Sneha Samvadam is a periodical publication containing articles and illustration ,typically covering
27/12/2024
പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -3
ആമിന ബിൻത് റുകൈശ്
ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത യസീദിബ്നു റുകൈശിൻ്റെ സഹോദരി. നബി (സ) പ്രബോധനം ആരംഭിച്ച പ്രാരംഭ കാലഘട്ടത്തിൽ തന്നെ ഇസ്‌ലാമിൽ ആകൃഷ്ടയായ അവർ മക്കയിൽ വെച്ച് തന്നെ മുസ്‌ലിമാവുകയുണ്ടായി.
ഡോ. മിഷാല്‍ സലീം / നബീല നാഹിദ് എഴുതുന്നു
പൂർണരൂപത്തിൽ വായിക്കാൻ 👇🏻
Home/ആനുകാലികം/പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -3 ആനുകാലികം പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യാ.....
27/12/2024
നബിചരിത്രത്തിന്റെ ഓരത്ത് -81
ചരിത്രാസ്വാദനം
കരുതൽ
പ്രവാചകനും സംഘവും എട്ടു ദിനങ്ങള്‍ ബദ്ര്‍ ചന്തയില്‍ ചെലവഴിച്ചു. മുസ്‌ലിംകള്‍ തങ്ങളുടെ വാക്കുപാലിച്ച് സമരസജ്ജരായി വന്നപ്പോള്‍ കുറയ്ഷികള്‍ മുങ്ങിക്കളഞ്ഞു എന്ന് ചന്തയിലെത്തിയ ജനങ്ങളിലൂടെ ഹിജാസിലുടനീളം പരന്നൊഴുകിയ കൂട്ടത്തില്‍ വാര്‍ത്ത മക്കയിലുമെത്തി. അറബികളുടെ കണ്ണില്‍ ശത്രുക്കളുടെ ധാര്‍മ്മിക വിജയവും തങ്ങളുടെ പരാജയവും സംഭവിച്ചിരിക്കുന്നു. അവര്‍ക്ക് കാര്യമംഗീകരിക്കേണ്ടിവന്നു.
ഹദീസ്, ഇസ്‌ലാമിക കർമശാസ്ത്രം, ചരിത്രം, തുടങ്ങിയ പഠന ശാഖകളിലും ഗ്രന്ഥങ്ങളിലും സ്രോതസ്സുകളായും അധ്യാപകരായും അനിഷേധ്യമായ പ്രാതിനിധ്യം അലങ്കരിച്ചിരുന്നവരായിരുന്നു പൗരാണിക മുസ്‌ലിം സ്ത്രീകൾ. മുസ്‌ലിം പണ്ഡിതന്മാർ എല്ലാവരും തന്നെ ഇവരുടെ അറിവുകളും നിവേദനങ്ങളും അറിവിന്റെ അനിഷേധ്യമായ സ്രോതസ്സുകളായി പരിഗണിക്കുകയും തങ്ങളുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്തു. ഇതിനു ഒരു ഉദാഹരണം മാത്രമാണ് ആമിന ബിൻത് അബു ശഅ്സാഅ് അൽഫസാരിയ്യ.
ഡോ. മിഷാല്‍ സലീം / നബീല നാഹിദ്. കെ എഴുതുന്നു
പൂർണരൂപത്തിൽ വായിക്കാൻ 👇🏻
Home/ആനുകാലികം/പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -1 ആനുകാലികം പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യാ.....
താന്‍ പറഞ്ഞയച്ച എഴുപത് സഹചരരുടെ വഞ്ചനാപൂര്‍ണവും ദാരുണവുമായ അന്ത്യത്തിലുള്ള വേദനയില്‍ പ്രവാചകന്റെ അകം വെന്തു. അതോടൊപ്പം ആമിര്‍ ബിന്‍ തുഫയ്‌ലിന്റെ അനുയായികളാണെന്ന് കരുതി, സുഹൃദ് ഗോത്രത്തില്‍നിന്നുള്ള രണ്ടുപേര്‍ പിശകായി കൊലചെയ്യപ്പെട്ട വാര്‍ത്ത പ്രവാചകന്റെ മനസ്സിന്റെ ആഴങ്ങളില്‍ വേദനയേല്പിച്ചു. അതിനാല്‍ അവരുടെ ജീവന് പ്രായശ്ചിത്തമായി ഹത്യാദേയം നല്‍കേണ്ടതുണ്ട്. തന്റെ അനുചരരില്‍ മരിച്ചുവീണ എഴുപതു പേരുടെ നഷ്ടപരിഹാരം പ്രതീക്ഷിക്കാവതല്ല, എന്നാല്‍, മുസ്‌ലിം എന്ന നിലയിലുള്ള തന്റെ ബാധ്യത നിര്‍വ്വഹിച്ചേ പറ്റൂ.
മച്ചുനന്‍ അബൂസലമയുടെ നേതൃത്വത്തില്‍ അമ്പത് അശ്വാരൂഢരടക്കം നൂറ്റമ്പതംഗ സേനയെ പ്രവാചകന്‍ മധ്യജസീറയുടെ ഉത്തര ഭാഗത്തുള്ള അവരുടെ വാസസ്ഥലത്തേക്കയക്കുന്നത്. പകല്‍ പതുങ്ങിയിരുന്നും രാത്രി വിജനപാതകളിലൂടെ സഞ്ചരിച്ചും ഓര്‍ക്കാപ്പുറത്ത് ശത്രുക്കളുടെ തമ്പുകള്‍ വളയാനാണ് പരിപാടി. ആ രാവ് പുലരിയോടു ചേരുന്നതിനു മുമ്പ് അതവര്‍ സാധിച്ചെടുക്കുകയും ചെയ്തു. മദീനക്കു നേരെയൊരാക്രമണത്തിനുള്ള ആലോചനകള്‍ അന്നേരം നടക്കുന്നേയുണ്ടായിരുന്നുള്ളൂ, അവര്‍ ആക്രമണത്തിനു സജ്ജരായിരുന്നില്ല. ഓര്‍ക്കാപ്പുറത്ത് നേരിട്ട ആഘാതത്തില്‍ ബദവികള്‍ ചിതറിയോടി.
‘അല്ലാഹുവിന്റെ പ്രതിയോഗി, ഇരിയവിടെ!’ ജനങ്ങള്‍ വിളിച്ചു പറഞ്ഞു. ‘നീ ചെയ്തുകൂട്ടിയതു കാരണം നിനക്കിവിടെ സംസാരിക്കാന്‍ യോഗ്യതയില്ല.’ ഇരുവശങ്ങളിലുമായി ഇരുന്നിരുന്ന അന്‍സാരികള്‍ ഉബയ്യിനെ വലിച്ച് നിലത്തിരുത്തി. നമസ്‌കാരത്തിനു ശേഷം ജനങ്ങള്‍ക്കിടയിലൂടെ നടന്ന് പുറത്തു കടക്കവെ വാതില്‍ക്കല്‍ വച്ച് അന്‍സാരിയായ ഒരാള്‍ അയാളെ തടഞ്ഞു, ‘ചെന്ന് അല്ലാഹുവിന്റെ ദൂതരോട് മാപ്പിരക്കുക.’ എന്നാല്‍ അയാളതിനു തയ്യാറല്ല, ‘എനിക്കു വേണ്ടി അല്ലാഹുവിനോട് മാപ്പപേക്ഷിക്കാനായി ഞാനദ്ദേഹത്തോടാവശ്യപ്പെടില്ല.’ അയാള്‍ പറഞ്ഞു. പിന്നീടിറങ്ങിയ കുര്‍ആന്‍ വാക്യങ്ങളിലാണ് മുനാഫിക് എന്ന പദം സ്ഥലം പിടിച്ചത്.
സഫിയ്യ രണ്ട് തുണികള്‍ മകനുനേരെ നീട്ടി, ‘ഞാന്‍ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ കൂടെക്കരുതിയതാണ്, ഇതു കൊണ്ട് ഹംസയുടെ ശരീരം കഫന്‍ ചെയ്യുക.’ സുബയ്ര്‍ രണ്ട് തുണികളും നിവര്‍ത്തി. അമ്മാവന്റെ ശരീരത്തിനു തൊട്ടരികിൽ അന്‍സാരിയായൊരു രക്തസാക്ഷിയുടെ ജഡം ഹംസയുടേതിനു സമാനം വികലമാക്കപ്പെട്ട് കിടക്കുന്നു. അയാളുടെ ശരീരം പൊതിഞ്ഞു കഫന്‍ ചെയ്യാന്‍ തുണികളൊന്നുമില്ല. അതേസമയം, ഹംസയുടേത് പൊതിയാന്‍ രണ്ടെണ്ണമുണ്ട് താനും. ഇവിടെ വിശ്വാസി സംശയഗ്രസ്തനാകുന്നില്ല; ഒന്ന് ഹംസയ്ക്കായെടുത്ത് മറ്റേതുപയോഗിച്ച് അന്‍സാരിയുടെ ജഡം പൊതിഞ്ഞു.
ആയത്തിൽ "സൃഷ്ടികളിൽ മോശപ്പെട്ടവർ" എന്ന് പറഞ്ഞത് എല്ലാ കാര്യത്തിലും മോശപ്പെട്ടവർ എന്ന അർത്ഥത്തിലല്ല. ഭൗതികമായ പല കാര്യങ്ങളിലും മേഖലകളിലും ബഹുദൈവാരാധകരും വേദക്കാരും നല്ലവരായേക്കാം. എന്നാൽ ആത്മീയതയുടെയും വിശ്വാസത്തിൻ്റെയും കാര്യത്തിൽ മോശം മാർഗമാണ് അവർ തിരഞ്ഞെടുത്തത് എന്നാണ് ഇസ്‌ലാമിക വീക്ഷണം. ഏതു മതക്കാരുടെയും - മറ്റു മതസ്ഥരെ കുറിച്ച - വീക്ഷണം ഇപ്രകാരം തന്നെയാണ്.
ഡോ. മിഷാല്‍ സലീം എഴുതുന്നു
പൂർണരൂപത്തിൽ വായിക്കാൻ 👇🏻
Home/ആനുകാലികം/സോഷ്യൽ മീഡിയ ഇസ്‌ലാം വിമർശനങ്ങളും മറുപടികളും -6 ആനുകാലികം സോഷ്യൽ മീഡിയ ഇസ്‌ലാം വിമർശനങ്ങളും മറുപട.....
02/12/2024
സോഷ്യൽ മീഡിയ ഇസ്‌ലാം വിമർശനങ്ങളും മറുപടികളും -5
ക്വുർആൻ ബഹുദൈവവിശ്വാസികളെ നജസ് എന്ന് വിളിച്ചില്ലെ?
ആചാരപരമായ ശുദ്ധിയില്ലായ്മയാണ് വിമർശന വിധേയമായ ക്വുർആൻ വചനത്തിലെ ഉദ്ദേശ്യം. അല്ലാതെ ബഹുദൈവാരാധകരെല്ലാം വൃത്തികെട്ടവരാണ് എന്ന ആക്ഷേപമല്ല.
ഡോ. മിഷാല്‍ സലീം എഴുതുന്നു
പൂർണരൂപത്തിൽ വായിക്കാൻ 👇🏻
Home/ആനുകാലികം/സോഷ്യൽ മീഡിയ ഇസ്‌ലാം വിമർശനങ്ങളും മറുപടികളും -5 ആനുകാലികം സോഷ്യൽ മീഡിയ ഇസ്‌ലാം വിമർശനങ്ങളും മറുപട.....
27/11/2024
സോഷ്യൽ മീഡിയ ഇസ്‌ലാം വിമർശനങ്ങളും മറുപടികളും -4
ക്വുർആനിൽ ബോഡി ഷെയ്‌മിങ്ങോ?
പരലോകത്ത് നൽകപ്പെടുന്ന ശിക്ഷയെ സംബന്ധിച്ചാണ് ചർച്ചാവിഷയകമായ ക്വുർആൻ വചനം പ്രതിപാദിക്കുന്നത്. അപ്പോൾ ശിക്ഷയുടെ ഭാഗമായി അവരുടെ മുഖം വികൃതമാവുമെന്നാണ് അർത്ഥം. ഇത് അവർ ഇഹലോകത്ത് ചെയ്തു കൂട്ടിയ തിന്മകൾക്കുള്ള ശിക്ഷയുടെ ഭാഗമാണ്. (ഇഹലോകത്ത് വെച്ച് അവർക്കുണ്ടായിരുന്ന മൂക്കിനെ പരിഹസിച്ചതല്ല.)
ഡോ. മിഷാല്‍ സലീം എഴുതുന്നു
പൂർണരൂപത്തിൽ വായിക്കാൻ 👇🏻
Home/ആനുകാലികം/സോഷ്യൽ മീഡിയ ഇസ്‌ലാം വിമർശനങ്ങളും മറുപടികളും -4 ആനുകാലികം സോഷ്യൽ മീഡിയ ഇസ്‌ലാം വിമർശനങ്ങളും മറുപട.....
24/11/2024
സോഷ്യൽ മീഡിയ ഇസ്‌ലാം വിമർശനങ്ങളും മറുപടികളും -3
ക്വുർആനിൽ “കന്നുകാലികൾ” എന്ന ആക്ഷേപം ?!
"കേൾക്കുകയും ചിന്തിക്കുകയും" ചെയ്യാത്തവർ മൃഗതുല്യരാണ്. കാരണം, മനുഷ്യരെ മൃഗങ്ങളിൽ വ്യത്യസ്തരാക്കുന്ന ബുദ്ധിയും യുക്തിയും അവർ മൃഗങ്ങളോട് സമാനമായി ഉപയോഗിക്കുന്നില്ല. മൃഗങ്ങളേക്കാൾ ഗഹനമായും സങ്കീർണ്ണമായും ബുദ്ധിയും യുക്തിയും ഉപയോഗപ്പെടുത്താൻ കഴിവ് നൽകപ്പെട്ടിട്ടും മൃഗങ്ങളേക്കാൾ മോശമായ വഴിയിലും വിധത്തിലും അവയെ ദുരുപയോഗം ചെയ്യുന്നതിനാൽ തന്നെ അത്തരക്കാർ മൃഗങ്ങളേക്കാൾ വഴി തെറ്റിയവരാണ്.
ഡോ. മിഷാല്‍ സലീം എഴുതുന്നു
പൂർണരൂപത്തിൽ വായിക്കാൻ 👇🏻
Home/ആനുകാലികം/സോഷ്യൽ മീഡിയ ഇസ്‌ലാം വിമർശനങ്ങളും മറുപടികളും -3 ആനുകാലികം സോഷ്യൽ മീഡിയ ഇസ്‌ലാം വിമർശനങ്ങളും മറുപട.....
22/11/2024
സോഷ്യൽ മീഡിയ ഇസ്‌ലാം വിമർശനങ്ങളും മറുപടികളും -2
അംഗപരിമിതരെ ക്വുർആൻ ആക്ഷേപിച്ചുവൊ ?
സത്യത്തിനും സത്യാന്വേഷണത്തിനുമായി സ്വന്തം ശരീരാവയവങ്ങൾ ഉപയോഗപ്പെടുത്താത്തവർ ആണ് യഥാർത്ഥ അംഗപരിമിതർ.
സത്യത്തിന് മുമ്പിൽ കണ്ണടക്കുന്നവരാണ് യഥാർത്ഥത്തിൽ അന്ധർ. നന്മകൾ കേൾക്കാനോ അന്വേഷിക്കാനോ കാതുകൾ ഉപയോഗിക്കാത്തവരാണ് യഥാർത്ഥ ബധിരർ. സത്യവും നന്മയും വായകൊണ്ട് ഉരുവിടാത്തവരും അംഗീകരിക്കാത്തവരുമാണ് യഥാർത്ഥത്തിൽ ഊമകൾ.
മഖ്‌സൂമിയായ ഷമ്മാസ് പ്രവാചകന്റെ തൊട്ടു മുമ്പില്‍ നിലയുറപ്പിച്ച് പൊരുതി. ജീവിക്കുന്ന പരിച എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ചിരുന്ന ഷമ്മാസ് താമസിയാതെ വെട്ടേറ്റ് മരിച്ചുവീണു. മറ്റൊരാള്‍ ആ സ്ഥാനം ഏറ്റെടുത്തു, തൊട്ടടുത്ത്, വഹിച്ചുനിന്നിരുന്ന ജലംനിറച്ച തോല്‍സഞ്ചി വലിച്ചെറിഞ്ഞ് തന്റെ കരവാളുയര്‍ത്തിപ്പിടിച്ചുകൊണ്ട് പോരാളികളിലെ മഹിള നുസയ്ബ എന്ന ഉമ്മു അമ്മാറ പെണ്‍പുലിയുടെ ശൗര്യത്തോടെ നിലകൊണ്ടു. ശത്രുവിനു നേരെ നടന്ന് ‘അടുത്ത് വന്നുനോക്ക്’ എന്നവർ വെല്ലുവിളിച്ചു. അതിനിടെയൊരു ശബ്ദം ഉയര്‍ന്നുകേട്ടു, ‘മുഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നു…’ ഒരുപക്ഷേ ഇബ്‌നു കമീഅ തന്നെയാകാം ആ ശബ്ദത്തിനുടമ. കുറയ്ഷികളുടെ മനസ്സ് കുളിര്‍പ്പിക്കാന്‍ പോന്ന ശബ്ദം കാറ്റിലേറി ഒരലയായി മൈതാനിയിലൂടെ ഒഴുകിപ്പരന്നു.
തങ്ങളുടെ നിരയിലേക്കുള്ള ശത്രുക്കളുടെ അപ്രതീക്ഷിത കടന്നുകയറ്റം വിശ്വാസികളെ അങ്കലാപ്പിലാക്കി. അലിയും കൂട്ടുകാരും പുതിയ ഭീഷണി നേരിടാനായി അങ്ങോട്ടു തിരിഞ്ഞു. ഓടിപ്പോയിരുന്ന കുറയ്ഷി സേനാംഗങ്ങള്‍ പുതിയ വിവരമറിഞ്ഞ് പടനിലത്ത് തിരിച്ചെത്തി. യുദ്ധത്തിന്റെ ഗതി പൊടുന്നനെ എതിർദിശയിൽ തിരിഞ്ഞു. ആവേശഭരിതരായ കുറയ്ഷികളുടെ യാ ഉസ്സാ… യാ ഹുബല്‍… വിളികള്‍കൊണ്ട് അന്തരീക്ഷം മുഖരിതമായി. ഉയര്‍ത്താനാളില്ലാതെ നിലത്തുകിടന്ന കുറയ്ഷി ധ്വജം ആകാശത്തിലുയര്‍ന്നുപാറി.
അത്യന്തം കരുതലോടെയുള്ള ആസൂത്രണമായിരുന്നു പ്രവാചകന്‍ നടത്തിയത്; പ്രവാചകന്റെ പ്രതിഭാധനത്വം തെളിഞ്ഞുനിന്ന സേനാതന്ത്രം. അതീവ നിഷ്ണാതനായൊരു യുദ്ധതന്ത്രജ്ഞനുപോലും ഇതിനെക്കാള്‍ സൂക്ഷ്മവും കൃത്യവുമായ ഒരാസൂത്രണം തയ്യാറാക്കാന്‍ സാധ്യമല്ല. ശത്രുസേന വന്നെത്തി ദിവസങ്ങള്‍ കഴിഞ്ഞാണ് മുസ്‌ലിംസേന ഉഹുദ് താഴ്‌വരയിലെത്തിയതെങ്കിലും പടനിലമായി നബി തെരഞ്ഞെടുത്തത് അത്യന്തം തന്ത്രപ്രധാനമായൊരിടമായിരുന്നു.
Be the first to know and let us send you an email when Sneha Samvadam Webzine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
‘ഇസ്‌ലാമികപ്രബോധനത്തിനു മാത്രമായി ഒരു ആനുകാലികം’ എന്ന ആശയമാണ് 2001 മെയ് മാസത്തിൽ ‘സ്നേഹസംവാദ’ത്തിന്റെ ആദ്യകോപ്പി പുറത്തിറങ്ങിയതോടെ സാക്ഷാൽക്കരിക്കപ്പെട്ടത്. നിരവധി ഇസ്‌ലാമിക ആനുകാലികങ്ങൾ പുറത്തിറങ്ങുന്ന മലയാളത്തിൽ ഇനിയും എന്തിനൊരു ‘സ്നേഹസംവാദം’ എന്ന ചോദ്യത്തിന് ആദ്യലക്കത്തിന്റെ എഡിറ്റോറിയലിൽ മറുപടി പറഞ്ഞിരുന്നു. അത് ഇവിടെ വായിക്കാം…
ഒന്നര പതിറ്റാണ്ടിലേറെക്കാലമായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക പ്രബോധനപ്രവർത്തനങ്ങൾക്കുള്ള ബൗദ്ധികസ്രോതസ്സായി നിലനിൽക്കുവാൻ ‘സ്നേഹസംവാദ’ത്തിന് കഴിഞ്ഞിട്ടുണ്ട്. മുസ്ലിംകളെല്ലാത്തവർക്ക് ഇസ്‌ലാമിനെ പരിചയപ്പെടുവാനും ഇസ്‌ലാമിനെതിരെ ഉന്നയിക്കപ്പെടുന്ന വിമർശനങ്ങൾക്ക് മറുപടി കണ്ടെത്തുന്നതിനും ആനുകാലികവിഷയങ്ങളിൽ ഇസ്‌ലാമിന് എന്ത് പറയാനുണ്ടെന്ന് മനസ്സിലാക്കുന്നതിനും സമൂഹത്തിൽ എല്ലാവർക്കുമുള്ള ബൗദ്ധികസ്രോതസ്സ്, അൽഹംദു ലില്ലാഹ്. സ്നേഹസംവാദത്തിന്റെ പഴയ കോപ്പികൾ നിങ്ങൾക്ക് ഇവിടെ വായിക്കാം…
വിവരസാങ്കേതികവിദ്യയുടെ പുതിയ കാലത്ത് ഇസ്‌ലാമിനെ പരിചയപ്പെടാനാഗ്രഹിക്കുന്നവരുടെ എണ്ണം വര്ധിച്ചുകൊണ്ടിരിക്കുന്നു; ഒപ്പം തന്നെ ഇസ്‌ലാമിനെ വികൃതമായി അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും സജീവമാണ്. തെറിപറച്ചിലുകൾ കൊണ്ടും വിമര്ശനങ്ങളാലും ദൈവികമതത്തിന്റെ പ്രകാശം മറച്ചുവെക്കാനാകുമെന്നാണ് ഇരുട്ടിന്റെ ഉപാസകന്മാർ കരുതുന്നത്. അവരുണ്ടാക്കുന്ന ഇസ്‌ലാംഭീതിയും ഇസ്‌ലാംവെറുപ്പും കാട്ടുതീ പോലെ പടർത്തുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത് ഇന്റെര്നെറ്റിനെയാണ്. പോസ്റ്റുകളിലൂടെയും ട്രോളുകളിലൂടെയും ബ്ലോഗുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമെല്ലാം ഇസ്‌ലാംവെറുപ്പിന്റെയും ഭീതിയുടെയും വൈറസുകൾ പ്രസരിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന് പരിചയമില്ലാത്ത ചിദ്രതയും വെറുപ്പും ധ്രുവീകരണവും മാത്രമാണ് ഈ വൈറസുകൾ ഉണ്ടാക്കികൊണ്ടിരിക്കുന്നത്. ഇസ്‌ലാംഭീതിയും വെറുപ്പും മനോരോഗത്തിന്റെ നിലവാരത്തിലേക്ക് ഇസ്‌ലാംവിരോധികളെ എത്തിക്കുന്ന കാഴ്ചയാണ് സോഷ്യൽമീഡിയയിലും ആനുകാലികങ്ങളിലുമെല്ലാം നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ മനോരോഗത്തിൽ നിന്ന് മലയാളികളെ രക്ഷിക്കുക, സൗഹൃദത്തിന്റെ കേരളത്തനിമ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യണമെന്നാഗ്രഹിക്കുന്നവരുടെയെല്ലാം കടമയായിത്ത്തീരുകയാണ്. ഈ കടമ നിർവഹിക്കുവാൻ പുതിയ കാലം ആവശ്യപ്പെടുന്ന രൂപത്തിലേക്ക് പരിണമിക്കുകയാണ് സ്നേഹസംവാദം, ഇന്ഷാ അല്ലാഹ്.
മലയാളം ആനുകാലികങ്ങളിൽ പലതിനും ഓൻലൈൻ എഡിഷനുകളുണ്ടെങ്കിലും ജീവസ്സുറ്റതായി സദാസമയവും ഓൺലൈനിൽ നിലനിൽക്കുന്ന ‘വെബ്‌സിൻ’ എന്ന ആശയം ഇന്നും മലയാളി വേണ്ടത്ര പരിചയപെട്ടിട്ടില്ല. എന്താണ് വെബ്‌സിനെന്ന് മലയാളികൾ സ്നേഹസംവാദത്തിലൂടെ മനസ്സിലാക്കാൻ പോവുകയാണ്. ഇന്റർനെറ്റിലൂടെയും മറ്റും വരുന്ന ഇസ്‌ലാം വിമര്ശനങ്ങള്ക്ക് മറുപടി തേടി ഇനി ആഴ്ചകൾ കാത്തിരിക്കേണ്ടി വരില്ല; നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി ലഭിക്കാൻ ദിവസങ്ങളുടെ കാത്തിരിപ്പ് വേണ്ട. ആനുകാലികസംഭവങ്ങളോടുള്ള ഇസ്‌ലാമിന്റെ പ്രതികരണം ഉടനെത്തന്നെ വായിക്കാനും കേൾക്കാനും കഴിയും. ഇസ്‌ലാമിനുവേണ്ടി, സത്യത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുന്നതിനു വേണ്ടി, ഇസ്‌ലാമിനെ തമസ്കരിക്കാൻ ശ്രമിക്കുന്നവർക്ക് മറുപടി പറയുന്നതിന് വേണ്ടി സദാസമയവും ഉണർന്നിരിക്കുന്ന ജീവസ്സുറ്റ ഒരു പ്രബോധകനെപ്പോലെ, സദാസമവവും പ്രവർത്തനക്ഷമമായ ഒരു വെബ്സിൻ- അതാണ് ഇനി മുതൽ സ്നേഹസംവാദം. ബാക്കി സ്നേഹസംവാദത്തിന്റെ പുറങ്ങൾ നിങ്ങളോട് സംസാരിക്കും, ഇന്ഷാ അല്ലാഹ്.
സർവശക്തനായ അല്ലാഹുവേ, ദുർബലമാണ് ഞങ്ങളുടെ കൈകൾ… നിന്നിൽ മാത്രമാണ് ഞങ്ങളുടെ പ്രതീക്ഷ; നിന്നിലാണ് ഞങ്ങൾ ഭരമേല്പിച്ചിരിക്കുന്നത്… നീ ഞങ്ങളെ സഹായിക്കേണമേ, ആമീൻ