Ionio Media Entertainments

Ionio Media Entertainments One place for news, reviews., discussion., previews.. in short a page on everything about movies.

05/02/2018

https://www.facebook.com/Nadhirshahofficial/posts/2054483204796617

നിങ്ങളുടെ പ്രാർത്ഥനയും സ്നേഹവും എന്നും എന്നോടൊപ്പം ഉണ്ടാകും എന്ന വിശ്വാസത്തോടെ , ഒരു സ്വപ്ന സാക്ഷാത്ക്കാരം കൂടി....🙏🙏🙏

28/01/2018
ബാഗമതി 100 കോടിയിലേക്കു കുതിക്കുന്നു, ഇത് മലയാളികളുടെ കൂടെ അഭിമാനം..

https://www.facebook.com/JayaramLive/posts/1940053562925268

അനുഷ്ക നായികയാകുന്ന തെലുങ്ക് ത്രില്ലര്‍ ചിത്രമായ ബാഗമതി ഏറ്റവും വേഗത്തിൽ 100കോടിയിലേക്ക് കുതിക്കുന്ന ചിത്രമാ.....

14/01/2018

https://www.facebook.com/Jayasuryajayan/posts/969702963183384

ഞങ്ങൾ വീണ്ടുമെത്തുന്നു.. കുറച്ചു പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായി...😍😍😍

" ഞാൻ മേരിക്കുട്ടി "

04/01/2018
പൂര്‍ണ്ണിമ വളരെ പെട്ടെന്ന് ഇണങ്ങി, സുപ്രിയയ്ക്ക് തുടക്കത്തില്‍ ആശങ്കയായിരുന്നു; മല്ലിക സുക

https://www.facebook.com/vanithamagazine/posts/1525634804140041

അപ്രതീക്ഷിതമായി സുകുമാരന്‍ എന്ന നടന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ ജീവിതത്തിന് മുന്നില്‍ പതറാതെ മക്ക...

21/12/2017

https://www.facebook.com/santhoshpandit/posts/1748797801841139

Dear Facebook family,
പല വമ്പൻ സിനിമകളുടേയും recordകൾക്കു ഭീഷിണിയായ ,
പലരുടേയും ഉറക്കം കെടുത്തിയ
"Masterpiece" സിനിമാ ഇന്നു റിലീസാണേ....
കണ്ടവർ മാത്രം അഭിപ്രായം Comments ൽ എഴുതുക....

Comments എഴുതുവാനാണ് പറഞ്ഞത് പൊന്കാല ഇടുവാനല്ല.....

ഇനി പൊന്കാല ഇടണമെന്ന് ആഗ്രഹിക്കുന്നവരുടെ ശ്രദ്ധക്ക്.....

1) കഴിവതും സഭൃമായതും, സംസ്കാര സമ്പന്നവുമായ ഭാഷ മാത്രം
ഉപയോഗിക്കണേ....നിങ്ങൾ ഉപയോഗിക്കുന്ന പദങ്ങൾ
അർത്ഥ സമ്പുഷ്ടമാണെന്ന് ഉറപ്പിക്കുക...Malayalam Dictionary യിൽ
കൃതൃമായിട്ടും ആ പദങ്ങൾ ഉണ്ടന്നു check ചെയ്യണേ...

2) എന്ടെ ചെറിയ പ്രവചനങ്ങൾ തെറ്റി പോയാലും അതാരും
അത്ര കാരൃമായി എടുക്കരുത് ട്ടോ..എത്രയോ കാലാവസ്ഥാ
പ്രവചനങ്ങൾ തെറ്റീട്ടില്ലേ....മഴ പെയ്യും എന്നു പറഞ്ഞ എത്രയോ
ദിവസം മഴ പെയ്തില്ല....Election exit poll ഫലങ്ങൾ പോലും
എത്രയോ തെറ്റിയിട്ടില്ലേ..പിന്നയാ പണ്ഡിറ്റ് പ്രവചനം ?

3) എത്രയോ ചെറിയ ടീമിനോടു പോലും ചിലപ്പോൾ Cricket ലേയും,
Football ലേയും വലിയ മഹാനാമാരുടെ ടീം തോറ്റിട്ടില്ലേ...സമയദോഷം
ആരേയും ബാധിച്ചേക്കാം....

4) പൊന്കാല ഇടുന്നവർ കഴിവതും ഇങ്ങനെ തുടങ്ങുക...
"മുത്തേ മുത്തേ പണ്ഡിറ്റ് മുത്തേ...."

5)അഥവാ ഈ ചിത്രം record break ചെയ്തില്ലെന്കിൽ
ഇനിയും mass സിനിമകൾ ഇറങ്ങും...അപ്പോൾ മൊത്തം records
Break ആകും...നോക്കിക്കോ....

6) പ്രവചനങ്ങൾ ഒട്ടൊക്കും...ഒട്ടോക്കാതിരിക്കും...Don't take it serious...
എല്ലാം ഒരു sportsman spirit ൽ മാത്രം കാണണേ....

(വാൽ കഷ്ണം:- "പുലി മുരുകനിൽ" ലാലേട്ടനോടൊപ്പം കൂട്ടിനു പുലി
ഉണ്ടായിരുന്നു എന്കിൽ "Masterpiece" ൽ മമ്മൂക്കകൊപ്പം കൂട്ടായി
സിംഹമുണ്ടു മക്കളേ......ശ്ശെ...ആ സിംഹം ആരാണെന്നു ചോദിക്കല്ലേ.....
അതു ഞാൻ തന്നെ...)

Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ....)

02/12/2017
കലാഭവൻ മണിയുടെ ജീവിതം വരച്ചുകാട്ടുന്ന ചാലക്കുടിക്കാരൻ ചങ്ങാതി വെള്ളിത്തിരയിലേക്ക്. – Fun Media

https://m.facebook.com/story.php?story_fbid=1470963706355797&id=346185682166944

കലാഭവൻ മണിയുടെ ജീവിതം വരച്ചുകാട്ടുന്ന ചാലക്കുടിക്കാരൻ ചങ്ങാതി വെള്ളിത്തിരയിലേക്ക്. കലാഭവൻ മണിയുടെ ജീവിതം വര?...

30/11/2017
30/11/2017

പ്രണാമം അബീക്കാ.....

30/11/2017

നവാഗത സംവിധായകനായ ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്നു. നായിക ചാന്ദ്നി ശശിധരന്‍.

22/09/2017
Murali Gopy

https://m.facebook.com/story.php?story_fbid=1992723610971771&id=1396631357247669

"രാമലീല" എന്ന, റിലീസ് ചെയ്യാനിരിക്കുന്ന, ഒരു സിനിമയുടെ പേരിലാണ് ഈ പോസ്റ്റ്. ഇതിലെ മുഖ്യ കഥാപാത്രമായി അഭിനയിക്കുന്ന നടൻ കുറ്റാരോപിതനായി ജയിലിൽ കഴിയുകയാണ്. ആ കാരണവും പറഞ്ഞ് ഈ സിനിമയ്‌ക്കെതിരായി നിലകൊള്ളുകയും, ഇത് ബഹിഷ്‌ക്കരിക്കണമെന്ന് ആജ്ഞാപിക്കുകയും ഇത് പ്രദർശിപ്പിക്കുന്ന കൊട്ടകകളെ വരെ ചുട്ട് ചാമ്പലാക്കണമെന്ന് പൊതുജനത്തോട് ആഹ്വാനം നടത്തുകയും ചെയ്യാൻ തക്കവണ്ണം മൂത്തിരിക്കുന്നു ഇവിടത്തെ ചങ്ങലക്കിടാത്ത "സാംസ്കാരികവും സദാചാരപരവുമായ" ഭ്രാന്ത്.
ആരോപിതൻ അഴികൾക്കുള്ളിലാണ്. നിയമം കൃത്യമായി അതിന്റെ ജോലിയും ചെയ്യുന്നു. പക്ഷെ, അത് മാത്രം പോരാ, ഇക്കൂട്ടർക്ക്. അതിന്റെ പേരിൽ കഴിയുന്നത്ര പേരെ നശിപ്പിക്കണം. കഴിയുന്നത്ര ജീവിതങ്ങൾ താറുമാറാകണം. ഒരുപാട് പേര് കരയണം. അതാണ് ഉദ്ദേശം.
ആ ഉദ്ദേശം ജനിക്കുന്നത് സമൂഹത്തോടുള്ള കടപ്പാടിൽ നിന്നോ, നന്മ പുലരണം എന്ന കർമ്മ ബോധത്തിൽ നിന്നോ അല്ല, മറിച്ച്, ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്ന വാസനാവൈകൃതത്തിൽ നിന്നാണ്. ഇംഗ്ലീഷിൽ ഇതിനെ sa**sm എന്ന് പറയും.
ആറ്റുനോറ്റ് ആദ്യ സിനിമ ചെയ്യുന്ന ഒരു സംവിധായകൻ ഉണ്ട് ഈ സിനിമയ്ക്ക്. ആ ഒരു കാരണം മതി ഈ സിനിമയെ താങ്ങി സംസാരിക്കാൻ. സിനിമ നടന്റെ കലയല്ല മറിച്ച് സംവിധായകന്റെ കലയാണ് എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞ്, നടന്മാരെ സദാസമയവും ഇകഴ്ത്താൻ ശ്രമിക്കുന്നവരാണ് ഇത്തരം അസുര ആഹ്വാനങ്ങൾ നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
ഈ സിനിമ കാണണമോ കാണണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഈ നാട്ടിലെ ഓരോ പൗരന്റെയും സ്വാതന്ത്ര്യവും ഇഷ്ടവുമാണ്.
"ഇത് എന്ത് വന്നാലും കാണരുത്; കാണാൻ ശ്രമിച്ചാൽ കാണിക്കില്ല", എന്ന് നിങ്ങളോടു പറയുന്ന ഒരു സുഹൃത്തുണ്ടെങ്കിൽ, അയാളെ വെറുക്കാതെ, അയാളുടെ അടുത്ത് ചെന്ന് ചെവിയിൽ മന്ത്രിക്കുക: "നീ ഇപ്പോൾ പറഞ്ഞതാണ് യഥാർത്ഥ ഫാസിസം. ഇതാണ് യഥാർത്ഥ വിധ്വംസക പ്രവർത്തനാം. ഇതാണ് ഒരു ജനാധിപത്യ രാഷ്ട്രത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ കടുംകൈ."
ഒരു സഹപാഠി ഒരിക്കൽ പറഞ്ഞ ഒരു വരി ഈ അവസരത്തിൽ ഓർക്കുന്നു: “Ninetynine per cent of the moral pronouncements that we hear around us, is nothing but pure jealousy dressed up as moral outrage”. (നമുക്ക് ചുറ്റും കേൾക്കുന്ന സദാചാര/ധാർമ്മിക പ്രഖ്യാപനങ്ങളിൽ 99 ശതമാനവും ഉത്ഭവിക്കുന്നത് ശുദ്ധമായ അസൂയയിൽ നിന്നാണ്”).
പ്രിയ ദേശമേ,
ഇരയോടൊപ്പം നിൽക്കുക.
കുറ്റത്തെ അപലപിക്കുക.
കുറ്റവാളിയെ കണ്ടെത്തിയാൽ ശിക്ഷിക്കുക.
കലയെ വെറുതേ വിടുക.
കളങ്കിതരല്ലാത്തവരെ ദ്രോഹിക്കാതിരിക്കുക 🙏🏽.
മുഴുവിപ്പിച്ച ഒരു വിഭവം ആണ് "രാമലീല" എന്നത് കൊണ്ടാണ്, അതുകൊണ്ട് മാത്രമാണ്, ഇത്രയും പറഞ്ഞത്. "കമ്മാരസംഭവം" എന്ന, പ്രസ്തുത നടൻ മുഖ്യവേഷത്തിൽ അഭിനയിച്ച, പാതിവഴിയായ, സിനിമ എഴുതിയത് കൊണ്ടാണ് ഈയുള്ളവൻ ഇങ്ങനെ പറയുന്നത്... എന്ന് കരുതുന്നവർ ഉണ്ടെങ്കിൽ, അവർക്ക് നൽകാൻ ഒരു പുഞ്ചിരി മാത്രമേ എന്റെ പക്കൽ ഉള്ളൂ. എന്നെയും എന്റെ നിലപാടുകളെയും നല്ലതുപോലെ അറിയുന്നവർ... അങ്ങിനെ കരുതുകയും ഇല്ല. കരുതിയാലും...സഹിച്ചിരിക്കുന്നു. 😊

15/09/2017

https://m.facebook.com/story.php?story_fbid=721292324735754&id=187865001411825

നീയൊക്കെ നായകനാവാറായോടാ എന്ന് ചിലരൊക്കെ ചോദിക്കുമ്പോൾ ഞാൻ പറയാറുള്ള ഒരു കാര്യമുണ്ട്‌, നായകനടൻ എപ്പോഴും കട്ട ഹീറോയിസം തന്നെ കാണിക്കണം എന്നില്ലല്ലോ ല്ലെ 😁? ഈ കഥയ്ക്‌ എറ്റവും ചേരുന്ന ആൾ ഞാനാണെന്നാണു സംവിധായകൻ ഡോമിൻ ഡിസിൽവ പറയുന്നത്‌, കേട്ടു നോക്കിയപ്പൊ തോന്നി, ശെരിയാ.. ഇത്‌ ചെയ്യാൻ ഞാൻ മതി, ഞാൻ കറക്ടാ...അത്‌ പടം കാണുമ്പോൾ എല്ലാവർക്കും കലങ്ങും😉 എന്ന പ്രതീക്ഷയോടെ അവതരിപ്പിക്കട്ടെ, 'പൈപ്പിൻ ചുവട്ടിലെ പ്രണയം first look poster'!

13/09/2017

https://m.facebook.com/story.php?story_fbid=1458392197549173&substory_index=0&id=130302907024782

It's been 15 years!
15 years since the day my first film hit the theatres. To say that the journey has been a roller coaster ride will be an understatement. But at this point, looking back at the last decade and a half, the overwhelming emotion is that of gratitude. To list out names would mean a long and arduous task. So to everyone who placed their conviction, trust and confidence in me..THANK YOU! Most of all..to the millions who've watched my movies..and over the years, have given me the most priceless of gifts. A staunch fearlessness of success!
YES..I mean SUCCESS..and not FAILURE!
Like I've always maintained..failure more than anything, makes you want to try harder, try newer, different things. But SUCCESS..that's a trap! One that intimidates you..one that tells you to stick to what you're doing...one that shows you the festivities..and reminds you there is a lot to lose. But it's you..who today through each film of mine tells me that you expect NEW and DIFFERENT from me, who inspire me to stand up to success..and say that I will not be afraid to put it at stake!
So friends, well wishers, teachers and the many who have shown the way before me..I'm forever obliged for the 15 years you've given me..and I promise to try even harder for the next 15 and ever more!
Love,
Prithvi.

21/07/2017

Releasing Today (21-07-2017)

Address

Kottayam
686604

Telephone

8304858346

Website

Alerts

Be the first to know and let us send you an email when Ionio Media Entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ionio Media Entertainments:

Share