Future Kerala

Future Kerala Kerala’s most authentic & leading business
& financial daily

Future Kerala is the leading source of information for the news on business, economy and entrepreneurship in Malayalam language. It provides authoritative insight and opinion on business, politics, innovation, entrepreneurship, and science and technology.

യു-സ്‌ഫിയർ പദ്ധതിയുമായി യുഎൽസിസിഎസ്ഏഷ്യയിലെ ഏറ്റവും വലിയ ലേബർ കോ-ഓപ്പറേറ്റീവും ലോകത്തിലെ രണ്ടാമത്തെ വലിയ ലേബർ കോൺട്രാക്റ...
19/02/2025

യു-സ്‌ഫിയർ പദ്ധതിയുമായി യുഎൽസിസിഎസ്
ഏഷ്യയിലെ ഏറ്റവും വലിയ ലേബർ കോ-ഓപ്പറേറ്റീവും ലോകത്തിലെ രണ്ടാമത്തെ വലിയ ലേബർ കോൺട്രാക്റ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) പരമ്പരാഗത നിർമ്മാണത്തേക്കാൾ വേഗതയേറിയതും ഘടകഭാഗങ്ങള്‍ മുൻകൂട്ടി നിർമ്മിച്ച് കൃത്യതയോടെ യോജിപ്പിക്കുന്ന രീതിയിലുള്ള നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ അത്യാധുനിക, ഹൈടെക്, പരിസ്ഥിതി സൗഹൃദ കെട്ടിട നിർമ്മാണ സംരംഭമായ യു-സ്‌ഫിയറിന് തുടക്കം കുറിച്ചു. യുഎൽസിസിഎസ് 100-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിലാണ് പുതിയ സംരംഭം ആരംഭിക്കുന്നത്.

Read more at Future Kerala : യു-സ്‌ഫിയർ പദ്ധതിയുമായി യുഎൽസിസിഎസ്; പ്രവർത്തനം മറ്റുസംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നു

കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ ലേബർ കോ-ഓപ്പറേറ്റീവും ലോകത്തിലെ രണ്ടാമത്തെ വലിയ ലേബർ കോൺട്രാക്റ്റിംഗ് കോ-ഓപ്പറേ....

ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി വിദേശ പ്രതിനിധികളടക്കം 3000 പേര്‍ പങ്കെടുക്കുംകൊച്ചി: കേരളം കാത്തിരിക്കുന്ന ഇന്‍...
19/02/2025

ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി വിദേശ പ്രതിനിധികളടക്കം 3000 പേര്‍ പങ്കെടുക്കും
കൊച്ചി: കേരളം കാത്തിരിക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് (ഐകെജിഎസ്) വെള്ളിയാഴ്ച തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വിദേശരാജ്യ പ്രതിനിധികളും സംബന്ധിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് അറിയിച്ചു. ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ദ്വിദിന ഉച്ചകോടി നടക്കുന്നത്. വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാകുന്ന ഉദ്ഘാടന ചടങ്ങില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സ്വാഗതം ആശംസിക്കും. ഉദ്ഘാടന പ്രസംഗത്തിനു ശേഷം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിഥിന്‍ ഗഡ്കരി(ഓണ്‍ലൈന്‍), വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി എന്നിവര്‍ സംസാരിക്കും.

Read more at Future Kerala : ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി വിദേശ പ്രതിനിധികളടക്കം 3000 പേര്‍ പങ്കെടുക്കും

കൊച്ചി: കേരളം കാത്തിരിക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് (ഐകെജിഎസ്) വെള്ളിയാഴ്ച തുടക്കമാക.....

നാഡി നോക്കുന്നതിനു മുൻപ്സിദ്ധവൈദ്യത്തിൽ നാഡി നോക്കുന്ന രീതി ഏറ്റവും പ്രധാനപ്പെട്ടതാണ്. ദ്രാവിഡ വൈദ്യ സമ്പ്രദായം പോലെ പാര...
14/10/2024

നാഡി നോക്കുന്നതിനു മുൻപ്
സിദ്ധവൈദ്യത്തിൽ നാഡി നോക്കുന്ന രീതി ഏറ്റവും പ്രധാനപ്പെട്ടതാണ്. ദ്രാവിഡ വൈദ്യ സമ്പ്രദായം പോലെ പാരമ്പര്യ ചീനവൈദ്യത്തിലും രണ്ട് കൈകളിലും നാടിനോക്കുന്ന രീതി ഉണ്ട്. എന്നാൽ ഒരു കയ്യിലുള്ള നാഡിയെ മാത്രം നോക്കി, രോഗം കണ്ടുപിടിച്ച്, മരുന്ന്, അതുപോലെ മറ്റു പരിഹാരമുറകൾ ചെയ്യുന്ന പ്രത്യേകത സിദ്ധം വൈദ്യത്തിന് മാത്രമാണുള്ളത്. പലവിധമായ പ്രത്യേകതകൾ ഉള്ള നാഡിയെ നോക്കുന്നതിന് മുൻപ്, അതിനുള്ള യോഗ്യത ഡോക്ടർക്ക് വളർത്തിയെടുക്കേണ്ട ആവശ്യമുണ്ട്. അഷ്ടാംഗയോഗം എന്ന കലയെ പഠിച്ച് എട്ടു വകയായിട്ടുള്ള യോഗനിലകളെ അറിഞ്ഞിരിക്കണം. അഷ്ടമ സിദ്ധി എന്ന കലയെ അറിഞ്ഞു കൊണ്ടിരിക്കുകയും വേണം. വൈദ്യർ ലക്ഷണം എന്ന വൈദ്യർക്കുള്ള യോഗ്യതകളെയും പിൻപറ്റണം.

Read more at Future Kerala : നാഡി നോക്കുന്നതിനു മുൻപ് https://futurekerala.in/nadiarticle3/

11/09/2024

രണ്ട് അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകൾകൂടി നീറ്റിലിറക്കി കൊച്ചിൻ ഷിപ്യാഡ്
നാവിക സേനയ്ക്കു വേണ്ടി നിർമിച്ച 2 അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകൾ (ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് – എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി) കൊച്ചിൻ ഷിപ്യാഡ് നീറ്റിലിറക്കി. തിങ്കളാഴ്‌ച രാവിലെ 8.40 ന് ശ്രീമതി വിജയ ശ്രീനിവാസ് കപ്പലുകൾ നീറ്റിലിറക്കുന്ന ചടങ്ങ് നിർവഹിച്ചു. വൈസ് അഡ്മിറൽ വി ശ്രീനിവാസ്, എവിഎസ്എം, എൻ എം, ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ്, സതേൺ നേവൽ കമാൻഡ്, മുഖ്യതിഥി ആയിരുന്നു.

Read more at Future Kerala : രണ്ട് അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകൾകൂടി നീറ്റിലിറക്കി കൊച്ചിൻ ഷിപ്യാഡ് https://futurekerala.in/cslnewforins/

എസ്ബിഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ് പ്രോഗ്രാം: മിടുക്കരായ 10,000 വിദ്യാർത്ഥികള്‍ക്ക് പിന്തുണസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുട...
11/09/2024

എസ്ബിഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ് പ്രോഗ്രാം: മിടുക്കരായ 10,000 വിദ്യാർത്ഥികള്‍ക്ക് പിന്തുണ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎസ്ആർ വിഭാഗമായ എസ്ബിഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ് പ്രോഗ്രാമിന്‍റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള പിന്നോക്ക പശ്ചാത്തലത്തിൽ നിന്നുള്ള മിടുക്കരായ 10,000 വിദ്യാർത്ഥികൾക്ക് പിന്തുണ ഉറപ്പുനൽകുന്ന പദ്ധതിയാണ് ആശാ സ്കോളർഷിപ്പ്. ആറാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിവർഷം 15,000 മുതൽ 20 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും. സ്കൂൾ വിദ്യാർത്ഥികൾ, ബിരുദ തലം, ബിരുദാനന്തര ബിരുദ തലം, ഇന്ത്യയിലെ ഐഐടികളിലും ഐഐഎമ്മുകളിലും പഠിക്കുന്നവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവർക്ക് ഈ പ്രോഗ്രാം സ്കോളർഷിപ്പ് വാഗ്ദാനം ചെയ്യുന്നു.

Read more at Future Kerala : എസ്ബിഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ് പ്രോഗ്രാം: മിടുക്കരായ 10,000 വിദ്യാർത്ഥികള്‍ക്ക് പിന്തുണ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎസ്ആർ വിഭാഗമായ എസ്ബിഐ ഫൗണ്ടേഷൻ ആശാ സ...

സിദ്ധ വൈദ്യത്തിലെ നാഡി പരിശോധനഒരു ദിവസം ഓപിയിലെ തിരക്കിലിരിക്കുമ്പോഴാണ് എന്നെ തേടി ഒരു ഫോൺ വിളി എത്തിയത്. വർഷങ്ങൾ പലതു ക...
11/09/2024

സിദ്ധ വൈദ്യത്തിലെ നാഡി പരിശോധന
ഒരു ദിവസം ഓപിയിലെ തിരക്കിലിരിക്കുമ്പോഴാണ് എന്നെ തേടി ഒരു ഫോൺ വിളി എത്തിയത്. വർഷങ്ങൾ പലതു കഴിഞ്ഞു എന്നാലും, ഞാൻ ഇന്നും അത് ഓർക്കുന്നു. ഒട്ടും പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് വന്ന കോൾ ആയിരുന്നിട്ടും ഒന്ന് രണ്ട് തവണ അടുപ്പിച്ച് വിളിച്ചതുകൊണ്ട് ഞാൻ ക്ലിനിക്കിലെ തിരക്കിനിടയിൽ ഫോണെടുത്ത് സംസാരിച്ചു. ഫോണെടുത്ത ഉടനെ ആ വ്യക്തി സ്വയം പരിചയപ്പെടുത്തി. ഒരു നാലഞ്ചു ദിവസം മുമ്പ് ഒ പിയിൽ വന്നിട്ട് പോയ ഒരു വ്യക്തിയാണ് ഫോണിൽ വിളിക്കുന്നത്. ഫോണിൽ വിളിക്കുന്ന ആളുടെ ശബ്ദത്തിൽ നീരസം പ്രകടമായിരുന്നു.

Read more at Future Kerala : സിദ്ധ വൈദ്യത്തിലെ നാഡി പരിശോധന

- ഡോ.അനുപമ കെ.ജെ., BAMS, MSc, Psy. മെയിൽ: [email protected] ഒരു ദിവസം ഓപിയിലെ തിരക്കിലിരിക്കുമ്പോഴാണ് എന്നെ തേടി ഒരു ഫോൺ വിളി എത്തിയത.....

ഹ്യൂമനോയിഡ് കരിയര്‍ കോച്ചിനെ അവതരിപ്പിച്ച് ടെക്നോപാര്‍ക്ക് സ്റ്റാര്‍ട്ടപ്പ്ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് കരിയര്‍ കോച്ചി...
02/09/2024

ഹ്യൂമനോയിഡ് കരിയര്‍ കോച്ചിനെ അവതരിപ്പിച്ച് ടെക്നോപാര്‍ക്ക് സ്റ്റാര്‍ട്ടപ്പ്
ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് കരിയര്‍ കോച്ചിനെ അവതരിപ്പിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ്. കരിയര്‍ മാനേജ്മെന്‍റ് സ്ഥാപനമായ ലൈഫോളജിയാണ് ‘ലയ എഐ’ എന്ന ഹ്യൂമനോയിഡ് റോബോട്ട് കരിയര്‍ കോച്ചിനെ അവതരിപ്പിച്ചത്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ‘ലയ എഐ’ കരിയര്‍ ഗൈഡന്‍സ് മേഖലയിലെ നിര്‍ണായക മുന്നേറ്റങ്ങളിലൊന്നാണ്.

Read more at Future Kerala : ഹ്യൂമനോയിഡ് കരിയര്‍ കോച്ചിനെ അവതരിപ്പിച്ച് ടെക്നോപാര്‍ക്ക് സ്റ്റാര്‍ട്ടപ്പ്

തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് കരിയര്‍ കോച്ചിനെ അവതരിപ്പിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്.....

യാത്രക്കാര്‍ക്കായി പ്രീപെയ്ഡ് കാര്‍ഡ് അടക്കമുള്ള സംവിധാനങ്ങളുമായി എസ്ബിഐസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി യാത...
02/09/2024

യാത്രക്കാര്‍ക്കായി പ്രീപെയ്ഡ് കാര്‍ഡ് അടക്കമുള്ള സംവിധാനങ്ങളുമായി എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി യാത്രക്കാര്‍ക്കായി എംടിഎസ് റുപെ എന്‍സിഎംസി പ്രീപെയ്ഡ് കാര്‍ഡ് അടക്കമുള്ള നിരവധി സംവിധാനങ്ങള്‍ അവതരിപ്പിച്ചു. എന്‍സിഎംസി സൗകര്യമുള്ള രാജ്യത്തെ മെട്രോ, ബസ്, ഫെറി, ടോള്‍, പാര്‍ക്കിങ് അടക്കം എല്ലാ യാത്രാ സംവിധാനങ്ങളിലും ഉപയോഗിക്കാനാവുന്നതാണ് ആദ്യമായി അവതരിപ്പിക്കുന്ന ദേശിയ എംടിഎസ് കാര്‍ഡ്. എസ്ബിഐയുടെ എന്‍സിഎംസി പ്രീപെയ്ഡ് കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കാന്‍ വേണ്ടിയാണ് വണ്‍ വ്യൂ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതിപ്പിച്ചിരിക്കുന്നത്.

Read more at Future Kerala : യാത്രക്കാര്‍ക്കായി പ്രീപെയ്ഡ് കാര്‍ഡ് അടക്കമുള്ള സംവിധാനങ്ങളുമായി എസ്ബിഐ

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി യാത്രക്കാര്‍ക്കായി എംടിഎസ് റുപെ എന്‍സിഎംസി പ്രീപെയ്ഡ് ക...

13,255 കോടി രൂപയിലധികം കയറ്റുമതി വരുമാനവുമായി ടെക്നോപാര്‍ക്ക്ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ് വെയര്‍ കയറ്റുമതി വരുമാ...
18/08/2024

13,255 കോടി രൂപയിലധികം കയറ്റുമതി വരുമാനവുമായി ടെക്നോപാര്‍ക്ക്
ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ് വെയര്‍ കയറ്റുമതി വരുമാനത്തില്‍ 2023-24 സാമ്പത്തിക വര്‍ഷം 13,255 കോടി വളര്‍ച്ചയുമായി ടെക്നോപാര്‍ക്ക്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനത്തിലധികമാണ് വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ ടെക്നോപാര്‍ക്കിന്‍റെ മൊത്തം വരുമാനം 11,630 കോടി രൂപയായിരുന്നു. വിശാലമായ 768.63 ഏക്കറില്‍ 12.72 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള രാജ്യത്തെ പ്രമുഖമായ ഐടി ഹബ്ബില്‍ 490 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. 75,000 പ്രത്യക്ഷ ജോലിയും രണ്ട് ലക്ഷത്തോളം നേരിട്ടല്ലാത്ത ജോലിയും നല്‍കി വരുന്നു.

Read more at Future Kerala : 13,255 കോടി രൂപയിലധികം കയറ്റുമതി വരുമാനവുമായി ടെക്നോപാര്‍ക്ക്

തിരുവനന്തപുരം: ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ് വെയര്‍ കയറ്റുമതി വരുമാനത്തില്‍ 2023-24 സാമ്പത്തിക വര്‍ഷം 13,255 കോ...

ബിഎസ്‌എ ഗോള്‍ഡ്‌ സ്‌റ്റാര്‍ 650 മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയില്‍ക്ലാസിക്‌ ലെജന്റ്‌സിന്റെ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളില...
17/08/2024

ബിഎസ്‌എ ഗോള്‍ഡ്‌ സ്‌റ്റാര്‍ 650 മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയില്‍
ക്ലാസിക്‌ ലെജന്റ്‌സിന്റെ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നായ ബിഎസ്‌എ (ബെര്‍മിങ്ങാം സ്‌മോള്‍ ആംസ്‌ കമ്പനി) ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒരു കാലത്ത്‌ ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായിരുന്ന ബിഎസ്‌എ തങ്ങളുടെ ഗോള്‍ഡ്‌ സ്‌റ്റാര്‍ 650 ബൈക്കുമായാണ്‌ ഇന്ത്യന്‍ വിപണിയിലെത്തുന്നത്‌. 2.99 ലക്ഷം രൂപയാണ്‌ ഗോള്‍ഡ്‌ സ്‌റ്റാര്‍ 650ന്റെ ഡല്‍ഹിയിലെ എക്‌സ്‌ ഷോറൂം വില. 652 സിസി ലിക്വിഡ്‌ കൂള്‍ഡ്‌ സിംഗിള്‍ എഞ്ചിനും 55 എന്‍എം ടോര്‍ക്കുമാണ്‌ വാഹനത്തിലുള്ളത്‌.

Read more at Future Kerala : ബിഎസ്‌എ ഗോള്‍ഡ്‌ സ്‌റ്റാര്‍ 650 മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയില്‍

കൊച്ചി: ക്ലാസിക്‌ ലെജന്റ്‌സിന്റെ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നായ ബിഎസ്‌എ (ബെര്‍മിങ്ങാം സ്‌മോള്‍ ആംസ.....

രാജ്യത്തിന്‍റെ സാങ്കേതിക ശാക്തീകരണത്തില്‍ സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയ്ക്ക് നിര്‍ണായക പങ്ക്: ടെക്നോപാര്‍ക്ക് സിഇഒരാഷ്ട്ര...
17/08/2024

രാജ്യത്തിന്‍റെ സാങ്കേതിക ശാക്തീകരണത്തില്‍ സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയ്ക്ക് നിര്‍ണായക പങ്ക്: ടെക്നോപാര്‍ക്ക് സിഇഒ
രാഷ്ട്രനിര്‍മ്മാണത്തിനായി ടെക്നോപാര്‍ക്ക് വളരെയധികം സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍(റിട്ട) സഞ്ജീവ് നായര്‍ പറഞ്ഞു. രാജ്യത്തിന്‍റെ 78-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ടെക്നോപാര്‍ക്കില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ശേഷം ഐടി പ്രൊഫഷണലുകള്‍, പാര്‍ക്ക് സെന്‍റര്‍ ഉദ്യോഗസ്ഥര്‍, ഒ ആന്‍ഡ് എം ടീം, മെയിന്‍റനന്‍സ് സ്റ്റാഫ് എന്നിവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കേണല്‍(റിട്ട)സഞ്ജീവ് നായര്‍.

Read more at Future Kerala : രാജ്യത്തിന്‍റെ സാങ്കേതിക ശാക്തീകരണത്തില്‍ സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയ്ക്ക് നിര്‍ണായക പങ്ക്: ടെക്നോപാര്‍ക്ക് സിഇഒ

തിരുവനന്തപുരം: രാഷ്ട്രനിര്‍മ്മാണത്തിനായി ടെക്നോപാര്‍ക്ക് വളരെയധികം സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് ടെക്നോപ.....

ജീവൻ്റെ രോഗം ശമിപ്പിക്കുന്ന ശാസ്ത്രംഡോ.അനുപമ കെ.ജെ., BAMS, MSc, Psy.ഇന്ത്യയുടെ പുരാതന രോഗശാന്തി  സമ്പ്രദായങ്ങളി ലൊന്നായ ...
08/08/2024

ജീവൻ്റെ രോഗം ശമിപ്പിക്കുന്ന ശാസ്ത്രം
ഡോ.അനുപമ കെ.ജെ., BAMS, MSc, Psy.
ഇന്ത്യയുടെ പുരാതന രോഗശാന്തി സമ്പ്രദായങ്ങളി ലൊന്നായ സിദ്ധ വൈദ്യപാരമ്പര്യത്തിൻ്റെ ഭാഗമാകാൻ ഭാഗ്യം ലഭിച്ച ഒരാളെന്ന നിലയിൽ, ആത്മീയ ആശ്വാസവും ജ്ഞാനവും തേടി മരുത്വാമലയിലേക്ക് ഞാൻ പലപ്പോഴും യാത്രകൾ പോയിരുന്നു. തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നാഗർകോവിലി നടുത്ത് പൊറ്റയടി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അഗാധ ആത്മീയ പ്രാധാന്യമുള്ള സ്ഥലമാണ് മരുത്വാമല. അഗസ്ത്യമുനി, ചട്ടമ്പി സ്വാമികൾ, ശ്രീനാരായണഗുരു തുടങ്ങിയ മഹർഷിമാർ ആത്മീയ ജ്ഞാനം നേടിയത് ഇവിടെയാണ്. ഉയർന്ന പാറകളാലും പരുക്കൻ ഭൂപ്രകൃതികളാലും ചുറ്റപ്പെട്ട ഈ പുണ്യസ്ഥലം ഈ ഋഷിമാരുടെ മഹത്തായ തപസ്സുകളുടെ തെളിവായി നിലകൊള്ളുന്നു. അത്തരത്തിലുള്ള ഒരു സന്ദർശന വേളയിൽ, ചിന്തോദ്ദീപകമായ ഒരു ചോദ്യം ഉന്നയിച്ച ഒരു അവധൂതനെ ഞാൻ കണ്ടുമുട്ടി “ശരീരത്തെ ബാധിക്കുന്ന രോഗങ്ങളെ നിങ്ങൾ ചികിത്സിക്കുന്നു, എന്നാൽ ജീവനെ തന്നെ ബാധിക്കുന്ന രോഗങ്ങളെ നിങ്ങൾ എങ്ങനെ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യും?” ഈ ചോദ്യം എന്നെ ഒരു നിമിഷം നിശബ്ദയാക്കി, പക്ഷേ ചിന്തിച്ചപ്പോൾ, ഉത്തരം ഞാൻ തിരഞ്ഞെടുത്ത സിദ്ധവൈദ്യത്തിൻ്റെ സത്തയിലാണെന്ന് തോന്നി.

Read more at Future Kerala : ജീവൻ്റെ രോഗം ശമിപ്പിക്കുന്ന ശാസ്ത്രം

ഡോ.അനുപമ കെ.ജെ., BAMS, MSc, Psy. മെയിൽ: [email protected] ഇന്ത്യയുടെ പുരാതന രോഗശാന്തി സമ്പ്രദായങ്ങളി ലൊന്നായ സിദ്ധ വൈദ്യപാരമ്പര്യത....

ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 100 ലക്ഷം കോടി രൂപ കവിയുംഓഹരി വിപണിയില്‍ ഇപ്പോഴുള്ള പ്ര...
07/08/2024

ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 100 ലക്ഷം കോടി രൂപ കവിയും
ഓഹരി വിപണിയില്‍ ഇപ്പോഴുള്ള പ്രവണതകള്‍ നില നിന്നാല്‍ ,ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന ആസ്തികള്‍ താമസിയാതെ 100 ലക്ഷം കോടി രൂപ കവിയും. ഏതാനും വര്‍ഷങ്ങള്‍ക്കകം ഇരട്ടിയാവും വിധം ഇത്തരം വളര്‍ച്ച പെട്ടെന്നു സംഭവിക്കാമെന്നാണ് മുന്‍കാല അനുഭവങ്ങള്‍ പറയുന്നത്. 2024 സാമ്പത്തിക വര്‍ഷം ആഭ്യന്തര ഫണ്ട് ഹൗസുകള്‍ കൈകകാര്യം ചെയ്യുന്ന ആസ്തികളില്‍ വന്‍ കുതിച്ചു ചാട്ടമാണുണ്ടായത്. 2023 സാമ്പത്തിക വര്‍ഷം 39.42 ലക്ഷം കോടി രൂപയായിരുന്നത് പോയ സാമ്പത്തിക വര്‍ഷം 53.40 ലക്ഷം കോടിയായി ഉയര്‍ന്നു. 35 ശതമാനമായിരുന്നു വര്‍ധന. ഈ വര്‍ഷം ഏപ്രില്‍ 30 ന് ഇത് 57.26 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

Read more at Future Kerala : ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 100 ലക്ഷം കോടി രൂപ കവിയും

നിത്യാനന്ദ് പ്രഭു - എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റ് ബിസിനസ് ഹെഡ്, എല്‍ഐസി മ്യൂച്വല്‍ഫണ്ട് അസെറ്റ് മാനേജ്‌മെ.....

പുതിയ യെസ്ഡി അഡ്വഞ്ചര്‍ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് പുതിയ യെസ്ഡി അഡ്വഞ്ചര് വിപണിയില്‍ അവതരിപ്പിച്ചു. അസാധാരണമായ ഡിസൈന...
01/08/2024

പുതിയ യെസ്ഡി അഡ്വഞ്ചര്‍
ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് പുതിയ യെസ്ഡി അഡ്വഞ്ചര് വിപണിയില്‍ അവതരിപ്പിച്ചു. അസാധാരണമായ ഡിസൈന്‍ , ലോഡഡ് ഫീച്ചേഴ്സ്, അജയ്യമായ പ്രകടനം മൂന്ന് നിര്‍ണായക ഘടകങ്ങളെ പ്രതിനീധികരിച്ച് പുനര്‍രൂപകല്പന ചെയ്ത പുതിയ യെസ്ഡി അഡ്വഞ്ചറിന് 2,09,900 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം പ്രാരംഭ വില. 29.6 പിഎസ്, 29.9എന്‍എം എന്നിവയുള്ള പുതിയ ആല്ഫ2, 334സിസി ലിക്വിഡ്കൂള്‍ഡ് എഞ്ചിനാണ് പുതിയ യെസ്ഡി അഡ്വഞ്ചറിന്‍റെ കരുത്ത്.

Read more at Future Kerala : പുതിയ യെസ്ഡി അഡ്വഞ്ചര്‍

കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് പുതിയ യെസ്ഡി അഡ്വഞ്ചര് വിപണിയില്‍ അവതരിപ്പിച്ചു. അസാധാരണമായ ഡിസൈന്‍ , ...

ഗൊയ്ഥെ സെന്‍ട്രം ജര്‍മന്‍ ചലച്ചിത്ര മേള 28 ന്തിരുവനന്തപുരത്തെ ജര്‍മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രം ബാനര്‍ ഫില...
25/07/2024

ഗൊയ്ഥെ സെന്‍ട്രം ജര്‍മന്‍ ചലച്ചിത്ര മേള 28 ന്
തിരുവനന്തപുരത്തെ ജര്‍മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രം ബാനര്‍ ഫിലിം സൊസൈറ്റിയുമായി ചേര്‍ന്ന് ജര്‍മന്‍ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. ഈ മാസം 28 ന് വഴുതക്കാട് ടാഗോര്‍ തിയേറ്ററിന് സമീപമുള്ള ലെനിന്‍ ബാലവാടിയിലാണ് ഫെസ്റ്റിവെല്‍. 2021 ല്‍ പുറത്തിറങ്ങിയ നാല് ജര്‍മന്‍ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ചലച്ചിത്ര മേളയുടെ ഉദ്ഘാടനം രാവിലെ 11 ന് സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ നിര്‍വ്വഹിക്കും.

Read more at Future Kerala : ഗൊയ്ഥെ സെന്‍ട്രം ജര്‍മന്‍ ചലച്ചിത്ര മേള 28 ന്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ജര്‍മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രം ബാനര്‍ ഫിലിം സൊസൈറ്റിയുമായ.....

ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍സംസ്ഥാനത്തുടനീളമുള്ള 25 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ...
25/07/2024

ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍
സംസ്ഥാനത്തുടനീളമുള്ള 25 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുടങ്ങാനുള്ള അനുമതി നല്കുമെന്ന് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കേരളത്തിലെ 80 ഓളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പദ്ധതിയുടെ ഭാഗമാകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read more at Future Kerala : ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള 25 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ഇന്‍ഡസ്ട്രിയല്...

ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർടൊയോട്ട ഹൈലക്സിന്റെ “എക്സ്പ്ലോറർ” എന്ന കൺസെപ്ട് വാഹനം, നിപ്പോൺ ടൊയോട്ട കളമശ്ശേരിയിൽ, ടൊയോട്ട...
25/07/2024

ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ
ടൊയോട്ട ഹൈലക്സിന്റെ “എക്സ്പ്ലോറർ” എന്ന കൺസെപ്ട് വാഹനം, നിപ്പോൺ ടൊയോട്ട കളമശ്ശേരിയിൽ, ടൊയോട്ട കിർലോസ്കർ മോട്ടോർസ് വൈസ് പ്രസിഡന്റ്‌ തകേഷി തകമിയയും നിപ്പോൺ ടൊയോട്ട ഡയറക്ടർ ആത്തിഫ് മൂപ്പനും ചേർന്ന് അനാവരണം ചെയ്യുന്നു. ടൊയോട്ട കിർലോസ്കർ മോട്ടോർസ് ജനറൽ മാനേജർ യുസഫ് എം ഹാജി, നിപ്പോൺ ടൊയോട്ട സി ഒ ഒ എൽദോ ബെഞ്ചമിൻ, ടൊയോട്ട കിർലോസ്കർ മോട്ടോർസ് ഡെപ്യൂട്ടി മാനേജർ രാഹുൽ പാൻഡെ എന്നിവർ സമീപം.

Read more at Future Kerala : ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ

ടൊയോട്ട ഹൈലക്സിന്റെ "എക്സ്പ്ലോറർ" എന്ന കൺസെപ്ട് വാഹനം, നിപ്പോൺ ടൊയോട്ട കളമശ്ശേരിയിൽ, ടൊയോട്ട കിർലോസ്കർ മോട്ടോർ...

ദക്ഷിണേന്ത്യയിലെ ധനകാര്യസേവനരംഗത്ത് ഇതിനോടകം ജനകീയ ബ്രാന്‍ഡ് പൊസിഷനിംഗിലൂടെ ശ്രദ്ധേയമായ സ്ഥാപനമാണ് രണ്ടര പതിറ്റാണ്ടിലധിക...
20/07/2024

ദക്ഷിണേന്ത്യയിലെ ധനകാര്യസേവനരംഗത്ത് ഇതിനോടകം ജനകീയ ബ്രാന്‍ഡ് പൊസിഷനിംഗിലൂടെ ശ്രദ്ധേയമായ സ്ഥാപനമാണ് രണ്ടര പതിറ്റാണ്ടിലധികം പാരമ്പര്യം അവകാശപ്പെടാനാകുന്ന ഇന്ത്യന്‍ കോഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് (ഐസിസിഎസ് എല്‍). മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി രംഗത്ത് അനിഷേധ്യസ്ഥാനം വഹിക്കുന്ന ഐസിസിഎസ്എല്‍, എന്‍ബിഎഎഫ്സി, സ്മോള്‍ ഫിനാന്‍സ് ബാങ്കിംഗ് തുടങ്ങിയ മേഖലകളിലേക്കും കടന്ന് ദേശീയതലത്തില്‍ വമ്പന്‍ വികസനപദ്ധതികള്‍ക്കൊരുങ്ങുകയാണ്

Read more at Future Kerala : വികസനക്കുതിപ്പില്‍ ഐസിസിഎസ്എല്‍

ദക്ഷിണേന്ത്യയിലെ ധനകാര്യസേവനരംഗത്ത് ഇതിനോടകം ജനകീയ ബ്രാന്‍ഡ് പൊസിഷനിംഗിലൂടെ ശ്രദ്ധേയമായ സ്ഥാപനമാണ് രണ്ടര പ...

Address

Future Kerala Business Daily, Adjacent To YMCA, Chittoor Road
Kochi
682035

Alerts

Be the first to know and let us send you an email when Future Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category