mulanthuruthy.in

mulanthuruthy.in Online magazine of Mulanthuruthy village

We offer services for developing strategies to increase f Full-Service Social Media Package
2. Influencer Outreach
7.

Are your social media efforts falling short of expectations? Now more than ever, social media is a “pay-to-play” environment requiring all the resources you have: a cohesive game plan, 100 percent commitment and a well-defined budget. Helps to Manage ·>> Facebook Management · Twitter Management · Instagram Management · LinkedIn Management · YouTube Management · Pinterest ...

We do >>> Original so

cial media posts; Custom images; Cover and profile photo design; Social media network setup and optimization; Social media a

1. Platform-Specific Social Media Management
3. Develop a Social Media Content Strategy
4. Profile Creation and Branding
5. Social Media Content Management
6. Community Management
8. Social Media Advertising
9. Research and Analysis
10. Social Media Training

30/04/2024

മുളന്തുരുത്തി
ആശുപത്രിയിൽ വരുന്ന രോഗികൾക്കും കൂട്ടു വരുന്നവർക്കും
കേറി നിൽക്കാൻ ഒരു ബസ് സ്റ്റോപ്പ് അത്യാവശ്യം അല്ലേ?
👉
മുളന്തുരുത്തി റെയിൽവേ സ്റ്റേഷൻ
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്
വില്ലേജ് ഓഫീസ്
രജിസ്ട്രാർ ഓഫീസ്
പോലിസ് സ്റ്റേഷൻ




വീഡിയോ : ജോണി വർഗീസ് ആറ്റിങ്ങൽ

30/04/2024

തണ്ണിമത്തൻ ജ്യൂസ് ഫ്രീ ആയി
മുളന്തുരുത്തി മാർജിൻ ഫ്രീ മാർക്കറ്റ് നൽകുന്ന സമൂഹ്യ സേവനം, (വേനൽ ചൂട് അസഹ്യം ആകുമ്പോൾ, ഒരു ആശ്വാസം) 🌿💕🍀🍁💚


വിവരണം: ജോണി വർഗീസ് ആറ്റിങ്ങൽ

കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന അബ്ദു റഹീമിനെ മോചിപ്പിക്കുന്നതിനായുള്ള മുഴുവൻ ...
12/04/2024

കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന അബ്ദു റഹീമിനെ മോചിപ്പിക്കുന്നതിനായുള്ള മുഴുവൻ പണവും സമാഹരിച്ചു. ഇതോടെ ഫണ്ട് കളക്ഷൻ അവസാനിപ്പിക്കുകയാണെന്ന് റഹീമിൻ്റെ മോചനത്തിനായി പ്രവർത്തിച്ച സഹായ സമിതി അറിയിച്ചു. 34 കോടി രൂപയാണ് സമാഹരിച്ചത്. ലോകമെമ്പാടുമുള്ള മലയാളികൾ റഹീമിനായി ഒറ്റക്കെട്ടായാണ് കൈകോർത്തത്.

ഡ്രൈവർ ജോലിക്കായി വിദേശത്ത് എത്തിയ അബ്ദുൽ റഹീം കഴിഞ്ഞ പതിനെട്ട് വർഷമായി ജയിലിലാണ്.

ഫറോക്ക് കോടമ്പുഴ സ്വദേശിയായ അബ്ദുൽ റഹീമാണ് 18 വർഷമായി റിയാദിലെ ജയിലില്‍ കഴിയുന്നത്. 2006ല്‍ തന്റെ 26ാം വയസ്സിലാണ് അബ്ദുല്‍ റഹീമിനെ സൗദിയിലെ ജയിലില്‍ അടച്ചത്. ഡ്രൈവര്‍ വിസയിലാണ് റഹീം ഇവിടെ എത്തിയത്. തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. ഫായിസിന് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഈ കാലയളവിനിടയില്‍ ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം.ഡിയുമായ എം.എ യൂസഫലിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു.
FOLLOW: https://www.facebook.com/mulanthuruthy.in

03/04/2024

നന്മയുടെ പാഠങ്ങൾ



@ ജോണി വർഗീസ് ആറ്റിങ്ങൽ

03/04/2024

മുളന്തുരുത്തി പള്ളിത്താഴം ജംക്ഷൻ

🗞️🏵️ കാൻസർ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു.മുളന്തുരുത്തി:കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുളന്തുരു...
27/03/2024

🗞️🏵️ കാൻസർ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു.

മുളന്തുരുത്തി:
കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുളന്തുരുത്തി വേഴപ്പറമ്പ് ആശാൻപറമ്പിൽ ബിന്ദു (42) ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് രോഗം സ്‌ഥിരീകരിക്കുന്നത്. തുടർ ചികിത്സയ്ക്കായി വൻതുക വേണ്ടിവരും. ഇതുവരെ വലിയ തുക ചികിത്സയ്ക്കായി ചെലവഴിച്ചു കഴിഞ്ഞു.

ബിന്ദുവിന്റെ ഭർത്താവ് മരപ്പണിക്കാരനാണ്. രണ്ടിലും മൂന്നിലും പഠിക്കുന്ന രണ്ടു മക്കളുണ്ട്. ഭർത്താവിന്റെ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ടുപോകുന്നത്. അതിനിടെയാണ് ബിന്ദുവിന് രോഗം സ്‌ഥിരീകരിച്ചത്. ഇതിനാവശ്യമായ പണത്തിനായുള്ള ഓട്ടത്തിലാണ് കുടുംബം.
ഇതിനായി ബിന്ദുവിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

ബിന്ദു എ.ബി.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
(ബ്രാഞ്ച്: മുളന്തുരുത്തി)

AC. NO: 550602010006986

IFSC: UBIN0555061

Gpay: 9747924184

ബന്ധപ്പെടേണ്ട നമ്പർ: 9747924184, 8606083749

ലോക്‌സഭാ ഇലക്ഷൻ 2024 ; തിരഞ്ഞെടുപ്പ് ചൂടിൽ കോട്ടയം മണ്ഡലം. കടുത്ത ആവേശത്തിൽ പ്രവർത്തകർകോട്ടയം : തിരഞ്ഞെടുപ്പ് ചൂട് കോട്ട...
18/03/2024

ലോക്‌സഭാ ഇലക്ഷൻ 2024 ; തിരഞ്ഞെടുപ്പ് ചൂടിൽ കോട്ടയം മണ്ഡലം. കടുത്ത ആവേശത്തിൽ പ്രവർത്തകർ

കോട്ടയം : തിരഞ്ഞെടുപ്പ് ചൂട് കോട്ടയം മണ്ഡലത്തെ പൊള്ളിച്ചു തുടങ്ങി.

ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷം അവസാന സ്ഥാനാർത്ഥിയുമെത്തുമ്പോൾ കോട്ടയത്തിന്റെ സമ്പൂർണ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു.

മുളന്തുരുത്തി എന്റെ നാട് mulanthuruthy.in

#ജനാധിപത്യം

പള്ളി lത്താഴം തെക്ക് - ബസ് സ്റ്റോപ്പിൽ വൈകിട്ട് വെട്ടവും വെളിച്ചവും ഉറപ്പാക്കുക
09/03/2024

പള്ളി lത്താഴം തെക്ക് - ബസ് സ്റ്റോപ്പിൽ വൈകിട്ട് വെട്ടവും വെളിച്ചവും ഉറപ്പാക്കുക

നായംകുളം ഭിത്തി ഇടിഞ്ഞത് മഴക്കാലം തുടങ്ങുന്നതിനു മുൻപ്പുതുക്കി പണിത് സംരക്ഷിക്കുക
09/03/2024

നായംകുളം ഭിത്തി ഇടിഞ്ഞത്
മഴക്കാലം തുടങ്ങുന്നതിനു മുൻപ്
പുതുക്കി പണിത് സംരക്ഷിക്കുക

*ഇൻസ്റ്റഗ്രാമിലെ 'കാഷ് ഹണ്ട്' ചലഞ്ചിന് പിറകേ കേരളം, പൊല്ലാപ്പാകരുത് ഗയ്‌സ്*ഇൻസ്റ്റഗ്രാമിൽ കേരളമിപ്പോൾ 'കാഷ് ഹണ്ട്'ചാലഞ്ച...
07/02/2024

*ഇൻസ്റ്റഗ്രാമിലെ 'കാഷ് ഹണ്ട്' ചലഞ്ചിന് പിറകേ കേരളം, പൊല്ലാപ്പാകരുത് ഗയ്‌സ്*

ഇൻസ്റ്റഗ്രാമിൽ കേരളമിപ്പോൾ 'കാഷ് ഹണ്ട്'ചാലഞ്ചിന് പിറകേയാണ്. ഒളിപ്പിച്ചുവെച്ച പണം ആദ്യം കണ്ടെത്തുന്നതാണ് കളി. നൂറോ ഇരുനൂറോ അഞ്ഞൂറോ രൂപ പൊതുസ്ഥലത്ത് ഒളിപ്പിക്കും. നല്ല തിരക്കുള്ള ഫുട്‌പാത്തിനിടയിലെ വിടവാവാം, മതിലിൻ്റെ ഇടയിലാവാം, മരപ്പൊത്തിലാവാം, തേനീച്ചപ്പെട്ടിയിലാവാം, പുൽത്തകിടിയിലാവാം, പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിൻ്റെ നമ്പർ പ്ലേറ്റിലാവാം.

മുഖമോ വ്യക്തിത്വമോ വെളിപ്പെടുത്താതെ, പണം ഒളിപ്പിക്കുന്ന സ്ഥലം മനസ്സിലാകുന്ന തരത്തിൽ ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ റീൽസ് ആയി 'കാഷ് ഹണ്ട്' പേജിൽ അപ്ലോഡ് ചെയ്യും. ഏതാനും മണിക്കൂറിനുള്ളിൽ വീഡിയോ കാണുന്നവരുടെ എണ്ണം കുതിച്ചുയരും. വീഡിയോകണ്ട് സ്ഥലം മനസ്സിലാക്കുന്നവർ ഒളിപ്പിച്ച പണം തപ്പിപ്പിടിക്കാനിറങ്ങും. കണ്ടെത്തുന്നവർക്ക് പണം എടുക്കാം.

എടുത്തയാൾ കമൻ്റ് ബോക്‌സിൽ 'കാഷ്ഡ്' എന്നെഴുതും. ആവേശം മൂത്ത് ഈ കളി കേരളത്തിലിപ്പോൾ മിക്ക ജില്ലയിലുമായി. അവിടെയെല്ലാം 'കാഷ് ഹണ്ട്' ഇൻസ്റ്റഗ്രാം പേജുമായി.

'കാഷ് ഹണ്ട്' ചലഞ്ചുകളുടെ പിന്നിലാരെന്ന് വ്യക്തമല്ല. ചലഞ്ചുകളുടെ വീഡിയോ പങ്കുവെക്കുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പ്രൊഫൈൽ ചിത്രം മിക്കവയും കണ്ണിന്റേതാണ്. പല അക്കൗണ്ടുകളും 35,000 മുതൽ 40,000 വരെ ആളുകൾ ഫോളോ ചെയ്യുന്നുണ്ട്.

ഫോളോ ചെയ്യുന്നവരുടെയും മറ്റും എണ്ണം കൂടുന്നതോടെ ഈ അക്കൗണ്ടുകളിൽ പരസ്യം നൽകാൻ കമ്പനികൾ തയ്യാറാകും. അക്കൗണ്ട് ഉടമകൾക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ഇതാണ് പിന്നിലെ സാമ്പത്തികശാസ്ത്രമെന്ന് വിദഗ്‌ധർ സംശയിക്കുന്നു.

*_ആപത്തുണ്ടാകാം_*

▫️പൊത്തുകളിൽ കൈയിടുമ്പോൾ ഇഴജന്തുക്കളുടെ കടി, കടന്നൽ കുത്ത് തുടങ്ങിയവയ്ക്ക് സാധ്യത.

▫️പണം ഒരാൾ എടുത്തിട്ടുണ്ടെന്നത് അറിയിക്കാതിരുന്നാൽ ആളുകൾ വീണ്ടും വീണ്ടും വീഡിയോ കാണും. സ്ഥലത്ത് പോകും. ആൾക്കൂട്ടമാകും.

▫️ഒന്നിലധികം പേർ ഒന്നിച്ച് പണം തപ്പാനെത്തിയാൽ വഴക്കിടാൻ സാധ്യത.

▫️പണം വെച്ചയാൾതന്നെ പിന്നാലെ എടുത്തു മാറ്റി കബളിപ്പിക്കാം.

▫️വ്യാജ ഐ.ഡി.യിൽനിന്ന് വീഡിയോ പോസ്റ്റു ചെയ്തും കബളിപ്പിക്കാം.

▫️വിജനമായ സ്ഥലത്ത് പണം തപ്പാനെത്തുന്നവർ ആക്രമിക്കപ്പെടാം.

നിലവിൽ ഇത് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, ഇത് പ്രോത്സാഹിപ്പിക്കുന്നത് നല്ലതല്ല. പണം അപകടകരമായ സ്ഥലത്തുവെക്കുന്നുണ്ട്. പുഴയുടെ അടുത്തും മറ്റും പണം വെക്കുന്നത് എടുക്കാൻ ചെല്ലുന്നത് അപകടത്തിനടയാക്കിയേക്കാം. രാത്രിയിലും മറ്റും കുട്ടികൾ വീഡിയോ കണ്ട് ഉടനെത്തന്നെ പണമെടുക്കാൻ ചെല്ലുന്നതും അപകടം സൃഷ്ടിക്കും എന്ന് സൈബർ ക്രൈം വിദഗ്‌ധൻ ഇ.എസ്. ബിജു മോൻ അഭിപ്രായപ്പെടുന്നു.
▪️▪️▪️▪️▪️▪️▪️
07/02/2024

സ്മരണകളിൽ സി.ടി. സുകുമാരൻ IAS.സി.ടി. സുകുമാരൻ IAS - 1944- 1992 .മുളന്തുരുത്തി കൊമത്രയിൽ എം.സി. തേവൻ്റെയും കെ.പി തിരുവാണ്...
24/01/2024

സ്മരണകളിൽ സി.ടി. സുകുമാരൻ IAS.

സി.ടി. സുകുമാരൻ IAS - 1944- 1992 .
മുളന്തുരുത്തി കൊമത്രയിൽ എം.സി. തേവൻ്റെയും കെ.പി തിരുവാണ്ടയുടെയും 6 മക്കളിൽ രണ്ടാമത്തെ മകനാണ് സി.ടി. സുകുമാരൻ.

1959 ൽ മുളന്തുരുത്തി ഗവ. ഹൈസ്കൂളിൽ നിന്നും ഉയർന്ന മാർക്കോടെ എസ്എസ്എൽസി വിജയിച്ചു. പ്രീഡിഗ്രി മുതൽ ബിരുദാനന്തര ബിരുദം വരെ എറണാകുളം മഹാരാജാസ് കോളജിൽ പൂർത്തിയാക്കി. കവി സച്ചിദാനന്ദൻ സഹപാഠിയായിരുന്നു.

ഇംഗ്ലീഷിൽ പിജി നേടിയ സി.ടി. സുകുമാരൻ എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.

ഇക്കാലയളവിൽ സിവിൽ സർവീസ് പരീക്ഷയെഴുതിയ അദ്ദേഹം ആദ്യ പരിശ്രമത്തിൽ തന്നെ ഉയർന്ന റാങ്കിൽ ഐഎഎസ് നേടി, 1970 ൽ ഇന്ത്യൻ സിവിൽ സർവീസിൻ്റെ ഭാഗമായി. ആദ്യ നിയമനം പാലക്കാട് സബ്കലക്ടർ ആയിട്ടായിരുന്നു. പിന്നീട് ജില്ലാ കലക്ടറായി തൃശൂർ , മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിച്ചു. കലക്ടറായി കൂടുതൽ കാലം പ്രവർത്തിച്ചത് തൃശൂരിലായിരുന്നു.
22 വർഷം ഇന്ത്യൻ സിവിൽ സർവീസിൻ്റെ ഭാഗമായി പ്രവർത്തിച്ച സി.ടി. സുകുമാരൻ റവന്യു വകുപ്പ് അഡീഷനൽ സെക്രട്ടറി, പട്ടികജാതിക്ഷേമ വകുപ്പ് ഡയറക്ടർ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ചെയർമാൻ, ഫിഷറീസ് വകുപ്പ് ഡയറക്ടർ, കേരള ഫിനാൻഷ്യൽ കോർപറേഷൻ എംഡി ,ലേബർ കമ്മിഷണർ തുടങ്ങിയ സുപ്രധാന ചുമതലകൾ വഹിച്ചു.

കേന്ദ്ര സർവീസിൽ വിദേശകാര്യ വകുപ്പ് അഡീഷനൽ സെക്രട്ടറിയായിരുന്നു. പിന്നീട് കേന്ദ്ര സർക്കാരിനു കീഴിലുള്ള സമുദ്രോത്പ്പന്ന കയറ്റുമതി വികസന അതോറിറ്റി (എം പി ഇ ഡി എ ) യുടെ ചെയർമാനായി. അതോറിറ്റിയുടെ അതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം നേടാൻ ( ഏകദേശം 38 കോടി) സുകുമാരൻ്റെ സാരഥ്യത്തിൽ സ്ഥാപനത്തിനായി.

അതോറിറ്റിയുടെ ചെന്നൈ റോയൽ പേട്ടയിലുള റീജനൽ ഓഫിസിൻ്റെ വരാന്തയിൽ 1992 സെപ്തംബർ 28 ന് പുലർച്ചെയാണ് സി.ടി. സുകുമാരനെ മരിച്ചനിലയിൽ കണ്ടത്. ആസൂത്രിതമായ ഒരു കൊലപാതകമാണ് ഇതെന്നും ഇതിനു പിറകിൽ പ്രവർത്തിച്ചവരെ പിടികൂടണമെന്നും ആവശ്യപ്പെട്ട് മുളന്തുരുത്തിയിൽ അടക്കം കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ സമരങ്ങൾ നടന്നു.
വിവിധ ദലിത് സംഘടനകളും ആക്ഷൻ കൗൺസിലുകളും ഇതിന് നേതൃത്വം നൽകി. എന്നാലിത് ആത്മഹത്യയാണെന്നു അപകട മരണമാണെന്നും വരുത്തിത്തീർക്കാനുള്ള വ്യാപക ശ്രമങ്ങളും ആസൂത്രിതമായി ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായി.
വിവിധ തലങ്ങളിൽ നടത്തിയ സമരങ്ങളോടും ഉന്നയിച്ച ആവശ്യങ്ങളോടും കേന്ദ്ര, സംസ്ഥാന സർക്കാരുക

കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തര മന്ത്രാലയം ഭാരത സർക്കാർ സംഘടിപ്പിക്കുന്ന PM വിശ്വകർമ ബോധവൽക്കരണ ശില്പശാലയും രജിസ്ട്രേഷൻ...
08/01/2024

കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തര മന്ത്രാലയം ഭാരത സർക്കാർ സംഘടിപ്പിക്കുന്ന PM വിശ്വകർമ ബോധവൽക്കരണ ശില്പശാലയും രജിസ്ട്രേഷൻ ഡ്രൈവും

📌 ജനുവരി 10 ന് എറണാകുളം ടൗൺഹാളിൽ

🔗 രജിസ്‌ട്രേഷൻ ലിങ്ക് : https://bit.ly/PMVK-EKM

കാര്യ പരിപാടി :
✏️ കരകൗശല വിദഗ്ധർരുടെയും തൊഴിലാളികളുടെയും ഉന്നമനത്തിനുള്ള കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാനമന്ത്രി വിശ്വകർമ പദ്ധതിയെക്കുറിച്ചുള്ള ബോധവൽക്കരണം
✏️പ്രധാനമന്ത്രി വിശ്വകർമ പദ്ധതി പ്രകാരം കരകൗശലതൊഴിലാളികൾക്കായുള്ള രജിസ്ട്രേഷനുള്ള സൗകര്യം

കൂടുതൽ വിവരങ്ങൾക്ക് പോസ്റ്റർ കാണുക

📍
പ്രവേശനം സൗജന്യം- മുൻകൂർ രജിസ്ട്രേഷൻ നിർബന്ധം - എറണാകുളം ജില്ലയിൽ ഉള്ളവർക്ക് മാത്രം പ്രവേശനം

📝
ടൗൺഹാളിൽ വച്ച് പിഎം വിശ്വകർമ രജിസ്ട്രേഷൻ എടുക്കാൻ താല്പര്യമുള്ളവർ ആധാർനമ്പർ (എല്ലാ കുടുംബാംഗങ്ങളുടെയും), ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ, റേഷൻകാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ കൊണ്ടു വരേണ്ടതാണ്.

പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പേര്, അഡ്രസ്സ്, മൊബൈൽനമ്പർ എന്നിവ മുൻകൂറായി 8330080536 എന്ന നമ്പറിൽ WhatsApp ചെയ്യുകയോ QR Code സ്കാൻ ചെയ്തു ഗൂഗിൾ ഫോം ( https://bit.ly/PMVK-EKM ) പൂരിപ്പിക്കുകയോ ചെയ്യുക. ജനുവരി 10 നു രാവിലെ 9.30 നു എറണാകുളം ടൗൺഹാളിൽ എത്തിചേരുകയും ചെയ്യുക.

📞കൂടുതൽ വിവരങ്ങൾക്ക്:
ശ്രീമതി.ലചിതമോൾ.U.C., അസി.ഡയറക്ടർ;
MSME – ഡവലപ്മെന്റ് & ഫെസിലിറ്റേഷൻ ഓഫീസ്, തൃശൂർ Mob: 9746090675 Tel:0487-2360536, 2360686, 2973636 , Email- [email protected]


*ആർത്തവവേദനക്ക് മെഫ്‌റ്റാൽ; നിരന്തര ഉപയോ​ഗം ഡ്രസ് സിൻഡ്രോമിന് കാരണമാകും.. മുന്നറിയിപ്പുമായി സർക്കാർ*_____10/12/2023_____...
10/12/2023

*ആർത്തവവേദനക്ക് മെഫ്‌റ്റാൽ; നിരന്തര ഉപയോ​ഗം ഡ്രസ് സിൻഡ്രോമിന് കാരണമാകും.. മുന്നറിയിപ്പുമായി സർക്കാർ*

_____10/12/2023_____

കഠിനമായ ആർത്തവ വേദന മറികടക്കാൻ പലരും കഴിക്കുന്ന വേദനസംഹാരികളിൽ ഒന്നാണ് മെഫ്‌റ്റാൽ സ്പാസ്. എന്നാൽ മെഫ്‌റ്റാൽ സ്പാസിന്റെ അധിക ഉപയോ​ഗം ഡ്രസ് സിൻഡ്രോം എന്ന അവസ്ഥയ്‌ക്ക് കാരണമാകുമെന്നാണ് ഇന്ത്യൻ ഫാർമകോപീയ കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നത്.

അതിനാൽ ഇതിന്റെ ഉപയോ​ഗത്തിൽ കരുതൽ വേണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഡ്ര​ഗ് റാഷ് വിത്ത് ഈസ്‌നോഫീലിയ ആൻ സിസ്റ്റമിക് സിംപ്‌റ്റംസ്‌ എന്നതിനെയാണ് ​ഡ്രസ് സിൻഡ്രോം എന്ന് വിളിക്കുന്നത്.

പലവിധ മരുന്നുകളുടെയും ഉപയോ​ഗം കൊണ്ട് ​ഡ്രസ് സിൻഡ്രോം എന്ന അവസ്ഥ ഉണ്ടാകാം. ​ഗുരുതരമായ അലർജിക് റിയാക്ഷനാണ് ഇത്. പനി, ചർമ്മത്തിൽ ചൊറിച്ചിൽ, ആന്തരിക അവയവങ്ങളെ ബാധിക്കുന്ന തരത്തിലും ലക്ഷണങ്ങൾ പ്രകടമാകാം. ഇത്തരത്തിൽ ല​ക്ഷണങ്ങൾ പ്രകടമായാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ഐപിസി മുന്നറിയിപ്പിൽ പറയുന്നു.

കൂടാതെ ദഹനക്കുറവ്, മറ്റ് ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉള്ളവരിൽ മെഫ്റ്റാല്‍ കഴിക്കുന്നത് സ്ഥിതി വഷളാക്കും. ദീർഘനാൾ മെഫ്റ്റാൽ ഉപയോ​ഗിക്കുന്നത് വയറിൽ അൾസറും ചികിത്സിച്ചില്ലെങ്കിൽ അത് കാൻസറാകാനും സാധ്യതയുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.

ഹൃദ്രോഗസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരും ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ആര്‍ത്തവ വേദന കൂടാതെ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് വേദനക്കും ഇവ കഴിക്കാറുണ്ട്. വയറിളക്കം, ക്ഷീണം, കൈകാലുകളില്‍ നീര്, ചൊറിച്ചില്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന, ഓക്കാനം, മലത്തില്‍ രക്തം, കണ്ണിലും ചര്‍മത്തിലും മഞ്ഞനിറം തുടങ്ങിയവ മെഫ്റ്റാലിന്റെ പ്രധാന അനന്തരഫലങ്ങളാണ്.

19/11/2023

പണി പൂർത്തിയായി ഉദ്ഘാടനം കാത്തു കിടക്കുന്ന PWD വഴിയോര വിശ്രമ കേന്ദ്രവും വഴിയരികിൽ ഭക്ഷണം കഴിക്കുന്ന തീർത്ഥാടകരും.

#മുളന്തുരുത്തി_പഞ്ചായത്ത്
#പൊതു_മരാമത്ത്_വകുപ്പ്

സ്നേഹമുള്ള ടീം മുളന്തുരുത്തി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങളെ ............ ഇന്നലെ മുതൽ നമ്മുടെ ഈ ഗ്രൂപ്പിൽ  പൈനുങ്കൽ ...
30/10/2023

സ്നേഹമുള്ള ടീം മുളന്തുരുത്തി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങളെ ............

ഇന്നലെ മുതൽ നമ്മുടെ ഈ ഗ്രൂപ്പിൽ പൈനുങ്കൽ പാറയിലുള്ള ബത്‌ലഹേം ജറിയാട്രിക് കെയർ ഹോമിന് ഒരു ചെറിയ ആമ്പുലൻസ് എന്ന ലക്ഷ്യവുമായി ടീം അംഗങ്ങൾ മുന്നിട്ടിറങ്ങിയിരിക്കുകയാണല്ലോ.......

ആദ്യമായി എല്ലാവരോടും ഹൃദയപൂർവ്വം നന്ദി അറിയിക്കട്ടെ.......

നമ്മൾ ഈ കെയർ ഹോമിൽ ഒരു വലിയ സംഭവമൊന്നുമാണ് ചെയ്യുന്നത് എന്ന് അവകാശപ്പെടുന്നില്ല , പരിമിതികളിൽ നിന്ന് ഏറ്റവും ചെറിയ ഒരു ശുശ്രൂഷ മാത്രമാണ് നമ്മൾ ഇവിടെ ചെയ്യുന്നത്. വഴിയരികിലോ , കടത്തിണ്ണകളിലോ , സർക്കാർ ആശുപത്രികളിലോകിടന്ന് മരിക്കേണ്ടിയിരുന്ന നൂറോളം പേരെ ചേർത്തുപിടിക്കാൻ കഴിയുന്നു എന്നതാണ് സന്തോഷം . കിടപ്പു രോഗികളെ സംരക്ഷിക്കുന്ന എറണാകുളം ജില്ലയിലെ വിരലിൽ എണ്ണാവുന്ന സർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ഒന്നു മാത്രമാണ് നമ്മുടേത് ....... ഒരു പുരോഹിതനായി ദൈവാലയ ശുശ്രൂഷ ചെയ്തിരുന്ന ബലഹീനനായ ഞാൻ ജീവിതത്തിൽ കണ്ടതും മനസിലാക്കിയതുമായ ഒറ്റപ്പെട്ടവന്റെയും തിരസ്കരിക്കപ്പെട്ടവന്റെയും വേദനയാണ് ഈ ശുശ്രൂഷയിലേക്ക് ഇറങ്ങി തിരിക്കുവാൻ എളിയവനായ എനിക്ക് പ്രചോദനമായത്........

പല വീക്ഷണകോണുകളിൽ നിന്ന് പല രീതിയിൽ ഇതിനെ നോക്കി കാണുന്നവർ ഉണ്ടാകും അത് സ്വാഭാവികമാണ്.......

നമ്മുടെ സെന്റർ അഞ്ചു പേർ അടങ്ങുന്ന ഒരു പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റാണ്, സഭകളുമായോ അതു പോലുള്ള സംവിധാനങ്ങളുമായോ യാതൊരു ബന്ധവും ഈ പ്രസ്ഥാനത്തിനില്ല.....നിലവിൽ സർക്കാർ ആശുപത്രി കിടക്കകളിലോ നിരാലംബരായി വീടുകളിലോ ഒറ്റപ്പെട്ടു കഴിയുന്ന കിടപ്പു രോഗികൾക്കാണ് നമ്മുടെ സ്ഥാപനത്തിൽ പേവേശനം നൽകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആലപ്പുഴ മെഡിക്കൽ കോളേജ്, കളമശേരി മെഡിക്കൽ കോളേജ്, പാലക്കാട് ജില്ലാ ആശുപത്രി, എറണാകുളം ജില്ലാ ആശുപത്രി തുടങ്ങിയ ഇടങ്ങളിൽ നിന്നുമാണ് തുടർച്ചയായി രോഗികളെ നമ്മൾ എത്തിക്കുന്നത്. ബലഹീനനായ എനിക്ക് കുടുംബസ്വത്തായി ലഭിച്ച സ്ഥലം ട്രസ്റ്റിന് സൗജന്യമായി എഴുതി നൽകി......

മൂന്നു കട്ടിലുകളുമായി താത്കാലിക കെട്ടിടത്തിൽ തുടങ്ങിയ ഈ എളിയ സ്ഥാപനത്തിന് ഒത്തിരി പേരുടെ നിർലോഭമായ സഹായത്താൽ കഴിഞ്ഞ വർഷം 100 കട്ടിലുകൾ ഉള്ള ഒരു കെട്ടിടം നിർമ്മിക്കുവാനായി കഴിഞ്ഞു. വരുന്ന വർഷം ദൈവം തിരുഹിതമായാൽ ക്യാൻസർ രോഗകളെ അവരുടെ അവസാന നാളുകളിൽ സൗജന്യമായി സംരക്ഷിക്കുവാൻ കഴിയുന്ന ഒരു ശുശ്രൂഷ ആരംഭിക്കുവാനുള്ള പരിശ്രമത്തിലാണ്....

ഈ ടീം മുളന്തുരുത്തി വഴി വഴി ആമ്പുലൻസ് വാങ്ങുകയോ വാങ്ങാതിരിക്കുകയോ ചെയ്യട്ടെ.......

എന്തു ചെയ്താലും കുറ്റവും കുറവും മാത്രം കണ്ടെത്തുന്ന ഈ സമൂഹത്തിൽ ഒരു നാടു മുഴുവൻ കൂടെ ഉണ്ടെന്നു കേൾക്കുമ്പോൾ ഈ എളിയ ശുശ്രൂഷ ചെയ്യുന്ന ഞങ്ങൾക്ക് ലഭിക്കുന്ന ധൈര്യവും മനോവീര്യവും എത്ര വലുതാണെന്നറിയാമോ ........

പറഞ്ഞു വരുമ്പോൾ കണ്ണുനിറയുന്നുണ്ട്...........

കൂടെ ഉണ്ട് എന്ന ഒരു സന്ദേശം തരുന്ന ടീം മുളന്തുരുത്തിയിലെ എല്ലാ അംഗങ്ങൾക്കും ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് നന്ദി ..........

ഒത്തിരി സ്നേഹത്തോടെ
അനിൽ അച്ചൻ
ഫോൺ 9496575425
Bethlehem Geriatric Care Home

09/10/2023

മുളന്തുരുത്തി പെരുമ്പള്ളി സ്വദേശി ശ്യാം ലാലിൻറെ നിയമ പോരാട്ടം ഒടുവിൽ വിജയം കണ്ടെത്തിയിരിക്കുന്നു👍🏻👍🏻👍🏻

04/10/2023
29/09/2023
ഡോക്ടർ എം എസ് സ്വാമിനാഥന് ആദരാജ്ഞലികൾ...🙏🙏🙏ടൈം മാഗസിൻ  ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യയിലെ ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒ...
29/09/2023

ഡോക്ടർ എം എസ് സ്വാമിനാഥന് ആദരാജ്ഞലികൾ...🙏🙏🙏

ടൈം മാഗസിൻ ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യയിലെ ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായി തിരഞ്ഞെടുത്തത് ഡോക്ടർ എം എസ് സ്വാമിനാഥനെയാണ്...

ആരാണ് ഡോക്ടർ എം എസ് സ്വാമിനാഥൻ ...?
ഒരു നേരം പോലും ഭക്ഷണം കഴിക്കാനുള്ള ധാന്യമില്ലാതെയിരുന്ന ഇന്ത്യക്കാരന് മൂന്ന് നേരം ഭക്ഷണം കഴിക്കാൻ സാധിക്കുന്നതിന് കാരണം ഡോക്ടർ എം എസ് സ്വാമിനാഥനാണ്. രാജ്യത്തിന് മറ്റൊരാൾക്കും നൽകാൻ കഴിയാത്ത സേവനമാണ് എം എസ് ചെയ്തിട്ടുള്ളത്.

എം.എസ്.സ്വാമിനാഥൻ എന്ന മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ ജനിച്ചത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ്‌ ജനിച്ചത്.

ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മ രാജ്യങ്ങളെ പട്ടിണിയിൽ നിന്നും കരകയറ്റിയത്.

1943 ലെ Great Bengal Famine എന്ന
"ബംഗാൾ ക്ഷാമമാണ് " എം എസിനെ അഗ്രിക്കൾച്ചറൽ സയൻ്റിസ്റ്റാക്കിയത്..
സുവോളജിയിൽ ബിരുദം നേടിയ ശേഷം, അദ്ദേഹം മദ്രാസ് അഗ്രികൾച്ചറൽ കോളേജിൽ ചേർന്നു, ന്യൂ ഡൽഹിയിലെ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജനിതകശാസ്ത്രത്തിലും സസ്യ പ്രജനനത്തിലും ബിരുദാനന്തര ബിരുദവും 1949-ൽ സൈറ്റോജെനെറ്റിക്സിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് പൂർത്തിയാക്കി. 1952-ൽ കേംബ്രിഡ്ജിൽ നിന്നും വിസ്കോൺസിൻ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ്-ഡോക്ടറൽ റിസർച്ച് അസോസിയേറ്റ്ഷിപ്പും നേടി.

ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം എം എസ് എന്തിനാണ് ജനിതകശാസ്ത്രം പഠിച്ചതെന്ന് സ്വയം ചോദിച്ചു. ഭക്ഷ്യക്ഷാമം സാധാരണമായ ഇന്ത്യൻ സാഹചര്യത്തിൽ ഒരാൾ ചെയ്യേണ്ടത് ഭക്ഷ്യ സുസ്ഥിരതയ്ക്ക് ആവശ്യമായ ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നതാകണമെന്നും, വിശക്കുന്നവയറോടെ ഇന്ത്യക്കാർ ജീവിക്കരുതെന്നുമുള്ള അഭിവാഞ്ചനയാണ് ഇന്ത്യൻ ഹരിതവിപ്ലവത്തിലേയ്ക്ക് എം എസിനെ നയിച്ചത്.

നോർമൻ ഇ. ബോർലോഗിൻ്റെ സഹായത്തോടെ 1961-ൽ ഇന്ത്യയിൽ ഉയർന്ന ഉൽപാദനക്ഷമതയുള്ള കുള്ളൻ ഇനം ഗോതമ്പുകൾ അവതരിപ്പിച്ചു. ക്രോസ് ബ്രീഡിങ്ങ് നടത്തി സമീകൃത രാസവളങ്ങളുടേയും, യന്ത്രവൽകൃത ജലസേചന സൗകര്യങ്ങളുപയോഗപ്പെടുത്തിയുള്ള കാർഷിക രീതി ആദ്യമായി നടപ്പാക്കി. ഗോതമ്പിന്റെ വിളവ് 7 ദശലക്ഷം ടണ്ണിൽ നിന്ന് 17 ദശലക്ഷം ടണ്ണായി ഉയർന്നു.ഒരു പരിണാമ കുതിച്ചുചാട്ടമായിരുന്നു കാർഷിക മേഖലയുമുണ്ടായത്. പട്ടിണിയുടേയും ദാരിദ്രത്തിൻ്റേയും ഇന്ത്യയിൽ പ്രത്യാശയുടെയും സമാധാനത്തിന്റെയും ഒരു പ്രസ്ഥാനം രൂപം കൊണ്ട്. പാരമ്പര്യത്തെയും ആധുനികതയെയും ഇഴചേർത്ത് ഒരു കാർഷിക സംസ്കാരം എം എസ് രൂപം കൊടുത്തു.
ഒരു നേരത്തെ ഭക്ഷണത്തിന് പോലും വിദേശത്ത് നിന്ന് കപ്പലുകളിലെത്തുന്ന ധാന്യങ്ങൾക്കായ് കാത്തിരുന്ന ഇന്ത്യയെ ഭക്ഷ്യധാന്യങ്ങൾ കയറ്റ് മതി ചെയ്യുന്ന രാജ്യമാക്കിയത് എം എസാണ്.ഇന്ത്യയിലെ പരമ്പരാഗത കൃഷിരീതിയെ അദ്ദേഹം അടിമുടി പരിഷ്കരിച്ചു. ഉൽപാദനക്ഷമതയുള്ള വിത്തുകൾ അവതരിപ്പിച്ചു. രാസവളങ്ങളും, കീടനാശിനി കളും ശാസ്ത്രീയമായ രീതിയിൽ ഉപയോഗിച്ച് പത്ത് മടങ്ങിലധികം ഉൽപാദനം സാധ്യമാക്കി.
ഹരിതവിപ്ലവത്തിൻ്റെ കുലപതിയ്ക്ക് വിട.
രാജ്യം എന്നും താങ്കളോട് കടപ്പെട്ടിരിക്കുന്നു..
(Courtesy: Manorama Online)
'

Address

Post Box No. 7
Kochi
6823174

Alerts

Be the first to know and let us send you an email when mulanthuruthy.in posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to mulanthuruthy.in:

Videos

Share

Nearby media companies