Indian Orthodox Sabha

Indian Orthodox Sabha നാനാദേശത്തു നിന്നുള്ള മലങ്കര സഭാ വാർത്തകൾ മലങ്കര സഭാ വിശ്വാസികളിലേക്ക് എത്തിക്കാനുള്ള മീഡിയ

മലങ്കരസഭാക്കേസ്, സുപ്രീംകോടതി നിലപാടിനെ സ്വാഗതം ചെയ്ത് മലങ്കര  ഓർത്തഡോക്സ് സുറിയാനി സഭാ.കോട്ടയം: 15:01/2025     മലങ്കരസഭ...
15/01/2025

മലങ്കരസഭാക്കേസ്, സുപ്രീംകോടതി നിലപാടിനെ സ്വാഗതം ചെയ്ത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ.
കോട്ടയം: 15:01/2025
മലങ്കരസഭാതർക്കത്തിലെ മുൻകാല വിധികളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്ത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ.
മലങ്കരസഭയുടെ പള്ളികളിലെ വിശ്വാസികളുടെയും,എതിർ കക്ഷികളുടെയും എണ്ണം എടുക്കുന്നത് മുൻ ഉത്തരവുകളിൽ മാറ്റം വരുത്തുന്നതിനല്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നു. ഇത്തരം കണക്കുകൾ സമാധാനപരമായ അന്തരീക്ഷം തകർക്കുമെന്ന നിലപാടാണ് സഭയ്ക്കുള്ളത്.കക്ഷികൾക്ക് സർക്കാർ ഈ കണക്കുകൾ നൽകരുതെന്ന സഭയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. പ്രശ്നങ്ങൾ സങ്കീർണമാക്കാനല്ല, സമാധാനപരമായ പരിഹാരമാണ് ഉദ്ദേശിക്കുന്നതെന്ന കോടതി നിരീക്ഷണത്തിൽ കാര്യങ്ങൾ വ്യക്തമാണ്. 6 പള്ളികളുടെ കോടതിലക്ഷ്യ ഹർജി മാത്രമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. കോടതിയലക്ഷ്യക്കേസിന്റെ പരിധിക്ക് പുറത്തേക്ക് വിഷയം കൊണ്ടു പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന സുപ്രീംകോടതി നിരീക്ഷണം മലങ്കരസഭയിൽ ശാശ്വത സമാധാനത്തിന് ഇടവരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സഭയുടെ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത പ്രതികരിച്ചു.

വിത്തുകൾക്കു വേണ്ടിയുളള ദൈവമാതാവിന്‍റെ പെരുന്നാൾ (ജനുവരി 15)ഈ പെരുന്നാളിന്‍റെ  പിന്നിലെ ലഘുചരിത്രം:ഹേറോദേസ്  രാജാവിന്റെ ...
15/01/2025

വിത്തുകൾക്കു വേണ്ടിയുളള ദൈവമാതാവിന്‍റെ പെരുന്നാൾ (ജനുവരി 15)

ഈ പെരുന്നാളിന്‍റെ പിന്നിലെ ലഘുചരിത്രം:

ഹേറോദേസ് രാജാവിന്റെ പടയാളികള്‍ ശിശുവിനെ കൊല്ലാന്‍ ആയുധങ്ങളുമായി പിന്തുടര്‍ന്നപ്പോള്‍ ഒരു വയലിനടുത്തെത്തിയ യൗസേഫ് പിതാവും മറിയവും വയലില്‍ വിത്തു വിതച്ചുകൊണ്ടിരിക്കുന്ന കര്‍ഷകരുടെ അടുക്കല്‍ അഭയം പ്രാപിച്ചു..പിന്തുടര്‍ന്നെത്തിയ പടയാളികള്‍ കര്‍ഷകരോട് ഒരു സ്ത്രീയും പുരുഷനും ഒരു കുഞ്ഞുമായി ഇതു വഴി വന്നിരുന്നോ എന്നു ചോദിച്ചു, ന്യായപ്രമാണം അനുസരിച്ച് ജീവിക്കുന്ന ആ യഹൂദ കര്‍ഷകര്‍ക്ക് കള്ളം പറയുന്നത് പ്രമാണലംഘനമായതിനാല്‍ ഞങ്ങള്‍ വിത്തു വിതച്ചു കൊണ്ടിരുന്ന സമയത്ത് അവരിവിടെ ഉണ്ടായിരുന്നു എന്നു പറഞ്ഞു. വയലിലേക്ക് നോക്കിയ പടയാളികള്‍ വയലില്‍ നെല്‍ചെടികള്‍ വളര്‍ന്നു നെല്‍കതിരുകള്‍ കായിച്ചു നില്‍ക്കുന്നതാണ് കണ്ടത്.കര്‍ഷകര്‍ വിത്തു വിതച്ചിരുന്ന സമയത്ത് അമ്മയും കുഞ്ഞും അവിടെ ഉണ്ടായിരുന്നു എന്നത് സത്യം.എന്നാല്‍ ഇപ്പോള്‍ കൊയ്യാന്‍ പാകമായി നിക്കുന്ന പാടത്ത് വിത്തുകള്‍ വിതച്ചത് മാസങ്ങള്‍ക്കു മുമ്പാരിക്കുമല്ലോ എന്ന ധാരണയില്‍ കര്‍ഷകരുടെ വാക്കു വിശ്വസിച്ച് പടയാളികള്‍ തിരികെ പോയി.നിമിഷങ്ങള്‍ക്കു മുമ്പ് തങ്ങള്‍ വിതച്ച നെല്‍വിത്തുകള്‍ വളര്‍ന്നു വലുതായി കതിരിട്ട് ആ അമ്മയെയും കുഞ്ഞിനെയും പടയാളികളുടെ ദൃഷ്ടിയില്‍ നിന്നും മറച്ചുപിടിച്ചു സംരക്ഷിച്ച ആ മഹാസംഭവം കര്‍ഷകരുടെ മനസില്‍ ആശ്ചര്യം ഉണ്ടാക്കി.ആ കുഞ്ഞിനെയും അമ്മയെയും വണങ്ങികൊണ്ട് കര്‍ഷകര്‍ ആ കുടുംബത്തെ സന്തോഷത്തോടെ യാത്രയാക്കി..ഇവിടെ മാതാവിന്റെ പ്രാര്‍ത്ഥനയാല്‍ ആ വിത്തുകള്‍ 100 മേനി ഫലം കായിച്ചു. അതിനാല്‍ വിത്തുകള്‍ക്കു വേണ്ടി വി. ദൈവ മാതാവിന്റെ മദ്ധ്യസ്ഥത പെരുന്നാള്‍ ജനുവരി 15 ന് പരിശുദ്ധ സഭ ആഘോഷിക്കുന്നു. പരിശുദ്ധ ദൈവമാതാവിന്റെ പ്രാർത്ഥന നമുക്ക്‌ കോട്ടയായിരിക്കട്ടെ...

മലങ്കരസഭാ തലത്തിൽ നടന്ന സണ്ടേസ്കൂൾ മത്സരങ്ങളിൽ മികച്ച ഗായകനുള്ള "ഗാനസുഗന്ധി" അവാർഡ് കരസ്ഥമാക്കിയ സ്റ്റീവ് സന്തോഷ്. കൊച്ച...
15/01/2025

മലങ്കരസഭാ തലത്തിൽ നടന്ന സണ്ടേസ്കൂൾ മത്സരങ്ങളിൽ മികച്ച ഗായകനുള്ള "ഗാനസുഗന്ധി" അവാർഡ് കരസ്ഥമാക്കിയ സ്റ്റീവ് സന്തോഷ്. കൊച്ചി
കൊച്ചി ഭദ്രാസനത്തിലെ കാക്കനാട് സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് ഇടവകാംഗം ക്യാപ്റ്റൻ സന്തോഷിൻ്റെയും സൂസൻ സന്തോഷിൻ്റെയും മകനാണ്. മാവേലിക്കര ഭദ്രാസനത്തിലെ കായംകുളം കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ ദൈവാലയമാണ് മാതൃഇടവക.

15/01/2025

സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം, തെങ്ങമം
(അടൂർ-കടമ്പനാട് മദ്രാസനം)
പ്രഭാതനമസ്കാരം
വി.മൂന്നിന്മേൽ കുർബ്ബാന വെരി.റവ. യാക്കോബ് റമ്പാൻ കോർ എപ്പിസ്കോപ്പ (മൈലപ്ര മാർ കുറിയാക്കോസ് ആശ്രമം)
നേർച്ച വിളമ്പ്, കൊടിയിറക്ക്

Live ON - Ivanios Live Broadcast

15/01/2025

സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി,പന്തളം - കുരമ്പാല

കുരമ്പാല-വലിയപള്ളി
പെരുന്നാൾ
2025 ജനുവരി 15
പെരുന്നാൾ - 2025
വി. മൂന്നിന്മേൽ കുർബ്ബാന
റവ. ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ
(പ്രിൻസിപ്പൽ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി കോട്ടയം)

WATCH LIVE ON:

BASELIOS MEDIA 𝙃𝘿.

BASELIOS MEDIA HD
Live streaming services
Paranthal , Adoor

1.HD Live Streaming
2.LED Wall
3.LED TV
4.Helicam
5.Promo Making

Live Webcast On :- BASELIOS MEDIA 𝙃𝘿.

📩 WHATSAPP NOW
+91 99615 87130
+91 70254 50128
📲 BOOK NOW
+91 99615 87130
+91 70254 50128

15/01/2025

സെൻ്റ് മേരിസ് ഓർത്തഡോക്സ‌് ചർച്ച് തോട്ടുപുറം - പ്രക്കാനം
112-১০ പെരുന്നാൾ

വി മൂന്നിന്മേൽ കുർബാന:
അഭി. ഡോ യൂഹാന്നോൻ മാർ ദിയ‌സ്കോറോസ് മെത്രാപ്പോലിത്തയുടെ മുഖ്യകാർമികത്വത്തിൽ പ്രദക്ഷിണം, കൊടിയിറക്ക്, ആശിർവാദം

Live Broadcasting:

15/01/2025

പാച്ചിറ താബോർ സെൻറ് മേരിസ് പള്ളി വലിയപെരുന്നാൾ വി. മൂന്നിന്മേൽ കുർബാന മലങ്കര മൽപാൻ ജോൺസ് ഏബ്രഹാം. കോനാട്ട് റീശ് കോർ എപ്പിസ്കോപ്പ

15/01/2025

സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളി മുള്ളനിക്കാട് || പെരുന്നാൾ || വി. മൂന്നിന്മേൽ കുർബ്ബാന

2025 ജനുവരി 15 ബുധൻ രാവിലെ 7.00 ന്

പ്രഭാത നമസ്കാരം

വി. മൂന്നിന്മേൽ കുർബ്ബാന
റവ.ഫാ. ഗീവർഗീസ് റമ്പാൻ ഇലവൻകോട്
റവ.ഫാ.ഷിജു ജോൺ കുമ്പഴ (മുൻവികാരി)

റവ.ഫാ.ലിനു എം.ബാബു (മുൻവികാരി)
എന്നിവരുടെ സഹകാർമികത്വത്തിലും

പ്രദക്ഷിണം, കുരിശ്ശടിയിൽ ധൂപപ്രാർത്ഥന

കൊടിയിറക്ക്

ആശീർവാദം, നേർച്ച വിളമ്പ്.

പത്രവാർത്തകൾ
15/01/2025

പത്രവാർത്തകൾ

*മാർ ബസേലിയോസ് മൂവ്മെന്റ് കുടുംബസംഗമം സംഘടിപ്പിച്ചു*കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാ...
15/01/2025

*മാർ ബസേലിയോസ് മൂവ്മെന്റ് കുടുംബസംഗമം സംഘടിപ്പിച്ചു*

കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ് മൂവ്മെന്റിന്റെ കാവൽ പിതാവായ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ്‌ ദ്വിതീയൻ ബാവായുടെ 61-‍ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബസംഗമത്തിന്റെ ഉത്ഘാടനം മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. മാർ ബസേലിയോസ് മൂവ്മെന്റിന്റെ പ്രസിഡണ്ട് റവ.ഫാ. ഡോ. ബിജു പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.

സന്ധ്യാനമസ്ക്കാരത്തെ തുടർന്ന് നടന്ന ചടങ്ങിൽ മാർ ബസേലിയോസ് മൂവ്മെന്റ് വൈസ് പ്രസിഡണ്ട് ജെറി ജോൺ കോശി സ്വാഗതവും, ജോയിന്റ് സെക്രട്ടറി എം.എ. ജോസഫ് കൃതഞ്ജതയും രേഖപ്പെടുത്തി. മഹാ ഇടവക സഹവികാരി റവ.ഫാ. മാത്യൂ തോമസ്, റവ.ഫാ. ഗീവർഗീസ് ജോൺ, നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റിന്റെ സെക്രട്ടറി റോയ് യോഹന്നാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

മഹാ ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ, പ്രാർത്ഥനായോഗ ജനറൽ സെക്രട്ടറി ജുബിൻ പി. ഉമ്മൻ,
മാർ ബസേലിയോസ് മൂവ്മെന്റ് ട്രഷറാർ ടിബു വർഗീസ്, ഓർഗനൈസിംഗ് സെക്രട്ടറി റെനി ഫിലിപ്പ്, പ്രയർ സെക്രട്ടറി റെജിമോൻ ഫിലിപ്പ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ 15 വർഷം സംഘടനാംഗത്വം പൂർത്തിയാക്കിയവർക്ക് മെമെന്റോ നൽകി ആദരിച്ചു.

14/01/2025

ചെട്ടികുളങ്ങര കരയുടെ റാസ:
പത്തിച്ചിറ വലിയ പള്ളിയുടെ ശതോത്തര സുവർണ്ണ ജുബിലീ പെരുന്നാൾ

കറ്റാനം വലിയ പള്ളി പെരുന്നാൾ കൺവൻഷൻ ഉത്ഘാടനം 2025
14/01/2025

കറ്റാനം വലിയ പള്ളി പെരുന്നാൾ കൺവൻഷൻ ഉത്ഘാടനം 2025

പരുമല സെമിനാരി മാനേജരുടെ ചുമതലകളിലേക്ക് റവ.ഫാ എൽദോ ഏലിയാസ്‌ നിയമിതനായി. മലബാർ ഭദ്രാസനത്തിലെ എടക്കര സെന്റ് . മേരീസ് ഓർത്ത...
14/01/2025

പരുമല സെമിനാരി മാനേജരുടെ ചുമതലകളിലേക്ക്
റവ.ഫാ എൽദോ ഏലിയാസ്‌ നിയമിതനായി.
മലബാർ ഭദ്രാസനത്തിലെ എടക്കര സെന്റ് . മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്.
പരിശുദ്ധ ദിദിമോസ് ബാവയുടെ സെക്രട്ടറിയായി ദീർഘനാൾ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. പരുമല സെമിനാരിയുടെ അസിസ്റ്റന്റ് മാനേജരായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

2025 വർഷത്തെ ആദ്യമാസമായ ജനുവരിയിലെ ആർദ്ര ചാരിറ്റബിൾ സൊസൈറ്റി സൗജന്യമായി നൽകുന്ന  ഭക്ഷ്യ കിറ്റ് വിതരണം 9/1/ 25 രാവിലെ 10....
14/01/2025

2025 വർഷത്തെ ആദ്യമാസമായ ജനുവരിയിലെ ആർദ്ര ചാരിറ്റബിൾ സൊസൈറ്റി സൗജന്യമായി നൽകുന്ന ഭക്ഷ്യ കിറ്റ് വിതരണം 9/1/ 25 രാവിലെ 10.30 ന് ആർദ്ര ഓഫീസ് അങ്കണത്തിൽ റവ. ഫാ. അലക്സ് തോമസ് (സെക്രട്ടറി സഹോദരൻ പദ്ധതി, മലങ്കര സഭാ മാസിക പത്രാധിപൻ, ഓർത്തഡോക്സ് യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസന വൈസ് പ്രസിഡൻ്റ്, കൂരോപ്പട സെൻ്റ് ജോൺസ് പള്ളി വികാരി) നിർവഹിച്ചു. തദവസരത്തിൽ റവ.ഫാ കെ. വൈ വിത്സൺ, റോയി തോമസ്, ഐ സി തമ്പാൻ, ഒ സി ചാക്കോ,സിബി കെ വർക്കി, ഷാജി വർഗീസ്, കെ എസ് രാജൻ, സാബു കെ. ജോൺ, മറിയാമ്മ വർഗീസ് , മറിയാമ്മ ചാക്കോ തുടങ്ങിയവർ സംബന്ധിച്ചു

സൗജന്യ മെഡിക്കൽ ക്യാമ്പും ക്യാൻസർ ബോധവൽക്കരണ ക്ലാസും നടത്തപ്പെട്ടു.ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പരുമല ആശുപത്ര...
14/01/2025

സൗജന്യ മെഡിക്കൽ ക്യാമ്പും ക്യാൻസർ ബോധവൽക്കരണ ക്ലാസും നടത്തപ്പെട്ടു.

ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പരുമല ആശുപത്രിയുമായി ചേർന്ന് സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും ക്യാൻസർ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരുമല ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. അഞ്ജു അന്ന അബ്രഹാം ക്യാൻസർ ബോധവൽക്കരണ ക്ലാസ് നയിച്ചു.

പരുമല ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. റോബി, നേത്രരോഗ വിഭാഗം കൺസൾട്ടന്റ് ഡോ. ഡിനി, ന്യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ. പ്രശാന്ത്, കാർഡിയോളജി വിഭാഗത്തിൽ നിന്ന് ഡോ. ജേക്കബ് പി ബ്രൈറ്റ് എന്നീ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

14/01/2025

ഭാഗ്യസ്മരണാർഹനായ പുത്തൻകാവിൽ കൊച്ചുതിരുമേനി എപ്പോഴും പാടിയിരുന്ന, പ്രത്യാശ നിർഭരമായ
"പ്രധാനദൂതൻ കുഴലൂതിടുമ്പോൾ
വിധിക്കു സിംഹസനവുമിടുമ്പോൾ..."
എന്ന പഴയ ഗാനം മാന്തളിർ സെന്റ്. തോമസ് ഇടവക അംഗം 97 വയസ്സുള്ള,ഇല്ലതെക്കെതിൽ പുത്തൻപുരയിൽ മറിയാമ്മ തോമസ് അമ്മച്ചി പ്രാർത്ഥനാപൂർവ്വം പാടിയത്

Address

Kottayam
Kottayam
686001

Alerts

Be the first to know and let us send you an email when Indian Orthodox Sabha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Indian Orthodox Sabha:

Share

Category

INDIAN ORTHODOX SABHA

മലങ്കര സഭയെ നീ ഭാഗ്യവതി .....ജയ് ജയ് കാതോലിക്കോസ്