Live NewAge

Live NewAge NewAge is the first and the most popular Malayalam business daily. www.livenewage.com, the online fa India's first business newspaper in regional language.

24/12/2024

പതിനായിരത്തിൽ അധികം ഹൃദയശസ്ത്രക്രിയകൾ. 40 വർഷത്തിലേറെ ഹൃദ്രോഗ ചികിത്സാ രംഗത്ത് പരിചയം. കാർഡിയാക് ചികിത്സയിലെ സമാനതകളില്ലാത്ത പേരുകളിലൊന്ന്.
ഡോ. ഗോപാലകൃഷ്ണൻ എ. പിള്ളയുടെ ചികിത്സാ സമ്പ്രദായങ്ങളിലൂടെയും അനുഭവങ്ങളിലൂടെയുമുള്ള ഒരു സഞ്ചാരം. പ്രകാശ് മേനോനുമായി നടത്തിയ സംഭാഷണം പോർട്രെയിറ്റിൻ്റെ ആദ്യ എപ്പിസോഡിൽ.
ഹൃദയ ശസ്ത്രക്രിയ കൂടാതെ ബ്ലോക്കുകൾ മാറ്റുന്ന അദ്ദേഹത്തിൻ്റെ ചികിത്സാ പദ്ധതി വിശദമായി മനസിലാക്കാം.










അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ബോര്‍ഡര്‍ ഗവ...
22/12/2024

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. ബ്രിസ്ബന്‍ ടെസ്റ്റിന് ശേഷം രോഹിത് ശര്‍മയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

106 ടെസ്റ്റില്‍ നിന്ന് 537 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 116 ഏകദിനത്തില്‍ 156 വിക്കറ്റും 65 ട്വന്റി 20യില്‍ 72 വിക്കറ്റ.....

ശ്രീലങ്ക 2020-ല്‍ ഏര്‍പ്പെടുത്തിയ വാഹന ഇറക്കുമതി നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു. കോവിഡ് പാന്‍ഡെമിക് കാരണം വിദേശനാണ്യ ശ...
22/12/2024

ശ്രീലങ്ക 2020-ല്‍ ഏര്‍പ്പെടുത്തിയ വാഹന ഇറക്കുമതി നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു. കോവിഡ് പാന്‍ഡെമിക് കാരണം വിദേശനാണ്യ ശേഖരത്തിലെ പ്രതിസന്ധി ലഘൂകരിക്കുന്നതിനായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച വിജ്ഞാപന പ്രകാരം പൊതുഗതാഗത വാഹനങ്ങളുടെ ഇറക്കുമതി അനുവദിച്ചു.

ഇതുസംബന്ധിച്ച വിജ്ഞാപന പ്രകാരം പൊതുഗതാഗത വാഹനങ്ങളുടെ ഇറക്കുമതി അനുവദിച്ചു.

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയിൽ നിന്നുള്ള ഏറ്റവും പുതിയ സബ്-4 മീറ്റർ എസ്‌യുവിയായ കിയ സിറോസ് വിപണിയിൽ അവതരിപ്പി...
22/12/2024

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയിൽ നിന്നുള്ള ഏറ്റവും പുതിയ സബ്-4 മീറ്റർ എസ്‌യുവിയായ കിയ സിറോസ് വിപണിയിൽ അവതരിപ്പിച്ചു. കമ്പനിയുടെ ഇന്ത്യയിലെ അഞ്ചാമത്തെ എസ്‌യുവി ആണിത്.

കമ്പനിയുടെ ഇന്ത്യയിലെ അഞ്ചാമത്തെ എസ്‌യുവി ആണിത്.

ഭാരത് പെട്രോളിയം കോർപ്പറേഷൻ എണ്ണ ശുദ്ധീകരണ ശേഷി വര്‍ധിപ്പിക്കുന്നു. 2028 ഓടെ 35.3 ദശലക്ഷം ടണ്ണിൽ നിന്ന് പ്രതിവർഷം 45 ദശല...
22/12/2024

ഭാരത് പെട്രോളിയം കോർപ്പറേഷൻ എണ്ണ ശുദ്ധീകരണ ശേഷി വര്‍ധിപ്പിക്കുന്നു. 2028 ഓടെ 35.3 ദശലക്ഷം ടണ്ണിൽ നിന്ന് പ്രതിവർഷം 45 ദശലക്ഷം ടണ്ണായി എണ്ണ ശുദ്ധീകരണ ശേഷി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബി.പി.സി.എല്‍ റിഫൈനിംഗ് മേധാവി സഞ്ജയ് ഖന്ന പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ ഇന്ധന ചില്ലറ വിൽപനക്കാരാണ് ബി.പി.സി.എല്‍.

വ്യവസായ ഭീമൻ ഗൗതം അദാനി കരാർ ലംഘിച്ചുവെന്ന ആരോപണവുമായി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. അദാനി പവറാണ് കരാർ ലംഘനം നടത്തിയത്. ...
22/12/2024

വ്യവസായ ഭീമൻ ഗൗതം അദാനി കരാർ ലംഘിച്ചുവെന്ന ആരോപണവുമായി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. അദാനി പവറാണ് കരാർ ലംഘനം നടത്തിയത്. പവർ പ്ലാന്റിന് നൽകിയ നികുതി ഇളവിന്റെ ആനുകൂല്യം കൈമാറിയില്ലെന്നാണ് ബംഗ്ലാദേശിന്റെ ആരോപണം.

പവർ പ്ലാന്റിന് നൽകിയ നികുതി ഇളവിന്റെ ആനുകൂല്യം കൈമാറിയില്ലെന്നാണ് ബംഗ്ലാദേശിന്റെ ആരോപണം.

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇ സംസ്ഥാന സർക്കാരിന് ലാഭവിഹിതമായി 35 കോടി രൂപ നൽകി. ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാല...
22/12/2024

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇ സംസ്ഥാന സർക്കാരിന് ലാഭവിഹിതമായി 35 കോടി രൂപ നൽകി. ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാലിന് കമ്പനി ചെയർമാൻ കെ. വരദരാജൻ ചെക്ക് കൈമാറി.

ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാലിന് കമ്പനി ചെയർമാൻ കെ. വരദരാജൻ ചെക്ക് കൈമാറി.

വായ്പയെടുത്ത തുകയുടെ ഇരട്ടിയിലധികം തന്റെകൈയില്‍ നിന്ന് ബാങ്കുകള്‍ തിരിച്ചുപിടിച്ചതായി രാജ്യം വിട്ട വിവാദവ്യവസായി വിജയ് മ...
21/12/2024

വായ്പയെടുത്ത തുകയുടെ ഇരട്ടിയിലധികം തന്റെകൈയില്‍ നിന്ന് ബാങ്കുകള്‍ തിരിച്ചുപിടിച്ചതായി രാജ്യം വിട്ട വിവാദവ്യവസായി വിജയ് മല്യ. വായ്പയെടുത്ത തുകയേക്കാള്‍ 8000 കോടി രൂപയിലധികം പിരിച്ചെടുത്തുവെന്നും വായ്പയേക്കാള്‍ ഇരട്ടിയിലധികം തുക തിരികെ പിടിച്ച ഇഡിക്കും ബാങ്കുകള്‍ക്കും എന്ത് ന്യായീകരണമാണ് പറയാനുള്ളതെന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെ ചോദിച്ചു.

മല്യയില്‍നിന്ന് 14131 കോടി രൂപ ബാങ്കുകള്‍ തിരിച്ചുപിടിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്ച പാർലമ.....

ഇന്ത്യക്കാർക്ക് കാപ്പിയോടുള്ള പ്രിയം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെയാണ് സ്റ്റാർബക്സ് മുതൽ കഫേ കോഫി ഡേ വരെയുള്ള മുൻനിര ബ്...
21/12/2024

ഇന്ത്യക്കാർക്ക് കാപ്പിയോടുള്ള പ്രിയം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെയാണ് സ്റ്റാർബക്സ് മുതൽ കഫേ കോഫി ഡേ വരെയുള്ള മുൻനിര ബ്രാൻഡുകളെല്ലാം ഇവിടെ ചുവടുറപ്പിച്ചിരിക്കുന്നത്

ലോകത്തെ മികച്ച കോഫി വിൽപ്പനക്കാരിൽ ഒരാളായ സ്റ്റാർബക്‌സ് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങാൻ ഒരുങ്ങുകയാണ് എന്....

വിദേശത്ത് ആസ്തിയുള്ള നികുതി ദായകര്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്ക...
21/12/2024

വിദേശത്ത് ആസ്തിയുള്ള നികുതി ദായകര്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഡിസംബര്‍ 31ന് അവസാനിക്കും.

വിദേശത്ത് സ്വത്തോ വരുമാനമോ ഉള്ളവര്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ 10 ലക്ഷം രൂപ പിഴ നല്‍കേ....

കേരളത്തെ നിക്ഷേപ സൗഹൃദമാക്കാൻ ലക്ഷ്യമിട്ട് ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച...
21/12/2024

കേരളത്തെ നിക്ഷേപ സൗഹൃദമാക്കാൻ ലക്ഷ്യമിട്ട് ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ലുലു ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ നടക്കുന്ന ഉച്ചകോടി 21നു രാ.....

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ഐഎൻടിആർവി01 ( INTRV01) എന്ന പുതിയ ലൊക്കേഷൻ കോഡ് ലഭിച്ചു. ഇന്ത്യയുടെയും തിരുവനന്തപുരത്തി...
21/12/2024

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ഐഎൻടിആർവി01 ( INTRV01) എന്ന പുതിയ ലൊക്കേഷൻ കോഡ് ലഭിച്ചു. ഇന്ത്യയുടെയും തിരുവനന്തപുരത്തിന്റെയും ചുരുക്കെഴുത്തു ചേർന്നതാണു പുതിയ കോഡ്.

ഏകീകൃത ലൊക്കേഷൻ കോഡ് വേണമെന്നു യുഎൻ ഇക്കണോമിക് കമ്മിഷൻ ഫോർ യൂറോപ്പ് അംഗരാജ്യങ്ങളോടു നിർദേശിച്ചതിനെത്തുടർന്.....

വില നിയന്ത്രിക്കുന്നതിനായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി ഗോതമ്പ്, ചെറുപയര്‍ പരിപ്പ് എന്നിവയുള്‍പ്പെടെ ഏഴ് കാര്‍ഷിക ഉല്‍...
21/12/2024

വില നിയന്ത്രിക്കുന്നതിനായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി ഗോതമ്പ്, ചെറുപയര്‍ പരിപ്പ് എന്നിവയുള്‍പ്പെടെ ഏഴ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ അവധി വ്യാപാര നിരോധനം 2025 ഡിസംബര്‍ വരെ നീട്ടി.

സസ്പെന്‍ഷന്‍ ആദ്യം 2022 ഡിസംബര്‍ 20 വരെ നീണ്ടുനില്‍ക്കുമെന്ന് അന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് രണ്ട് ....

ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് ഈ കലണ്ടര്‍ വര്‍ഷം 4.15 ബില്യണ്‍ ഡോളര്‍ പ്രൈവറ്റ് ഇക്വിറ്റി (പിഇ) നിക്ഷേപം ആകര്‍ഷിച്ചതായി റി...
21/12/2024

ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് ഈ കലണ്ടര്‍ വര്‍ഷം 4.15 ബില്യണ്‍ ഡോളര്‍ പ്രൈവറ്റ് ഇക്വിറ്റി (പിഇ) നിക്ഷേപം ആകര്‍ഷിച്ചതായി റിപ്പോര്‍ട്ട്്. 32 ശതമാനം പ്രതിവര്‍ഷ വര്‍ധനയാണ് ഈ മേഖലയിലുണ്ടായത്.

റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് നൈറ്റ് ഫ്രാങ്ക് ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സ്വകാര്യ ഇക്വിറ്റ...

ഈട് രഹിത ഭവന വായ്പ പദ്ധതിയുമായി കേന്ദ്രം എത്തുന്നു. കുറഞ്ഞ ഡോക്യുമെന്റേഷന്‍ ആണ് പ്രധാന ആകര്‍ഷണം. മൂന്നാം കക്ഷി ഗ്യാരണ്ടി...
21/12/2024

ഈട് രഹിത ഭവന വായ്പ പദ്ധതിയുമായി കേന്ദ്രം എത്തുന്നു. കുറഞ്ഞ ഡോക്യുമെന്റേഷന്‍ ആണ് പ്രധാന ആകര്‍ഷണം. മൂന്നാം കക്ഷി ഗ്യാരണ്ടി ഇല്ലാതെ 20 ലക്ഷം രൂപ വരെ നല്‍കാനാണ് നീക്കം.

താഴ്ന്ന- ഇടത്തരം വരുമാനക്കാര്‍ക്കായാണ് ഈ സീറോ കൊളാറ്ററല്‍ ഹൗസിംഗ് ലോണ്‍ സ്‌കീം സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക...

21/12/2024

കൊച്ചിയിലെ റിനൈ മെഡിസിറ്റി വിപുലീകരണത്തിന് ഒരുങ്ങുകയാണ്. നഗര ഹൃദയത്തിലെ മികച്ച ആശുപത്രി എന്ന മേൽവിലാസത്തിനപ്പുറം വളരാനുള്ള തയ്യാറെടുപ്പിലാണ് അവർ. 2025 ഓടെ പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകും. ഡിജിറ്റൽ കാലത്തെ വെല്ലുവിളികൾ അതിജീവിക്കുകയാണ് അവരുടെ മറ്റൊരു പ്രധാന ഫോക്കസ്. ആശുപത്രിയുടെ ഭാവി വികസന പരിപാടികളും സമകാലിക വെല്ലുവിളികളും വിശദീകരിക്കുകയാണ് റിനൈ മെഡിസിറ്റി വൈസ് പ്രസിഡന്റ് സിജോ വി ജോസഫ്.
ഇൻസൈറ്റ്സിൽ സാലു മുഹമ്മദുമായി നടത്തിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗം.

വയനാട് പുനരധിവാസത്തിനുള്ള ധനസമാഹരണ പാക്കേജും പങ്കാളിത്ത പെൻഷനു പകരമുള്ള പുതിയ പെൻഷൻ പദ്ധതിയും പുതിയ ശമ്പള, പെൻഷൻ പരിഷ്കര...
21/12/2024

വയനാട് പുനരധിവാസത്തിനുള്ള ധനസമാഹരണ പാക്കേജും പങ്കാളിത്ത പെൻഷനു പകരമുള്ള പുതിയ പെൻഷൻ പദ്ധതിയും പുതിയ ശമ്പള, പെൻഷൻ പരിഷ്കരണവും അടക്കമുള്ള പ്രഖ്യാപനങ്ങൾ കാത്ത് അടുത്ത സംസ്ഥാന ബജറ്റ്.

വരുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് വർഷമായതിനാൽ ഇപ്പോൾ നൽകുന്ന 1600 രൂപ ക്ഷേമ പെൻഷനിൽ 100 രൂപ വർധിപ്പിക്കാനും സർക്കാർ ആല...

രാജ്യത്ത് വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളെന്ന് റിപ്പോര്‍ട്ട്. വിദഗ്ധരുടെ അഭിപ്രായത്തില്‍ ആളുകള്‍ മുണ്ടുമുറുക്...
21/12/2024

രാജ്യത്ത് വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളെന്ന് റിപ്പോര്‍ട്ട്. വിദഗ്ധരുടെ അഭിപ്രായത്തില്‍ ആളുകള്‍ മുണ്ടുമുറുക്കേണ്ടി വരും. പലരുടെയും കുടുംബ ബജറ്റുകള്‍ തകിടം മറിയാന്‍ സാധ്യതയുണ്ട്.

കേരളത്തിലടക്കം ഭക്ഷ്യവസ്തുക്കളുടെ പ്രത്യേകിച്ച് പച്ചക്കറി വില കുത്തനെ കൂടി കഴിഞ്ഞു.

Address

36/1408, SUPRIYA, KATTAKARA WEST Road, KALOOR
Kochi
682017

Alerts

Be the first to know and let us send you an email when Live NewAge posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Live NewAge:

Videos

Share

Our Story

NewAge is the first economic daily in any of the South Indian Languages and the most popular Malayalam business daily. www.livenewage.com, the online face of Newage is Kerala's one and only web platform capturing business 360°. We grasp and reflect the economy, business and life around, for every Malayalee across the globe.