Kurichy Valiyapally

Kurichy Valiyapally Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kurichy Valiyapally, Kurichy, Kottayam.

https://www.youtube.com/live/99W7mY5utmA?si=4M9NW4t1EU-uXwYF
01/01/2025

https://www.youtube.com/live/99W7mY5utmA?si=4M9NW4t1EU-uXwYF

പ.കുറിച്ചി ബാവായുടെ 61-മത് ഓർമ്മപെരുന്നാൾ വി. കുർബ്ബാന അഭി.ഡോ ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ പ്രധാ....

29/12/2024
29/12/2024
പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 61-മത് ഓർമ്മ പെരുന്നാളിനോട്  അനുബന്ധിച്ചു പരുമല സെന്ഗ്രിഗോറിയോസ...
29/12/2024

പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 61-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചു പരുമല സെന്ഗ്രിഗോറിയോസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ കുറിച്ചി വലിയ പള്ളിയിൽ വച്ച് നടന്ന രക്തദാന ക്യാമ്പ്.
--------------------------------------------------------------------
*രക്തദാനം മഹാദാനം*
രക്തദാനം മഹാദാനം എന്നൊക്കെ പറയുമെങ്കിലും നല്ലൊരു ശതമാനം ആൾക്കാരും രക്തം ദാനം ചെയ്യാൻ തയ്യാറല്ല എന്നുള്ളതാണ് സത്യം. ഇത് യഥാർത്ഥത്തിൽ അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്ന ഒരു കാര്യമാണ്. മറ്റ് രോഗങ്ങളും ബുദ്ധിമുട്ടില്ലാത്തവർക്കും എല്ലാ 90 ദിവസം കൂടുമ്പോഴും രക്തം ദാനം ചെയ്യാവുന്നതാണ്. നമ്മുടെ സാധാരണക്കാരുടെ തെറ്റിദ്ധാരണ ,രക്തം കൊടുത്താൽ നമ്മുടെ ശരീരത്തിൽ നിന്ന് രക്തം കുറയുകയും നമുക്ക് വിളർച്ച സംഭവിക്കുകയും ചെയ്യുമെന്നാണ് .എന്നാൽ സത്യം അതല്.

ഒരു മനുഷ്യ ശരീരത്തിൽ വേണ്ട രക്തം മാത്രമേ ഉത്പാദിപ്പിക്കപ്പെ ഉത്പാദിപ്പിക്കപ്പെടുകയാണ് . അങ്ങനെ രക്തം കൊടുക്കുന്ന വഴി നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന രോഗങ്ങൾ കുറയുകയ

നമ്മുടെ വീട്ടിലുള്ളവർ അപകടത്തിൽ പെടുകയോ ,മറ്റ് എമർജൻസി സാഹചര്യത്താൽ രക്തം വേണമെങ്കിൽ മാത്രമേ നമുക്ക് അതിനെക്കുറിച്ചുള്ള ചിന്തയും വേവലാതിയും ഉള്ളൂ .എന്നാൽ മറ്റു മറ്റുള്ളവർക്ക് അത്യാവശ്യഘട്ടത്തിൽ രക്തം വേണ്ടവർ അഭ്യർത്ഥിക്കുമ്പോൾ നമുക്ക് അതൊരു വാർത്ത മാത്രമായി തീരും.

*കുറിച്ചി വലിയ പള്ളിയിൽ നിന്നും നിന്നും രക്തദാനം നൽകിയവർ*

Sony aniyan kuthukallinkal
Ajay roy kuthukallinkal
Jerin varghese pavathushery
Shijin yohanan nerithara
Besen t varghese kappilamthottam
Jofin p shiju parayil
Shibin iype kulakkattusseril
Sobin sabu magapally
Jinto k varghese kallapurakal
Don alex kallupurackal
Vijay roy kuthukallinkal
Tijin yohanan neriyathara
Kiran k shaji koyithara
Joshua k raju koyithara
Resbin raju plavila
Manu varghese Ariyattu
Manu george kuthukallinkal
Georgy varghese nerithara
Robin chako magapally
Rojin chako magapally
Jenvin jose azupathilchera

നമ്മൾ നമ്മുടെ രക്തം മറ്റുള്ളവർക്ക് ദാനം ചെയ്യുമ്പോൾ ഒരു കുടുംബത്തിൻറെ പുഞ്ചിരിയാണ് നമുക്ക് ലഭിക്കുന്നത് അതോടൊപ്പം പ്രാർത്ഥനയും.

ആദരാഞ്ജലികൾ *******************നമ്മുടെ ഇടവകാംഗം  കളപ്പുരക്കൽ പരേതനായ കെ. സി. ഇട്ടി യുടെ ഭാര്യ ശോശാമ്മ ഇട്ടി ദൈവസന്നിധിയി...
26/12/2024

ആദരാഞ്ജലികൾ
*******************
നമ്മുടെ ഇടവകാംഗം കളപ്പുരക്കൽ പരേതനായ കെ. സി. ഇട്ടി യുടെ ഭാര്യ ശോശാമ്മ ഇട്ടി ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു.. മൃതശരീരം നാളെ (27-12-2024) രാവിലെ 9 മണിയോടുകൂടി ഭവനത്തിൽ എത്തിക്കുന്നതും ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കുന്നതും മൂന്നുമണിക്ക് കുറിച്ചി വലിയ പള്ളിയിൽ ശവസംസ്കാരം നടത്തുന്നതും ആകുന്നു🙏

കുറിച്ചി ഔട്ട് പോസ്റ്റ് ജംഗ്ഷന് സമീപമാണ് ഭവനം

ശാരീരികബലഹീനതകളാലും, വാർധക്യത്തിന്റെ അസ്വസ്ഥതകളാലും ഭാരപ്പെടുന്ന നമ്മുടെ മാതാപിതാക്കൾ കണ്ണീ രൊഴുക്കി പ്രാർത്ഥിച്ച പ. ദേവ...
26/12/2024

ശാരീരികബലഹീനതകളാലും, വാർധക്യത്തിന്റെ അസ്വസ്ഥതകളാലും ഭാരപ്പെടുന്ന നമ്മുടെ മാതാപിതാക്കൾ കണ്ണീ രൊഴുക്കി പ്രാർത്ഥിച്ച പ. ദേവാലയ മായ കുറിച്ചി വലിയ പള്ളിയിലേക്ക് വരുവാനും, വി. കുർബാനയിൽ സംബന്ധിക്കുവാനും വേണ്ടി ഹൃദയങ്ങൾ വല്ലാതെ വിങ്ങുകയായിരുന്നു .ഇടവകയും, യുവജന പ്രസ്ഥാനവും ദൗത്യ ബോധ്യത്തോടെ ആ വെമ്പലിനെ ഏറ്റെടുത്തു.ദേവാലയത്തിന്റെ തിരുമുറ്റത്ത് എത്തുവാൻ കാത്തിരുന്ന ഉള്ളുകൾക്കു ഹൃദ്യമായ അനുഭവമായി.ഇതിൽ കൂടുതലായി ഞങ്ങൾക്ക് വേറെ സന്തോഷം ഇല്ല. ഇത് ദൈവത്തിൻറെ വലിയ കരുതലാണ്..... ഇടവകയുടെ കരുതലാണ്..... യുവജന പ്രസ്ഥാനത്തിൻ്റെ കരുതലാണ്.....ഇന്ന് പള്ളിയുടെ ഉള്ളിൽ പ്രാർത്ഥനയിൽ മുഴുകി നിന്ന മാതാപിതാക്കളെ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞ സുന്ദര ദിവസം..അതുപോലെ അവരുടെ ബലഹീനതകളും, അസ്വസ്ഥത തകളും മറന്ന് വി. ബലിയിൽ നിറമനസ്സോടെ നിന്നനിമിഷം ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവം.ഇത് ക്രമീകരിക്കുവാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറയുന്നു ...പഴയ സ്നേഹിതരെ കണ്ടപ്പോൾ, അവർ അദ്ധ്യാതമിക മേഖലയിൽ പ്രവർത്തിച്ച ഓർമ്മകൾ, പതിവായി ആരാധനകളിൽ സംബന്ധിച്ചപ്പോൾ ഉണ്ടായ നല്ല സാക്ഷ്യങ്ങൾ അവരുടെ മുഖത്തുണ്ടായ ആ സന്തോഷം....ഈ സ്നേഹം തന്ന എല്ലാവരെയും ഞങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കു.. ഈ ശുശ്രുക്ഷ.......🙏🙏

19/12/2024
നമ്മുടെ ഇടവകാഗം കല്ലുപുരയ്‌ക്കൽ കെ. എ. ഫിലിപ്പ് (കുഞ്ഞുമോൻ ) ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു.ഭൗതിക ശരീരം ചൊവ്വാഴ്ച(17/...
16/12/2024

നമ്മുടെ ഇടവകാഗം കല്ലുപുരയ്‌ക്കൽ കെ. എ. ഫിലിപ്പ് (കുഞ്ഞുമോൻ ) ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു.ഭൗതിക ശരീരം ചൊവ്വാഴ്ച(17/12/2024) രാവിലെ 8 മണിയോടുകൂടി ഭവനത്തിൽ കൊണ്ടുവരുന്നതും, ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷ ഉച്ചകഴിഞ്ഞു 3.00 നും, ദേവാലയത്തിൽ 4.00 നും നടത്തപ്പെടുന്നതാണ്.

12/12/2024
11/12/2024
15/11/2024

പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 61-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്നീ കാതോലിക്കാ ബാവാമാരുടെയും സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ 2025 ജനുവരി 2, 3 തീയതികളില്‍ ദേവലോകം പെരുന്നാളായി ആചരിക്കുന്നു. പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി പ. കാതോലിക്കാ ബാവാ തിരുമേനിയുടെ നിര്‍ദ്ദേശപ്രകാരം അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു.
ഫാ. കുറിയാക്കോസ് ഏലിയാസ്, ബിനു കെ. ചെറിയാന്‍ എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായും,
ഫാ. കെ.എം. സഖറിയ, ഫാ. പി.എ. ഫിലിപ്പ്, ഫാ. അലക്‌സ് തോമസ്, ഫാ. ജിബിൻ സക്കറിയ, എ.കെ. ജോസഫ്, ജിന്റോ കെ. വര്‍ഗീസ്, സാം വര്‍ഗീസ്, മോനി മാത്യു എന്നിവര്‍ പബ്ലിസിറ്റി കണ്‍വീനര്‍മാരായും,
ഫാ. അലന്‍ കെ. വര്‍ഗീസ്, ഫാ. ജോണ്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ, ഫാ. തോമസ് ജോര്‍ജ്, ജോയി മാത്യു, മനു വര്‍ഗീസ്, സ്‌കറിയ ചാക്കോ, പ്രമോദ് വി. ജേക്കബ്, റിങ്കു ജേക്കബ്, എ.വി. വര്‍ഗീസ്, കോശി മാത്യു എന്നിവര്‍ തീര്‍ത്ഥയാത്ര കണ്‍വീനര്‍മാരായും,
ഫാ. ജോബിന്‍ വര്‍ഗീസ്, സിബി വര്‍ക്കി, മാത്യു ഉലഹന്നാന്‍ എന്നിവര്‍ ഫുഡ് കമ്മറ്റി കണ്‍വീനര്‍മാരായും ഫാ. മാത്യു കോശി, ഫാ. ബിനു മാത്യു ഇട്ടി, അനില്‍മോന്‍ എന്‍.എ., അജയ് റോയി എന്നിവര്‍ ലൈറ്റ് & സൗണ്ട് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. ദേവലോകം അരമന മാനേജര്‍ ഫാ. യാക്കോബ് റമ്പാന്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും

ആദരാഞ്ജലികൾ *******************തയ്യിൽ ടിടി ഇട്ടി (അവറാച്ചൻ 84) അന്തരിച്ചു.സംസ്കാരം നാളെ (നവം.16) 2 pm ന് വസതിയിലെ ശുശ്രൂ...
15/11/2024

ആദരാഞ്ജലികൾ
*******************
തയ്യിൽ ടിടി ഇട്ടി (അവറാച്ചൻ 84) അന്തരിച്ചു.
സംസ്കാരം നാളെ (നവം.16) 2 pm ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 3ന് കുറിച്ചി സെ. പീറ്റേഴ്സ് ആൻഡ് സെ. പോൾസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
മൃതശരീരം ഇന്ന് (വെള്ളി) വൈകുന്നേരം ഭവനത്തിൽ കൊണ്ടുവരുന്നതുമാണ്.

Address

Kurichy
Kottayam

Alerts

Be the first to know and let us send you an email when Kurichy Valiyapally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kurichy Valiyapally:

Videos

Share