Mediacafe

Mediacafe Travel vlog, Technology, Moviereviews
Any promotion work
Contact me
[email protected]

04/01/2025

നമ്മുടെ വാഹനങ്ങൾ വൃത്തിയാക്കാൻ കുറഞ്ഞ വിലയ്ക്ക് ഒരു വാക്കും ക്ലീനർ. 😁

അമിതമായി മദ്യപിക്കുന്ന ഒരാൾക്ക് ഫിസിക്കലി ആക്ടീവ് ആയിരിക്കില്ല എന്ന് കാണിച്ച ഡയറക്ടർ ബ്രില്ല്യൻസ്🥺   #മെമ്മറീസ്  #ജിതുജോ...
04/01/2025

അമിതമായി മദ്യപിക്കുന്ന ഒരാൾക്ക് ഫിസിക്കലി ആക്ടീവ് ആയിരിക്കില്ല എന്ന് കാണിച്ച ഡയറക്ടർ ബ്രില്ല്യൻസ്🥺 #മെമ്മറീസ് #ജിതുജോസഫ്

02/01/2025

വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈ അറിയാൻ പാടില്ല 🤝🔥 ആരായാലും നന്മകൾ നേരുന്നു.

ബിസിനസ് ഐഡിയ 😆മാളിൽ പോയപ്പോ  കണ്ടത് ആണ്. ഇതൊക്കെയാണ് ബിസിനസ് ഐഡിയ 💡 എന്ന് വേണേ പറയാം കാരണം..i ആളുകൾ ഇത് ഉപയോഗിക്കുബോ മിക...
02/01/2025

ബിസിനസ് ഐഡിയ 😆

മാളിൽ പോയപ്പോ കണ്ടത് ആണ്. ഇതൊക്കെയാണ് ബിസിനസ് ഐഡിയ 💡 എന്ന് വേണേ പറയാം കാരണം..i ആളുകൾ ഇത് ഉപയോഗിക്കുബോ മിക്കവാറും ഫോണും ഉപയോഗിക്കുമെന്നും ഇത് ഇവടെ വെയ്ക്കാൻ തലയിൽ ബുദ്ധി ഉദ്ധിച്ചവന് മനസിലായി...... പൊതുവേ ടോയ്‌ലറ്റിൽ പോകുന്നുവർ മൊബൈൽ ഉപയോഗിക്കുന്നവർ ആണ്,😁 എവിടെ നോക്കിയാലും ബിസിനസ് ഐഡിയ ആണ് ഇതിലും മികച്ച ഐഡിയ സ്വപ്നങ്ങളിൽ മാത്രം.

By me

02/01/2025

ടാറ്റയുടെ വാഹനം ഒരു മുതലാണോ.വാങ്ങിയപ്പോ കിട്ടിയാ അനുഭവം. ഈ വാഹനം ഉള്ളവർ ഉണ്ടോ.

പലരുടെയും വീടുകളിലെ വാട്ടർടാങ്ക് വെച്ച് കഴിഞ്ഞാൽ പലരും അത് പരിശോധിക്കാറില്ല കിണറ്റിൽ നിന്നും ഡയറക്റ്റ് വരുന്ന വെള്ളം കുറ...
01/01/2025

പലരുടെയും വീടുകളിലെ വാട്ടർടാങ്ക് വെച്ച് കഴിഞ്ഞാൽ പലരും അത് പരിശോധിക്കാറില്ല കിണറ്റിൽ നിന്നും ഡയറക്റ്റ് വരുന്ന വെള്ളം കുറെ മാസങ്ങൾ കഴിയുമ്പോൾ അതിനകത്ത് ഇതുപോലെ ഓരു അടിഞ്ഞു അഴകു ആകാൻ സാധ്യതയുണ്ട് പ്രത്യേകിച്ച് പ്ലാസ്റ്റിക് ടൈപ്പ് വാട്ടർ ടാങ്കിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. അതുകൊണ്ട് ഈ രീതിയിലുള്ള ടങ്ക് വെച്ചിട്ടുള്ള വരൂ ഇടയ്ക്കൊന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. കഴിഞ്ഞദിവസം പരിശോധിച്ചപ്പോൾ കണ്ട കാഴ്ചയാണത് പലരുടെയും വീടുകളിലും അവസ്ഥ ഇതായിരിക്കും ഞാൻ കണ്ടിട്ടുമുണ്ട്..

വെള്ളം അമൂല്യമാണ് അതു തിളപ്പിച്ചാറ്റി കുടിക്കുക

31/12/2024

പുതുവത്സ ആശംസകൾ🔥

By me

31/12/2024

ഇനി ഇവന്മാർക്ക് അബദ്ധം പറ്റിയതാണോ എന്ന് അറിയത്തില്ല 😁😁 എന്തായാലും ഉള്ളത് ആവട്ടെ

അടുത്തുള്ള ഷോപ്പിൽ പോയപ്പോൾ കണ്ട കാഴ്ചയാണ്. ഇവര് ഈ മിണ്ടാപ്രാണിയെ കൊണ്ട് നടന്നു  മറ്റുള്ളവരുടെ മുന്നിൽ ഭിക്ഷ യാചിക്കുന്ന...
30/12/2024

അടുത്തുള്ള ഷോപ്പിൽ പോയപ്പോൾ കണ്ട കാഴ്ചയാണ്. ഇവര് ഈ മിണ്ടാപ്രാണിയെ കൊണ്ട് നടന്നു മറ്റുള്ളവരുടെ മുന്നിൽ ഭിക്ഷ യാചിക്കുന്നു എന്തുകൊണ്ടാണ് ഇവര് ഈ മിണ്ടാപ്രാണിയെ ഇങ്ങനെ വേഷം കെട്ടിച്ചു കൊണ്ടുപോകുന്നത് ഇതിനു മുന്നേയും പല സ്ഥലങ്ങളിൽ വച്ച് ഞാൻ ഇങ്ങനെ കണ്ടിട്ടുണ്ട് .ആദ്യമായിട്ടാണ് ഇങ്ങനെ ഭിക്ഷ യാചിക്കുന്നത് കാണുന്നത്. ഇവിടെ മിക്കിടങ്ങളിൽ കണ്ടുവരുന്ന ഒരു കാഴ്ചയാണ് ഇത് ആർക്കെങ്കിലും ഇതിനെപ്പറ്റി അറിയാമോ.
എങ്ങനെ ജോലി ചെയ്യാതെ ജീവിക്കാം എന്ന് ചിലർ പല രീതിയിലാണ് പുറത്ത് നടക്കുന്നത്.....

Mediacafe

ഇത് ഇന്ന് പോയ  ഹോട്ടലിലെ ബില്ലാണ് കഴിഞ്ഞ തവണ ഒരു ബില്ല് ഇട്ടപ്പോൾ പല ആളുകളും പല കമൻറ് ചെയ്തു അതിൽ ഏറ്റവും കൂടുതൽ ആളുകൾ ക...
30/12/2024

ഇത് ഇന്ന് പോയ ഹോട്ടലിലെ ബില്ലാണ് കഴിഞ്ഞ തവണ ഒരു ബില്ല് ഇട്ടപ്പോൾ പല ആളുകളും പല കമൻറ് ചെയ്തു അതിൽ ഏറ്റവും കൂടുതൽ ആളുകൾ കമൻറ് ചെയ്തത് വാങ്ങി തിന്നിട്ട് കാശ് കൊടുക്കാന്‍ നേരം കൂടുതലുണ്ട് എന്ന് പറഞ്ഞ് ബില്ല് സോഷ്യൽ മീഡിയയിൽ ഇട്ട് ആളാവാൻ നോക്കരുത്. മറ്റുചിലർ പറഞ്ഞു ഹോട്ടലിൽ കയറുന്നതിനു മുന്നേ വില തിരക്കണം എന്ന് പറഞ്ഞിരുന്നു പക്ഷേ ഒരു ഹോട്ടലിൽ കയറിയതിനു ശേഷം അവിടുത്തെ ആഹാരം മോശമാണെങ്കിൽ അത് പറയാൻ പാടില്ല അപ്പോൾ നമ്മൾ കൊടുക്കുന്ന കാശിനെ വിലയില്ല. ഈ ഒരു ചായയുടെ വില 22 രൂപയാണ് അതും ഈ ഒരു ഗ്ലാസിൽ. മറ്റു ചിലർ പറഞ്ഞു ഹോട്ടൽ എവിടെ ഇരിക്കുന്നു അതനുസരിച്ച് ആയിരിക്കും ആഹാരത്തിന്റെ വില വർധന എന്ന്. ചിലപ്പോൾ Ac റസ്റ്റോറൻറ് ആയിരിക്കുമെന്ന് . അങ്ങനത്തെ കമൻറ് നിരോധിച്ചിരിക്കുന്നു .അന്നു പറഞ്ഞപോലെ ഞാൻ ഇപ്പോഴും പറയുന്നു ക്യാഷ് സമ്പാദിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഒരു റസ്റ്റോറൻറ് ആണ്.
ഇത് ഞാൻ പറഞ്ഞതല്ല കഴിഞ്ഞതവണത്തെ പോസ്റ്റിൽ പറഞ്ഞ വിദഗ്ധരുടെ അഭിപ്രായമാണ്

ഞാനൊരു റസ്റ്റോറൻറ് തുടങ്ങുകയാണെങ്കിൽ എനിക്കിഷ്ടമുള്ള വിലയായിരിക്കും ഞാൻ ഓരോ ആഹാരത്തിന് കൊടുക്കുന്നത് ആർക്കും വാങ്ങി കഴിക്കാവുന്ന വിലയായിരിക്കും അത്.

ആവശ്യമുള്ളവർ വാങ്ങി കഴിച്ചാൽ മതി. 😁

കടപ്പാട് ഞാൻ തന്നേ
Unknow person
Mediacafe

അങ്ങനെ അവൻ രംഗത്തിറങ്ങുകയാണ്കഴിഞ്ഞദിവസം ഒരു പോസ്റ്റിട്ടിരുന്നു ഒരു വാഹനം എടുക്കുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ആള...
28/12/2024

അങ്ങനെ അവൻ രംഗത്തിറങ്ങുകയാണ്

കഴിഞ്ഞദിവസം ഒരു പോസ്റ്റിട്ടിരുന്നു ഒരു വാഹനം എടുക്കുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ആളുകൾ സജസ്റ്റ് ചെയ്തത് ഈ ഒരു കളറും ഈയൊരു വാഹനവുമായിരുന്നു ആയതിനാൽ ഈയൊരു വാഹനം നാളെ കളത്തിൽ ഇറങ്ങാൻ പോകുന്നു. പേജ് ഫോളോ ചെയ്യുന്നവർക്കും സപ്പോർട്ട് ചെയ്യുന്നവർക്കും ഒരുപാട് നന്ദി നിങ്ങളും ഒരു കുടുംബം പോലെയാണ്🌹 എനിക്. കാറുമായി ബന്ധപ്പെട്ട ബാക്കി അപ്ഡേറ്റുകൾ ഞാൻ ഈ പേജിൽ ഇടുന്നതായിരിക്കും. വാഹന ഉപയോഗിച്ചിട്ടുള്ള എന്റെ എക്സ്പീരിയൻസും ഇവിടെ പങ്കെടുക്കുന്നതായിരിക്കും. ടാറ്റയുടെ വണ്ടിക്ക് ബിൽഡ് കോളിറ്റി ഉള്ളതുകൊണ്ടും ഫൈവ് സ്റ്റാർ റേറ്റ് ഉള്ളതുകൊണ്ട് ആണ് ഫാമിലി ആയിട്ട് യാത്ര ചെയ്യാൻ ഈ ഒരു വാഹനം വാങ്ങിയത്. ഫിനാൻസ് ഇട്ടു വാങ്ങിയതാണ് ഒരു ലക്ഷം രൂപ ഡൗൺ പെയ്മെൻറ് നൽകിക്കൊണ്ട്.

Thanks my followers 🌹🌹

By
Me

Mediacafe

#റ്റാറ്റാ

ഇന്ന് കണ്ട ഒരു മികച്ച ഒരു ഫോട്ടോ ആയിട്ട് എനിക്ക് തന്നെ തോന്നി. ആ ഒറ്റ കാരണം കൊണ്ടാണ് ഈ ഫോട്ടോ ഞാൻ ഇവിടെ ഇടുന്നത് ഈ ഫോട്ട...
28/12/2024

ഇന്ന് കണ്ട ഒരു മികച്ച ഒരു ഫോട്ടോ ആയിട്ട് എനിക്ക് തന്നെ തോന്നി. ആ ഒറ്റ കാരണം കൊണ്ടാണ് ഈ ഫോട്ടോ ഞാൻ ഇവിടെ ഇടുന്നത് ഈ ഫോട്ടോ കാണുമ്പോൾ നിങ്ങൾക്ക് തന്നെ തോന്നാം ഒന്ന് ചിന്തിക്കാനുള്ള വകുപ്പ് ഈ ഫോട്ടോയിൽ ഉണ്ട്. നമ്മുടെ ചുറ്റും ജീവിക്കുന്നവർ മരിച്ചു കഴിഞ്ഞാൽ അവർ മരിച്ചു കഴിഞ്ഞതിനുശേഷം ആയിരിക്കും അവരുടെ നന്മകൾ നമ്മൾ ഓർക്കുന്നത്. ഇവരെ നോക്കി ഓർക്കാൻ ഒരുപാട് കാര്യങ്ങൾ നമ്മൾ ഓരോരുത്തരുടെയും മനസ്സിൽ ഉണ്ട്.
മൂന്ന് ലെജന്റ്സ് എന്ന് വേണമെങ്കിൽ പറയാം. 🔥


കടപ്പാട് ട്വിറ്റർ

Dr Manmohan Singh passed away ഡോ. മന്‍മോഹന്‍ സിംങ് അന്തരിച്ചു( 92)🌹🌹      ഇന്ത്യയുടെ പതിന്നാലാം പ്രധാനമന്ത്രി, ഡോ. മന്‍മ...
26/12/2024

Dr Manmohan Singh passed away

ഡോ. മന്‍മോഹന്‍ സിംങ് അന്തരിച്ചു( 92)🌹🌹


ഇന്ത്യയുടെ പതിന്നാലാം പ്രധാനമന്ത്രി, ഡോ. മന്‍മോഹന്‍ സിംങ്

ഈയൊരു വാചകം എല്ലാ ഹോട്ടലിലും എഴുതിവെച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല.പക്ഷേ ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വാചകം കാണുന്നത്...
26/12/2024

ഈയൊരു വാചകം എല്ലാ ഹോട്ടലിലും എഴുതിവെച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല.പക്ഷേ ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വാചകം കാണുന്നത്.

പ്രത്യേകിച്ച് കേരളത്തിലെ ഒരു ഹോട്ടലിലും ഇത് കാണാറില്ല ആവശ്യത്തിന് പൈസ മുടക്കി വാങ്ങിചോളൂ 😁😁

"നിങ്ങൾക്ക് കഴിക്കാവുന്ന ആഹാരം മാത്രം വാങ്ങി കഴിക്കുക"

കടപ്പാട് ഞാൻ തന്നേ
Unknow person

Barroz 3D ആർക്കെങ്കിലും ഇഷ്ടപ്പെട്ടോ 3D vision കിടിലം.  നൂറ്റാണ്ടുകളായി നിധി കാക്കുന്ന ഒരു ഭൂതവും .. ആ നിധി തേടിയെത്തുന്...
25/12/2024

Barroz 3D ആർക്കെങ്കിലും ഇഷ്ടപ്പെട്ടോ
3D vision കിടിലം.



നൂറ്റാണ്ടുകളായി നിധി കാക്കുന്ന ഒരു ഭൂതവും .. ആ നിധി തേടിയെത്തുന്ന വേട്ടക്കാരും, അതിൻറെ യഥാർത്ഥ അവകാശിയും , !!
മുത്തശ്ശി കഥകളിലൂടെ കേട്ടുമറന്ന
ഒരു പോർച്ചുഗീസ് നാടോടി കഥ ❤️

എത്ര മനോഹരമായാണ് മോഹൻലാൽ എന്ന സംവിധായകൻ , അത് അവതരിപ്പിച്ചിരിക്കുന്നത് 👌🥰
Salute Mohanlal 😘

കുട്ടികൾക്കും , അവരുടെ മാതാപിതാക്കൾക്കും ഒരു വണ്ടർ പോലെ തിയേറ്ററിൽ കണ്ട് കയ്യടിച്ച്, ആസ്വദിച്ച് ഇറങ്ങാവുന്ന സുന്ദരമായ സിനിമ. ഫസ്റ്റ് കുറച്ച് ഇഴച്ചിൽ ഉണ്ടെങ്കിലും ഉറക്കം വന്നെക്കിലും രണ്ടാം പകുതി നല്ല രീതിയിൽ എടുത്തിട്ടുണ്ട്

ഒന്നുറപ്പിച്ചു പറയാം ഞാൻ കണ്ട ത്രീഡി സിനിമകളിലെ ആ ഒരു ത്രീഡി എഫക്ട് കിട്ടിയത് ഈയൊരു സിനിമയ്ക്കാണ്. കുട്ടികൾക്ക് ഉറപ്പായും ഇഷ്ടപ്പെടും 100% ഉറപ്പാണ്.

6/10 rate

OTT റിലീസ് നോക്കി നിൽക്കാതെ.. തിയേറ്ററിൽ പോയി 3D കണ്ട് ആസ്വദിക്കുക 💝

#ബറോസ്

Happy christmas and happy new year

Sold outനഷടകച്ചവടമാണ് എങ്കിലും ഒരു സമാധാനം ഒണ്ട്. കഴിഞ്ഞദിവസം ഒരു വാഹനം വിൽക്കാനുണ്ട് എന്ന് പറഞ്ഞു ഞാൻ ഒരു വീഡിയോ ചെയ്തി...
24/12/2024

Sold out

നഷടകച്ചവടമാണ് എങ്കിലും ഒരു സമാധാനം ഒണ്ട്.

കഴിഞ്ഞദിവസം ഒരു വാഹനം വിൽക്കാനുണ്ട് എന്ന് പറഞ്ഞു ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. പുതിയ വാഹനം ഏത് എടുക്കുന്നു അല്ലെങ്കിൽ എടുക്കാൻ പോകുന്നു എന്ന വിവരവും ഞാൻ നിങ്ങളെ അറിയിച്ചിരുന്നു. പൊതുവേ വണ്ടി കച്ചവടക്കാർക്ക് വാഹനം കൊടുക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ഷോറൂമിൽ തന്നെ വാഹനം എക്സ്ചേഞ്ച് ചെയ്ത് പുതിയ വാഹനം മേടിക്കാം എന്ന് കരുതി. കഴിഞ്ഞദിവസം വാഹനം ഷോറൂമിൽ തന്നെ എക്സ്ചേഞ്ച് ചെയ്തു. ആ എക്സ്ചേഞ്ച് ചെയ്തപ്പോൾ കിട്ടിയ കസ്റ്റമർ കോപ്പിയാണ് താഴെ കാണുന്നത്. വണ്ടി കച്ചവടക്കാർ വാഹനം വാങ്ങി പുതിയൊരു കസ്റ്റമറിന് കൊടുക്കുമ്പോൾ മാത്രമേ ആർസി ഓണർഷിപ്പ് മാറു എന്ന് എനിക്കറിയാമെന്നതുകൊണ്ടാണ് ഒരുപക്ഷേ ആ വാഹനം അപകടം പറ്റിയാൽ മുഴുവൻ ഉത്തരവാദിത്വവും എൻറെ തലയിൽ വരുമെന്നുള്ളത് കൊണ്ടാണ് ഞാൻ വണ്ടി കച്ചവടക്കാർക്ക് വണ്ടി വിൽക്കാൻ ശ്രമിക്കാഞ്ഞത്. വാഹനം ഷോറൂമിന് കൈമാറി. എൻറെ വാഹനത്തിന് കിട്ടിയ വിലയാണ് താഴെ കൊടുത്തിരിക്കുന്നത് 70000 പ്ലസ് 25,000 രൂപ ബോണസ്. ബോണസ് പുതിയ വാഹനം എടുക്കുന്നതുകൊണ്ടാണ് ആ ഒരു കാറ്റഗറി കൊടുത്തിരിക്കുന്നത്. എങ്ങനെ പോയാലും ഈ വാഹനം നഷ്ടക്കച്ചവടത്തിലാണ് ഞാൻ കൊടുത്തത്. കാരണം വാഹനം ഓടിക്കാൻ ഞാൻ നാട്ടിൽ ഇല്ല വെറുതെ ഇട്ടിരിക്കാം. എന്നല്ലാതെ ഒരു ഉപകാരം ഇല്ല പുതിയ വാഹനം വാങ്ങുന്നത് സഹോദരന് വേണ്ടിയിട്ടാണ്. വാഹനം വിൽക്കാനുണ്ട് എന്ന് പറഞ്ഞ് ഞാൻ ഇതിൽ വീഡിയോ ചെയ്തിരുന്നു ഷോറൂം എക്സ്ചേഞ്ചിൽ കൊടുത്ത തുക പോലും ആരും പറഞ്ഞില്ല. റീ ടെസ്റ്റ് കഴിഞ്ഞ വണ്ടിയായിരുന്നു 2029 വരെ പേപ്പർ ഉണ്ടായിരുന്നു പുതിയ ഇൻഷുറൻസ് ആയിരുന്നു.

നഷ്ട കച്ചവടമാണ് എന്നിരുന്നാലും ഒരു സമാധാനം ഉണ്ട് പിന്നെ ഈ കൊടുത്തിരിക്കുന്ന കസ്റ്റമർ കോപ്പി വാല്യു ഉള്ളതാണോ ?കാരണം ഈ വാഹനം മറ്റൊരു കസ്റ്റമർ വാങ്ങുന്നത് വരെ ആർസി ഓണർഷിപ്പ് മാറില്ല എന്ന് തന്നെയാണ് അവരും പറയുന്നത്. പക്ഷേ വാഹനം റോഡിൽ ഇറക്കില്ല എന്നാണ് അവർ പറഞ്ഞത് കാരണം. ഷോറൂമുകളുടെ ഉത്തരവാദിത്വത്തിൽ സെക്കൻഡ് ഹാൻഡ് വാഹനം വിൽക്കുന്നവരുടെ ഷോറൂമിൽ കൊടുക്കും എന്നാണു പറഞ്ഞതു എന്നിരുന്നാലും വാഹനം അവരു കൊണ്ടുപോകുന്ന സിസിടിവി വീഡിയൊ വരെ എൻറെ കയ്യിൽ ഉണ്ട്. നാളെ ഒരു വിഷയം വരികയാണെങ്കിൽ അതിന്റെ പ്രൂഫും എൻറെ കയ്യിൽ വച്ചിട്ടുണ്ട്.

നാളെ ഒരു പ്രശ്നം വരാതിരിക്കാൻ എനിക്ക് ഈ ഒരു കസ്റ്റമർ കോപ്പി മാത്രം മതിയോ? അറിയാവുന്നവർ ഒന്ന് കമന്റ് ചെയ്യുക

മനുഷ്യനല്ലേ പുള്ളേ😔

കടപ്പാട് ഞാൻ തന്നേ
UnKnow person

Mediacafe

Breakfast from famous  rameshwaram cafe
24/12/2024

Breakfast from famous rameshwaram cafe

ബാംഗ്ലൂർ മുംബൈ പൂനെ ഇവിടങ്ങളിൽ കണ്ടുവരുന്ന ഈയൊരു ഇലക്ട്രിക് വാഹനം പൊതുവേ ലൈസൻസ് ഉള്ളവരും 16 വയസ്സിൽ കൂടുതൽ ഉള്ളവർക്കും ആ...
23/12/2024

ബാംഗ്ലൂർ മുംബൈ പൂനെ ഇവിടങ്ങളിൽ കണ്ടുവരുന്ന ഈയൊരു ഇലക്ട്രിക് വാഹനം പൊതുവേ ലൈസൻസ് ഉള്ളവരും 16 വയസ്സിൽ കൂടുതൽ ഉള്ളവർക്കും ആണ് ഉപയോഗിക്കാൻ നിയമപ്രകാരം ഉള്ള അവകാശം. പക്ഷേ കൊച്ചുകുട്ടികൾ വരെ ഈ ടൈപ്പ് വാഹനം ഉപയോഗിക്കുന്നത് കാണുന്നുണ്ട്. എന്തെങ്കിലും അപകടം സംഭവിച്ചാൽ ആരായിരിക്കും ഉത്തരവാദി ഒരു കാരണവശാലും കമ്പനി ഉത്തരവാദിത്വം ഏൽക്കില്ല. ഇതിൽ തന്നെ എഴുതി വച്ചിട്ടുണ്ട് അതാണ് ചൂവടേ കൊടുത്തിരിക്കുന്നത്. വാഹനം ആർക്കുവേണമെങ്കിലും അതായത് ആപ്ലിക്കേഷന്റെ സഹായത്തോടെ ഉപയോഗിക്കാൻ സാധിക്കും .നമ്മൾ എവിടെയാണോ പോകുന്നത് അവിടെ ഈ വാഹനം നിർത്തിയിട്ടിട്ട് നമുക്ക് പോകാൻ പറ്റുo പക്ഷെ ഓരോ ഏരിയ കൊടുത്തിട്ടുണ്ട് ഓരോ സ്ഥലത്തും അവിടെ മാത്രമേ ഇത് പാർക്ക് ചെയ്തിട്ട് പോകാൻ പറ്റുകയുള്ളൂ. കിലോമീറ്റർ ആയിട്ടു ആണ് payment കണക്കു ആക്കുന്നത്. ഇത് കൂടുതലും ഉപയോഗിക്കുന്നത് സുമാട്ടോ,സ്വിഗി അവര് റെന്റിനടുത്ത് ഓടിക്കുകയാണ് .ഒരു ദിവസത്തെ റെന്റ് 80 രൂപ മാത്രമാണ്. ഫുൾ ചാർജ് ചെയ്താൽ ഏകദേശം 80 കിലോമീറ്റർ വരെ ഓടിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്....

ഒരു കണക്കിന് ഇത് നല്ലൊരു പരിപാടിയാണ്.



കടപ്പാട് ഞാൻ തന്നെ
Unknow person 💎
Love you everybody 🌹

Address

Kollam

Alerts

Be the first to know and let us send you an email when Mediacafe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category