Kothamangalam Live

Kothamangalam Live കോതമംഗലത്തെ വാർത്തകളും വിവരങ്ങളും

18/06/2023

മുഖം മാറുന്ന ചെല്ലാനം

പല്ലാരിമംഗലത്ത് കർഷക ദിനാചരണം നടത്തി.പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തും, കൃഷിഭവനും, കവളങ്ങാട്, പോത്താനിക്കാട് സഹകരണ ബാങ്കുകള...
17/08/2021

പല്ലാരിമംഗലത്ത് കർഷക ദിനാചരണം നടത്തി.

പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തും, കൃഷിഭവനും, കവളങ്ങാട്, പോത്താനിക്കാട് സഹകരണ ബാങ്കുകളും സംയുക്തമായി അടിവാട് വനിത ക്ഷേമ കേന്ദ്രത്തിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷങ്ങൾ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മയിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് എന്നിവർ മികച്ച കർഷകരെ ആദരിച്ചു. കൃഷി ഓഫീസർ ജാസ്മിൻ തോമസ്, കൃഷി അസിസ്റ്റന്റ് എം എ ഷുക്കൂർ എന്നിവർ പ്രസംഗിച്ചു.

ചിങ്ങം പുലരിയിൽ കർഷകർക്ക് ആദരവ് കോതമംഗലംകീരംപാറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവൻന്റെയും സംയുക്താഭിമുഖ്യത്തിൽ കീരംപാറ സർവീസ...
17/08/2021

ചിങ്ങം പുലരിയിൽ കർഷകർക്ക് ആദരവ് കോതമംഗലംകീരംപാറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവൻന്റെയും സംയുക്താഭിമുഖ്യത്തിൽ കീരംപാറ സർവീസ് സഹകരണ ബാങ്ക്, സ്വയാശ്രയ കർഷക വിപണി, വിവിധ ക്ഷീര സംഘങ്ങൾ, വിവിധ കർഷക സമിതികൾ, കാർഷിക വികസന സമിതി, കർഷക ഗ്രൂപ്പുകൾ, കുടുംബശ്രീ, മർച്ചന്റ് അസോസിയേഷൻ എന്നിവരുടെയെല്ലാം സഹകരണത്തോടെ കാർഷിക ദിനാഘോഷം രാവിലെ 10.30 കീരംപാറ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ വച്ച് കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി ചാക്കോയുടെ അധ്യക്ഷതയിൽ കോതമംഗലം എം.എൽ.എ ശ്രീ. ആന്റണി ജോൺ കർഷക ദിനാഘോഷം ഉദ്ഘാടനം നിർവഹിച്ചും. കീരംപാറ ഗ്രാമപഞ്ചായത്തിലെ മികച്ച മാതൃക കർഷകരായ ദാമോദരൻ പി.ആർ പുളിക്കാപുറം, ബിനും ഒഴുക്കനാട്ട്, തങ്കപ്പൻ പി.എം പുളിക്കക്കുടി, മേരി വർഗീസ് തൊണ്ടുങ്കൽ, ബാബു കാണിയാട്ട്, വർക്കി വർക്കി വലിയ കാഞ്ഞിരതിങ്കൽ ,മാസ്റ്റർ ജോജു ജോമോൻ ആലുങ്കൽ എന്നിവരെ പൊന്നാടയും ഉപഹാരവും നൽകി എം.എൽ.എ ആദരിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.എ ബഷീർ, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളായ റഷീദ സലീം, കെ.കെ ദാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോമി തെക്കേക്കര, ലിസി ജോസഫ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീബ ജോർജ് കൃഷി അസി.ഡയറക്ടർ സിന്ധും വി.പി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ കാർഷിക വികസന സമിതി അംഗങ്ങൾ, ക്ഷീരസംഘം, കർഷക വിപണി, കുടുംബ്രീ, കർഷകസമിതി, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, കർഷകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തും... യോഗത്തിന് കൃഷിഓഫീസർ ബോസ് മത്തായി സ്വാഗതവും അസി. കൃഷിഓഫീസർ എൽദോസ് പി. നന്ദിയും പറഞ്ഞും

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷ പരിപാടിയുടെ കോതമംഗലം നഗരസഭയിലെ ഉൽഘാടന ചടങ്ങ്ചെയർമാൻ കെ.കെ. ടോമിയുടെ അദ്ധ്യ...
17/08/2021

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷ പരിപാടിയുടെ കോതമംഗലം നഗരസഭയിലെ ഉൽഘാടന ചടങ്ങ്ചെയർമാൻ കെ.കെ. ടോമിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു. മുനിസിപ്പൽ ഓഫീസ് ഹാളിൽ ആന്റണി ജോൺ MLA ഉൽഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ സിന്ധു ഗണേഷ് സ്വാഗതമാശംസിച്ച ചടങ്ങിൽ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.പി.എസ്. ബാലൻ നഗരസഭ വികസന രേഖയുടെ ആമുഖം അവതരിപ്പിച്ചു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ.എ. നൗഷാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ആർ. അനിൽകുമാർ, പി.കെ.സജീവ്, ഏ.ജി.ജോർജ്ജ്, കെ.പി.ബാബു, നിമ്മി നാസർ, പി.പി. ഉതുപ്പാൻ, തുടങ്ങിയ വിവിധ തുറകളിലുള്ളവർ പങ്കെടുക്കുന്ന

ലോർഡ്‌സിൽ ഇംഗ്ളണ്ടിന്റെ അഹങ്കാരം കപ്പല് കയറ്റി ഇന്ത്യ - മിന്നും ജയം
16/08/2021

ലോർഡ്‌സിൽ ഇംഗ്ളണ്ടിന്റെ അഹങ്കാരം കപ്പല് കയറ്റി ഇന്ത്യ - മിന്നും ജയം

സപ്ലൈകോ ഓണം ഫെയർ : കോതമംഗലം താലൂക്ക് തല ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.   കോതമംഗലം:ഓണത്തോട് അനുബന്ധിച്ചു നിത്യ...
16/08/2021

സപ്ലൈകോ ഓണം ഫെയർ : കോതമംഗലം താലൂക്ക് തല ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.



കോതമംഗലം:ഓണത്തോട് അനുബന്ധിച്ചു നിത്യോപയോഗ സാധനങ്ങൾ ഗുണഫോക്താക്കൾക്ക് വിലക്കുറവിൽ ലഭിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സപ്ലൈകോ ഓണം ഫെയറിന്റെ കോതമംഗലം താലൂക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർ അഡ്വക്കേറ്റ് ജോസ് വർഗീസ്,ഷോപ്പ് മാനേജർ ഷിഹാബ് എം എച്ച് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വനിത സർവ്വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാസ്ക് യൂണീറ്റിൻ്റെ പ്രവർത്തനം ആരംഭിച്ചു.കോതമംഗലം:കോതമംഗലം വനിത ...
16/08/2021

വനിത സർവ്വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാസ്ക് യൂണീറ്റിൻ്റെ പ്രവർത്തനം ആരംഭിച്ചു.

കോതമംഗലം:കോതമംഗലം വനിത സർവ്വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാസ്ക് യൂണീറ്റിൻ്റെ പ്രവർത്തനം ആരംഭിച്ചു.ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കൗൺസിലർ റിൻസ് റോയി,സംഘം പ്രസിഡൻ്റ് അനു വിജയനാഥ്,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ കെ ശിവൻ,അസിസ്റ്റൻ്റ് രജിസ്ട്രാർ കെ വി സുധീർ,അസിസ്റ്റൻ്റ് രജിസ്ട്രാർ ആഡിറ്റ് മുഹമ്മദ് ഷെരീഫ്,സംഘം സെക്രട്ടറി ബിന്ദു മത്തായി തുടങ്ങിയവർ പങ്കെടുത്തു.

16/08/2021

ഡിസിസി പ്രസിഡന്റ് പട്ടിക പുറത്ത് : പട്ടികയിൽ വനിതകൾ ഇല്ല

14/08/2021

ബിജെപി നേതാക്കളുടെ വോട്ട് കച്ചവടത്തിനും, പണപ്പിരിവിനുമെതിരെ കോതമംഗലത്ത് അണികളുടെ പ്രതിഷേധം

കോതമംഗലം:നിയമസഭ തിരഞ്ഞെടുപ്പിൽ ഷിബു തെക്കുംപുറവുമായുള്ള വോട്ട് കച്ചവടവും കനത്ത പരാജയം, തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി, ക്വാറികളിൽ നിന്നും വൻതുക പിരിവായി കൈപ്പറ്റൽ, വോട്ട് മറിച്ചു നൽകി പണം വാങ്ങൽ, കോതമംഗലത്തെ ബിജെപി നേതാക്കളായ എം.എൻ ഗംഗാധരൻ, പി.കെ ബാബു, സന്തോഷ് പത്മനാഭൻ, ജയശങ്കർ,മനോജ്,അനിൽ മാറാടി എന്നിവരെ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച് പുറത്താക്കിയ നടപടി തുടങ്ങിയ കാര്യങ്ങളിൽ പ്രതിഷേധിച്ച് കൊണ്ട് കോതമംഗലത്ത് ബിജെപി പ്രവർത്തകർ പ്ലക്കാർഡുകളുമായി നില്പ് സമരം നടത്തി....
അഴിമതിക്കും,സ്വജനപക്ഷപാതത്തിനും കൂട്ടു നിൽക്കുന്ന നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ, ജില്ലാ വൈസ് പ്രസിഡന്റ് പി.പി സജീവ് ,ജില്ലാ സെക്രട്ടറി ഇ.ടി നടരാജൻ എന്നിവരെ പാർട്ടിയിൽ നിന്നും പുറത്താക്കുക. തിരുത്തൽ നടപടി ആവശ്യപ്പെട്ടപ്പോൾ പുറത്താക്കിയ പാർട്ടി നേതാക്കളെ തിരിച്ചെടുക്കുണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു

നിയോജകമണ്ഡലം മുൻ സെക്രട്ടറി അനിൽ ആനന്ദ്,മുൻ കർഷക മോർച്ച ഭാരവാഹി രാജൻ നേര്യമംഗലം, നെല്ലിക്കുഴി മുൻ നിയോജകമണ്ഡലം ഭാരവാഹി സുരേഷ്, സി ആർ കരുണൻ ,സുമേഷ് ,സുനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം നടന്നത്.

14/08/2021

കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ

സ്നേഹഗാഥ പെൺജീവിതത്തിന്റെ കരുതലായ്

സ്ത്രീ സുരക്ഷാ ക്യാമ്പയിൻ

താലൂക്ക് തല ഉത്‌ഘാടനവും സെമിനാറും

ഉത്‌ഘാടനവും വിഷയാവതരണവും : ഡോ അജി സി പണിക്കർ

07/08/2021

കോട്ടപ്പടി കണ്ണക്കടയിൽ ഇപ്പോൾ ഇറങ്ങിയ കാട്ടാനക്കൂട്ടം

06/08/2021
05/08/2021

വാരപ്പെട്ടിയിൽ ബി.ജെ.പി.നേതാക്കളുടെ കോലം കത്തിച്ചു.
കോതമംഗലം: വോട്ട് കച്ചവടവും അഴി മതിയും കാണിച്ച കോതമംഗലത്തെ ബി.ജെ.പി.നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ ബി.ജെ.പി.മുൻ കാല ബി.ജെ.പി.നേതാക്കളായ എം.എൻ ഗംഗാധ ര ൻ, പി.കെ.ബാബു, സന്തോഷ് പത്മനാഭൻ എന്നിവരെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ച് വാരപ്പെട്ടിയിൽ ബി.ജെ.പി.പ്രവർത്തകർ കോതമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് മനോജ് ഇഞ്ചൂർ, ജില്ലാ നേതാക്കളായ പി.പി.സജീവ്, എന്നിവരുൾപ്പടെയുള്ള നേതാക്കളുടെ കോലം കത്തിച്ചു.വാരപ്പെട്ടി കവല, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇഞ്ചൂർകവല, കോഴിപ്പിള്ളി കവല എന്നിവിടങ്ങളിലാണ് കോലം കത്തിച്ച് പ്രതിഷേധിച്ചത്. ഇഞ്ചൂരിലെ സ്ഥാനാർത്ഥി നിർണ്ണയം വാർഡിലെ പ്രധാന പ്രവർത്തകരെ അറിയിച്ചില്ലെന്നും വോട്ട് വില്പനയാണ് മണ്ഡലം പ്രസിഡൻ്റിൻ്റെ ലക്ഷ്യമെന്നും, പ്രതിഷേധ പരിപാടികൾ തുടരുമെന്നും പ്രവർത്തകർ പറഞ്ഞു.

നേര്യമംഗലത്ത് പുതിയ സ്റ്റേഷൻ തത്വത്തിൽ അംഗീകാരമായി : മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ.കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ...
04/08/2021

നേര്യമംഗലത്ത് പുതിയ സ്റ്റേഷൻ തത്വത്തിൽ അംഗീകാരമായി : മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിന് തത്വത്തിൽ അംഗീകാരമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ഇത് സംബന്ധിച്ച ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സംസ്ഥാനത്ത് പുതിയ ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷൻ അനുവദിക്കുന്നതിന് വേണ്ടിയുള്ള മുൻഗണന പട്ടികയിൽ മണ്ഡലത്തിലെ നേര്യമംഗലം ഉൾപ്പെട്ടിട്ടുള്ളതും ഇതുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവി സമർപ്പിച്ച റിപ്പോർട്ടും എംഎൽഎ സഭയുടെ ശ്രദ്ധയിൽപെടുത്തി.വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന നേര്യമംഗലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും,പ്രസ്തുത സ്ഥലം മറ്റ് ഫയർ സ്റ്റേഷനുകളിൽ നിന്നും വളരെ ദൂരത്താണെന്നുള്ള വസ്തുതയും പരിഗണിച്ച് നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കണമെന്ന് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.18-02-2021 ലെ സ.ഉ.(കൈ)51/ 2021/ആഭ്യന്തരം പ്രകാരം നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിന് തത്വത്തിൽ അംഗീകാരം നല്കിയതായും,സ്ഥലത്തിന്റെ ലഭ്യത,ഫണ്ട്,ഭരണാനുമതി എന്നിവയ്ക്ക് വിധേയമായി ഇക്കാര്യത്തിൽ അനന്തരനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ,ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.

വിനോദ സഞ്ചാര വികസന രംഗത്ത് വൻ കുതിപ്പിന് സാദ്ധ്യതകളുള്ള കോതമംഗലം മൂന്നാർ രാജപാത തുറക്കണമെന്ന ആവശ്യം ശക്തമാണ്.ഇതിൻ്റെ ഭാഗ...
03/08/2021

വിനോദ സഞ്ചാര വികസന രംഗത്ത് വൻ കുതിപ്പിന് സാദ്ധ്യതകളുള്ള കോതമംഗലം മൂന്നാർ രാജപാത തുറക്കണമെന്ന ആവശ്യം ശക്തമാണ്.ഇതിൻ്റെ ഭാഗമായി പ്രസ്തുത ആവശ്യം ഉന്നയിച്ചു കൊണ്ട് എൽ ഡി എഫ് കോതമംഗലം അസംബ്ലി മണ്ഡലം കൺവീനർ സ: ആർ.അനിൽകുമാറിൻ്റെയും ആൻറണി ജോൺ എം എൽ എ യുടെയും, മുൻ മന്ത്രി സ: എം എം മണി, എ രാജ എന്നീ എം എൽ എ മാരുടെയും നേതൃത്വത്തിൽ മുഖ്യമന്ത്രി ഉൾപ്പടെ വിവിധ വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.
നിലവിൽ കോതമംഗലം - മൂന്നാർ വഴി ദൂരം 80 കിലോമീറ്ററാണ്. വൻ വളവുകളും കയറ്റങ്ങളും കൊണ്ട് ദുർഘടം പിടിച്ച റോഡാണിത്. എന്നാൽ കോതമംഗലം, തട്ടേക്കാട് ,കുട്ടമ്പുഴ, പൂയംകുട്ടി ,തോളൂനട, കുന്ത്രപ്പുഴ, പെരുമ്പൻകുത്ത്, ആറാംമൈൽ, വഴി മൂന്നാറിലെത്തുന്നതാണ് പഴയ രാജപാത. കോതമംഗലത്ത് നിന്ന് കേവലം 50 കിലോമീറ്റർ ദൂരം. കാര്യമായ കയറ്റങ്ങളോ വളവുകളോ ഇല്ലാത്തതാണ് രാജപാത.. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷണൻ, വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ, ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ എന്നിവരുമായി സംഘം ചർച്ചകൾ നടത്തി.. കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എസ് സതീഷ്, സി പി ഐ നേതാവ് രാമചന്ദ്രൻ, സി പി ഐ എം മൂന്നാർ ഏരിയാ സെക്രട്ടറി സ: ഇ.കെ.വിജയൻ, കോതമംഗലം ഏരിയാ കമ്മിറ്റി അംഗം കെ.കെ.ശിവൻ ഉൾപ്പടെയുള്ളവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

02/08/2021

Kothamangalam Live is an Online News Portal Aimed at Providing News and Other Information about Kothamangalam.

25/07/2021

വായനാ വസന്തം 2021
പുസ്തകപരിചയം 12
പുസ്തകം: കെ. ആർ. മീരയുടെ ഖബർ
അവതരണം: കുഞ്ഞുമോൾ ടീച്ചർ

25/07/2021

Bye-Election, Kothamangalam Live,

ടോക്യോ ഒളിമ്പിക്സിൽ ‍ഇന്ത്യയുടെ ആദ്യ മെഡല്‍🥇 🥇 വനിതകളുടെ ഭാരോദ്വഹനത്തിൽ വെള്ളിമെഡൽ നേടിയ മീരാബായ് ചാനുവിന് അഭിനന്ദനങ്ങൾ....
24/07/2021

ടോക്യോ ഒളിമ്പിക്സിൽ ‍ഇന്ത്യയുടെ ആദ്യ മെഡല്‍🥇 🥇
വനിതകളുടെ ഭാരോദ്വഹനത്തിൽ വെള്ളിമെഡൽ നേടിയ മീരാബായ് ചാനുവിന് അഭിനന്ദനങ്ങൾ..


23/07/2021

വായന പക്ഷാചരണം 2021

പുസ്തക പരിചയം: കേരള സ്ഥല വിജ്ഞാനകോശം
അവതരണം: ശ്രീ.ബാബു ഇരുമല

21/07/2021

വായന പക്ഷാചരണം 2021

പുസ്തക പരിചയം: "ലിംഗ പദവി പഠനങ്ങൾ"

എഡിറ്റർ: ഡോ. രാജേഷ് എം.ആർ.
അവതരണം: ശ്രീ. എം.ആർ. സുരേന്ദ്രൻ

21/07/2021

kothamangalam live, antony john, Ayyappan Mudi,

"പ്രോഗ്രസ്സീവ് ടെക്കീസ് " ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ ലഭ്യമാക്കി.കോതമംഗലം: കൊച്ചി ഇൻഫോപാർക്കിലെ ടെക്കികളുടെ കൂട്ടായ്മ...
21/07/2021

"പ്രോഗ്രസ്സീവ് ടെക്കീസ് " ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ ലഭ്യമാക്കി.

കോതമംഗലം: കൊച്ചി ഇൻഫോപാർക്കിലെ ടെക്കികളുടെ കൂട്ടായ്മയായ "പ്രോഗ്രസ്സീവ് ടെക്കീസ് " ഓൺ ലൈൻ പഠനത്തിനായി മൊബൈൽ ഫോൺ ലഭ്യമാക്കി. ചേലാട് ഗവൺമെന്റ് യു.പി.സ്കൂളിലെ മൂന്ന് കുട്ടികൾക്കും , പിണവൂർ ക്കുടി ഗവ: സ്കൂളിലെ നാല് കുട്ടികൾക്കുമായി നല്കിയ 7 മൊബൈൽഫോണുകൾ ആന്റണി ജോൺ MLA കുട്ടികൾക്ക് കൈമാറി. ചടങ്ങിൽപ്രോഗ്രസ്സീവ് ടെക്കീസ് പ്രതിനിധി മാഹിൻ ഷാ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്മെമ്പർ ബിനേഷ് നാരായണൻ പിണ്ടിമന ഗവ: യു.പി സ്കൂൾ PTA പ്രസിഡന്റ് അനീഷ് തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

അയിരൂർപാടത്ത് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.കോതമംഗലം : എസ് എസ് എൽ സി  പരീക്ഷയിൽ ഉന്നത ...
21/07/2021

അയിരൂർപാടത്ത് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.

കോതമംഗലം : എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഡി വൈ എഫ് ഐ അയിരൂർപാടത്ത് അനുമോദനം സംഘടിപ്പിച്ചു.അയിരൂർപാടം ജാസ് പബ്ലിക് മിനി ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.പ്രദേശത്ത് ഉന്നത വിജയം നേടിയ അൾഗ ജോമോൻ,അൽഫിയ കെ എം,ഹന്ന നിസാർ,അഭിമന്യ സുനിൽ,ഫിദ ഫാത്തിമ എ എസ്,മുഹമ്മദ് അൽഷാസ്,സാമുവൽ കെ ജോയ്,സൽമാനുൽ ഫാരിസ്,മുഹമ്മദ് യാസിൻ അബ്ബാസ്,അലൻ സാബു എന്നിവരെ അവാർഡ് നൽകി അനുമോദിച്ചു.വാർഡ് മെമ്പർ എസ് എം അലിയാർ അദ്ധ്യക്ഷനായി.ചടങ്ങിൽ ഡി വൈ എഫ് ഐ നേതാക്കളായ എം എ അൻഷാദ്,അശ്വതി അരുൺ,മുഹമ്മദ് അൻഷാദ്,അഷറഫ് അലി,ബേസിൽ യോഹന്നാൻ,സൗമ്യ സനോജ്,അരുൺ കല്ലറയ്ക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

ഓൺലൈൻ പഠനത്തിനായി കോതമംഗലം നിയോജക മണ്ഡലത്തിലെ 24 വിദ്യാർത്ഥികൾക്ക് കൂടി സ്മാർട്ട് ഫോണുകൾ കൈമാറി.കോതമംഗലം:ഓൺലൈൻ പഠനത്തിനാ...
20/07/2021

ഓൺലൈൻ പഠനത്തിനായി കോതമംഗലം നിയോജക മണ്ഡലത്തിലെ 24 വിദ്യാർത്ഥികൾക്ക് കൂടി സ്മാർട്ട് ഫോണുകൾ കൈമാറി.

കോതമംഗലം:ഓൺലൈൻ പഠനത്തിനായി കോതമംഗലം നിയോജക മണ്ഡലത്തിലെ 24 വിദ്യാർത്ഥികൾക്ക് കൂടി സ്മാർട്ട് ഫോണുകൾ നൽകി. ഫോണുകൾ ആന്റണി ജോൺ എം എൽ എ മാതാപിതാക്കൾക്ക് കൈമാറി. കവളങ്ങാട് സെൻറ് ജോൺസ് ഹൈസ്കൂളിൽ പഠിക്കുന്ന ഏഴാം ക്ലാസ്, എട്ടാം ക്ലാസ്, വിദ്യാർത്ഥികൾ, പിണ്ടിമന ടി വി ജെ ഹൈസ്കൂളിൽ പഠിക്കുന്ന ഒമ്പതാം ക്ലാസ്, പത്താം ക്ലാസ് വിദ്യാർത്ഥികൾ, മൈലൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ പഠിക്കുന്ന ഒന്നാം ക്ലാസ്, നാലാം ക്ലാസ് വിദ്യാർത്ഥികൾ, കൂവള്ളൂർ പി എം എസ് എ, യു പി സ്കൂളിൽ പഠിക്കുന്ന ആറാം ക്ലാസ് വിദ്യാർത്ഥി, വാരപ്പെട്ടി എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന ഒമ്പതാം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികൾ, മലയൻകീഴ് ഫാദർ ജെ ബി എം, യു പി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി, കോതമംഗലം സെൻറ് ജോർജ് ഹൈസ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസ്, ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ, വെണ്ടുവഴി ഗവൺമെൻറ് എൽ പി സ്കൂളിൽ പഠിക്കുന്ന നാലാം ക്ലാസ് വിദ്യാർത്ഥി, കോതമംഗലം സെൻറ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂളിൽ പഠിക്കുന്ന രണ്ട് എട്ടാം ക്ലാസ്, ഒരു ആറാം ക്ലാസ് വിദ്യാർത്ഥികൾ, കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന പ്ലസ് വൺ വിദ്യാർത്ഥി, കീരംപാറ സെൻറ് സ്റ്റീഫൻസ് ഹൈസ്കൂളിൽ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥി, അയ്യങ്കാവ് ഗവൺമെൻറ് ഹൈസ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥി, ഊന്നുകൾ ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ പഠിക്കുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥി, പൈങ്ങോട്ടൂർ സെൻറ് ജോസഫ് ഹൈസ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥി, വെളിയേൽച്ചാൽ എസ് ജെ ഹൈസ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി, കോതമംഗലം മാർ ബേസിൽ ഹൈസ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി, വാരപ്പെട്ടി ടെക്നിക്കൽ ഹൈസ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി, അടക്കം 24 വിദ്യാർത്ഥികൾക്കാണ് ഇന്ന് സ്മാർട്ട് ഫോണുകൾ നൽകിയത്. കുത്തുകുഴി സ്വദേശി നിജിൽ കാക്കനാട്ടും സുഹൃത്തുകളും ബന്ധുക്കളും ചേർന്നാണ് സ്മാർട്ട് ഫോണുകൾ സംഭാവന ചെയ്തത്.

DYFI കുറ്റിലഞ്ഞി യൂണീറ്റിന്റെ നേതൃത്വത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.കോതമംഗലം:DYFI കുറ്റി...
20/07/2021

DYFI കുറ്റിലഞ്ഞി യൂണീറ്റിന്റെ നേതൃത്വത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

കോതമംഗലം:DYFI കുറ്റിലഞ്ഞി യൂണീറ്റിന്റെ നേതൃത്വത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
ഉദ്ഘാടനം ആന്റണി ജോൺ MLA നിർവ്വഹിച്ചു.ചടങ്ങിൽ CPIM ലോക്കൽ സെക്രട്ടറി സഹീർ കോട്ടപറമ്പിൽ,K M പരീത്,വാർഡ് മെമ്പർ സുലൈഖ ഉമ്മർ,ആസിയ അലിയാർ,K M ബഷീർ,P K റഷീദ്,M U സിദ്ധീക്ക്,പ്രമോദ് എന്നിവർ പങ്കെടുത്തു.യൂണീറ്റ് പ്രിസിഡൻ്റ് ഹുസൻ അദ്ധ്യക്ഷനായി.DYFI മേഖല പ്രിസിഡൻ്റ് E S ശ്രീജിത്ത് സ്വാഗതവും, യൂണീറ്റ് അംഗം അൻഫൽ നന്ദിയും രേഖപ്പെടുത്തി.

കെ. എസ്. യു സംസ്ഥാന ജനറല്‍ സെകട്ടറി അനൂപ് ഇട്ടന്‍ നടത്തുന്ന 'നമ്മക്കും ഒരുക്കാം അവര്‍ പഠിക്കട്ടെ'  എന്ന പദ്ധതിയുടെ ഭാഗമാ...
20/07/2021

കെ. എസ്. യു സംസ്ഥാന ജനറല്‍ സെകട്ടറി അനൂപ് ഇട്ടന്‍ നടത്തുന്ന 'നമ്മക്കും ഒരുക്കാം അവര്‍ പഠിക്കട്ടെ' എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സ്മാര്‍ട്ട് ഫോണ്‍ വിതരണം നടത്തി. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയിതു. പി പി ഉതുപ്പാന്‍, എംഎസ്. എല്‍ദോസ്, അഡ്വ :സിജു എബ്രഹാം, റോയി കെ പോള്‍, ഷമീര്‍ പനക്കല്‍, പി ഏ പാദുഷ, ഷിബു സുരമ്യ, എല്‍ദോസ് കീച്ചേരി, സലിം മംഗലപ്പാറ, പി.എം. നവാസ്, അനൂപ് കാസിം, അനൂപ് ജോര്‍ജ്, ജെയിംസ് കൊറേമ്പേല്‍, ജെയിന്‍ അയനാടന്‍, ഉണ്ണി സ് നായര്‍ എം.വി. റെജി, സത്താര്‍ വട്ടക്കുടി , ചന്ദ്രു സി. നായര്‍, ഡയാന നോബി, നജീബ് റഹ്മാന്‍,വിൽ‌സൺ പിണ്ടിമന ശശി കുഞ്ഞുമോന്‍ എന്നിവര്‍ പങ്കെടുത്തു. ബിരിയാണി ചലഞ്ജ് കോര്‍ഡിനേറ്റര്‍ ഷിന്റോ തോമസിനെ ഷാള്‍ അണിയിച്ചു ആദരിച്ചു

19/07/2021

വായന പക്ഷാചരണം 2021
പുസ്തക പരിചയം: "രാമായണം"
അവതരണം: ശ്രീ. പായിപ്ര ദമനൻ

19/07/2021

kothamangalam live, covid vaccine, kothamangalam news

17/07/2021

വായന പക്ഷാചരണം 2021
പുസ്തക പരിചയം: വി കെ ജയിംസ്‌ ന്റെ "ലെയ്‌ക്ക"
അവതരണം: ഡോ കെ കെ ഷൈൻ

സമ്മാനദാനം നടത്തി.വാരപ്പെട്ടി 9ആം വാർഡ് ബിജെപി പ്രവർത്തക സമിതിയുടെ നേതൃത്വത്തിൽA+നേടിയ വാർഡിലെ എല്ലാ കുട്ടികൾക്ക് സമ്മാന...
16/07/2021

സമ്മാനദാനം നടത്തി.

വാരപ്പെട്ടി 9ആം വാർഡ് ബിജെപി പ്രവർത്തക സമിതിയുടെ നേതൃത്വത്തിൽ
A+നേടിയ വാർഡിലെ എല്ലാ കുട്ടികൾക്ക് സമ്മാനദാനം നടത്തി. സമിതി കൺവീനർ ദിപിൻ ടി എസ് ന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർ പ്രിയ സന്തോഷ്‌ പുരസ്ക്കാരം വിതരണം നടത്തി. സമിതി പ്രവർത്തകരായ രജിൻ അപ്പു, വിഷ്ണു സുപ്രൻ, പ്രദീപ്‌സി എസ്സ്, സാബു വി എസ്, ശ്രീജിത്ത്‌ എസ്, സർജിത്,, വിശ്വാസ് മോഹൻ തുടങ്ങിയവർ വീടുകളിൽ എത്തി സമ്മാനം വിതരണം ചെയ്തു.

പോത്താനിക്കാട് വീട്ടമ്മയെ കുത്തി വീഴ്ത്തി പണവും സ്വര്‍ണ്ണവുമായി കടന്നു കളഞ്ഞ പ്രതിയെ പിടികൂടി
16/07/2021

പോത്താനിക്കാട് വീട്ടമ്മയെ കുത്തി വീഴ്ത്തി പണവും സ്വര്‍ണ്ണവുമായി കടന്നു കളഞ്ഞ പ്രതിയെ പിടികൂടി

kothamangalam live, kothamangalam news,

45 വയസ്സിന് മുകളിൽ ഉള്ളവർക്ക് വാക്സിൻ: ബുക്കിംഗ് ഇന്ന് വൈകിട്ട്
16/07/2021

45 വയസ്സിന് മുകളിൽ ഉള്ളവർക്ക് വാക്സിൻ: ബുക്കിംഗ് ഇന്ന് വൈകിട്ട്

kothamangalam live, covid vaccine, kothamangalam news

പോത്താനിക്കാട് പഞ്ചായത്ത് സെക്രട്ടറിക്ക് കോവിഡ്; പഞ്ചായത്ത് ഓഫീസ് 22 ആം തിയതി വരെ അടച്ചു
16/07/2021

പോത്താനിക്കാട് പഞ്ചായത്ത് സെക്രട്ടറിക്ക് കോവിഡ്; പഞ്ചായത്ത് ഓഫീസ് 22 ആം തിയതി വരെ അടച്ചു

Pothanicad, Kothamangalamlive

ആശാ വര്‍ക്കര്‍മാരെ ഡിവൈഎഫ്‌ഐ ആദരിച്ചു
16/07/2021

ആശാ വര്‍ക്കര്‍മാരെ ഡിവൈഎഫ്‌ഐ ആദരിച്ചു

KothamangalamLive, Mobile Phone Distribution, Kothamangalam News, Kothamangalam Latest.

16/07/2021

KothamangalamLive, Antony John, News Kothamangalam, Kothamangalam latest

15/07/2021

നാളെ മുതൽ കോതമംഗലം നഗരസഭാ പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

കോതമംഗലം , തങ്കളം നാലുവരി പാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു .. അമിതവേഗതയിൽ വന്ന സ്വകാര്യവാഹനം റോഡരുകിൽ നിൽക്കുകയായിരുന...
15/07/2021

കോതമംഗലം , തങ്കളം നാലുവരി പാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു ..

അമിതവേഗതയിൽ വന്ന സ്വകാര്യവാഹനം റോഡരുകിൽ നിൽക്കുകയായിരുന്ന മധ്യവയസ്കനെ ഇടിച്ച്‌ തെറുപ്പിക്കുകയായിരുന്നു ..
ഇടിയുടെ ആഘാതത്തിൽ റോഡരുകിലെ കനത്ത കോൺക്രീറ്റ്‌ കുറ്റിയോടൊപ്പം വഴിയാത്രക്കാരനും ചിന്നി ചിതറി...
വൈകിട്ട്‌ ഏതാണ്ട്‌ 6 മണിയോടുകൂടിയായിരുന്നു സംഭവം ...

ഇളംബ്ര സ്വദേശി പുലിക്കുന്നേകുടി തങ്കപ്പനാണു (65 വയസ്സ്‌) മരണപ്പെട്ടത്

Address

Kotamangalam
686691

Telephone

+919447723804

Website

Alerts

Be the first to know and let us send you an email when Kothamangalam Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Media/News Companies in Kotamangalam

Show All

You may also like