MindVision TV

MindVision TV NEWS AND ENTERTAINMENT PAGE

തൃശൂർ പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ് 4 വിദ്യാർത്ഥിനികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ മരണം മൂന്നായി. ചികിത്സയിലായിരുന്ന പട്...
14/01/2025

തൃശൂർ പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ് 4 വിദ്യാർത്ഥിനികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ മരണം മൂന്നായി. ചികിത്സയിലായിരുന്ന പട്ടിക്കാട് ചാണോത്ത് മുരിങ്ങത്ത് പറമ്പിൽ ബിനോജ് -ജൂലി ദമ്പതികളുടെ മകൾ എറിൻ (16) ആണ് ഇന്ന് വൈകിട്ട് മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പട്ടിക്കാട് ചാണോത്ത് പാറാശേരി സജി- സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16), തൃശൂർ കോർപറേഷനിലെ ക്ലാർക്ക് പട്ടിക്കാട് ചുങ്കത്ത് ഷാജൻ- സിജി ദമ്പതികളുടെ മകൾ അലീന (16) എന്നിവർ നേരത്തെ മരിച്ചിരുന്നു.

ശനിയാഴ്ച പള്ളി തിരുനാളാഘോഷത്തിൽ പങ്കെടുക്കാനായി പീച്ചിയിൽ തെക്കേക്കുളം പുളിയൻമാക്കൽ ജോണി- സാലി ദമ്പതികളുടെ മകളും ഇവരുടെ സഹപാഠിയുമായ ഹിമയുടെ വീട്ടിൽ എത്തിയതായിരുന്നു ആൻ ഗ്രേസും അലീനയും എറിനും. ഉച്ചയ്ക്കുശേഷം ജലസംഭരണി കാണാൻ പോയ ഇവർ പാറയിൽ നിന്നു കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ഹിമയുടെ സഹോദരി നിമയും (12) അപകടത്തിൽപ്പെട്ടു. നിമയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്

കൊല്ലം കടയ്ക്കൽ മണലുവട്ടത്ത് വീട്ടമ്മതീപൊള്ളലേറ്റ് മരിച്ചു.ദർഭകുഴി വീട്ടിൽ 31 വയസ്സുളള പ്രമിതയാണ് മരിച്ചത്.തിങ്കൾ രാവിലെ...
14/01/2025

കൊല്ലം കടയ്ക്കൽ മണലുവട്ടത്ത് വീട്ടമ്മ
തീപൊള്ളലേറ്റ് മരിച്ചു.
ദർഭകുഴി വീട്ടിൽ 31 വയസ്സുളള പ്രമിതയാണ് മരിച്ചത്.തിങ്കൾ രാവിലെ പതിനനൊന്നുമണിയോടെ വീടും പരിസരവും വൃത്തിയാക്കുന്നതിനിടെ കരിയില കൂട്ടി തീയിട്ടു. ഉടൻ തീ പടർന്ന് ധരിച്ചിരുന്ന മാക്സിയിൽ പിടിക്കുകയും പെട്ടന്ന് തീ ദേഹമാസകലം കത്തുകയും ചെയ്തു.

കൊല്ലം പത്തനാപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കുന്നിക്കോട് ആവണീശ്വരം ചെന്നീർക്കര പുത്തർ വീട്ടിൽ അറുപത്തിരണ്ട് ...
14/01/2025

കൊല്ലം പത്തനാപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കുന്നിക്കോട് ആവണീശ്വരം ചെന്നീർക്കര പുത്തർ വീട്ടിൽ അറുപത്തിരണ്ട് വയസുള്ള അബ്ദുൽ സലാം ആണ് മരിച്ചത്. ദീർഘകാലമായി ആവണീശ്വരം ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു. ഇറക്കത്ത്
നിയന്തണം നഷ്ടപ്പെട്ട് ഓട്ടോ മറിഞ്ഞ് അബ്ദുൽ സലാമിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അധികം ആൾ സഞ്ചാരം ഇല്ലാത്ത റോഡ് ആയതിനാൽ അപകടശേഷം അധികനേരം റോഡിൽ കിടന്നു. തുടർന്ന് അതുവഴി വന്നവർ പത്തനാപുരം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

കൊല്ലത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൂര കൊലപാതകമെന്ന് പൊലീസ്. മൈനാഗപ്പള്ളി സ്വദേശി ശ്യാമ(26) ആണ് കൊല്ലപ...
13/01/2025

കൊല്ലത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൂര കൊലപാതകമെന്ന് പൊലീസ്. മൈനാഗപ്പള്ളി സ്വദേശി ശ്യാമ(26) ആണ് കൊല്ലപ്പെട്ടത്.പോസ്റ്റ്‌മോര്‍ട്ടത്തിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ശ്യാമയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് രാജീവ് പറഞ്ഞു. കൊലക്ക് പിന്നിലെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്നും പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് അറിയിച്ചു

ആറേകാൽ കിലോ കഞ്ചാവുമായി യുവാവ് ഏനാത്ത് പോലീസിന്റെ പിടിയിലായി.അടൂർ പഴകുളം സ്വദേശി 28 വയസുള്ള ബദറുദീൻ ആണ് പിടിയിലായത് കൊട്...
13/01/2025

ആറേകാൽ കിലോ കഞ്ചാവുമായി യുവാവ്
ഏനാത്ത് പോലീസിന്റെ പിടിയിലായി.
അടൂർ പഴകുളം സ്വദേശി
28 വയസുള്ള
ബദറുദീൻ ആണ് പിടിയിലായത്
കൊട്ടാരക്കര ഭാഗത്തുനിന്നും എംസി
റോഡ് വഴി ബൈക്കിൽ കഞ്ചാവുമായി പോകുകയായിരുന്നു.
രഹസ്യ വിവരത്തെ തുടർന്ന്
പിന്തുടർന്ന പോലീസ് ഏനാത്തു പാലത്തിനു സമീപം വെച്ച് പിടികൂടി.

മൈനാഗപ്പള്ളി മണ്ണൂർക്കാവിൽ  യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് കസ്റ്റഡിയിൽ.മൈനാഗപ്പള്ളി ദിയ ഭവനിൽ രാജ...
13/01/2025

മൈനാഗപ്പള്ളി മണ്ണൂർക്കാവിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് കസ്റ്റഡിയിൽ.മൈനാഗപ്പള്ളി ദിയ ഭവനിൽ രാജീവിൻ്റെ ഭാര്യ ശ്യാമ (26) ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.തറയിൽ കിടക്കുന്ന നിലയിലാണ് ശ്യാമയുടെ മൃതദേഹം കാണപ്പെട്ടത്.

കൊല്ലം ചിതറ കാഞ്ഞിരത്തുംമൂട്ടിൽസിനിമ തിയറ്ററിനുളളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തികൂരിയോട് സ്വദേശി 22വയസ്സുളള...
13/01/2025

കൊല്ലം ചിതറ കാഞ്ഞിരത്തുംമൂട്ടിൽ
സിനിമ തിയറ്ററിനുളളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൂരിയോട് സ്വദേശി 22വയസ്സുളള അൻസറാണ് മരിച്ചത്.കാഞ്ഞിരത്തിൻമൂട് ശ്രിധന്യാ സിനിമാക്സിലെ ജീവനക്കാരനാണ് മരിച്ച അൻസർ ഇയ്യാൾ അഞ്ച് വർഷമായി ഇവിടെ ജോലി ചെയ്ത് വരുകയായിരുന്നു.
രാവിലെ ഇയ്യാളെ പുറത്ത് കാണാത്തതിനെ തുടർന്ന് മറ്റൊരു ജിവനകാരൻ മുറിയിൽ നോക്കുമ്പോഴാണ് ജനാല കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി.തുടർന്ന് ചിതറ പോലീസെത്തി ഇൻക്വസ്റ്റ് നടപടിപൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി പാരിപളളി മെഡിക്കൽ കോളേജിലേക്ക് മാറ്റി

21/12/2024

തീർത്ഥന്റെ ഓർമകളുമായി ഉച്ചഭക്ഷണം നൽകുന്നു.

20/12/2024

ഗ്രന്ഥപ്പുര വെട്ടിക്കവല സ്കൂളിൽ പ്രവർത്തനം തുടങ്ങി.

നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിൽ എത്തിയിരുന്നു.ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് തുക തിരികെ ആവശ...
20/12/2024

നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിൽ എത്തിയിരുന്നു.
ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് തുക തിരികെ ആവശ്യപ്പെട്ടതെന്ന് സൂചന.

പത്തനംതിട്ട റാന്നിയില്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. റാന്നി സ്വദേശി അമ്പാടി സുരേഷിന്റെ മരണമാണ് ക...
16/12/2024

പത്തനംതിട്ട റാന്നിയില്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. റാന്നി സ്വദേശി അമ്പാടി സുരേഷിന്റെ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് പറയുന്നത്. ഞായറാഴ്ച രാത്രി 8ഓടെയാണ് അമ്പാടി സുരേഷിനെ കാറിടിക്കുന്നത്. റോഡപകടത്തില്‍ കൊല്ലപ്പെട്ടു എന്ന രീതിയിലാണ് ആദ്യം പൊലീസ് സംഭവത്തെ സമീപിച്ചത്. എന്നാല്‍ പിന്നീടാണ് സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കൊലപാതകമാണെന്നും സംശയുണ്ടായത്. വിശദമായ അന്വേഷണത്തില്‍ അമ്പാടിയെ കാറിടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.

അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. 73 വയസ്സായിരുന്നു . ഹൃദയ സംബന്ധമായ അസുഖങ്ങളെ തുട...
16/12/2024

അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. 73 വയസ്സായിരുന്നു . ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഏഴാം വയസ്സിൽ സം​ഗീത യാത്ര ആരംഭിച്ച സാക്കിര്‍ ഹുസൈൻ തന്റെ 12ാം വയസ്സോടെ തന്നെ ഇന്ത്യയിലുടനീളം പരിപാടികൾ അവതരിപ്പിച്ചു. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിനും ലോക സംഗീതത്തിനും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. 1951ല്‍ മുംബയിലാണ് സാക്കിറിന്റെ ജനനം. പദ്മശ്രീ (1988), പദ്മഭൂഷണ്‍ (2002), പദ്മവിഭൂഷണ്‍ (2023) തുടങ്ങിയ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. കൂടാതെ നാല് തവണ ഗ്രാമി അവാര്‍ഡും നേടി.

കോന്നി മുറിഞ്ഞകല്ലിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും എതിർദിശയില്‍ നിന്നുവന്ന കാറും കൂട്ടിയിടിച്ച് ഒരു കുടുംബത...
15/12/2024

കോന്നി മുറിഞ്ഞകല്ലിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും എതിർദിശയില്‍ നിന്നുവന്ന കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം.പുനല്ലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് സംഭവം. ശബരിമല ഭക്തര്‍ സഞ്ചരിച്ച ബസിലേക്ക് എതിര്‍ദിശയില്‍ വരികയായിരുന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇന്ന് 5 മണിയോടെയാണ് അപകടം ഉണ്ടായത്.കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. അനുവും നിഖിലും ദവദമ്പതികളാണ്. അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് ഈപ്പൻ മത്തായി. കഴിഞ്ഞ നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാ​ഹം.

തെന്മല ഡാമിലെ ജലനിരപ്പ് റൂൾ കർവിന് അനുസൃതമായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ 14.12.2024 ര...
13/12/2024

തെന്മല ഡാമിലെ ജലനിരപ്പ് റൂൾ കർവിന് അനുസൃതമായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ 14.12.2024 രാവിലെ 11 മണി മുതൽ ടി ഡാമിന്റെ 3 ഷട്ടറുകൾ 5cm വീതം പടിപടിയായി 60 cm വരെ ഉയർത്തി അധികജലം കല്ലടയാറ്റിലേക്ക് ഒഴുക്കി വിടുന്നതിനു അനുമതി നൽകി ബഹു. ജില്ലാ കളക്ടർ ഉത്തരവായിട്ടുള്ളതാണ്. ടി സാഹചര്യത്തിൽ കല്ലടയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന പ്രദേശവാസികൾ ജാഗ്രത പാലിക്കേണ്ടതാണ് എന്ന വിവരം അറിയിക്കുന്നു*

പുഷ്പ 2' സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ സൂപ്പർസ്റ്റാർ അല്ല...
13/12/2024

പുഷ്പ 2' സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ സൂപ്പർസ്റ്റാർ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. ജസ്റ്റിസ് ജുവഡ്ഡി ശ്രീദേവി അധ്യക്ഷയായ സിംഗിൾ ബെഞ്ചിൻ്റേതാണ് ഉത്തരവ്. നാലാഴ്ചത്തേക്കാണ് ജാമ്യം. 50,000 രൂപയുടെ ബോണ്ട്, അന്വേഷണത്തോട് സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം. കേസ് ജനുവരി 21ന് വീണ്ടും പരിഗണിക്കും.
നേരത്തെ നമ്പള്ളി മജിസ്ട്രേറ്റ് കോടതി അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു താരം

കരിമ്പ ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിത,റിദ, ആയിഷ എന്നിവരാണ് മരിച്ചത്. നാല് പേരും സംഭ...
12/12/2024

കരിമ്പ ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിത,റിദ, ആയിഷ എന്നിവരാണ് മരിച്ചത്. നാല് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സിമന്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വ്യഴാഴ്ച്ച വൈകിട്ട് നാലരയോടെ പനയമ്പാടത്താണ് അപകടമുണ്ടായത്. അഞ്ച് വിദ്യാർത്ഥിനികൾ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു. കടയിൽ നിന്ന് മിഠായി വാങ്ങി ഇറങ്ങവേ കാറുമായിടിച്ച് നിയന്ത്രണം വിട്ട ലോറി അവർക്കു നേരെ പാഞ്ഞുകയറുകയായിരുന്നു.

രണ്ടുവർഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിൽ ആയിരുന്നു ഇന്ദുജയും അഭിജിത്തും തമ്മിൽ വിവാഹിതരായത്. ഈ കാലയളവിൽ ഇന്ദുജ അജാസുമായും ...
08/12/2024

രണ്ടുവർഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിൽ ആയിരുന്നു ഇന്ദുജയും അഭിജിത്തും തമ്മിൽ വിവാഹിതരായത്. ഈ കാലയളവിൽ ഇന്ദുജ അജാസുമായും പ്രണയത്തിലായിരുന്നു.ഇന്ദുജയുടെ ശരീരത്തിലെ മുറിവുകൾ അജാസ് ഉപദ്രവിച്ചതായിരുന്നു എന്ന് പോലീസ് കണ്ടെത്തി.

04/12/2024

കൊല്ലം ചെമ്മാം മുക്കിൽ സംഭവിച്ചത് നാടിനെ നടുക്കി.പദ്മരാജൻ ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല.

Address

Kottarakkara
Kollam
691531

Alerts

Be the first to know and let us send you an email when MindVision TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share