R-Tech Media and Travel Vlogs

R-Tech Media and Travel Vlogs Travel,Media,Food, Lifestyle and Entertainment

മുംബൈയിൽ രാംകാന്ത് അച്‌രേക്കറുടെ പ്രതിമ അനാച്ഛാദനവേദിയിൽ സച്ചിൻ ടെണ്ടുൽക്കറും വിനോദ് കാംബ്ലിയും കണ്ടുമുട്ടുന്ന വീഡിയോ പല...
12/12/2024

മുംബൈയിൽ രാംകാന്ത് അച്‌രേക്കറുടെ പ്രതിമ അനാച്ഛാദനവേദിയിൽ സച്ചിൻ ടെണ്ടുൽക്കറും വിനോദ് കാംബ്ലിയും കണ്ടുമുട്ടുന്ന വീഡിയോ പലവട്ടം കണ്ടു. കാംബ്ലിയിലാണ് കണ്ണുടക്കിയത്. ദൈന്യമായിരുന്നു ആ കാഴ്ച. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കൈ വിടുവിക്കാന്‍ വിസമ്മതിക്കുന്ന, ആള്‍ക്കഹോളിക് വിറയലോടെ പഴയൊരു പാട്ടിന്റെ ആദ്യ വരികള്‍ കുഴഞ്ഞു പോവുന്ന ശബ്ദത്തില്‍ ഉരുവിടുന്ന വാര്‍ധക്യ ലക്ഷണങ്ങളുള്ള ഒരാൾ. അയാള്‍ വിനോദ് കാംബ്ലിയാണെന്ന് തിരിച്ചറിയുമ്പോള്‍ അവിശ്വസനീയതയും സങ്കടവുമൊക്കെ മനസ്സിൽ നിറഞ്ഞു.

സച്ചിൻ, കാംബ്ലി.
രണ്ടുപേരും കൂട്ടുകാർ. എന്താണ്ടൊരേ സമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടക്കം കുറിച്ചവർ. പ്രതിഭകൊണ്ട് സച്ചിനേക്കാൾ മികച്ചവനെന്ന് ഇരുവരുടേയും പരിശീലകനായ രാംകാന്ത് അച്‌രേക്കർ സാക്ഷ്യപ്പെടുത്തിയയാൾ. ബാറ്റിംഗ് പെർഫോമെൻസിൽ ചിലപ്പോഴെങ്കിലും സച്ചിൻ്റെ മുന്നിൽ നിന്നവൻ.

തുടരെ രണ്ടു ഡബിള്‍ സെഞ്ച്വറികള്‍ അടിച്ചാണ് ടെസ്റ്റില്‍ അയാള്‍ വരവറിയിച്ചത്. ഇംഗ്ലണ്ടിനെതിരെ 224ഉം സിംബാബ്വെയ്‌ക്കെതിരെ 227ഉം. ടെസ്റ്റില്‍ അരങ്ങേറി പത്താം വര്‍ഷത്തിലാണ് സച്ചിന്റെ ആദ്യ ഇരട്ട സെഞ്ച്വറി പിറന്നത്. 1999ല്‍ ന്യൂസിലാന്‍ഡിനെതിരെ. തുടര്‍ച്ചയായ രണ്ട് ഇരട്ട സെഞ്ചുറികള്‍. ആയിരം ക്ലബിലെ അതിവേഗ അംഗത്വം. ഏകദിനത്തില്‍ നാല്‍പ്പതിനു മുകളിലും ടെസ്റ്റില്‍ അന്‍പതിനു മുകളിലും ശരാശരി. സച്ചിന്റേതിന് ഒപ്പം നില്‍ക്കുകയോ ചിലപ്പോഴെങ്കിലും അതിനു മുകളില്‍ വരികയോ ചെയ്ത കണക്കുകള്‍. എന്നിട്ടും കളിക്കളത്തില്‍ അധികമൊന്നും കാംബ്ലിയെ കണ്ടില്ല. ഈഡന്‍ ഗാര്‍ഡനിലെ കുപ്രസിദ്ധമായ ലോകകപ്പ് സെമിയില്‍ കൂവിവിളിക്കുന്ന കാണികള്‍ക്കു മുന്നിലൂടെ കരഞ്ഞുകൊണ്ട് മടങ്ങിയ കാംബ്ലിയെ പിന്നീട് ക്രിക്കറ്റ് മൈതാനത്തേക്കാള്‍ കൂടുതല്‍ കണ്ടത് മറ്റു പലയിടത്തുമാണ്.

കളിക്കളത്തിനു പുറത്തുള്ള 'പെര്‍ഫോമന്‍സു'കളാണ് അയാളെ കളിക്കു പുറത്താക്കിയത്. കളി കഴിഞ്ഞുള്ള രാത്രികളിലെ പാര്‍ട്ടികള്‍, പാതിരാ സാഹസങ്ങള്‍, ലഹരി യാത്രകള്‍. വിജയത്തെ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടു പോയ ഒരാള്‍. പെട്ടെന്നുണ്ടായ പ്രശസ്തിയും പണവും അയാളെ വേറെ ഏതോ വഴികളിലൂടെ കൊണ്ടുപോയി.

ശാരദാശ്രമം സ്‌കൂളിനു വേണ്ടി ലോകം പ്രകീര്‍ത്തിച്ച റണ്‍മല പടുത്തുയര്‍ത്തുമ്പോള്‍ സച്ചിന് ഒപ്പം തന്നെയുണ്ടായിരുന്നു കാംബ്ലി. കൂടുതല്‍ പങ്കും കാംബ്ലിയുടേതായിരുന്നു. 664 കൂട്ടുകെട്ടില്‍ 349 റണ്‍സ്. ഒരേ സ്വപ്നങ്ങള്‍ കണ്ട് ഒരുമിച്ച് വളര്‍ന്നവര്‍. ഒരേ മികവ് പുറത്തെടുത്തവര്‍. അവരില്‍ ഒരാള്‍ ഇടയ്ക്കു വീണുപോയതിന് എത്രയെങ്കിലുമുണ്ടാവും ഉദാഹരണങ്ങള്‍. ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ഞാണിന്‍മേല്‍ക്കളിയില്‍ തോറ്റു പോയവര്‍. നേട്ടങ്ങളുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നവരുടെ തൊട്ടടുത്ത ഇരുട്ടില്‍ അവരുണ്ടാവും. അങ്ങനെയൊരാളാണ് കാംബ്ലി.

അവസരങ്ങളെ പവിത്രതയോടെ ഉപയോഗപ്പെടുത്തുന്നിടത്താണ് പ്രതിഭയുടെ വിളയാട്ടമുണ്ടാകുക. സച്ചിൻ തൻ്റെ പ്രതിഭയെ അങ്ങനെ ഉപയോഗപ്പെടുത്തി. കാംബ്ലി അങ്ങനെ അല്ലാതെയും. ക്രിക്കറ്റ് ഗ്രൗണ്ടായിരുന്നു കാബ്ലിയുടെ അവസരയിടം. എന്നാലത് തിരിച്ചറിഞ്ഞ് കൂടെകൂട്ടേണ്ടതിനു പകരം മറ്റെന്തൊക്കെയോ ഹരങ്ങളെ ചേർത്തുനിറുത്തി സ്വന്തത്തെ മറന്നപ്പോൾ നഷ്ടമായത് സ്വന്തം പ്രതിഭയായിരുന്നു. സ്വന്തം ശേഷിയും അവസരവും തിരിച്ചറിയാതെ പോകുന്നത് ഒരുതരത്തിൽ ആത്മഹത്യക്ക് സമാനമാണ്. സച്ചിനോളം തിളക്കത്തിൽ നിൽക്കേണ്ടൊരാളെ ഇത്രമേൽ ദൈന്യതയോടെ കാണേണ്ടി വന്നത് സ്വന്തം ശേഷിയെ മറന്നുള്ള ജീവിതവ്യവഹാരത്തിൽ നിന്നാകാം. അല്ലാത്ത കാരണങ്ങളുമുണ്ടാകാം.

എന്തായാലും; ക്രിക്കറ്റ് മുടങ്ങാതെ കണ്ടിരുന്ന കാലത്ത് സച്ചിനോളം ഇഷ്ടമായിരുന്നു കാംബ്ലിയെ. ആ ഇടങ്കൈ മികവിനെ ഏറെ ആസ്വദിച്ചിരുന്നു. പ്രതിഭകൊണ്ട് ആകാശം തീർത്തൊരു മനുഷ്യനെ ദൈന്യതയുടെ നിസ്സഹായതയിൽ കണ്ടപ്പോൾ വല്ലാത്തൊരു അവിശ്വസനീയത. ഒപ്പം തിരിച്ചറിവും.

കടപ്പാട്..KV Nadeer

എല്ലാ സൗകര്യങ്ങളും ഉള്ളവർ സിനിമയെ തമാശ രൂപേണ കാണുമ്പോൾ തിരക്കഥ എഴുതി സ്വപ്നം കണ്ട് നടക്കുമ്പോൾ സ്വപ്നങ്ങൾ യഥാർഥ്യമാക്കിയ...
06/12/2024

എല്ലാ സൗകര്യങ്ങളും ഉള്ളവർ സിനിമയെ തമാശ രൂപേണ കാണുമ്പോൾ തിരക്കഥ എഴുതി സ്വപ്നം കണ്ട് നടക്കുമ്പോൾ സ്വപ്നങ്ങൾ യഥാർഥ്യമാക്കിയ രാഗേഷിനും അതിലുപരി ഇതിനു വേണ്ടി പണം മുടക്കിയ സ്നേഹിതർക്കും ഒരായിരം ആശംസകൾ..

രാഗേഷിന്റെ സിനിമ കളം @24 തീയേറ്ററുകളിൽ ഓടുന്നുണ്ട്.. കാണുക അഭിപ്രായങ്ങൾ അറിയിക്കുക..

ഇത് ശരിയാണോ
06/12/2024

ഇത് ശരിയാണോ

കാർ ഓവർടേക്ക് ചെയ്തു വന്നതാണ് അപകടകാരണമെന്ന് ആലപ്പുഴ കളർകോട് അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ രാജീവ് .കെഎസ്ആർ...
03/12/2024

കാർ ഓവർടേക്ക് ചെയ്തു വന്നതാണ് അപകടകാരണമെന്ന് ആലപ്പുഴ കളർകോട് അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ രാജീവ് .കെഎസ്ആർടിസി കായംകുളം ഡിപ്പോയിലെ ജീവനക്കാരനാണ് ഇദ്ദേഹം. ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്ക് ജംക്‌ഷനിലാണ് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ഞങ്ങളുടെ ഏറ്റവും അടുത്ത സഹപ്രവർത്തകൻ അശോക് (31) ഇന്ന് പുലർച്ചെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ വച്ചുണ്ടായ അപകടത്തിൽ ഈ ലോകത്തോട...
30/11/2024

ഞങ്ങളുടെ ഏറ്റവും അടുത്ത സഹപ്രവർത്തകൻ അശോക് (31) ഇന്ന് പുലർച്ചെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ വച്ചുണ്ടായ അപകടത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു.ഈ വാർത്ത അറിഞ്ഞ സമയം മുതൽ ദുഃഖം സഹിക്കുവാൻ കഴിയുന്നില്ല. രാജസ്ഥാൻ സ്വദേശിയായ അശോക് കഴിഞ്ഞ 8 വർഷമായി ഞങ്ങളോടൊപ്പം ഉണ്ട്.digital head-end ലെ എന്ത് ടെക്നിക്കൽ ഇഷ്യൂസും വളരെ വേഗത്തിൽ ശേരിയാക്കുന്ന വളരെ സൗമ്യനും സൽസ്വഭാവിയുമായ ഒരു ചെറുപ്പക്കാരനെ ആണ് നഷ്ടപ്പെട്ടത്.ഇനി. മുതൽ അശോക് ഈ ലോകത്ത് ഇല്ല എന്ന് വിശ്വസിക്കുവാൻ കഴിയുന്നില്ല.

ഇനി മുതൽ, താഴെ കൊടുത്തിട്ടുള്ള ഹോട്ടലിൽ മാത്രമേ Ksrtc ബസുകൾ ഭക്ഷണം കഴിക്കാൻ നിർത്തുകയുളളൂ. മറ്റുള്ള ഹോട്ടലിന്റെ മുന്നിൽ ...
03/11/2024

ഇനി മുതൽ, താഴെ കൊടുത്തിട്ടുള്ള ഹോട്ടലിൽ മാത്രമേ Ksrtc ബസുകൾ ഭക്ഷണം കഴിക്കാൻ നിർത്തുകയുളളൂ. മറ്റുള്ള ഹോട്ടലിന്റെ മുന്നിൽ ഇനി മുതൽ നിർത്തില്ല..

അതെ പോലെ ഭക്ഷണം കഴിക്കേണ്ട സമയവും താഴെ കൊടുക്കുന്നു..

Breakfast - 7.30 to 9.30
Lunch - 12.30 to 2
Snacks - 4 to 6
Dinner - 8 to 11

N.B:- ഡിപ്പോയിൽ ഉള്ള Ksrtc ക്യാൻ്റീൻ തുടരും..

തലപ്പാടി (കാസർഗോഡ്)-കാരോട് (തിരുവനന്തപുരം) എൻഎച്ച് 66 പാതയിലെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടെ 11 പുതിയ ടോൾ പ്ലാസകൾ നില...
31/10/2024

തലപ്പാടി (കാസർഗോഡ്)-കാരോട് (തിരുവനന്തപുരം) എൻഎച്ച് 66 പാതയിലെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടെ 11 പുതിയ ടോൾ പ്ലാസകൾ നിലവിൽ വരും.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പുതിയ പാതയുടെ ഭാഗമായി രണ്ട് പുതിയ ടോൾ പ്ലാസകൾ വീതമുണ്ടാകും. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോ ടോൾ പ്ലാസ വീതം തുറക്കും.

Kasaragod................ Pulloor Periya

Kannur.......................Kalyassery

Kozhikode.................Mampuzha

Malappuram............ Vettichira

Thrissur.................. .Nattika

Ernakulam............... Kumbalam

Alappuzha.................Kommadi

Kollam......................Ochira & Kalluvathukkal

Thiruvananthapuram...Thiruvallam & not decided(May be at attingal bypass)

14/10/2024
09/10/2024

മാധവൻ സാറിന് ആദരാഞ്ജലി.....

ഇന്ന് ഗാന്ധി ജയന്തി
02/10/2024

ഇന്ന് ഗാന്ധി ജയന്തി

മലയാളത്തിൻ്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരാഞ്ജലികൾ...
20/09/2024

മലയാളത്തിൻ്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരാഞ്ജലികൾ...

ആൻഡമാനിലേ പോർട്‌ബ്ലെയറിൻ്റെ പേര് മാറ്റി
20/09/2024

ആൻഡമാനിലേ പോർട്‌ബ്ലെയറിൻ്റെ പേര് മാറ്റി

03/09/2024

തിരുവനന്തപുരം മെഡിക്കൽ കോളജ്,RCC പരിസരങ്ങളിലെ സൗജന്യ ഭക്ഷണ വിതരണം.

02/09/2024

ചവറ KMML ഇൽ വാതക ചോർച്ച ഉണ്ടായി.കളരി ഭാഗത്തും ടൈറ്റാനി ഭാഗത്തും ഭയങ്കര പുക മൂടി കിടക്കുകയാണ്

‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് നടന്‍ സിദ്ദിഖ്
25/08/2024

‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് നടന്‍ സിദ്ദിഖ്

ഓണ സദ്യ വിഭവങ്ങള്‍ ഉണ്ടാക്കുന്ന വിധം:1. പച്ചടി2. കിച്ചടി3. ഓലന്‍4. കാളന്‍ 5. തോരന്‍6. എരിശ്ശേരി7. അവിയല്‍ 8. മാങ്ങാ അച്ച...
24/08/2024

ഓണ സദ്യ വിഭവങ്ങള്‍ ഉണ്ടാക്കുന്ന വിധം:
1. പച്ചടി
2. കിച്ചടി
3. ഓലന്‍
4. കാളന്‍
5. തോരന്‍
6. എരിശ്ശേരി
7. അവിയല്‍
8. മാങ്ങാ അച്ചാര്‍
9. നാരങ്ങാ അച്ചാര്‍
10. ഇഞ്ചിക്കറി
11. പരിപ്പ്
12. സാമ്പാര്‍
13. രസം
14. പച്ചമോര്
15. പരിപ്പ് പ്രഥമന്‍
16. പാൽ പായസം
മറ്റു കൂട്ടുകൾ (വാങ്ങിക്കുക)
17. വാഴയില
18. ഉപ്പ്‌
19. കുത്തരി ചോറ്
20. കായ നുറുക്ക്‌
21. ശർക്കര വരട്ടി
22. നെയ്യ്‌
23. പഴം
24. പപ്പടം
25. വെള്ളം

🌸പച്ചടി
വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു കോരുക. വറ്റല്‍മുളക്, കടുക്, കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയില്‍ കടുക് വറക്കുക.
തേങ്ങയും ജീരകവും നന്നായി അരച്ചതിനോടൊപ്പം കടുക് ചതച്ച് ചേര്‍ത്ത അരപ്പും ചേര്‍ത്തു ചെറുതായി തിളവരുമ്പോള്‍ വറുത്തു വച്ച വെണ്ടയ്ക്കയും ഉപ്പും ചേര്‍ക്കുക.തൈര് ചേര്‍ത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക. തൈര് ചേര്‍ത്ത ശേഷം തിളക്കരുത്.
ഇതുപോലെ തന്നെ പാവയ്ക്കാ കൊണ്ടും കിച്ചടി ഉണ്ടാക്കാവുന്നതാണ്. ബീട്രൂറ്റ് ഉപയോഗിച്ചാണ് കിച്ചടി വക്കുന്നതെങ്കില്‍ ബീട്രൂടും പച്ചമുളകും വെള്ളം ചേര്‍ത്തു വേവിച്ച ശേഷം മുകളില്‍ പറഞ്ഞ അതേ രീതിയില്‍ അരപ്പും തൈരും ചേര്‍ത്ത് കടുക് താളിച്ച്് വാങ്ങുക.

🌸കിച്ചടി
മധുരം ഉള്ള കറിയാണിത്. മാമ്പഴം, മുന്തിരിങ്ങ ഇവയില്‍ ഏതെങ്കിലും ഇതിനായി ഉപയോഗിക്കുന്നു. മാമ്പഴം പച്ചമുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ ഇതിലേക്ക് അലപം ശര്‍ക്കര ചേര്‍ക്കുക.
തേങ്ങയും ജീരകവും നല്ലപോലെ അരച്ച് ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് കടുക് പൊട്ടിച്ചു കരിയില്‍ ചേര്‍ത്ത് വാങ്ങാം.

🌸ഓലന്‍
കുമ്പളങ്ങ ആണ് ഓലനിലെ പ്രധാന കഷണം. കുമ്പളങ്ങ ചെറിയ കഷണങ്ങള്‍ ആക്കി എടുക്കുക. ഒരു പിടി വന്‍പയര്‍ (ചുമന്ന പയര്‍) തലേദിവസം വെള്ളത്തിലിട്ടു കുതിര്‍ത്തതും കുമ്പളങ്ങ കഷണങ്ങളും പച്ചമുളകും കൂടെ വേവിക്കുക.
ഇതിലേക്ക് എണ്ണയും കറിവേപ്പിലയും ഇട്ടാല്‍ ഓലന്‍ ആയി. ചിലയിടങ്ങളില്‍ ഓലനില്‍ തേങ്ങാപ്പാല്‍ ചേര്‍ത്തും ഉണ്ടാക്കാറുണ്ട്.

🌸കാളന്‍
നേന്ത്രപ്പഴം കൊണ്ടും നേന്ത്രക്കായും ചേനയും ചേര്‍ത്തും കഷണങ്ങള്‍ ഒന്നും ഇല്ലാതെയും കാളന്‍ ഉണ്ടാക്കാം. പച്ചമുളക് കഴുകി നെടുകെ പിളര്‍ന്ന് കല്‍ച്ചട്ടിയിലിട്ട് മഞ്ഞള്‍പ്പൊടിയും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക.
വെള്ളം വറ്റാറാകുമ്പോള്‍ കലക്കിയ തൈര് ഇതിലേക്കൊഴിച്ച് ചൂടാക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അപ്പോള്‍ സാവധാനം തൈരിന് മുകളിലേക്ക് കുറേശെ പതപോലെ പൊങ്ങിവരും. നന്നായി ഇളക്കി ഇത് വറ്റിച്ച് കുറുക്കുക.
കാളന്‍ വേണ്ടത്ര കുറുകിക്കഴിഞ്ഞാല്‍ തേങ്ങയും ജീരകവും കൂടി മിനുസമായി അരച്ചതു ചേര്‍ക്കുക. നന്നായി ഇളക്കി വക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റല്‍ മുളക്, ഉലുവ ഇവയിട്ട് മൂപ്പിച്ച് കടുക് പൊട്ടിയാലുടന്‍ കറിയിലേക്കൊഴിക്കുക. കറിവേപ്പിലയുമിട്ട് ഉലുവാപ്പൊടി തൂകി ഇളക്കിവക്കുക. അല്‍പംകൂടി കഴിഞ്ഞ് ഉപ്പിട്ട് നന്നായി ഇളക്കി വാങ്ങാം.

🌸തോരന്‍
പയര്‍, കാബേജ്, ബീന്‍സ്, ബീട്രൂറ്റ്, കാരറ്റ് തുടങ്ങി എന്തും തോരന് മുഖ്യ ചേരുവയാകാം.
പയര്‍ തോരന്‍ പച്ച പയര്‍ ചെറുതായി അരിയുക. ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ അരി ഇട്ടു മൂക്കുമ്പോള്‍ കടുകും കറിവേപ്പിലയും ഇട്ടു പൊട്ടിക്കുക. തുടര്‍ന്ന് പയര്‍ ഇട്ട് ഇളക്കി അടച്ചു വേവിക്കുക. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ തേങ്ങയും പച്ചമുളകും ഒരുനുള്ളു ജീരകവും ഒരു വെളുത്തുള്ളി അല്ലിയും ചേര്‍ത്ത് ചതച്ചെടുത്ത മിശ്രിതം ചേര്‍ത്തിളക്കി തോര്‍ത്തി എടുക്കുക.

🌸എരിശ്ശേരി
ചേരുവകള്‍ മത്തങ്ങ -500 ഗ്രാം വന്‍പയര്‍ -100 ഗ്രാം വെളുത്തുള്ളി -4 അല്ലി ചുവന്നുള്ളി -2 വറ്റല്‍മുളക്- 2 ജീരകം -അര ടീസ്പൂണ്‍ മുളകുപൊടി ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍ തേങ്ങ ചിരകിയത്- ഒരു തേങ്ങയുടേത് ഉപ്പ് -ആവശ്യത്തിന് കടുക് -ആവശ്യത്തിന് വെളിച്ചെണ്ണ -ആവശ്യത്തിന് കറിവേപ്പില -ആവശ്യത്തിന്
ആദ്യം വന്‍പയര്‍ വേവാന്‍ വയ്ക്കുക. കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം. മുക്കാല്‍ വേവാകുമ്പോള്‍ മത്തങ്ങയും മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവയും ചേര്‍ക്കുക. മത്തങ്ങ വെന്തുകഴിഞ്ഞാല്‍ അളവില്‍ പറഞ്ഞിരിക്കുന്ന തേങ്ങയില്‍ നിന്നും കാല്‍ ഭാഗം എടുത്തു അതിനോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായി അരച്ച് ചേര്‍ക്കുക.
ചേരുവകള്‍ നന്നായി തിളപ്പിച്ച് വാങ്ങി വയ്ക്കുക. ഇനി വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്, കടുക്, ഉള്ളി, കറിവേപ്പില ഇവ കടുക് വറുത്ത ശേഷം ബാക്കി വച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേര്‍ത്ത് വറുക്കുക. ഇളം ചുവപ്പ് നിറമായാല്‍ വാങ്ങി വന്‍പയര്‍ മത്തങ്ങാ കൂട്ടില്‍ ചേര്‍ത്ത് ഇളക്കി എടുക്കുക. എരിശ്ശേരി തയ്യാര്‍.

🌸അവിയല്‍
അവിയലില്‍ സാധാരണയായി ഒട്ടുമിക്ക എല്ലാ പച്ചക്കറികളും ഇടാറുണ്ട്. നേന്ത്രക്കായ, ചേന, പയര്‍, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ് പ്രധാനമായും അവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികള്‍. പുളിക്കുവേണ്ടി മാങ്ങയോ പുളി വെള്ളമോ തൈരോ ആണ് ഉപയോഗിക്കുന്നത്.
തേങ്ങ, ജീരകം, ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക. എല്ലാ പച്ചക്കറികളും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. മുക്കാല്‍ ഭാഗം വെന്ത കഷ്ണങ്ങളില്‍ പുളി പിഴിഞ്ഞത് (തൈര്‍) ഒഴിക്കുക. ഉപ്പ് പാകത്തിന് ആയോ എന്നുനോക്കിയ ശേഷം അരപ്പ് ചേര്‍ക്കുക.
അവിയല്‍ വാങ്ങി വെച്ചു അല്പം വെളിച്ചെണ്ണ താളിച്ച് കറിവേപ്പില വിതറി അടച്ചു വയ്ക്കുക.

🌸മാങ്ങാ അച്ചാര്‍
ആദ്യമായി മാങ്ങ അരിഞ്ഞ് ഉപ്പ് പുരട്ടി വയ്ക്കുക. നല്ലെണ്ണയില്‍ മുളകും കടുകും കറിവേപ്പിലയും ഇട്ടു പൊട്ടുമ്പോള്‍ മുളകുപൊടിയും കായവും അതിലേക്കിട്ടു വാട്ടി ഉലുവാപ്പൊടി ചേര്‍ക്കുക. പിന്നീട് മാങ്ങാ ചേര്‍ത്തിളക്കി ആവശ്യമെങ്കില്‍ അല്പം ഉപ്പും ചേര്‍ത്ത് വാങ്ങാം.

🌸നാരങ്ങാ അച്ചാര്‍
നല്ലെണ്ണയില്‍ നാരങ്ങ വാഴറ്റി എടുക്കുക. വറ്റല്‍മുളക്, കടുക്, കറിവേപ്പില എന്നിവ പൊട്ടിച്ചു അതില്‍ മുളകുപൊടി, കായം, ഉലുവാപ്പൊടി എന്നിവ ചേര്‍ത്തിളക്കി ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങി വച്ച ശേഷം വാട്ടി വച്ച നാരങ്ങ ചേര്‍ക്കുക. നാരങ്ങ കറി തയ്യാര്‍.

🌸ഇഞ്ചിക്കറി
ഇഞ്ചി കനം കുറച്ചു വട്ടത്തിലരിഞ്ഞു വെളിച്ചെണ്ണയില്‍ വറുത്തുപൊടിച്ചു വയ്ക്കുക. ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്, കടുക്, കറിവേപ്പില എന്നിവ പൊട്ടിച്ച് പച്ചമുളകും മുളകുപൊടിയും ചേര്‍ത്ത് വഴറ്റുക.
വെള്ളത്തില്‍ പുളി പിഴിഞ്ഞ് ചേര്‍ക്കുക. ഉപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക. പൊടിച്ചു വച്ച ഇഞ്ചി ചേര്‍ക്കുക. ഒരു സ്പൂണ്‍ പഞ്ചസാര അല്ലെങ്കില്‍ 50 ഗ്രാം ശര്‍ക്കര ചേര്‍ത്ത് വാങ്ങുക. (ശര്‍ക്കരയാണ് ചേര്‍ക്കുന്നതെങ്കില്‍ ഉരുക്കി അരിച്ചു വേണം ചേര്‍ക്കാന്‍).

🌸പരിപ്പ്
ആദ്യം ചെറുപയര്‍ പരിപ്പ് ചീനച്ചട്ടിയിലിട്ടു നന്നായിളക്കി ചൂടാക്കുക. പിന്നീട് വേവാനുള്ള വെള്ളം ഒഴിച്ച് മഞ്ഞള്‍പ്പൊടിയും ഉപ്പും ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്തു നന്നായി വേവിക്കുക. വെന്ത പരിപ്പ് ഒരു തവി കൊണ്ടു നന്നായി ഉടയ്ക്കുക.
തേങ്ങ ജീരകവും വെളുത്തുള്ളിയും ചേര്‍ത്തു നന്നായി അരച്ച് അതിനോടൊപ്പം പച്ചമുളക് ചതച്ച് ചേര്‍ത്ത അരപ്പ് പരിപ്പിലേക്ക് യോജിപ്പിക്കുക. ചെറുതായി തിള വരുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തു ഇളക്കി വാങ്ങുക.

🌸സാമ്പാര്‍
പരിപ്പും പച്ചക്കറികളും (കുമ്പളങ്ങ, വെള്ളരിക്ക, പടവലങ്ങ, മുരിങ്ങക്ക, സവാള, കിഴങ്ങ്, തക്കാളി, വെണ്ടയ്ക്ക തുടങ്ങിയവ) വേവിച്ചെടുക്കുക. സാമ്പാര്‍ മസാലയും (മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉലുവാപ്പൊടി എന്നിവ ചെറുതായി മൂപ്പിച്ച് എടുത്തത്. ചിലയിടങ്ങളില്‍ വറുത്ത തേങ്ങ അരച്ചതും ചേര്‍ക്കാറുണ്ട്) പുളി വെള്ളവും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകും വറ്റല്‍ മുളകും കറിവേപ്പിലയും കൂടെ ഇട്ടു കടുക് പൊട്ടിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക.

🌸പച്ചമോര്
നല്ലതു പോലെ പുളിച്ച തൈര് കട്ടയില്ലാതെ ഉടച്ചെടുക്കുക. അര ലിറ്റര്‍ തൈരിന് അര ലിറ്റര്‍ വെള്ളം എന്ന അളവില്‍ പച്ചവെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് ഏഴ് പച്ചമുളക്, അഞ്ച് ചെറിയ ഉള്ളി, ഒരു വലിയ കഷണം ഇഞ്ചി എന്നിവ ചതച്ചു ചേര്‍ക്കുക. ഇതിലേക്ക് ഒരു തണ്ട് കറിവേപ്പില കൈകൊണ്ട് തിരുമ്മി ഇടുക.

🌸രസം
ഒരു ചെറുനെല്ലിക്കാ വലുപ്പത്തില്‍ പുളി വെള്ളത്തിലിട്ട് 15 മിനിട്ട് കുതിര്‍ക്കാന്‍ വയ്ക്കുക. ശേഷം പുളി പിഴിഞ്ഞ് വെള്ളം മാറ്റി വയ്ക്കുക. ചെറിയ മണ്‍ ചട്ടി ചൂടാകുമ്പോള്‍ രണ്ടു സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാക്കുക.
എണ്ണ ചൂടാകുമ്പോള്‍ കടുക്, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്, കറിവേപ്പില, വറ്റല്‍മുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം 2 ഉള്ളി, വെളുത്തുള്ളി, കുരുമുളക് ഇവ നന്നായി ചതച്ചെടുക്കുക. ശേഷം ചതച്ചുവച്ചിരിക്കുന്ന കൂട്ട് ഇതിലേക്കിട്ട് പച്ചമണം മാറുന്നതു വരെ വഴറ്റുക.
ഇനി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ഇതിലേക്കിട്ട് വഴറ്റുക. തക്കാളി നന്നായി വഴറ്റിക്കഴിയുമ്പോള്‍ മഞ്ഞള്‍ പൊടി, മുളകു പൊടി, മല്ലിപ്പൊടി, ഉലുവാപ്പൊടി എന്നിവ ചേര്‍ത്ത് പച്ചമണം മാറുമ്പോള്‍ നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന പുളിവെള്ളം ചേര്‍ക്കാം.
ഇനി ആവശ്യത്തിന് ഉപ്പും കാല്‍ ടീസ്പൂണ്‍ കായപ്പൊടിയും ചേര്‍ത്ത് വഴറ്റണം. അതിലേക്ക് അര ലിറ്റര്‍ വെള്ളവും ചേര്‍ത്ത് മൂടിവയ്ക്കാം. തിള വന്നു കഴിഞ്ഞാല്‍ വാങ്ങാം.

🌸പരിപ്പ് പ്രഥമന്‍
ചേരുവകള്‍ ചെറുപയര്‍ പരിപ്പ് -250 ഗ്രാം ശര്‍ക്കര -500 ഗ്രാം നെയ്യ് -100 ഗ്രാം അണ്ടിപ്പരിപ്പ് -50 ഗ്രാം കിസ്മിസ് -25 ഗ്രാം ഏലക്കാപ്പൊടി -5 ഗ്രാം ചുക്കുപൊടി -5 ഗ്രാം തേങ്ങ -2 ഉണങ്ങിയ തേങ്ങ -1
തയ്യാറാക്കുന്ന വിധം പരിപ്പ് കഴുകി വറുത്ത ശേഷം നന്നായി വേവിക്കുക. കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം. ഇതിലേക്ക് ശര്‍ക്കര ഉരുക്കിയരിച്ചത് ചേര്‍ത്തു വെള്ളം നന്നായി വറ്റുമ്പോള്‍ പകുതി നെയ്യൊഴിച്ച് വരട്ടുക. തേങ്ങാ ചിരകി ഒന്നാംപാല്‍ മാറ്റി വയ്ക്കുക.
6 കപ്പ് വെള്ളത്തില്‍ രണ്ടാം പാല്‍ പിഴിഞ്ഞ് വരട്ടിയെടുത്ത പരിപ്പിലേക്ക് ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കുക. വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തു ഏലക്കാപ്പൊടി ചുക്കുപൊടി എന്നിവ ചേര്‍ത്തു നന്നായി ചൂടാക്കി വാങ്ങുക.
ചെരുതായി അരിഞ്ഞ കൊട്ടത്തേങ്ങ, അണ്ടിപ്പരിപ്പ്, കിസ്മിസ് ഇവ ബാക്കിയുള്ള നെയ്യില്‍ വറുത്തു ചേര്‍ക്കുക. പരിപ്പ് പ്രഥമന്‍ തയ്യാര്‍.

🌸പാൽ പായസം
ഉണക്കലരി 1 കപ്പ്‌ പാൽ 4 കപ്പ്‌ വെള്ളം 3 കപ്പ്‌ പഞ്ചസാര 1 കപ്പ്‌
അരി നന്നായി കഴുകി വേവിക്കുക പാതി വേവിനു 2 കപ്പു പാലു ചേർത്തു വേവിക്കുക നന്നായി വെന്താൽ അതിൽ ബാക്കി പാലു ഒഴിച്‌ വേവിക്കുക പഞ്ചസാര ചേർക്കുക. നെയ്യിൽ കദലിപഴ്ം വഴയ്റ്റി ചേർകുക അൽപം ഏലക്ക ചേർക്കുക രുചി കരമായ പായസം തയ്യാർ

വിഭവ സമൃദ്ധമായ സദ്യയില്ലാതെ എന്തോണം..
എല്ലാ കൂട്ടുകാർക്കും "Advanced ഓണാശംസകൾ

# കടപ്പാട് 🙏🏻

Address

Karunagappally
Kollam

Alerts

Be the first to know and let us send you an email when R-Tech Media and Travel Vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share