Moviesmatinee Live

Moviesmatinee Live Moviesmatinee - One of the Leading Entertainment web portal from South Indian Film Industry.
24x7 Updates.

Moviesmatinee’s sole idea is to guarantee larger number of audience for films, considering the investments that has gone into making a film.www.moviesmatinee.com, ραѕѕιση 4 ¢ιηємα.. тнє вєѕт мσνιє ρяσмσтιηg team ωιтн υηιqυє мєтнσ∂ѕ... ωє ρяσνι∂є ηєωѕ ωιтн ¢υттιηg edge

മലയാളത്തിലെ ആദ്യ സൂമ്പി ചിത്രം 'മഞ്ചേശ്വരം മാഫിയ' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന...
24/12/2024

മലയാളത്തിലെ ആദ്യ സൂമ്പി ചിത്രം 'മഞ്ചേശ്വരം മാഫിയ' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന ഒന്ന് തന്നെയാണ്. 'നരിവേട്ട' എന്ന ടോവിനോ തോമസ് - അനുരാജ് മനോഹർ സിനിമക്ക് ശേഷം ഇന്ത്യൻ സിനിമ കമ്പനി നിർമിക്കുന്ന ചിത്രം ആൽബി പോൾ ആണ് സംവിധാനം ചെയ്യുന്നത്. ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവരാണ് നിർമ്മാതാക്കൾ.

ഹോളിവുഡിലും, കൊറിയ ൻ സിനിമകളിലൂമെല്ലാം മികച്ച എന്റർടെയ്നറുകൾ സമ്മാനിച്ച ഈ ഴോണർ മലയാള സിനിമയിലും എത്തുമ്പോൾ അത് ചരിത്രമാണ്. സ്ക്രീം, ലാഫ്, റീപീറ്റ് എന്നാണ് ത ചിത്രത്തിന്റെ ടാഗ് ലൈൻ. അഭിലാഷ് എസ് നായരും അജിത് നായരുമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അണിയറ പ്രവർത്തകരെയും കാസ്റ്റിനെയും കുറിച്ചുള്ള വിവരങ്ങൾ വരും നാളുകളിൽ പുറത്ത് വിടും. വാർത്താപ്രചരണം -വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

  Official Trailer Launch by Dearest mammokka  Tomorrow at 10 AM ❤️ Stay Tuned !!
23/12/2024

Official Trailer Launch by Dearest mammokka Tomorrow at 10 AM ❤️ Stay Tuned !!

Suvi Color Spot കൊല്ലം ബ്രാഞ്ചിന്റെ ഉദ്ഘാടനം പ്രശസ്ത സിനി കോമഡി താരം സാജു നവോദയ നിർവഹിച്ചു ❤️
22/12/2024

Suvi Color Spot കൊല്ലം ബ്രാഞ്ചിന്റെ ഉദ്ഘാടനം പ്രശസ്ത സിനി കോമഡി താരം സാജു നവോദയ നിർവഹിച്ചു ❤️

  Schedule Wrapped ! 👏👏
21/12/2024

Schedule Wrapped ! 👏👏

ജി. കൃഷ്ണൻ മാലത്തിന്  ജി. കെ. പിള്ള അവാർഡ്മൂന്നാമത് ജി. കെ. പിള്ള അവാർഡുകൾ പ്രഖ്യാപിച്ചു.മികച്ച സിനിമ റിപ്പോർട്ടർക്കുള്ള...
18/12/2024

ജി. കൃഷ്ണൻ മാലത്തിന് ജി. കെ. പിള്ള അവാർഡ്

മൂന്നാമത് ജി. കെ. പിള്ള അവാർഡുകൾ പ്രഖ്യാപിച്ചു.മികച്ച സിനിമ റിപ്പോർട്ടർക്കുള്ള അവാർഡ് നാന സിനിമ വാരികയുടെ ലേഖകൻ ജി. കൃഷ്ണൻ. മാലത്തിന് ലഭിച്ചു. ഡിസംബർ 24 ന് വൈകുന്നേരം വർക്കല യിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യും.

ഇത് പ്രേക്ഷകർ നൽകിയ വിജയം "മുറ" തിയേറ്ററുകളിൽ അൻപതാം ദിവസത്തിലേക്ക് പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററുകള...
16/12/2024

ഇത് പ്രേക്ഷകർ നൽകിയ വിജയം "മുറ" തിയേറ്ററുകളിൽ അൻപതാം ദിവസത്തിലേക്ക്

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററുകളിൽ വിജയകരമായ അൻപതാം ദിവസത്തിലേക്ക് കടക്കുകയാണ്
മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം "മുറ". ടെക്‌നിക്കലി ബ്രില്ലിയന്റ് ആയ സാങ്കേതിക പ്രവർത്തകർക്കൊപ്പം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹ്രിദ്ധു ഹാറൂൺ,സുരാജ് വെഞ്ഞാറമ്മൂട്, മാല പാർവതി എന്നിവരുടെ മിന്നും പ്രകടനവും നവാഗതരായ ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ് എന്നിവരുടെ ഗംഭീര പ്രകടനവും മുറയുടെ വിജയത്തിന് നിർണായക ഘടകമായിമാറി.മുറയുടെ രചന നിർവഹിച്ചത് സുരേഷ് ബാബുവാണ്.

ക്യാൻ ഫിലിം ഫെസ്റ്റിവലിലെ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിലും തമിഴ് ഹിന്ദി ചിത്രങ്ങളിലും കേന്ദ്ര കഥാപാത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവച്ച യുവ താരം ഹൃദു ഹാറൂണിന്റെ ആദ്യ മലയാള ചിത്രം കൂടിയായ മുറയിൽ ഹൃദുവിന്റെ അനന്തു എന്ന കഥാപാത്രം പ്രേക്ഷകരുടെ കൈയടിയും ദേശീയ തലത്തിലുള്ള നിരൂപകരുടെ പ്രശംസയും ഏറ്റുവാങ്ങി. മുറ ക്രിസ്തുമസിന് ആമസോണിൽ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ഓറ്റി റ്റിയിൽ എത്തും. കനി കുസൃതി, കണ്ണൻ നായർ, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

മുറയുടെ നിർമ്മാണം : റിയാ ഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.
Success Teaser : https://youtu.be/LSFumGoo-Yc?si=KKFNgCPK0vYJMH3B

അഭിരാം രാധാകൃഷ്ണൻ, ഫാറ ഷിബില എന്നിവർ പ്രധാന വേഷം ചെയ്യുന്ന രഞ്ജിത്ത് ജി വി സംവിധാനം ചെയ്യുന്ന നേരറിയും നേരത്ത് എന്ന ചിത്...
13/12/2024

അഭിരാം രാധാകൃഷ്ണൻ, ഫാറ ഷിബില എന്നിവർ പ്രധാന വേഷം ചെയ്യുന്ന രഞ്ജിത്ത് ജി വി സംവിധാനം ചെയ്യുന്ന നേരറിയും നേരത്ത് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ എത്തി. വേണി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് ചിദംബര കൃഷ്ണൻ നിർമ്മിക്കുന്ന ചിത്രം 2025-ൽ തീയേറ്ററുകളിൽ എത്തും

നല്ല സിനിമക്ക് കിട്ടിയ അർഹിച്ച വിജയം.
13/12/2024

നല്ല സിനിമക്ക് കിട്ടിയ അർഹിച്ച വിജയം.

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിച്ചു ജോ ആൻഡ് ജോ , 18 + എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവ...
06/12/2024

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിച്ചു ജോ ആൻഡ് ജോ , 18 + എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന " ബ്രോമാൻസ് " എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അർജുൻ അശോകൻ , മാത്യു തോമസ്, സംഗീത് , മഹിമ നമ്പ്യാര്‍ തുടങ്ങിയവർ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം വരുന്ന ഫെബ്രുവരി 14 ന് സെൻട്രൽ പിക്ച്ചേഴ്സ് തീയേറ്ററുകളിൽ എത്തിക്കും. അഖിൽ ജോർജ്ജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റ സംഗീതം ഗോവിന്ദ് വസന്തയാണ് , ചമൻ ചാക്കോ എഡിറ്റിങ് നിർവഹിക്കുന്നു.

ലാലേട്ടനെ അനുകരിച്ച് ആറാട്ടണ്ണൻ 🙏🙏
27/11/2024

ലാലേട്ടനെ അനുകരിച്ച് ആറാട്ടണ്ണൻ 🙏🙏

ആനന്ദ് ശ്രീബാലയിലെ " യാത്ര പോലും " വീഡിയോ സോങ് പുറത്തിറങ്ങി 👍ലിങ്ക് : https://youtu.be/2Bb6LmeiWyA
27/11/2024

ആനന്ദ് ശ്രീബാലയിലെ " യാത്ര പോലും " വീഡിയോ സോങ് പുറത്തിറങ്ങി 👍

ലിങ്ക് : https://youtu.be/2Bb6LmeiWyA

ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും തകർത്തഭിനയിച്ച മുറ 25ആം ദിവസത്തിലേക്ക് ❤️
22/11/2024

ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും തകർത്തഭിനയിച്ച മുറ 25ആം ദിവസത്തിലേക്ക് ❤️

വ്യാജ കാസ്റ്റിംഗ് കാളിൽ വഞ്ചിതരവാതിരിക്കുക 👍
22/11/2024

വ്യാജ കാസ്റ്റിംഗ് കാളിൽ വഞ്ചിതരവാതിരിക്കുക 👍

പ്രേക്ഷകരുടെ ഉള്ളുലച്ച വിജയം...ആനന്ദ് ശ്രീബാല വിജയകരമായി രണ്ടാം വാരത്തിലേക്ക്...❤️👏
22/11/2024

പ്രേക്ഷകരുടെ ഉള്ളുലച്ച വിജയം...ആനന്ദ് ശ്രീബാല വിജയകരമായി രണ്ടാം വാരത്തിലേക്ക്...❤️👏

ശ്വാസം  സിനിമ യുടെ ഓഡിയോ റിലീസ്         ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ മോസ്കോ കവല, നിരവധി അവാർഡുകൾ നേടിയ ഒറ്റമരം എന്നീ ...
22/11/2024

ശ്വാസം സിനിമ യുടെ ഓഡിയോ റിലീസ്

ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ മോസ്കോ കവല, നിരവധി അവാർഡുകൾ നേടിയ ഒറ്റമരം എന്നീ ചിത്രങ്ങൾക്ക് ശേഷം ബിനോയ്‌ വേളൂർ സംവിധാനം ചെയ്യുന്ന ശ്വാസം എന്ന സിനിമയുടെ ഓഡിയോ റിലീസ് കോട്ടയത്ത്‌ പ്രസ്സ് ക്ലബ്ബിൽ വച്ചു നടന്നു. സംവിധായകൻ ജയരാജ്‌ പ്രശസ്ത നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിനു കോപ്പി നൽകി ക്കൊണ്ട് ഓഡിയോ പ്രകാശനം ചെയ്ത ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു. ശ്രീരേഖ് അശോക് എഴുതിയ ഗാനങ്ങൾക്ക് സുവിൻദാസ് സംഗീതം നൽകിയ രണ്ട് പാട്ടുകളാണ് ഈ ചിത്രത്തിലുള്ളത്.
കെ. എസ്. ചിത്ര, വീത്ത് രാഗ് ഗോപി, മഞ്ജരി, സുവിൻദാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
ചെന്നൈയിലെ റിക്കോർഡിങ് സ്റ്റുഡിയോയിൽ വച്ച് ഈ സിനിമയിലെ ഒരു താരാട്ട് പാട്ട് പാടുമ്പോൾ ഗായിക ചിത്ര ഗദ്ഗദ പ്പെട്ടു പോയെന്ന് സംവിധായകൻ ബിനോയ്‌ വേളൂർ പറഞ്ഞു.
ക്യാമറ ജോയൽ സാം തോമസ്, എഡിറ്റിംഗ് അനിൽ സണ്ണി ജോസഫ്, കലാ സംവിധാനം g. ലക്ഷ്‌മൺ മാലം, മേക്കപ്പ് രാജേഷ് ജയൻ,
സന്തോഷ് കീഴാറ്റൂർ, നീന കുറുപ്പ്, ആദർശ് സാബു, സൂര്യ ജെ. മേനോൻ, ആർട്ടിസ്റ്റ് സുജാതൻ, അൻസിൽ, സുനിൽ എ. സഖറിയ, റോബിൻ സ്റ്റീഫൻ, ടോം മാട്ടേൽ, തുടങ്ങിയവരാണ് അഭിനേതാക്കൾ,
എക്കോസ് എന്റർടൈൻമെന്റ് സ് പ്രസന്റ്സിന്റെ ബാനറിൽ സുനിൽ എ. സഖറിയ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്
ശ്വാസം ഡിസംബർ 13 ന് തിയേറ്ററിൽ എത്തും.

ശ്വാസം പ്രദർശനത്തിന് തയാറാകുന്നു     മോസ്കോ കവല, ഒറ്റമരം എന്നീ ചിത്രങ്ങൾക്ക് ശേഷം ബിനോയ്‌ വേളൂർ കഥയും തിരക്കഥയും എഴുതി സ...
19/11/2024

ശ്വാസം പ്രദർശനത്തിന് തയാറാകുന്നു

മോസ്കോ കവല, ഒറ്റമരം എന്നീ ചിത്രങ്ങൾക്ക് ശേഷം ബിനോയ്‌ വേളൂർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ശ്വാസം എന്ന സിനിമ ഡിസംബർ 13 ന് തീയേറ്ററുകളിലെത്തുന്നു.
ഒരു കൂടിയാട്ട കലാകാരന്റെയും അയാൾക്ക്‌ ജനിച്ച ഓട്ടീസം ബാധിച്ച മകന്റെയും മകനെ വളർത്തിയ അമ്മയുടെയും കഥയാണ് ശ്വാസം സിനിമയിൽ അവതരിപ്പിക്കുന്നത്.
സന്തോഷ്‌ കീഴാറ്റൂർ, നീനക്കുറുപ്പ്, ആർട്ടിസ്റ്റ് സുജാതൻ, ആദർശ് സാബു, അൻസിൽ, സുനിൽ എ. സഖറിയ, ടോം മാട്ടേൽ, സൂര്യ കിരൺ തുടങ്ങിയവർ അഭിനയിക്കുന്നു.
ക്യാമറ ജോയൽ തോമസ് സാം, എഡിറ്റിംഗ് അനിൽ സണ്ണി ജോസഫ്, ഗാനങ്ങൾ ശ്രീരേഖ് അശോക്, സംഗീതം സുവിൻ ദാസ്, കലാ സംവിധാനം ജി. ലക്ഷ്മൺ മാലം, മേക്കപ്പ് രാജേഷ് ജയൻ,.
കോട്ടയത്തും സമീപ ദേശങ്ങളിലുമായി ചിത്രീകരണം നടന്ന ഈ ചിത്രം സുനിൽ എ. സഖറിയ നിർമ്മിക്കുന്നു.

“ആനന്ദ് ശ്രീബാല”മികച്ച അഭിപ്രായത്തോടെ മുന്നേറുന്നു ♥️
19/11/2024

“ആനന്ദ് ശ്രീബാല”മികച്ച അഭിപ്രായത്തോടെ മുന്നേറുന്നു ♥️

കൊലപാതം ആത്മഹത്യയാക്കിയതാണോ ? ‘ആനന്ദ് ശ്രീബാല’യിലൂടെ മിഷേൽ കേസ് വീണ്ടും ചർച്ചയാകുന്നു..!
18/11/2024

കൊലപാതം ആത്മഹത്യയാക്കിയതാണോ ? ‘ആനന്ദ് ശ്രീബാല’യിലൂടെ മിഷേൽ കേസ് വീണ്ടും ചർച്ചയാകുന്നു..!

Address

7K Digital, ABCD Studio Padinjattil Plaza, Geethanjali Junction, NH By-pass, Vyttila
Kochi
682017

Alerts

Be the first to know and let us send you an email when Moviesmatinee Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Moviesmatinee Live:

Share