Cinema Pranthan

Cinema Pranthan A Cinema Pranthan. Just. That.

മാർക്കോയുടെ അനൗൺസ്മെൻറ് മുതൽ തന്നെ ഞാൻ ശ്രദ്ധിക്കുന്ന ഒരു മുഖമാണ് സിനിമയുടെ നിർമ്മാതാവ് ശരീഫ് മുഹമ്മദിൻറേത്. സിനിമയുമായി...
24/12/2024

മാർക്കോയുടെ അനൗൺസ്മെൻറ് മുതൽ തന്നെ ഞാൻ ശ്രദ്ധിക്കുന്ന ഒരു മുഖമാണ് സിനിമയുടെ നിർമ്മാതാവ് ശരീഫ് മുഹമ്മദിൻറേത്. സിനിമയുമായി ബന്ധപ്പെട്ട ലൊക്കേഷൻ ചിത്രങ്ങൾ എപ്പോഴൊക്കെ പുറത്തു വന്നിട്ടുണ്ടോ, അപ്പോഴൊക്കെ അതിൽ ഏതെങ്കിലും ചിത്രത്തിൽ ശരീഫ് മുഹമ്മദും ഉണ്ടാകുമായിരുന്നു. സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിൽ യാതൊരു കോംപ്രമൈസും വരുത്താതെ, കാശ് മുടക്കേണ്ട സ്ഥലങ്ങളിൽ കൃത്യമായി മുടക്കി തന്നെയാണ് നിർമ്മാതാവ് ശരീഫ് ഈ സിനിമയുടെ കൂടെ നിന്നത് എന്നത് സിനിമ ഇപ്പോൾ കാണുമ്പോൾ എല്ലാവർക്കും മനസ്സിലായിക്കാണും.

കയ്യിൽ കുറെ കാശുള്ളതുകൊണ്ട് ഒരു സിനിമ എടുത്തുകളയാം എന്ന് കരുതി വന്ന ആളല്ല മാർക്കോയുടെ നിർമ്മാതാവ് എന്നത് ഇതിൽ നിന്നൊക്കെ വ്യക്തമാണ്. നായകൻ ഉണ്ണി മുകുന്ദൻ പോലും നിർമ്മാതാവ് ശരീഫിനെ കുറിച്ച് കിട്ടുന്ന അവസരങ്ങളിൽ ഒക്കെ പുകഴ്ത്തി സംസാരിക്കുന്നത് അതിന് ഉദാഹരണമാണ്. തീയറ്ററുകളിൽ പ്രകമ്പനം സൃഷ്ടിച്ച് നാളത്തോടുകൂടി സിനിമ ആഗോളതലത്തിൽ 50 കോടി കളക്ഷനിലേക്ക് കയറുമ്പോൾ തീർച്ചയായും ശരീഫ് എന്ന നിർമ്മാതാവിൻ്റെ ആത്മവിശ്വാസത്തിന്റെയും, ധൈര്യത്തിന്റെയും റിസൾട്ട് കൂടിയായി അത് മാറും.

Unni Mukundan
Shareef Muhammed

ramesh

അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിക്ക് സാക്ഷി അഗർവാൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയേറ്ററുകളിൽ!!
24/12/2024

അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിക്ക് സാക്ഷി അഗർവാൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയേറ്ററുകളിൽ!!

കേരള സാഹിത്യ അക്കാദമി അവര്‍ഡ് കരസ്ഥമാക്കിയ മീശയ്ക്ക് ശേഷം എസ്. ഹരീഷിന്റെ ഏറ്റവും പുതിയ നോവല്‍ 'പട്ടുനൂൽപുഴു' ലിജോ ജോസ് പ...
24/12/2024

കേരള സാഹിത്യ അക്കാദമി അവര്‍ഡ് കരസ്ഥമാക്കിയ മീശയ്ക്ക് ശേഷം എസ്. ഹരീഷിന്റെ ഏറ്റവും പുതിയ നോവല്‍ 'പട്ടുനൂൽപുഴു' ലിജോ ജോസ് പെല്ലിശ്ശേരി പ്രകാശനം ചെയ്തു. DC ബുക്ക്സ് ആണ് നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്

പുതിയ പുസ്തകത്തിന് എല്ലാവിധആശംസകളും🙏

24/12/2024

DC ബുക്ക്സ് പ്രസിദ്ധീകരിച്ച തന്‍റെ ഏറ്റവും പുതിയ നോവല്‍ 'പട്ടുനൂല്‍പുഴു'വിന്‍റെ ആദ്യ കോപ്പി ലിജോ ജോസ് പെല്ലിശ്ശേരിക്ക് ഒപ്പിട്ടു നല്‍കുന്ന എസ് ഹരീഷ്❤️

ശ്യാം ബെനഗൽ ഇനി ഓർമ്മ വിടപറഞ്ഞത് ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തെയും ചരിത്രത്തെയും പശ്ചാത്തലമാക്കി സിനിമയൊരുക്കിയ വിഖ്യാത ചലച...
24/12/2024

ശ്യാം ബെനഗൽ ഇനി ഓർമ്മ
വിടപറഞ്ഞത് ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തെയും ചരിത്രത്തെയും പശ്ചാത്തലമാക്കി സിനിമയൊരുക്കിയ വിഖ്യാത ചലച്ചിത്രകാരൻ

ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗൽ ഇനി ഓർമ്മ. കഴിഞ്ഞ ദിവസമാണ് വൃക്ക സംബന്ധമാ.....

മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ആ​ദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ബറോസ് 3D' യ്ക്ക് ആശംസയുമായി മെഗാസ്റ്റാർ മമ്മൂട്ടി. ഫെ...
24/12/2024

മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ആ​ദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ബറോസ് 3D' യ്ക്ക് ആശംസയുമായി മെഗാസ്റ്റാർ മമ്മൂട്ടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാലിന് മമ്മൂട്ടി വിജയാശംസകൾ നേർന്നത്. അഭിനയ സിദ്ധി കൊണ്ട് പ്രേക്ഷകരെ ത്രസ്സിപ്പിച്ച മോഹൻലാലിന്റെ അറിവും പരിചയവും അദ്ദേഹത്തിന്റെ സിനിമക്ക് ഉതകുമെന്ന് തനിക്കുറപ്പുണ്ടെന്നും പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നുവെന്നും മമ്മൂട്ടി കുറിച്ചു

Lord Marco in Action 🩸Mass-Action മലയാള സിനിമ ഇന്നുവരെ കാണാത്ത രീതിയിൽ ചെയ്തുവെച്ചിട്ടുണ്ട് എന്നുള്ളതാണ് മാർക്കോയെ വ്യത്...
24/12/2024

Lord Marco in Action 🩸

Mass-Action മലയാള സിനിമ ഇന്നുവരെ കാണാത്ത രീതിയിൽ ചെയ്തുവെച്ചിട്ടുണ്ട് എന്നുള്ളതാണ് മാർക്കോയെ വ്യത്യസ്ഥമാക്കുന്നത്......
screen presence & Performance..
ആക്ഷൻ കൈകാര്യം ചെയ്ത രീതി
ഹനീഫ് വേറെ ലെവൽ മേക്കിംഗ്.
Ravi Basrur BGM.🔥

"MARCO"🩸⚠️

🍿 IN CINEMAS NOW

'ദൃശ്യം' എന്ന സിനിമ പ്രേക്ഷകരുടെ പ്രിയപെട്ടവയിലൊന്നായി മാറിയതായിരുന്നു....പിന്നീട് അതിൻ്റെ രണ്ടാം ഭാഗം ആളുകൾ കാത്തിരുന്ന...
24/12/2024

'ദൃശ്യം' എന്ന സിനിമ പ്രേക്ഷകരുടെ പ്രിയപെട്ടവയിലൊന്നായി മാറിയതായിരുന്നു....പിന്നീട് അതിൻ്റെ രണ്ടാം ഭാഗം ആളുകൾ കാത്തിരുന്നു അതും റിലീസ് ആയി ഹിറ്റ് ആയി ..അതിന് ശേഷം ആരാധകരുടെ ചോദ്യം ദൃശ്യം 3 ഉണ്ടാകുമോ എന്നായിരുന്നു ...എങ്കിൽ ഇപ്പോള് ലാലേട്ടൻ തന്നെ സൂചന തന്നിരിക്കുകയാണ്..ദൃശ്യം 3 rd പാർട്ട് കൊണ്ട് വരാനുള്ള ശ്രമത്തിൽ ആണെന്നാണ് ലാലേട്ടൻ പറഞ്ഞത്...
ദൃശ്യം 3 ന് ആയി ആരൊക്കെ waiting ആണ്?

മലയാളം ടെലിവിഷനില്‍ ആദ്യമായി.. ഈ ക്രിസ്മസ് ദിനത്തില്‍ വൈകീട്ട് 4 മണിക്ക് സൂപ്പര്‍ ഹിറ്റ് എന്‍റെര്‍ടൈനര്‍ പല്ലൊട്ടി 90s ക...
24/12/2024

മലയാളം ടെലിവിഷനില്‍ ആദ്യമായി.. ഈ ക്രിസ്മസ് ദിനത്തില്‍ വൈകീട്ട് 4 മണിക്ക് സൂപ്പര്‍ ഹിറ്റ് എന്‍റെര്‍ടൈനര്‍ പല്ലൊട്ടി 90s കിഡ്സ് മഴവില്‍ മനോരമയില്‍..കാണാന്‍ മറക്കല്ലെ!!!

ഈ വര്‍ഷത്തെ മികച്ച പെര്‍ഫോമന്‍സിന്‍സില്‍ അണ്ടര്‍റേറ്റഡ് ആവാന്‍ പോവുന്നത് ഇ ഡിയിലെ സുരാജിന്‍റെ പെര്‍ഫോമന്‍സായിരിക്കും.സംവ...
24/12/2024

ഈ വര്‍ഷത്തെ മികച്ച പെര്‍ഫോമന്‍സിന്‍സില്‍ അണ്ടര്‍റേറ്റഡ് ആവാന്‍ പോവുന്നത് ഇ ഡിയിലെ സുരാജിന്‍റെ പെര്‍ഫോമന്‍സായിരിക്കും.
സംവിധായകന്‍ ഒരു നടനെ അഴിഞ്ഞാടാന്‍ വിടുകയെന്നൊക്കെ പറയില്ലെ അതാണ് സത്യത്തില്‍ ഇ ഡിയില്‍ നടന്നത്.
എന്നാല്‍ വേണ്ട പ്രശംസ ആ കഥാപാത്രത്തെ തേടിയെത്തിയിട്ടില്ലാ എന്നുതന്നെയാണ് പ്രാന്തന്‍ ഇപ്പഴും വിശ്വസിക്കുന്നത്. സിനിമാ ഗ്രൂപ്പുകളിലും പേജുകളിലും അദ്ദേഹത്തെ പുകഴ്ത്തി പോസ്റ്റുകളോ കുറിപ്പുകളോ ഒന്നും അധികം കാണുന്നില്ല..

ആസിസ് അലിക്ക് കിഷ്കിന്ധാ കാണ്ഡം എങ്ങനെയാണോ അതുപോലെ സുരാജിന്‍റെ കരിയര്‍ ബെസ്റ്റ് ആയിട്ടാണ് 'ഇ ഡി' പ്രാന്തന് തോന്നിയത്!!!

ഒരു പക്ഷെ നിങ്ങളൊക്കെ മറന്നിരുന്ന ഒരു നായികയായിരിക്കും വാണി വിശ്വനാഥ്....അല്ലെ ? മലയാള സിനിമയിലെ പ്രശസ്ത നടിയും, നടൻ ബാബ...
24/12/2024

ഒരു പക്ഷെ നിങ്ങളൊക്കെ മറന്നിരുന്ന ഒരു നായികയായിരിക്കും വാണി വിശ്വനാഥ്....അല്ലെ ? മലയാള സിനിമയിലെ പ്രശസ്ത നടിയും, നടൻ ബാബുരാജിൻ്റെ ഭാര്യ കൂടിയായ വാണി വിശ്വനാഥ്, ആഷിഖ് അബു സംവിധാനം ചെയ്ത 'റൈഫിൾ ക്ലബ്' എന്ന പുതിയ ചിത്രത്തിൽ 'ഇട്ടിയാനം' എന്ന കഥാപാത്രമായി ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി.

ചിത്രത്തിൽ വാണിയുടെ പ്രകടനം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടും ഉണ്ട്. കൂടാതെ പ്രേക്ഷകർ ഇവരുടെ പ്രകടനത്തെ കയ്യടിയോടെ തന്നെ സ്വീകരിച്ചു, ഇത് വാണിയുടെ മുൻകാല കഥാപാത്രങ്ങളോടുള്ള കാണികളുടെ ഇഷ്ടം വ്യക്തമാക്കുന്നതും കൂടിയല്ലേ?
റൈഫിൾ ക്ലബ്ബിൽ വാണിയുടെ അഭിനയം നിങ്ങൾക് ഇഷ്ടപ്പെട്ടോ ?അഭിപ്രായം അറിയിക്കൂ...

ത്രില്ലർകൊണ്ടും മാസ്സ് കൊണ്ടും ഞെട്ടിച്ച സിനിമ!!ഇത് റൈഫിൾ ക്ലബ്ബിലെ ആഘോഷം. ആരവം കൊണ്ടും ആവേശം കൊണ്ടും മനസ്സ് നിറച്ച് ഏറ്...
24/12/2024

ത്രില്ലർകൊണ്ടും മാസ്സ് കൊണ്ടും ഞെട്ടിച്ച സിനിമ!!

ഇത് റൈഫിൾ ക്ലബ്ബിലെ ആഘോഷം. ആരവം കൊണ്ടും ആവേശം കൊണ്ടും മനസ്സ് നിറച്ച് ഏറ്റെടുത്ത് പ്രേക്ഷകർ 🔥🔥

IN CINEMAS NOW 🎬

1980 ഡിസംബര്‍ 25 ക്രിസ്മസ് ദിവസമായിരുന്നു മോഹന്‍ലാല്‍ എന്ന നടന്‍ അവതരിക്കുന്നത്. ഫാസില്‍ സാറിന്‍റെ മഞ്ഞില്‍വിരിഞ്ഞ പൂക്ക...
24/12/2024

1980 ഡിസംബര്‍ 25 ക്രിസ്മസ് ദിവസമായിരുന്നു മോഹന്‍ലാല്‍ എന്ന നടന്‍ അവതരിക്കുന്നത്. ഫാസില്‍ സാറിന്‍റെ മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി തുടങ്ങിയ അയാള്‍ ഒരു നടന്‍ എന്ന നിലയില്‍ കെട്ടിയാടേണ്ട വേഷങ്ങളെല്ലാംതന്നെ ഈ കാലയളവിനുള്ളില്‍ കെട്ടിയാടീട്ടുണ്ടെന്നാണ് പ്രാന്തന്‍ വിശ്വസിക്കുന്നത്. 44 വര്‍ഷങ്ങള്‍ക്ക് വീണ്ടും ഒരു ഡിസംബര്‍ 25 വരികയാണ്‌.. നടനായി നമ്മളെ വിസ്മയിപ്പിച്ച മോഹന്‍ലാല്‍ സംവിധായകന്‍ അറങ്ങേറുന്ന ദിവസം..

ബറോസ്.. ലാലേട്ടന്‍റെ സ്വപന സിനിമയ്ക്ക് വിജയാശംസകളല്ലാതെ മറ്റൊന്നും പ്രാന്തന് നല്‍കാനില്ല🙏

 #പല്ലൊട്ടി ഒരു അനുഭവമാണ്..പല്ലിൽ ഒട്ടിപ്പിടിക്കുന്ന മിഠായിയും, രാത്രിഭക്ഷണശേഷവും കിടക്കാൻ നേരം നാക്കുകൊണ്ട് പല്ലുകൾക്കി...
24/12/2024

#പല്ലൊട്ടി ഒരു അനുഭവമാണ്..
പല്ലിൽ ഒട്ടിപ്പിടിക്കുന്ന മിഠായിയും, രാത്രിഭക്ഷണശേഷവും കിടക്കാൻ നേരം നാക്കുകൊണ്ട് പല്ലുകൾക്കിടയിൽ തേടിയാൽ ലഭിക്കുന്ന ആ മധുരവും, അതിലൂടെ അത് തിന്നതിന്റെ ഓർമ്മകളും... അങ്ങനെയാണ് ഈ സിനിമയും നമ്മുടെ ഓർമ്മകളും സഞ്ചരിക്കുക.
കണ്ണേട്ടനും ഉണ്ണിയും ഞാനായിരുന്നു. ആ വഴികൾ ഞാൻ നടന്നവയാണ്.. അവധിക്കാലത്തെ ചെറുവത്തേരിയെന്ന കുഞ്ഞു ഗ്രാമം അതിലുണ്ട്. അവിടുത്തെ കൂട്ടുകാർ ഈ സിനിമയിലുണ്ട്. ഞങ്ങളുടെ കൂടെ കളിക്കാൻ വരുന്ന 'ബൂമർ മണി'വരെ അതുപോലെ കഥയിലുണ്ട്...😁

അങ്ങനെയങ്ങനെ ഓർമ്മകളുടെ മാധുര്യമുള്ള പല്ലൊട്ടിയുടെ രുചി ❤️



മാർക്കോ: കുടുംബത്തെ സ്നേഹിക്കുന്ന എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ്.! കുടുംബത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ഒരു ഫാമ...
24/12/2024

മാർക്കോ: കുടുംബത്തെ സ്നേഹിക്കുന്ന എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ്.!
കുടുംബത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ഒരു ഫാമിലിമാന്റെ കഥ...❤️👓
വന്നവരും നിന്നവരും പോയവരും അടക്കം മുഴുവൻ പേരും സ്വാഗും സ്റ്റൈലും കൊണ്ട് കണ്ണും മനസും നിറച്ച സിനിമ
എന്തുകൊണ്ടും ഈ ക്രിസ്മസിന് കണ്ടിരിക്കേണ്ട തിയറ്റർ അനുഭവമാണ് മാർക്കോ.📈🔥

"MARCO"🩸⚠️

🍿 IN CINEMAS NOW

സമാന്തര സിനിമയുടെ തുടക്കക്കാരനായ ഇതിഹാസ ചലച്ചിത്രകാരൻ ശ്യാം ബെനഗൽ (90) അന്തരിച്ചു.1970 കളിലും 1980 കളിലും "അങ്കുർ", "നിശ...
23/12/2024

സമാന്തര സിനിമയുടെ തുടക്കക്കാരനായ ഇതിഹാസ ചലച്ചിത്രകാരൻ ശ്യാം ബെനഗൽ (90) അന്തരിച്ചു.

1970 കളിലും 1980 കളിലും "അങ്കുർ", "നിശാന്ത്", "മന്ഥൻ" തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യൻ സമാന്തര സിനിമാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച മുതിർന്ന ചലച്ചിത്ര വ്യക്തിത്വമാണ് ശ്യാം ബെനഗൽ

‘നാരായണീന്റെ മൂന്നാണ്മക്കൾ‘ ഒഫീഷ്യൽ ടീസർ പൃഥ്വിരാജ് സുകുമാരൻ പുറത്തിറക്കി !Watch Teaser - https://youtu.be/HEFKZaEb5p4Se...
23/12/2024

‘നാരായണീന്റെ മൂന്നാണ്മക്കൾ‘ ഒഫീഷ്യൽ ടീസർ പൃഥ്വിരാജ് സുകുമാരൻ പുറത്തിറക്കി !

Watch Teaser - https://youtu.be/HEFKZaEb5p4

Set to release in theaters worldwide from January 16, 2025

ഇന്ത്യയിൽ ഏറ്റവും കൂടുതൽപേര്‍ തിരഞ്ഞ റൊമാൻ്റിക് സിനിമയായി ഖല്‍ബ്
23/12/2024

ഇന്ത്യയിൽ ഏറ്റവും കൂടുതൽപേര്‍ തിരഞ്ഞ റൊമാൻ്റിക് സിനിമയായി ഖല്‍ബ്

ഇന്ന് എല്ലാ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽപേര്‍ തിരഞ്ഞ റൊമാൻ്റിക് സിനിമയായി ഖല്‍.....

Address

Gold Souke Grande Mall, Ponnurunni
Kochi
682029

Alerts

Be the first to know and let us send you an email when Cinema Pranthan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cinema Pranthan:

Videos

Share