കലികന്യൂസ്:

കലികന്യൂസ്: KALIKA NEWS@2
വാർത്തകൾ ആദ്യമേ അറിയാൻ

വൻ കഞ്ചാവുവേട്ട : ആറുകിലോ കഞ്ചാവുമായി യുവാവ് ഏനാത്ത് വെച്ച് പോലീസ് പിടിയിൽ പത്തനംതിട്ട ജില്ലാ പോലീസ് ഡാൻസാഫ് ടീമും ഏനാത്...
15/01/2025

വൻ കഞ്ചാവുവേട്ട : ആറുകിലോ കഞ്ചാവുമായി യുവാവ് ഏനാത്ത് വെച്ച് പോലീസ് പിടിയിൽ

പത്തനംതിട്ട ജില്ലാ പോലീസ് ഡാൻസാഫ് ടീമും ഏനാത്ത് പോലീസും നടത്തിയ സംയുക്തനീക്കത്തിൽ ആറുകിലോ കഞ്ചാവ് പിടിച്ചെടുത്തു. ബൈക്കിൽ കഞ്ചാവുമായെത്തിയ യുവാവിനെ സാഹസികമായി പിടികൂടി. പഴകുളം ചരിവുപറമ്പിൽ വീട്ടിൽ ബദറുദീൻ (29)ആണ് അറസ്റ്റിലായത്. കൊട്ടാരക്കര ഭാഗത്തുനിന്നും കഞ്ചാവുമായി വന്ന ബൈക്ക് ഡാൻസാഫ് സംഘവും ഏനാത്ത് പോലീസും ചേർന്ന് ഇന്നലെ രാത്രി എട്ടുമണിയോടെ ഏനാത്ത് പാലത്തിനു സമീപം സഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.പാലത്തിന് നടുവിൽ കൈകാണിച്ച് നിർത്താൻ ശ്രമിക്കവേ, ഹെൽമെറ്റ്‌ ഊരി പോലീസ് ഉദ്യോഗസ്ഥരെ അടിക്കാൻ ഇയാൾ തുനിഞ്ഞു.വളരെ ശ്രമകരമായാണ്‌ പ്രതിയെ പോലീസ് സംഘം കീഴടക്കിയത്. ബൈക്കും ഷോൾഡർ ബാഗിൽ സൂക്ഷിച്ച 6 കിലോ കഞ്ചാവും പിടിച്ചെടുത്തു. ബൈക്കിന്റെ നമ്പർ എളുപ്പം കാണാൻ സാധിക്കാത്തവിധം മറച്ച നിലയിലായിരുന്നു.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന് കിട്ടിയ രഹസ്യ വിവരം കൈമാറിയതിനെതുടർന്നായിരുന്നു പോലീസിന്റെ സംയുക്തനീക്കം. മാസങ്ങളായി പ്രതി പോലീസിന്റെ നിരന്തരനിരീക്ഷണത്തിലായിരുന്നു. നർകോട്ടിക് സെൽ ഡി വൈ എസ് പി ഉമേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.പ്രതിയെ വിശദമായി ചോദ്യം ചെയ്തു.ഏനാത്ത് പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം, പോലീസ് ഉദ്യോഗസ്ഥരായ സാജൻ പീറ്റർ, ഷൈൻ, അമൽ, യൂനുസ്, സുനിൽ, അടൂർ പോലീസ് സ്റ്റേഷനിലെ ശ്യാം എന്നിവരും, ഡാൻസാഫ് ടീമിലെ ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി.

15/01/2025

ഇരുപത്തി അഞ്ചാം വിവാഹ വാർഷിക സമ്മാനമായി ദമ്പതികൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേയ്ക്ക് സ്മാർട്ട്‌ TV സംഭാവനയായി നൽകി

ലൈംഗികാധിക്ഷേപ കേസില്‍ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയില്‍ മോചിതനാകും. പുറത്തിറങ്ങാതെ ജയില്‍ നാടകം കളിച്ചത് മാധ...
15/01/2025

ലൈംഗികാധിക്ഷേപ കേസില്‍ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയില്‍ മോചിതനാകും. പുറത്തിറങ്ങാതെ ജയില്‍ നാടകം കളിച്ചത് മാധ്യമ ശ്രദ്ധയ്ക്കു വേണ്ടിയാണെന്നാണ് കരുതുന്നത്. ഇന്നും നാടകം തുടര്‍ന്നാല്‍ ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് കാക്കനാട് ജയില്‍ അധികൃതര്‍ അറിയിച്ചു

കൊളസ്‌ട്രോള്‍ കൂടുമെന്ന് പേടിച്ച് തേങ്ങ കഴിക്കാറില്ലേ? എന്നാൽ ഇനി പേടിക്കേണ്ട, ഇങ്ങനെ ഉപയോഗിച്ചോളൂമലയാളികൾക്ക് ഒഴിവാക്ക...
15/01/2025

കൊളസ്‌ട്രോള്‍ കൂടുമെന്ന് പേടിച്ച് തേങ്ങ കഴിക്കാറില്ലേ? എന്നാൽ ഇനി പേടിക്കേണ്ട, ഇങ്ങനെ ഉപയോഗിച്ചോളൂ

മലയാളികൾക്ക് ഒഴിവാക്കാനാകാത്ത ഒന്നാണ് തേങ്ങ. കേരളത്തിലെ ഒട്ടുമിക്ക എല്ലാ ഭക്ഷണ വിഭവങ്ങളിലും തേങ്ങയുടെ സാന്നിധ്യമുണ്ടാകും. കറി, പലഹാരങ്ങള്‍ തുടങ്ങി എന്തിനും ഏതിലും തേങ്ങയ്ക്ക് സ്ഥാനമുണ്ട്. എന്നാല്‍ നമ്മുടെ ഭക്ഷണ ശീലങ്ങള്‍ ആകെ മാറി. അതിന് പ്രധാനകാരണം അസുഖങ്ങള്‍ തന്നെയാണ്. ചിട്ടയില്ലാത്ത ആഹാരക്രമീകരണങ്ങളും വ്യായാമം ഇല്ലാത്തതും ഇന്നത്തെ തലമുറയെ പല അസുഖങ്ങള്‍ക്കും അടിമകളാക്കി.

ഇന്നത്തെ കാലത്ത് ഭൂരിഭാഗം ആളുകള്‍ക്കും കൊളസ്‌ട്രോള്‍ ഉണ്ട്. പ്രായം പോലും ഈ അവസ്ഥയ്ക്ക് ഇല്ലെന്നതാണ് സത്യം. നമ്മുടെ ഭക്ഷണ രീതികളാണ് ഇതിന് പ്രധാന കാരണമാകുന്നത്. ഭക്ഷണം നിയന്ത്രിക്കുന്നതിനോടൊപ്പം വ്യായാമവും അനിവാര്യം തന്നെ. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനായി എണ്ണ ഉപയോഗം കുറയ്ക്കണമെന്നാണ് പൊതുവേ പറയാറുള്ളത്. കൊളസ്‌ട്രോള്‍ കുറയ്ക്കാനായി എണ്ണ ഉപയോഗിക്കുന്നത് കുറയ്ക്കുന്നതിനോടൊപ്പം തേങ്ങയോടും നോ പറയാറുണ്ട്. എന്നാല്‍ തേങ്ങ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കൂടുന്നതിന് കാരണമാകുമോ?

എന്നാല്‍, ഫിനോള്‍ ധാരാളമായി അടങ്ങിയിട്ടുള്ള തേങ്ങ ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. ഓക്‌സിഡേറ്റീവ് കേടുപാടുകള്‍ കുറച്ച് കോശങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നു. ഇതുവഴി ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കും.

തേങ്ങ മാത്രമല്ല, വെളിച്ചെണ്ണയും ഇതേ ഗുണം നല്‍കുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം ഉപയോഗിക്കുന്ന രീതിയിലാണ് ശ്രദ്ധിക്കേണ്ടത്. വറുത്തും പൊരിച്ചും ചൂടാക്കിയും ഇവ ഉപയോഗിക്കുമ്പോള്‍ ഗുണം നഷ്ടപ്പെടുന്നു. തേങ്ങയും വെളിച്ചെണ്ണയും ശരിയായ രീതിയില്‍ ഉപയോഗിക്കുന്നത് വഴി ശരീരത്തിലെ അഗ്നിയെ ബാലന്‍സ് ചെയ്യാന്‍ സാധിക്കുന്നു. ഇത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നത് വഴി കൊളസ്‌ട്രോള്‍ കുറയും.

മിതമായ അളവില്‍ വെളിച്ചെണ്ണ ശരീരത്തിലെത്തുന്നത് കൊളസ്‌ട്രോള്‍ കുറയുന്നതിന് വഴിവെക്കും. വറുത്തും പൊരിച്ചും ചൂടാക്കിയുമല്ലാതെ വിഭവങ്ങളില്‍ വെറുതെ ഒഴിച്ച് വെളിച്ചെണ്ണ കഴിക്കാവുന്നതാണ്. ശുദ്ധമായ വെളിച്ചെണ്ണ ശരീരത്തിലെത്തുന്നത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നുണ്ട്.

മാത്രമല്ല, തേങ്ങാപ്പാലിനേക്കാള്‍ നല്ലത് തേങ്ങ അതേ രൂപത്തില്‍ കഴിക്കുന്നതാണ്. പാലാക്കുന്ന സമയത്ത് നാരുകള്‍ കുറയുന്നു. ഇതുകൂടാതെ തേങ്ങ അരച്ച് ചേര്‍ത്ത് ഉണ്ടാക്കുന്ന വെള്ളപ്പം പോലുള്ള പലഹാരങ്ങളും നല്ലതല്ല. തേങ്ങ കറികളില്‍ വറുത്തരച്ച് ഉപയോഗിക്കുന്ന രീതിയും നല്ലതല്ല, തേങ്ങ വറുക്കുമ്പോള്‍ ജലാംശം നഷ്ടപ്പെട്ട് ആരോമാറ്റിക് പോളിസൈക്ലിക് ഹൈഡ്രോകാര്‍ബണുകള്‍ ഉണ്ടാകുന്നു.

വറുക്കുന്ന തേങ്ങ ചുവന്ന നിറമാകുന്നത് കാര്‍ബണ്‍ കോമ്പിനേഷനാണ്. ഇത് അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വറുത്തരയ്ക്കുമ്പോള്‍ തേങ്ങയുടെ ഗുണം നഷ്ടപ്പെടുക മാത്രമല്ല, കൊളസ്‌ട്രോള്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുമുണ്ട്.

വിവാഹം കഴിഞ്ഞ് ഇരുപതാം ദിവസം ഭർത്താവ് വിദേശത്തേക്ക് പോയി; അബ്ദുൽ വാഹിദിന് നിറം പ്രശ്നമായത് അതിനു ശേഷം; മലപ്പുറത്തെ ഷഹാന ...
15/01/2025

വിവാഹം കഴിഞ്ഞ് ഇരുപതാം ദിവസം ഭർത്താവ് വിദേശത്തേക്ക് പോയി; അബ്ദുൽ വാഹിദിന് നിറം പ്രശ്നമായത് അതിനു ശേഷം; മലപ്പുറത്തെ ഷഹാന മുംതാസിന്റെ മരണത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

മലപ്പുറം: കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ന്റെ മരണത്തിൽ ഭർത്താവ് അബ്ദുൽ വാഹിദിനും കുടുംബത്തിനുമെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ ഉയർത്തുന്നത് ​ഗുരുതര ആരോപണങ്ങൾ. വിവാഹത്തിന് ശേഷം നിറത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ബന്ധുക്കളും നിരന്തരം ആക്ഷേപിച്ചിരുന്നെന്നാണ് ആരോപണം. വിവാഹ ബന്ധം വേർപെടുത്താൻ നിർബന്ധിക്കുകയും ചെയ്തു. ഇതോടെ മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് ഷഹാന മുംതാസ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബന്ധുക്കൾ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാവിലെയാണ് മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് കൊണ്ടോട്ടിയിലുള്ള വീട്ടിൽ ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെനേരം വിളിച്ചിട്ടും ഷഹാന മുറി തുറക്കാത്തതിനെ തുടർന്നു അയൽവാസികൾ ഉൾപ്പെടെ എത്തി വാതിൽ വെട്ടിപ്പൊളിച്ചപ്പോൾ ഷഹാനയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും മാനസിക പീഡനം സഹിക്കാനാകാതെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് ആരോപണം. 2024 മെയ് 27ന് ആണ് ഷഹാന മുംതാസും-മൊറയൂർ സ്വദേശി അബ്ദുൽ വാഹിദും വിവാഹിതരായത്. 20 ദിവസത്തിന് ശേഷം വാഹിദ് വിദേശത്തേക്ക് പോയി. പിന്നീടാണ് പെൺകുട്ടിയെ മാനസിക സംഘർഷത്തിലാക്കുന്ന നിലപാട് അബ്ദുൽ വാഹിദിൽ നിന്നുണ്ടായതെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു.

വിദേശത്ത് പോയതിന് ശേഷമാണ് കുട്ടിയുടെ നിറം പ്രശ്നമാണെന്ന് പറഞ്ഞ് ഭർത്താവ് അബ്ദുൽ വാഹിദ് വിളിച്ചതെന്ന് ഷഹാന മുംതാസിൻ്റെ ബന്ധുവായ അബ്ദുൾ സലാം വെളിപ്പെടുത്തി. ഷഹാനയുടെ നിറം തനിക്ക് പ്രശ്നമാണെന്നും ഇം​ഗ്ലീഷ് സംസാരിക്കാനറിയില്ലെന്നും ഭർത്താവ് കുറ്റപ്പെടുത്തിയെന്ന് ഷഹാനയുടെ ബന്ധു പറഞ്ഞു. 20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഇതിൽ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭർത്താവിനെ കിട്ടില്ലേയെന്നും പെൺകുട്ടിയുടെ മുന്നിൽ വെച്ച് ഭർതൃ മാതാവ് ചോദിച്ചു. മകനെ തിരുത്തേണ്ട ഉമ്മയാണ് ഇത് ചോദിച്ചത്. കുറേ ദിവസം വിളിക്കാതിരിക്കുന്നത് പെൺകുട്ടിക്ക് മാനസിക സംഘർഷമുണ്ടാക്കി. ഒന്ന് തന്നെ വിളിക്കൂ എന്ന് ചോദിച്ച് ഒരു നൂറ്റമ്പത് തവണയെങ്കിലും മെസേജ് അയച്ചത് ഷഹാന കാണിച്ചു തന്നിരുന്നുവെന്നും ബന്ധു പറഞ്ഞു.

വിവാഹ ബന്ധം വേർപ്പെടുത്താൻ ഭർത്താവ് നിർബന്ധിച്ചതിലെ മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്നാണ് മാതാപിതാക്കളും ആരോപിക്കുന്നത്. വിവാഹ ബന്ധം വേർപ്പെടുത്താൻ ഭർത്താവ് നിർബന്ധിച്ചിരുന്നു. ഭർത്താവിൻറെ മാതാപിതാക്കളും അതിന് കൂട്ടു നിന്നു. നിറം കുറവെന്നും, ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നതുമായിരുന്നു യുവതിക്കെതിരെ ഭർത്താവും വീട്ടുകാരും നിരന്തരം ആരോപിച്ചിരുന്ന കുറ്റം. നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെയാണ് ഷഹാന മുംതാസ് തൂങ്ങിമരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.

50 ക്രിസ്ത്യൻ കുടുംബങ്ങൾ ഹിന്ദുമതം സ്വീകരിച്ചു; മാംസാഹാരവും മദ്യവും ഉപേക്ഷിക്കുമെന്നും പ്രതിജ്ഞഅലിഗഡ്: 50 ക്രിസ്ത്യൻ കുട...
15/01/2025

50 ക്രിസ്ത്യൻ കുടുംബങ്ങൾ ഹിന്ദുമതം സ്വീകരിച്ചു; മാംസാഹാരവും മദ്യവും ഉപേക്ഷിക്കുമെന്നും പ്രതിജ്ഞ

അലിഗഡ്: 50 ക്രിസ്ത്യൻ കുടുംബങ്ങൾ ഹിന്ദുമതം സ്വീകരിച്ചു. ഉത്തർപ്രദേശിലെ ഇഗ്ലാസ് ഗ്രാമത്തിലാണ് സംഭവം. വർഷങ്ങൾക്ക് മുൻപ് മതം മാറി ക്രിസ്തുമതം സ്വീകരിച്ചവരാണ് ഇപ്പോൾ ​ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയിരിക്കുന്നത്. ഗാർഗി കന്യാ ഗുരുകുലവും അഗ്നി സമാജവും സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്താണ് 50 കുടുംബങ്ങളും ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയത്.

യാഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഇനി സനാതനധർമ്മത്തിനൊപ്പം ജീവിക്കുമെന്നും സസ്യേതര ഭക്ഷണം, മദ്യം, അശ്ലീല വസ്തുക്കൾ എന്നിവ ഉപേക്ഷിക്കുമെന്നും ഇവർ പ്രതിജ്ഞയെടുത്തു. തങ്ങളുടെ തെറ്റ് മനസിലായെന്നും പറഞ്ഞ് ഇവർ സനാതനധർമ്മ കീ ജയ് വിളിയോടെയാണ് പരിപാടിയിൽ പങ്കെടുത്തത്. തങ്ങളുടെ സാംസ്‌കാരിക വ്യക്തിത്വം പുനഃസ്ഥാപിക്കുമെന്നും ഇവർ പ്രതിജ്ഞയെടുത്തു.

കുറച്ചുകാലം മുമ്പാണ് ഇവർ ക്രിസ്തുമതം സ്വീകരിച്ചത്. ഗ്രാമത്തിൽ ക്രിസ്ത്യൻ പാസ്റ്റർമാർ നടത്തിയ പ്രാർത്ഥനാ യോഗങ്ങളിൽ ഇവർ പങ്കെടുത്തിരുന്നു. ജോലിയും പണവും വാഗ്ദാനം ചെയ്താണ് മിഷനറിമാർ ഇവരെ ക്രിസ്തുമതത്തിലേക്കെത്തിച്ചതെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. എന്നാൽ, മതംമാറിയതിന് ശേഷം വാ​ഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല. തട്ടിപ്പ് മനസിലാക്കിയ ഇവർ ഏറെക്കാലമായി തങ്ങളുടെ സ്വന്തം മതത്തിലേയ്‌ക്ക് മടങ്ങാനുള്ള തീരുമാനത്തിലായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തൃണമൂലിലൂടെ യുഡിഎഫിലേക്കെന്ന പി വി അൻവറിന്റെ മോ​ഹം നടക്കുമോ? തണുപ്പൻ പ്രതികരണവുമായി യുഡിഎഫ് നേതൃത്വംതിരുവനന്തപുരം: തൃണമൂ...
15/01/2025

തൃണമൂലിലൂടെ യുഡിഎഫിലേക്കെന്ന പി വി അൻവറിന്റെ മോ​ഹം നടക്കുമോ? തണുപ്പൻ പ്രതികരണവുമായി യുഡിഎഫ് നേതൃത്വം

തിരുവനന്തപുരം: തൃണമൂൽ കോൺ​ഗ്രസിലൂടെ യുഡിഎഫിലേക്കെന്ന പി വി അൻവറിന്റെ മോ​​ഹം സഫലമാകുമോ എന്നുറ്റുനോക്കി രാഷ്ട്രീയ കേരളം. നിയമസഭാം​ഗത്വം രാജിവെക്കുകയും നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷവും യുഡിഎഫ് നേതൃത്വം അൻവറിനെ മുന്നണിയിലേക്ക് സ്വാ​ഗതം ചെയ്യാൻ തയ്യാറായിട്ടില്ല. പി വി അൻവറിനെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ തിടുക്കപ്പെട്ട് ചർച്ചകൾ വേണ്ടെന്ന നിലപാടിലാണ് കോൺ​ഗ്രസ് നേതാക്കൾ. ലീ​ഗ് നേതൃത്വത്തിനും അൻവറിന്റെ മുന്നണി പ്രവേശനത്തോട് താത്പര്യമില്ലെന്നാണ് സൂചന.

അൻവർ സി.പി.എമ്മിൽനിന്ന് തെറ്റിപ്പിരിഞ്ഞതോടെ നിലമ്പൂർ നിയമസഭാ മണ്ഡലം പിടിക്കാനാകുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. അതേസമയം, അൻവറിനെ കൂടെകൂട്ടിയാൽ അൻവർ മുമ്പ് യുഡിഎഫ് നേതാക്കൾക്കെതിരെ നടത്തിയിട്ടുള്ള ആരോപണങ്ങൾ തിരിച്ചടിയായേക്കാമെന്നും നേതാക്കൾ ഭയക്കുന്നുണ്ട്. അൻവറിന്റെ കാര്യത്തിൽ കോൺഗ്രസ് തീരുമാനമെടുക്കട്ടെയെന്ന തന്ത്രപരമായ നിലപാടാണ് മുസ്‌ലിംലീഗിന്റേത്. അൻവർ യു.ഡി.എഫിലെത്തിയാൽ സീറ്റ് കണ്ടെത്തേണ്ട ചുമതലയും കോൺഗ്രസിനാണെന്ന നിലപാടും ലീഗിനുണ്ട്.

അതേസമയം, വ്യക്തമായ ലക്ഷ്യത്തോടെയാണ് അൻവർ തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നത്. സിപിഎമ്മിനെതിരെ നേരിട്ട് പൊരുതുന്ന പാർട്ടിയാണ് തൃണമൂൽ. പശ്ചിമ ബം​ഗാളിൽ സിപിഎമ്മിന്റെ ആധിപത്യത്തിന് അന്ത്യം കുറിച്ചത് തൃണമൂൽ കോൺ​ഗ്രസാണ്. ദേശീയ തലത്തിൽ ഇന്ത്യ സഖ്യത്തിന്റെ ഭാ​ഗം കൂടിയാണ് തൃണമൂൽ. അതിനാൽ കേരളത്തിൽ യുഡിഎഫിന്റെ ഭാ​ഗമാകാൻ മറ്റു തടസ്സങ്ങളില്ലെന്നും അൻവർ കണക്കുകൂട്ടുന്നു.

പ്രസ് ക്ല്ബ് ജേണലിസം ഡിപ്ലോമ : സ്‌നേഹ എസ് നായര്‍ക്ക് ഒന്നാം റാങ്ക്തിരുവനന്തപുരം: പ്രസ് ക്ലബ്ബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട...
15/01/2025

പ്രസ് ക്ല്ബ് ജേണലിസം ഡിപ്ലോമ : സ്‌നേഹ എസ് നായര്‍ക്ക് ഒന്നാം റാങ്ക്

തിരുവനന്തപുരം: പ്രസ് ക്ലബ്ബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഫലം പ്രഖ്യാപിച്ചു. ആറ്റിങ്ങൽ സ്വദേശി സ്‌നേഹ എസ്.നായര്‍ക്കാണ് ഒന്നാം റാങ്ക്.

14/01/2025

കൊല്ലം ചടയമംഗലം ശ്രീ കുഞ്ഞയ്യപ്പ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര

കാമ പൂർത്തീകരണത്തിനായി സ്വന്തം മകളെയും ഭർതൃമാതാവിനെയും കൊന്നുതള്ളാൻ കൂട്ടുനിന്നു; പിഞ്ചുകുഞ്ഞിന്റെ ചേതനയറ്റ ശരീരം കാണാൻപ...
14/01/2025

കാമ പൂർത്തീകരണത്തിനായി സ്വന്തം മകളെയും ഭർതൃമാതാവിനെയും കൊന്നുതള്ളാൻ കൂട്ടുനിന്നു; പിഞ്ചുകുഞ്ഞിന്റെ ചേതനയറ്റ ശരീരം കാണാൻപോലും കൂട്ടാക്കാത്ത ക്രൂരത; അനുശാന്തിയുടെ കാഴ്ച്ച നഷ്ടമായത് പൊലീസ് അതിക്രമത്തിലല്ലെന്ന് സംസ്ഥാന സർക്കാർ

മൂന്നര വയസ്സായ മകളെയും ഭർതൃ മാതാവിനെയും വെട്ടിക്കൊല്ലപ്പെടുത്താൻ കാമുകന് ഒത്താശ ചെയ്ത അനുശാന്തിയുടെ ജാമ്യഹർജി തള്ളമെന്ന് സംസ്ഥാന സർക്കാർ. ആറ്റിങ്ങൾ ഇരട്ടക്കൊലപാതക കേസിലെ രണ്ടാം പ്രതിയായ അനുശാന്തിയുടെ ശിക്ഷ റദ്ദാക്കരുതെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കേരളം നടുങ്ങിയ ആറ്റിങ്ങൾ ഇരട്ടക്കൊലക്കേസിൽ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് കേരളത്തിനായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. കുറ്റകൃതൃവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. പൊലീസ് അതിക്രമത്തിൽ കണ്ണിന് കാഴ്ച്ച നഷ്ടമായെന്ന എന്ന ആരോപണം വ്യാജമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കാഴ്ച നഷ്ടമായത് പൊലീസ് അതിക്രമത്തിലെന്ന വാദം കോടതിയുടെ ദയ ലഭിക്കാനാണെന്നാണ് സംസ്ഥാനത്തിന്റെ വാദം. പ്രതിയുടെ ശിക്ഷ റദ്ദാക്കരുതെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

അനു ശാന്തിയുമായി ഗൂഢാലോചന നടത്തി കേസിലെ ഒന്നാം പ്രതി നിനോ മാത്യ അനുശാന്തിയുടെ മൂന്നര വയസ്സായ മകളെയും ഭർതൃ മാതാവിനെയും വെട്ടിക്കൊല്ലപ്പെടുത്തിയെന്നാണ് കേസ്. 2014 ഏപ്രിൽ 16നായിരുന്നു സംഭവം. വിചാരണക്കോടതി നിനോ മാത്യുവിന് വിധിച്ച വധ ശിക്ഷ 25 വർഷം തടവായി കുറച്ച ഹൈക്കോടതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശരിവയ്ക്കുകയായിരുന്നു.

കേരളം നടുങ്ങിയ ക്രൂരത

2014 ഏപ്രിൽ 16നാണ് അനുശാന്തിയുടെ മകൾ, ഭർതൃമാതാവ് എന്നിവരെ വീട്ടിൽക്കയറി നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തിയത്. ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗം തുഷാറത്തിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), ചെറുമകൾ സ്വാസ്തിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കണ്ണു ചികിൽസയ്ക്കായി അനുശാന്തിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.

നിർണായക തെളിവായത് ഫോൺ സന്ദേശങ്ങൾ

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ നിർണായകമായതു സഹപ്രവർത്തകരും കമിതാക്കളുമായിരുന്ന നിനോ മാത്യുവും അനുശാന്തിയും തമ്മിൽ കൈമാറിയ ഫോൺ സന്ദേശങ്ങളാണ്. ടെക്നോപാർക്കിലെ ഡയമെൻഷ്യൻ എന്ന ഐടി സ്ഥാപനത്തിലെ പ്രോജക്ട് മാനേജറായിരുന്നു നിനോ. അനുശാന്തി ടീം ലീഡറും.

ഒത്തുചേരുന്നതിനു ഭർത്താവും മകളും തടസ്സമാകുമെന്നതിനാൽ കാമുകനുമായി ഗൂഢാലോചന നടത്തി കൊലപാതകത്തിനു പ്രേരിപ്പിച്ചു എന്നതാണ് അനുശാന്തിയുടെ പേരിലുള്ള കുറ്റമായി പ്രോസിക്യൂഷൻ കണ്ടെത്തിയത്. കൊലപാതക ആസൂത്രണത്തിന്റെ ഭാഗമായി ഇരുവരും കൈമാറിയ അനവധി സന്ദേശങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.

അനുശാന്തിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു നിനോ മാത്യു അയച്ച സന്ദേശം 2014 ഏപ്രിൽ നാലിനു ഭർത്താവ് ലിജീഷ് കണ്ടതോടെ വീട്ടിൽ വഴക്കായി. തുടർന്ന് ഏറെ ഗൂഢാലോചനയ്ക്കു ശേഷമാണു 12 ദിവസത്തിനു ശേഷം 16ന് ഉച്ചയ്ക്കു 12.30നു കൊലപാതകം നടത്തിയതെന്നു പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. അതിൽ നിന്ന്: സംഭവദിവസം നിനോ മാത്യു രാവിലെ 10.45ന് ഓഫിസിൽ നിന്നിറങ്ങി. ആരു ചോദിച്ചാലും ചിട്ടി പിടിക്കാൻ പോയതാണെന്നു പറയാൻ അനുശാന്തിയെ ഏൽപിച്ചു. അറ്റം മുറിച്ചു മാറ്റിയ ബെയ്സ്ബോൾ സ്റ്റിക്, വെട്ടുകത്തി, മുളകുപൊടി, രക്തം തുടയ്ക്കാനുള്ള തോർത്ത് എന്നിവ ലാപ്ടോപ് ബാഗിൽ കരുതി.

കഴക്കൂട്ടത്തു കടയിൽ നിന്നു പുതിയ ചെരുപ്പ് വാങ്ങി. തുടർന്ന് ആറ്റിങ്ങലിൽ ലിജീഷിന്റെ വീട്ടിലെത്തി. ആ സമയം ലിജീഷ് പുറത്തായിരുന്നു. വീട്ടിൽ കയറി ഓമനയോടു ലിജീഷിന്റെ സുഹൃത്താണെന്നും വിളിച്ചുവരുത്താനും ആവശ്യപ്പെട്ടു. ഓമന ഫോണിൽ സംസാരിച്ചുകഴിഞ്ഞയുടൻ ബെയ്സ്ബോൾ സ്റ്റിക് കൊണ്ടു തലയിൽ അടിച്ചുവീഴ്ത്തി. ഓമനയുടെ കയ്യിൽ നിന്നു താഴെവീണ സ്വസ്തികയെയും അത്തരത്തിൽ കൊലപ്പെടുത്തി. കവർച്ചയ്ക്കു വേണ്ടിയുള്ള കൊല എന്നു വരുത്താൻ ഇവരുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ അപഹരിച്ചു.

അരമണിക്കൂർ കഴിഞ്ഞു ലിജീഷ് എത്തിയപ്പോൾ വീട് അകത്തുനിന്നു കുറ്റിയിട്ടിരിക്കുകയായിരുന്നു. പിറകുവശത്തു നോക്കി തിരികെയെത്തിയപ്പോൾ വാതിൽ അൽപം തുറന്നിട്ടിരിക്കുന്നതായി കണ്ടു. അകത്തേക്കു കയറിയപ്പോൾ മറഞ്ഞുനിന്ന നിനോ മാത്യു കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം ലിജീഷിനെ വെട്ടി. തലയിലും കാതിലും വെട്ടേറ്റ ലിജീഷ് അലറിവിളിച്ചു പുറത്തേക്കോടി. നിനോ പിൻവശത്തെ മതിൽചാടി ഓടി ബസിൽ കയറി രക്ഷപ്പെട്ടു. അന്നു മൂന്നരയോടെ അനുശാന്തിയുടെ സഹോദരൻ അനൂപ് ടെക്നോപാർക്കിൽ എത്തിയപ്പോൾ ഒന്നും സംഭവിക്കാത്തപോലെ അനുശാന്തി മാമത്തെ വീട്ടിലേക്കു പോയി. കുഞ്ഞിന്റെ മൃതദേഹം കാണുന്നതിനോ ഭർത്താവിനെ ആശുപത്രിയിൽ കാണുന്നതിനോ അവർ തയാറായില്ല. അന്നു രാത്രി ഒൻപതോടെ തന്നെ നിനോ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അയാളെ ചോദ്യം ചെയ്തും മൊബൈൽ ഫോൺ പരിശോധിച്ചും അനുശാന്തിയുടെ പങ്കും വ്യക്തമായി. രാത്രി പതിനൊന്നോടെ അനുശാന്തിയെയും അറസ്റ്റ് ചെയ്തു. കുഞ്ഞിനെ സംസ്കാരത്തിനു മുൻപു കാണണോ എന്നു പൊലീസ് ചോദിച്ചപ്പോൾ വേണ്ട എന്നായിരുന്നു അനുശാന്തിയുടെ മറുപടി.

തെളിവുകൾ ശക്തം

അഞ്ചര മാസത്തോളം നീണ്ട കേസിന്റെ വിചാരണയിൽ 49 സാക്ഷികളെ വിസ്തരിച്ചു. 85 രേഖകളും 41 തൊണ്ടിമുതലും കോടതി തെളിവായി സ്വീകരിച്ചു. 2015 സെപ്റ്റംബർ എട്ടിനാണു പ്രതികൾക്കു കോടതി കുറ്റപത്രം നൽകിയത്. ഒക്ടോബർ 12നു വിചാരണ തുടങ്ങി. ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയിൽ നിന്നു ഫൊറൻസിക് ലാബ് മുഖാന്തരം ശാസ്ത്രീയമായി വീണ്ടെടുത്ത ദൃശ്യങ്ങളും സന്ദേശങ്ങളും അടച്ചിട്ട കോടതിമുറിയിൽ പ്രദർശിപ്പിച്ചു തെളിവാക്കിയിരുന്നു. കൊലപാതകത്തിനു മുൻപു നിനോ ചെരുപ്പ് വാങ്ങുന്നത് ആ കടയിൽ സിസിടിവിയിൽ പതിഞ്ഞതും തെളിവായി സ്വീകരിച്ചു. മൂന്നു മിനിറ്റുകൾക്കുള്ളിലാണു നിനോ മാത്യു കടയിൽ വന്നു ചെരുപ്പ് വാങ്ങി പോയത്.

അനുശാന്തിയുടെ സഹോദരൻ അനൂപ് കൂറുമാറിയതായി പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു. സംഭവസമയത്ത് ഒന്നാം പ്രതി അമ്മയോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നുവെന്നാണു കോടതിയിൽ പറഞ്ഞത്. എന്നാൽ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ല.

വില്ലനായി എസ്എംഎസ്

ഐ വിൽ നോട്ട് ലെറ്റ് എനിതിങ് ബിറ്റ്‍വീൻ അസ് –നിനോ മാത്യു അനുശാന്തിക്ക് അയച്ച ഈ ഫോൺ സന്ദേശമാണ് അരുംകൊലയിലേക്കു തുടക്കമിട്ടത്. ഈ സന്ദേശം അനുശാന്തി ഹൃദയത്തിൽ പകർത്തിയെന്നു മാത്രമല്ല, തങ്ങളുടെ ബന്ധത്തിനു തടസ്സമാകുന്നവരെ ഒഴിവാക്കാനും തീരുമാനിച്ചു.

2014 ജനുവരിയിൽ തന്നെ തുഷാരം വീടിന്റെ സിറ്റൗട്ട്, അകത്തെ മുറികളുടെയും അടുക്കളയുടെയും വാതിലുകളുടെ ദൃശ്യങ്ങൾ, മുറികളുടെ ഫോട്ടോകൾ, ലിജീഷിനെ വെട്ടിക്കൊലപ്പെടുത്താൻ നിനോ മാത്യു മറഞ്ഞുനിന്ന വാതിലിന്റെ അടച്ചിട്ടതും തുറന്നിട്ടതുമായ ദൃശ്യങ്ങൾ, ഹാളിന്റെ 360 ഡിഗ്രി ഫോട്ടോകൾ, പിറകുവശത്തെ ഇടറോഡിലൂടെ ബസ് സ്റ്റോപ്പിലേക്കുള്ള വഴി എന്നിവയെല്ലാം അനുശാന്തി മൊബൈലിൽ പകർത്തി നിനോ മാത്യുവിനു മുൻകൂട്ടി നൽകിയിരുന്നു. കേസിലെ ആസൂത്രണവും ഗൂഢാലോചനയും തെളിയിക്കാൻ ഇതു നിർണായക തെളിവായി. ലാപ്ടോപ്, ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ എന്നിവയിൽ നിന്നു ഫൊറൻസിക് ലാബ് അധികൃതർ കണ്ടെത്തിയ തെളിവും നിർണായകമായി.

ലിജീഷ് ഏക ദൃക്സാക്ഷി

2007 ഡിസംബർ ആറിനായിരുന്നു അനുശാന്തിയും ലിജീഷും തമ്മിലുള്ള വിവാഹം. ഇവരുടെ ഏക മകളായ സ്വസ്തികയെയാണ് അനുശാന്തിയുടെ കാമുകൻ നിനോ മാത്യു കൊലപ്പെടുത്തിയത്. നിനോ മാത്യുവിന്റെ മുളകുപൊടിയേറ് ലക്ഷ്യം തെറ്റിയതും കഴുത്തിൽ വെട്ടേറ്റിട്ടും തലച്ചോറിലേക്കുള്ള ഞരമ്പിനു മുറിവേൽക്കാതിരുന്നതുമാണ് ലിജീഷിന്റെ ജീവൻ രക്ഷിച്ചത്. സംഭവസ്ഥലത്തു തന്നെ നിനോ മാത്യുവിനെ ലിജീഷ് തിരിച്ചറിഞ്ഞു.

കൊലപാതകം ഇവർ ആസൂത്രണം ചെയ്തതും ഹൈടെക്കായി

എന്തിനും ഏതിനും ഒരു പ്രൊജക്ടും അതിന് കൃത്യമായ ആസൂത്രണവും ഉണ്ടാകും എന്നതാണ് ടെക്‌നോപാർക്കിലെ ജോലിയുടെ സവിശേഷത. ഈ പ്രൊജക്ടിന് അനുസരിച്ച് ഓരോരുത്തരും അവരുടെ ജോലികൾ ചെയ്തു തീർക്കണം. ഇങ്ങനെ മികച്ച പ്രൊജക്ടുകൾ കൃത്യസമയത്ത് തീർപ്പാക്കി എല്ലാവരുടെയും കൈയടി നേടിയ വ്യക്തിത്വമാണ് ആറ്റിങ്ങൽ ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി നിനോ മാത്യു. സ്വന്തം കുഞ്ഞിനെയും ഭർത്താവിനെയും കൊലപ്പെടുത്താൻ അനുശാന്തി കാമുകനായ നിനോ മാത്യുവും ചേർന്ന് ഇത്തരത്തിൽ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. ഹൈടെക്കായി തന്നെയായിരുന്നു കൊലപാതകം ഇവർ ആസൂത്രണം ചെയ്തതും. വാട്‌സ് ആപ്പും സ്മാർട്ട് ഫോണും ഉപയോഗിച്ചായിരുന്നു അരുംകൊല പ്ലാൻ ചെയ്യാൻ ഇവർ ഉപയോഗിച്ചു.

ആദ്യാവസാനം ഒരു ക്രൈം ത്രില്ലറുപോലെയായിരുന്നു അരും കൊലയുടെ ആസൂത്രണം. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച സമയം മുതൽ ഒരോ നിമിഷവും കൊലപാതകം കൗണ്ട് ഡൗൺ ചെയ്യപ്പെടുകയായിരുന്നു. ഭർത്താവിനെയും മകളെയും ഇല്ലാതാക്കി സുഖജീവിതത്തെപ്പറ്റിയുള്ള സ്വപ്നങ്ങളിൽ അവർ എല്ലാം മറന്നു. ഓമനയുടെയും സ്വാസ്തികയെയും തലതല്ലിപിളർന്നും ഗളച്ഛേദം നടത്തിയും ക്രൂരമായി കൊലപ്പെടുത്തും വരെ ഒരു ചുവടുപോലും പിഴയ്ക്കാത്ത ആസൂത്രണമായിരുന്നു ഇവരുടേത്.

ഒരോ ദിവസവും അസംഖ്യമായ വാട്ട്‌സ് ആപ് സന്ദേശങ്ങൾ, എസ്.എം.എസുകൾ, ഫോൺ കോളുകൾ, അനുശാന്തിയും നിനോ മാത്യുവും തമ്മിലുള്ള വഴിവിട്ട ജീവിതത്തിന്റെ നേർക്കാഴ്ചകളായ 300 ലധികം വീഡിയോ ക്ലിപ്പിംഗുകൾ. കൊലപാതകത്തിലേക്ക് വെളിച്ചം വീശുന്ന നിർണായക തെളിവുകളായി കോടതിമുറിയിൽ അവ വിചാരണ ചെയ്യപ്പെട്ടു. കൊലപാതകത്തിൽ പിടിക്കപ്പെടുംവരെ ടെക്‌നോ പാർക്കിലെ കമ്പനിയിൽ നിന്ന് വീട്ടിലെത്തിയാൽ അനുശാന്തിയുടെ ഓരോ ചലനങ്ങളും സെക്കന്റ് ബൈ സെക്കന്റായി നിനോ മാത്യൂ അപ്പപ്പോൾ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വാട്ട്‌സ് ആപ് ചാറ്റിലെ സന്ദേശങ്ങൾ. നേരും പുലരും മുതൽ ഉറങ്ങുംവരെ ഓരോ നിമിഷവും ഫോണിലൂടെ പരസ്പരം അറിഞ്ഞ അവർ അതോടൊപ്പം നിമിഷങ്ങൾ എണ്ണി കൊലപാതകത്തിന്റെ സ്‌കെച്ചും പ്ലാനും അണിയറയിലൊരുക്കി. ഒടുവിൽ കൊലപാതകം നടപ്പിലാക്കിയപ്പോൾ പൊലീസിനെ സഹായകമായതും ഈ ഡിജിറ്റൽ തെളിവുകളാണ്.

കോടതിയിൽ നടന്ന വിചാരണ

ആറ്റിങ്ങൽ ഡിവൈ.എസ്‌പിയായിരുന്ന പ്രതാപൻനായരുടെ നേതൃത്വത്തിൽസിഐ അനിൽകുമാർ നടത്തിയ അന്വേഷണമാണ് പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ കേസിലെ സ്‌പെഷ്യൽ പബൽക്ക് പ്രോസിക്യൂട്ടർ വിനീത് കുമാറിനെ സഹായിച്ചത്. കൊലപാതകം നടന്ന് രണ്ടുവർഷത്തിനുള്ളിൽ അഞ്ചുമാസം നീണ്ട വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി.ഷെർസി പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മരണത്തിന്റെ വായിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പ്രധാന സാക്ഷി കെ.എസ്.ഇ.ബി അസി. എൻജിനീയറായ ലിജേഷുൾപ്പെടെയുള്ളവരുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും സാഹചര്യങ്ങളുമാണ് കേസിൽ നിർണായകമായത്.

അന്വേഷണ ഉദ്യാഗസ്ഥരുൾപ്പെടെ 49 സാക്ഷികൾ, 41 തൊണ്ടിമുതലുകൾ, 85 രേഖകൾ എന്നിവയ്‌ക്കൊപ്പം വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകളും കേസിൽ തെളിവായി. നിനോമാത്യുവിന്റെയും അനുശാന്തിയുടെയും മൊബൈൽ ഫോണുകളിൽ നിന്ന് കണ്ടെത്തിയ എസ്.എംഎസുകളും വാട്ട് സ് ആപ്ചാറ്റുകളും ഫോറൻസിക് അസിസ്റ്റന്റ് ഡയറക്ടർ ഷാജിയുടെ സഹായത്തോടെ തിരിച്ചറിഞ്ഞ ലാപ് ടോപ്പിലെ 300 ലധികം വീഡിയോ ക്ലിപ്പിംഗുകളും കേസിൽ നിർണായകമായി. കൊലപാതകത്തിന്റെ വഴികൾ ഒന്നൊന്നായി വ്യക്തമാക്കുന്ന സംസാരിക്കുന്ന തെളിവുകളാണ് പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സഹായകമായത്.

കാമ പൂർത്തീകരണത്തിനാണ് പ്രതികൾ പിഞ്ച് കുഞ്ഞിനെയും വൃദ്ധയേയും കൊലപ്പെടുത്തിയതെന്ന് കോടതി വിധിപ്രസ്താവത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. സൗദി അറേബ്യയിൽ ലഭിക്കുന്ന മുഴുവൻ സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിച്ചു കഴുകിയാലും പ്രതികളുടെ കൈയിലെ ദുർഗന്ധം മാറില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

നിറം കുറവാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തൽ ;  മലപ്പുറത്ത് 19കാരി ജീവനൊടുക്കി ഭർത്താവിന്റെ മാനസിക പീഡനം മൂലമെന്ന് കുടുംബം.
14/01/2025

നിറം കുറവാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തൽ ; മലപ്പുറത്ത് 19കാരി ജീവനൊടുക്കി ഭർത്താവിന്റെ മാനസിക പീഡനം മൂലമെന്ന് കുടുംബം.

ലൈംഗികാതിക്രമക്കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം
14/01/2025

ലൈംഗികാതിക്രമക്കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം

14/01/2025

കൊല്ലം കടയ്ക്കൽ മണലുവട്ടത്ത് വീട്ടമ്മകരിയില കൂട്ടിയിട്ട് തീ കത്തിച്ചു വസ്ത്രത്തിൽ തീ പടർന്ന് വെന്ത് മരിച്ചു....

പാർട്ടിയെ വിറ്റ് കാശുണ്ടാക്കും രാഘവന്മാർ തുലയട്ടെ’; എം.കെ.രാഘവൻ എം.പിക്കെതിരെ വീണ്ടും പോസ്റ്റർ പ്രതിഷേധംകണ്ണൂർ: മാടായി ക...
14/01/2025

പാർട്ടിയെ വിറ്റ് കാശുണ്ടാക്കും രാഘവന്മാർ തുലയട്ടെ’; എം.കെ.രാഘവൻ എം.പിക്കെതിരെ വീണ്ടും പോസ്റ്റർ പ്രതിഷേധം

കണ്ണൂർ: മാടായി കോളേജ് നിയമന വിദദത്തിൽ എം.കെ.രാഘവൻ എം.പിക്കെതിരെ ഒരു ഇടവേളയ്ക്ക് പിന്നലെ വീണ്ടും പ്രതിഷേധം. പയ്യന്നൂരിലെ പ്രവർത്തകർ രാഘവനെതിരെ പരസ്യമായി പോസ്റ്ററുകൾ പതിച്ചു. എം.കെ രാഘവന്റ ബന്ധുവായ സിപിഎം പ്രവർത്തകന് നൽകിയ നിയമനം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.

പാർട്ടിയെ വിറ്റ് പണം ഉണ്ടാക്കും രാഘവൻമാർ തുലയട്ടെ എന്നാണ് പോസ്റ്ററിലുള്ളത്. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂരിലെ കോൺഗ്രസ് പ്രവർത്തകർ എ.ഐ.സി.സിക്ക് വീണ്ടും പരാതി നൽകിയിരുന്നു. കേരളത്തിൻറെ ചുമതലയുളള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്കാണ് പ്രവർത്തകർ ഒപ്പിട്ട പരാതി നൽകിയത്.

ഇരുനൂറിലധികം പ്രവർത്തകർ ഒപ്പിട്ട പരാതിയിൽ അനുകൂല തീരുമാനമില്ലെങ്കിൽ പരസ്യപ്രതിഷേധം വീണ്ടും തുടങ്ങുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ തുടർ നടപടികളോ ചർച്ചകളോ ഇല്ലാതായതോടെയാണ് രാഘവ വിരുദ്ധ പക്ഷം വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്.

ഇന്ന് മകര സംക്രാന്തി; പ്രാധാന്യവും വിശ്വാസവും അറിയാം..പ്രയാഗ്‌രാജ്: ഇന്ന് മകര സംക്രാന്തി. സൂര്യൻ ധനു രാശിയിൽ നിന്നും മകര...
14/01/2025

ഇന്ന് മകര സംക്രാന്തി; പ്രാധാന്യവും വിശ്വാസവും അറിയാം..

പ്രയാഗ്‌രാജ്: ഇന്ന് മകര സംക്രാന്തി. സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് മാറുന്ന ദിവസമാണ് മകര സംക്രമം. ഉത്തരായന പുണ്യകാലത്തിന്റെ പ്രവേശന സമയമാണ് മകര സംക്രമം അഥവാ സംക്രാന്തി എന്നാണ് വിശ്വാസം. മകരം മുതൽ ആറു മാസകാലം ഉത്തരായന കാലമാണ്. പിന്നീട് ആറു മാസം ദക്ഷിനായന കാലവും.

രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും മകര സംക്രാന്തി ആഘോഷിക്കുന്നുണ്ട്. ശബരിമലയിൽ മകര വിളക്കും ബംഗാളിലെ ഗംഗാസാഗരത്തിൽ പിതൃതർപ്പണവും സ്നാനവും തമിഴ്നാട്ടിൽ പൊങ്കലും ആന്ധ്രയിൽ സമൃദ്ധിയുടേയും സന്തോഷത്തിന്റെയും വിളവെടുപ്പുത്സവവും മകര സംക്രമ ദിനത്തിലാണ്. പ്രയാ​ഗ് രാജിലെ മഹാ കുംഭമേളയുടെ രണ്ടാം ദിനം കൂടിയാണ് ഇന്ന്. മകര സംക്രാന്തി ദിനത്തിലെ പവിത്ര സ്നാനവും ഇന്നു നടക്കും. ആറ് മാസത്തിൽ മരിച്ചാൽ ബ്രഹ്മത്തെ പ്രാപിക്കും എന്നാണ് വിശ്വാസം.

45 ദിവസം നീളുന്ന മഹാ കുംഭമേളയിലെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നായ പവിത്ര സ്നാനത്തിന് 3 കോടി ഭക്തർ ഇന്ന്ഈ പ്രയാഗ്രാജിൽ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കുംഭമേള തുടങ്ങിയ ഇന്നലെ മാത്രം ഒന്നര കോടി ജനങ്ങളാണ് ത്രിവേണീ സംഗമത്തിലെ സ്നാനത്തിൽ പങ്കെടുത്തത് എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ തീർഥാടക സംഗമമായ മഹാ കുംഭമേളയ്‌ക്ക് പൗഷ് പൂർണിമ ദിനത്തിലെ ആദ്യത്തെ പുണ്യസ്‌നാനത്തോടെ തിങ്കളാഴ്‌ച പുലർച്ചെയാണ് തുടക്കമായത്. സവിശേഷമായ ‘ഷാഹി സ്‌നാൻ’ ചടങ്ങിനായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ മുതൽ ലക്ഷക്കണക്കിന് തീർത്ഥാടകർ ത്രിവേണീ സംഗമത്തിലെ പവിത്ര സ്നാനത്തിൽ പങ്കെടുത്തു. ചടങ്ങുകളോടനുബന്ധിച്ച് ക‌ർശന സുരക്ഷയാണ് മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രയാഗ്രാജിലും സമീപ പ്രദേശങ്ങളിലും മുപ്പതിനായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എൻ ഡി ആർ എഫും കേന്ദ്രസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് എ ഐ ക്യാമറകളും വെളളത്തിനടിയിൽ പരിശോധന നടത്താൻ ഡ്രോണുകളുമുൾപ്പടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

അതിനിടെ മഹാകുംഭമേളയുടെ വിശേഷങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തി. കാലാതീതമായ സാംസ്കാരിക പൈതൃകത്തിൻറെ അടയാളമായ കുംഭമേള രാജ്യത്തെ ഐക്യമാണ് ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. കുംഭമേളയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് വലിയ സന്തോഷം നല്കുന്നുവെന്നും, പവിത്രമായ സംഗമം എണ്ണമറ്റ ജനങ്ങളെ ഒരുമിപ്പിക്കുകയും, കലാതീതമായ ഇന്ത്യയുടെ ആത്മീയ പൈതൃകവും ഐക്യവും ആഘോഷിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യോഗിയാകട്ടെ മഹാ കുംഭമേളയുടെ വീഡിയോ അടക്കം പങ്കുവച്ചുകൊണ്ടാണ് സന്തോഷം പങ്കിട്ടത്. ലോകത്തിലെ ഏറ്റവും വലിയ ആധ്യാത്മിക സാസ്കാരിക ഒത്തുചേരലിനാണ് തുടക്കമായിരിക്കുന്നതെന്നും യോഗി വിവരിച്ചു.

അടുത്ത ഒന്നര മാസത്തിനുള്ളിൽ ഏകദേശം 35 കോടി ആളുകളുടെ പങ്കാളിത്തമാണ്ണ് മഹാ കുംഭമേളയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. 12 വർഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന പൂർണ കുംഭമേളയാണ് ഇക്കുറി മഹാ കുംഭമേളയായി ആഘോഷിക്കുന്നത്. ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള നടക്കുന്നത്. 45 ദിവസം നീണ്ടുനിൽക്കുന്ന മേളയ്‌ക്കായി സംസ്ഥാന ബജറ്റ് 7,000 കോടി രൂപയാണ് ചിലവഴിക്കുന്നത്. കഴിഞ്ഞ കുംഭമേളയിൽ 24 കോടി തീർഥാടകരാണുണ്ടായത്. ഇത്തവണത്തേത് മഹാ കുംഭമേളയതിനാൽ തന്നെ തിരക്ക് വർധിക്കും. പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശം: ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരുമോയെന്ന് ഇന്നറിയാംകൊച്ചി: നടി ഹണി റോസിനെതിരെ ലൈം...
14/01/2025

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശം: ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരുമോയെന്ന് ഇന്നറിയാം

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോബി ഹൈക്കോടതിയെ സമീപിച്ചത്. നടിയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ ബോബി ചെമ്മണ്ണൂർ നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണുള്ളത്.

ബോബിക്ക് ജാമ്യം നൽകരുതെന്ന നിലപാടാകും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിക്കുക. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിക്കുക ആയിരുന്നെന്നും പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷൻ അറിയിക്കും. എന്നാൽ അത്ര ഗുരുതരമായ ആരോപണങ്ങളല്ല തനിക്കെതിരെ ഉളളതെന്നും പൊലീസ് ചോദ്യം ചെയ്യൽ അവസാനിച്ചതിനാൽ ജാമ്യം നൽകണമെന്നുമാകും ബോബി ചെമ്മണ്ണൂരിൻറെ ആവശ്യം. നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നുമുള്ള വാദങ്ങളാണ് വെള്ളിയാഴ്ച ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ ഉന്നയിച്ചത്.

എന്നാൽ അടിയന്തരമായി ഹർജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ശേഷമാണ് ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. ഇതിനിടെ പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. സമാന കുറ്റവും പരാമർശങ്ങളും ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. മറുപടി പറയാൻ സർക്കാരിന് സമയം നൽകിയ ശേഷമാണ് കോടതി ഹർജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.

അതിനിടെ, നടി ഹണിറോസിൻറെ പരാതിയിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യപേക്ഷയിൽ ഹൈക്കോടതി പൊലിസിൻറെ നിലപാട് തേടിയിട്ടുണ്ട്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഈ മാസം 27 ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. രാഹുലിൻറെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. എന്നാൽ ഹർജിക്കാരനെതിരെ നിലവിൽ കേസ് ഇല്ലെന്നും അതിനുളള സാധ്യത മുന്നിൽക്കണ്ടാണ് കോടതിയെ സമീപിച്ചതെന്നുമാണ് അഭിഭാഷകൻ അറിയിച്ചത്.

സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ചാണ് രാഹുൽ ഈശ്വറിനെതിരെയും ഹണി റോസ് പരാതി നൽകിയത്. എന്നാൽ, ബോബി ചെമ്മണ്ണൂർ വിഷയത്തിൽ വ്യക്തമായ ഒരു നിലപാട് തനിക്കുണ്ടെന്നാണ് രാ​ഹുൽ ഈശ്വർ പറയുന്നത്. ഹണി റോസിനോട് ആദരവുണ്ട്. അത് ഉൾക്കൊണ്ടുള്ള വിമർശനമാണ് താൻ നടത്തുന്നതെന്നും രാഹുൽ വ്യക്തമാക്കി. ഏത് കേസ് വന്നാലും ഒരിഞ്ച് പിന്നോട്ട് പോവില്ലെന്നും ഇത് പുരുഷന്മാർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള പോരാട്ടവും നിലപാടുമാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ബോബി ചെമ്മണ്ണൂർ ചെയ്ത നല്ല കാര്യങ്ങളെ നല്ല കാര്യങ്ങളായി എടുക്കുകയും തെറ്റിനെ തെറ്റായും എടുക്കുകയും ചെയ്യണം. ‘എനിക്ക് വ്യക്തിപരമായ ഇഷ്ടമുള്ള ആളാണ് ബോചെ. അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ആയിരക്കണക്കിന് ആളുകളെ രക്ഷിച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ ദ്വയാർഥ പ്രയോ​ഗം തെറ്റാണെന്നും അതിന് ഹണിയോട് മാപ്പ് പറയണമെന്നും അദ്യം മാധ്യമങ്ങളിൽ പറഞ്ഞ വ്യക്തി ഒരുപക്ഷേ ഞാനാവും. ബോചെയുടെ നന്മകൾ കൊണ്ട് നമ്മൾ അദ്ദേഹത്തിന്റെ ദ്വയാർഥ പ്രയോ​ഗങ്ങളെ അം​ഗീകരിക്കരുത്. എന്നാൽ, അദ്ദേഹത്തിന്റെ ദ്വയാർഥ പ്രയോ​ഗം കൊണ്ട് ബോചെ ഇതേവരെ നാടിനും ജനങ്ങൾക്കും ചെയ്ത സേവനങ്ങളെയും മറക്കരുത്. പുരുഷവിരോധമാണ് പുരോ​ഗമനമാണ് എന്ന് ധരിക്കുന്ന ഫെമിനിസ്റ്റുകൾ ഒരു വശത്തും സ്ത്രീപക്ഷ വാദികളെ പ്രകോപിപ്പിക്കുന്നതാണ് പുരുഷ സ്നേഹമെന്ന് വാദിക്കുന്ന പുരുഷവാദികൾ‌ മറുവശത്തും നിൽക്കുകയാണ്’- രാഹുൽ പറഞ്ഞു. എല്ലാവരെയും വിമർശിക്കാനുള്ള അവകാശം ഭരണഘടന നമുക്ക് തരുന്നുണ്ട്. ഹണിറോസിനെ മാത്രം വിമർശിക്കാൻ പാടില്ല എന്ന് പറയുന്നതിൽ എന്തെങ്കിലും ന്യായമുണ്ടോ?’ രാഹുൽ ചോദിച്ചു.

മൈനാഗപ്പള്ളി മണ്ണൂർക്കാവിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ഭർത്താവ് കസ്റ്റഡിയിൽ.മൈനാഗപ്പള...
14/01/2025

മൈനാഗപ്പള്ളി മണ്ണൂർക്കാവിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ഭർത്താവ് കസ്റ്റഡിയിൽ.മൈനാഗപ്പള്ളി ദിയ ഭവനിൽ രാജീവിൻ്റെ ഭാര്യ ശ്യാമ (26) ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.തറയിൽ കിടക്കുന്ന നിലയിലാണ് ശ്യാമയുടെ മൃതദേഹം കാണപ്പെട്ടത്.ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വാഹനം പിടിച്ച് തരണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് വീടിന് സമീപം ക്ഷേത്രോത്സവം നടക്കുന്ന ഭാഗത്തെത്തി നാട്ടുകാരെ സമീപിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.ഉടൻ തന്നെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.സംഭവത്തിൽ നാട്ടുകാരും ബന്ധുക്കളും ദുരുഹത ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.ഇതോടെ ഇയാളെ പോലിസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

13/01/2025

മദ്യപിചെത്തി അയൽ വാസികൾക്ക് നാട്ടുകാർക്കും നേരെ ഉട് മുണ്ട് പൊക്കി കാണിക്കുന്നത് പതിവാക്കുകയും നാട്ടുകാർക്കും

Address

TVM
Kollam

Telephone

+918086690306

Website

Alerts

Be the first to know and let us send you an email when കലികന്യൂസ്: posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to കലികന്യൂസ്::

Videos

Share

Category