26/12/2024
സ്കൂൾ കാലഘട്ടത്തിൽ നല്ല ബുക്കുകൾ വായിക്കണമെന്നും അതുവഴി നല്ല അറിവ് കിട്ടുമെന്നും ടീച്ചേഴ്സ് പറഞ്ഞു പഠിപ്പിക്കാറുണ്ടല്ലോ. ഞാൻ പഠിച്ച സ്‌കൂളുകളിൽ ലൈബ്രറി ഒന്നും ഉണ്ടായിരുന്നില്ല. അമ്മ വീടിനടുത്തുള്ള ലൈബ്രറിയിൽ നിന്നും ബുക്കുകൾ എടുത്ത് വീട്ടിൽ കൊണ്ടുവന്ന് വായിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ അമ്മയുടെ കയ്യിൽ ഒരു ബുക്ക് ഇരിക്കുന്നത് കണ്ടു 'അസുരവിത്ത് '. എനിക്ക് ഇത് എങ്ങനെയെങ്കിലും വായിക്കണം. കാരണം എഴുതിയിരിക്കുന്നത് ആരാ?അങ്ങനെ ആ ബുക്കെടുത്ത് ഓരോ പേജും മറിച്ചു നോക്കി. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന തെക്കനായ ഒരു കുട്ടിക്ക് മനസിലാകുന്ന ഭാഷയായിരുന്നില്ല അതിൽ. കടു കട്ടിയായ അതും വടക്കൻ സലാംങ്. പക്ഷേ എനിക്കത് വായിക്കണമായിരുന്നു. അമ്മ അറിയാതെ ആ ബുക്ക് ഞാനെടുത്ത് ഒളിച്ചു വെച്ചു. പാവം ഫൈൻ അടച്ച് കാണും കുറച്ച് നാളുകൾക്ക് ശേഷം അസുരവിത്ത് ഫിലിം ടീവിയിൽ വന്നു. ഫിലിം കണ്ടു. പിന്നെ ഒളിപ്പിച്ച് വെച്ച ആ ബുക്കെടുത്ത് ഫുൾ വായിച്ചു. അന്ന് കിട്ടിയ സംതൃപ്തി അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഒരു വലിയ എഴുത്ത്കാരന്റെ ഒരു വലിയ ബുക്ക് ഞാൻ വായിച്ചു. അതേ ബുക്ക് അദ്ദേഹത്തിന്റെ സ്ക്രീപിറ്റിൽ സിനിമയായത് ഞാൻ കണ്ടു. ഇന്നും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്ത്കാരനും സ്ക്രീപ്റ്റ് റൈറ്ററുമൊക്കെയാണ് എം ടി വാസുദേവൻ നായർ. സ്ക്രീപ്റ്റ് റൈറ്റിംഗിനോട് കമ്പം തോന്നിയ നാളുകളിൽ അദ്ദേഹത്തിന്റെ സ്ക്രീപ്റ്റ് അന്വേഷിച്ചു ഒരുപാട് നടന്നിട്ടുണ്ട്. ഒരെണ്ണം കിട്ടുകയും ചെയ്തു. എം ടി യാണ് സ്ക്രീപ്റ്റ് ചെയ്യുന്നതെങ്കിൽ ആർക്ക് വേണമെങ്കിലും സംവിധാനം ചെയ്യാൻ പറ്റും എന്നൊരു ചൊല്ലുതന്നെയുണ്ട് സിനിമാക്കാർക്കിടയിൽ. നായകന്റെ ഡ്രെസും നായികയുടെ നോട്ടവും എന്തിന് അവർ സഞ്ചരിക്കുന്ന വണ്ടി ഏതായിരിക്കുമെന്ന് പോലും അദ്ദേഹത്തിന്റെ സ്ക്രീപിറ്റിൽ ഉണ്ടായിരിക്കും. അതായത് പക്കാ ഷൂട്ടിങ് സ്ക്രീപ്റ്റ് ആണ് അദ്ദേഹം എഴുതുന്നത്. സ്വന്തം കഥ, ഷൂട്ടിങ് സ്ക്രീപ്റ്റ് ഇത്രയും ചെയ്ത ഒരാളിന്റെ മാനസിൽ ആ സിനിമയും വരച്ചു വെച്ചിട്ടുണ്ടാവും. എന്റെ എഴുത്തുകുത്തുകളും സ്ക്രീപ്റ്റുകളും നറേഷൻസുമൊക്കെ കിട്ടിയത് പാരമ്പര്യത്തിൽ നിന്നല്ല സാക്ഷാൽ വായനയിൽ നിന്നാണ്. ഞാൻ പഠിച്ച കോളേജിൽ ലൈബ്രറിയിൽ നിന്ന് ഏറ്റവും കൂടുതൽ ബുക്കുകൾ എടുത്ത് വായിച്ച സ്റ്റുഡന്റ്സ് ലിസ്റ്റിൽ ഒരു പക്ഷേ എന്റെ പേരും ഉണ്ടാകും. എല്ലാവർക്കും എല്ലാം ചെയ്യാൻ കഴിയും. പക്ഷേ ചിലർക്ക് മാത്രമേ അതിന്റെ പീക്കിൽ ചെയ്യാൻ കഴിയൂ. അങ്ങനെ ചെയ്തവരെയൊക്കെ നമ്മൾ ലേജൻഡ്‌സ് എന്ന് വിളിക്കും!
പ്രിയപ്പെട്ട സാഹിത്യകാരന്, നല്ല സിനിമകൾ സമ്മാനിച്ച മികച്ച തിരക്കഥാകൃത്തിന് ഒരുപിടി ഓർമ്മപ്പൂക്കൾ 🌹🌹🌹