16/05/2021
തിരൂർ : ജില്ലാ ആശുപത്രിയിൽ നാഷ്ണൽ ഹൈവേ അതോറിറ്റിയുടെ സഹായത്തോടെ നടപ്പാക്കുന്ന പ്രത്യേക ഓക്സിജൻ പ്ലാന്റ്റ് പദ്ധതി പ്രവർത്തനം തുടങ്ങും . നാഷ്ണൽ ഹൈവേ അതോറിറ്റി അധികൃതരും ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും , അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലം സന്ദർശിച്ചു . നിലവിൽ ആസ്പത്രിയിലെ ഓങ്കോളജി കെട്ടിടത്തിന്റെ സമീപത്താണ് പ്ലാന്റ്റ് സ്ഥാപിക്കുന്നത് . കേന്ദ്ര സർക്കാരിന്റെ പ്രത്യേക കോവിഡ് , പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ഫണ്ടായ പി.എം. കെയർസിൽ ഉൾപ്പെടുത്തി നാഷണൽ ഹൈവെ അതോറിറ്റിയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പ്രത്യേക ഓക്സിജൻ പ്ലാന്റ് പദ്ധതിയിലാണ് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ തിരൂർ ജില്ലാ ആസ്പത്രിയെ ഉൾപ്പെടുത്തിയിരിക്കുന്നത് .