Dipu Viswanathan Vaikom

Dipu Viswanathan Vaikom Temples history .traditional homes and palaces ,historical places,story telling and travel vlogs

Our aim is to travel to unexplored places, temples and other historical places and collect information and histories about that place and share it with you in video form.

16/12/2024
14/12/2024

ശബരിമലയിലെ ഡോളിചുമട്ടുകാർ അറിയണം ഇവരുടെ പ്രശ്നങ്ങൾ

13/12/2024

സാധകന് ഏറ്റവും കൂടുതൽ ശക്തി പകരുന്ന വിഗ്രഹപ്രതിഷ്ഠ.
കുമാരനെല്ലൂർ ഭഗവതിയുടെ ചില പ്രത്യേകതകൾ ഒന്നു മനസ്സിലാക്കാം.ക്ഷേത്രത്തിന്റെ വീഡിയോ എടുക്കാൻ പോയ എനിക്കുണ്ടായ ഒരനുഭവം അത്ര നിസ്സാരമായിരുന്നില്ല

11/12/2024

ശബരിമലയിലെ ഡോളി ചുമട്ടുകാരുടെ ദുരിത ജീവിതം ഒന്ന് കാണാം .അവരുടെ ജീവന് പോലും പുല്ലുവിലയാണെന്നവർ പറയുന്നു .മനുഷ്യർ മനുഷ്യനെ ചുമക്കുന്ന അവരുടെ ജീവിതവഴികളിലൂടെ ...

07/12/2024

ഉഖീമത് കേദാർനാഥ് പർവ്വതനിരകളുടെ താഴ്വാരത്തുള്ള ഒരു ഹിമാലയൻ ഗ്രാമം .ശൈത്യകാലത്തു ആറുമാസം നടയടച്ചിടുന്ന കാലത്ത് കേദാർനാഥന്റെയും മധ്യമഹേശ്വരന്റെയും പൂജകൾ നിർവ്വഹിക്കപ്പെടുന്നത് ഈ ഗ്രാമത്തിലെ ഓംകാരേശ്വര ക്ഷേതത്തിലാണ് .അതിപുരാതനമായ ഈ ക്ഷേത്രത്തിന്റെയും ഈ മനോഹര ഗ്രാമത്തിന്റെയും കാഴ്ചകൾ ഒന്ന് കാണാം

05/12/2024

അളകനന്ദാ നദീതീരത്തെ നിഗൂഢ ഗുഹാക്ഷേത്രം
കോടേശ്വർ മഹാദേവ് രുദ്രപ്രയാഗ്‌
ഉത്തരാഖണ്ഡിലെ പഞ്ചപ്രയാഗുകളിൽ നാലാമത്തേതാണ് രുദ്രപ്രയാഗ്.മഹാദേവന്റെ രുദ്രാവതാരവുമായി ബന്ധപ്പെട്ടാണ് ഈ നഗരത്തിനു രുദ്രപ്രയാഗ് എന്നൊരു പേരുണ്ടായത് . അളകനന്ദയുടെയും മന്ദാകിനി നടിയുടെയും സംഗമസ്ഥാനം .ഇവിടെ നഗരത്തിലെ നിന്നല്പം മാറി അളകനന്ദാ നദിയുടെ തീരത്തായി കോടേശ്വർ മഹാദേവ് എന്നൊരു ഗുഹാക്ഷേത്രമുണ്ട് .പുരാണപ്രാധാന്യവും അതിശയകരവുമായ ഹിമാലയൻ ഭൂപ്രകൃതിക്കു നടുവിലുള്ള ഈ പ്രദേശം ഉത്തരാഖണ്ഡിലെ മറഞ്ഞിരിക്കുന്ന ഒരു രത്നം തന്നെയാണ് .

നമസ്കാരം സുഹൃത്തുക്കളെ നമുക്കിന്ന് നമ്മുടെപേജിൽ 63000 അംഗങ്ങൾ തികഞ്ഞിരിക്കുകയാണ്.ഇത്രയും നാളും കൂടെ നിന്ന് support ചെയ്ത...
05/12/2024

നമസ്കാരം സുഹൃത്തുക്കളെ നമുക്കിന്ന് നമ്മുടെപേജിൽ 63000 അംഗങ്ങൾ തികഞ്ഞിരിക്കുകയാണ്.ഇത്രയും നാളും കൂടെ നിന്ന് support ചെയ്ത എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും വളരെയധികം നന്ദി.ചില പ്രശ്നങ്ങൾ പേജിന് ഇടക്കാലത്തു വന്നുചേർന്നതിനാൽ വീഡിയോകൾ ഇടുന്നത് കുറവായിരുന്നു.നമ്മൾ ഇതിനിടയിൽ നടത്തിയ ചില ഹിമാലയൻ യാത്രകളുടെയും നമ്മുടെ ക്ഷേത്രങ്ങളുടെ വിശേഷങ്ങളുമൊക്കെ ഇനി മുതലുണ്ടാവും.കാണുന്നതിനോടൊപ്പം അഭിപ്രായങ്ങൾ പറയാനും പേജ് ഒന്നു follow ചെയ്യാനും വീഡിയോകൾ മറ്റു സുഹൃത്തുക്കളിലേക്കും എത്തിക്കാനും ശ്രമിക്കുമല്ലോ.🙏🙏🙏

04/12/2024

ഒരു കൊച്ചു മിടുക്കി ഹരിവരാസനത്തിനു താളമിടുന്നത് കേൾക്കാം.കൊട്ടാൻ കയ്യിൽ കിട്ടിയത് ഒരു പേനയാണ് ഇടക്കൊരല്പം അപതാളം വന്നാലും അയ്യപ്പൻ ക്ഷമിച്ചോളും😊😊🙏🙏

03/12/2024

ഒരു ഹിമാലയൻ ഗ്രാമത്തിൻ്റെ കാഴ്ചകൾ കാണാം . നമ്മളാണോ ഇവരാണോ സ്വർഗ്ഗത്തിൽ ജീവിക്കുന്നത്

28/11/2024

വൈക്കത്തഷ്ടമി പത്താം ഉത്സവത്തോടനുബന്ധിച്ചു നടന്ന കാഴ്ചശ്രീബലിയുടെ അവസാന ഭാഗം.

27/11/2024

ഗംഗോത്രി ഗോമുഖ് യാത്ര
ചതുർധാമങ്ങളിൽ രണ്ടാമതായി സന്ദർശിക്കേണ്ട ക്ഷേത്രമാണ് ഗംഗോത്രി .ഭഗീരഥ മഹാരാജാവിന്റെ കഠിന തപസ്സിനെത്തുടർന്ന് മഹാദേവൻ ഗംഗാദേവിയെ മോചിപ്പിച്ചപ്പോൾ ഗംഗാദേവി വന്നു സ്പർശിച്ച പ്രദേശം .ഗംഗാദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ .ഇവിടെ നിന്നും ഗംഗാ നദിയുടെ ഉത്ഭവസ്ഥാനമായ ഗോമുഖിലേക്കുള്ള ആവേശകരമായ യാത്രയും .ഗംഗോത്രിക്കു ചുറ്റുമുള്ള കാഴ്ചകളുമാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .

24/11/2024

പെരുമഴയായി പെയ്തിറങ്ങിയ ആവേശം.വൈക്കത്തപ്പന്റെ പത്താം ഉത്സവദിനത്തിലെ കാഴ്ചശ്രീബലിക്കിടെ നടന്ന പഞ്ചവാദ്യം

23/11/2024

വൈക്കത്തഷ്ടമി നാളിൽ ക്ഷേത്രത്തിലെ സദ്യവട്ടങ്ങളുടെ ഒരുക്കങ്ങൾ കണ്ടിട്ടുണ്ടോ.വൈക്കത്തഷ്ടമി നാളിലെ ഊട്ടുപുര കാഴ്ചകൾ ഒന്ന് കാണാം .
വൈക്കത്തഷ്ടമിയുടെ അന്ന് ലക്ഷക്കണക്കിനാളുകളാണ് ഭഗവാന്റെ അന്നദാനമുണ്ട് സംതൃപ്തരായി മടങ്ങുന്നത് .
ഇത്തവണ 121 പറ അരിയുടെ പ്രാതലാണ് ഊട്ടുപുരയിൽ തയ്യാറാക്കുന്നത് .തലേന്ന് വൈകുന്നേരം അരിയളക്കൽ കഴിഞ്ഞാൽ ദേഹണ്ണത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും .100 കണക്കിനാളുകളുടെ തലേന്ന് വൈകുന്നേരം മുതൽ പിറ്റേന്ന് രാവിലെ വരെയുള്ള കൈമെയ് മറന്നുള്ള അത്യധ്വാനത്തിനു ശേഷമാണു വിഭവങ്ങളെല്ലാം തയ്യാറാവുക .ഊട്ടുപുരയിൽ ഇതൊരാഘോഷം തന്നെയാണ് കാണേണ്ട ഒരു കാഴ്ച .വിഭവങ്ങൾ തയ്യാറാക്കാനുള്ള അവകാശം പാരമ്പര്യമായി മുട്ടസ് നമ്പൂതിരിക്കാണ് .അതുപോലെ പച്ചക്കറികൾ നുറുക്കാനുള്ള അവകാശം പതിനാറന്മാർ എന്നറിയപ്പെടുന്ന ഒരു നായർ കുടുംബത്തിനാണ്

ഇന്ന് ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി.എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും വൈക്കത്തപ്പന്റെ മണ്ണിലേക്ക് സ്വാഗതം🙏🙏🙏
23/11/2024

ഇന്ന് ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി.എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും വൈക്കത്തപ്പന്റെ മണ്ണിലേക്ക് സ്വാഗതം🙏🙏🙏

22/11/2024

വൈക്കം മഹാദേവക്ഷേത്രചരിത്രം
************************************
ചരിത്രപ്രസിദ്ധമായ അഷ്ടമി ആഘോഷങ്ങൾ നടക്കുന്ന ഈ വേളയിൽ ഇവിടെ എത്താൻ സാധിക്കാത്ത ഒരുപാട് സുഹൃത്തുക്കൾ ഉണ്ടാവുമല്ലോ .ഈ വർഷത്തെ അഷ്ടമിയുടെ എഴുന്നള്ളിപ്പുകളും മറ്റു കാഴ്ചകളുമൊക്കെ ഉൾപ്പെടുത്തി വൈക്കത്തപ്പൻ്റെ കഥകൾ ഒന്ന് മനസ്സിലാക്കാം

21/11/2024

കുറച്ചു കാലം കൂടിയാണ് ഇത്ര ഗംഭീരമായ പഞ്ചവാദ്യം കേൾക്കുന്നത് .വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമിയോടനുബന്ധിച്ചുള്ള കാഴ്ച്ചശ്രീബലിക്കിടെ നടന്ന പഞ്ചവാദ്യം.കഴിഞ്ഞ ദിവസം ഇതിൻറെ ചെറിയൊരു ഭാഗം പോസ്റ്റ് ചെയ്തിരുന്നു.മുഴുവനായി കണ്ടാൽ കൊള്ളാമെന്ന് ചില സുഹൃത്തുക്കൾ അറിയിച്ചതിനെത്തുടർന്നു ബാക്കിയുള്ള ഭാഗങ്ങൾ കൂടി ചേർത്തിട്ടുണ്ട് .അവസാന ഭാഗം കാണാൻ മറക്കരുത് ..

21/11/2024

രണ്ടു മണിക്കൂർ കൊണ്ട് എങ്ങനെ 2000 ഉണ്ണിയപ്പം തയ്യാറാക്കാം.വീഡിയോ മുഴുവനായി കാണണേ .ഇത് ക്ഷേത്രത്തിനു പുറത്തുള്ള തിടപ്പള്ളിയാണ് .

19/11/2024

വൈക്കം മഹാദേവക്ഷേത്രത്തിൽ എട്ടാം ഉത്സവദിനമായ ഇന്ന് വൈകുന്നേരത്തെ കാഴ്ച്ച ശ്രീബലിയോടനുബന്ധിച്ചു നടന്ന മേജർസെറ്റ് പഞ്ചവാദ്യം
പഞ്ചവാദ്യകലാചക്രവർത്തി, ത്രിപുടയുടെ തമ്പുരാൻ കലാരത്നം ശ്രീ. ചോറ്റാനിക്കര വിജയൻ മാരാരുടെയും മദ്ദളകലാനിധി ശ്രീ. ചേർപ്പുളശ്ശേരി ശിവൻ, വാദ്യകലാരത്നം ശ്രീ. വൈക്കം ചന്ദ്രൻ മാരാർഎന്നിവരുടെ നേതൃത്യത്തിൽ 70ൽ പരം കലാകാരന്മാർ പങ്കെടുത്തു....
#വൈക്കംമഹാദേവക്ഷേത്രം

Address

Kottayam

Telephone

9447403695

Website

Alerts

Be the first to know and let us send you an email when Dipu Viswanathan Vaikom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dipu Viswanathan Vaikom:

Videos

Share

Category