News22 Kerala

News22 Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from News22 Kerala, Media/News Company, Kottarakara.

NEWS22 is a Kollam based digital media publishing house, operating the news22.in domain, which has authentic and credible recognition among all the Malayalam speaking community, all around the world.

അനിൽ കന്യാർകാവ്: പ്രണാമംകൈതക്കോട് ഗ്രാമത്തെ ആത്മീയ കർമ്മകാണ്ഡമാക്കുന്നതിൽ പരിശ്രമിക്കുകയും ആത്മീയകർമ്മത്തിലൂടെ കൈതക്കോട്...
15/12/2024

അനിൽ കന്യാർകാവ്: പ്രണാമം

കൈതക്കോട് ഗ്രാമത്തെ ആത്മീയ കർമ്മകാണ്ഡമാക്കുന്നതിൽ പരിശ്രമി
ക്കുകയും ആത്മീയകർമ്മത്തിലൂടെ കൈതക്കോട് ഗ്രാമത്തെയും കന്യാർ കാവ് ക്ഷേത്രത്തേയും വിശ്വാസികളുടെ
മനസ്സിൽ ഇടം നൽകുവാൻ ശ്രമിച്ച പ്രഭാഷണം ,ചിന്തകനും, തീർത്ഥാടകനും,
സംഘാടകനും ആയ അനിൽ കന്യാർ കാവിന് ആദരാഞ്ജലികൾ.

14/12/2024

ഇരുളുമല ഇടിയുന്നു. പ്രദേശവാസികൾ
പരിഭ്രാന്തിയിൽ...!!! കൊട്ടാരക്കര ചെറു
പൊയ്ക കല്ലടയാറിൻ തീരത്ത് ഇരുളു മലയിലാണ് സംഭവം...!

മxരxണxത്തിലും പിരിയാതെ...ഒരുമിച്ചയാത്ര... പ്രണാമം.പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ കരിമ്പപനയംപാടത്ത് പരീക്ഷ കഴിഞ്ഞ് മട...
13/12/2024

മxരxണxത്തിലും പിരിയാതെ...ഒരുമിച്ച
യാത്ര... പ്രണാമം.പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ കരിമ്പ
പനയംപാടത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങിയ സ്കൂൾ വിദ്യാർത്ഥിനികളുടെ
മുകളിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട
ചരക്കു ലോറി മറിഞ്ഞ് മxരxണxത്തിനി
രയായ റിദ ഫാത്തിമ, നിദാ ഫാത്തിമ,
എ.എസ്.അയിഷ, പി.എ.ഇർഫാന
ഷെറിൻ എന്നിവർ.

പുത്തൂർ ചെറുപൊയ്ക അമ്പാടിയിൽ ജനാർദ്ദനൻ പിള്ള (റിട്ട. അദ്ധ്യാപകൻ) സാറിന് പ്രണാമം.
07/12/2024

പുത്തൂർ ചെറുപൊയ്ക അമ്പാടിയിൽ ജനാർദ്ദനൻ പിള്ള (റിട്ട. അദ്ധ്യാപകൻ) സാറിന് പ്രണാമം.

03/12/2024

ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി
ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ കുടമാറ്റം ..

ആദരാഞ്ജലികൾ: പവിത്രേശ്വരം, ചെറുപൊയ്ക ,വാണിവിളഡിവൈൻഹൗസിൽവയലറ്റ്(റിട്ട.അദ്ധ്യാപിക)58നിര്യാതയായിപ്രണാമം.കൊല്ലം ക്രേവൻ ഹൈസ്ക...
01/12/2024

ആദരാഞ്ജലികൾ: പവിത്രേശ്വരം, ചെറു
പൊയ്ക ,വാണിവിളഡിവൈൻഹൗസിൽ
വയലറ്റ്(റിട്ട.അദ്ധ്യാപിക)58നിര്യാതയായിപ്രണാമം.
കൊല്ലം ക്രേവൻ ഹൈസ്കൂൾ മുൻ അദ്ധ്യാപികയാണ് പരേത.

പ്രണാമം: പുത്തൂർ ഭാവന കാറ്ററിംഗ് സർവ്വീസ് ഉടമ പുത്തൂർ തെക്കുംചേരി തുളസീധരൻ പിള്ള നിര്യാതനായി. ആദരാഞ്ജലികൾ.
01/12/2024

പ്രണാമം: പുത്തൂർ ഭാവന കാറ്ററിംഗ് സർ
വ്വീസ് ഉടമ പുത്തൂർ തെക്കുംചേരി തുള
സീധരൻ പിള്ള നിര്യാതനായി. ആദരാ
ഞ്ജലികൾ.

29/11/2024

നെഹ്റു ആർട്സ് & സയൻസ് കോളേജ്
കാഞ്ഞങ്ങാട്: പൂർവ്വവിദ്യാർത്ഥീ സംഗമം
UAE ചാപ്റ്ററിൻ്റെ 20-ആം വാർഷികം
വൈവിധ്യ കലാപരിപാടികളോടെ ആരംഭിക്കുന്നു.
സംഗമ കലാ പരിപാടികൾക്ക് ആശംസ
കൾ സമർപ്പിച്ച് കോളേജ് പൂർവ്വ വിദ്യാർ
ത്ഥിയും കലാകാരനും പ്രവാസിയുമായ
ശ്രീ ചോയ്കുമാർ അരമംഗലം സംസാ
രിക്കുന്നു......

26/11/2024

lNDIAN CONSTITUTION - Explained in Malayalam.ഇന്ത്യൻ ഭരണഘടന

24/11/2024

ആദരാഞ്ജലികൾ. ശാസ്താംകോട്ട് സബ്
രജിസ്ട്രാർ സജിമോൻ സാറിന് പ്രണാമം.

24/11/2024

ചേറിൻ്റെ സുഗന്ധവും വയലിൻ്റെചൂരും
അറിഞ്ഞ് കുഞ്ഞുമനസ്സുകൾ ഞാറ്റു
വേലപ്പാട്ടു പാടി പാടവരമ്പിലൂടെ വയലി
ലിറങ്ങി ഞാറുനട്ടത് കല്ലട നിവാസികൾ
കൾക്ക് കൗതുകമായി ......

ഇത് കിഴക്കേ കല്ലട KPSPM VHSS ലെ
വിദ്യാർത്ഥികൾ. സ്കൂളിലെ SPC യൂണി
റ്റിൻ്റെ നേതൃത്വത്തിൽ ജൈവ കൃഷിയു
ടേയും ഞാറുനടീൽ മഹോത്സവത്തിൻ്റെ
യും ഉദ്ഘാടനം കഴിഞ്ഞ ദിവസം കൊല്ലം
റൂറൽ പോലീസ് മേധാവി ശ്രി. സാബു മാത്യു IPS നിർവ്വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ലാലി.കെ.ജി; വൈസ്.പ്രസി
ഡൻറ് ശ്രീ.രാജു ലോറൻസ്, ശ്രീമതി.ഉഷാ
ദേവി പി., ശ്രീമതി. മായാദേവി, ശ്രീരാഗ്
മoത്തിൽ, PTAപ്രസിഡൻ്റ് ശ്രീ ശ്യാംദേവ്
ശ്രാവണം, SPC യൂണിറ്റ് കൊല്ലം റൂറൽ
ADN0 ശ്രീ വിജയകുമാർ.കെ.എസ്., കിഴക്കേ കല്ലട പോലീസ് സബ് ഇൻസ്പെ
ക്ടർ ശ്രീ ബിജു ആചാരി. D;സ്കൂൾ
മാനേജർ ശ്രീമഠത്തിൽ എം.ഉണ്ണികൃഷ്ണ
പിള്ള;പ്രിൻസിപ്പാൾ ശ്രീമതി. ഷീബ പി.
ജോൺ; ഹെഡ്മാസ്റ്റർ ശ്രീ അജിൻ.എം.
ആനന്ദ്;കാർഷിക വിപണി പ്രസിഡൻ്റ്
ശ്രീ പ്രശാന്ത് കുമാർ, അദ്ധ്യാപകർ, അന
ധ്യാപകർ ,പോലീസ് ഉദ്യോഗസ്ഥൻ പ്രദേശവാസികൾ PTA മെമ്പർമാർ
തുടങ്ങിയവർ പങ്കെടുത്തു.

നഷ്ടപ്പെട്ടുപോയ നമ്മുടെ കാർഷിക
സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കു
ന്നതിനു വേണ്ടിയുള്ള പ്രയത്നം വിദ്യാ
ർത്ഥികളിലൂടെ വളർത്തിയെടുക്കാൻ
ശ്രമിക്കുന്ന സ്കൂളിൻ്റെയും അദ്ധ്യാ
പകരുടേയും പങ്ക് നിസ്തുലമാണ്.കർഷി
കാനുഭവങ്ങളിലൂടെ വളർന്നു വരുന്ന
തലമുറ കാർഷിക രംഗത്തേക്കും കൂടി
ശ്രദ്ധ ചെലുത്തിയാൽ വിഷ രഹിത
ഉല്പന്നങ്ങളിൽ സ്വയം പര്യാപ്തത
സൃഷ്ടിക്കാൻ ഓരോ കുടുംബത്തിനും
സാധിക്കും എന്നുള്ളതിൽ തർക്കമില്ല.

18/11/2024

ആലപ്പുഴ കൈതവന എൻ.എസ്.എസ്.
വനിതാസമാജത്തിൻ്റെ നേതൃത്വത്തിൽ
കൈതവന എരുവംപറമ്പ് ക്ഷേത്രസന്നിധിയിൽ അവതരിപ്പിച്ച
തിരുവാതിര .....

18/11/2024
17/11/2024

നാടകട്രൂപ്പ് സഞ്ചരിച്ച ബസ്സിലെ ഡ്രൈവർ.മxരxണ മുഖത്തു നിന്നും രക്ഷ
പെട്ട ഡ്രൈവർ സംസാരിക്കുന്നു ..

15/11/2024

കണ്ണീർ പ്രണാമം. നാടക കലാരംഗത്തെ
വെള്ളിനക്ഷത്രങ്ങളായി തിളങ്ങിയ കലാ
നക്ഷത്രങ്ങൾക്ക് ആദരാഞ്ജലികൾ......... News 22

15/11/2024

വിജിലൻസ് കോടതി കൊട്ടാരക്കരയിൽ നിലനിർത്തണം: ഇന്ത്യൻ ലോയേഴ്സ്
കോൺഗ്രസ്സ് - കൊട്ടാരക്കര

കൊല്ലം , പത്തനംതിട്ട ജില്ലകൾക്കുവേണ്ടി കൊട്ടാരക്കരയിൽ അനുവദിച്ച വിജിലൻസ് കോടതി കൊല്ലത്തേക്ക് മാറ്റിയ നടപടി പുനപരിശോധിച്ച് കോടതി കൊട്ടാരക്കരയിൽ തന്നെ നിലനിർത്തണമെന്ന് കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ അഡ്വ. അലക്സ് മാത്യു ആവശ്യപ്പെട്ടു.

കൊട്ടാരക്കര കോർട്ട് സെന്ററിന്റെ പ്രാധാന്യവും പ്രസക്തിയും ഇല്ലാതാക്കാൻ ഗൂഡാലോചന നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് വിജിലൻസ് കോടതി കൊല്ലത്തേക്ക് കൊണ്ടുപോയതും, കൊട്ടാരക്കര മുൻസിഫ് കോടതിയുടെ അധികാരപരിധിയിലായിരുന്ന പവിത്രേശ്വരം വില്ലേജ് ശാസ്താംകോട്ട കോടതിയുടെ പരിധിയിലേക്ക് മാറ്റിയതുമെന്ന് അദ്ദേഹം പറഞ്ഞു.

വിജിലൻസ് കോടതി മാറ്റിയതിനെതിരെയും അതിൽ പ്രതികരിക്കാനോ പ്രതിധിഷേധിക്കാനോ തയ്യാറാകാത്ത ബാർ അസോസിയേഷൻ നേതൃത്വത്തിനെതിരെയും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കൊട്ടാരക്കര യുണിറ്റ് കമ്മിയുടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാ
യിരുന്നു അദ്ദേഹം.

എൻ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജി.ചന്ദ്രശേരപിള്ള, പി.എസ്.പ്രദീപ്, വി.കെ ഐസക്, ജി.കെ ശ്രീജിത്ത്, തോമസ്‌ വർഗ്ഗീസ്, ആർ.ശിവശങ്കരപ്പിള്ള, ലക്ഷ്മിഅജിത് , ജോയൽ ജോൺ ജോസഫ് എന്നിവർ സംസാരിച്ചു. News 22

08/11/2024

ആലപ്പുഴ കളർകോട് ശ്രീ മഹാദേവർ
ക്ഷേത്രത്തിൽ അവതരിപ്പിച്ച തിരുവാതിരയിൽ നിന്നും .....

പന്മന ആശ്രമം മഠാധിപതി ശ്രീ പ്രണവാനന്ദ തീർത്ഥപാദസ്വാമികൾ  (93)സമാധിയായി... പ്രണാമം.പൂർവ്വാശ്രമത്തിൽ ശ്രീകേശവൻ നായർഎന്നായി...
08/11/2024

പന്മന ആശ്രമം മഠാധിപതി ശ്രീ പ്രണവാ
നന്ദ തീർത്ഥപാദസ്വാമികൾ (93)സമാധിയായി... പ്രണാമം.

പൂർവ്വാശ്രമത്തിൽ ശ്രീകേശവൻ നായർ
എന്നായിരുന്നു നാമം .കൊട്ടാരക്കര ഐവർകാല ശാന്തിനികേതനിൽ നിന്നും
ആശ്രമധർമ്മത്തിലേക്കു കടക്കും മുമ്പ്
അദ്ധ്യാപക സാംസ്കാരിക മേഖലയിൽ
നിസ്തുല സേവനം അനുഷ്ഠിച്ചിരുന്നു.
കഴിഞ്ഞ ദിവസം പകൽ 2.40 ന് ആശ്രമത്തിലായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട്
3ന് ആശ്രമത്തിനു സമീപം താമരയിൽ
എന്ന കേന്ദ്രത്തിൽ നടക്കുമെന്ന് ആശ്രമ
അധികാരികൾ പറഞ്ഞു.ആരോഗ്യ പ്രശ്നങ്ങൾ കാരണം കുറെ കാലമായി
പൊതുപരിപാടികളിൽ നിന്നും സ്വാമിജി
വിട്ടുനിൽക്കുകയായിരുന്നു. അദ്ദേഹം ആശ്രമം വകവാനപ്രസ്ഥാശ്രമത്തിലായി
രുന്നു കഴിഞ്ഞിരുന്നത്.ഭാര്യ റിട്ട. അദ്ധ്യാ
പിക പി.ശാരദാമ്മ അടുത്ത കാലത്തു അദ്ദേഹത്തെ പരിചരിക്കാൻ കൂടെ ഉണ്ടാ
യിരുന്നു.
1932 ഡിസംബർ 18 ന് കുന്നത്തൂർ ഐവർകാല കിഴക്ക് പാണൻറഴികത്ത്
കുടുംബത്തിൽഗോവിന്ദൻനായരുടെയും
പാർവ്വതിയമ്മയുടെയും മകനായി ജനിച്ച
അദ്ദേഹത്തിൻ്റെ പൂർവ്വാശ്രമത്തിലെ നാമം ജി.കേശവൻ നായർ എന്നാണ്.
1988ൽ കൊട്ടാരക്കര ബോയ്സ് ഹൈ
സ്കൂളിൽ നിന്ന് പ്രഥമാദ്ധ്യാപകനായി വിരമിച്ചതിനു ശേഷം ആത്മീയ പാതയി
ലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് 2002 ൽ വിദ്യാധിരാജ ചട്ടമ്പി
സ്വാമികളുടെ സമാധിസ്ഥാനമായ പന്മന
ആശ്രമത്തിലെ മഠാധിപതിയായി. ആദരാഞ്ജലികൾ.

Address

Kottarakara
691507

Alerts

Be the first to know and let us send you an email when News22 Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News22 Kerala:

Videos

Share

News 22

വാര്‍ത്തകള്‍ ഏതുമാകട്ടെ ഇനിയെല്ലാം നിങ്ങളുടെ വിരല്‍ത്തുമ്പില്‍