാല്‍ ഈ സമയങ്ങളില്‍ പുതിയ പാസഞ്ചര്‍ ട്രെയ്‌നുകളോ മെമു സര്‍വിസോ ആരംഭിക്കണമെന്നും ഷാഫി പറമ്പില്‍ എം.പി ആവശ്യപ്പെട്ടു.

പിൻ കുറിപ്പ് ഷാഫിക്ക കൊയിലാണ്ടിടെ കൂടെ എംപി ആണെന് ഇടക്ക് ഓർക്കുന്നത് നല്ലതാ 😔

ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം. വാശിയേറിയ പോരാട്ടത്തിൽ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ...
12/12/2024

ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം.
വാശിയേറിയ പോരാട്ടത്തിൽ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്.

അഭിനന്ദനങ്ങൾ ❤️

12/12/2024

*വളരെ വേദനയോടെയാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്.*
ഇന്ന് (12/12/24)നടന്ന ഇംഗ്ലീഷ് പരീക്ഷയിലെ അപ്രതീക്ഷിതമായ ചില ചോദ്യങ്ങൾ ഇന്നലെ തന്നെ ചില സ്വകാര്യ ഓൺലൈൻ ട്യൂഷൻ മാഫിയകൾ ചോർത്തിയിട്ടുണ്ട്. ഇന്ന് എനിക്കുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ കാര്യം സൂചിപ്പിക്കുന്നത്.
എന്റെ വിദ്യാലയം
പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി പരീക്ഷാ ദിവസങ്ങളിൽ
സംഘടിപ്പിച്ചു വരുന്ന
മോണിംഗ് ക്യാമ്പിൽ
പങ്കെടുത്ത വിദ്യാർത്ഥികളിൽ ഭൂരിപക്ഷം പേരും ഇന്ന് ചില പ്രത്യേക ചോദ്യങ്ങൾ മാത്രം സംശയം ചോദിക്കുകയുണ്ടായി . (Eg: Character sketch of Jack, write-up of The Never Never Nest, the diary entry of Mr. Schmidt etc).
പിന്നീട് Question paper കണ്ടപ്പോൾ ഈ ചോദ്യങ്ങളെല്ലാം അതേപടി അതിൽ കാണുകയും ചെയ്തു . കഴിഞ്ഞ രണ്ടു വർഷമായി ഈ പ്രശ്നം മാധ്യമങ്ങളും, അധ്യാപകരും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ചോദ്യം ചോർത്തിയവരെ കണ്ടെത്താനോ, ചോരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകാനോ വേണ്ട നടപടികൾ ഒന്നും തന്നെ കൈകൊണ്ടിട്ടില്ല എന്നത് ഏറെ ഖേദകരമാണ്. ഇങ്ങനെ പോയാൽ പരീക്ഷകൾ വെറും പ്രഹസനമായി മാറും.മാത്രമല്ല പാഠഭാഗങ്ങൾ പഠിക്കുന്നതിനു പകരം നമ്മുടെ വിദ്യാർഥികളിൽ ഭൂരിപക്ഷവും ആശ്രയിക്കുന്നത് ഈ കുത്തക ട്യൂഷൻ സെന്ററുകളുടെ 'ചോദ്യം ചോർത്തൽ സെഷനുകളെയാണ്.'!!

വേദനയോടെ,

ഒരു ഇംഗ്ലീഷ് അധ്യാപകൻ

12/12/2024

അഭിമാനം ആണ് ജിജു

സ്നേഹഭവനം"
കൂട്ടുകാരിക്കൊരു വീട്...

വിദ്യാർത്ഥിനിക്കു കൊയിലാണ്ടി ഗവ:ഹയർ
സെക്കണ്ടറി സ്കൂൾ പന്തലായനിയിലെ PTA, അധ്യാപകരും വിദ്യാർഥികളും നാട്ടുകാരും ചേർന്ന് പണി കഴിപ്പിച്ച വീട്ടിൽ ഇലക്ട്രിക് വർക്ക്‌ സൗജന്യമായി ചെയ്ത ജിജു 👌🏻👏🏻👏🏻

12/12/2024

അറിയണം ഈ നന്മ മനസ്
ബാല കൃഷ്‌ണൻ പുളിയഞ്ചേരി

സ്നേഹഭവനം"കൂട്ടുകാരിക്കൊരു വീട്...മന്ത്രി മുഹമ്മദ്‌ റിയാസ് ഉൽഘാടനം നിർവഹിച്ചു...കൊയിലാണ്ടി ഗവ:ഹയർസെക്കണ്ടറി സ്കൂൾ പന്തലാ...
12/12/2024

സ്നേഹഭവനം"
കൂട്ടുകാരിക്കൊരു വീട്...
മന്ത്രി മുഹമ്മദ്‌ റിയാസ് ഉൽഘാടനം നിർവഹിച്ചു...
കൊയിലാണ്ടി ഗവ:ഹയർ
സെക്കണ്ടറി സ്കൂൾ പന്തലായനിയിലെ PTA, അധ്യാപകരും വിദ്യാർഥികളും നാട്ടുകാരും ചേർന്ന് പണി കഴിപ്പിച്ചതാണ് വീട്...

മന്തി  ഇതിലും മികച്ച ഓപ്ഷൻ കൊയിലാണ്ടിയിൽ വേറെ ഇല്ല  👌🏻👌🏻മുൻപ് എവിടെയോ കേട്ട മാതിരി..പുറമെ നോക്കുമ്പോൾ ചെറിയ കട അകത്തു ഒര...
12/12/2024

മന്തി ഇതിലും മികച്ച ഓപ്ഷൻ കൊയിലാണ്ടിയിൽ വേറെ ഇല്ല 👌🏻👌🏻
മുൻപ് എവിടെയോ കേട്ട മാതിരി..
പുറമെ നോക്കുമ്പോൾ ചെറിയ കട
അകത്തു ഒരു ലോകം തന്നെ 🔥

12/12/2024

ബപ്പൻകാട് അടിപ്പാതയിൽ വീണ്ടും മലിനജലം കെട്ടിക്കിടക്കാൻ തുടങ്ങി. യാത്ര നരകമയം...

 ക്യാമറയോട് ഏറെ ഇഷ്ടമായിരുന്നു ആൽവിൻ അതുകൊണ്ടുതന്നെയാണ് പ്രൊഫഷനായി വീഡിയോഗ്രാഫി തെരഞ്ഞെടുത്തതും. എന്നാൽ തന്റെ ഇഷ്‌ടങ്ങൾ ...
11/12/2024


ക്യാമറയോട് ഏറെ ഇഷ്ടമായിരുന്നു ആൽവിൻ അതുകൊണ്ടുതന്നെയാണ് പ്രൊഫഷനായി വീഡിയോഗ്രാഫി തെരഞ്ഞെടുത്തതും. എന്നാൽ തന്റെ ഇഷ്‌ടങ്ങൾ ബാക്കിയാക്കി ആൽവിൻ യാത്രയായി. യുവ ഫോട്ടോഗ്രാഫറുടെ അപ്രതീക്ഷിത വേർപാടിൽ വിറങ്ങലിക്കുകയാണ് ജന്മനാട്. നാടിന് ഏറെ പ്രിയപ്പെട്ടവനായിരുന്നു ആൽവിൻ, ആ പ്രിയത്തിനു പിന്നിൽ ഒരു പോരാളിയുടെ കഥയുണ്ട്, സ്കൂൾ പഠനകാലത്ത് കിഡ്‌നി മാറ്റിവച്ചാണ് ആൽവിൻ ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. പിന്നീട് വീട്ടുകാരുടെയും കൂട്ടുകാരുടെയും പിന്തുണയോടെ അവൻ ഇഷ്ട്‌ങ്ങളെ പിന്തുടരാൻ തുടങ്ങി. ദുബായിൽ കസിൻ്റെ കൂടെ വീഡിയോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം അവസാനമാണ് നാട്ടിൽ തിരിച്ചെത്തിയത്. മൂന്നു ദിവസം മുമ്പാണ് വീട്ടിൽനിന്ന് കോഴിക്കോട്ട് ജോലിക്കായി പോയത്. നഗരത്തിലെ സ്വകാര്യ കമ്പനിക്ക് വേണ്ടി പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനടയിൽ വാഹനം നിയന്ത്രണം വിട്ട് അപ്രതീക്ഷിതമായാണ് മരണം.

ആദരാഞ്ജലികൾ

Address

Kozhikode

Website

Alerts

Be the first to know and let us send you an email when കൊയിലാണ്ടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies


Other News & Media Websites in Kozhikode

Show All