Maradu News

Maradu News 9633000755

15/01/2025

കാഞ്ഞിരമറ്റം ചന്ദനക്കുടം ഉറൂസിന് സമാപനം

ലോറൻസ് (73) അന്തരിച്ചുമരട്: മഠത്തിപറമ്പിൽ എം. ജെ. ലോറൻസ് (73) അന്തരിച്ചു. (ഗവ. കോൺട്രാക്ടർ).  സംസ്കാരം ഇന്ന് 14-01-25 ചൊ...
14/01/2025

ലോറൻസ് (73) അന്തരിച്ചു

മരട്: മഠത്തിപറമ്പിൽ എം. ജെ. ലോറൻസ് (73) അന്തരിച്ചു. (ഗവ. കോൺട്രാക്ടർ). സംസ്കാരം ഇന്ന് 14-01-25 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3. 30ന് മരട് സെന്റ് മേരി മാഗ്ദലിൻ ദേവാലയത്തിലെ സെമിത്തേരിയിൽ. ഭാര്യ: ആലീസ് അറക്കൽ കോന്തുരുത്തി. മക്കൾ: കെവിൻ, സ്റ്റീവിൻ, ഡാർവിൻ. മരുമകൾ: സൗമ്യ വർക്കി കിഴക്കയിൽ കണ്ണൂർ.

14/01/2025

അനധികൃത കയ്യേറ്റങ്ങൾ ഒഴിയാൻ ആവശ്യപ്പെട്ട് മരട് നഗരസഭ നോട്ടീസ് നൽകി

മാധവൻ (74) അന്തരിച്ചുചേപ്പനം: പനങ്ങാട് വലിയതറ വി. കെ. മാധവൻ (74) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ: വി. എം. ഉണ്ണികൃഷ്ണൻ (സിപ...
13/01/2025

മാധവൻ (74) അന്തരിച്ചു

ചേപ്പനം: പനങ്ങാട് വലിയതറ വി. കെ. മാധവൻ (74) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ: വി. എം. ഉണ്ണികൃഷ്ണൻ (സിപിഐ എം പള്ളുരുത്തി ഏരിയ കമ്മിറ്റിയംഗം), വി. എം. ഉമേഷ്. മരുമക്കൾ: ജിനി, ശാരി. സംസ്ക്കാരം നാളെ 14-01-24 ചൊവ്വാഴ്ച രാവിലെ 10 ന് ചേപ്പനം എസ് സി ശ്മശാനത്തിൽ.

13/01/2025

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

13/01/2025

കുണ്ടന്നൂർ-തേവര പാലത്തിൽ കാർ ലോറിയിലും ബൈക്കിലുമിടിച്ചു

രണ്ടാമത് എം.കെ.ടി.എ, ആര്‍.എം.സി.ടി ക്രിക്കറ്റ് ടൂര്‍ണമെന്റ് തൃപ്പൂണിത്തുറയില്‍തൃപ്പൂണിത്തുറ: ടൂറിസം മേഖലയില്‍ പ്രവര്‍ത്ത...
13/01/2025

രണ്ടാമത് എം.കെ.ടി.എ, ആര്‍.എം.സി.ടി ക്രിക്കറ്റ് ടൂര്‍ണമെന്റ് തൃപ്പൂണിത്തുറയില്‍

തൃപ്പൂണിത്തുറ: ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ മൈ കേരള ടുറിസം അസോസിയേഷന്‍ (എം.കെ.ടി.എ) സംഘടിപ്പിക്കുന്ന രണ്ടാമത് രജിത മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് (ആര്‍.എം.സി.ടി) ഫെബ്രുവരി 22 മുതല്‍ 25 വരെ തൃപ്പൂണിത്തുറ പൂജ ഗ്രീന്‍ഫീല്‍ഡ് ഗ്രൗണ്ടില്‍ നടക്കും. തായ്‌ലന്റ്, മലേഷ്യ, ബാലി, ഇന്തോനേഷ്യ തുടങ്ങി രാജ്യത്തിനകത്തും പുറത്തുനിന്നുമായി ടൂറിസം മേഖലയില്‍ നിന്നുള്ള 32 ടീമുകളാണ് പങ്കെടുക്കുന്നത്.

ജേതാക്കള്‍ക്ക് ഒന്നരലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 75,000 രൂപയും ക്യാഷ്‌ പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കും. സെമി ഫൈനലിസ്റ്റുകള്‍ക്ക് 15,000 രൂപ വീതവും ഓരോ മത്സരങ്ങളിലും മികവ് കാട്ടുന്നവര്‍ക്ക് വ്യക്തിഗത സമ്മാനങ്ങളും ഉണ്ടാകുമെന്ന് പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി എസ്. ദിലീപ് കുമാര്‍ എന്നിവര്‍ പറഞ്ഞു.

തൃക്കാക്കര എ.സി.പി പി.വി. ബേബി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു രജിതയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യും. അകാലത്തില്‍ വേര്‍പിരിഞ്ഞുപോയ അസോസിയേഷന്‍ അംഗം രജിതയുടെ സ്മരണാര്‍ത്ഥം നടത്തുന്ന രണ്ടാമത് ടൂര്‍ണമെന്റാണിത്. ആദ്യ എഡിഷന്‍ കാക്കനാട് രാജഗിരി ഗ്രീന്‍ഫീല്‍ഡ് ഗ്രൗണ്ടിലായിരുന്നു നടന്നത്.

കെ എ പപ്പൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചുപനങ്ങാട്: മുതിർന്ന കോൺഗ്രസ്‌ നേതാവായിരുന്ന കെ എ പപ്പൻ മാസ്റ്ററുടെ  രണ്ടാം അനു...
13/01/2025

കെ എ പപ്പൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

പനങ്ങാട്: മുതിർന്ന കോൺഗ്രസ്‌ നേതാവായിരുന്ന കെ എ പപ്പൻ മാസ്റ്ററുടെ രണ്ടാം അനുസ്മരണവും പുഷ്പാർച്ചനയും ചേപ്പനത്ത് നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് എൻ.പി. മുരളീധരൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി. എക്സ്. സാജി അധ്യക്ഷത വഹിച്ച യോഗത്തിൽ സഹകരണബാങ്ക് പ്രസിഡന്റ് കെ. എം. ദേവദാസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ സെക്രട്ടറി ജയൻ ജോസഫ്, ബൂത്ത്‌ പ്രസിഡന്റ് മാരായ വി. കെ. സുന്ദരൻ, ലിജു പൗലോസ്, സി. ടി. അനീഷ്‌,പഞ്ചായത്ത്‌ മെമ്പർ ബിസി പ്രദീപ്‌, വാർഡ് പ്രസിഡന്റ്മാരായ എം. ഐ. കരുണാകരൻ പി. എക്സ്. രാജു എന്നിവർ സംസാരിച്ചു.

കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചുകുമ്പളം: ദേശീയപാതയിലെ പാലത്തിൽ കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. കുമ്പളം പുത...
13/01/2025

കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

കുമ്പളം: ദേശീയപാതയിലെ പാലത്തിൽ കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. കുമ്പളം പുതുവാഴത്ത് വീട് ശശി (63) ആണ് മരിച്ചത്. കുമ്പളം അരൂർ പാലത്തിലൂടെ അരൂർ ഭാഗത്തേയ്ക്ക് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ശശിയെ പിന്നാലെയെത്തിയ കാറിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇയാളെ ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച്ച രാവിലെ 7 ഓടെ കുമ്പളം അരൂർ പാലത്തിൻ്റെ മധ്യഭാഗത്തായിരുന്നു അപകടം. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം സംസ്ക്കരിച്ചു. ഭാര്യ: അംബിക. മക്കൾ: ആദർശ്, അശ്വതി. മരുമകൻ: ജിബിൻ.

ഹണിട്രാപ്പ് കേസിൽ അഞ്ച് പേർ പിടിയിൽതൃപ്പൂണിത്തുറ: ഹണിട്രാപ്പ് കേസിൽ  5 പേരെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു.  ആഷിക്ക് ആന...
13/01/2025

ഹണിട്രാപ്പ് കേസിൽ അഞ്ച് പേർ പിടിയിൽ

തൃപ്പൂണിത്തുറ: ഹണിട്രാപ്പ് കേസിൽ
5 പേരെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ആഷിക്ക് ആന്റണി (33), ഭാര്യ നേഹ (35), സുറുമി (29), പനങ്ങാട് വാടകയ്ക്കു താമസിക്കുന്ന തോമസ് (24), തോമസിന്റെ ഭാര്യ ജിജി (19) എന്നിവരെയാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.
വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പല തവണകളിലായി 13,500 രൂപയും മൊബൈൽ ഫോൺ, ബൈക്ക് എന്നിവ തട്ടിയെടുത്തെന്ന വൈക്കം സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്.
ലൈംഗിക തൊഴിലാളിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സുറുമിയുടെ ഫോൺനമ്പർ വൈക്കം സ്വദേശിയായ യുവാവിനു ആഷിക്ക് ആന്റണിയും, സുറുമിയും ചേർന്നു നൽകി യുവാവുമായി സൗഹൃദം സ്ഥാപിച്ച ഇവർ, കഴിഞ്ഞ നവംബറിൽ തൃപ്പൂണിത്തുറ മാർക്കറ്റിനു സമീപമുള്ള ലോഡ്ജിലേക്കു യുവാവിനെ വിളിച്ചു വരുത്തുകയായിരുന്നു. യുവാവ് മുറിയിൽ കടന്ന് സുറുമി വാതിൽ അടച്ചതിനു പിന്നാലെ പുറത്തു കാത്തു നിന്ന ആഷിക്കും തോമസും വാതിൽ തുറന്ന് അകത്ത് കയറി ഇവരുടെ വീഡിയോ ചിത്രീകരിച്ച് ദൃശ്യങ്ങൾ പുറത്തറിയിക്കുമെന്ന് പറഞ്ഞ് യുവാവിനെ ഇവരും നേഹയും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവർ‌ തട്ടിയെടുത്ത ബൈക്ക് പണയം വച്ച പണത്തിൽ ഒരു വിഹിതം ജിജിയുടെ അക്കൗണ്ടിലേയ്ക്കാണെത്തിയതെന്നും പൊലീസ് പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിൽ 3 പ്രതികളെ നെട്ടൂരിനു സമീപമുള്ള വാടകവീട്ടിൽ നിന്നും ഒരാളെ പനമ്പിള്ളി നഗറിൽ നിന്നും ഒരാളെ മൂന്നാറിലെ റിസോർട്ടിൽ നിന്നുമാണ് പിടികൂടിയത്. ഹിൽപാലസ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. എൽ. യേശുദാസ്, എസ്.ഐമാരായ കെ. അനില, യു. വി. വിഷ്ണു, എം. ആർ. സന്തോഷ്, എ.എസ്.ഐമാരായ ഉമേഷ് കെ. ചെല്ലപ്പൻ, എസ്.സി.പി.ഒമാരായ അഭിലാക്ഷി, സി. എൽ. ബിന്ദു, എ. എം. ഷാന്റി, സ്ക്വാഡ് അംഗങ്ങളായ ബൈജു, പോൾ മൈക്കിൾ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

11/01/2025

അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാതെ കുണ്ടന്നൂർ-ചിലവന്നൂർ റോഡ് നിർമ്മാണം

മലയാളത്തിന്റെ ഭാവഗായകന് വിട; ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചുതൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്...
09/01/2025

മലയാളത്തിന്റെ ഭാവഗായകന് വിട; ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം.

1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന്‍ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.

ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി. 1966 ല്‍ ചെന്നൈയില്‍ പ്യാരി കമ്പനിയില്‍ കെമിസ്റ്റായി. അതേ വര്‍ഷം കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ചിദംബരനാഥില്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു.

1986-ല്‍ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരമെത്തി. അഞ്ചുതവണയാണ് ജയചന്ദ്രന്‍ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍ സംഗീതസാന്നിധ്യമായി. 1973 ല്‍ പുറത്തിറങ്ങിയ ‘മണിപ്പയല്‍’ എന്ന സിനിമയിലെ ‘തങ്കച്ചിമിഴ് പോല്‍’ ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം.
1982 ല്‍ തെലുങ്കിലും 2008 ല്‍ ഹിന്ദിയിലും വരവറിയിച്ചു. സിനിമാഗാനങ്ങള്‍ക്ക് പുറമേ ജയചന്ദ്രന്‍ ആലപിച്ച ഭക്തിഗാനങ്ങളും ആസ്വാദക മനസുകളില്‍ ഇടംപിടിച്ചവയാണ്.

09/01/2025

ബസിൽ കുഴഞ്ഞ് വീണ യാത്രക്കാരിക്ക് കെഎസ്ആർടിസി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ഇടപെടലിൽ പുതുജീവൻ

ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്: ഹണിറോസിന്റെ പരാതിയില്‍കൊച്ചി: നടി ഹണിറോസിന്റെ പരാതിയില്‍  ബോബി ചെമ്മണ്ണൂരി...
08/01/2025

ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്: ഹണിറോസിന്റെ പരാതിയില്‍

കൊച്ചി: നടി ഹണിറോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

നടി പരാതി നല്‍കിയതോടെ ബോബി ചെമ്മണ്ണൂരിന്റെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം എത്തിയാണ് ബോബിയെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രല്‍ എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നടിയുടെ പരാതി അന്വേഷിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കും വിധം സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. പരാതി നല്‍കിയ കാര്യം ഹണി റോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചതും. എന്നാല്‍ ദ്വയാർത്ഥ പ്രയോഗമോ ദുരുദ്ദേശ്യപരമായ സംസാരമോ ഉണ്ടായിട്ടില്ലെന്നും സാമൂഹ്യമാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നുമാണ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച്‌ ബോബി ചെമ്മണൂർ പറഞ്ഞത്.

നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ ലെെംഗികാധിക്ഷേപങ്ങള്‍ നടത്തിയവർക്കെതിരെ ഹണി റോസ് പരാതി നല്‍കിയിരുന്നു. 30 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാം പേജില്‍ അധിക്ഷേപങ്ങള്‍ നടത്തിയവർക്കെതിരെയും പൊലീസ് നടപടി എടുക്കാൻ ഒരുങ്ങുകയാണ്.

ഗുജറാത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം അരൂർ: ഗുജറാത്തിലെ ദ്വാരകയില്‍...
08/01/2025

ഗുജറാത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

അരൂർ: ഗുജറാത്തിലെ ദ്വാരകയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തുറവൂര്‍ സ്വദേശികളായ ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ഓലിക്കര ഇല്ലത്ത് വാസുദേവന്‍ ഭാര്യ യാമിനി എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഡ്രൈവറുള്‍പ്പടെ വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരും മരിച്ചു.
ഗുജറാത്തില്‍ ദ്വാരകയ്ക്ക് അടുത്ത് മിട്ടാപ്പൂരിലാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഡല്‍ഹിയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന വാസുദേവന്‍. ജോലിയില്‍നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി തുറവൂരിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. അമേരിക്കയില്‍ താമസിക്കുന്ന മകള്‍ സ്വാതിയും ഭര്‍ത്താവ് ഹിമാന്‍ഷുവും നാട്ടില്‍ വന്നതിനുശേഷം തിരികെ അമേരിക്കയിലേക്ക് പോകുന്നതിന് യാത്രയാക്കാന്‍ ഡല്‍ഹിയില്‍ പോയതായിരുന്നു കുടുംബം. ശേഷം നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടയിലാണ് അപകടം ഉണ്ടായത്.

08/01/2025

പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു: ഒരാളെ തൂക്കിയെറിഞ്ഞു; 10 ലധികം പേർക്ക് പരിക്കേറ്റു

06/01/2025

ഓടി കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു

06/01/2025

ആൾ താമസമില്ലാത്ത വീടിൻ്റെ ഫ്രിഡ്ജിൽ മനുഷ്യൻ്റെ തലയോട്ടിയും എല്ലിൻ കഷണങ്ങളും കണ്ടെത്തി

Address

Nettoor
Kochi

Alerts

Be the first to know and let us send you an email when Maradu News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Maradu News:

Videos

Share