ഈ ഗാനം നമ്മുടെ കുട്ടികൾക്ക് ഒരു പാഠമാണ് ഈ ഗാനം മലയാളത്തിൽ പാടിയതാണ്.
നിർധനരായ വിദ്യാർത്ഥികൾക്ക്. സ്മാർട്ഫോണുകൾ നൽകി.
മേലില, ഗ്രാമപഞ്ചായത്തിലെ, മേലില വെസ്റ്റ് വാർഡിൽ, നരിക്കുഴി ഭാഗത്ത്, സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുമ്പത്തിലെ വിദ്യാർത്ഥികളായ അഞ്ചുവിനും, രാഹുലിനും, APPMVHS സ്കൂളിൻ്റെ മാനേജരായ ശ്രീ.R പത്മഗിരീഷ്( കണ്ണൻ) സാർ, അദ്ദേഹത്തിൻറെ പിതാവായ രാമചന്ദ്രൻ നായർ (മാമി സാർ )സാറിൻറെ പേരിലുള്ള , മാമി സാർ ചാരിറ്റബിൾ ട്രസ്റ്ൻ്റെ ആഭിമുഖ്യത്തിൽ, ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.
ഈ ചടങ്ങിൽ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ,ശ്രീ എസ്. അനിൽകുമാർ, മേലില വെസ്റ്റ് വാർഡ് മെമ്പർ ശ്രീ.N അനിൽകുമാർ, മേലില ഈസ്റ്റ് വാർഡ് മെമ്പർ ശ്രീമതി, V.R. ജ്യോതി, ട്രസ്റ്റ് മെമ്പറായ ഇബ്രാഹിംകുട്ടി, മൂലവട്ടം ഉണ്ണികൃഷ്ണൻ, എന്നിവർ പങ്കെടുത്തു.
ശുചീകരണ പ്രവർത്തനം...
ശുചീകരണ പ്രവർത്തനം.
ജൂൺ 5 പരിസ്ഥിതി ദിനമായ ഇന്ന്, മേലില പഞ്ചായത്തിലെ മേലില വെസ്റ്റ്, അഞ്ചാം വാർഡിൽ, വാർഡ് മെമ്പർ ശ്രീ.N.അനിൽകുമാറിൻ്റെ മേൽനോട്ടത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് ഈ വാർഡിലെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
മരം.... ഒരു വരം....
മരം.... ഒരു വരം....
ജൂൺ 5 ലോക പരിസ്ഥിതി ദിനമായ ഇന്ന്, മേലില പഞ്ചായത്തിലെ മേലില വെസ്റ്റ് അഞ്ചാം വാർഡിൽ, പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൻ്റ് ഭാഗമായി തണൽ വൃക്ഷത്തൈ നട്ട്, വാർഡ് മെമ്പർ ശ്രീ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു .
അണു നശീകരണം നടത്തി.
മേലില ഗ്രാമ പഞ്ചായത്തിൽ മേലില വെസ്റ്റ് വാർഡിലെ വിവിധപ്രദേശങ്ങളിൽ കൊറോണ +ve ആയ വീടുകൾ, ജനങ്ങൾ തങ്ങുന്ന കടകൾ, ക്ലബ്ബുകൾ, മറ്റ് സ്ഥാപനങ്ങൾ, എന്നിവടങ്ങളിൽ മേലില വെസ്റ്റ് വാർഡ് മെമ്പർ- എൻ. അനിൽകുമാറിന്റെ നേതൃത്വത്തിൽ അണു നശീകരണം നടത്തി.
മൈലടും പാറയിൽ വീട് തകർന്നു.
മേലില ഗ്രാമപഞ്ചായത്തിൽ മേലില വെസ്റ്റ് വാർഡിൽ മൈലാടുംപാറ ഭാഗത്ത് രാമചന്ദ്രൻ എന്ന ആളുടെ വീട്, ഇന്നലത്തെ കാറ്റിലും മഴയിലും പൂർണമായും മേൽക്കൂര തകർന്നു, പഞ്ചായത്ത് മെംബർ ശ്രീ,N. അനിൽ കുമാർ സ്ഥലത്തെത്തി സ്ഥിതിഗതികൾ അന്വേഷിക്കുകയും, മേലില വില്ലേജ് ഓഫീസറെ വിളിച്ച് ടി വിവരം അറിയിക്കുകയും ചെയ്തു.
ഭക്ഷ്യക്കിറ്റ് വിതരണം "നാലാംഘട്ടം"
"കോവിഡ്" അതിജീവനത്തിൻ്റെ, ഭാഗമായുള്ള ഭക്ഷ്യ കിറ്റ് വിതരണം 'നാലാം' ഘട്ടത്തിലേക്ക്, നീണ്ട നാളത്തെ lockdown കാരണം സാധാരണക്കാരായ ജനങ്ങൾ ജോലിക്കു പോകാൻ കഴിയാത്തതിനാൽ അവരുടെ വീടുകളിൽ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ കഴിയുന്നില്ല, ഇങ്ങനെയുള്ള വീടുകൾ അന്വേഷിച്ച് കണ്ടെത്തി , സുമനസ്സുകളും facebook കൂട്ടായ്മയും മേലില വെസ്റ്റ് അഞ്ചാം വാർഡ് മെമ്പർ ശ്രീ.എൻ. അനിൽ കുമാരും സംയുക്തമായി, സഹായങ്ങൾ എത്തിച്ചേരുന്ന മുറയ്ക്ക്, അവ അർഹതപ്പെട്ട കൈകളിൽ എത്തിക്കുന്നു.
മേലില യിൽ വെള്ളപ്പൊക്കം
തുടർച്ചയായുള്ള അതിശക്തമായ മഴയിൽ, മേലില കിഴക്കേക്കരയിൽ തോട് കരകവിഞ്ഞൊഴുകുകയും, കടുത്ത വെള്ളപ്പൊക്കവും കൃഷിനാശവും ഉണ്ടാവുകയും ചെയ്തു. ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശം ഉണ്ടായതായി കണക്കാക്കപ്പെടുന്നു. സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തി കർഷകർക്ക് ഉണ്ടായ നാശനഷ്ടങ്ങൾ ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന്, മേലില വെസ്റ്റ്, അഞ്ചാം വാർഡ് മെമ്പർ, ശ്രീ.N അനിൽ കുമാർ അറിയിച്ചു.
"കോവിട്" അതിജീവനത്തിൻ്റെ ഭാഗമായി, നിരാലംബരും നിർധനരുമായ മേലില വെസ്റ്റ്, അഞ്ചാം വാർഡിലെ 35 കുടുംബങ്ങൾക്ക് മേലില വെസ്റ്റ് വാർഡ് മെമ്പർ ശ്രീ.N. അനിൽകുമാറും, സുമനസ്സുകളും, ഫേസ്ബുക്ക് കൂട്ടായ്മയും, ചേർന്ന് ഇന്ന് (25/05/2021 ചൊവ്വാഴ്ച) നടത്തിയ മൂന്നാംഘട്ട ഭക്ഷ്യക്കിറ്റ് വിതരണം നടത്തി.
ഒന്നും, രണ്ടും ഘട്ട ഭക്ഷ്യക്കിറ്റ് വിതരണം മുൻപു നടത്തിയിരുന്നു.
"കോവിട്" അതിജീവനത്തിൻ്റെ ഭാഗമായി, നിരാലംബരും നിർധനരുമായ മേലില വെസ്റ്റ്, അഞ്ചാം വാർഡിലെ 35 കുടുംബങ്ങൾക്ക് മേലില വെസ്റ്റ് വാർഡ് മെമ്പർ ശ്രീ.N. അനിൽകുമാറും, സുമനസ്സുകളും, ഫേസ്ബുക്ക് കൂട്ടായ്മയും, ചേർന്ന് ഇന്ന് (25/05/2021 ചൊവ്വാഴ്ച) നടത്തിയ മൂന്നാംഘട്ട ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. ഒന്നും, രണ്ടും ഘട്ട ഭക്ഷ്യക്കിറ്റ് വിതരണം മുൻപു നടത്തിയിരുന്നു.
melila west വാർഡിൽ covid പ്രതിരോധത്തിൻ്റെ ഭാഗമായുള്ള ഹോമിയോ ഗുളിക വിതരണ ഉദ്ഘാടനം ചെയ്യുന്ന വാർഡ് മെമ്പർ ശ്രീ n അനിൽകുമാർ