31/03/2023
വചന 📖 മുത്തുകൾ 💎
(31/03/2023)
----------------------------
വചന വിചിന്തനം
----------------------------
തോബിത് 13:2-18
•••••••••••••••••••••••••
താഴെ പ്രതിപാദിക്കുന്ന
വചന ഭാഗത്ത്
ഓശാന 🌿 ദിനത്തോട്
അടുക്കുന്ന ഈ നിമിഷങ്ങളിൽ,
ക്രിസ്തുവിനെയും,
മനുഷ്യരായ നമ്മെയും,
ബന്ധിപ്പിച്ചു അൽപ്പമൊന്ന്
ധ്യാനിക്കാൻ ശ്രമിക്കാം 🫂
അവിടുന്ന് നമ്മുടെ
ചിന്തകളിൽ
വെളിച്ചം നൽകട്ടെ...✝️
"അവിടുന്ന് ശിക്‌ഷിക്കുകയും
കരുണ കാണിക്കുകയും ചെയ്യുന്നു.
പാതാളത്തിലേക്കു താഴ്‌ത്തുകയും
അവിടെ നിന്നും വീണ്ടും
ഉയര്‍ത്തുകയും ചെയ്യുന്നു.
അവിടുത്തെ കരങ്ങളില്‍ നിന്ന്
ആരും രക്‌ഷപെടുകയില്ല.
ഇസ്രായേല്‍മക്കളേ,
ജനതകളുടെ മുന്‍പില്‍
അവിടുത്തെ ഏറ്റുപറയുവിന്‍.
അവിടുന്നാണു നമ്മെ
അവരുടെ ഇടയില്‍ ചിതറിച്ചത്.
അവരുടെ ഇടയില്‍
അവിടുത്തെ മഹത്വം
വിളംബരം ചെയ്യുവിന്‍;
സകല ജീവികളുടെയും മുന്‍പില്‍
അവിടുത്തെ പ്രകീര്‍ത്തിക്കുവിന്‍.
അവിടുന്നാണു നമ്മുടെ
ദൈവമായ കര്‍ത്താവ്.
എന്നേക്കും
നമ്മുടെ പിതാവും
അവിടുന്നു തന്നെ.
നമ്മുടെ തിന്‍മകള്‍ക്ക്
അവിടുന്ന് നമ്മെ ശിക്‌ഷിക്കും.
എന്നാല്‍, അവിടുന്ന് വീണ്ടും
കരുണ ചൊരിയും; കര്‍ത്താവ്
നിങ്ങളെ ജനതകളുടെ
ഇടയില്‍ ചിതറിച്ചു;
അവിടുന്ന് നിങ്ങളെ ഒരുമിച്ചുകൂട്ടും.
പൂര്‍ണഹൃദയത്തോടും
പൂര്‍ണമനസ്‌സോടുംകൂടെ
നിങ്ങള്‍ കര്‍ത്താവിങ്കലേക്കു
തിരിയുകയും അവിടുത്തെ
സന്നിധിയില്‍ സത്യസന്‌ധമായി
വ്യാപരിക്കുകയും ചെയ്‌താല്‍
അവിടുന്ന് നിങ്ങളെ കടാക്‌ഷിക്കും.
നിങ്ങളില്‍നിന്നു
മുഖം മറയ്‌ക്കുകയില്ല.
അവിടുന്ന് നിങ്ങള്‍ക്കു ചെയ്‌ത
നന്‍മയെപ്പറ്റി ചിന്തിക്കുവിന്‍.
ഉച്ചത്തില്‍ അവിടുത്തേക്കു
കൃതജ്‌ഞതയര്‍പ്പിക്കുവിന്‍.
നീതിയുടെ കര്‍ത്താവിനെ
സ്‌തുതിക്കുവിന്‍. യുഗങ്ങളുടെ
രാജാവിനെ പുകഴ്‌ത്തുവിന്‍.
പ്രവാസിയായി വസിക്കുന്ന
നാട്ടില്‍വച്ച് ഞാന്‍ അവിടുത്തെ
സ്‌തുതിക്കുന്നു. പാപികളായ
ജനതയോട് അവിടുത്തെ
ശക്‌തിയും മഹത്വവും
പ്രഘോഷിക്കുന്നു. പാപികളേ,
പിന്‍തിരിയുവിന്‍; അവിടുത്തെ
മുന്‍പില്‍ നീതി പ്രവര്‍ത്തിക്കുവിന്‍.
അവിടുന്ന് നിങ്ങളെ സ്വീകരിക്കുകയും
നിങ്ങളോടു കരുണ കാണിക്കുകയും
ചെയ്യുകയില്ലെന്ന് ആരറിഞ്ഞു!
ഞാന്‍ എൻ്റെ ദൈവത്തെ
മഹത്വപ്പെടുത്തുന്നു;
സ്വര്‍ഗത്തിൻ്റെ രാജാവിനെ
എൻ്റെ ആത്‌മാവു പുകഴ്‌ത്തുന്നു.
അവിടുത്തെ പ്രഭാവത്തില്‍
ഞാന്‍ ആനന്‌ദം കൊള്ളുന്നു.
എല്ലാ മനുഷ്യരും
അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ!
ജറുസലെമില്‍ അവിടുത്തേക്കു
കൃതജ്‌ഞതയര്‍പ്പിക്കട്ടെ.
വിശുദ്‌ധ നഗരമായ ജറുസലെമേ,
നിൻ്റെ പുത്രന്‍മാരുടെ
പ്രവൃത്തികള്‍ നിമിത്തം
അവിടുന്ന് നിന്നെ പീഡിപ്പിക്കും.
നീതിനിഷ്‌ഠരായ മക്കളുടെമേല്‍
അവിടുന്ന് വീണ്ടും
കരുണ ചൊരിയും.
കര്‍ത്താവിനുയഥായോഗ്യം
കൃതജ്‌ഞതയര്‍പ്പിക്കുവിന്‍.
യുഗങ്ങളുടെ രാജാവിനെ
സ്‌തുതിക്കുവിന്‍;
അവിടുത്തെ കൂടാരം
നിങ്ങള്‍ക്കുവേണ്ടി
സന്തോഷത്തോടെ
ഉയര്‍ത്തപ്പെടട്ടെ! അവിടുന്ന്
നിങ്ങളുടെ പ്രവാസികള്‍ക്ക്
സന്തോഷം നല്‍കട്ടെ!
ദുഃഖിതരുടെമേല്‍ അവിടുത്തെ
സ്‌നേഹം തലമുറകളോളം
എന്നേക്കും ചൊരിയട്ടെ!
ദൈവമായ കര്‍ത്താവിൻ്റെ നാമം
വഹിക്കുന്ന ഇടത്തേക്ക്
വിദൂരങ്ങളില്‍നിന്ന് അനേകം
ജനതകള്‍ സ്വര്‍ഗത്തിൻ്റെ രാജാവിന്
കാഴ്‌ചകളുമേന്തി വരും, തലമുറകള്‍
നിന്നെ സന്തോഷപൂര്‍വം കീര്‍ത്തിക്കും.
നിന്നെ സ്‌നേഹിക്കുന്നവര്‍
എത്രയോ അനുഗൃഹീതര്‍! നിൻ്റെ
ശാന്തിയില്‍ അവര്‍ സന്തോഷിക്കും;
നിൻ്റെ കഷ്‌ടതകളില്‍
ദുഃഖിച്ചവര്‍ അനുഗൃഹീതര്‍.
നിൻ്റെ മഹത്വം കണ്ട്
അവര്‍ ആനന്‌ദിക്കും.
അവര്‍ക്കു ശാശ്വതാനന്‌ദം ലഭിക്കും.
എൻ്റെ ആത്‌മാവ്
ഉന്നത രാജാവായ
ദൈവത്തെ പുകഴ്‌ത്തട്ടെ!
ഇന്‌ദ്രനീലവും മരതകവുംകൊണ്ട്
ജറുസലെം പണിയപ്പെടും;
അവളുടെ മതിലുകള്‍
അനര്‍ഘരത്‌നങ്ങള്‍കൊണ്ടും.
ഗോപുരങ്ങളും കൊത്തളങ്ങളും
തനിസ്വര്‍ണംകൊണ്ടും നിര്‍മിക്കപ്പെടും.
ജറുസലെം തെരുവീഥികളില്‍
ഗോമേദകവും മാണിക്യവും
ഓഫീറിലെ രത്‌നങ്ങളും പതിക്കും.
അവളുടെ പാതകളില്‍
ഹല്ലേലുയ്യാ മാറ്റൊലിക്കൊള്ളും.
നിനക്കു ശാശ്വത
മഹത്വം നല്‌കിയ ദൈവം
വാഴ്‌ത്തപ്പെടട്ടെ എന്നു പറഞ്ഞ്
അവ സ്‌തുതികള്‍ അര്‍പ്പിക്കും"
(തോബിത് 13 : 2-18)
അൽപ്പം ശ്രദ്ധയോടെ
ധ്യാനിച്ചാൽ ഈ
വചന ഭാഗങ്ങളിൽ
ഒളിഞ്ഞിരിക്കുന്ന
ക്രിസ്തുവിൻ്റെ ജനനം മുതൽ
ഉത്ഥാനം വരെയുള്ള പ്രവചനം
നമുക്ക് മനസ്സിലാക്കാൻ കഴിയും.
കൂടാതെ,
ക്രിസ്തുവിനെ
പറ്റിയുള്ള പ്രവചനം
നാമോരോരുത്തരുടെയും
ജീവിത സാഹചര്യങ്ങളിൽ
ബന്ധിപ്പിച്ചാൽ,
ക്രിസ്തുവിൽ
ജീവിത സാക്ഷ്യം
നൽകുമ്പോൾ,
നൽകാൻ ശ്രമിക്കുമ്പോൾ
അത് നമുക്ക്
എല്ലാവർക്കും ഒരു
ആത്മീയ ഉണർവ്
നൽകുകയും ചെയ്യും...%💯%
യേശു ക്രിസ്തുവിൻ്റെ
കൃപാവരം
നാമോരോരുത്തരുടെയും മേൽ
ഉണ്ടാകുമാറാകട്ടെ...ആമേൻ.
*****************************
വി. പൗലോസ് ശ്ലീഹായിലൂടെ,
ദൈവീക ശുശ്രൂഷാ ദൗത്യം
നിറവേറ്റുന്ന,
ക്രിസ്തുവിനെ നൽകുന്ന
സഹോദരങ്ങളെപ്പറ്റി
അത് എത്ര ചെറുതായാലും
വലുതായാലും ഇങ്ങനെ
എഴുതപ്പെട്ടിരിക്കുന്നു...📖
"ക്രിസ്‌തു എന്നിലൂടെ
സംസാരിക്കുന്നു എന്നതിനു
തെളിവാണല്ലോ നിങ്ങള്‍
ആഗ്രഹിക്കുന്നത്. നിങ്ങളോട്
ഇടപെടുന്നതില്‍
അവന്‍ ദുര്‍ബലനല്ല, ശക്‌തനാണ്.
അവന്‍ ബലഹീനതയില്‍
ക്രൂശിക്കപ്പെട്ടു. എന്നാല്‍,
ദൈവത്തിൻ്റെ ശക്‌തിയാല്‍
ജീവിക്കുന്നു. ക്രിസ്‌തുവില്‍
ഞങ്ങളും ബലഹീനരാണ്. എന്നാല്‍,
നിങ്ങളോടു പെരുമാറുമ്പോഴാകട്ടെ
ഞങ്ങള്‍ അവനോടുകൂടെ
ദൈവത്തിൻ്റെ
ശക്‌തികൊണ്ടു ജീവിക്കും.
നിങ്ങള്‍ നിങ്ങളുടെ
വിശ്വാസത്തില്‍
നിലനില്‍ക്കുന്നുണ്ടോ
എന്ന് പരിശോധിക്കുവിന്‍;
നിങ്ങളെത്തന്നെ പരീക്‌ഷിച്ചറിയുവിന്‍.
യേശുക്രിസ്‌തു നിങ്ങളിലുണ്ട്
എന്നു നിങ്ങള്‍ക്കു
ബോധ്യമായിട്ടില്ലേ?
ഇല്ലെങ്കില്‍ നിങ്ങള്‍
തീര്‍ച്ചയായും പരീക്‌ഷയില്‍
പരാജയപ്പെട്ടിരിക്കുന്നു.
ഞങ്ങള്‍ പരാജയപ്പെട്ടിട്ടില്ലെന്ന്
നിങ്ങള്‍ ഗ്രഹിക്കും എന്നു
ഞാന്‍ പ്രതീക്‌ഷിക്കുന്നു.
എന്നാല്‍, നിങ്ങള്‍
തിന്‍മപ്രവര്‍ത്തിക്കരുതേ
എന്നാണ് ദൈവത്തോടുള്ള
ഞങ്ങളുടെ പ്രാര്‍ഥന. ഞങ്ങള്‍
പരീക്‌ഷയില്‍ വിജയിച്ചവരായി
കാണപ്പെടണമെന്നില്ല; ഞങ്ങള്‍
പരാജിതരായി കാണപ്പെട്ടാലും
നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കണം.
സത്യത്തിനുവേണ്ടിയല്ലാതെ
സത്യത്തിനെതിരായി
ഒന്നും ചെയ്യുക
ഞങ്ങള്‍ക്കു സാധ്യമല്ല.
ഞങ്ങള്‍ ബലഹീനരും
നിങ്ങള്‍ ബലവാന്‍മാരും
ആയിരിക്കുമ്പോള്‍ ഞങ്ങള്‍
സന്തോഷിക്കുന്നു. നിങ്ങളുടെ
പുനരുദ്‌ധാരണത്തിനു വേണ്ടിയാണ്
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നത്.
ഞാന്‍ വരുമ്പോള്‍
കാര്‍ക്കശ്യത്തോടെ അധികാരം
പ്രയോഗിക്കാതിരിക്കേണ്ടതിന്,
നിങ്ങളില്‍ നിന്ന്
അകലെയായിരിക്കുമ്പോള്‍
ഇതെഴുതുന്നു. കര്‍ത്താവ് എന്നെ
അധികാരപ്പെടുത്തിയിരിക്കുന്നതു
നിങ്ങളെ വളര്‍ത്തിയെടുക്കാനാണ്;
നശിപ്പിക്കാനല്ല. അവസാനമായി,
സഹോദരരേ, സന്തോഷിക്കുവിന്‍.
നിങ്ങളെത്തന്നെ നവീകരിക്കുവിന്‍.
എൻ്റെ ആഹ്വാനം സ്വീകരിക്കുവിന്‍.
ഏകമനസ്‌കരായിരിക്കുവിന്‍.
സമാധാനത്തില്‍ ജീവിക്കുവിന്‍.
സ്‌നേഹത്തിൻ്റെയും
ശാന്തിയുടെയും ദൈവം
നിങ്ങളോടുകൂടെയുണ്ടായിരിക്കും.
കര്‍ത്താവായ
യേശുക്രിസ്‌തുവിന്റെ കൃപയും
ദൈവത്തിന്റെ സ്‌നേഹവും
പരിശുദ്ധാത്മാവിന്റെ
സഹവാസവും
നിങ്ങളേവരോടുംകൂടെ
ഉണ്ടായിരിക്കട്ടെ!"
(2 കോറിന്തോസ് 13 : 3-13)
യേശുക്രിസ്തുവിൽ
സ്നേഹപൂർവ്വം,
അലൻ ജോർജ്,
ഊട്ടുകുളത്തിൽ, പാലാ
കോട്ടയം.
English version 👇✝️🛐
---------------------------
Bible 📖 Pearls 💎
31/03/2023
--------------------
Gospel Reflection
--------------------
Tobit 13 : 2-18
••••••••••••••••••••
Let's meditate
and try to connect
our mind - soul
bible verses,
in terms of Jesus's life
and our circumstances, which
come up throughout our life.
let's give it a try while
we are nearer to the days
of Hosanna - The Palm Sunday 🌿
Let He Lights🕯️ our Life 🧬
"For he afflicts, and
he shows mercy;
he leads down to Hades,
and brings up again,and
there is no one
who can escape his hand.
Acknowledge him before the nations,
O sons of Israel;for he has
scattered us among them.
Make his greatness known there,
and exalt him in the
presence of all the living;
because he is our Lord and God,
he is our Father for ever.
He will afflict us for our iniquities;
have been scattered.
If you turn to him
with all your heart and
with all your soul,to do
what is true before him,
then he will turn to you
and will not hide his face from you.
But see what he will do with you;
give thanks to him
with your full voice.
Praise the Lord of righteousness,
and exalt the King of the ages.
I give him thanks in the
land of my captivity,and
I show his power and majesty to
a nation of sinners.
Turn back, you sinners,
and do right before him;
who knows if he will accept you
and have mercy on you?
I exalt my God;
my soul exalts the King of heaven,
and will rejoice in his majesty.
Bless the Lord,
all you his chosen ones,
all of you, praise his glory.
Celebrate days of joy, and
give thanks to him.
O Jerusalem, the holy city,
he will afflict you for
the deeds of your sons,
but again he will show mercy
to the sons of the righteous.
Give thanks worthily to the Lord,
and praise the King of the ages,
that his tent may be raised for you
again with joy.May he cheer
those within you who are captives,
and love those within you
who are distressed,
to all generations for ever.
Many nations will come from
afar to the name of the Lord God,
bearing gifts in their hands,
gifts for the King of heaven.
Generations of generations
will give you joyful praise.
How blessed are those who love you!
They will rejoice in your peace.
Blessed are those who
grieved over all your afflictions;
for they will rejoice for you
upon seeing all your glory,
and they will be made glad for ever.
Let my soul praise God the great King.
For Jerusalem will be built with
sapphires and emeralds,
walls with precious stones,
and her towers and
battlements with pure gold.
The streets of Jerusalem
will be paved with beryl
and ruby and stones of O'phir;
all her lanes will cry 'Hallelujah!'
and will give praise,saying,
'Blessed is God,
who has exalted you for ever.'"
(Tobit 13 : 2-18)
Considering the
bible verses with a
little effort of concentration,
while we trying to
meditate these verses,
we can find out the,
hidden prophesy
of Christ's Life from
His Birth to His
Ultimate Glorified 👑 Resurrection,
it's there, really mentioning
by HolySpirit years before.
We can really
feel it well, if truly
seek it with our
spiritual - faith -
'full' minded heart.
And also, while we connect
this with our lives,
while we give,
trying to give,
testimonial life through HIM,
in Christ's Life's Prophesy here,
it'll definitely give us
a spiritual refreshness
which makes our life of faith
more stronger than we think.
Let Christ's Grace 🕊️
Enrich our Life's Moments...🫂🥰✝️
*******************************
Whoever give their
lives for lord, doing
duties to the lord,
with their heart and soul,
even if it is, either
the work is big or small;
Through following
verses of Bible 📖
St.Paul points out
certain things, whoever
Follow HIS PATH,
to Share - Rejoice
The Joy of Gospel,
In the Mission of Giving
Jesus Christ ✝️
To Everyone's Lives -
Have a look Here 🫂👇
"since you desire proof that
Christ is speaking in me.
He is not weak in dealing with you,
but is powerful in you.
For he was crucified in weakness,
but lives by the power of God.
For we are weak in him,
but in dealing with you
we shall live with
him by the power of God.
Examine yourselves, to see
whether you are holding to your faith.
Test yourselves. Do you
not realize that
Jesus Christ is in you?;unless
indeed you fail to meet the test!
I hope you will find out that
we have not failed.
But we beg God that
you may not do wrong;
not that we may appear
to have met the test, but that
you may do what is right,
though we may seem to have failed.
For we cannot do anything
against the truth, but
only for the truth.
For we are glad when we are weak
and you are strong. What
we pray for is your improvement.
I write this while
I am away from you,
in order that when I come
I may not have to be
severe in my use of the authority
which the Lord has given me
for building up and
not for tearing down.
Finally, brethren, rejoice.
Mend your ways,
heed my appeal,
agree with one another,
live in peace, and
the God of love and
peace will be with you.
The grace of the
Lord Jesus Christ and
the love of God and
the fellowship of the Holy Spirit
be with you all."
(2 Corinthians 13 : 3-13)
Yours in Christ,
Alen George
Oottukulathil, Pala
Kottayam.
Alen George Oottukulathil
Alen George
Cecilian Home StudioS
I 4 Christ Media Hub
#വചനമുത്തുകൾ