ലോകത്തിന്റെ വ്യത്യസ്ത ഭാകങ്ങളിലുള്ള മലയാളികള്‍ക്കായി പ്രവാചകന്മാര്‍ കൈമാറിയ സന്ദേശം വിശദീകരിക്കുക
എന്ന മഹത്തായ ദൌത്യ നിര്‍വഹണത്തിന്റെ ഭാകമായി സ്ഥാപിക്കപെട്ടതാണ് SALSABEEL MULTIMEDIA .
ഖുറാനും സുന്നത്തും പൂര്‍വസൂരികള്‍ മനസ്സിലാക്കിയതു പോലെ വിശദീകരിക്കുന്ന പ്രഭാഷണങ്ങളാണ്
MEDIAYIL നിന്നും പുറത്തിറങ്ങികൊണ്ടിരിക്കുന്നത് .
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുസ്ലിംസമൂഹത്തില്‍ അനുദിനം വളര്‍ന്നുകൊ
ണ്ടിരിക്കുകയാണ് .
ഇതിനെ ശക്തമായി എതിര്‍കേണ്ടവര്‍ പോലും ജൂത ക്രിസ്ത്യാനികളില്‍ നിന്നും ആദര്‍ശം കടമെടുത്ത്
പുരോഹിത വേഷം കെട്ടുമ്പോള്‍ ഇത്തരത്തിലുള്ള ശ്രമകരമായ ദൌത്യത്തിന്റെ പ്രാധാന്യം വര്‍ധിക്കുകയാണ് .
ഇതിന്റെ ഭാകമായി മുസ്ലിം സമൂഹത്തില്‍ നിന്നും തെറിച്ചുപോയ വ്യത്യസ്ത കക്ഷികളുടെ
ആശയപാപ്പരത്തം വ്യക്തമാക്കി ആഹ്ലുസുന്നയുടെ അജയ്യത ബോധ്യപെടുത്തുന്ന
ഒട്ടേറെ സിഡികളും ഡി വി ഡി കളും ഡോക്ക്യുമന്ററികളും പുറത്തിറങ്ങിക്കഴിഞ്ഞു.
ആനുകാലിക വിഷയങ്ങളും മറ്റു ആദര്‍ശപഠനത്തിനു വേണ്ടിയുള്ള പ്രത്യക വിഷയങ്ങളും പുറത്തിറക്കുന്നതിനു വേണ്ടി
SALSABEEL MEDIAYUDE കീഴില്‍ ഇ ക്രിയേഷന്‍സ് പ്രവര്‍ത്തിച്ചു വരുന്നു, വിശ്വാസ കാര്യങ്ങള്‍ ,സ്വഭാവ കാര്യങ്ങള്‍ , കര്‍മങ്ങള്‍ തുടങ്ങി
മതത്തിന്റെ വ്യത്യസ്ത ഭാകങ്ങള്‍ ഡോകുമെന്ററി രൂപത്തിലും അല്ലാതെയും തയ്യാറാക്കി കൊണ്ടിരിക്കുകയാണ് .
ചെറിയ കുട്ടികള്ക് വേണ്ടി അവരുടെ അഭിരുചി മനസ്സിലാകി കൊണ്ടുള്ള പ്രത്യേക പ്രോഗ്രാമുകള്‍ക്കും ഇ ക്രിയേഷന്‍സ് നേതൃത്വം നല്‍കുന്നുണ്ട് .
ഇരുട്ടിന്റ ശക്തികളെ തുരത്തി അവിടെ നന്മയുടെ പ്രകാശം പരത്താനുള്ള തീവ്രമായ ശ്രമത്തിലാണ് ഞങ്ങളുള്ളത് .
അതിനു വേണ്ടി അതിനൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് ഏറ്റവും മികച്ച രീതിയില്‍ തന്നെ
സിഡികളും ഡി വി ഡി കളും ഡോക്ക്യുമന്ററികളും മറ്റുമായി നിങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ് .
തുടര്‍ന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു .