![ഗുജറാത്ത് ഫണ്ട് കട്ടവർക്ക് PK സംഘം നൽകിയ പേര് 'മാന്യർ'സുനാമി ഫണ്ട് കട്ടവർക്ക് PK സംഘം നൽകിയ പേര് 'മാന്യർ'കത്വ-ഉന്നാവോ ...](https://img4.medioq.com/967/481/1024793709674814.jpg)
02/02/2025
ഗുജറാത്ത് ഫണ്ട് കട്ടവർക്ക് PK സംഘം നൽകിയ പേര് 'മാന്യർ'
സുനാമി ഫണ്ട് കട്ടവർക്ക് PK സംഘം നൽകിയ പേര് 'മാന്യർ'
കത്വ-ഉന്നാവോ ഫണ്ട് കട്ടവർക്കും PK സംഘമിട്ട പേര് 'മാന്യർ'
ഒപ്പമോടിയെത്താൻ യൂണിയൻ ഫണ്ട് കക്കുന്നവരും 'മാന്യർ'
ശെരി മാന്യാ 🙏🏽
1.
എസ് എഫ് ഐ രക്തസാക്ഷികളുമായി ബന്ധപ്പെട്ട ഫണ്ടിന്റെ വിശദാംശങ്ങൾ സംഘപരിവാർ ഫാക്ടറികൾ ക്യാപ്സ്യുൾ ഇറക്കിയ ഘട്ടത്തിലെ പാർട്ടി കണക്കുകൾ സഹിതം പൊതുസമൂഹത്തിന് മുൻപിൽ വ്യക്തമാക്കിയതാണ്.
https://www.malayalam.factcrescendo.com/misleading-allegation-claiming-cpm-raised-an-amount-of-1-58cr-in-the-name-of-their-martyr-dheeraj-and-only-35-lakhs-was-handed-over-to-the-family/
https://www.facebook.com/share/p/19t1fEYufo/?mibextid=oFDknk
ആവർത്തിച്ച് ഇതിന് മുൻപേ വ്യക്തമാക്കിയതാണെന്നതിനാലും, ഞങ്ങൾ ഉന്നയിച്ച പുതുതലമുറ PK യുടെ തട്ടിപ്പിൽ നിന്ന് ഫോക്കസ് മാറ്റാനാണ് രണ്ടാം തലമുറ PK കച്ച മുറുക്കി ചാടിയിറങ്ങിയെതെന്ന് നന്നായറിയുന്നതിനാലുമാണ് മറ്റ് വിഷയങ്ങളിൽ ഊന്നിയത്.
നാല് പുത്തൻ കണ്ടാൽ കമഴ്ന്നു വീണ് നക്കിയെടുക്കുന്ന PK സംഘത്തെ അളക്കുന്ന അളവുകൊലുകൊണ്ട് ഇക്ക മുഴുവനാളെയും അളക്കാതിരിക്കുക.
രക്തസാക്ഷി കുടുംബങ്ങളെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്നവരാണ് ഞങ്ങൾ, ധീരജിന്റെ, അഭിമന്യുവിന്റെ, ബാലന്റെ, അജയ്‌പ്രസാദിന്റെ, റോഷന്റെ, സജിന്റെ, ഫാസിലിന്റെ, നിങ്ങൾ കല്ലെറിഞ്ഞു കൊന്ന ജോബിയുടെ അടക്കം രക്തസാക്ഷികളുടെ അമ്മമാരെ അമ്മയെന്ന് വിളിച്ചവർക്ക് മക്കളായ് ജീവിക്കുന്നവരാണ് ഞങ്ങൾ. അവരുടെ സഹോദരങ്ങൾക്ക് സഹോദരരായി, കുടുംബത്തിൽ അംഗമായി, അവശേഷിക്കുന്ന ജീവിതം അവർക്കെന്നുറപ്പിച്ചവർ. മാന്യനും മാന്യന്റെ പാർട്ടിക്കുമത് തിരിയില്ല..
2.
സ്വയം വെളുപ്പിക്കലിനൊപ്പം നടത്തറമ്പനെ കൂടി വെളുപ്പിക്കാൻ ഒരുളുപ്പും ഇല്ലാതെ പച്ചകള്ളം എഴുതി വിടാനുള്ള ഇക്കാന്റെ തൊലിക്കട്ടി ചാൾസ് ശോഭരാജിൽ പോലും ഒന്നാം തലമുറ PK കണ്ടുകാണില്ല. വിജ്രംബിതനായി മൂപ്പര് കുതിരപ്പവൻ വല്ലതും തന്നിരുന്നോ ആവോ..
6 മാസത്തെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ് കാസറഗോഡ് കോസ്റ്റൽ സ്റ്റേഷനിലോട്ട് സ്ഥലം മാറ്റം കിട്ടിയ നടത്തറമ്പന്റെ സസ്പെൻഷൻ കാലാവധി കഴിഞ്ഞു എന്നതല്ലാതെ ശിക്ഷാ നടപടി അവസാനിച്ചിട്ടില്ല എന്നറിയുക. അങ്ങേയ്ക്ക് വിഷമം ആകുമെങ്കിലും പറയാതിരിക്കാൻ തരമില്ല നടത്തറമ്പന് ക്‌ളീൻ ചിറ്റ് നൽകാനും ശിക്ഷാ നടപടി അവസാനിപ്പിക്കാനുമുള്ള കടലാസിറക്കാൻ രാജ്യത്തെ നിയമം തൽക്കാലം ചുമതലപ്പെടുത്തിയത് സ. പിണറായിയുടെ ആഭ്യന്തരവകുപ്പിനെയാണ്, ബാഫഖി യൂത്ത് സെന്ററിനെ കടലാസിറക്കാൻ അധികാരപ്പെടുത്തുമ്പോൾ ഇക്ക ഇറക്കുന്നതാവും ഭംഗി.
ഇനി ഇക്കാന്റെ സ്റ്റേ 3 മാസമാണെങ്കിലും 9 മാസമാണെങ്കിലും സ്റ്റേ വെറും സ്റ്റേ ആണ് അക്വിറ്റൽ അല്ല. ഇക്കയിപ്പോഴും പ്രതിയായി തുടരുന്നു. ഇനി അതല്ല കുറ്റവിമുക്തനാക്കിയെങ്കിൽ അതിന്റെ ഇണ്ടാസെടുത്ത് വീശിക്കാ. മറുപടിഎഴുതരുതെന്നതിന് പകരം നുണ കൊണ്ട് മാസ്സടിക്കൽ മാന്യതയുടെ ലക്ഷണമല്ലെന്ന ഉപദേശമായിരുന്നു ആ സുഹൃത്തുക്കൾ ഇക്കാക്ക് നൽകേണ്ടിയിരുന്നത്.
3.
ഇക്ക തുർക്കിക്കോ അമേരിക്കക്കോ ബർമുഡയ്ക്കോ എങ്ങോട്ട് വേണേലും പോട്, തിരിച്ചിറങ്ങുമ്പോ തിരുവനന്തപുരത്തിറങ്ങാതിരിക്കാൻ നോക്കാൻ പറഞ്ഞത് ഇക്കാന്റെ മനസ് നോവുന്നത് കാണാൻ വയ്യാത്തോണ്ടല്ലേ, വെറും സ്നേഹം 💚.
ആരെന്തുപറഞ്ഞാലും ഇബ്രാഹിം കുഞ്ഞ് സാഹിബ് ജയിലിൽ കിടന്നത് തടവുകാരുടെ ക്ഷേമം തിരക്കാനല്ല, നാട്ടാരുടെ കായ് മുണുങ്ങീട്ടാണ്.
അതിനിടയിലൂടെ ഇക്ക ഇട്ട കുത്ത് മുനീർ സാഹിബിന്റെ പഴയ മന്ത്രി കാലത്തെ വിദേശയാത്രയുടെ ലിസ്റ്റ് എടുത്തിടാനാണെന്ന് മനസ്സിലായി, ബട്ട് ഞാനതിനില്ല. അങ്ങേര് പാവം വണ്ടി ചെക്ക് കേസിൽ പിഴയടക്കാൻ പെടാപ്പാട് പെടുന്നതിനിടയിൽ നമ്മൾ എന്തിനാ വെറുതെ, വേണ്ട... മൂപ്പരെ വിട്ടേരിക്ക...
4.
ഇക്കയും ടീമും എത്രയൊക്കെ മെനക്കെട്ടാലും ഇക്ക മെസ്സ് അടിച്ച മറ്റേ എം എസ് എഫ് ഉണ്ടല്ലോ, അതിന്റെ പ്രസിഡന്റ് മറ്റേ മൂന്നാം തലമുറ PK ഉണ്ടല്ലോ, അയാളെക്കൊണ്ട് കട്ട് ലീഗാപ്പീസിൽ താഴ്ത്തിയ യൂണിയൻ ഫണ്ട് കൊണ്ട് ഒര് മണി അരി തിന്നാൻ വിടില്ല. മറുപടി പറയിക്കും സർ.
NB: ദേഹത്ത് നാല് തുള്ളി ചെളിയും ചേറും വിയർപ്പും വീഴുന്നതത്ര മോശം കാര്യമായി കരുതാതിരിക്കുക.
ചേറിലും ചെളിയിലും കുളിച്ച മനുഷ്യരുടെ വിയർപ്പാണിക്ക ഇന്നത്തെ നമ്മുടെ ലോകം.
ചെളി പറ്റാത്ത ഉടുപ്പ് ധരിക്കലല്ല മാന്യതയുടെ അളവുകോൽ.
അപ്പൊ ശെരി ശെരിക്കും മാന്യാ.