Kollam News 24x7

Kollam News 24x7 KOLLAM NEWS 24x7
(2)

09/12/2024, 7:45 p.mകടവൂർ ക്ഷേത്രത്തിൽ ഇപ്പോൾ ഒറ്റയ്ക്കു കാണപ്പെട്ട ഒരു അമ്മയാണ്... പങ്കജാക്ഷി എന്നാണ് പേര് പറയുന്നത്. വ...
09/12/2024

09/12/2024, 7:45 p.m

കടവൂർ ക്ഷേത്രത്തിൽ ഇപ്പോൾ ഒറ്റയ്ക്കു കാണപ്പെട്ട ഒരു അമ്മയാണ്... പങ്കജാക്ഷി എന്നാണ് പേര് പറയുന്നത്. വീടോ സ്ഥലമോ ഒന്നും ഓർമയില്ല... ഈ അമ്മയെ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി അഞ്ചാലുമൂട് പോലീസ് സ്റ്റേഷനുമായി ബന്ധപെടുക.+918921044292

09/12/2024

കൊല്ലത്ത് ക്ഷേത്രത്തിലെ മൈക്കിൻ്റെ സൗണ്ട് കുറയ്ക്കാൻആവശ്യപ്പെട്ട യുവാവിനെ കമ്മറ്റിക്കാർ മർദിച്ചു എന്ന് പരാതിയുമായി രംഗത്തെ യുവാവ്.

09/12/2024

പാലക്കാട് പട്ടാമ്പി സ്വദേശിയാണ്.ഡോ.എം.
കെ വാര്യരുടേയും കമലം ദമ്പതികളുടെ നാലാമത്തെ മകനായി ജനനം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം അഭിനയമോഹവുമായി മദ്രാസിലെത്തിയ ശിവജി ആദ്യം അഭിനയിച്ചത് ബേപ്പൂർ മണി സംവിധാനം ചെയ്ത 'രാജ്യദ്രോഹി' എന്ന ചിത്രത്തിലായിരുന്നു. എന്നാൽ ആ സിനിമ റിലീസ് ആയില്ല. പിന്നീട് ജയൻ,പ്രേം നസീർ എന്നിവർ അഭിനയിച്ച 'അറിയപ്പെടാത്ത രഹസ്യം' എന്ന സിനിമയിൽ ഒരു ഡോക്ടറുടെ വേഷം ചെയ്തു.എങ്കിലും ശിവജി ശ്രദ്ധിക്കപ്പെട്ടത് 1982ൽ ജെ.വില്യംസ് സംവിധാനം ചെയ്‌ത കാളിയമർദ്ദനം എന്ന സിനിമയിലെ വീനസ് രാജൻ എന്ന കഥാപാത്രത്തിലൂടെയാണ്. ആ വർഷം തന്നെ ശ്രീകുമാരൻ തമ്പിയുടെ എനിക്കും ഒരു ദിവസം,ഇരട്ടി മധുരം എന്നീ ചിത്രങ്ങളിലും ശിവജി അഭിനയിച്ചു.ഇരട്ടിമധുരത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1989 ൽ വേട്ട എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ട് മിനി സ്ക്രീനിലെത്തി. സിനിമയിൽ തുടർന്നുവെങ്കിലും പിന്നീട് സീരിയലുകളിലൂടെയായിരുന്നു അദ്ദേഹം പ്രേക്ഷകർക്ക് പരിചിതനായത് ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം,2004 സെപ്തംബർ 30ന് രാവിലെ 11ഓടെ നിര്യാതനായി.ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ആണ് ഒടുവിൽ അഭിനയിച്ച സീരിയല്‍.പെരുമഴക്കാലമാണ് അവസാനം ചെയ്‌ത സിനിമ

09/12/2024
09/12/2024

അമ്മയില്ലാത്ത ആദ്യത്തെ പിറന്നാൾ ആഘോഷിക്കുന്ന മോൾക്ക് ആശംസകൾ പറയാമോ 🌹🌹

08/12/2024

കഴിഞ്ഞ ദിവസം മരണപ്പെട്ടു നാട്ടിൽ അയച്ചത് 3 മൃതദ്ദേഹങ്ങളായിരുന്നു
അതിൽ പ്രായമേറിയ ഒരാൾ ഉണ്ടായിരുന്നു 34 വർഷം വിദേശത്തു കഴിഞ്ഞു കാൻസൽ ചെയ്തു നാട്ടിലേക്ക് പോയി വീണ്ടും പ്രവാസിയാക്കേണ്ടിവന്ന ഒരു ഹത ഭാഗ്യൻ
പ്രവാസികളിൽ പലരും ചെയ്യുന്ന ഒരു പ്രവൃത്തിയാണ് പ്രവാസ ലോകത്ത് അധ്വാനിച്ച് ഉണ്ടാക്കുന്ന പൈസകൊണ്ട് ഭാര്യയുടെ പേരിൽ വീടും സ്ഥലവും വാങ്ങുന്നവരിൽ
പെട്ട ഒരാളുടേതായിരുന്നു

സംമ്പാധിച്ചത് മുഴുവൻ വീട്ടാവശ്യത്തിനും മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി ചിലവഴിച്ചു 3 മക്കളുടെ കല്യാണവും കഴിഞ്ഞു
മക്കൾക്കെല്ലാം നല്ല ജോലിയും ആയി അവസാനം പ്രവാസ ജീവിതത്തിൽ നിന്നും പ്രഷറും ഷുഗറുമായി Visa Cancel ചെയ്തു നാട്ടിലേക്ക് പോവേണ്ടി വന്നു
ഒരു വർഷമാവുമ്പോഴാത്തേക്കും വീട്ടിൽ പ്രശ്നങ്ങൾ ആരംഭിച്ചു വീട്ടിൽ നിന്നും ഇറക്കി വിട്ടു പിന്നെ മകളുടെ കൂടെയായി താൽക്കാലിക ജീവിതം അതിനിടക്ക് വീണ്ടും വിസ തരപ്പെടുത്തി പ്രവാസ ലോകത്തേക്ക് എത്തി
നല്ലൊരു ജോലിയും കിട്ടി
അതിനിടക്കാണ് മരണമെന്ന മാലാഖ ഹൃദയാഘാതമെന്ന രൂപത്തിൽ എത്തിപ്പെട്ടത്
പരിഭവങ്ങളും പരാതിയുമില്ലാത്ത ലോകത്തേക്ക് അയാൾ യാത്രയായി. ഈ അവസ്ഥ വേറെ ആർക്കും വരാതെ ഇരിക്കട്ടെ..
എല്ലാവരെയും ദൈവം തമ്പുരാൻ കാക്കട്ടെ.... ❤️❤️

08/12/2024
08/12/2024

വാഹനം പരിശോധിച്ച് പിഴ അടപ്പിക്കാൻ ഇവിടെ ആളുണ്ട് പക്ഷേ റോഡ് പരിശോധിച്ച് കുഴി അടപ്പിക്കാൻ ആളില്ല. യോജിക്കുന്നു എങ്കിൽ സപ്പോർട്ട് 🌹❤️🙂🙏

08/12/2024

ഒരുകാലത്ത് മിനിമം ഗ്യാരണ്ടി ഉണ്ടായിരുന്ന ഒരു നടനാണ് ശ്രീമാൻ ജയറാം.ജയറാം - രാജസേനൻ കൂട്ടുകെട്ടിൽ പിറന്ന ഫാമിലി ഓറിയന്റഡ് സിനിമകളെല്ലാം തന്നെ വിജയമായിരുന്നു എന്ന് തന്നെ പറയാം.നിരവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സംഭാവന ചെയ്ത അതുല്യ നടനാണ് ജയറാം.മലയാളി പ്രേക്ഷകരുടെ സിനിമ ആസ്വാദന രീതികൾ മാറിയപ്പോൾ ആ മാറ്റത്തിൽ പിടിച്ച് നിൽക്കാൻ പറ്റാതെ പുറത്തു പോയ നടന്മാരിൽ ഒരാൾ കൂടിയാണ് ജയറാം എന്നതാണ് വസ്തുത. ആദ്യകാലത്തെ സിനിമകളിൽ അയലത്തെ പയ്യനെ പോലെയും നാട്ടിൽ നമ്മൾ കാണുന്ന ആളുകളെ പോലെയുമൊക്കെ ജയറാമിന്റെ കഥാപാത്രങ്ങളെ ജനങ്ങൾ സ്വീകരിച്ചിരുന്നു എങ്കിൽ പിന്നീട് അതൊരു ടൈപ്പ് കഥാപാത്രങ്ങളായി മാറുകയും ജയറാം എന്നാൽ ഇങ്ങനെയൊക്കെയാണ് എന്ന രീതിയിൽ ബ്രാൻഡ് ചെയ്യപ്പെടുകയും ഉണ്ടായി. അതൊക്കെയുണ്ടാകും ജയറാം മലയാള സിനിമ ഫീൽഡിൽ നിന്നും ഏതാണ്ട് ഔട്ടായി എന്ന് തന്നെ നമുക്ക് പറയേണ്ടി വരുന്നത്.
എന്നാൽ തീർച്ചയായും മഴവിൽക്കാവടി പോലെയും മേലേ പറമ്പിൽ ആൺവീട് പോലെയും ഫ്രണ്ട്സ് പോലെയും ഒക്കെയുള്ള നിരവധി സിനിമകൾ റിപ്പീറ്റ് വാലി ഉള്ളതായി തീരുവാൻ ഒരു കാരണം ജയറാം തന്നെയാണെന്ന് സത്യം തന്നെയാണ് . നിങ്ങൾ ഏറ്റവും കൂടുതൽ തവണ കണ്ടിട്ടുള്ള ജയറാം ഫിലിം ഏതാണ് ?
Bangalore Malayali




08/12/2024

പാവപ്പെട്ടവരെ ഈ മനുഷ്യൻ സ്നേഹിച്ചതുപോലെ സ്നേഹിച്ചവർ ആരെങ്കിലുമുണ്ടോ എന്ന് എനിക്ക് സംശയമാണ്. കഴിഞ്ഞ മാസം ചങ്ങനാശേരിയിൽ കണ്ടപ്പോഴും ഇദ്ദേഹം പറഞ്ഞ ഒരു കാര്യം ഈ പാവപെട്ടവന്റെ കണ്ണീര് ഈശോയുടെ തിരൂരക്തം പോലെ കരുത്തുള്ളതാണെന്നാണ്. അത് സ്വർഗ്ഗം തുറക്കാൻ കരുത്തുള്ളതും അതിന്റെ ഒരു അനുഗ്രഹമാണ് ഒരു യോഗ്യതയും ഇല്ലാഞ്ഞിട്ടും ഈ പദവിയിൽ എത്തിയത് എന്ന് അദ്ദേഹം പറയുന്നത്.ചെറുപ്പം തൊട്ടു ആളുകളെ സഹായിക്കണം എന്നുള്ള ചിന്തയായിരുന്നു. പാവപ്പെട്ടവരെ കണ്ടാൽ എന്തെങ്കിലും നൽകാതെ വിടില്ലായിരുന്നു.ഒരിക്കലും
ദേഷ്യപ്പെടാത്ത ഒരു മനുഷ്യൻ. അതിനൊരു കാരണമുണ്ട് ദേഷ്യമുള്ളവരുടെ കൂടെ താൻ ജീവിച്ചിട്ടുണ്ട്.ആ അനുഭവങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ച് , നമ്മൾ
അനുഭവിച്ച ബുദ്ധിമുട്ട് മറ്റുള്ളവർക്ക് കൊടുക്കില്ല എന്ന് തീരുമാനിച്ചു. ഒരു മനുഷ്യന് വേണ്ടത് സമാധാനം നിലനിർത്തുക എന്നുളളതാണ്. ശാന്തമായി പെരുമാറുക എന്നുളളതാണ് ഒരു നല്ല വ്യക്തിത്വം എന്നാണ് വിശ്വസിക്കുന്നത്. നമ്മുടെ ശാന്തത നഷ്ടപ്പെട്ടാൽ കൂടെയുള്ള എല്ലാവരിലേക്കും അശാന്തി പകരും.ദൈവത്തിന്റെ സുഗന്ധം സമൂഹത്തിന് മുഴുവൻ പരത്തുക എന്നുളളതാണ് മോട്ടോ ആയിട്ട് എടുത്തിരിക്കുന്നത്. ഒരു സ്പെഷ്യൽ പദവിയും വഹിക്കാതെ ഒരു വൈദികന് ആദ്യമായിട്ടാണ് ഈ പദവി
എന്താണ് കാർഡിനൽ പദവി
കർദ്ദിനാൾ; സഭയിലെ രാജകുമാരന്മാർ എന്നറിയപ്പെടുന്നു. ഓരോ കർദ്ടിനാളിനും റോമിൽ ഒരു സ്ഥാനിക ഇടവക ദേവാലയം നൽകപ്പെടുന്നു. റോമിലെത്തുംപോഴെല്ലാം കർദ്ദിനാളിനു റെഡ് കാർപെറ്റ് സ്വീകരണം ലഭിക്കുന്നു. മാർപ്പാപ്പ സ്ഥാനം ഒഴിവുവരുമ്പോൾ 80 വയസു തികയാത്ത കർദ്ദിനാൾമാർ ചേർന്നാണു പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നത്. പത്രോസിന്റെ പിൻഗാമയായ മാർപ്പാപ്പായെ തന്റെ ദൌത്യത്തിൽ സഹായിക്കുക എന്നതാണു കർദ്ദിനാൾ പദവിയുടെ പ്രധാന കർത്തവ്യം.

07/12/2024

ജുമാ നിസ്കാരത്തിനായി റോഡ് മുറിച്ച് കടന്ന മുഹമ്മദ് ഉല്ലാസ് രണ്ടു ബസ്സുകളുടെ ഇടയിൽ പെട്ടു ജീവൻ പൊലിഞ്ഞു. മ്യതശരീരം വീട്ടിലെത്തിച്ചപ്പോൾ

Address

Kollam News 24x7
Kollam
691001

Website

Alerts

Be the first to know and let us send you an email when Kollam News 24x7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kollam News 24x7:

Videos

Share