Mollywood Entertainments

Mollywood  Entertainments An innovative approach to bring out the genuine news, and other hot n happening from the movie world around the globe.

25/07/2024
09/03/2024
നിഖിൽ ചിത്രം 'സ്പൈ'; ആവേശകരമായ ട്രെയിലർ റിലീസായിനിഖിലിന്റെ വൻ പ്രതീക്ഷയിൽ ഒരുങ്ങുന്ന നാഷണൽ ത്രില്ലർ ചിത്രം 'സ്പൈ'യുടെ ട്...
25/06/2023

നിഖിൽ ചിത്രം 'സ്പൈ'; ആവേശകരമായ ട്രെയിലർ റിലീസായി

നിഖിലിന്റെ വൻ പ്രതീക്ഷയിൽ ഒരുങ്ങുന്ന നാഷണൽ ത്രില്ലർ ചിത്രം 'സ്പൈ'യുടെ ട്രെയിലർ റിലീസായി. മണിക്കൂറുകൾ കൊണ്ട് യൂട്യൂബിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ട്രെയിലർ. മറഞ്ഞിരിക്കുന്ന കഥയും സുഭാഷ്‌ ചന്ദ്ര ബോസിന്റെ രഹസ്യങ്ങളും സംസാരിക്കുന്ന ചിത്രമായ സ്പൈ ജൂണ് 29ന് റിലീസിനൊരുങ്ങുകയാണ്. പ്രശസ്ത എഡിറ്റർ ഗാരി ബി എച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ചരൻതേജ് ഉപ്പലാപ്തി സി ഇ ഒ ആയ ഇ ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ കെ രാജശേഖർ റെഡ്ഢിയാണ് നിർമിക്കുന്നത്. കേരളത്തിൽ ചിത്രത്തിന്റെ വിതരണം E4 എന്റർടൈന്മെന്റ്‌.

ഡൽഹിയിൽ ചരിത്ര പ്രധാനമായ ഒരു സംഭവമാണ് സാക്ഷ്യം വഹിച്ചത്. രാജ് പതിൽ മെയ് 15ന് ടീസർ ലോഞ്ച് നടന്നു. ഗംഭീരമായ പ്രതികരണങ്ങളാണ് എല്ലാ ഭാഷകളിൽ നിന്നും ടീസറിന് ലഭിച്ചത്. ആമസോണും സ്റ്റാർ നെറ്റ് വർക്കും ചേർന്ന് 40 കോടിയോളം രൂപയ്ക്കാണ് നോൺ തീയേറ്റർ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. നിഖിലിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്. ചിത്രത്തിലെ ചില രംഗങ്ങൾ കാണുകയും അതിൽ ഗംഭീര അഭിപ്രായം തോന്നിയതിന് ശേഷമാണ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ഐശ്വര്യ മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുറച്ച് നാളുകൾക്ക് ശേഷം ആര്യൻ രാജേഷ് മികച്ച കഥാപാത്രത്തിലൂടെ തിരിച്ച് വരുകയാണ്. നിഖിൽ സിദ്ധാർത്ഥ, അഭിനവ് ഗോമതം, മാർക്കണ്ഡ് ദേശ്പാണ്ഡെ, ജിഷു സെൻ ഗുപ്ത, നിതിൻ മെഹ്ത, രവി വർമ്മ തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു മുഴുനീള ആക്ഷൻ സ്പൈ ത്രില്ലറാണ് ചിത്രമെന്ന് നിർമാതാവ് കെ രാജശേഖർ റെഡ്ഢി അറിയിച്ചിട്ടുണ്ട്. തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. റൈറ്റർ - അനിരുദ്ധ് കൃഷ്ണമൂർത്തി, മ്യുസിക് - ശ്രീചരൻ പകല, വിശാൽ ചന്ദ്രശേഖർ, ആർട് - അർജുൻ സുരിഷെട്ടി പി ആർ ഒ - ശബരി
https://youtu.be/_qBYRgU53CA

നിഖിൽ ചിത്രം 'സ്പൈ'; ജൂണ് 29ന് റിലീസ്നിഖിലിന്റെ വൻ പ്രതീക്ഷയിൽ ഒരുങ്ങുന്ന നാഷണൽ ത്രില്ലർ ചിത്രം 'സ്പൈ'യുടെ റിലീസ് തീയതി ...
19/06/2023

നിഖിൽ ചിത്രം 'സ്പൈ'; ജൂണ് 29ന് റിലീസ്

നിഖിലിന്റെ വൻ പ്രതീക്ഷയിൽ ഒരുങ്ങുന്ന നാഷണൽ ത്രില്ലർ ചിത്രം 'സ്പൈ'യുടെ റിലീസ് തീയതി ആദ്യം പ്രഖ്യാപിച്ച തീയതിയിൽ നിന്ന് മാറ്റിയതോടെ വല്ലാത്ത വിഷമത്തിലായിരുന്നു നിഖിൽ ആരാധകർ. മറഞ്ഞിരിക്കുന്ന കഥയും സുഭാഷ്‌ ചന്ദ്ര ബോസിന്റെ രഹസ്യങ്ങളും സംസാരിക്കുന്ന ചിത്രമായ സ്പൈ ഒടുവിൽ ജൂണ് 29ന് റിലീസിനൊരുങ്ങുകയാണ്. പ്രശസ്ത എഡിറ്റർ ഗാരി ബി എച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ചരൻതേജ് ഉപ്പലാപ്തി സി ഇ ഒ ആയ ഇ ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ കെ രാജശേഖർ റെഡ്ഢിയാണ് നിർമിക്കുന്നത്.

സിജിഐ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 4 കമ്പനികളിൽ നിന്നായി ആയിരത്തോളം സിജിഐ അനിയറപ്രവർത്തകരെ ഉപയോഗിച്ചുകൊണ്ട് വളരെ വേഗത്തിൽ ജോലികൾ പൂർത്തിയാക്കാൻ ശ്രമിക്കുകയാണ് നിർമാതാക്കൾ. നിഖിൽ തന്നെയാണ് പുതിയ റിലീസ്‌ തീയതി പ്രഖ്യാപിച്ചത്. മെഷീൻ ഗണ്ണും പിടിച്ച് നിൽക്കുന്ന നിഖിലിന്റെ ചിത്രം വൈറലാവുകയാണ്.

ഡൽഹിയിൽ ചരിത്ര പ്രധാനമായ ഒരു സംഭവമാണ് സാക്ഷ്യം വഹിച്ചത്. രാജ് പതിൽ മെയ് 15ന് ടീസർ ലോഞ്ച് നടന്നു. ഗംഭീരമായ പ്രതികരണങ്ങളാണ് എല്ലാ ഭാഷകളിൽ നിന്നും ടീസറിന് ലഭിച്ചത്.

ആമസോണും സ്റ്റാർ നെറ്റ് വർക്കും ചേർന്ന് 40 കോടിയോളം രൂപയ്ക്കാണ് നോൺ തീയേറ്റർ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. നിഖിലിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്. ചിത്രത്തിലെ ചില രംഗങ്ങൾ കാണുകയും അതിൽ ഗംഭീര അഭിപ്രായം തോന്നിയതിന് ശേഷമാണ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ഐശ്വര്യ മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുറച്ച് നാളുകൾക്ക് ശേഷം ആര്യൻ രാജേഷ് മികച്ച കഥാപാത്രത്തിലൂടെ തിരിച്ച് വരുകയാണ്. നിഖിൽ സിദ്ധാർത്ഥ, അഭിനവ് ഗോമതം, മാർക്കണ്ഡ് ദേശ്പാണ്ഡെ, ജിഷു സെൻ ഗുപ്ത, നിതിൻ മെഹ്ത, രവി വർമ്മ തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു മുഴുനീള ആക്ഷൻ സ്പൈ ത്രില്ലറാണ് ചിത്രമെന്ന് നിർമാതാവ് കെ രാജശേഖർ റെഡ്ഢി അറിയിച്ചിട്ടുണ്ട്. തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. റൈറ്റർ - അനിരുദ്ധ് കൃഷ്ണമൂർത്തി, മ്യുസിക് - ശ്രീചരൻ പകല, വിശാൽ ചന്ദ്രശേഖർ, ആർട് - അർജുൻ സുരിഷെട്ടി പി ആർ ഒ - ശബരി

തീയേറ്റർ റിലീസിന് ഒരുങ്ങി ധോണി എന്റർടൈന്മെന്റ്‌സ് ചിത്രം 'എൽ ജി എം'ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും ...
15/06/2023

തീയേറ്റർ റിലീസിന് ഒരുങ്ങി ധോണി എന്റർടൈന്മെന്റ്‌സ് ചിത്രം 'എൽ ജി എം'

ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും കന്നി നിർമാണ ചിത്രമായ 'എൽ ജി എം' നായി തമിഴ് ഇൻഡസ്ട്രിയിലെ ഓരോരുത്തരും കാത്തിരിപ്പിലാണ്. ചിത്രം തെലുഗുവിലേക്കും ഡബ് ചെയ്ത് തീയേറ്റർ റിലീസിനൊരുങ്ങുകയാണ്. ചിത്രം കേരളത്തിലും റിലീസിനെത്തും.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 'തല' ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് അ‌ക്കൗണ്ടിലൂടെ പങ്കുവെച്ചത്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാണ് ചിത്രം എത്തുന്നത്.

സമവിധായകൻ രമേശ് തമിഴ്മണിയുടെ വാക്കുകൾ ഇങ്ങനെ " നിങ്ങളുടെ ആത്മാവിനെ തൊടുന്നതിനോടൊപ്പം നിങ്ങളെ ചിരിപ്പിക്കുന്ന ചിത്രവും കൂടിയാകും എൽ ജി എം. പ്രേക്ഷകർ ചിത്രത്തിന് നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി".

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസനത്തോട് അടുക്കുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രെയിലർ ലോഞ്ചും ഉടൻ തന്നെ ഔദ്യോഗികമായി അറിയിക്കും. എം എസ് ധോണിയും ഭാര്യ സാക്ഷി ധോണിയും ചടങ്ങിൽ പങ്കെടുക്കും.

ചിത്രത്തിന്റെ ഏറ്റവും ഒടുവിൽ റിലീസായ ട്രെയിലർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒട്ടാകെ 70 ലക്ഷത്തിലധികം വ്യുസുമായി കുതിക്കുകയാണ്.

ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടെയിനറായ 'എൽ ജി എം' ൽ ഹരീഷ് കല്യാൺ, നാദിയ, ഇവാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ യോഗി ബാബു, മിർച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു. സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നൽകുന്നതും. പി ആർ ഒ - ശബരി.

ആരാധകരിൽ ആകാംക്ഷയുണര്‍ത്തി രാജ് ബി ഷെട്ടി നായകനാകുന്ന ‘ടോബി’ !   പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത ...
14/06/2023

ആരാധകരിൽ ആകാംക്ഷയുണര്‍ത്തി രാജ് ബി ഷെട്ടി നായകനാകുന്ന ‘ടോബി’ !

പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി. ഷെട്ടി നായകനായെത്തുന്ന പുതിയ ചിത്രം ‘ടോബി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നു.

‘ഗരുഡ ഗമന ഋഷഭ വാഹന’ എന്ന കൾട്ട് ക്ലാസിക് ചിത്രത്തിന് ശേഷം ലൈറ്റർ ബുദ്ധ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രം, അഗസ്ത്യഫിലിംസും കൂടി ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

രാജ് ബി. ഷെട്ടി തന്നെ തിരക്കഥ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മലയാളികൂടിയായ നവാഗത സംവിധായകൻ
ബാസിൽ എ. എൽ. ചാലക്കൽ ആണ്.
സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ‘ഒന്തു മുട്ടൈ കഥെയ്‌ ‘ , ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ കൂടിയായ പ്രവീൺ ശ്രിയാനാണ്.

രാജ് ബി ഷെട്ടി ടോബിയെന്ന കേന്ദ്രകഥാപാത്രമായും, ചൈത്ര ആചാർ, സംയുക്ത ഹെർണാഡ്‌ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലും എത്തുന്ന ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 25 ന് ആണ് തീരുമാനിച്ചിരിക്കുന്നത്.

സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്ന മലയാളികളുടെ സാന്നിധ്യം ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
മലയാളിയായ സംവിധായകൻ കൂടാതെ, സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനറായ അർഷദ് നാക്കോത്തും, സിനിമയുടെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന
ആദർശ് പാലമറ്റവും, മേക്കപ്പ് നിർവഹിച്ചിരിക്കുന്ന റോണക്സ് സേവിയറും മലയാളികളാണ്. പി ആർ ഒ - ശബരി

പിറന്നാൾ ദിനത്തിൽ ദിഷ പതാനിയുടെ ചിത്രം 'പ്രോജക്ട് - കെ' ; പ്രി ലുക്ക് പോസ്റ്റർ പുറത്ത്ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന പ്ര...
14/06/2023

പിറന്നാൾ ദിനത്തിൽ ദിഷ പതാനിയുടെ ചിത്രം 'പ്രോജക്ട് - കെ' ; പ്രി ലുക്ക് പോസ്റ്റർ പുറത്ത്

ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന പ്രഭാസ് നായകനാകുന്ന പ്രോജക്ട് കെ ഏറ്റവും
ചെലവേറിയ ഇന്ത്യൻ സിനിമയായിട്ടാണ് എത്തുന്നത്. വൈജയന്തി മൂവീസ് നിർമിക്കുന്ന അമ്പതാമത്തെ ചിത്രം കൂടിയാണ് ഇത്. നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിനായി പ്രത്യേക പ്രൊമോഷൻ ക്യാമ്പയിൻ തന്നെയാണ് നടന്നത്. 'ഫ്രം സ്ക്രാച്ച്' എന്ന പേരിൽ പ്രീ - പ്രൊഡക്ഷൻ സമയത്ത് നടന്ന വർക്കുകളുടെ വീഡിയോ പുറത്തുവിട്ടതിന് ശേഷം ഇപ്പോഴിതാ താരങ്ങളുടെ പിറന്നാൾ ദിനങ്ങളിൽ പ്രി ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുകയാണ് അണിയറപ്രവർത്തകർ.

പ്രഭാസ്, ദീപിക പദുക്കോൺ, അമിതാബ് ബച്ചൻ തുടങ്ങിയവരുടെ പ്രി ലുക്ക് പോസ്റ്റർ റിലീസുകൾക്ക് ശേഷം ദിഷ പതാനിയുടെ പിറന്നാൾ ദിനമായ ഇന്ന് പ്രി ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു ബ്രൈഡൽ വേഷത്തിൽ ദിഷ പോസ്റ്ററിൽ ഉള്ളത് കാണാം.

വേൾഡ് - ക്ലാസ് പ്രൊഡക്ഷൻ രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ നാഗ് അശ്വിൻ അത്രമേൽ സൂക്ഷമതയോടെയാണ് തിരക്കഥ സ്വീകരിക്കുന്നത്. പ്രൊഡക്ഷൻ ക്വാളിറ്റിയിലും ടെക്നിക്കൽ രീതിയിലും ചിത്രം ഇതുവരെ കാണാത്ത ഒരു മായാലോകം പ്രേക്ഷകർക്ക് മുന്നിൽ ഒരുക്കുമെന്ന് തീർച്ച.

ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് അമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ അങ്ങേയറ്റം അഭിമാനത്തോടെയാണ് ഈ ഗോൾഡൻ ജൂബിലി പ്രോജക്ട് പുറത്തുവിടുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്ത് ചിത്രം നിർമിക്കുന്നു. സംക്രാന്തി നാളിൽ ജനുവരി 12, 2024 ൽ ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ - ശബരി

തലൈവർ 170; 32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച്  രജനികാന്തും  അമിതാബ് ബച്ചനുംരജനികാന്ത് ചിത്രം തലൈവർ 170യുടെ ഏറ്റവും വലിയ അപ്പ്...
10/06/2023

തലൈവർ 170; 32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് രജനികാന്തും അമിതാബ് ബച്ചനും

രജനികാന്ത് ചിത്രം തലൈവർ 170യുടെ ഏറ്റവും വലിയ അപ്പ്‌ഡേറ്റ് പുറത്തുവരുകയാണ്. 32 വർഷങ്ങൾക്ക് ശേഷം അമിതാബ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്.

അന്താ കാനൂൻ, ഗെരാഫ്താർ, ഹം എന്ന ചിത്രങ്ങൾക്ക് ശേഷം 32 വർഷങ്ങളായി പ്രേക്ഷകർ കാത്തിരിക്കുന്ന ഒത്തുചേരലാണ് വീണ്ടും സംഭവിക്കാനായി ഒരുങ്ങുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ 2 സൂപ്പർ മെഗാതാരങ്ങൾ ഒന്നിക്കുമ്പോൾ സോഷ്യൽ മീഡിയയും ആളിക്കത്തുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത മാസം അവസാനത്തോടെ ആരംഭിക്കും. തമിഴിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിൽ മൊയ്‌ദീൻ ഭായി എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് എത്തുന്നത്. ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിൽ രജനികാന്ത് എത്തുന്നതോടെ ചിത്രത്തിന് ഇതുവരെ ഉണ്ടായിരുന്നതിനെക്കാൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.

ചുവന്ന തൊപ്പിയും കുർത്തയും ധരിച്ചാണ് രജനികാന്തിനെ പോസ്റ്ററിൽ കാണുന്നത്. താടിയും മുടിയും മീശയും സാൾട്ട് ആൻഡ് പേപ്പർ ലുക്കിലും. ഒരു കലാപത്തിനിടയിൽ നടന്ന് വരുന്ന രജനികാന്തിന്റെ പോസ്റ്റർ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. അർധരാത്രിയോടെയാണ് പോസ്റ്റർ പുറത്ത് വന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സംഗീതം - എ ആർ റഹ്മാൻ, ഛായാഗ്രഹണം - വിഷ്ണു രംഗസാമി, എഡിറ്റർ - പ്രവീണ് ഭാസ്‌കർ

മഹേഷ് ബാബു - ത്രിവിക്രം ശ്രീനിവാസ്  ടൈറ്റിൽ "ഗുണ്ടുർ കാരം"; ഗ്ലിമ്പ്സ് വീഡിയോ പുറത്ത്സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ പുതി...
01/06/2023

മഹേഷ് ബാബു - ത്രിവിക്രം ശ്രീനിവാസ് ടൈറ്റിൽ "ഗുണ്ടുർ കാരം"; ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് സൂപ്പർസ്റ്റാർ കൃഷ്ണയുടെ ചിത്രമായ മൊസഗല്ലാക്കു മൊസഗഡുവിന്റെ റി റിലീസ് പ്രദർശിപ്പിച്ച സുദർശൻ തീയേറ്ററിൽ നടന്നു. ഇത്തരത്തിലൊരു ആഘോഷം മഹേഷ് ബാബു ആരാധകർക്കിടയിൽ വൻ വരവേൽപ്പാണ് ഉയർത്തിയിരിക്കുന്നത്.

"ഗുണ്ടുർ കാരം" എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ഹൈലി ഇൻഫ്ലാമ്മബിൾ എന്ന ക്യാപ്‌ഷനോടെയാണ് ടൈറ്റിൽ വരുന്നത്. ടൈറ്റിലും ക്യാപ്‌ഷനും ആരാധകരെ ആവേഷത്തിലാഴ്ത്തിയിരിക്കുകയാണ്. കയ്യിൽ ഒരു വടിയുമായി മാസ് ഡയലോഗ് പറഞ്ഞുകൊണ്ട് രണ്ട് തീപ്പെട്ടി കൊണ്ട് ബീഡി കത്തിക്കുകയും ചെയ്യുന്ന മഹേഷ് ബാബുവിന്റെ മാസ്സ് രംഗം സ്‌ക്രീൻ പ്രസൻസ് കൊണ്ടും സ്റ്റൈൽ ലുക്ക് കൊണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

പിഎസ് വിനോദിന്റെ ക്യാമറയും എസ് തമന്റെ മ്യുസിക്കും മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന് വല്ലാത്ത ഊർജമാണ് നൽകുന്നത്. മഹേഷ് ബാബുവിന് പുതിയൊരു ട്രാൻസ്ഫോർമേഷൻ നൽകുകയാണ് സംവിധായകൻ ത്രിവിക്രം.

ഹാരിക ആൻഡ് ഹസിൻ ക്രിയേഷൻസിന്റെ ബാനറിൽ എസ് രാധാകൃഷ്ണ ( ചൈന ബാബു)നും നാഗ വംശിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഫാമിലി ഇമോഷൻസ് ചേർന്നുള്ള മാസ്സ് ആക്ഷൻ എന്റർടെയിനറായി ഒരുങ്ങുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ജോൺ എബ്രഹാം, ശ്രിലീല, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗംഭീര അഭിനേതാക്കളും മികച്ച അണിയറപ്രവർത്തകരും ചിത്രത്തിന് വേണ്ടി ഒരുമിക്കും. ദേശീയ അവാർഡ് ജേതാവായ നവിൻ നൂലി എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിൽ എ എസ് പ്രകാശ് കലാസംവിധാനം നിർവഹിക്കുന്നു. പി ആർ ഒ - ശബരി
https://youtu.be/V-n_w4t9eEU

വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്ന ആദ്യ ചിത്രം "ദി ഇന്ത്യ ഹൗസ്"; മോഷൻ വീഡിയോ പുറത്ത്രാം ചരൺ അട...
28/05/2023

വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്ന ആദ്യ ചിത്രം "ദി ഇന്ത്യ ഹൗസ്"; മോഷൻ വീഡിയോ പുറത്ത്

രാം ചരൺ അടുത്തിടെ തന്റെ പ്രൊഡക്ഷൻ ബാനർ 'വി മെഗാ പിക്‌ചേഴ്‌സ്' പ്രഖ്യാപിച്ചിരുന്നു. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷൻസുമായി സഹകരിച്ചായിരുന്നു പുതിയ ബാനർ പ്രഖ്യാപിച്ചത്. കഴിവുള്ള പുതിയ പ്രതിഭകളെ മുന്നോട്ട് കൊണ്ട് വരുന്നതിന്റെ ഭാഗമായി വി മെഗാ പിക്‌ചേഴ്‌സ് കശ്മീർ ഫയൽഡ്, കാർത്തികേയ 2 തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നൽകിയ അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്നു.

ഇരുവരും സഹകരിച്ചുള്ള ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ പുരത്തിവിട്ടിരിക്കുകയാണ്. "ദി ഇന്ത്യ ഹൗസ്" എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മികച്ച താരനിരയും അണിയറപ്രവർത്തകരും പ്രവർത്തിക്കും. നവാഗതനായ രാം വംസി കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥ, അനുപം ഖേർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. രാം ചരൻ, വി മെഗാ പിക്ചേഴ്‌സ്, അഭിഷേക് അഗർവാൾ ആർട്‌സ് എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ്‌ വീഡിയോ റിലീസ് ചെയ്തത്.

ഹൃദയസ്പർശിയായ ഒരു കഥയാകും ചിത്രം സംസാരിക്കുന്നത്. ലണ്ടനിലെ പ്രി ഇൻഡിപെൻഡൻസ് സമയത്ത് കഥ പറയുന്ന ചിത്രത്തിൽ ഇന്ത്യ ഹൗസിൽ നടക്കുന്ന ഒരു പ്രണയ കഥയാണ് സംസാരിക്കുന്നത്.

അഭിഷേക് അഗർവാളിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ബാനർ വമ്പൻ പ്രോജക്ടുകൾ അണിയറയിൽ ഒരുക്കുകയാണ്. 'വി മെഗാ പിക്ചേഴ്സുമായി' സഹകരിക്കുമ്പോൾ പ്രേക്ഷകർക്ക് ഏറ്റവും മികച്ച സിനിമാനുഭവം നൽകുക എന്നതാണ് ലക്‌ഷ്യം. വി മെഗാ പിക്‌ചേഴ്‌സിന്റെയും അഭിഷേക് അഗർവാൾ ആർട്‌സിന്റെയും പ്രോജക്ട് സിനിമ മേഖലയിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നുറപ്പ്.
പി.ആർ.ഒ- ശബരി

The biggest epic action movie in India is all set for the preproduction. Shooting commences soon.                       ...
22/05/2023

The biggest epic action movie in India is all set for the preproduction. Shooting commences soon.




Team   wishes the National Award-Winning Actor  a very Happy Birthday💥&Introducing him as the fearsome 'Vikas Malik'❤️‍🔥...
20/05/2023

Team wishes the National Award-Winning Actor a very Happy Birthday💥
&
Introducing him as the fearsome 'Vikas Malik'❤️‍🔥

Victory

The MASSIEST   1st Thunder gets Massive Reception🔥Trending  #1 on YouTube with 5M+ RT Views💥▶️youtu.be/VMSd3tfMOKM      ...
15/05/2023

The MASSIEST 1st Thunder gets Massive Reception🔥

Trending #1 on YouTube with 5M+ RT Views💥

▶️youtu.be/VMSd3tfMOKM


ഇ ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ നിഖിലിന്റെ പാൻ ഇന്ത്യൻ ചിത്രം 'സ്പൈ'; ന്യു ഡൽഹിയിൽ സുഭാഷ് ചന്ദ്ര ബോസ് സ്റ്റാച്യുവിന് സ...
15/05/2023

ഇ ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ നിഖിലിന്റെ പാൻ ഇന്ത്യൻ ചിത്രം 'സ്പൈ'; ന്യു ഡൽഹിയിൽ സുഭാഷ് ചന്ദ്ര ബോസ് സ്റ്റാച്യുവിന് സമീപം ടീസർ ലോഞ്ച് നടന്നു

നിഖിലിന്റെ വൻ പ്രതീക്ഷയിൽ ഒരുങ്ങുന്ന നാഷണൽ ത്രില്ലർ ചിത്രം 'സ്പൈ' മറഞ്ഞിരിക്കുന്ന കഥയും സുഭാഷ്‌ ചന്ദ്ര ബോസിന്റെ രഹസ്യങ്ങളും സംസാരിക്കുന്ന ചിത്രമാണ്. പ്രശസ്ത എഡിറ്റർ ഗാരി ബി എച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ചരൻതേജ് ഉപ്പലാപ്തി സി ഇ ഒ ആയ ഇ ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ കെ രാജശേഖർ റെഡ്ഢിയാണ് നിർമിക്കുന്നത്.

ഡൽഹിയിൽ ചരിത്ര പ്രധാനമായ ഒരു സംഭവമാണ് സാക്ഷ്യം വഹിച്ചത്. രാജ് പതിൽ മെയ് 15ന് ടീസർ ലോഞ്ച് നടന്നു. ചരിത്രത്തിൽ ആദ്യമായി ഈ വേദിയിൽ വെച്ച് നടക്കുന്ന ആദ്യ ടീസർ ലോഞ്ച് ചടങ്ങ് കൂടിയാണ് ഇത്.

ആമസോണും സ്റ്റാർ നെറ്റ് വർക്കും ചേർന്ന് 40 കോടിയോളം രൂപയ്ക്കാണ് നോൺ തീയേറ്റർ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. നിഖിലിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്. ചിത്രത്തിലെ ചില രംഗങ്ങൾ കാണുകയും അതിൽ ഗംഭീര അഭിപ്രായം തോന്നിയതിന് ശേഷമാണ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ജൂണ് 29ന് ചിത്രം തീയേറ്ററിൽ എത്തും.

ഐശ്വര്യ മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുറച്ച് നാളുകൾക്ക് ശേഷം ആര്യൻ രാജേഷ് മികച്ച കഥാപാത്രത്തിലൂടെ തിരിച്ച് വരുകയാണ്. നിഖിൽ സിദ്ധാർത്ഥ, അഭിനവ് ഗോമതം, മാർക്കണ്ഡ് ദേശ്പാണ്ഡെ, ജിഷു സെൻ ഗുപ്ത, നിതിൻ മെഹ്ത, രവി വർമ്മ തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു മുഴുനീള ആക്ഷൻ സ്പൈ ത്രില്ലറാണ് ചിത്രമെന്ന് നിർമാതാവ് കെ രാജശേഖർ റെഡ്ഢി അറിയിച്ചിട്ടുണ്ട്. തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. റൈറ്റർ - അനിരുദ്ധ് കൃഷ്ണമൂർത്തി, മ്യുസിക് - ശ്രീചരൻ പകല, വിശാൽ ചന്ദ്രശേഖർ, ആർട് - അർജുൻ സുരിഷെട്ടി പി ആർ ഒ - ശബരി
https://youtu.be/g3IXVhowuAo

ബ്ലോക്ക്ബസ്റ്റർ 2018 ന് ശേഷം ജൂഡ് ആന്റണി ജോസഫിന്റെ ചിത്രത്തിൽ നായകൻ നിവിൻ പോളി; ഓം ശാന്തി ഓശാനയ്ക്ക് ശേഷം നിവിൻ പോളി - ജ...
14/05/2023

ബ്ലോക്ക്ബസ്റ്റർ 2018 ന് ശേഷം ജൂഡ് ആന്റണി ജോസഫിന്റെ ചിത്രത്തിൽ നായകൻ നിവിൻ പോളി;

ഓം ശാന്തി ഓശാനയ്ക്ക് ശേഷം നിവിൻ പോളി - ജൂഡ് ആന്റണി ജോസഫ് കോംബോയിൽ എത്തുന്ന ഡ്രീം പ്രോജക്ട് വരുന്നു. ജൂഡിന്റെ ആദ്യ ചിത്രത്തിന് ശേഷം വീണ്ടും നിവിനുമായി ഒന്നിക്കുന്നു എന്നത് പ്രതീക്ഷകൾക്ക് മാറ്റ് കൂട്ടുന്നു. ഓം ശാന്തി ഓശാനയുടെ ഗംഭീര വിജയം ആവർത്തിക്കാൻ തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ തീരുമാനം. ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

2018 ൽ നിവിൻ പോളിയുടെ ഒരു മാസ് രംഗം ആദ്യം പ്ലാൻ ചെയ്തിരുന്നെന്നും പിന്നീട് അത് എടുത്ത് മാറ്റിയെന്നും ജൂഡ് ആന്റണി റിലീസിന് ശേഷമുള്ള അഭിമുഖങ്ങളിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചിത്രത്തിന്റെ വൻ വിജയത്തിന്റെ ആഘോഷങ്ങൾക്കിടയിൽ ഈ പ്രഖ്യാപനം വീണ്ടും ഒരു ബ്ലോക്ബസ്റ്റർ മലയാള സിനിമയിൽ ഉണ്ടാകുമെന്ന വൻ പ്രതീക്ഷയിലേക്കാണ്.

ഭിക്ഷക്കാരൻ 2;  മെയ് 19ന് റിലീസ്വിജയ് ആന്റണി ചിത്രം ഭിക്ഷക്കാരൻ 2 ലോകമെമ്പാടും മെയ് 19ന് റിലീസിനൊരുങ്ങുകയാണ്. ഭിക്ഷക്കാര...
12/05/2023

ഭിക്ഷക്കാരൻ 2; മെയ് 19ന് റിലീസ്

വിജയ് ആന്റണി ചിത്രം ഭിക്ഷക്കാരൻ 2 ലോകമെമ്പാടും മെയ് 19ന് റിലീസിനൊരുങ്ങുകയാണ്. ഭിക്ഷക്കാരൻ എന്ന വൻ വിജയത്തിന് ശേഷം ഒരുങ്ങുന്ന രണ്ടാം ഭാഗത്തിന് പ്രതീക്ഷകളും ഒരുപാടാണ്. കേരളത്തിൽ ചിത്രത്തിന്റെ വിതരണം E4 എന്റർടൈന്മെന്റ്‌ .

ട്രെയിലറിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഇതിനോടകം തന്നെ 3 മില്യൺ വ്യുസുമായി ട്രെയിലർ കുതിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ 7 മില്യൺ വ്യുസാണ് എല്ലാ ഭാഷകളിലെയും ട്രെയിലറുകൾ ഒരുമിച്ച് നേടിയത്. വിജയ് ആന്റണിയുടെ സ്‌ക്രീൻ പ്രെസെൻസും ത്രില്ലിങ്ങ് ട്രെയിലറും ചിത്രത്തിന് വൻ ഹൈപ്പാണ് നൽകിയിരിക്കുന്നത്.

വിജയ് ആന്റണി ഫിലിം കോർപറേഷന്റെ ബാനറിൽ ഫാത്തിമ വിജയ് ആന്റണി നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനവും അംഗീത സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്നത് വിജയ് ആന്റണിയാണ്. വിജയ് ആന്റണി നായകനാകുമ്പോൾ കാവ്യാ താപ്പർ, ഡാറ്റോ രാധ രവി, വൈ ജി മഹേന്ദ്രൻ, മൻസൂർ അലി ഖാൻ, ഹരീഷ് പേരടി, ജോണ് വിജയ്, ദേവ് ഗിൽ, യോഗി ബാബു തുടങ്ങിയ വൻ തരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബികിലി, കോയിൽ സിലയെ എന്നീ ഗാനങ്ങൾ നിതിനോടകം തന്നെ വൻ പ്രശംസ നേടി മുന്നേറുകയാണ്. ഭിക്ഷക്കാരൻ ആദ്യ ഭാഗത്തോട് നീതി പുലർത്തുന്ന തരത്തിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ ബോക്സ് ഓഫീസിൽ വൻ നേട്ടങ്ങൾ കൊയ്യാൻ ഒരുങ്ങുകയാണ് ഭിക്ഷക്കാരൻ 2.

സ്റ്റാർ നെറ്റ് വർക്കാണ് ചിത്രത്തിന്റെ ഓൾ ഇന്ത്യ സാറ്റിലൈറ്റ് റൈറ്റ്‌സ് ആൻഡ് ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ലൈൻ പ്രൊഡ്യുസർ - സാന്ദ്ര ജോണ്സൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - നവീൻ കുമാർ, പ്രൊഡക്ഷൻ മാനേജർ - കൃഷ്ണപ്രഭു, ഛായാഗ്രഹണം - ഓം നാരായണൻ, ഡി ഐ - കൗശിക് കെ എസ് , എഡിറ്റർ - വിജയ് ആന്റണി, അസോസിയേറ്റ് എഡിറ്റർ - ദിവാകർ ഡെന്നിസ് , ആർട്ട് ഡയറക്ടർ - അരു സ്വാമി, മലയാളം സംഭാഷണ രചയിതാവ് - ജോളി ഷിബു, ലിറിക്‌സ്- നന്ദു ശശിധരൻ, ഡബ്ബിങ്ങ് ഡയറക്ടർ- ഷിബു കല്ലാർ, പി ആർ ഒ - ശബരി

Address

Muvattupuzha
Koothattukulam
686662

Website

Alerts

Be the first to know and let us send you an email when Mollywood Entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category