07/11/2024
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 6.9 കോടി രൂപ ചിലവിൽ മാവേലിക്കര റെയിൽവേ സ്റ്റേഷൻ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അതിവേഗം നടന്നുവരുന്നു. നിലവിലുള്ള കെട്ടിടം നിലനിർത്തി അധികമായി ആവശ്യമുള്ള ഭാഗങ്ങൾ പുതുതായി നിർമ്മിച്ചാണ് സ്റ്റേഷൻ ആധുനികവൽക്കരിക്കുന്നത്.
സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടം, യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ, ശൗചാലയ സമുച്ചയം, ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ, വിശാലമായ പാർക്കിംഗ് ഏരിയ തുടങ്ങിയവയെല്ലാം സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി നിലവിൽ വരും. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പകുതി ഘട്ടം പൂർത്തീകരിച്ചപ്പോൾ വിപുലമായ പാർക്കിംഗ് ഗ്രൗണ്ട്, ശൗചാലയ സമുച്ചയം, സ്റ്റേഷനു മുന്നിൽ സ്ഥാപിക്കുന്ന കൂറ്റൻ ദേശീയ പതാകയ്ക്ക് വേണ്ടിയിട്ടുള്ള കൊടിമരം, പ്രവേശന കവാടത്തിന്റെ സ്ട്രക്ച്ചറൽ പണികൾ തുടങ്ങിയവ പൂർത്തീകരണത്തിലേക്ക് എത്തിയിട്ടുണ്ട്.
അടുത്തവർഷം പകുതിയോടുകൂടി ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങൾ ഉൾപ്പടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുവാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
Copied