17/11/2024
സ്വരൂപവും മേലെഴുത്തും
=====================
യാക്കോബായ സുറിയാനി മതം - 2002:
പിടിയരിയുടെ കണ്ണീർ കഥകൾ അല്ലാതെ, ഉത്ഭവകാലംമുതൽ രേഖയും കണക്കും ഇല്ല. തർക്കമുണ്ടെന്നു പറയുന്ന 400 -ൽ "സ്വന്തമായി വെച്ചത്" എത്ര പള്ളികൾ, അവ ഏതെല്ലാം? വ്യക്തമായി പറയുന്നില്ല.
അപ്പോൾ, അത്രതന്നെ വ്യക്തതയില്ലാത്ത അംഗത്വ രേഖകളിൽ സ്വപ്നംകാണുന്ന ഹിതപരിശോധനാഫലിതം കേരളത്തിൽ സാധ്യമാണോ?
യക്കോമതത്തിൽ മൾട്ടിപ്പിൾ അംഗത്വം സർവ്വസാധാരണമാണ്. കേരളമടച്ചു ആളുകളെ ആഹ്വാനം ചെയ്തു ഓരോ സ്ഥലത്തേക്കും വണ്ടികളിലെത്തിച്ചു ഇടവക തോറും കോടതി വിധി അട്ടിമറിക്കുന്നു. ഹിതപരിശോധനാ പദ്ധതിയും ഇതുതന്നെ.
സഭയിൽ വോട്ടർ ID -യും, ആധാർ കാർഡും ബൈയോമെട്രിക് രേഖകളും ഇല്ല.
അമേരിക്കയിലോ യൂറോപ്പിലോ
==========================
ആളില്ലാതെ അടഞ്ഞു കിടക്കുന്ന പള്ളികൾ, ബാറുകളാക്കുന്ന പള്ളികൾ എന്നിവയൊക്കെ "ആഗോള സഭയുടെ ആകമാന പാത്രിയർക്കീസ്" ഏറ്റെടുത്തു വികസിപ്പിക്കുക. മലങ്കര സഭക്ക് ആ സിറിയൻ സേവനം ആവശ്യമില്ല. നിരവധി വിദേശ ഭദ്രാസനങ്ങൾ ഭൂഖണ്ഡങ്ങൾ അടച്ചു ഓർത്തോഡോക്സ് സഭ ആരംഭിക്കുന്നു; അടഞ്ഞുകിടക്കുന്ന പള്ളികൾ വാങ്ങുന്നുമുണ്ട്. മുംബൈയിലെ പുരാതന അർമേനിയൻ ദേവാലയവും, മലങ്കര സഭയുടെ മേൽനോട്ടത്തിലാണ്.
പാതൃക്കാ വിഘടനം മൂലം ആളുകുറയാൻ സാധ്യതയുള്ള ഓർത്തോഡോക്സ് ഇടവകകളിൽ, ജനബാഹുല്യമുള്ള സമീപ പള്ളികളിൽ നിന്നും അംഗത്വ പുനർവിന്യാസം ഉണ്ടായാൽ പുതിയ പള്ളികൾ വെച്ച് വലിയ ഇടവകകൾ പിരിയുന്ന വൻ ബാധ്യത വിശ്വാസികൾക്ക് ഒഴിവാക്കാം.
ഇതിലേക്ക് സഭയുടെ അന്യാധീനപ്പെട്ട സ്വത്തുക്കൾ തിരികെ ലഭിക്കണം.
1958-1995 -2017 സുപ്രീം കോടതി വിധിയുടെ ബലത്തിൽ പള്ളികൾ ഓർത്തോഡോക്സ് പിടിച്ചെടുക്കുന്നു എന്നതാണ് യാക്കോമതക്കാരുടെ ആക്ഷേപം. എല്ലാം പരസ്യമായി പ്രഖ്യാപിക്കുന്നവർ ഇതുസംബന്ധിക്കുന്ന വസ്തുതാപരമായ കണക്കുകൾ പറയാത്തതെന്തുകൊണ്ടാണ്?
ഇതല്ലേ ഇപ്പോഴുള്ള യഥാർത്ഥ തർക്കം; "ഞങ്ങൾ പണിത പള്ളികൾ 2017 ഉപയോഗിച്ച് പിടിച്ചെടുക്കുന്നു?"
എന്നാൽ, അവ തിരിച്ചു കിട്ടാൻ യാക്കോമതം വ്യക്തമായും കോടതിയെ സമീപിക്കുന്നില്ല. അതിലേക്കു കൃത്യമായ ലക്ഷ്യംവച്ചു അപ്പീൽ പോകുന്നില്ല. കോടതിക്ക് പുറത്തുള്ള അനുരഞ്ജനത്തിന്, വിജയിച്ച കക്ഷി ഓർത്തോഡോക്സ് സഭയേയും സമീപിക്കുന്നില്ല. ഇവയെല്ലാം ന്യായമായും പിന്തുണ ലഭിക്കാവുന്ന ആവശ്യങ്ങളാണ്.
എന്നാൽ, 1064 പള്ളികളുടെ വിധി ആകമാനം അട്ടിമറിക്കാനും തടയാനും എല്ലാ അധാർമ്മികപാതകളും സഞ്ചരിച്ചു വിവശരാകുകയാണ് യാക്കോമതക്കാർ.
ഇത് എന്തുകൊണ്ടാണ്?
മണർകാട്, കോതമംഗലം എന്നൊക്കെ ഉറക്കത്തിലും പിച്ചുംപേയും പറയുന്നുണ്ട് യക്കോമതക്കാർ! ഇവയെല്ലാം യക്കോവാദം ഉണ്ടാകും മുൻപേയുള്ള മലങ്കര സുറിയാനി (ഓർത്തോഡോക്സ്) ദേവാലയങ്ങളാണ്.
ഇരുപതാം നൂറ്റാണ്ടുവരെ
====================
കൊല്ലാനും തിന്നാനും മടിക്കാത്ത പോർത്തുഗീസ്-റോമൻ-ആംഗ്ലിക്കൻ നരാധമന്മാർ ഏറെ വന്നുപോയെങ്കിലും, ക്രിസ്തു നേരിട്ട് അവരോധിച്ച സുധീരനായ ശിഷ്യൻ മാർതോമായെ മുടക്കുന്നില്ല. പൗരോഹിത്യം ചോദ്യം ചെയ്യുന്നുമില്ല. ക്രൈസ്തവ ചരിത്രത്തിലെ ഒരു പാഷാണ്ഡതയിലും ഇങ്ങനെയൊരു അധഃപതനം കാണുന്നില്ല.
ഭാരതത്തിൽ വടക്കും-തെക്കും ക്രിസ്തുവിൻറെ അപ്പോസ്തോലന്മാരായ തോമാ ശ്ലീഹായും, കല്യാൺ തീരങ്ങളിൽ ബർത്തോലോമ ശ്ലീഹായും വന്നു, എന്ന് ചരിത്രമുണ്ട്.
ഇത്രകണ്ട് തെളിമയുള്ള പൈതൃക-ചരിത്രം വിശുദ്ധ പത്രോസിനില്ല; വിശുദ്ധ പൗലോസ് എന്ന ഏച്ചുകെട്ടില്ലാതെ പ്രവർത്തന രേഖയുമില്ല, സിംഹാസനവുമില്ല. കബറുമില്ല, തിരുശേഷിപ്പും ഇല്ല.
തോമാ-ബർത്തോലോമ സ്ലീഹാമാർ വരുമ്പോൾ, ഇവിടെ ക്രൈസ്തവ മതം ഉണ്ടായിരുന്നതായി എവിടെയും പറയുന്നില്ല. ഇവയെല്ലാം, ഏകസ്വരത്തിൽ ആഗോള ക്രൈസ്തവ ചരിത്ര-പാരമ്പര്യമാണ്, നസ്രാണി കെട്ടുകഥകൾ അല്ല.
ഓർത്തോഡോക്സ് പള്ളികളിൽ
=========================
അക്രൈസ്തവർ വന്നുകൂടാ യക്കോമതക്കാർ വന്നുകൂടാ, കമ്യുണിസ്റ്റുകാരോ നാസ്തികരോ കടന്നുകൂടാ എന്നൊന്നുമില്ല. എന്നാൽ പള്ളിയിൽ "കൂടിനടക്കേണ്ടതുണ്ടുണ്ടെങ്കിൽ", ഓർത്തോഡോക്സ് സഭയിൽ വിശ്വാസം സ്വീകരിക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു പള്ളിയിൽ അംഗത്വം എടുക്കേണ്ടതുണ്ട്.
ഏതൊരു പൊതു പ്രസ്ഥാനത്തിലും എന്നപോലെ, സഭയുടെ 1934 ഭരണഘടന അംഗീകരിച്ചുകൊണ്ടേ ഇത് സാധ്യമാകൂ.
ഈ പള്ളികളിൽ വന്നവരും പോയവരും ഉണ്ടാകാം. അതുകൊണ്ടു ഇടവകയുടെ ഉടമസ്ഥാവകാശം മാറുന്നില്ല. പ്രൊട്ടെസ്റ്റാന്റിൽ പോയവരും അവിടെനിന്നു വീണ്ടും ചാടിയവരും ഉണ്ട്. കത്തോലിക്കായിൽ പോയരും ഉണ്ട്. ജനാധിപത്യ ഇന്ത്യയിൽ, പള്ളിയുടെ അവകാശം പോയവർക്കൊപ്പം കൂടെ പോയിട്ടില്ല. അധിനിവേശ ഭരണത്തിൽ അതു ബലാൽക്കാരം പിടിച്ചെടുത്തവർ ഉണ്ടാകാം.
ഇതിലുപരി എന്തു പ്രാധാന്യമാണ് "സ്ഥിരം ശല്യക്കാർ" എന്ന് ഇന്ത്യൻ സുപ്രീം കോടതി ഗതികെട്ടു വിധിയെഴുതി നിരോധിച്ചു തള്ളിയ യക്കോമതത്തിനുള്ളത്?
സ്വന്തമായി വച്ചത്
===============
1974-80 ലിസ്റ്റിൽ ഉൾപ്പെട്ട 1064 -ൽ പെട്ടുപോയിട്ടുണ്ടെങ്കിൽ ആയതിൻറെ മാത്രം വിടുതലിലേക്കാണ് യാക്കോമതം ശ്രമിക്കേണ്ടത്. അതിൽ കുറെയൊക്കെ അർത്ഥമുണ്ട്. (O S 147/74, O S 4/79, A S 331/80 )
എന്നാൽ മുടക്കിയ പണത്തിനും അതിൻ്റെ സ്രോതസ്സിനും, പിന്നെ ഓർത്തോഡോക്സ് പള്ളികൾ നിയമവിരുദ്ധമായി ഭരിച്ച 50 വർഷത്തെ വരവുചിലവിനും രാജ്യത്തു നിയമപരമായ സാമാധാനം ബോധിപ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ അത് രാജ്യത്തു കള്ളപ്പണം ആകുന്നു.
പൂവരാഹൻ എന്ന സ്വർണ്ണ നാണയം
=============================
യാക്കോമതം സ്വന്തമായി മുടക്കി എന്ന് കാണുന്ന തുകയുടെ നൂറുകണക്കിന് ഇരട്ടിയാണ്, അഞ്ചുപതിറ്റാണ്ടുകൾ മണർകാട് ഭണ്ഡാഗാരങ്ങൾ മാത്രം ചുരത്തിയ തുകയുടെ കണക്കുകൾ; സ്ഥാപനങ്ങൾ പുറമെ! ഓർത്തോഡോക്സ് കൂടാതെ ഇതര മതസ്ഥർ അവിടെ തീർത്ഥാടനം നടത്തുന്നു.
ആഗോള മറിയൻ തീർത്ഥാടന കേന്ദ്രം, കേവലം ഇടവകപള്ളി ആവുക സാധ്യമല്ല. പരിശുദ്ധ മറിയം ഒരു ഇടവകയിൽ സ്വകാര്യമായി ഒതുങ്ങുന്നതല്ല.
അവകാശികളും കണക്കും സ്രോതസ്സും ഇല്ലാത്ത പണം പിടികൂടിയാൽ, സർക്കാരിൻറെ നികുതി പണം എന്ന നിലയിൽ കണ്ടുകെട്ടുകയാണ് രാജ്യത്തു നിയമം. ഇവിടെ കണക്കുകളില്ലാതെ പിടിക്കപ്പെടുന്നത് മലങ്കരമൂപ്പന്റെ മുതലാണ്, സർക്കാരിൻറെ നികുതിപ്പണം അല്ല.
പലരും വല്ലാതെ മോഹിച്ച മൂവായിരം പൂവരാഹൻ - Star Pagoda/Hoon - "വട്ടിപ്പണം" എന്നപോലെ അത് ചെല്ലേണ്ടിടത്തു ചെല്ലണം എന്ന ദൈവഹിതം "ഭൂമിയിലെ ദൈവം" ഭാരതീയ സുപ്രീം കോടതി ആവർത്തിച്ചു ഉത്തരവാക്കിയിരിക്കുന്നു.
1. മലങ്കര സഭയുടെ (മുൻ) ആസ്ഥാനമായ സെമിനാരി
2. ആറാം-ഏഴാം മാർത്തോമാമാർ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ സ്ഥിരം-നിക്ഷേപിച്ച മൂവായിരം പൂവരാഹൻ മുതലിൽ പലിശ - വട്ടിപ്പണം.
3. കൊച്ചി-തിരുവിതാംകൂറിൻറെ സംയുക്ത രാജമുദ്ര - "മലങ്കര മെത്രാപ്പോലീത്ത" - രാജ്യത്തു ലീഗൽ ടൈറ്റിൽ.
ഇവയിൽ ഒന്നിൽപ്പോലും തൊടാനാകാത്ത ബ്രിട്ടീഷ്ന രാജ് നവീകരണക്കാരും അന്ത്യോഖ്യനും, മാർത്തോമൻ മലങ്കരക്കെതിരെ ഒരു കേസ് ജയിക്കുക സാധ്യമാണോ എന്ന് സുബുദ്ധിയിൽ നല്ലതുപോലെ ആലോചിക്കുക.
അതാണ് അടുത്തിടെ അന്തരിച്ച C M തോമസ് കത്തനാർ പറഞ്ഞത്: "ഓർത്തോഡോക്സുകാരോട് കേസിൽ ജയിക്കുവാൻ ഒരുകാലത്തും കഴിയില്ല".
എന്നിട്ടും കേസുനടത്താൻ അദ്ദേഹം ബഹു കോടികൾ പിരിച്ചു എന്നും അതേ വായിൽ പറയുന്നു! ഇതാണ് അതിദയനീയമായ യാക്കോമത വൈരുധ്യം. സ്വയം സൃഷ്ട്ടിച്ച കെണിയിൽ കിടന്നു കേഴുകയാണ് വിലാസം നഷ്ടപ്പെട്ട വിമതർ.
1889 -2017
========
1912 ശരി, 1934 ശരി, കരിങ്ങാച്ചിറ1935 തെറ്റ്, പാത്രിയർക്കീസിനു മലങ്കര സഭയിൽ ഭരണപരമായ അധികാരം ഇല്ല, അദ്ദേഹം ആരെ എങ്കിലും 1973 -74 വാഴിച്ചയച്ചാൽ അവർക്കും, അങ്ങനെയുള്ളവർ വാഴിക്കുന്നവർക്കും മലങ്കരയിൽ അധികാരങ്ങളില്ല.
ഇത്തരക്കാർക്ക് അടിസ്ഥാന യോഗ്യതകൾ ഉള്ളതായി കാണുന്നില്ല, പാത്രിയർക്കീസിൻറെ മുടക്കു സാധുവല്ല, ഇരുകൂട്ടരും ഹാജരാക്കിയ കാനോൻ (A 90, A 161, A 206) ഏതു ഒറിജിനൽ എന്ന് വ്യക്തമല്ല, കാനോൻ, ബാർ എബ്രായയുടെ ഭാഷ്യം വട്ടിപ്പണക്കേസിൽ A അക്കവും 18 അക്കവുമായി രണ്ടു വ്യത്യസ്ത "ഒറിജിനൽ" ഹാജരാക്കിയിരുന്നു.
അബ്ദെഡ് മിശിഹായുടെ മുടക്കും സാധുവാണെന്നു തെളിവില്ല, അബ്ദുള്ളാ ആലോഹൊയെ തിരഞ്ഞെടുത്തതിനും വ്യക്തമായ രേഖയില്ല, സുൽത്താനേറ്റിൻറെ ഫിർമൻ പിൻവലിച്ചാലും അബ്ദെഡ് മിശിഹായുടെ ആത്മീയ അധികാരങ്ങൾ നിലനിൽക്കുന്നതാണ്.
അബ്ദെഡ് മ്ശിഹാ മലങ്കരയിൽ സ്ഥാപിക്കുന്ന ആത്മീയ അധികാരങ്ങൾ സാധുവാണ്, ഒരേ സമയം രണ്ടു പാത്രിയർക്കീസുമാർക്ക് ആത്മീയ അധികാരങ്ങൾ നിൽക്കുന്നതിന് തടസ്സമില്ല, ഇതിനു വിരുദ്ധമായി കാനോൻ ഒന്നും പറയുന്നില്ല.
തൻ്റെ ആത്മീയ അധികാരങ്ങൾക്കു കോട്ടം തട്ടത്തക്കവിധം വേദവിപരീതമോ ശീശ്മയോ അബ്ദെഡ് മ്ശിഹാ പാത്രിയർക്കീസിനെ ബാധിച്ചിട്ടില്ല. അങ്ങനെ ആരോപണംതന്നെ ഇല്ല.
മലങ്കരയിൽ സമാന്തര സഭ അസംബന്ധം, മലങ്കര സഭ ഒന്ന് മാത്രം, അതിൻറെ അധിപൻ AD51-52 കാലം മലങ്കരയിൽ വന്ന ക്രിസ്തു ശിഷ്യൻ മാർത്തോമ്മായുടെ പൈതൃക സിംഹാസനത്തിൽ, മലങ്കര മെത്രാപ്പോലീത്ത.
2002 സമാന്തരം അസാധു, 2002 മലീമഡ് പൊതു തിരഞ്ഞെടുപ്പ് സാധു, ഭാരത ചക്രവാളത്തിൽ അന്ത്യോഖ്യൻ പാത്രിയർക്കീസ് അസ്തമയ ബിന്ദുവിൽ.
ആയതിനാൽ, ഇരുകൂട്ടരും സമർപ്പിച്ച 1974 ലിസ്റ്റിലെ 1064 പള്ളികൾക്ക് ഉടയോൻ മലങ്കര മെത്രാപ്പോലീത്ത-കിഴക്കിൻറെ കാതോലിക്ക മാത്രം.
ഇതാണ് 1889-2017 റോയൽ കോടതി-ഹൈക്കോടതി-സുപ്രീം കോടതി വിധികളുടെ കാതലായ ചുരുക്കം.
സർ C P -യുടെ വാദമുഖം
====================
പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ അബ്ദുള്ളാ-മുടക്ക് എന്ന ആയുധമാണ് സർ സി പി രാമസ്വാമി അയ്യർ എന്ന അതികായൻ പ്രധാനമായും പ്രയോഗിക്കുന്നത്.
മുടക്ക് റദ്ദാക്കുന്ന ഏലിയാസ് പാത്രിയർക്കീസിൻറെ കൽപ്പന, ആറു ലക്ഷം രൂപ എറിഞ്ഞു C P -യെ ഇറക്കിയ C J കുര്യൻ മുക്കുന്നുണ്ട്. മഞ്ഞിനിക്കര അധോലോകം ശീമക്കാരൻ യൂലിയോസ് ഇതിനു അന്ത്യോഖ്യൻ അനുയായി കുര്യനെ സഹായിക്കുന്നു.
പ വട്ടശേരിൽ തിരുമേനിയോട് കൊമ്പു കോർത്ത് അവശനായ സഭാ ട്രസ്റ്റിയാണ് ധനാഢ്യനായ C J കുര്യൻ. യൂലിയോസാകട്ടെ, പ. വട്ടശേരിൽ മർദ്ദീനിൽ സഹ കൈവെപ്പുനൽകിയ അന്ത്യോഖ്യൻ മെത്രാനും! വട്ടശേരിൽ തിരുമേനി ഒപ്പം ഇവിടെ വന്നു പാത്രിയർക്കേസ് കൊടുത്തയച്ച കൽപ്പന എല്ലാവരും കേൾക്കെ വായിച്ചു, ചെറിയ മഠത്തിൽ മൽപ്പാൻ പരിഭാഷപ്പെടുത്തി.
പിന്നീട് ഈ കൽപ്പന മുക്കി, "അങ്ങനെ കൽപ്പനിയില്ല"
എന്ന് കോടതിയിൽ കള്ള സാക്ഷ്യം പറഞ്ഞു! ഏലിയാസ് പാത്രിയർക്കീസു ഇവിടെ വരുന്നുണ്ടങ്കിലും അദ്ദേഹത്തെയും മഞ്ഞിനിക്കരെ തളച്ചു നിശ്ശബ്ദനാക്കി. ഒരു ദിവസം, "ഹൃദയസ്തംഭനത്തിൽ" കാലംചെയ്തു അവിടെ കബറടക്കി. ഏലിയാസ് തൃതീയൻറെ ശിഷ്യൻ ശാമുവേൽ റമ്പാൻ തൻ്റെ "ചാവുകടൽ ചുരുളുകൾ" എന്ന ഇംഗ്ലീഷ് പുസ്തകത്തിൽ എഴുതുന്നു.
(അമേരിക്കയിൽ പോയി മെത്രാനായ ഇതേ ശമുവേൽ അത്താനാസിയോസിനാണ്, ജൂത-ക്രൈസ്തവർക്ക് ഒരേപോലെ അമൂല്യമായ ചാവുകടൽ ചുരുളുകളിൽ നാലെണ്ണാം കിട്ടുന്ന അതി ഭാഗ്യം ഉണ്ടാകുന്നത്. ഇദ്ദേഹം അത് വിറ്റു പ്രഭുവായി!)
ചതിയുടെ എത്ര എത്ര പത്മവ്യൂഹങ്ങൾ!
മുടക്ക് പ, സുന്നഹദോസ് അനുമതിയില്ലാതെ, ഏകപക്ഷീയം, കാനോൻ വിരുദ്ധം, നിയമവിരുദ്ധം എന്ന ഓർത്തോഡോക്സ് പ്രതിരോധത്തിൽ C P -യുടെ വാദം തകരുന്നു.
എന്നാൽ, അസ്സൽ പുലിയായ C P, ഇതിലേക്കു പ. വട്ടശേരിൽ രേഖാമൂലം പാത്രിയർക്കീസിന് ഒബ്ജെക്ഷൻ കൊടുക്കാത്തതുമൂലം, മുടക്ക് എക്സ് പാർട്ടി ആയി നിലനിൽക്കും എന്ന വാദം എടുത്തിട്ടു.
ബലമുള്ള രേഖയില്ലാത്ത C P -യുടെ വാദം കോടതി തള്ളുന്നു. നിയമവിരുദ്ധമായ മുടക്കിനു പ. വട്ടശ്ശേരിക്കു നിയമസാധുവായ മറുപടി നൽകാനാവില്ല എന്ന ഓവർ റൂളിങ്ങിൽ, വിധിയുടെ കൺക്ലൂഷൻ.
രണ്ടാമത് സർ C P ഉന്നയിക്കുന്ന പ്രധാന വാദം: അബ്ദുൽ മിശിഹായെ സ്വീകരിച്ചതുമൂലം, പ വട്ടശ്ശേരിൽ മാതൃ സഭയിൽ നിന്ന് വിഘടിച്ചു പുതിയ വിഭാഗമായിത്തീർന്നു എന്നുള്ളതാണ്.
രണ്ടു വ്യക്തികൾ ഒരേ സഭയുടെ പാത്രിക്കീസാണെന്നു ഒരേപോലെ അവകാശപ്പെടുന്ന ആ സഭയുടെ (ഇന്നും) തീർപ്പുണ്ടാകാത്ത ആഭ്യന്തര വിഷയത്തിൽ, ഒരാളെ മലങ്കര ആത്മീയ വിഷയങ്ങളിൽ സ്വീകരിച്ചാൽ, അതു എപ്രകാരം പുതിയ ഒരു സഭയാകും എന്ന ക്രോസ്സിന് C P -ക്കു കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.
ഭൗതിക അധികാരം അബ്ദെഡ് മശിഹായ്ക്കും മലങ്കര സഭ നൽകുന്നില്ല. വി മൂറോൻ അടക്കം ആത്മീയ അവകാശങ്ങളും അദ്ദേഹം സ്വമേധയാ വച്ചൊഴിയുകയാണ്.
സർ C P യുടെ വാദം ഇവിടെ സമ്പൂർണ്ണമായും ക്ലോസായി.
ഇന്ത്യ ഉണ്ടാകും മുൻപ് മലങ്കരക്കു അതിസൂഷ്മമായ ഭരണഘടന എഴുതിയ വട്ടശേരിൽ സിംഹത്തെ പരിശുദ്ധാത്മാവ് നയിക്കുമ്പോൾ, CP -ക്കു എത്രകണ്ട് അദ്ദേഹത്തെ പഠിപ്പിക്കുവാനാവും?
എടുത്തു പറയുന്നത്
================
സർ C P -യെ വിശേഷാൽ പരാമർശിക്കുന്നത്: പ. വട്ടശേരിൽ, പ. ഔഗേൻ ബാവ, വിശുദ്ധ മാർത്തോമാ: അറ്റുപോയ മൂന്നു അന്ത്യോഖ്യൻ മുടക്കുകളിൽ തൂങ്ങി നിൽക്കുവാൻ ശ്രമിക്കുകയാണ്, ഇന്നും ദയനീയമായ യാക്കോ-വാദം. ഒപ്പം, 1912 -ൽ വട്ടശ്ശേരി പുതിയ സഭയുണ്ടാക്കി എന്ന കീറമാറാപ്പും!
വട്ടിപ്പണക്കേസിൽ സർ C P സാധർമ്മ്യപ്പെടുത്തി വാദിച്ച Free Church of Scotland Vs Lord Overtoun, ജസ്റ്റിസ് പരമേശ്വരൻ പൂർണ്ണമായും തള്ളിക്കളയുന്നുണ്ട്.
"നാണയത്തിലെ സ്വരൂപവും മേലെഴുത്തും"
===================================
മാർത്തോമാ ശ്ലീഹാ നിയമിച്ച മലങ്കര മൂപ്പന്റേതാണ്. എങ്കിൽ, "മൂപ്പനുള്ളത് മൂപ്പന്". അതാണു അലംഘനീയമായ കർത്തൃ കൽപ്പന.
ബാരിസ്റ്റർ M K നമ്പ്യാർ, രാമനാഥരായർ, S N ആൻഡേലൈ, സർ C P രാമസ്വാമി അയ്യർ, P ശിവരാമയ്യർ, S സുബ്രഹ്മണ്യയ്യർ, M അബ്രഹാം, K P അബ്രഹാം, J B ദാദാ ചാൻജി, T N സുബ്രഹ്മണ്യയ്യർ, P P ജോൺ, രാമേശ്വർ നാഥ്, സർദാർ ബഹാദൂർ, E J ഫിലിപ്പോസ് ഇലഞ്ഞിക്കൽ, T R വെങ്കിട്ടരാമ ശാസ്ത്രി, ബ്രിട്ടീഷ് സായിപ്പ് ബ്രാഡൽ, N P എൻജിനീയർ, അച്ചു റാം, തൈക്കാട് സുബ്രഹ്മണ്യയ്യർ, M C ഭണ്ഢടാരേ, F S നരിമാൻ, M എബ്രഹാം, K ജോർജ്, G V പൈ, C T ജോസഫ്, ജോൺ മത്തായി, C K കോശി, P J ഫിലിപ്പ്, S പദ്മനാഭൻ, E V എബ്രഹാം, P N രാമകൃഷ്ണൻ നായർ ..... ഇന്ത്യയിലെ നിയമജ്ഞ ഗജരാജാക്കൾ മുഖാമുഖം ഏറ്റുമുട്ടിയ നീതിന്യായ ചരിത്രത്തിലെ സുദീർഘവും മോസ്റ്റ് സെൻസേഷണൽ ആയതുമായ സഭാ കേസിൽ, സത്യത്തിൻറെ പരിചയും മാർച്ചട്ടയും മാത്രമാണ് അന്നും എന്നും, ഓർത്തോഡോക്സ് സഭയുടെ ആശ്രയം.
മർത്തോമാ പ്രൊട്ടസ്റ്റന്റ് നവീകരണം പിരിഞ്ഞശേഷം "യാക്കോബായ" എന്ന് വട്ടപ്പേരു രേഖപ്പെടുത്തിയ ഏതാനും SSLC ബുക്കും-മഞ്ഞിനിക്കരെ വ്യാജരേഖകളും-കള്ള അറബികാനോനും കൊണ്ട് "AD52 മാർത്തോമൻ മലങ്കര" എന്ന ദ്വിസഹസ്രാബ്ദ സത്യത്തെ പ്രതിരോധിക്കുവാൻ വെള്ളിമണി കെട്ടിയ സർ C P എന്നല്ല, ലോകത്ത് ആര് വന്നാലും, ആർക്കു സാധിക്കും?
ഇനി ഇന്ന്, കറുത്ത കോട്ടിട്ട വെറും നിഴലുകൾ - എന്ത് ചെയ്യാൻ?